പഴശ്ശിരാജ പേര്‍ഷ്യയിലെ രാജാവായിരുന്നു

പഴശ്ശിരാജ പേര്‍ഷ്യയിലെ രാജാവായിരുന്നു

ഇത് ഭയങ്കരമായ കണ്ടുപിടുത്തമാണെന്നെനിക്കറിയാം. ഇതിനെക്കാള്‍ ഭയങ്കരമായ കണ്ടുപിടുത്തങ്ങള്‍ ഇതിനു മുമ്പും ഞാന്‍ നടത്തിയിട്ടുള്ളതുകൊണ്ട് അഹങ്കരിക്കുന്നില്ല. ഇതിന് ചരിത്രപരമായി എന്തു തെളിവാണുള്ളതെന്ന് ചോദിച്ചാല്‍ സംഗതി എന്റെ കയ്യിലുണ്ട്. ക്രിസ്തുവും കൃഷ്ണനും ഒരാളാണ് മോണോലിസ ശരിക്കും പൊന്‍കുന്നംകാരിയാമെന്നും ക്ളിയോപാട്ര വര്‍ഷങ്ങള്‍ക്കു മുമ്പ് വയനാട്ടില്‍ നിന്നു കുടിയേറിയതാണെന്നുമൊക്കെയുള്ള തിയറികള്‍ തിയറികളായി തന്നെ നില്‍ക്കുന്നിടത്താണ് പഴശ്ശിരാജ പേര്‍ഷ്യയിലെ രാജാവായിരുന്നു എന്ന തിയറി ഞാനിവിടെ അവതരിപ്പിക്കുന്നത്.

പേര്‍ഷ്യയിലെ രാജാവ് എന്ന നിലയില്‍ അദ്ദേഹം ഇവിടെ വന്നപ്പോള്‍ പേര്‍ഷ്യന്‍ രാജ എന്നറിയപ്പെട്ടു. അതുപിന്നെ ലോപിച്ച് പേര്‍ഷ്യരാജയും പിന്നീട് പഴശ്ശിരാജയും ആയെന്നു വേണം കരുതാന്‍. എന്തായാലും പഴശ്ശിരാജ എന്ന സിനിമ മലയാളത്തില്‍ ഇറങ്ങും മുമ്പേ പേര്‍ഷ്യയിലെ രാജാവിനെപ്പറ്റി വന്‍മുതല്‍മുടക്കില്‍ അവിടെയും ഒരു സിനിമയെടുത്തിട്ടുണ്ട്. സിനിമ ഞാന്‍ കണ്ടിട്ടില്ല. പ്രിന്‍സ് ഓഫ് പേര്‍ഷ്യ എന്നാണ് സിനിമയുടെ പേര്. എന്നും വച്ച് ആ പുള്ളി തന്നെയാണ് നമ്മുടെ പഴശ്ശിരാജ എന്നെങ്ങനെ മനസ്സിലായി എന്നു നിങ്ങള്‍ക്കു സംശയം തോന്നാം. എന്റെ കയ്യില്‍ സംശയാസ്പദമായി ഒരു തെളിവേയുള്ളൂ. സില്‍മയുടെ പോസ്റ്റര്‍. പഴശ്ശിരാജ എന്ന നമ്മുടെ സില്‍മയുടെ പോസ്റ്റര്‍ കണ്ടിട്ടുള്ളവര്‍ തികഞ്ഞ ഏകാഗ്രതയോടെ ഈ പോസ്റ്റര്‍ ശ്രദ്ധിക്കുക.

prince_of_persia_the_sands_of_time

ഇനി പറയൂ, നമ്മുടെ പഴശ്ശിരാജ തന്നെയല്ലേ ഈ പേര്‍ഷ്യന്‍ രാജാവ് ?

