ലവ് ജിഹാദിയുടെ കാമുകി

ലവ് ജിഹാദിയുടെ കാമുകി





എന്റെ ഷുക്കൂറിക്കയ്ക്ക്,

എനിക്കെല്ലാം മനസ്സിലായി. കഴിഞ്ഞ 10 വര്‍ഷമായി എന്റെ പിന്നാലെ നടന്നത് ഇതിനായിരുന്നു അല്ലേ ? എന്തായാലും എന്നോടിതു വേണ്ടായിരുന്നു. ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഓരോന്നു പറഞ്ഞ് എന്റെ പിന്നാലെ നടന്നത് എന്തിനായിരുന്നു എന്നെനിക്കു മനസ്സിലായി. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ബസപകടത്തില്‍ നിന്നു രക്ഷിച്ചതും ?സ് ടുവിനു പഠിക്കുമ്പോള്‍ എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍വാണിഭക്കാരുടെ കയ്യില്‍ നിന്നെന്നെ രക്ഷിച്ചതും എല്ലാം ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്നെനിക്കു മനസ്സിലായി. എനിക്കു സത്യത്തില്‍ പേടിയാവുകയാണ്. ഷുക്കൂറിക്കയുടേ പേരു കേള്‍ക്കുന്നതും രൂപം ആലോചിക്കുന്നതും ഒക്കെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്.

ഷുക്കൂറിക്ക ബിന്‍ ലാദന്റെ ആളാണെന്നാണ് ഡാഡി പറഞ്ഞത്. ഇന്നലെ വരെ ഡാഡി പറഞ്ഞതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. നമ്മുടെ പ്രേമം തകര്‍ക്കുന്നതിനു വേണ്ടി ഡാഡി ഓരോ കള്ളങ്ങള്‍ പറയുകയാണെന്നേ എനിക്കു തോന്നിയിരുന്നുള്ളൂ. എന്നാല്‍, ഇത് ഡാഡി പറഞ്ഞ കള്ളങ്ങളെന്നു ഞാന്‍ കരുതിയതിനെക്കാള്‍ ഭീകരമായ സത്യമാണ്. ഇനി ഞാന്‍ ഡാഡിയെ വിശ്വസിക്കും. ഷുക്കൂറിക്ക എന്തൊക്കെ ചെയ്യണമെന്ന് ലാദനാണ് തീരുമാനിക്കുന്നതെന്നാണ് ഡാഡി പറഞ്ഞത്. ഡാഡീടെ സിറ്റീലൊള്ള കടേലോട്ട് ഷുക്കൂറിക്ക ബോബുകള്‍ നിറച്ച ഓട്ടോറിക്ഷ ഇടിച്ചുകയറ്റുന്നതായി ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു.

ഇന്നത്തെ പത്രത്തില്‍ എല്ലാം ഞാന്‍ വിശദമായി വായിച്ചു. ലവ് ജിഹാദ് എന്താണെന്നെനിക്കിപ്പോള്‍ മനസ്സിലായി. കര്‍ത്താവിന്റെ കാരുണ്യം കൊണ്ടാണ് ഞാന്‍ രക്ഷപെട്ടത്.സത്യത്തില്‍ ഞാനാലോചിക്കുകയായിരുന്നു. ഈ വാര്‍ത്തകള്‍ വരാന്‍ രണ്ടു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനും ഷുക്കൂറിക്കയുടെ ജിഹാദിന് ഇരയായേനെ. ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു.

നമ്മുടെ ഒളിച്ചോടല്‍ പദ്ധതി കം?ീറ്റും ഞാന്‍ ഡാഡിയോടു പറഞ്ഞു. നമ്മള്‍ ബാംഗൂര്‍ പോയി ജാതിയും മതവും ഇല്ലാത്തവരാി ജീവിക്കുമെന്നു പറഞ്ഞപ്പോള്‍ ഡാഡി ചിരിച്ചു. ആ ട്രെയിന്‍ നേരേ പൊന്നാനിക്കാണ് പോകുന്നതെന്നും അവിടെ വച്ച് പത്തു പന്ത്രണ്ട് പേര്‍ ചേര്‍ന്ന് എന്നെ മതംമാറ്റി പ്രകൃതിവിരുദ്ധ പരിപാടികള്‍ നടത്തുമെന്നും പിന്നെ പര്‍ദ്ദയിട്ട് എവിടെയെങ്കിലും പൂട്ടിയിടമെന്നും കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. എന്നോടങ്ങനെയൊക്കെ ചെയ്യണമെന്നു ഷുക്കൂറിക്കയ്ക്കു തോന്നിയല്ലോ.

കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട. ഇതുവരെ നമ്മള്‍ തമ്മിലുണ്ടായിരുന്ന ബന്ധമൊക്കെ മറന്ന് എനിക്ക് ഷുക്കൂറിക്കയെ പോലീസിന് പിടിച്ചു കൊടുക്കേണ്ടി വരും. അല്ലെങ്കിലും അതിനു രേഖയും തെളിവുമൊന്നുമില്ലല്ലോ. ഷുക്കൂറിക്ക ലവ് ജിഹാദിന്റെ ആളായിരുന്നെന്നതിന് എന്റെ കയ്യില്‍ ധാരാളം തെളിവുകളുണ്ട് താനും.

ആദ്യമായി ഷുക്കൂറിക്കയുടെ മുന്നില്‍ വച്ച് ഞാന്‍ ഷാള്‍ മാറ്റിയപ്പോള്‍ ഉണ്ടക്കണ്ണുകളോടെ ഷുക്കൂറിക്ക വിളിച്ചത് എന്റെ പടച്ചോനേ എന്നാണ്. അതുപോലെ എന്റെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്കു തന്ന രണ്ടു മാപ്പിളപ്പാട്ടു സിഡികളും എന്റെ കയ്യിലുണ്ട്. ഷുക്കൂറിക്കയെ പരിചയപ്പെട്ടതിനു ശേഷമാണ് സംസ്ഥാന സ്കൂള്‍ യൂത്ത്ഫെസ്റ്റിവലിന് എനിക്ക് ഒപ്പനയ്ക്ക് ഫസ്റ്റ് കിട്ടിയത്. പ്രേമം കൂടുമ്പോള്‍ ഷുക്കൂറിക്ക എന്നെ മൊഞ്ചത്തി എന്നും ബീവി എന്നും കുഞ്ഞിപ്പാത്തു എന്നുമാണ് വിളിച്ചിരുന്നതെന്ന് ഞാന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇനിയൊരു പെണ്ണിനും ഈ ഗതി വരരുത്.

ഇത്രകാലം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്ന ചാര്‍ളിയെ ഇന്നാണ് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. ചാര്‍ളി വെറും വായില്‍നോക്കിയാണെന്നും ഞരമ്പുരോഗി യാണെന്നും ഷുക്കൂറിക്ക പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. ഒരു കാര്യം കൂടി പറയട്ടെ, ചാര്‍ളിക്ക് എന്നെ കല്യാണം കഴിച്ചുകൊടുക്കാന്‍ സമ്മതമാണെന്ന് ഡാഡി ചാര്‍ളിയുടെ പപ്പയ്ക്ക് വാക്കു കൊടുത്തു കഴിഞ്ഞു. സത്യത്തില്‍ ഷുക്കൂറിക്ക ലവ് ജിഹാദിയാണെന്ന് ഡാഡിയുടെ അടുത്ത് പറഞ്ഞതും തെളിയിച്ചതും ചാര്‍ളിച്ചായനാണ്. ചാര്‍ളിച്ചായന്‍ എന്നാ ഒക്കെ പറഞ്ഞാലും ഒരു സംഭവമാണ്.

