ഒരേയൊരു ആരാധികയുടെ കത്ത്

ഒരേയൊരു ആരാധികയുടെ കത്ത്

എന്റെ ഏറ്റവും പ്രിയപ്പെട്ട ബെര്‍ളിച്ചായന്,

ഇതാദ്യമായാണ് ഒരു ഇ മെയില്‍ അയക്കുമ്പോള്‍ എന്റെ കൈ വിറയ്ക്കുന്നത്. പ്ളസ് ടുവിനു പഠിക്കുമ്പോള്‍ ബിസിനസ് സ്റ്റഡീസ് പഠിപ്പിക്കാന്‍ വന്ന ഫാദര്‍ ഡെന്നീസിനോട് വിവാഹാഭ്യര്‍ഥന നടത്തുമ്പോഴോ ഇന്‍ഫോസിസ് ചെയര്‍മാന്റെ മോന് നാന്‍സി ഫ്രൈഡേ ഭാഷയില്‍ ചൂടന്‍ പ്രേമലേഖനമയച്ചപ്പോഴോ എനിക്കു കൈ വിറച്ചിട്ടില്ല. പക്ഷെ, ഇന്ന് അറിയാതെ ഞാന്‍, എന്താ ഇപ്പോ അതിനു പറയുക ? ഞാന്‍, ഞാന്‍ തരളിതയാവുകയാണ്. അതെന്താണെന്നു ചോദിച്ചാല്‍ എനിക്കറിയില്ല, ബട്ട് അയാം ഫീലിങ് ലൈക് ദാറ്റ്.

എന്നേ യാത്ര തിരിക്കേണ്ട ഒരു ബോട്ടില്‍ വൈകിയെത്തേണ്ടി വരുന്ന ഒരു യാത്രക്കാരിയുടെ നിരാശ എനിക്കുണ്ട്. അച്ചായനോട് എനിക്കു പ്രേമമാണോ കാമമാണോ എന്നൊന്നും ഇപ്പോഴേ ചോദിക്കരുത്. പക്ഷേ, ഇത്രേം പെണ്‍കുട്ടികള്‍ അങ്ങോട്ടു പ്രേമിക്കുന്ന അച്ചായനെ മിസ് ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നില്ല. അച്ചായനെപ്പോലൊരു ക്ണാപ്പനെ ആങ്ങളയായിട്ടോ സുഹൃത്തായിട്ടോ കാണുന്നത് വല്യ റിസ്കാണെന്നത് എനിക്കറിയാം. അതുകൊണ്ട് അത്തരം സാഹസങ്ങള്‍ക്കൊന്നും ഞാന്‍ മുതിരുന്നില്ല. അച്ചായന്റെ ബ്ളോഗിനെപ്പറ്റി മാത്രമായിട്ട് ഞാന്‍ എന്റെ അഭിപ്രായങ്ങളും അഭിനിവേശങ്ങളും ചുരുക്കുന്നുമില്ല. കാര്യങ്ങളൊക്കെ ഏതാണ്ട് പിടികിട്ടി കാണുമെന്നു കരുതുന്നു. അച്ചായന്റെ ബ്ളോഗ് ഞാന്‍ ആദ്യമായി കാണുന്നത് ഒരുമാസം മുമ്പാണ്. സത്യം പറഞ്ഞാല്‍ എന്നെ വളയ്ക്കുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ഒന്നരവര്‍ഷമായി ദിവസം 45 മെയില്‍ വീതമയക്കുന്ന ഒരു കഴുവേറിയാണ് അച്ചായന്റെ ബ്ളോഗ് പരിചയപ്പെടുത്തുന്നത്. ഇതാ ബെര്‍ളിച്ചായന്‍- മലയാളം ബ്ളോഗിന്റെ, ആധുനികസാഹിത്യത്തിന്റെ കുലപതി എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നെങ്കില്‍ ഒറ്റക്കാരണം കൊണ്ട് ഞാനവനെ പ്രേമിച്ചേനെ. ബട്ട്, ഹി ഈസ് അണ്‍ലക്കി.