Related Posts with Thumbnails
  • കോറേ കാലത്തിനു ശേഷം മലയാളത്തില്‍ കൊള്ളാവുന്ന ഒരു പോസ്റ്റര്‍ കണ്ടതാ.. പഴശ്ശിരാജാ എന്നെഴുതിയതിനോടു ഒരു പേര്‍ഷ്യാക്കാരനും മുട്ടില്ലാ! ഡാഡീക്കൂള്‍ ഐഡിയയ്യും 20-20 പോസ്റ്റര്‍ ഹോള്‍സൈലായും അടിച്ചു മാറ്റിയതു വച്ചു നോക്കുമ്പൊ, ഒരേ പോലെ (സാദൃശ്ശ്യമുള്ള) മേഘപട ചിത്രങ്ങള്‍ വന്നതിനെ അടിച്ചു മാറ്റലായി കാണണോ? ഈ പോസ്റ്ററിന്റെ മേലേ DEFY THE FUTURE എന്നെഴുതിയ ഫോണ്ട് നോക്കൂ, ക്യുവാളിറ്റി നോക്കൂ.. ഡിസ്നി ഇത്രയും മോശാവോ.. ഒരു ഡിസൈനര്‍ ബര്‍ളി സൃഷ്ടിച്ച കലയാവാനല്ലേ ചാന്‍സ്! (സംശയമുണ്ടേ http://www.youtube.com/watch?v=Z0zJz7qLXKM എഴുതീട്ടുള്ള രീതി നോക്കൂ!!)
  • രായപ്പന്‍
    ബല്ലാരിയില്‍ പോത്ത് കച്ചവടം നടത്തിയപ്പോ 'ബല്ലാരീരാജ'
    സ്വര്‍ണ്ണക്കച്ചവടം നടത്തിയപ്പോ 'ഗോള്‍ഡ് രാജ'
    ബെന്‍സ് കാറ് വാങ്ങിക്കൂട്ടിയപ്പോ 'ബെന്‍സ് രാജ'

    ദാ ഇപ്പോ പഴക്കച്ചവടം നടത്തിയപ്പോ 'പഴശ്ശിരാജ'

    (ഫോര്‍വേഡ് കിട്ടിയ ഒരു മെസേജ്)... അപ്പോ രായപ്പന്‍ 'മെസേജ് രാജ'

    ഇത്രയൊക്കെയേ സ്വയം പൊക്കാന്‍ എനിക്ക് പറ്റൂ... ഹല്ല പിന്നെ...
  • തീപ്പൊരി
    അത് കൊള്ളം ബെര്ളിച്ചായ ..എന്തൊക്കെ കേള്‍ക്കണം ..പഴംകഞ്ഞി രാജാ , പഴം വിഴുങ്ങി രാജാ, ദേ ഇപ്പോള്‍ പേര്‍ഷ്യയിലെ രാജാവും ...ഹി ഹി .. ചുമ്മാ ഒരു പോസ്റ്റര്‍ അല്ലെ . ഡാ ഡി കൂളും പോസ്റ്റര്‍ അടിച്ച് മാറ്റിയില്ലേ . പിന്നാണോ ഈ രാജാ
  • സംശ്യണ്ടോ...!
  • rajithfars
    its not film its a game
  • Thats really interesting. Anyway check this if u have time http://www.imdb.com/title/tt0473075/
  • art
    ഭാഗ്യം! പഴശ്ശിരാജ ഒരു "പെഴച്ചരാജ" ആയിരുന്നെന്നൊന്നും സമര്‍ത്ഥിച്ചില്ലല്ലോ...
  • ithu prince prince game alle ??:P ithu cinemayum aayaaaaaa ?
  • പഴശ്ശി രാജയുടെ പോസ്റ്റര്‍ അവര്‍ കോപ്പിയടിച്ചതാകാനാണ് കൂടുതല്‍ സാധ്യത.
  • this movie is not yet relased dear. check this link for more details. http://www.imdb.com/title/tt0473075/
  • സ്കൂളില്‍ വെച്ച് ഹിസ്റ്ററി പരീക്ഷ ക്ക് എഴുതിയതല്ലേ . . .
  • ജസ്റ്റിന്‍
    ബെര്ളിക്കും വിഷയ ദാരിദ്ര്യം തുടങ്ങിയോ?
  • ശരിയാണ്‌ ബെര്‍ളീ... ശരിക്കും ഇദ്ദേഹം ഷെയ്ക്ക്‌ പഴശ്ശി ബിന്‍ റാഷിദ് അല്‍ നഹ്യാന്‍ അല്‍ മക്തൂം രണ്ടാമന്‍ ആണ്.
  • സില്‍മ കോപ്പി അടിക്കുന്നു അപ്പോളാണ് ഒരു പോസ്റ്റര്‍ ...
    എന്തായാലും പേര്‍ഷ്യന്‍ രാജ പഴശ്ശിരാജ ആയത് കൊള്ളാം
  • പോസ്റ്റര്‍ ഒരു പോലെ ഉണ്ട്, പാവങ്ങള്‍ കോപ്പി അടിച്ചതാവും, ഇതിനു മുന്പ് ഡാഡി കൂളിന് വേണ്ടി കോപ്പി അടിച്ചിട്ടുണ്ടല്ലോ?
  • sugesh
    dady cool copy aanennu pole aanno pazhashiraja poster alppam enkilum sense upayogikku suhrutte oru apekshannu
blog comments powered by Disqus