തടിയന്റവിട വിജയന്‍

തടിയന്റവിട വിജയന്‍

ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. തീവ്രവാദം എന്നത് ആര്‍ക്കും ആരുടെ നേരേയും ഉപയോഗിക്കാവുന്ന ഒരു വടിയായി മാറിയിരിക്കുന്ന ഇക്കാലത്ത് പാര്‍ട്ടിയോടും പാര്‍ട്ടി ആശയങ്ങളോടും അനുഭാവം കാണിക്കുന്ന സധാരണക്കാരായ ജനങ്ങളെ തീവ്രവാദികളായി മുദ്രകുത്തി തുറുങ്കിലടക്കാനും അമേരിക്കയ്ക്ക് ബലി കൊടുക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗുഢപദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദക്കേസും അതോടനുബന്ധിച്ച് ഇവിടുത്തെ സിന്‍ഡിക്കറ്റ് മാധ്യമങ്ങള്‍ പടച്ചുണ്ടാക്കുന്ന കള്ളക്കഥകളും.

അബ്ദുല്‍ നാസര്‍ മദനി ഒരു നല്ല ചെറുപ്പക്കാരനാണ്. അദ്ദേഹം പാര്‍ട്ടിയുമായി സഹകരിച്ചു എന്നതിന്റെ പേരില്‍ അദ്ദേഹത്തെ തീവ്രവാദക്കേസില്‍ കുടുക്കി പ്രതികാരം ചെയ്യാനുള്ള നടപടികളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഇത് ഇവിടെ നടക്കില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം നടപടികള്‍ ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. ഞാന്‍ ചോദിക്കട്ടെ, സുഹൃത്തുക്കളെ, ഇപ്പോള്‍ കുറ്റക്കാരനെന്നു മുദ്രകുത്തിയിരിക്കുന്ന ബഹുമാനപ്പെട്ട നസീര്‍ എന്തു കുറ്റമാണ് ഹേ ചെയ്തിരിക്കുന്നത് ? എന്തപരാധം ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ബംഗാദേശില്‍ നിന്നും വലിച്ചിഴച്ച് ഇവിടെ തലമൂടി കൊണ്ടുനടന്ന് പീഡിപ്പിക്കുന്നത്. മറുപടി പറയേണ്ടി വരും.

ഈ പോക്കാണെങ്കില്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളും എല്ലാം ബഹുമാനപ്പെട്ട നസീറിന്റെ പേരില്‍ ആരോപിക്കില്ലെന്നാരു കണ്ടു. മുമ്പ് ആത്മഹത്യകളെന്നു സ്ഥിരീകരിച്ച ചില മരണങ്ങള്‍ കൂടി നസീറിന്റെ പേരില്‍ കെട്ടിവയ്ക്കാനും ശ്രമം നടക്കുന്നുണ്ട്. കിണറ്റില്‍ ചാടി മരിച്ച സിസ്റ്റര്‍ അഭയ, സ്വയം കുത്തി മരിച്ച മൂത്തൂറ്റ് പോള്‍ എം.ജോര്‍ജ് എന്നിവരെയും നസീര്‍ ആണ് കൊന്നതെന്നു വരുത്തിത്തീര്‍ക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇന്റര്‍പോള്‍, ഔട്ടര്‍ പോള്‍, സൈഡ് പോള്‍ തുടങ്ങിയ ഏജന്‍സികള്‍ ഈ ദുരൂഹനീക്കങ്ങള്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കുകയുമാണ്.

