ചന്ദ്രികയോട് നന്ദിയോടെ

ചന്ദ്രികയോട് നന്ദിയോടെ

എന്താണെന്നു വച്ചാല്‍ എന്റെ ഒരു ബ്ളോഗ് പോസ്റ്റ് അച്ചടിച്ചു എന്നതിലുള്ള സന്തോഷവും കൃതജ്ഞതയും മാത്രമല്ല (അത് എന്റെ സ്വന്തം കാര്യമാണ്) ഈ പോസ്റ്റിപ്പോള്‍ ആരുടേതാണ് എന്നറിയാന്‍ വയ്യാത്ത സ്ഥിതിയിലേക്ക് ഫോര്‍വേര്‍ഡ് നാറികള്‍ സംഗതി ഫോര്‍വേഡ് ചെയ്തു കൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ അത് പ്രസിദ്ധീകരിച്ചതില്‍ ചന്ദ്രിക ദിനപ്പത്രത്തോടും അതിന്റെ ഭാരവാഹികളോടും എന്റെ സ്വന്തം പേരിലും ഈ ബ്ളോഗിന്റെ പേരിലും ഞാന്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു. ചന്ദ്രികയില്‍ വന്ന പോസ്റ്റിന്റെ സ്കാന്‍ ചെയ്ത സൂത്രം ഇവിടെ കൊടുക്കുന്നു.

Chandrika Daily

എന്റെ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്തു ജീവിക്കുന്നവരെ എല്ലാവരെയും ഒരിക്കല്‍ക്കൂടി അഭിസംബോധന ചെയ്ത് ഇനിയും ഇനിയും അങ്ങനെ ചെയ്യാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഫോര്‍വേഡ് ചെയ്യുമ്പോള്‍ അതിന്റെ അടിയിലോ മുകളിലോ എവിടെയാണെന്നു വച്ചാല്‍ സ്വന്തം പേരു ചേര്‍ക്കാന്‍ വിട്ടുപോകരുതേ എന്നും ഈ അവസരത്തില്‍ വളരെ താഴ്മയായി അപേക്ഷിക്കുന്നു. ദാറ്റ്സ് ഓള്‍.

Related Posts with Thumbnails
  • നെയ്യപ്പം കേസിലെ പ്രധാന പ്രതി കാക്ക പിടിയിലായി - കോടാങ്കിവിഷന്‍ ന്യൂസ്‌
    http://www.thattukadablog.com/2009/12/blog-post_20.html
  • riyaskoovil
    you deserve it berly!!!!

    keep it up !!!

  • i_Pity_the_Fools
    ലൈന്‍ ബസില്‍ ആളെ കേറ്റുന്നത് പോലെ ആണ് ഇപ്പോള്‍ ചിലര്‍ മറ്റു ബ്ലോഗുകളില്‍ കയറി നടന്നു കമന്റ്‌ ഇട്ടു തന്റെ ബ്ലോഗിലേക്ക് ആളെ ക്ഷണിക്കുന്നത് .. കമന്റ്‌ ഇടുമ്പോള്‍ തന്റെ ബ്ലോഗില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇട്ട ഒരു പോസ്റ്റിന്റെ ലിങ്ക് കൊടുക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു ...അടിച്ചു മാറ്റല്‍ ആണോ ഇവിടത്തെ വിഷയം? വേലി തന്നെ വിളവു തിന്നുന്നതാണ് ഇവിടെ ഇപ്പം കണ്ടത് ..കോപ്പി അടിക്കുന്നവരെ തെറി വിളിക്കുന്ന ഒരാള്‍ തന്നെ മറ്റൊരു ബ്ലോഗ്‌ കോപ്പി അടിച്ചത് ചൂണ്ടി കാണിച്ചപ്പോള്‍.. മെയില്‍ ഫോര്‍വാഡ് ചെയ്യുന്നവരെ എല്ലാവരെയും ആണ് തന്തയ്ക്കു വിളിക്കുന്നത്.. അത്തരം ഒരു ഫോര്‍വാടില്‍ നിന്നാണ് ഒറിജിനല്‍ സംഗതി പലര്‍ക്കും കിട്ടിയത് എന്നതാവാം ബെര്‍ളിയെ ചൊടിപ്പിച്ചത് !!
  • എനിക്കു കിട്ടിയ ഫോര്‍വേഡുകൾക്കെല്ലാം ഞാൻ ബെർലീടെ ലിങ്ക് റിപ്ലേ കൊടുത്തിട്ടുണ്ട്, കൂടെ എന്റെ ബ്ലോഗ് ലിങ്കും..ഹ ഹ ഹാ..
  • വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി മുമ്പ് മാതൃഭൂമി ചെയ്തത് പോലെ ബെര്‍ളിക്കിട്ട് ചന്ദ്രികയും പണി പറ്റിച്ചെന്ന്. ഇതിപ്പോള്‍ ബെര്‍ളിയുടെ പോട്ടവും പേരും എല്ലാം വെച്ച്.. ഹായ് ഹായ്.. ചന്ദ്രികേ, കൊട് കൈ...
    ബ്ലോഗ്‌ അടിച്ചു മാറ്റല്‍; മലബാരി സ്റ്റൈല്‍
  • jaizal
  • dude get over it, they a'int any comparison.
  • ബെര്‍ളി ചന്ദ്രികയിലേക്ക് മാറിയോ?

    അഡ്വാന്‍സ്ഡ് ക്രിസ്ത്മസ് ആശംസകള്‍
  • ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചതിലൂടെ കുഞാലികുട്ടി വിഭാഗം മുനീറിനിട്ട് ഒരു കൊട്ടുംകൂടി കൊടുക്കുന്നില്ലേ
  • terminal
    thankalude post eniku feed aayi mailil kittunnathu njan angane thanne forward cheyyarundu..athinu enthenkilum problem undo??
blog comments powered by Disqus