വായന മരിക്കുന്നില്ല
വായനയെ ആരെങ്കിലും കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് സിനിമയാണ് സീരിയലാണ് ഇന്റര്‍നെറ്റാണ് എന്നൊക്കെയാണ് ആരോപണം എങ്കില്‍ വായന എന്ന പുരാതന അനുഭവത്തിലേക്ക് നെറ്റ് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകകയാണ് ഗൂഗിള്‍, ഏറ്റവും പുതിയ ആപ്ളിക്കേഷനിലൂടെ. പരമ്പരാഗത വെബ് ബ്രൌസിങ് അനുഭവത്തെ വേറിട്ടതാക്കുക എന്നതോടൊപ്പം പുസ്തകത്തിന്റെ പേജുകള്‍ മറിക്കുന്നതു പോലെ വെബ് പേജുകള്‍ മറിച്ച് വായിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ പുതിയ ആപ്ലിക്കേഷനിലൂടെ.
ഗൂഗിള്‍ ഫാസ്റ്റ് ഫ്ലിപ് എന്നു പേരിട്ടിരിക്കുന്ന ഈ ഗൂഗിള്‍ ലാബ്സ് ആപ്ളിക്കേഷന്‍ http://fastflip.googlelabs.com/ എന്ന വിലാസത്തിലാണ് ലഭ്യമായിട്ടുള്ളത്. പുസ്തകത്തിന്റെ പേജുകള്‍ മറിക്കുന്ന ലാഘവത്തോടെ വിവിധ വെബ്സൈറ്റുകള്‍ വേഗത്തില്‍ പരിശോധിക്കാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒരു വെബ് പേജ് ലോഡ് ചെയ്യാനാവശ്യമായ സമയം നഷ്ടപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയ സൌകര്യം.
വെബ് പേജുകള്‍ ലോഡ് ചെയ്യാതെ തന്നെ നമുക്കിതില്‍ വായിക്കാം. കൂടുതല്‍ വായന ആവശ്യമെങ്കില്‍ സൈറ്റുകളിലേക്കു പോകാം. കണക്ഷന്‍ സ്പീഡും സൌജന്യഉപയോഗ പരിധിയുമൊക്കെ തടസ്സമായുള്ളവര്‍ക്ക് പ്രിയപ്പെട്ട സൈറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാതെ വായികക്കാവുന്ന ഈ സംവിധാനം വളരെ ഉപകാരപ്രദമാണ്.
തിരഞ്ഞെടുത്ത 50 പബ്ളിഷര്‍മാരുടെ കണ്ടന്റാണ് നിലവില്‍ ഫാസ്റ്റ് ഫ്ലിപിന്റെ ടെസ്റ്റ് വേര്‍ഷനിലുള്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ വരിക്കാര്‍ക്കായി ഇതിന്റെ മൊബൈല്‍ വേര്‍ഷനും ലഭ്യമാണ്.

