വിന്‍ഡോസ് 7 വരുന്നു
ഇതൊരു ചരിത്രസംഭവം തന്നെ ! പറയുന്നത് മൈക്രോസോഫ്റ്റിന്റെ വിമര്‍ശകര്‍ തന്നെയാണ്. വിന്‍ഡോസിന്റെ ഒടുവിലത്തെ ഓപ്പറേറ്റിങ് സിസ്റ്റമായ വിസ്തയെ കൊന്നുകൊലവിളിച്ചവര്‍ പോലും നിശബ്ദരാണ്. പരാതികളും കുറവുകളും പരിഹരിച്ച് മൈക്രോസോഫ്റ്റ് പിന്നെയും വരുന്നു, ലോകം കീഴടക്കാന്‍. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 നാളെ വിപണിയിലിറങ്ങുമ്പോള്‍ ആശങ്കകളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ ലോകം കൈ നീട്ടി നില്‍ക്കുകയാണ്, ആദ്യദിനം തന്നെ സ്വന്തമാക്കാന്‍.
മൈക്രോസോഫ്റ്റ് 2007 ജനുവരി 30ന് ഏറെ പ്രതീക്ഷകളോടെ പുറത്തിറക്കിയ വിന്‍ഡോസ് വിസ്ത ഓപ്പറേറ്റിങ് സിസ്റ്റം(ഒഎസ്) വേണ്ടത്ര വിജയം നേടാനാവാതെ നിരാശപ്പെടുത്തിയതോടെ വിസ്തയുടെ കുറവുകളും പോരായ്മകളും പരിഹരിച്ച് മികവുറ്റ ഒരു ഒഎസ് പുറത്തിറക്കുന്നതിനുള്ള ജോലികള്‍ മൈക്രോസോഫ്റ്റ് വേ•ത്തിലാക്കിയിരുന്നു. ബ്ളാക്ക്കോംബ് എന്ന രഹസ്യപ്പേരില്‍ 2003ലാണ് ഇതിന്റെ ജോലികള്‍ ആരംഭിച്ചത്. എന്നാല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ വ്യാപകമായുള്ള ചില പോരായ്മകളെ മുന്‍നിര്‍ത്തി ലോങ്ഹോണ്‍ എന്ന രഹസ്യപ്പേരില്‍ മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്നതിനാണ് മൈക്രോസോഫ്റ്റ് പ്രാധാന്യം നല്‍കിയത്. അതാണ് വിന്‍ഡോസ് വിസ്ത എന്ന പേരില്‍ പുറത്തിറങ്ങിയത്.
സാധാരണ കംപ്യൂട്ടറുകള്‍ക്കു താങ്ങാനാവാത്ത ഒഎസ് എന്ന ചീത്തപ്പേരു നേടിയ വിസ്തയെ വിമര്‍ശകര്‍ വെറുതെ വിട്ടില്ല. 2001ല്‍ പുറത്തിറങ്ങിയ വിന്‍ഡോസ് എക്സ് പി തുടര്‍ന്നും ലോകത്തിന്റെ പ്രിയപ്പെട്ട ഒഎസ് ആയി തുടര്‍ന്നു. 2006 വരെ എക്സ് പിയുടെ 40 കോടി പതിപ്പുകളാണ് വിറ്റഴിച്ചത്. 2006ല്‍ രഹസ്യപ്പേര് വിയെന്ന എന്നു മാറ്റി വിന്‍ഡോസ് 7 പുറത്തിറക്കുന്നതിനുള്ള ജോലികള്‍ വേ•ത്തിലാക്കി. 2008ല്‍ വിന്‍ഡോസ് 7 എന്നത് ഔദ്യോ•ിക പേരായി പ്രഖ്യാപിച്ചു.
