കേരളത്തില്‍ ഇടതു മുന്നേറ്റം

കേരളത്തില്‍ ഇടതു മുന്നേറ്റം





കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും യുഡിഎഫ് വര്‍ഗീയ ശക്തികള്‍ക്കും വന്‍ തിരിച്ചടിയായി. മൂന്നു സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ തോറ്റെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് യുഡിഎഫിനെ ജനം വെറുക്കുന്നു എന്നതിന്റെ തെളിവാണ്. യുഡിഎഫ് സീറ്റുകളിലാണ് ഇടതു സ്ഥാനാര്‍ഥികള്‍ ഈ നേട്ടം ഉണ്ടാക്കിയിരിക്കുന്നതെന്നോര്‍ക്കണം. വെറും സാങ്കേതികവിജയം മാത്രം നേടിയ യുഡിഎഫ് മൂല്യാധിഷ്ഠിതപരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. സിപിഎമ്മിന്റെ പ്രാധാന്യം കുറഞ്ഞെന്ന മട്ടില്‍ നടന്ന പ്രചാരണങ്ങള്‍ക്കു വന്‍ തിരിച്ചടിയായിരിക്കുകയാണ് കണ്ണൂര്‍, എറണാകുളം, ആഴപ്പുഴ തിരഞ്ഞെടുപ്പു ഫലങ്ങള്‍.

ജനാധിപത്യ പ്രക്രിയയില്‍ ജയവും തോല്‍വിയുമല്ല ജനങ്ങളുടെ പ്രതികരണമാണ് പ്രധാനം എന്നിരിക്കെ, എല്‍ഡിഎഫിനനുകൂലമായി പ്രതികരിച്ച മണ്ഡലത്തിലെ വോട്ടര്‍മാരോട് വ്യക്തിപരമായി നന്ദി പറയാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഞാനാഗ്രഹിക്കുന്നു. യുഡിഎഫിനേറ്റ തിരിച്ചടി കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളിലും ആസിയാന്‍ കരാറില്‍ ഒപ്പു വച്ചതിലും പ്രതിഷേധിച്ച് കേരളത്തിലെ ജനങ്ങളുടെ മറുപടിയായി നമ്മള്‍ കാണേണ്ടതുണ്ട്. തിരഞ്ഞെടുപ്പു ഫലം എന്ന അര്‍ഥശൂന്യമായ കണക്കുകളുടെ പിന്‍ബലത്തില്‍ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള കോണ്‍ഗ്രസിന്റെ നീക്കം ബാലിശമാണ്. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മണ്ഡലങ്ങളിലാണ് യുഡിഎഫിന് ഭൂരിപക്ഷത്തില്‍ കുറവുണ്ടായിട്ടുള്ളത്. മുമ്പ് വീരവാദം മുഴക്കി നടന്ന കോണ്‍ഗ്രസുകാരൊന്നും ഇതെപ്പറ്റി ഒന്നും മിണ്ടുന്നില്ല. സിപിഎമ്മിനനുകൂലമായി ജനം വിധിയെഴുതിയിരിക്കുകയാണെന്നും പുറത്തു വന്നഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ജനവിധിയെ വിലയിരുത്തുന്നത് ബാലിശമാണെന്നും ഓര്‍മിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ബംഗാളില്‍ സത്യത്തില്‍ പാര്‍ട്ടി ഒരു എനിമ എടുക്കുകയാണ്. വോട്ടിങ് മാലിന്യം എല്ലാം കഴുകിക്കളഞ്ഞ് പുതിയൊരു വോട്ടര്‍സമൂഹത്തെ ഉള്‍ക്കൊണ്ട് നാളെയുടെ രാഷ്ട്രീയം നിര്‍വചിക്കുന്ന ഉത്തരവാദിത്വമുള്ള ജോലി ഏറ്റെടുത്തിരിക്കുന്ന പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഒന്നും കിട്ടിയില്ല എന്നത് ബംഗാളിലെ പരീക്ഷണം വിജയിച്ചു എന്നതിന്റെ സൂചനയാണ്. ഈ പരീക്ഷണം വിജയിച്ചു എന്നത് അടുത്ത പരീക്ഷണം വിജയിക്കും എന്നതിന്റെ സൂചനയാണ്. ചുരുക്കത്തില്‍ സൂചനകളെല്ലാം പാര്‍ട്ടിക്ക് അനുകൂലമായിരിക്കുന്ന സാഹചര്യത്തില്‍ ആസിയാന്‍ കരാര്‍ റദ്ദ് ചെയ്ത് പാര്‍ട്ടിയുടെ ചൊല്‍പടിയിലേക്ക് കോണ്‍ഗ്രസ് വരേണ്ടതാണ്. മല്‍സരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ എല്ലാം ജയിക്കുന്ന കോണ്‍ഗ്രസ് സത്യത്തില്‍ ഒരു മൂഢസ്വര്‍ഗത്തിലാണ്. സീറ്റുകള്‍ വാരിക്കൂട്ടി ഭരണത്തിലേറാന്‍ കുതിക്കുമ്പോഴും അടിസ്ഥാനവര്‍ഗത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷം നഷ്ടപ്പെട്ട യുഡിഎഫ് രാഷ്ട്രീയപരമായി അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. കേവലം സാങ്കേതികവിജയങ്ങളുടെ പിന്‍ബലത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് കാലഹരണപ്പെടുകയും സിപിഎം ഒരിക്കലും തളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണെന്നും എക്കാലത്തും ജനങ്ങളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിനു ഭൂരിപക്ഷമൊക്കെയുണ്ടെങ്കിലും ജനപിന്തുണ നഷ്ടമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ കക്ഷി എന്ന പദവിയും കൈപ്പത്തി ചിഹ്നവും പിന്‍വലിക്കണമെന്നും നമ്മള്‍ ശുപാര്‍ശ ചെയ്യേണ്ടതാണ്.