ഗള്‍ഫുകാരന്‍ മൊയ്തീന്റെ ഭാര്യ സുഹറയുമായി ചാര്‍ളിക്കെന്തോ ചുറ്റിക്കളിയുണ്ടെന്നു പറഞ്ഞ് നാട്ടിലെന്നാ പുകിലായിരുന്നു. ചാര്‍ളിച്ചായന്‍ രാത്രി അവിടെ പോകാറുണ്ടെന്നു പറഞ്ഞ് ചില കഥകള്‍ ഷുക്കൂറിക്കയും എന്നോടു പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍, സത്യമെന്താണെന്ന് ഈ ഞാന്‍ പോലും അന്വേഷിച്ചില്ല. ചാര്‍ളിച്ചായന്‍ സത്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാനു ഡാഡിയും കരഞ്ഞുപോയി. സുഹറച്ചേച്ചി ലവ് ജിഹാദ് കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയായ സെക്സ് ജിഹാദിന്റെ ആളാണത്രേ. അങ്ങനെ ചാര്‍ളിച്ചായനെ പലതവണ വീട്ടിലേക്കു വിളിച്ചെങ്കിലും ചാര്‍ളിച്ചായന്റെ മനസ്സില്‍ ഞാന്‍ നിറഞ്ഞു നിന്നിരുന്നതുകൊണ്ട് രാവിലെ വരെ സുഹറച്ചേച്ചിയുടെ അടുത്തിരുന്ന് സെക്സ് ജിഹാദും തീവ്രവാദവും ഉപേക്ഷിച്ച് നല്ല ജിവിതത്തിലേക്ക് വരാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുകയായിരുന്നത്രേ. ഇത്രേം നല്ല ഒരു മനുഷ്യനെയാണല്ലോ ഷുക്കൂറിക്ക നിങ്ങളൊക്കെ സംശയിച്ചുകളഞ്ഞത്. ക്രൂരമായിപ്പോയി.

രാത്രിയില്‍ ഒളിച്ചോടാന്‍ തയ്യാറായി ഞാന്‍ വരുന്നതും കാത്ത് ഇന്നു ഷുക്കൂറിക്ക റയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കുമെന്ന വിവരം ഞാന്‍ പറഞ്ഞതനുസരിച്ച് ഡാഡി പോലീസില്‍ അറിയിച്ചിട്ടുണ്ട്. ലവ് ജിഹാദിനുള്ള ജീവിക്കുന്ന തെളിവായി അവര്‍ ഷുക്കൂറിക്കയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത നാളത്തെ പത്രത്തില്‍ വായിക്കാനുള്ള കെല്‍പില്ലാത്തതുകൊണ്ടാണ് ഡാഡി അറിയാതെ ഞാനീ കത്തെഴുതി അങ്ങോട്ടെത്തിക്കുന്നത്. അത്യാവശ്യം സാധനങ്ങളുമെടുത്ത് നേരം വെളുക്കുന്നതിനു മുമ്പ് കേരളത്തിന്റെ ബോര്‍ഡര്‍ വിട്ടോണം. പ്രേമം, കാശ് എന്നൊക്കെ പറഞ്ഞ് ഇനി ഇതുവഴി കറങ്ങിയാല്‍, തീവ്രവാദികളുടെ •തി എന്താണെന്നറിയാമല്ലോ ?

തരിമ്പും സ്നേഹമില്ലാതെ,
ചാര്‍ളിച്ചായന്റെ മാത്രം
മോളിക്കുട്ടി.

