മേഴ്സിയുടെ ദുഃഖം

മേഴ്സിയുടെ ദുഃഖം

എന്റെ ജോര്‍ജ്ജൂട്ടിച്ചായാ,

എനിക്കാകെ പേടിയാകുന്നു. നമ്മുടെ ബന്ധം എന്റെ ചേട്ടനറിഞ്ഞപ്പോഴോ ജോര്‍ജ്ജൂട്ടിച്ചായന്റെ ഭാര്യയറിഞ്ഞപ്പോഴോ ഞാനിത്രേം പേടിച്ചിട്ടില്ല. പക്ഷെ, സിഐഎഫ്ഐക്കാരറിഞ്ഞാല്‍ ? സണ്ണിത്താനെപ്പോലൊരു നേതാവിന് ഇതാണ് ഗതിയെങ്കില്‍ നമ്മുടെ കാര്യം എന്താവുമെന്ന് ആലോചിച്ചിട്ട് എനിക്കൊരെത്തും പിടിയും കിട്ടുന്നില്ലച്ചായാ. നാളെ രാത്രി എന്തായാലും വരേണ്ട എന്നു പറയാന്‍ വേണ്ടിയാണ് അടിയന്തിരമായി ഞാനീ കത്തെഴുതുന്നത്. അല്ല അച്ചായാ, നമ്മള്‍ പരസ്പര സമ്മതത്തോടെ പരസ്പര സ്നേഹത്തോടെ ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ രാത്രീം ഇച്ചിരെ മിണ്ടീം പറഞ്ഞുമൊക്കെയിരുന്ന് കട്ടന്‍കാപ്പീം കുടിച്ചു പിരിയുന്നതിന് ഇവന്‍മാര്‍ക്കെന്നാത്തിന്റെ കഴപ്പാ ? സോറി കുഴപ്പവാ ? അതോ ഇവന്‍മാരെക്കൂടി സഹകരിപ്പിക്കാഞ്ഞിട്ടാണോ ? നല്ലൊരു ക്രിസ്മസായിട്ട് നാലു കസ്റ്റമേഴ്സ് വരുന്നത് ഇവന്‍മാരായിട്ട് പൊളിക്കുന്നത് വലിയ കഷ്ടം തന്നെയാണച്ചായോ.

സിഐഎഫ്ഐക്കാര്‍ തീവ്രവാദത്തിനെതിരായ പോരാട്ടം തുടങ്ങിക്കഴിഞ്ഞു എന്നാണ് ഇന്നലെ പത്രത്തില്‍ വായിച്ചത്. ഈ പണീം തീവ്രവാദത്തിന്റെ ഭാഗമാണെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. വളരെ ലൈറ്റായ പരിപാടിയാണെങ്കിലും അതു തീവ്രവാദമാകുമോ അച്ചായാ ? സണ്ണിത്താന്‍ ചേട്ടന്‍ എന്തു പരിപാടി കാണിച്ചിട്ടാ അതു തീവ്രവാദമായതെന്ന് അച്ചായനറിയാമോ ? എന്തായാലും അച്ചായന്റെ പരാക്രമങ്ങള്‍ ഒക്കെ കണ്ടാല്‍ അച്ചായനെക്കാള്‍ വലിയ ഒരു തീവ്രവാദി ലോകത്തില്ല എന്നേ സിഐഎഫ്ഐക്കാര്‍ പറയൂ.