ഈ പറഞ്ഞ ഞരമ്പ് രാവിലെ ഓഫിസില്‍ വന്ന് ഞാന്‍ ഓണ്‍ലൈന്‍ ആയാലുടന്‍ ഒരു ഗുഡ്മോണിങ് തരും. എന്നിട്ട് പൂവും കായുമൊക്കെയുള്ള എന്തെങ്കിലും ഞരമ്പ് ഗ്രീറ്റിങ് കാര്‍ഡ് അയക്കും. ചിലതില്‍ മലയാളം കവിതകളൊക്കെയാണ്. ദൈവമേ, കവിതകള്‍ എനിക്ക് ! പിന്നെ, 10 മിനിട്ട് ഇടവിട്ട് സര്‍ദാര്‍ജി ജോക്സ്, ഫ്രണ്ട്ഷിപ് മെയില്‍സ് അങ്ങനെ സഹിക്കാന്‍ പറ്റാത്ത അപ്ഡേറ്റുകള്‍. ഇക്കൂട്ടത്തിലാണ് മുകളിലും അടിയിലുമൊക്കെ ലവന്റെ പേരു വച്ച് അച്ചായന്റെ ബ്ളോഗ് പോസ്റ്റുകള്‍ എനിക്കു കിട്ടിത്തുടങ്ങിയത്. അത് അച്ചായന്റെയാണെന്ന് എനിക്കറിയില്ലല്ലോ. അത് മെയിലില്‍ അയച്ചിട്ട് എങ്ങനെയുണ്ട് എന്ന് അവന്‍ ചാറ്റില്‍ ചോദിക്കും. ശരിക്കും അതൊക്കെ അവനെഴുതിയതാണെന്ന് ഞാന്‍ വിശ്വസിക്കുമെന്ന് അവന്‍ വിചാരിച്ചു കാണണം. അത് ആരെഴുതിയതായാലും അവന്‍ എഴുതിയതാവില്ലെന്ന് എനിക്കുറപ്പായിരുന്നു. പിന്നെ, അവനെനിക്കയച്ച ചില പോസ്റ്റുകള്‍ വേറെ ചില ഫ്രണ്ട്സും അയച്ചു തന്നപ്പോഴാണ് എനിക്കു കാര്യം പിടികിട്ടിയത്.

അച്ചായനുള്ള ആരാധകരെപ്പറ്റി അച്ചായന് ഒരു ഐഡിയയുമില്ലെന്ന് എനിക്കുറപ്പാണ്. ഉണ്ടെങ്കില്‍ അച്ചായന്‍ ഇങ്ങനൊന്നും എഴുതുകേല. വലിയ സാഹിത്യകാരന്മാരെപ്പോലെ എന്തിനെപ്പറ്റിയും ആധികാരികമായി അഭിപ്രായം പറയുകയോ വിമര്‍ശിക്കുകയോ ഒക്കെ ചെയ്യാമായിട്ടും അച്ചായന്‍ അതൊന്നും ചെയ്യുന്നില്ലല്ലോ. അല്ലെങ്കില്‍ പുസ്തകമിറക്കിയിട്ട് അതു വില്‍ക്കുന്നതിനുള്ള നമ്പരുകളെങ്കിലും ഇറക്കേണ്ടേ. വിശാലമനസ്കനാണെങ്കില്‍ അദ്യത്തെ പുസ്തകം ഇറക്കിയപ്പോള്‍ വലിയ ആളായി മുങ്ങിയതാണ്, ദേ ഇപ്പോള്‍ എടുത്ത പുസ്തകം ഇറക്കിയപ്പോളല്ലേ വീണ്ടും പൊങ്ങിയത്. ഇയാളൊക്കെ എന്തൊരു ബോറനാണ് അച്ചായാ ? ബ്ളോഗിങ്ങോ നിര്‍ത്തി, എന്നിട്ട് ഇയാള്‍ക്കു തോന്നുമ്പോള്‍ ഓരോ പുസ്കമിറക്കുന്നത് നമ്മളൊക്കെ വാങ്ങിച്ചോളണമെന്നാണെന്നു തോന്നുന്നു. ഇയാള്‍ടെ പുസ്തകം വിറ്റുതീര്‍ക്കേണ്ടത് മലയാളം ബ്ളോഗര്‍മാരുടെയും വാങ്ങിച്ചു വായിക്കേണ്ടത് ബ്ളോഗ് വായനക്കാരുടെയും കടമയാണെന്ന ഭാവമാണ് ഇവനൊക്കെ. സോറി, ഞാനിങ്ങനൊക്കെ പറയുന്നത് അച്ചായന് ഇഷ്ടമാകുമോ എന്നൊന്നും എനിക്കറിയാന്‍ മേല.

