മലയാളി മല്ലൂസ്

മലയാളി മല്ലൂസ്

എല്ലാ മലയാളിയും മല്ലു അല്ല; പക്ഷെ, എല്ലാ മല്ലുവും മലയാളികളാണ്. മലയാളി എന്ന അര്‍ത്ഥത്തില്‍ പറയുന്ന മല്ലുവിന് ഏതോ ഒരെല്ലു കൂടുതലാണെങ്കില്‍ അവനെ നമുക്ക് മല്ലു എന്നു വിളിക്കാം. ബൈ ദ ബൈ ലെവനു കൂടുതലുള്ളത് ഒരു എല്ലല്ല മറിച്ച് ഒരു ഞരമ്പാണ് എന്നും അഭിപ്രായമുണ്ട്. ലോകത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ള എന്തിനും തനതായ ഒരു ഉപയോഗം കണ്ടെത്തുന്നവനാണ് മല്ലു. എന്താണ് ഏതാണ് എന്നു മനസ്സിലാകാത്തവര്‍ക്കായി രണ്ടു ഗുണപാഠകഥകള്‍. രണ്ടും ഇന്നത്തെ പത്രങ്ങളില്‍ വായിക്കാം.

മംഗലാപുരം – ചെന്നൈ മെയില്‍ ഇന്നലെ പഴയങ്ങാടി റയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് താവത്ത് എത്തിയപ്പോള്‍ പൊടുന്നനെ ആരോ അപായചങ്ങല വലിച്ചു. ട്രെയിന്‍ നിര്‍ത്തി. അപായമാണ്, ചങ്ങലയാണ്. എന്‍ജിന്‍ ഡ്രൈവറും ടിടിഇമാരും യാത്രക്കാരും ട്രെയിനില്‍ നിന്നിറങ്ങി പരിശോധന നടത്തി. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച ആളെ അന്വേഷണത്തില്‍ കണ്ടെത്തി. തീവ്രവാദിയല്ല. വന്‍ ജനാവലിയും തടിച്ചു കൂടി. പത്തന്‍പതു വയസ്സുള്ള ചേട്ടായിയാണ് ചങ്ങല വലിച്ചു വണ്ടി നിര്‍ത്തിയത്. ചോദിച്ചപ്പോള്‍ മല്ലു കാര്യം പറഞ്ഞു. താവത്തെ വിദേശമദ്യശാലയില്‍ നിന്ന് മദ്യം വാങ്ങാന്‍ വേണ്ടിയാണ് ചേട്ടായി ചങ്ങല വലിച്ചു വണ്ടി നിര്‍ത്തിയത്. മംഗലാപുരത്തു നിന്നു ദാഹിച്ചു വലഞ്ഞു വന്ന യാത്രക്കാരനാണെങ്കില്‍ പോട്ടെന്നു വയ്ക്കാം. പക്ഷെ, ചേട്ടായി ട്രെയിനില്‍ കയറിയതു തന്നെ പയ്യന്നൂരില്‍ നിന്നാണ്. ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം അതേ മല്ലു സ്പിരിറ്റ് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഇടിയുടെ പൊടിപൂരമായിരുന്നു പിന്നെ. ആകെ മൊത്തം ടോട്ടല്‍ അര മണിക്കൂറോളം വണ്ടി വൈകുകയും ചെയ്തു. ലൈംഗികബന്ധത്തിനിടെ ങ്ഹാ.. ങ്ഹൂ.. എന്നലറി വിളിച്ച് പഞ്ചായത്തുകാരെ മുഴുവന്‍ അസ്വസ്ഥരാക്കുന്ന ചേട്ടത്തിയൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഇത്തരം ചില മല്ലു പീസുകളെ ലോകം അറിയാതെ പോകുന്നല്ലോ എന്നോര്‍ത്താണ് ഇത്രയും പറഞ്ഞത്.