വിന്‍ഡോസിന്റെ മറ്റു വേര്‍ഷനുകള്‍ വന്നപ്പോഴുണ്ടായിരുന്നതിനെക്കാള്‍ ഏറെ പുതുകളും സവിശേഷതകളുമാണ് വിന്‍ഡോസ് 7 കാഴ്ച വയ്ക്കുന്നത്. വിന്‍ഡോസ് വിസ്തയുടെ കുറവുകളായി ചൂണ്ടിക്കാണിച്ചിരുന്നവയൊക്കെ പരിഹരിച്ച് എക്സ്പിയുടെ സവിശേഷതകളായി എടുത്തുപറഞ്ഞിരുന്നവയെ പരിഷ്കരിച്ചു നിലനിര്‍ത്തിയിട്ടുണ്ട്. മള്‍ട്ടികോര്‍ പ്രൊസസ്സര്‍, വിര്‍ച്വല്‍ ഹാര്‍ഡ് ഡിസ്ക് സപ്പോര്‍ട്ട്, മികവുറ്റ ബൂട്ടിങ്, ഹാന്‍ഡ് റൈറ്റിങ് റെക്കഗ്നിഷന്‍ തുടങ്ങി ഉപയോക്താക്കള്‍ക്ക് സൌകര്യപ്രദമായ അനേകം പുതുമകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ ഒഎസിന്റെ വരവ്.
കണ്‍ട്രോള്‍ പാനലിലും പുതുമകളും സവിശേഷതകളും ഏറെയാണ്. ഡിസ്? കളര്‍ കാലിബറേഷന്‍ വിസാര്‍ഡ്, ക്ളിയര്‍ ടൈപ്പ് ടെക്സ്റ്റ് ട്യൂണര്‍, ട്രബിള്‍ ഷൂട്ടിങ്, റിക്കവറി, ക്രെഡെന്‍ഷ്യല്‍ മാനേജര്‍, ബയോമെട്രിക് ഡിവൈസസ് തുടങ്ങിയവ ഉദാഹരണം. വിന്‍ഡോസ് സെക്യൂരിറ്റി സെന്റര്‍ പേരുമാറ്റി വിന്‍ഡോസ് ആക്ഷന്‍ സെന്റര്‍ എന്നാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് എക്സ്?ാറര്‍ 8, മീഡിയ ?യര്‍ 12 എന്നിവയാണ് വിന്‍ഡോസ് 7ലുള്ളത്. എക്സ്പി, വിസ്ത തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കാത്ത •യിമുകളും വിന്‍ഡോസ് 7ല്‍ കാര്യമമായി പ്രവര്‍ത്തിക്കും.
വിന്‍ഡോസ് 7ന്റെ പുതുമകളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് അതിന്റെ ടാസ്ക്ബാര്‍ തന്നെയാണ്. നിലവിലുള്ള വിന്‍ഡോസ് വേര്‍ഷനുകളിലെ ക്യുക്ക്ലോഞ്ച് ടൂള്‍ബാറിനു പകരം ആ?ിക്കേഷന്‍ ഐക്കണുകളെ ഉള്‍ച്ചേര്‍ത്ത ടാസ്ക്ബാര്‍ ആണ് പുതിയത്. ജംപ് ലിസ്റ്റ് സംവിധാനം കൂടുതല്‍ ഉപയോ•ിക്കുന്ന ഐക്കണുകളിലേക്ക് പെട്ടെന്നെത്താന്‍ സഹായിക്കും. മറ്റൊരു സവിശേഷതയായ എയ്റോ പീക്കിന്റെ ഭാ•മായി ടാസ്ക്ബാറിന്റെ വലതുവശത്ത് അങ്ങേയറ്റത്ത് പുതുതായി ഒരു ഷോ ഡെസ്ക്ടോപ് ഐക്കണുമുണ്ട്. ക്ളിക്ക് ചെയ്യാതെ തന്നെ വിന്‍ഡോ ട്രാന്‍സ്പെരന്റ് ആയി ഡെസ്ക്ടോപ് കാണാനും സാധിക്കും. വിന്‍ഡോസ് എയ്റോയുടെ മറ്റൊരു സവിശേഷത ഏതെങ്കിലും വിന്‍ഡോ മാ
ക്സിമൈസ് ചെയ്യുമ്പോള്‍ വിന്‍ഡോയുടെ അരികുകളും ടാസ്ക്ബാറും അപ്രത്യക്ഷമാകുമെന്നതാ
ണ്.