എന്നെപ്പറ്റി ഒന്നും പറയാതിരിക്കുന്നത് ശരിയല്ലാത്തതിനാല്‍ പറയാം. എന്റെ പേര് ഈ ഇ മെയില്‍ ഐഡിയിലുണ്ട്. അച്ചായന്‍ ഇത് ഇതേപടി പ്രസിദ്ധീകരിച്ചുകളയുമോ എന്ന ആശങ്കയുള്ളതുകൊണ്ടാണ് (പ്രസിദ്ധീകരിച്ചാലും കുഴപ്പമില്ല, അച്ചായന്റെ ഭാഷയില്‍ പറഞ്ഞാല്‍ നമുക്കിതൊക്കെ ***** അല്ലേ !). പക്ഷെ, ഒന്നുണ്ട്, പ്രസിദ്ധീകരിക്കുവാണേല്‍ ഈ മെയില്‍ ഇതേപടി വേണം. അല്ലാതെ ഏഷ്യാനെറ്റില്‍ സിനിമ കാണിക്കുന്നതു പോലെ അവിടുന്നും ഇവിടന്നുമൊക്കെ വെട്ടിമാറ്റി തോന്നുന്നപോലെ, പ്ളീസ് അതെന്നോട് ചെയ്യരുത്. ഇന്നലെ ഏഷ്യാനെറ്റില്‍ വടക്കുനോക്കിയന്ത്രം കണ്ടപ്പോള്‍ അതെപ്പറ്റി ഒരു പോസ്റ്റിടണമെന്ന് അച്ചായനോട് പറയണമെന്ന് ഓര്‍ത്തതാണ്. ചാനലിലെ വിഡിയോ എഡിറ്റര്‍മാര്‍ ഇത്രയ്ക്കു വങ്കന്‍മാരാണല്ലോ എന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നും. ബുദ്ധിയും വിവരവുമുള്ള ആളുകള്‍ ചെയ്തുവച്ച സിനിമ ഈ അണ്ടനും അടകോടനുമൊക്കെ എഡിറ്റ് ചെയ്യാമെന്നു വച്ചാല്‍ എന്താ സ്ഥിതി. എന്നിട്ട് ഇന്നാ കണ്ടോ എന്നും പറഞ്ഞ് അത് ടെലികാസ്റ്റ് ചെയ്യുന്നു. ഒരു പെണ്ണായിപ്പോയി ഇല്ലെങ്കില്‍ അപ്പോള്‍ തന്നെ ചാനലിന്റെ ഓഫിസില്‍ വിളിച്ച് തന്തയ്ക്കു വിളിച്ചേനെ, ചെറ്റകള്‍.