അതുകൊണ്ടാ നാളെ എന്തായാലും വരേണ്ട എന്നച്ചായനോട് പറഞ്ഞത്. എന്റെ കസ്റ്റമേഴ്സില്‍ ഒരേയൊരു കോണ്‍ഗ്രസുകാരന്‍ അച്ചായനാണ്. ഇനിയിപ്പോള്‍ കംപ്ളീറ്റും കോണ്‍ഗ്രസുകാരെ സിഐഎഫ്ക്കാര് ഇങ്ങനെ വളഞ്ഞു പിടിക്കുമെന്നാണ് വളവില്‍ ട്രീസ പറഞ്ഞത്. രണ്ടു ദിവസമായി ട്രീസയും ആരെയും കയറ്റുന്നില്ല. ഇനി മുതല്‍ കോണ്‍ഗ്രസുകാരെ ഒഴിവാക്കുന്നതാണു നല്ലതെന്ന് ഞങ്ങളുടെ ബുദ്ധിജീവി പുളിനി ഷംസീല പറഞ്ഞിട്ടുണ്ട്. ഇതുക്കൂട്ടു കേസിലൊക്കെ പെട്ടു നാറിയാല്് ഭാവിയില്‍ പുസ്കമെഴുതാന്‍ സ്കോപ്പില്ലത്രേ. ഇപ്പോള്‍ എല്ലാം ജനങ്ങളറിഞ്ഞാല്‍ നാളെ പുസ്്തകത്തിലൂടെ ഞങ്ങളൊക്കെ എന്നാ വെളിപ്പെടുത്താനാ. പുസ്തകമെഴുതി കൊടുക്കാമെന്നു പറഞ്ഞ് ജനറേറ്റര്‍ ബുക്സ്കാരുടെ കയ്യില്‍ നിന്ന് ഞാനും കുറെ കാശു വാങ്ങിയിട്ടുണ്ട്. സിഐഎഫ്ഐക്കാരു പിടിച്ചാല്‍ എല്ലാം ഇല്ലാതാവും.

അതുകൊണ്ട് സണ്ണിത്താന്‍ പ്രശ്നം കെട്ടടങ്ങുന്നതു വരെ അച്ചായന്‍ ഈ വഴി വരേണ്ട. വേറൊന്നും വിചാരിക്കരുത്, പണി എളുപ്പത്തിനു വേണ്ടി എനിക്കു തന്നിരിക്കുന്ന പാര്‍ട്ടി മെമ്പര്‍ഷിപ് കട്ട് ചെയ്യുകേം മറ്റും ചെയ്താല്‍ അച്ചായന്റെ സുന ഞാന്‍ കട്ട് ചെയ്യും. അച്ചായന്‍ ഇവിടെ കെടന്ന് ചാടി മറിയുന്നതിന്റെ ഇഷ്ടം പോലെ ഫോട്ടോയും മറ്റും എന്റെ കയ്യിലുണ്ട്. സിഐഎഫ്ഐക്കാരെങ്ങാനും പൊക്കിയാല്‍ അച്ചായന്‍ എന്നെ പീഡിപ്പിക്കുവാരെന്നു പറഞ്ഞ് ഞാന്‍ പത്രസമ്മേളനം നടത്തും. അച്ചായനറിയാമല്ലോ പീഡനമെന്നോ ലൈംഗികമെന്നോ ഒക്കെ കേട്ടാല്‍ പിന്നെ പത്രക്കാരു മണപ്പിച്ചോണ്ടു പുറകേ പോരും. സണ്ണിത്താനു പറ്റിയതു കണ്ടില്ലേ ? ഇന്നലെ വരെ തീവ്രവാദം സൂഫിയ എന്നൊക്കെ പറഞ്ഞു നടന്നവന്‍മാര് നേരെ സണ്ണിത്താന്റെ അണ്ടര്‍വയറിലേക്കു പിടിച്ചു. കഷ്ടം തന്നെ, നാറികള്‍ !