മല്ലുവിന്റേതു മാത്രമായ കഥകള്‍ ഇവിടം കൊണ്ടവസാനിക്കുന്നില്ല. കൊന്ന പാപം തിന്നാല്‍ തീരും എന്നു പണ്ടേ പഴമൊഴിയുണ്ട്. പീഡിപ്പിച്ച പാപം അപ്പോള്‍ തീര്‍ച്ചയായും കല്യാണം കഴിച്ചാല്‍ തീരേണ്ടതാണ്. ആദര്‍ശസമ്പുഷ്ടമായ നമ്മുടെ എത്രയോ സിനിമകളില്‍ പോലും അത് പ്രേക്ഷകര്‍ കയ്യടിച്ചു സ്വീകരിച്ചിട്ടുണ്ട്. ഐ മീന്‍, വില്ലന്‍ എന്നു പറയുന്ന ക്രൂരന്‍ പാവപ്പെട്ട നായകന്റെ പെങ്ങളെയോ മറ്റോ ക്രൂരമായി റേപ് ചെയ്യുന്നു. പെണ്ണിനു താല്‍പര്യമുണ്ടെങ്കില്‍ ഗര്‍ഭിണിയാവാം. എന്നാല്‍, ആ ക്രൂരന്‍ പെണ്ണിനെ ഭാര്യയാക്കുന്നതോടെ മേല്‍പ്പടിയാന്‍ ക്രിസ്തു, ബുദ്ധന്‍ ലെവലിലേക്ക് ഉയര്‍ത്തപ്പെടുന്നു. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ മല്ലു കോടതി ചെയ്തത് എന്തൊരു അക്രമമാണ്. അല്ലെങ്കിലും കോടതി ഇവിടെ ഭയങ്കര കുഴപ്പമാണ്. ആദ്യം ലവ് ജിഹാദെന്നു പറഞ്ഞു, ഇപ്പം ലവ് ജിഹാദ് ഇല്ലെന്നു പറയുന്നു. മദനിയെ വെറുതെ വിട്ടു, സൂഫിയ മദനിയെ അകത്തിട്ടു. ഈ പാപമൊന്നും ഒരിടത്തും കൊണ്ടുപോയി തീര്‍ക്കാന്‍ പറ്റില്ലെന്നതു വേറെ കാര്യം. നമ്മുടെ വിഷയം പക്ഷെ മറ്റൊന്നാണ്.

മുകളില്‍ പറഞ്ഞതുപോലെ പ്രായപൂര്‍ത്തിയാകാത്ത ഒരു ദലിത് പെണ്‍കുട്ടിയെ പാവപ്പെട്ട ഒരു വില്ലന്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു. സംഗതി നടന്നത് കോട്ടയത്താണ്, യുഗം 2005. കുമരകം സ്വദേശിയായ അഭിലാഷ് (ഈ പേരുള്ള ആരും മുന്‍പ് ഇത്തരം പരിപാടി കാണിച്ചതായി അറിവില്ല) എന്ന ചെറുപ്പക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയുടെ വീട് പണിയാന്‍ വന്നതാണ്. വീടു പണിതു പണിതു വന്നപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയുടെ ഹൃദയം അവന്റെ മൈക്കാട് പ്രണയത്തിന്റെ നാലു ചുവരുകള്‍ക്കിടയില്‍ പിരിയന്‍ കമ്പിയിട്ടു വാര്‍ത്തു. പെണ്‍കുട്ടി ആ സ്നേഹത്തില്‍ വിശ്വസിച്ചു. അഭിലാഷിന്റെ കൂടെപ്പോയി. സംഭവിക്കാന്‍ പാടില്ലാത്തതെല്ലാം സംഭവിച്ചു. സംഗതി പ്രായപൂര്‍ത്തിയായിട്ടില്ല, പോരെങ്കില്‍ ദലിതും. കേസായി പുക്കാറായി. അഭിലാഷ് കോടതി കയറി.