  • ബെര്‍ളി വീണ്ടും സിക്സര്‍ അടിച്ചിരിക്കുന്നു. ഈ പീസ് കലക്കി. അല്പം വൈകിയോ എന്ന് സംശയം മാത്രം. ഇനി ഒരുപാട് Fowardകാര്‍ സ്വന്തം പേരിലും അല്ലാതെയും മോളിക്കുട്ടിയുമായി കറങ്ങും. മെയില്‍ ബോക്സില്‍ വേണ്ടത്ര സ്ഥലം ഒഴിച്ചിടേണ്ടി വരും. മോളിക്കുട്ടിയുമായി സാമ്യമുള്ള മെയ്തീന്റെ ലവ് ജിഹാദ് ഇവിടെയുണ്ട്
  • രായപ്പന്‍
    ഈശ്വരാ അപ്പോ എന്റെ സുഹറയും ജിഹാദിയാണോ??? എത്രനാള്‍ പുറകേ നടന്നിട്ടാ അവളുടെ മൊബൈല്‍ നമ്പര്‍കിട്ടിയത് അപ്പോ ഇതൊക്കെ ബിന്‍ലാദന്‍ പറഞ്ഞിട്ടാണോ അവള്‍ ചെയ്തത്? ബസ്സിലെ ഫൂട്ട്ബോഡില്‍ തൂങ്ങിക്കിടന്ന് അവളെ നോക്കിക്കൊണ്ടിരിക്കുമ്പോ അവള്‍ ഇടം കണ്ണിട്ട് എന്നെ നോക്കുന്നത് ബിന്‍ലാദന്‍ പറഞ്ഞിട്ടാണോ?കോളേജില്‍ വെച്ച് പുറകെ നടന്നോപ്പോ ങ്ങക്ക് വെറെ പണിയൊന്നൂല്ലെ? എന്ന് ചോദിച്ചതും ബിന്‍ലാദന്‍ പറഞ്ഞിട്ടാ? അവസാനം "ക്ക് ങ്ങളെ ഇഷ്ട്ടാന്നും" പറഞ്ഞതും ലാദനിക്ക പറഞ്ഞിട്ടാ? ഐസ്ക്രീം കഴിക്കാന്‍ വിളിച്ചപ്പോ "അള്ളോ ഇക്ക് അറിഞ്ഞാ കൊല്ലും" എന്ന് പറഞ്ഞ ഇക്ക ബിന്‍ലാദന്‍ ആണോ? ........ ആയിക്കോട്ടെ ബിന്‍ലാദന്റെ അളിയനാകാന്‍ ഞാന്‍ തയ്യാറാ.... ഐ ലപ് യൂ സുഹറ!!!!!
  • jijo
    ബെറ്‍ളി, ഇതു വെറും തമാശയല്ല എന്ന് ബെറ്‍ളിക്കറിയാമല്ലോ. ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്തെ മത/സാമൂഹ്യ/രാക്ഷ്ട്രീയ നേതാക്കള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണ്‌ നമ്മുടെ അച്ചന്‍മാരും കരയോഗക്കാരും വെള്ളാപ്പള്ളീമൊക്കെ ചെയ്തത്‌. ഇത്രയ്ക്കും വര്‍ഗ്ഗീയ വിഷം കുത്തിവയ്ക്കുന്ന ഒരു പരിപാടി ഇതിനു മുന്‍പു അവര്‍ കാണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്‌. മനുഷ്യരുടെ മുന്‍പിലും ദൈവത്തിന്‌റ്റെ മുന്‍പിലും ഒക്കെ അവര്‍ തെറ്റുകാരായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    ലൌ ജിഹാദ്‌ ഉണ്ടോ ഇല്ലേ എന്നുള്ളതല്ല, ഉണ്ടെങ്കില്‍ തന്നെ അതിനോട്‌ എങ്ങിനെ പ്രതികരിക്കുന്നു എന്നുള്ളതാണ്‌ പ്രധാനം. ഇത്രക്കും അസംബന്ധമായ ഒരു ആരോപണം ഒരു ജനതയുടെ മേല്‍ കെട്ടിവക്കുമ്പോള്‍ അല്‍പം കൂടി ചിന്തിക്കണമായിരുന്നു. സമൂഹത്തില്‍ ആഴത്തില്‍ ഒരു ഗര്‍ത്തം സൃഷ്ടിച്ച്‌, അവരുടെ മനസ്സില്‍ വെറുപ്പിന്‌റ്റേയും വിദ്വേഷത്തിന്‌റ്റേയും തീ ആളിക്കത്തിച്ച്‌, താന്താങ്ങളുടെ ആടുകളെ താന്താങ്ങളുടെ ലയങ്ങളില്‍ കെട്ടിയിടാനുള്ള വൃത്തികെട്ട തന്ത്രം മെനയുമ്പോള്‍, ഭാവിയെ കുറിച്ച്‌ കൂടി ഓര്‍ക്കണമായിരുന്നു. വിലകൂടിയ വസ്ത്രങ്ങളില്‍ മൂടിപൊതിഞ്ഞ വിലകുറഞ്ഞ ആളുകള്‍. ഇവരുടെ കഴുത്തിലെ സ്വര്‍ണരുദ്രാക്ഷമോ, കയ്യിലെ സ്വര്‍ണം കെട്ടിയ അംശവടിയോ ഇവരുടെ വില കൂട്ടുന്നില്ല. ഇവിടെ ബലിയാടാക്കപെടുന്നത്‌ മുസ്ളിങ്ങള്‍ മാത്രമല്ല, ഇവരെയൊക്കെ വിശ്വസിച്ച്‌ കൂടെ നില്‍ക്കുന്ന എല്ലാവരുമാണ്‌. സ്നേഹത്തിന്‌ മതത്തിന്‌റ്റെ വേലികെട്ടൊരുക്കുന്ന ഇവര്‍ ഇരുണ്ട നൂറ്റാണ്ടിലേക്ക്‌ ജനങ്ങളെ നയിക്കുന്നവരാണ്‌.

