കേരളത്തിന്റെ സ്വന്തം മേള

കേരളത്തിന്റെ സ്വന്തം മേള

പതിന്നാലാമാത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി ഒരാഴ്ച കൂടി. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള 11 മുതല്‍ 18 വരെയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ബോളിവുഡ് നടി ഷര്‍മിള ടാഗോര്‍ മുഖ്യാതിഥിയാവുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഓസ്കര്‍ ജേതാക്കളായ എ.ആര്‍.റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, ഗുല്‍സാര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്നുള്ള ഏഴു ദിവസങ്ങളില്‍ 11 വിഭാഗങ്ങളിലായി 164 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ‘എ സ്റ്റെപ് ഇന്റു ടാര്‍ക്നെസ്സ്’ ആണ് ഉദ്ഘാടന ചിത്രം. മല്‍സരവിഭാഗത്തില്‍ 14 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ സുവര്‍ണചകോരം നേടുന്ന മികച്ച സിനിമയ്ക്ക് 10 ലക്ഷം രൂപയാണ് പുരസ്കാര തുക.

Metro IFFK 2രജതചകോരം നേടുന്ന മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന സിനിമയ്ക്കും യഥാക്രമം മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാര തുക. ഫ്രഞ്ച് ന്യൂ വേവ്, ലോകസിനിമ വിഭാഗങ്ങളിലായി മികച്ച സിനിമകള്‍ പ്രദര്‍ശനത്തിനുണ്ട്. റെസ്ട്രോപെക്ടീവ് വിഭാഗത്തില്‍ എ.കെ.ലോഹിതദാസിന്റേതുള്‍പ്പെടെ നാലു പ്രഗല്‍ഭരുടെ സിനിമകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബംഗാളി സംവിധായകന്‍ മൃണാള്‍ സെന്നിനെ മേളയില്‍ പുരസ്കാരം നല്‍കി ആദരിക്കും.

മല്‍സരവിഭാഗത്തിലെ 14 സിനിമകളില്‍ മധു കൈതപ്രത്തിന്റെ മധ്യവേനല്‍, പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥ അമിത് റായുടെ റോഡ് ടു സംഗം എന്നീ മൂന്നു ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലെ ഏഴു സിനിമകളില്‍ മറാത്തി ചിത്രങ്ങള്‍ക്കാണ് മുന്‍തൂക്കം. ഈ വിഭാഗത്തില്‍ മലയാളം പ്രാതിനിധ്യമില്ല. ഹരീഷ്ചന്ദ്രചി ഫാട്കറി (മറാത്തി), കാല്‍ബെല(ബംഗാളി), ഏക് തോ ചാന്‍സ് (ഹിന്ദി), ഗന്ധ് (മറാത്തി), വിഹിര്‍ (മറാത്തി), സൊന്ത ഊരു (തെലുങ്ക്), മായാബസാര്‍ (ബംഗാളി) എന്നിവയാണ് സിനിമകള്‍.

മലയാളം സിനിമാ വിഭാഗത്തില്‍ കേരള കഫെ (രഞ്ജിത്), ഓര്‍ക്കുക വല്ലപ്പോഴും (സോഹന്‍ലാല്‍), രാമാനം (എം.പി.സുകുമാരന്‍ നായര്‍), ഋതു (ശ്യാമപ്രസാദ്), പകല്‍നക്ഷത്രങ്ങള്‍ (രാജീവ്നാഥ്), ഭൂമിമലയാളം (ടി.വി.ചന്ദ്രന്‍), പത്താംനിലയിലെ തീവണ്ടി (ജോഷി മാത്യു) എന്നീ ഏഴു സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Metro IFFKലോകസിനിമാ വിഭാഗത്തില്‍ 52 സിനിമകളാണുള്ളത്. ഹരിഹരന്‍ സംവിധാനം ചെയ്ത കേരളവര്‍മ പഴശ്ശിരാജ, ചേരന്‍ സംവിധാനം ചെയ്ത പൊക്കിഷം (തമിഴ്), സതീഷ് മന്‍വാര്‍ സംവിധാനം ചെയ്ത ഗബ്രീച പോസ് (മറാത്തി), അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡി (ഹിന്ദി) എന്നീ നാലു സിനിമകളാണ് ഇന്ത്യയില്‍ നിന്നുള്ളത്. റെസ്ട്രോപെക്ടീവ് വിഭാഗത്തില്‍ ലോഹിതദാസിന്റെ ഭൂതക്കണ്ണാടി, കിരീടം, ആധാരം, തനിയാവര്‍ത്തനം, വെങ്കലം, അരയന്നങ്ങളുടെ വീട് എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മുരളി, രാജന്‍ പി.ദേവ്, മാധവിക്കുട്ടി, ശോഭന പരമേശ്വരന്‍ നായര്‍, അടൂര്‍ ഭവാനി, കെ.പി.തോമസ് എന്നിവരെ മേളയില്‍ അനുസ്മരിക്കും. കെ.ആര്‍.മോഹനന്‍ ആണ് ചലച്ചിത്ര മേള ഡയറക്ടര്‍.

Related Posts with Thumbnails
  • അപ്പോളെങ്ങനാ...തിരുവനന്തപുരത്തുണ്ടാവുമോ?

    അങ്ങനെ തിയേറ്ററില്‍ കാണാന്‍ കിട്ടാത്ത ചില മലയാള സിനിമ പ്രേക്ഷകര്‍ക്ക് കാണാനാവും അല്ലേ....
  • prethy
    മലയാളം സിനിമാ വിഭാഗത്തില്‍ കേരള കഫെ (രഞ്ജിത്), ഓര്‍ക്കുക വല്ലപ്പോഴും (സോഹന്‍ലാല്‍), രാമാനം (എം.പി.സുകുമാരന്‍ നായര്‍), ഋതു (ശ്യാമപ്രസാദ്), പകല്‍നക്ഷത്രങ്ങള്‍ (രാജീവ്നാഥ്), ഭൂമിമലയാളം (ടി.വി.ചന്ദ്രന്‍), പത്താംനിലയിലെ തീവണ്ടി (ജോഷി മാത്യു) എന്നീ ഏഴു സിനിമകള്‍ പ്രദര്‍ശിപ്പിക്കും
blog comments powered by Disqus