എനിക്കിപ്പോള്‍ ആകെ പേടിയാണ് അച്ചായാ ? രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സിഐഎഫ്ഐക്കാരുടെ കാല്‍പെരുമാറ്റം കേള്‍ക്കുന്നതുപോലെ, ജനാലയ്ക്കടിയില്‍ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നതു പോലെ ഒക്കെ ഒരു തോന്നല്‍. എല്ലാം തോന്നലാണോ അതോ ശരിക്കും എന്റെ വീടിന്റെ ചുറ്റും സിഐഎഫ്ഐക്കാരുണ്ടോ അച്ചായാ ? അച്ചായനെന്നെ കുടുക്കരുത്. സണ്ണിത്താന്‍ ആ ഭാഗ്യലക്ഷ്മിയുമായി പരിപാടി നടത്താഞ്ഞിട്ടുപോലും നാറി കൊണം വന്നില്ലേ ? അച്ചായനെങ്ങാനുമായിരുന്നെങ്കില്‍ അവന്‍മാര്‍ തൊണ്ടിയോടെ പിടിച്ചേനേ. തൊണ്ടിയുമായി നില്‍ക്കുന്ന അച്ചായന്റേം അടുത്ത് മുഖം പൊത്തിയിരികക്കുന്ന എന്റേം പടം പത്രത്തിലും ചാനലിലുമൊക്കെ വരുന്നത് അച്ചായന്‍ ഓര്‍ത്തു നോക്കിക്കേ. അച്ചായന്‍ മുഖം മറയ്ക്കുമോ തൊണ്ടി മറയ്ക്കുമോ ?

ഇന്നലെ, രാത്രി ഞാന്‍ മൂത്രമൊഴിക്കാനെണീറ്റപ്പോള്‍ ജനലിന്നടിയില്‍ നിന്ന് ഒരുത്തന്‍ എണീറ്റോടുന്നത് കണ്ടു. ആളെ ഞാന്‍ കണ്ടില്ല. പക്ഷെ, ഉറച്ച കാല്‍വെപ്പുകളോടെയുള്ള ആ ഓട്ടം കണ്ടപ്പോള്‍ എന്റെ മനസ്സു പറഞ്ഞു അതൊരു സിഐഎഫ്ഐക്കാരനാണെന്ന്. കോണ്‍ഗ്രസുകാര്‍ പെരുവിരലില്‍ കുത്തിയല്ലേ നടക്കാറുള്ളൂ. എനിക്കൊരു സമാധാനവുമില്ല അച്ചായാ. ഇന്നലേം ഇന്നുമൊന്നും ഞാന്‍ ബിസിനസ് നടത്തിയില്ല. പെരുന്നാളിന് തലങ്ങും വിലങ്ങും ട്രിപ്പടിക്കാനിരിക്കുന്ന ജീപ്പുകാരന്‍ വളവിലെ പട്ടിയെ പേടിച്ച് വണ്ടി ഷെഡില്‍ കയറ്റിയിട്ട അവസ്ഥയിലാണ് ഞാന്‍. ക്രിസ്മസ് ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് രണ്ടു ദിവസം ബ്യൂട്ടി പാര്‍ലറിലെല്ലാം പോയി കോംപ്ളാനൊക്കെ കുടിച്ച് ഞാന്‍ നടത്തിയ തയ്യാറെടുപ്പുകളെല്ലാം വെറുതെയായല്ലോ.

എല്ലാം അച്ചായന്‍ കാരണമാ. അച്ചായന്‍ എന്റെ കസ്റ്റമര്‍ അല്ലായിരുന്നെങ്കില്‍ അച്ചായന് പണിയാന്‍ മുട്ടുമ്പോഴൊക്കെ സൌകര്യത്തിന് പാര്‍ട്ടി മെമ്പര്‍ഷിപ്പും തന്ന് എന്നെ കൂടെ കൊണ്ടു നടക്കുന്നില്ലായിരുന്നെങ്കില്‍ ഈ സീസണില്‍ എനിക്കീ ഗതി വരില്ലായിരുന്നു. അതുകൊണ്ട് എന്റെ ഈ സീസണിലെ നഷ്ടം നികത്തി ക്രിസ്മസിന് പാര്‍ട്ടി വക ബോണസും അലവന്‍സും എനിക്കനുവദിച്ചു തന്നില്ലെങ്കില്‍ ജനുവരി ഒന്നാം തീയതി മുതല്‍ പാര്‍ട്ടി അപ്പീസിന്റെ മുറ്റത്ത് ഞാന്‍ കുത്തിയിരിക്കും. ഞാന്‍ എങ്ങനെ ഇരുന്നാലും കേരളത്തിലെ ടിവി ചാനലുകാര്‍ എന്റെ കാല്‍ച്ചുവട്ടില്‍ വന്നു കിടക്കുമെന്നു മറക്കരുത്. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഇവിടെ വരവ് ഒഴിവാക്കി ഞാന്‍ ചോദിച്ച തുക എത്രയും വേഗം ആരുടെയങ്കിലും കൊടുത്തയക്കണമെന്ന് ആവശ്യപ്പെടുന്നു.