    ഇതു വായിച്ചേക്കാവുന്ന എല്ലാ കാമുകീ കാമുകന്‍മാരോടും എനിക്കൊന്നേ പറയാനുള്ളൂ: നിങ്ങള്‍ ജാതിയും മതവും നോക്കാതെ പ്രേമിക്കുക. വിവാഹം കഴിക്കുക. ജീവിക്കുക. അതിനു വേണ്ടി തീവ്രവാദിയെന്നു മുദ്ര കുത്തപ്പെട്ടാലും, വേട്ടയാടപ്പെട്ടാലും, തളരരുത്‌. നിങ്ങള്‍ തളര്‍ന്നാല്‍, തോറ്റാല്‍, മനുഷ്യത്വമാണ്‌ തോല്‍ക്കുന്നത്‌. ജയിക്കുന്നത്‌ കുറെ മനുഷ്യമൃഗങ്ങളും.
  • amjith
    great response .
  • kollaam
  • subinadoor
    ഇസ്ലാം മത വിശ്വാസികളായ കാമുകരെ...നിങ്ങള്‍ക്കിതാ..ഹാ കഷ്ടം...!!!
  • മലയാള ഭാഷയില്‍ പുതിയൊരു മണി പ്രവാളം രൂപപ്പെടുന്നത് ഇപ്പോള്‍ കാണാനും കേള്‍ക്കാനുമാവുന്നതാണ്. പഴയ മണി പ്രവാളം മലയാളവും സംസ്കൃതവും ചേര്‍ന്നതായിരുന്നു. പിന്നീട് മലയാളവും ഇംഗ്ളീഷും ചേര്‍ന്ന മറ്റൊരു മണിപ്രവാളത്തെ എന്‍. വി കൃഷ്ണ വാരിയര്‍ സൃഷ്ടിച്ചു. ഇപ്പോള്‍ ഇംഗ്ളീഷും അറബിയും ചേര്‍ന്ന പുതുമയുളെളാരു മണിപ്രവാളം ഉണ്ടായികൊണ്ടിരിക്കുന്നു. ഈ മണിപ്രവാളം ഉണ്ടാക്കിയതും കൊണ്ടാടുന്നതും മലയാളികളാണെന്നതാണ് കൌതുകകരം. മലയാളി സ്പര്‍ശമേയില്ലാത്ത ഒരു വിചിത്ര മലയാള മണിപ്രവാള ഭാഷയാണിത് ഉദാഹരണം- 'ലൌ ജിഹാദ്','റോമിയോ ജിഹാദ്' ( ഇബ്രാഹിം ബേവിഞ്ച)