അതുപോട്ടെ, നമ്മുടെ വിഷയം അതല്ലല്ലോ. അല്ലെങ്കിലും ഈ മെയിലിന് ഒരു വിഷയം ഇല്ല. അച്ചായനുമായി ഒന്നു മുട്ടണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നതാ. ഇന്നിപ്പോള്‍ ഒരു മെയിലയച്ചപ്പോള്‍ അതെല്ലാം കൂടിയങ്ങു സാധിക്കുന്നു. ഞാന്‍ പറഞ്ഞല്ലോ, ഏതാനും മാസങ്ങളേ ആയുള്ളൂ ഞാന്‍ അച്ചായന്റെ ഫാന്‍ ആയത്. ഫാന്‍ എന്നു വച്ചാല്‍ വെറും ഫാനല്ല, അച്ചായന്‍ ഒരിക്കലും വിചാരിക്കാത്ത മാതിരി ഫാന്‍. അച്ചായന്‍ എന്നു വിളിക്കുന്നത് ഇഷ്ടമല്ല എന്നൊരു പോസ്റ്റില്‍ കണ്ടതുകൊണ്ടാണ് അങ്ങനെ തന്നെ വിളിക്കുന്നത്, മറ്റൊന്നും വിചാരിക്കരുത്. അച്ചായന്റെ ഒരു പോസ്റ്റില്‍ പറയുന്നതു പോലെ അച്ചായന്റെ ഫോട്ടോ ഭിത്തിയില്‍ ഒട്ടിച്ച് വച്ച് ഇന്നല്ലെങ്കില്‍ നാളെ ജീവിതത്തെ മാറ്റിമറിക്കുന്ന അദ്ഭുതം സംഭവിക്കും എന്നു വിശ്വസിക്കുന്ന ഏതെങ്കിലും ആരാധിക വേറെയുണ്ടോ ? ഞാന്‍ അത് ചെയ്യുന്നു, അത് വിശ്വസിക്കുകയും ചെയ്യുന്നു. വിശ്വാസം രക്ഷിക്കും എന്നാണല്ലോ പ്രമാണം. ഒറ്റയ്ക്കു കിട്ടിയാല്‍ അച്ചായന്‍ എന്നെ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി എന്തെങ്കിലുമൊക്കെ ചെയ്യും എന്നു ഞാന്‍ ഭയപ്പെടുന്നു (കൊതിയോടെ). അതേ സമയം, പറക്കുന്ന വിമാനത്തില്‍ നിന്ന് തോര്‍ത്തുമുണ്ട് മാത്രമുടുത്ത് കടലിലേയ്ക്ക് എടുത്തുചാടി കരയിലേക്ക് നീന്തുന്ന അതിമാനുഷനാണ് എനിക്ക് അച്ചായന്‍.

മറ്റുള്ളവര്‍ കുതറ എന്നലറിവിളിച്ച് ആക്ഷേപിച്ചിട്ടുള്ള പോസ്റ്റുകള്‍ പോലും കൊതിയോടെ വായിച്ചിട്ടുള്ളവളാണ് ഞാന്‍. വെറും ഒരു മാസം കൊണ്ട് അച്ചായന്റെ പത്തെഴുനൂറോളം പോസ്റ്റുകള്‍ വായിച്ചു തീര്‍ത്തവളാണ് ഞാന്‍. എന്റെ കപ്പാസിറ്റിയെപ്പറ്റി അച്ചായന് സങ്കല്‍പിക്കാന്‍ കൂടി കഴിയില്ല. കാമുകിയും സോള്‍മേറ്റുമൊക്കെയായി അച്ചായനു ചുറ്റും കറങ്ങി നടക്കുന്ന നാലാംകിട പൈങ്കിളിപെണ്ണുങ്ങളുമായി എന്നെ തട്ടിച്ചു നോക്കരുത്. ഞാന്‍ ആ ടൈപ്പല്ല. ഫ്രണ്ടാണ് ബാക്കാണ് എന്നൊക്കെ പറഞ്ഞിട്ട് നാലാം ദിവസം മുതല്‍ സെന്റിമെന്റ്സ് അടിച്ച് കണ്ണീരു കാണിച്ച് അലമ്പാക്കുന്ന ആ ലൈന്‍ എനിക്കു പരിചയവുമില്ല, താല്‍പര്യവുമില്ല. അച്ചായനിക്കാണുന്ന പെണ്ണുങ്ങളെയെല്ലാം വളച്ചെടുത്തു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, ഇവരോടെല്ലാം ന്യൂട്രല്‍ ആയിരുന്നെന്നും ഞാന്‍ വിശ്വസിക്കില്ല. എന്തായാലും എന്നോടിനി കംപ്ളീറ്റ് നെഗറ്റീവാകാനാണ് പരിപാടിയെങ്കിലും ഫുള്‍ചാര്‍ജായി നില്‍ക്കുന്ന ഞാന്‍ വിടാമ്പോണില്ല.