മറ്റൊരു പ്രധാനപ്പെട്ട സംഗതി വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും കയ്യിലിരിക്കുന്ന മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയം ആഘോഷിക്കുന്നത്. പുന്നപ്ര-വയലാര്‍ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ ആലപ്പുഴയും കൂത്തുപറമ്പും കരിവള്ളൂരും പയ്യാമ്പലവും ഒക്കെയടങ്ങിയ കണ്ണൂരും അല്ലെങ്കിലും എന്നും കോണ്‍്ഗസ് തട്ടകങ്ങളായിരുന്നല്ലോ. അവിടെ പാര്‍ട്ടി അനുഭവവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. അങ്ങനെയുള്ള സ്ഥിരം കോണ്‍ഗ്രസ് കോട്ടകളില്‍ പോലും ലക്ഷക്കണക്കിനു വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിനായില്ല എന്നു നമ്മളോര്‍ക്കണം.

ഈ സാഹചര്യത്തില്‍, പാര്‍ട്ടിയ്ക്ക് ലഭിച്ചിരിക്കുന്ന സ്വീകാര്യതയും കോണ്‍ഗ്രസിനെതിരെയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും ജനങ്ങള്‍ സ്വീകരിച്ചിക്കുന്ന നിലപാടും നമ്മള്‍ മുതലെടുക്കണമെന്നാണ് എന്റെ അഭിപ്രായം. തിരഞ്ഞെടുപ്പില്‍ സിപിഎം തോറ്റു എന്ന വാദം ഞങ്ങള്‍ അംഗീകരിക്കുന്നില്ല. സാങ്കേതികമായി ചിലപ്പോള്‍ ങ്ങനെ സംഭവിച്ചിരിക്കാം. എന്നാല്‍ ആത്യന്തികമായി തോറ്റത് കോണ്‍ഗ്രസാണ്, കേന്ദ്രസര്‍ക്കാരാണ്.
Bookmark and Share