ഇത് ഒരു മതവിഭാഗത്തിനെതിരെ എന്നു മാത്രമല്ല, കണ്ണൂര്‍ സ്വദേശിയായ ഒരു ചെറുപ്പക്കാരനെതിരേ കൂടിയുള്ള സംഘടിതമായ ആക്രമണത്തിന്റെ ഭാഗമാണ്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് കണ്ണൂര്‍ ജില്ലാ കളക്ടറോട് അവര്‍ ചെയ്തതെന്താണെന്ന് നമ്മള്‍ കണ്ടതാണ്. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ അക്രമ-ഗുണ്ടാ രാഷ്ട്രീയം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. അതിന്റെ കൂടെയാണ് ഒരു പാവം ചെറുപ്പക്കാരനെ തീവ്രവാദക്കേസില്‍ കുടുക്കി കണ്ണൂരിലെ ജനങ്ങളോടു പ്രതികാരം ചെയ്യാനുള്ള ശ്രമം.

ബഹുമാനപ്പെട്ട നസീര്‍ സഖാവ് ഇ.കെ.നായനാരെ വധിക്കാന്‍ ശ്രമിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത് ? ആരെ പറ്റിക്കാനാണ് ഇപ്പോള്‍ ഇത്തരം കള്ളക്കഥകള്‍ മെനയുന്നത് ? മദനിയുടെ ഭാര്യ സൂഫിയ മദനി തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ചു എന്നാണ് മറ്റൊരു കേസ്. സത്യത്തില്‍ രണ്ടു മാസത്തെ ശമ്പളക്കുടിശ്ശിക വന്ന ബസിന്റെ ഡ്രൈവര്‍ തന്നെ രാത്രിയില്‍ പെട്രോള്‍ ഒഴിച്ചു ബസ് കത്തിക്കുകയായിരുന്നു. ഇതിന് രാത്രിയില്‍ ക്വട്ടേഷന്‍ ജോലിക്കു പോവുകയായിരുന്ന നാല് ചെറുപ്പക്കാര്‍ സാക്ഷികളാണ്. ഇതൊന്നും ശ്രദ്ധിക്കാതെ, പാര്‍ട്ടിയോടുള്ള ശത്രുത മത്രം വച്ച് മദനിയെയും ഭാര്യയെയും പീഡിപ്പിക്കാനാണ് ഇവിടെ ചിലര്‍ ശ്രമിക്കുന്നത്.

ബഹുമാനപ്പെട്ട നസീര്‍ എന്ന ചെറുപ്പക്കാരന്‍ സൂഫിയ മദനിയെ ഫോണ്‍ വിളിച്ചു എന്നതിന്റെ പേരിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇതൊന്നും അംഗീകരിച്ചു തരാന്‍ പറ്റില്ല. ഇതൊക്കെ ഗുജറാത്തില്‍ നടക്കും. ഇത്തരം കള്ളക്കഥകള്‍ പറഞ്ഞ് പാര്‍ട്ടിയെയും പാര്‍ട്ടിയുടെ സുഹത്തുക്കളെയും പീഡിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. ഇത്തരം ക്രൂരതകള്‍ കണ്ടു നില്‍ക്കാനും പോകുന്നില്ല. ഇതിന് ശക്തമായ തിരിച്ചടി ഞങ്ങള്‍ നല്‍കും. ലഷ്കര്‍ ഇ ത്വയ്ബയോ അല്‍ ക്വയ്ദയോ പാര്‍ട്ടിയെ സഹായിക്കാന്‍ മുന്നോട്ടു വന്നാല്‍ അത് വേണ്ടെന്നു വയ്ക്കേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ ആശയങ്ങളോട് താല്‍പര്യമുള്ള ആര്‍ക്കും അത്തരത്തില്‍ മുന്നോട്ടു വരാന്‍ അവകാശമുണ്ട്. അതിന്റെ പേരില്‍ പാര്‍ട്ടിയെ പീഡിപ്പിക്കാനാണ് നീക്കമെങ്കില്‍ മറുപടി മറ്റൊരു ഭാഷയിലായിരിക്കും. അല്ലെങ്കിലും ഇങ്ങനൊക്കെ ആരോപിക്കാന്‍ എന്തു വിവരക്കേടാണ് ഹേ, നിങ്ങള്‍ക്കുള്ളത്. നാട്ടിലെ പ്രമുഖ വേശ്യയുടെ അടുത്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ വന്നുപോകുന്നില്ലേ ? അപ്പോഴൊന്നും വേശ്യ മതംമാറി അവരുടെ ആദര്‍ശങ്ങളും വിശ്വാസങ്ങളും സ്വീകരിക്കുന്നില്ലല്ലോ. പിന്നെന്തിനു പാര്‍ട്ടിയോടു മാത്രം ഈ സമീപനം എന്നതാണ് ചോദിക്കുന്നത്.