മൌസ് ഉപയോ•ത്തിലുമുണ്ട് പുതുമകള്‍. കുട്ടികള്‍ക്കും പുതിയ മുതിര്‍ന്ന ഉപയോക്താക്കള്‍ക്കും കംപ്യൂട്ടര്‍ പ്രാഥമികപഠനത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു പഴയ ഡബിള്‍ ക്ളിക്കിനു പകരം ഇനി ഒറ്റ ക്ളിക്ക് മതി. വിസ്തയില്‍ ഉണ്ടായിരുന്ന ക്ളാസിക് സ്റ്റാര്‍ട്ട് മെനു, വിന്‍ഡോസ് അള്‍ട്ടിമേറ്റ് എക്സ്ട്രാസ്, ഇങ്ക്ബോള്‍, കലണ്ടര്‍, ഫോട്ടോ •ാലറി, മൂവി മേക്കര്‍, വിന്‍ഡോസ് മെയില്‍ എന്നിവ വിന്‍ഡോസ് 7 ല്‍ ഇല്ല. വിന്‍ഡോസ് ലൈവ് എസന്‍ഷ്യല്‍സ് എന്ന പേരില്‍ ഇത് മറ്റൊരു പാക്കേജ് ആയി ലഭിക്കും.
വിസ്ത ഒരു വിജയമകാത്ത സാഹചര്യത്തില്‍ വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍ ബീറ്റ ഉപയോ•ിച്ചവരും വിമര്‍ശകരും എല്ലാം മികച്ച റേറ്റിങ് ആണ് നല്‍കിയിട്ടുള്ളത്. ടച്ച് സ്ക്രീന്‍, നെറ്റ്ബുക്ക് നിര്‍മാതാക്കള്‍ വിന്‍ഡോസ് 7 രണ്ടു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. നവംബര്‍ മുതല്‍ പുറത്തിറങ്ങുന്ന നെറ്റ്ബുക്കുകളിലും കംപ്യൂട്ടറുകളിലും വിന്‍ഡോസ് 7 ആവും ഉണ്ടാവുക. വിന്‍ഡോസ് 7 പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത് 1 ജി•ാഹെര്‍ട്ട്സ് പ്രൊസെസ്സര്‍, 1 ജിബി റാം, 16 ജിബി ഹാര്‍ഡ് ഡിസ്ക് മെമ്മറി തുടങ്ങിയവയാണ് വേണ്ടത്.
ആ•ാളതലത്തില്‍ വിന്‍ഡോസ് 7 നാളെയാണ് പുറത്തിറങ്ങുന്നതെങ്കിലും യുകെയില്‍ നേരത്തേ ഓര്‍ഡര്‍ ചെയ്ത പലര്‍ക്കും പുതിയ ഒഎസ് കിട്ടിക്കഴിഞ്ഞു. യുകെയില്‍ നാളെ പോസ്റ്റല്‍ പണിമുടക്കാണെന്നതിനാലാണ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് വിന്‍ഡോസ് 7 നേരത്തെ എത്തിച്ചുനല്‍കിയിരിക്കുന്നത്. വിന്‍ഡോസ് 7 പ്രൊഫഷനല്‍ എഡിഷന്‍ അപ്•ഡിങ്ങിന് 10,000 രൂപയും റീട്ടെയില്‍ വേര്‍ഷന് 15,000 രൂപയും ഹോം പ്രീമിയം എഡിഷന്‍ അപ്•ഡിങ്ങിന് 6,000 രൂപയും റീട്ടെയില്‍ വേര്‍ഷന് 10,000 രൂപയുമാണ് ഏകദേശവില.