Related Posts with Thumbnails
  • komath
    എന്നാലും എന്റെ ബെര്‍ളി ,താനിത്രക്കും തറയായി എഴുതാന്‍ പറ്റുന്നല്ലോ?.....തനിക്കു പറ്റിയത് പാര്‍ട്ടി ആഫീസിന്റെ കാവല്‍ പണിയാണ്.......പല സ്ഥലത്തും സാന്കെതികത്ത്വതെ പറ്റി എഴുതി കണ്ടു ...ആ സാന്കെതികത്വതെയാണ് ആണുങ്ങള്‍ 'വിജയം' എന്ന് പറയാറ്‌......തനിക്കത്‌ സമ്മതിക്കാന്‍ പറ്റില്ല ...കാരണം ഇയാളൊരു കമ്മ്യൂണിസ്റ്റ്‌ നപുംസകമാണ്....
  • Theeppori
    എന്റെ കൊമത്തെ...ചൂടാവാതെ , തനിക്കിത് വായിച്ചിട്ട് ഒരു പിണ്ണാക്കും മനസ്സിലായില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായ്‌ . ഇതില്‍ ബെര്‍ലിച്ചായന്‍ പണിഞ്ഞിരിക്കുന്നത് കമ്മ്യുണിസ്റ്റ് നപുംസകങ്ങള്‍ക്ക് ഇട്ടാണ് . ദേശാഭിമാനി ഫുള്‍ കോമഡി ആരുന്നു , സാങ്കേതികമായ് ഇടതു മുന്നേറ്റം . കോപ്പാ .. ഇതിലെ ഡബിള്‍ മീനിംഗ് മനസ്സിലാക്കിയിട്ടു വേണം കൊമത്തെ വാ തൊറക്കാന്‍. അല്ലേല്‍ കോമത്ത് മുണ്ടാണ്ടിരി .. ചുപ്‌ രഹോ..