അച്ചായന്റെ പോസ്റ്റുകള്‍ ഒന്നും ഞാനിതുവരെ ഫോര്‍വേഡ് ചെയ്തിട്ടില്ല. അച്ചായനത് ഇഷ്ടമല്ല എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. അച്ചായന്റെ ബ്ളോഗിലെ പരസ്യങ്ങളില്‍ പറ്റുമ്പോഴൊക്കെ ക്ളിക്ക് ചെയ്യാറുണ്ട്. അച്ചായന്‍ കമന്റിനു മറുപടി കൊടുക്കാത്തിടത്തോളം കാലം ഞാന്‍ കമന്റിടാനും പോണില്ല. അച്ചായന് ഈ മാസം ഇതുവരെ വെറും ആരു പോസ്റ്റ് ആണെഴുതിയത്. എന്തൊരക്രമമാണിത്. പല്ലു തേക്കുന്നതും മാസ്റ്റര്‍ബേറ്റ് ചെയ്യുന്നതും പോലെ ജീവിതചര്യയുടെ ഭാഗമായിരുന്നു അച്ചായന്റെ ബ്ളോഗ്. അച്ചായന്‍ എനിക്കൊരു അഡിക്ഷനാണ്. എന്നു വച്ചാല്‍ തികച്ചും സ്വകാര്യമായ മറ്റു പലതും കൂടിയാണ്. എത്ര ചവറായാലും എത്ര കള്ളമായാലും ശരി അച്ചായന്‍ ഡെയ്ലി പോസ്റ്റെഴുതണം. അതില്‍ എഴുതുന്നതെല്ലാം ഞാന്‍ വിശ്വസിക്കുന്നു. 7000 അടി ഉയരത്തില്‍ നിന്ന് കടലിലേക്കു ചാടി ചെറുപുഞ്ചിരിയോടെ തിമിംഗലങ്ങളോടു കിന്നാരം പറഞ്ഞ് കരയിലേക്കു നീന്താന്‍ അച്ചായനു കഴിയുമെന്നു വിശ്വസിക്കുന്ന എന്നെ പരീക്ഷിക്കരുത്. പിന്നെ, വേറെ പെണ്ണുങ്ങളുടെ ശരീരവര്‍ണനയുമായി പോസ്റ്റുകളെഴുതിയാല്‍ എനിക്കു ചൊറിയും.

