പുലി: വല്ലാത്തൊരു വരവും പോക്കും

ഒടുവില്‍ കടമേരിയില്‍ പുലിയിറങ്ങി.
രാത്രി മരുന്നോളി കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ മകളാണ്
വീട്ടു കോലായില്‍ നിന്ന് ആദ്യം പുലിയെ കണ്ടത്.
സാവധാനം നടന്നു നീങ്ങിയ പുലിയെ
പിന്നീടാരും കണ്ടിട്ടില്ല.
തൊഴുത്തിലെ പശു കയറു പൊട്ടിച്ചെന്ന് വീട്ടുകാര്‍ കരുതി
ഓടിയെത്തിയപ്പോഴേക്കും പുലി പോയി
പശുവിനെ പോലെ പാവമായിരുന്നു പുലി..
പരിസരവാസികള്‍ ഓടിയെത്തി
കണ്ടു കിട്ടിയില്ല, പുലിയെ
പക്ഷെ, കാല്‍പാടുകള്‍ എല്ലാം പറഞ്ഞു
എണ്‍പത് വര്‍ഷം മുമ്പ് ഇറങ്ങിയ പുലിയെ
പഴമക്കാര്‍ ഓര്‍ത്തു
പിന്നീടിതാദ്യമായാണ് പുലിയുടെ വരവ്.
അരൂറ മലയിലോ ചേരാപുരംമലയിലോ
അഭയം തേടിയിട്ടുണ്ടാവും അവന്
‍ആടുമാടുകള്‍ കൂടുവിട്ട് വീട്ടിനുള്ളിലായി
പുലിയെ പിന്നീട് ആരും കണ്ടില്ല…
Related Posts with Thumbnails
blog comments powered by Disqus