    ബെര്‍ളി ഇച്ചായന്‍ കലക്കി ...
  • komath
    തീപൊരി,ബെര്‍ളി,ആളിപുളി ...ഞാന്‍ ബെര്‍ളിയുടെ ബ്ലോഗ്‌ വായിച്ചു തുടങ്ങുന്നതെ ഉള്ളു....എനിക്ക് വായിച്ചപ്പോള്‍ മനസിലായില്ല....ഇനി ശ്രദ്ധിക്കാം.....
  • :):):)
    എന്റെ സുഹൃത്തേ ഈ പോസ്റ്റ്‌ ഒന്ന് കൂടി ഒന്ന് വായിച്ചു നോക്ക്. രോഷം കൊള്ളാതെ..
  • truthaboutlies
    കേരളത്തിലെ ജനങ്ങളുടെ പൊതുവേ ഉള്ള ഒരു സ്വഭാവം എടുത്തു പരുശോധിച്ചാല്‍ ഈ തിരഞ്ഞെടുപ്പ് ഫലം വലിയ കാര്യം ആയി എനിക്ക് തോന്നുന്നില്ല , കാരണം കാലാകാലങ്ങളായി ഇവിടത്തെ ജനങ്ങള്‍ ഭരണ കക്ഷിയെ സ്ഥിരമായി തോല്പിച്ച് കൊണ്ടിരിക്കുന്നു ..ആര് എങ്ങിനെ ഭരിച്ചാലും അഞ്ചു വര്ഷം തികച്ചു കഴിഞ്ഞാല്‍ ,അതായത്‌ കേരളത്തിലെ പൊതുജനം എന്ന് പറയുന്ന കഴുതകളെ ഭരിച്ചു ഭരിച്ചു കേരളം കുട്ടിചോര്‍ ആകി ഗജനാവ് മുടിക്കാനുള്ള അവസരം കഴിഞ്ഞാല്‍ പിന്നെ അടുത്ത കള്ളന്മാര്‍ക്കും കാലുവാരികള്‍ക്കും അവസരം നല്‍കുകയാണ് പതിവ്.. കേരളം കുളം തോണ്ടാന്‍ എല്ലാവര്ക്കും അവസരം നല്‍കുക എന്നതാണ് കേരളത്തിലെ ജനങ്ങളുടെ പൊതു അജണ്ട !! ഇപ്പോള്‍ ജയിച്ചു തലയില്‍ മത്തു പിടിച്ചിരിക്കുന്ന വലതു പക്ഷം കരുതുന്നത് പോലെ അവരോടു ഇഷ്ടകൂടുതല്‍ ഉള്ളത് കൊണ്ടാണോ ജനം ഇടതു പക്ഷതിനെ തോല്പിച്ചത് എന്നത് സംശയം ആണ്.. .."കണ്ണ് പൊട്ടന്മാരുടെ രാജ്യത്ത്‌ ഒരു കണ്ണുള്ളവന്‍ രാജാവ് " എന്ന് പറഞ്ഞത് എത്രോയോ ശെരി ആണ് .... മനുഷ്യന് ദൈവം മറവി നല്‍കിയത്‌ കൊണ്ടാണ് പല രാഷ്ട്രീയക്കാരും ഇപ്പോഴും ആ പണി തുടരുന്നത്.. മറവി ഉള്ളത് കൊണ്ടാണ് പൊതു ജനം എന്ന് പറയുന്ന കഴുത വോട്ട് ചെയ്തു രാഷ്ട്രീയക്കാരെ പാരലമെന്റിലും നിഇയമാസഭയിലെക്കും അയച്ചു രാഷ്ട്രീയ പാര്‍ടികളെ നിലനിര്‍ത്തുന്നത്.. അല്ലെങ്ങില്‍ അവന്മാര്‍ ഈ പണി നിര്‍ത്തി പിടിച്ചു പറിയും കൊള്ളയും നടത്തി സുഘമായി ജീവിചെനേ...

    ജനാതിപത്യം എന്ന് പറയുന്നത് ചെന്നായകൂട്ടവും ഒരു ആട്ടിന്‍ കുട്ടിയും ചേര്‍ന്ന് അത്താഴത്തിനു എന്ത് വേണം എന്ന് തീരുമാനിക്കാന്‍ വോട്ട് ചെയ്യുന്നതിന് തുല്യം ആണ്.. ആട്ടിന്‍കുട്ടിയുടെ വോട്ട് എന്ത് ആയാലും അവസാനം അതിനെ ചെന്നായകള്‍ കൊന്നു തിന്നും എന്ന് ഇംഗ്ലീഷില്‍ ഒരു പഴംചൊല്ല് ഉള്ളതായി ഞാന്‍ വായിച്ചിരുന്നു..
  • Theeppori
    ഇതെനിക്കിഷ്ടപ്പെട്ടു .." ആര് എങ്ങിനെ ഭരിച്ചാലും അഞ്ചു വര്ഷം തികച്ചു കഴിഞ്ഞാല്‍ ,അതായത്‌ കേരളത്തിലെ പൊതുജനം എന്ന് പറയുന്ന കഴുതകളെ ഭരിച്ചു ഭരിച്ചു കേരളം കുട്ടിചോര്‍ ആകി ഗജനാവ് മുടിക്കാനുള്ള അവസരം കഴിഞ്ഞാല്‍ പിന്നെ അടുത്ത കള്ളന്മാര്‍ക്കും കാലുവാരികള്‍ക്കും അവസരം നല്‍കുകയാണ് പതിവ്.. കേരളം കുളം തോണ്ടാന്‍ എല്ലാവര്ക്കും അവസരം നല്‍കുക എന്നതാണ് കേരളത്തിലെ ജനങ്ങളുടെ പൊതു അജണ്ട !! "