ഇക്കാര്യത്തില്‍ പാര്‍ട്ടി നല്‍കിയിരിക്കുന്ന ഭീഷണികള്‍ വകവയ്ക്കാതെ ഇതെപ്പറ്റി ഇമെയിലുകള്‍ അയക്കുന്ന ഏതദേശം രണ്ടു രണ്ടരക്കോടി ആളുകള്‍ക്കെതിരെ പാര്‍ട്ടി ഫത്വ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഈ മെയിലുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ അവസരമൊരുക്കിയ ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളും ഇത്തവണ കുടുങ്ങും. ഇക്കാര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാനും ഈ കമ്പനികളുടെ പ്രവര്‍ത്തനം നിരോധിക്കാനും വേണ്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്റര്‍നെറ്റും ഇമെയിലും കംപ്യൂട്ടറും ഇല്ലാത്ത ആ മാതൃകാലോകം തീര്‍ക്കാനുള്ള എന്റെയും മദനിച്ചേട്ടന്റെയുമൊക്കെ പരിശ്രമത്തില്‍ പങ്കാളികളാവുക, ജീവന്‍ രക്ഷിക്കുക.

എന്ന് സ്വന്തം,
തടിയന്റവിട വിജയന്‍,
ഹൌസ് ഓണര്‍,
കണ്ണൂര്‍.

Related Posts with Thumbnails
  • drbalaram
    Berlie, Do not spare any parties.
  • Dhikkari
    ദൈവമേ ഇതേതു ഭാഷ............
  • നാട്ടിലെ പ്രമുഖ വേശ്യയുടെ അടുത്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ വന്നുപോകുന്നില്ലേ ? അപ്പോഴൊന്നും വേശ്യ മതംമാറി അവരുടെ ആദര്‍ശങ്ങളും വിശ്വാസങ്ങളും സ്വീകരിക്കുന്നില്ലല്ലോ. പിന്നെന്തിനു പാര്‍ട്ടിയോടു മാത്രം ഈ സമീപനം എന്നതാണ് ചോദിക്കുന്നത്.