അഭിലാഷ് പക്ഷെ വിട്ടില്ല. താനൊരു വില്ലനായിരുന്നില്ല എന്നു തെളിയിച്ച് അഭിലാഷ് ആരുമറിയാതെ പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കല്യാണം കഴിച്ചു. മലയാള സിനിമയിലാണെങ്കില്‍ സംഗതി ശുപര്യവസായി ആയേനെ. പോരെങ്കില്‍ പെണ്‍കുട്ടി കോടതിയില്‍ അദ്യത്തെ പീഡനമൊഴി മാറ്റി പറയുകയും ചെയ്തു. അങ്ങനെ എല്ലാവരും കേസ് വിട്ടെങ്കിലും ധര്‍മസംസ്ഥാപനാര്‍ത്ഥായ പലതും ചെയ്യുന്ന കോടതി വിട്ടില്ല. എന്നിട്ടെന്തായി ? ദാ ഇന്നലെ കേസില്‍ കോടതി വിധി പറഞ്ഞു.- പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഭിലാഷിന് 16 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും. വിധിന്യായത്തിനും ഒരു ന്യയമുണ്ട്. തട്ടിക്കൊണ്ടുപോയതിന് ആറുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, പിഴഅടച്ചില്ലെങ്കില്‍ ആറുമാസം തടവും, പീഡിപ്പിച്ചകേസില്‍ എട്ടുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം തടവും, ദലിത് വിഭാഗത്തില്‍ പെട്ടതിനാല്‍ രണ്ടു വര്‍ഷം കഠിനതടവും 10,000 പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവുമാണ് ശിക്ഷിച്ചത്. ശിക്ഷകള്‍ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകുമത്രേ. തല്‍ക്കാലം ഇത്രയും മതി.

Related Posts with Thumbnails
  • shaisma
    പ്രായപൂര്‍ത്തി എന്നത് 18 ല്‍ നിന്ന് 12 ആക്കിയാല്‍ നന്നായിരുന്നു. ഇപ്പഴത്തെ കുട്ടികള്‍ 10 വയസ്സിലേ 'മിടുക്കന്മാരും മിടുക്കത്തികളും' ആണ് ചേട്ടാ
  • shaisma
    പ്രായപൂര്‍ത്തി എന്നത് 18 ല്‍ നിന്ന് 12 ആക്കിയാല്‍ നന്നായിരുന്നു. ഇപ്പഴത്തെ കുട്ടികള്‍ 10 വയസ്സിലേ 'മിടുക്കന്മാരും മിടുക്കത്തികളും' ആണ് ചേട്ടാ
  • ശരിക്കും എന്താ ഇതോണ്ട് ഉദ്ദേശിച്ചേ? പഴയങ്ങാടി ലവല്‍ക്രോസിനു സമീപം ബിവറേജസ് ഉണ്ടെന്ന് പറയാനായിരുന്നോ ഈ പോസ്റ്റ്
  • ഹ ഹ ഹാ‍... ചേട്ടത്തി ആളു കൊള്ളാം,
    അഭിലാഷിനോടു “കൊടുത്താൽ കൊല്ലത്തും കിട്ടും എന്നുവെച്ചു കൊല്ലംവരെ പോകേണ്ടിവന്ന പോലെ ആയല്ലോ മാഷേ..“
  • രായപ്പന്‍
    ഞാനും ഒരു പാവം പയ്യന്നുര്‍കാരനാ......പയ്യന്നൂരിലെ ബീവറേജിലെ തിരക്ക് ബര്‍ളിക്ക് അറിയാത്തതുകൊണ്ടാ... ഒടുക്കത്തെ തിരക്കാ അതും വൈകീട്ടാണേല്‍ പറയുകയും വേണ്ട..... കണ്ണൂര്‍ജില്ലയില്‍ ഏറ്റവും കൂടുതല്‍ കച്ചവടം ഈ ബീവറേജിലാ... ഞാന്‍ ബാങ്കളൂര്‍ക്ക് വരാന്‍ ബസ്സിന് കാത്ത് നിക്കുമ്പോ ഒരു ദാഹശമനി വാങ്ങാന്‍ എന്ത് കഷ്ട്ടപ്പെടാറുണ്ട് എന്നറിയുമോ? പിന്നെ മൊത്തം പരിചയക്കാരായതിന്റെ പ്രശ്നവും......

    എന്നാല്‍ പഴയങ്ങാടി ഈ പറഞ്ഞ ലവല്‍ക്രോസിനു 100 മീറ്റര്‍ മാറിയുള്ള ബീവറേജില്‍ എപ്പോ പോയാലും പുഷ്പ്പം പോലെ സാധനം വാങ്ങാം... പുള്ളിക്ക് അത് അറിയാം അതാ..... എന്നാലും ചെയ്തത് തെണ്ടിത്തരമാ




    മൊത്തത്തില്‍ അഭിലാഷ് ഊ....അല്ല ഊപ്പാട് ഇളകി അല്ലേ??...........
blog comments powered by Disqus