    ആ പാവം പിടിച്ച ബി ജെ പി കാര്‍ക്കും കൂടി ഒരവസരം കൊടുക്കു‌ പ്ലീസ് ......കേരളത്തിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ( പിന്നേ.... ദൈവത്തിനു വേറെ പണി ഒന്നുമില്ലേ ....)
  • മുഖമാടച്ചൊരു വീക്ക്‌ കിട്ടി പിന്നേം.....കഴിഞ്ഞ പ്രാവശ്യത്തെ അത്ര സ്ട്രോങ്ങ്‌ ആയില്ല ......ഞങ്ങളോട്‌ തന്നെയാ ജനത്തിന് സ്നേഹം കൂടുതല്‍....
  • രായപ്പന്‍
    ആത്യന്തികമായി തോറ്റത് കോണ്‍ഗ്രസാണ്, കേന്ദ്രസര്‍ക്കാരാണ്.. അല്ലാ.... ഇവിടുത്തെ ജനങ്ങളാണ്... ഏത് പാര്‍ട്ടി ജയച്ചാലും തോക്കുന്നത്... കഴുതകള്‍ ജനങ്ങള്‍....
  • Kurian KC
    രായപ്പാ അത് താന്‍ കറക്റ്റ്‌ ...
  • sreekuttan
    ജനപിന്തുണ കൂടി എന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ സഹതാപമാണു തോന്നുന്നത്.നാണമെന്നൊന്നില്ലേ ഇക്കൂട്ടര്‍ക്ക്.നാണമില്ലാത്തവന്റെ മൂലത്തില്‍ ഒരു ആല് കിളിര്‍ത്താല്‍ അതും ഒരു തണല്‍ തന്നെ.കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.ഒരിക്കലും നന്നാകില്ല എന്ന്‍ ശപഥമെടുത്തിരിക്കുകയാണെന്നു തോന്നുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി.ഇനി ഇതിന്റെ പേരില്‍ ഒരു ഹര്‍ത്താലും വഴിതടയലും കൂടിയായാല്‍ ഭേഷാവും.
  • kattakkada_sasi
    പുന്നപ്ര-വയലാര്‍ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ ആലപ്പുഴയും കൂത്തുപറമ്പും കരിവള്ളൂരും പയ്യാമ്പലവും ഒക്കെയടങ്ങിയ കണ്ണൂരും അല്ലെങ്കിലും എന്നും കോണ്‍്ഗസ് തട്ടകങ്ങളായിരുന്നല്ലോ...........gud gud
  • രായപ്പന്‍
    പുന്നപ്ര-വയലാര്‍ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ ആലപ്പുഴയും കൂത്തുപറമ്പും കരിവള്ളൂരും പയ്യാമ്പലവും ഒക്കെയടങ്ങിയ കണ്ണൂരും അല്ലെങ്കിലും എന്നും കോണ്‍്ഗസ് തട്ടകങ്ങളായിരുന്നല്ലോ..... അതെ അതെ... ബംഗാളിലും കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷം കുറക്കാന്‍ പാര്‍ട്ടിക്കായി.... കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മണ്ഡലങ്ങളിലും ബംഗാളിലുമാണ് യുഡിഎഫിന് ഭൂരിപക്ഷത്തില്‍ കുറവുണ്ടായിട്ടുള്ളത്....കോണ്‍ഗ്രസിനു ഭൂരിപക്ഷമൊക്കെയുണ്ടെങ്കിലും ജനപിന്തുണ നഷ്ടമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കേണ്ടതാണ്... അല്ലെങ്കില്‍ ഹിമാലയം മുതല്‍ കന്യാകുമാരിവരെ ഒരു മനുഷ്യചങ്ങല വരെ ഞങ്ങള്‍ ഉണ്ടാക്കിക്കളയും.......
  • ജസ്റ്റിന്‍
    വീണിടത്ത് കിടന്നു ഉരുളാന്‍ ഒരു രാഷ്ട്രീയക്കാരനും മോശമല്ലല്ലോ. പിന്നെ, ഇന്നലെ ഇടതു പക്ഷത്തിന്റെതായി വന്ന പ്രതികരണങ്ങള്,‍ ഒന്നുമില്ലെങ്കിലും എല്ലാവര്ക്കും കേട്ടപ്പോള്‍ മനസ്സിലായല്ലോ. സാധാരണ അങ്ങനെ അല്ലല്ലോ. സന്ദേശം സിനിമയില്‍ കാണിക്കുന്നത് പോലെ, കടിച്ചാല്‍ പൊട്ടാത്ത ന്യായീകരണങ്ങള്‍ പറയാഞ്ഞത് ഭാഗ്യം.
  • Kurian KC
    ബംഗാളില്‍ സത്യത്തില്‍ പാര്‍ട്ടി ഒരു എനിമ എടുക്കുകയാണ്. വോട്ടിങ് മാലിന്യം എല്ലാം കഴുകിക്കളഞ്ഞ് പുതിയൊരു വോട്ടര്‍സമൂഹത്തെ ഉള്‍ക്കൊണ്ട് നാളെയുടെ രാഷ്ട്രീയം നിര്‍വചിക്കുന്ന ഉത്തരവാദിത്വമുള്ള ജോലി ഏറ്റെടുത്തിരിക്കുന്ന പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഒന്നും കിട്ടിയില്ല എന്നത് ബംഗാളിലെ പരീക്ഷണം വിജയിച്ചു എന്നതിന്റെ സൂചനയാണ്..