    അങ്ങനെ ചോദിക്ക് ബെര്‍ളി...ശ്ശെ....വിജയാ
  • "അല്ലെങ്കിലും ഇങ്ങനൊക്കെ ആരോപിക്കാന്‍ എന്തു വിവരക്കേടാണ് ഹേ, നിങ്ങള്‍ക്കുള്ളത്. നാട്ടിലെ പ്രമുഖ വേശ്യയുടെ അടുത്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ വന്നുപോകുന്നില്ലേ ? അപ്പോഴൊന്നും വേശ്യ മതംമാറി അവരുടെ ആദര്‍ശങ്ങളും വിശ്വാസങ്ങളും സ്വീകരിക്കുന്നില്ലല്ലോ." - ആ ലോജിക്ക് കൊള്ളാം! :-)
  • arun12
    ബെര്‍ലിച്ചായോ മദനിയെയും നസീറിനെയും മാത്രമല്ല ബിന്‍ലാദനെയും സവാഗിരിയെയും അല്‍കൊയ്ദയെയും പിന്നെ ലോകത്തുള്ള സകല ഭീകരവാദികളെയും താങ്ങുന്നത് സിപിഎം ആണ്.സെപ്റ്റംബര്‍11 ആക്രമണവും മുംബൈ,parliament ആക്രമണങ്ങള്‍ തുടങ്ങിയവയെല്ലാം പ്ലാന്‍ ചെയ്തത് AKG സെന്റെറില്‍ വച്ചല്ലായിരുന്നോ.എന്തിന് നമ്മുടെ ലാദന്‍ ചേട്ടന്‍ കഴിഞ്ഞ മാസം AKG സെന്റെറില്‍ ഉണ്ടായിരുന്നു.അച്ചായന്‍ അറിഞ്ഞില്ലേ അത്. പഞ്ചാബില്‍ അകാലിദളിനെതിരെ ഭിന്ദ്രന്‍വാലയെ കുത്തിയിളക്കി അവസാനം സ്വയം പണിവേടിച്ചതും,ഇപ്പോള്‍ ബംഗാളില്‍ mavoistകളെ കുത്തിയിളക്കി ഭാവിയില്‍ പണി വേടിക്കാന്‍ പോകുന്നതും,ജനസംഖ്യാ ആനുപാതികമായി നോക്കുകയായിരുന്നെങ്കില്‍ ഇന്ത്യയില്‍ ചേരേണ്ടിയിരുന്നിടണ്ടാത്ത കാശ്മീരിനെ ഇവിടെ ചേര്‍ത്തതും അന്നുതൊട്ട് അവിടെ നടക്കുന്ന സകല പ്രശനങ്ങള്‍ക്കും പിറകിലെല്ലാം സിപിഎമ്മിന്റെ കറുത്ത കൈയ്കള്‍ അല്ലേ ഉള്ളത്.
  • paralmeen
    Hi Arun12,

    What is the base of your reference of Kashmir? Are u arguing that Kashmir shouldnot be the part of India?
  • sunilrajk
    മനോരമയെ കടത്തി വെട്ടിയല്ലോ? വ്യേശ്യ എന്ന പ്രയൊഗം നന്നായീ കുറെ കാലം കോണ്‍ഗ്രസ്സിന്റെ കൂടെ കിടന്നതാണല്ലോ. പിന്നെ ജയിലില്‍ നിന്നെറങ്ങിയപ്പോള്‍ മത്സരിച്ച് സ്വീകരണം കൊടുത്തതല്ലേ എല്ലാവരും ....
  • peterj91
    ഹ ഹ ഹാ‍ാ....ഒരു വേദിയിൽ ഒന്നിച്ചിരുന്നു എന്നു കരുതി അത്‌ വേദി പങ്കിടലായി ആരും വ്യാഖാനിക്കണ്ടാ എന്നാണ്‌ ഗുരുദാസൻ ഇന്നലെ പറഞ്ഞത്‌...എന്തരു മഹനുഭാവലു....
  • crusadertvm
    berly chetto..thakarppan...
    vijayan saarinum kinkaranmaarkkumittu nalla kidilam kottalle koduthirikkunnathu :D

    @truthaboutlies
    chettanu sherikkangu kondu ennu thonnunnu :D
  • തീവ്രവാദം ഒരു വലിയ തെറ്റാണ് പ്രതി മുസ്ലിം ആണെങ്കില്‍, തീവ്രവാദം രാജ്യ സ്നേഹമാണ് പ്രതി ഹിന്ദുവാണെങ്കില്‍, അവനത്‌ അധികാരത്തിലേക്കുള്ള മാന്യമായ കുറുക്ക്‌ വഴിയുമാണ്‌ , മേരാ ഭാരത്‌ മഹാന്‍!
  • സഖാവ് പിണറായി പറഞ്ഞല്ലോ ഒരുകാലത്തും മദനിയുമായി ബന്ധമില്ലായിരുന്നു എന്ന്. ബെറ്ളിക്കത് വിശ്വസിച്ചാല് പോരെ ?
  • KUTTY
    appol ithanalle SOOFI PARANJA KADHA
  • thonnappan
    super
  • unknwnalex
    ഇടവും വലുവും നിന്ന് ഇസ്ലാമിക തീവ്ര വാദികള്‍ക്ക് ഓശാന പാടിയവര്‍ "അന്ന് ചെയ്തത് തെറ്റായിപ്പോയി " എന്ന ഒറ്റ വായ്ക്യത്തില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് കൈ കഴുകുന്നു.