ഞാന്‍ അവിവാഹിതയാണ്. വിവാഹം കഴിക്കണോ എന്ന കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ല. ആകസ്മികമായി ഞാന്‍ കന്യകയുമാണ്. അങ്ങനെയല്ലാതാവാന്‍ പരിശ്രമിച്ചെങ്കിലും വെറുതെ അവിടെയും ഇവിടെയുമൊക്കെ ഞെക്കിയിട്ടോടാനറിയാവുന്നവന്‍മാരല്ലാതെ തണ്ടെല്ലുള്ള ജോക്കികളെ കണ്ടുമുട്ടിയില്ല. ഇതൊന്നും അച്ചായന് ഒരു പ്രലോഭനമല്ലെന്നെനിക്കറിയാം. മറ്റു പെണ്ണുങ്ങളെപ്പോലെയല്ല എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും ഇനിമേല്‍ അച്ചായന്റെ ഒരേയൊരു ആരാധിക ഞാന്‍ മാത്രമായിരിക്കണം. എന്നെ അവോയ്ഡ് ചെയ്ത് അളാകാമെന്നു വിചാരിച്ചാല്‍ സത്യമായും ഞാന്‍ കൊന്നുകളയും. ഒന്നുകൂടി, രണ്ടുദിവസം കൂടുമ്പോള്‍ എനിക്കോരെ മെയില്‍ വീതം അയച്ചോണം. അത് മസ്റ്റാണ്. എനിക്കു മെയില്‍ അയക്കാതിരിക്കുകയും ബ്ളോഗില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സത്യമായും ഞാന്‍ പറയുന്നു, അച്ചായാ എന്നു വിളിച്ച ഇതേ നാവുകൊണ്ട് ഞാന്‍ വേറെ പലതും വിളിക്കും. ആത്യന്തികമായി അച്ചായന്‍ എന്റെ മാത്രം അച്ചായനായിരിക്കും.

എന്ന് അച്ചായന്റെ ഒരേയൊരു ആരാധിക.

Related Posts with Thumbnails
  • ajithnair
    "ആകസ്മികമായി ഞാന്‍ കന്യകയുമാണ്. അങ്ങനെയല്ലാതാവാന്‍ പരിശ്രമിച്ചെങ്കിലും വെറുതെ അവിടെയും ഇവിടെയുമൊക്കെ ഞെക്കിയിട്ടോടാനറിയാവുന്നവന്‍മാരല്ലാതെ തണ്ടെല്ലുള്ള ജോക്കികളെ കണ്ടുമുട്ടിയില്ല..."

    Oho... Appo athaayiruno aval uddeshichathu... Che, njan thettiddharichu...
  • Deepakan
    Berlicha,

    oru variety chori aanallo sangathi... :) chillara poruthakedukalum kaanunnu ezhuthil.. (vivarikkunnilla, taangalkku athu kaananulla kannokke undennu ulla bodham enikkum undu.. )..

    cheers
  • hmmm enthum parayaamalllo berlykku.... kalakki
  • Jo
    പറക്കുന്ന വിമാനത്തില്‍ നിന്ന് തോര്‍ത്തുമുണ്ട് മാത്രമുടുത്ത് കടലിലേയ്ക്ക് എടുത്തുചാടി കരയിലേക്ക് നീന്തുന്ന അതിമാനുഷനാണ് എനിക്ക് അച്ചായന്‍.

    kalakki, chirikkathirikkan kazhinjilla...
  • ഒത്തിരി നല്ല പോസ്റ്റുകൾക്കിടയിൽ എന്തിനാ ബെർളിച്ചായാ ഇത്തരം കൂതറ പോസ്റ്റുകൾ.. ഷെയിം...ഷെയിം...
    കൂടെകൊടുത്തിട്ടുള്ള പടം ഉൾപടെ ചില പ്രയോ‍ഗങ്ങൾ വേണ്ടായിരുന്നു, ഇവ മാറ്റിനിർത്തിയാൽ ....................
    ആ‍ാ‍.. എനിക്കറിയില്ലാ ........എല്ലാം ഇച്ചായൻ തീരുമാനിക്ക്. സലാം
  • mathaichen
    Arathikayude padam eniku ishtamayi...........
  • ഒറ്റയ്ക്കു കിട്ടിയാല്‍ അച്ചായന്‍ എന്നെ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി എന്തെങ്കിലുമൊക്കെ ചെയ്യും എന്നു ഞാന്‍ ഭയപ്പെടുന്നു (കൊതിയോടെ). അതേ സമയം, പറക്കുന്ന വിമാനത്തില്‍ നിന്ന് തോര്‍ത്തുമുണ്ട് മാത്രമുടുത്ത് കടലിലേയ്ക്ക് എടുത്തുചാടി കരയിലേക്ക് നീന്തുന്ന അതിമാനുഷനാണ് എനിക്ക് അച്ചായന്‍.