    എന്തൊക്കെ ആയിരുന്നു... മലപ്പുറം കത്തി, ട്രാന്സിസ്ടര്‍ ബോംബ്‌, അമ്പും വില്ലും, ഒടുവില്‍ പിണങ്ങാരായിക്ക് ഇടങ്ങേരായി. അച്ചു മാമന്‍ ചിരിച്ചോ എന്തോ?
  • ഉം തന്നെ തന്നെ
  • എറണാകുളത്ത്‌ നടക്കുന്ന പോലീസ് athletic മീറ്റിന്റെ പോസ്ടറില്‍ മൊത്തം സായിപ്പന്മാരും മദാമ്മമാരും ഓടുന്നതിന്ന്റെയും ചാടുന്ന്തിന്റെയും പടങ്ങള്‍ ആണല്ലോ ബെര്‍ളി ഇനി അതും അമേരിക്ക sponcer ചെയ്യുന്നതാണോ
  • കാഴ്ചയിലും സംസാരത്തിലും അല്പം ബുദ്ധിമാന്ദ്യം തോന്നിക്കുമെങ്കിലും ഈ അബ്ദുള്ളക്കുട്ടി ഒരു സംഭവമാണ് !!
  • sreejith
    കാഴ്ചയിലും സംസാരത്തിലും മാത്രം അല്ല ചില പ്രവര്‍ത്തിയിലും പുള്ളി മന്ദ ബുദ്ധിയാണ് എന്ന് തോന്നും, പിന്നെ കണ്ണൂര്‍ ജയിച്ചത്‌ അബ്ദുള്ളകുട്ടി അല്ല സുധാകരന്‍ അന്നു.
  • Ente Berleee....


    Enne angu kollu...!
  • കാക്കര
    ഇപ്പോൾ അടിച്ചുതെളി തുടങ്ങിയിലെങ്ങിൽ ഇന്ദ്രപ്രസ്ഥത്തിൽ ചെങ്കൊടി പാറിക്കാൻ നമ്മൾ ചോര കൊടുത്തു പണിതുയർത്തിയ ചെങ്കൊട്ടപ്പോലും ബാക്കിയുണ്ടാവില്ല.
blog comments powered by Disqus
Get Adobe Flash playerPlugin by wpburn.com wordpress themes