ഭീതിയോടെ,
സി.ടി. മേഴ്സി
ഇടപ്പാടി

Related Posts with Thumbnails
  • ഇവന്‍മാര്‍ക്കെന്നാത്തിന്റെ കഴപ്പാ ? സോറി കുഴപ്പവാ ? പണി എളുപ്പത്തിനു വേണ്ടി എനിക്കു തന്നിരിക്കുന്ന പാര്‍ട്ടി മെമ്പര്‍ഷിപ് കട്ട് ചെയ്യുകേം മറ്റും ചെയ്താല്‍ അച്ചായന്റെ സുന ഞാന്‍ കട്ട് ചെയ്യും.


    അങ്ങനെ ചെയ്യേണ്ടി വരുമെന്ന ഭീതിയോടെ,
    സി.ടി. മേഴ്സി
    ഇടപ്പാടി
  • ramyamol
    ഞാന്‍ എങ്ങനെ ഇരുന്നാലും കേരളത്തിലെ ടിവി ചാനലുകാര്‍ എന്റെ കാല്‍ച്ചുവട്ടില്‍ വന്നു കിടക്കുമെന്നു മറക്കരുത്. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഇവിടെ വരവ് ഒഴിവാക്കി ഞാന്‍ ചോദിച്ച തുക എത്രയും വേഗം ആരുടെയങ്കിലും കൊടുത്തയക്കണമെന്ന് ആവശ്യപ്പെടുന്നു.

    ഭീതിയോടെ,
    സി.ടി. മേഴ്സി
    ഇടപ്പാടി

  • പുലിക്കുട്ടി
    അച്ചായന്‍ മുഖം മറയ്ക്കുമോ തൊണ്ടി മറയ്ക്കുമോ ?
  • പെരുന്നാളിന് തലങ്ങും വിലങ്ങും ട്രിപ്പടിക്കാനിരിക്കുന്ന ജീപ്പുകാരന്‍ വളവിലെ പട്ടിയെ പേടിച്ച് വണ്ടി ഷെഡില്‍ കയറ്റിയിട്ട അവസ്ഥയിലാണ് ഞാന്‍.

    ഹി ഹി
  • kanaaran
    പെരുന്നാളിന് തലങ്ങും വിലങ്ങും ട്രിപ്പടിക്കാനിരിക്കുന്ന ജീപ്പുകാരന്‍ വളവിലെ പട്ടിയെ പേടിച്ച് വണ്ടി ഷെഡില്‍ കയറ്റിയിട്ട അവസ്ഥയിലാണ് ഞാന്‍
  • Dhikkari
    ഇതില്‍ക്കൂടുതല്‍ മറ്റൊന്നും പറയാനില്ലേ...........

    നല്ലൊരു ക്രിസ്മസ് കച്ചവടം തുലച്ച സിഐഎഫ്ഐ കച്ചറകള്‍ മൂര്‍ദാബാദ്
  • മഞ്ചേരി മാണിക്യം - Rajmohan Unnithan സ്റ്റൈല്‍ http://www.thattukadablog.com/2009/12/rajmohan-unnithan.html
blog comments powered by Disqus