    നഷ്ടം ആര്‍ക്കാണ്.. അധികാരത്തില്‍ ഇരുന്നപ്പോള്‍ ഒക്കെ ഇടതുപക്ഷവും വലതു പക്ഷവും മദനിമാര്‍ക്ക് കുട പിടിചില്ലായിരുന്ന്നെങ്കില്‍ ബംഗ്ലൂര്‍ സ്ഫോടങ്ങളില്‍ രണ്ടു ജീവനുകള്‍ പൊലിഞ്ഞു പോകില്ലായിരുന്നു.. രാജ്യത്താകമാനം നൂറു കണക്കിന് മനുഷ്യ ജന്മങ്ങള്‍ അംഗഭംഗരാക്കപ്പെട്ടു നരകിക്കേണ്ടി വരില്ലായിരുന്ന്നു.. ഇവരുടെ ഒക്കെ ജീവന്റെ വിലയാണ് പിണറായീ നിങ്ങള്‍ "തെറ്റ് പറ്റി" എന്ന വാചകത്തില്‍ എഴുതി തള്ളിയത്..

    കേരളത്തിന്റെ രാഷ്ട്രീയം അതാണ്‌.. പണ്ട് മാറാട് കലാപത്തില്‍ എട്ടു ജീവനുകള്‍ അരിഞ്ഞു തള്ളിയതായിരുന്നില്ല കുറ്റം. മറിച്ച് അവര്‍ ചോര പുരണ്ട ആയുധങ്ങള്‍ ഒളിപ്പിച്ച പള്ളി നിസ്കാരത്തിനു തുറന്നു കൊടുക്കതതായിരുന്നു.. അതിനു വേണ്ടി തൊണ്ട പൊട്ടും വിധം വാദിച്ച മതേതര മാന്യന്‍ ഇന്ന് കേന്ദ്ര മന്ത്രിയാണ്..

    മോഹന്‍ലാല്‍ പണ്ട് പറഞ്ഞത് പോലെ, ഇവിടെ വ്യക്തികള്‍ മാത്രം മാറുന്നു.. വ്യവസ്ഥിതികള്‍ മാറുന്നില്ല...
  • ashrafali
    മദനിക്കൊരു സത്യം ഉണ്ടു.. മദനി എത്ര തീവ്രമായി സംസാരിച്ചാലും.. എത്ര ഭീഗരമായ പ്രസംഗത്തിലും പറഞ്ഞതൊക്കെ സത്യമായിരുന്നു...
  • Guest
    മദനിക്കൊരു സത്യം ഉണ്ടു.. മദനി എത്ര തീവ്രമായി സംസാരിച്ചാലും.. എത്ര ഭീഗരമായ പ്രസംഗത്തിലും പറഞ്ഞതൊക്കെ സത്യമായിരുന്നു...
  • thrikalamuttan
    നാട്ടിലെ പ്രമുഖ വേശ്യയുടെ അടുത്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ വന്നുപോകുന്നില്ലേ ? അപ്പോഴൊന്നും വേശ്യ മതംമാറി അവരുടെ ആദര്‍ശങ്ങളും വിശ്വാസങ്ങളും സ്വീകരിക്കുന്നില്ലല്ലോ. പിന്നെന്തിനു പാര്‍ട്ടിയോടു മാത്രം ഈ സമീപനം എന്നതാണ് ചോദിക്കുന്നത്.