    :)
  • febin
    hello.. nice premam............. narikal narikal nanam kunungikal.. ennu ezhuthiyar ippol jeevichirikkathath avarude bagyam...........!!!!!!!!!!!!
  • febin
    achayane angane swanthamakkan nammalu vidoola..
  • binootty
    അച്ചായനെപ്പോലൊരു ക്ണാപ്പനെ ആങ്ങളയായിട്ടോ സുഹൃത്തായിട്ടോ കാണുന്നത് വല്യ റിസ്കാണെന്നത് എനിക്കറിയാം. :)
  • binootty
    അച്ചായനെപ്പോലൊരു ക്ണാപ്പനെ ആങ്ങളയായിട്ടോ സുഹൃത്തായിട്ടോ കാണുന്നത് വല്യ റിസ്കാണെന്നത് എനിക്കറിയാം. :)
  • babetten
  • babetten
    berli,

    Ningalude Neyyapa durandam Xerox edithirikkunnathu nOkkuu..
    athu aggrigaterilum koduthirikkunnu..
    http://sharanblogs.blogspot.com/2009/12/blog-post_1656.html
  • രായപ്പന്‍
    പല്ലു തേക്കുന്നതും മാസ്റ്റര്‍ബേറ്റ് ചെയ്യുന്നതും പോലെ ജീവിതചര്യയുടെ ഭാഗമായിരുന്നു അച്ചായന്റെ ബ്ളോഗ്....


    എന്റമ്മോ!!!!!!!!!!!!! എന്താ പറയേണ്ടത്... ഒന്നും പറയാന്‍ പറ്റുന്നില്ലാ..... നമിച്ചു... അത്രമാത്രം....
  • saaaaaj
    ithrem vendayirunnu
  • വിശാലമനസ്കനാണെങ്കില്‍ അദ്യത്തെ പുസ്തകം ഇറക്കിയപ്പോള്‍ വലിയ ആളായി മുങ്ങിയതാണ്, ദേ ഇപ്പോള്‍ എടുത്ത പുസ്തകം ഇറക്കിയപ്പോളല്ലേ വീണ്ടും പൊങ്ങിയത്. ഇയാളൊക്കെ എന്തൊരു ബോറനാണ് അച്ചായാ ?

    അതിങ്ങനെ മനസ്സില്‍ കിടന്ന് തിളയ്ക്കും അല്ലിയോ?...ബുക്കിന്റെ മൂവ്മെന്റ് എങ്ങനെ....വിശാലജി രണ്ടാമത്തെ പുസ്തകവും ഇറക്കിയോ, ഇന്നാള്‍ ഇടിവാളും ഇറക്കിയെന്ന് കേട്ടു...പോസ്റ്റൊന്നും ഇട്ടില്ലെങ്കിലും നമ്മുടെയും ബുക്ക് ആരെങ്കിലും ഇറക്കുമായിരിക്കും....

    അല്ലാതെ ഏഷ്യാനെറ്റില്‍ സിനിമ കാണിക്കുന്നതു പോലെ അവിടുന്നും ഇവിടന്നുമൊക്കെ വെട്ടിമാറ്റി തോന്നുന്നപോലെ, പ്ളീസ് അതെന്നോട് ചെയ്യരുത്.

    അവിടുള്ളവന്മാര്‍ക്ക് ഒരു കൊട്ട് അത്യാവശ്യമായിരുന്നു, അത് കലക്കി....അടുത്ത പോസ്റ്റ് സുയിപ്പായ സൂഫിയയുടെയാവും എന്നാ കരുതിയത്....
  • :-))
blog comments powered by Disqus