    തൂലിക പടവാളെന്നത് ഇതുവരെ അത്രക്കങ്ങോട്ട് തോന്നിയിട്ടില്ലായിരുന്നു. ഇതിനിത്തിരി മൂര്‍ച്ച കൂടുതലാ...ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയം മുറിക്കും ബെര്‍ളീ ഇത്......


    Great Comparison, And a great comment. Salute both to Berly & Sinoj13
  • radakrishnan
    ഹഹഹഹഹഹ......
    നന്നായിട്ടുണ്ട് ബെര്‍ലി ചേട്ടാ

  • truthaboutlies
    " ബഹുമാനപ്പെട്ട നസീര്‍ സഖാവ് ഇ.കെ.നായനാരെ വധിക്കാന്‍ ശ്രമിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത് ?"

    സ നായനാര്‍ വധക്കേസ് ഈ പറയുന്ന നസീറിന്റെയും കൂട്ടാളി കളുടെയും പേരില്‍ ചാര്‍ജ് ചെയ്തത് ഇടതുപക്ഷ സര്‍ക്കാര്‍ അല്ലെ ? ആണെന്നാണ് എന്റെ ഓര്മ , ഈ പോസ്റ്റ്‌ മൊത്തത്തില്‍ നോക്കിയാല്‍ കമ്മ്യൂണിസ്റ്റ്‌ കാരെയും ഇടതു പക്ഷത്തിന്റെയും എതിരാണ് എന്നത് വ്യക്തം , പോസ്റ്റിലുള്ള മൊത്തം content ഉം മുകളില്‍ എഴുതിയ വരികളും തമ്മില്‍ വൈരുധ്യം ഇല്ലേ എന്ന് സംശയം ! കമ്മ്യൂണിസ്റ്റ്‌ കാരെ കണ്ടു കൂടാ എന്ന് കരുതി കുറച്ച പേരുടെ കയ്യിടിക്ക് വേണ്ടി അവരെ കുറിച്ച എന്ത് ചവറും എഴുതാം എന്ന് ബെര്‍ലി കരുതുണ്ടോ ആവോ.. ബെര്‍ളീ താങ്കള്‍ ഒരു മാതിരി തറ രാഷ്ട്രീയക്കാരെ പോലെ എഴുതുന്നത് തങ്ങളുടെ ഇഷ്ടം ഇത് താങ്കളുടെ സ്വന്തം സ്ഥലം ... പക്ഷെ എഴുത്തിനു കുറച്ച integrity വേണ്ടേ? ഈ ബ്ലോഗ്‌ മറ്റൊരു വീക്ഷണമോ, ചന്ദ്രികയോ , മനോരമയോ ആകണോ സുഹൃത്തേ ?
  • thonnappan
    ബെര്‍ളി എല്ലാ പാര്ടികളെയും ഒരു പോലെ തോന്ടാരുണ്ടല്ലോ. KSU കാരന്റെ കത്തും, മനികുഞ്ഞിന്റെ കത്തും മറ്റും ഉദാഹരണങ്ങള്‍. കപട ആദര്‍ശവാദികളെ നന്നായിത്തന്നെ കുടയണം. സത്യം പറഞ്ഞാല്‍ താത്കാലിക ലാഭമായ അധികാര കസ്സെരക്കുവേണ്ടി മത വികാരം ഊതി കത്തിക്കാന്‍ ഇടതന്‍മാര്‍ കാട്ടികൂട്ടിയ വിവരമില്ലായ്മയുടെ അനന്തര ഫലമാണീ കുടത്തില്‍ നിന്നും ചാടിയ "മതഭീകരത" എന്ന ഭൂതം (കേരളത്തിലെ കാര്യമാണേ). ഇനി എങ്കിലും കുറച്ചു പേര്‍ ഇവന്മാരുടെ തനി നിറം മനസിലാക്കും എന്ന് കരുതാം.
blog comments powered by Disqus