    Readmore:
    http://www.kasaragodvartha.com/viewsakalam.php?...
    http://www.afsal.net
  • എന്റെ മുസൽമാൻ ചെങ്ങാതിമാരേ,
    ശരീര രക്ഷ മുന്നിൽകണ്ടു പ്രണയത്തിനു മതേതരത്വം വേണമെന്ന് വാശി പിടിക്കരുതേ....
    ഓർക്കുക....
    രക്തസാക്ഷികളായ പ്രണയിതാക്കൾക്കയി നിലവിൽ
    ബലികുടീരങ്ങൾ നിർമ്മിക്കപ്പെടുന്നില്ല....
  • അള്ളാ...... നമ്മടെ ആനിമോള് ......അവളും പറയോ ഇതുപോലെ.????
  • subinadoor
    പണ്ട് രാജന്‍ പി ദേവ് പറഞ്ഞ പോലെ "ഉവ്വ ഉവ്വേ .."!!!!ഇടി കൊണ്ട് ചതഞ്ഞു കിടക്കുമ്പോള്‍ ഈ പറഞ്ഞവരുടെയോന്നും ആദര്‍ശങ്ങള്‍ക്കു വേദന മാറ്റാന്‍ കഴിയില്ല എന്നോര്‍ത്താല്‍ നല്ലത്..!!!
  • jijo
    :)
  • ഇതില്‍ ഏതക്കേണ്‌ ലൌ ജിഹാദ് ആയിരുന്നു എന്നുള്ളത് എന്നു സെലക്റ്റ് ചെയ്യുക..
    (1) കപ്യാരു കുഞ്ഞന്തോയുടെ മോള്‍ നാന്‍സി, ആ എം-80 ക്ക് മീന്‍ വിക്കാന്‍ നടക്കണ ഷിജാസിന്റെ ഒപ്പം പോയത്.
    (2) മൂത്താശാരി സുരേന്ദ്രന്‍ ചേട്ടന്റെ മോള്‌ അമ്പിളി വര്‍ഷാപ്പില്‍ നിക്കണ തമിഴന്‍ ഷെല്‍വന്റെ കൂടെ പോയത്.
    (3) നമ്മുടെ സംസ്ഥാന ചരക്ക് നയന്‍താര പ്രഭുദേവയുടെ ഒപ്പം പോയത്..
    (4) മാനിസിക പുത്രി മുതൂറ്റ് വണ്ടിയില്‍ കേറി പോയത്..
  • കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട.
    ചാര്‍ളിയുടെ ഒരു കാര്യം..ഇടയ്ക്കിടയ്ക്ക് ലൈംലൈറ്റലുണ്ടെന്ന് കാണിക്കാനായി ഇങ്ങനെ ഓരോന്നുമായി വരും...
  • cheriyettan
    ലൌ ജിഹാദ് ഉണ്ടോ ഇല്ലയോ എന്നൊക്കെയുള്ള വാദ പ്രതിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ; കുറ്റാരോപിതമായ സമുദായത്തില്‍ നിന്നു ഒരു പെണ്ണിനെ വളച്ച് നോക്കിയെ... അപ്പോള്‍ മനസ്സിലാകും, സമൂഹം സ്ത്രീ പക്ഷത്തു നില്‍ക്കുന്നത്. പെണ്ണും ചെറുക്കനും, ബേബിച്ചന്റെ പാഠപുസ്തകത്തില്‍ പറയുന്ന പോലെ മതമില്ലാത്ത ജീവിതങ്ങള്‍ ആയിത്തീരുമോ, അല്ലെങ്കില്‍ താന്താങ്ങളുടെ മതങ്ങള്‍ അനുസരിച്ച് ജീവിക്കുമോ, അതോ പെണ്ണ് ചെറുക്കന്റെ മതവിശ്വാസി ( ഫെമിനിസ്റ്റുകള്‍ പൊറുക്കുക, ഒരു നാട്ടു നടപ്പ് സൂചിപ്പിച്ചതാണേ...) ആയിത്തീരുമോ? ജീവിതത്തിന്റെ ഏറെ ഭാഗം മലപ്പുറത്ത്‌ ജീവിച്ച ഈയുള്ളവന് ഇതൊരു നിത്യക്കാഴ്ച്ച മാത്രം. (ഏതെങ്കിലും ഒരു മതത്തോട് പ്രത്യേക വിരോധം ഒന്നും ഇല്ലാത്ത ഒരാളാണ് ഞാന്‍ എന്നതും ഇവിടെ പറഞ്ഞു കൊള്ളട്ടെ.)



    ലൌ ജിഹാദ് എന്നു ഓമന പേരിട്ടു വിളിക്കുന്ന ഈ പ്രതിഭാസം ശരിക്കും ഒരു ആഭാസം തന്നെയാണ്. ബിഷപ്പ് മുതലായവര്‍ വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുന്നതിന് മുന്‍പ് ഒരു വട്ടം ചിന്തിക്കുക; ശിവന്‍ കുട്ടിയോ, ഷുക്കൂറോ, വര്‍ക്കിയോ പറയുന്നതിന്റെ എഫ്ഫക്റ്റ്‌ അല്ല തങ്ങള്‍ പറയുമ്പോള്‍ എന്നു. മത സൌഹാര്‍ദത്തിന്റെ കടയ്ക്കല്‍ കത്തി വെക്കാന്‍ സ്വന്തം പദവി ദുരുപയോഗം ചെയ്യരുത്.
  • Kurian KC
    ചാര്‍ളിച്ചായന്‍ എന്നാ ഒക്കെ പറഞ്ഞാലും ഒരു സംഭവമാണ്....!!!
  • akunni
    അടിപൊളി !
  • "കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട"

    "ഇത്രകാലം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്ന ചാര്‍ളിയെ ഇന്നാണ് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്"

    You rock. Again.
  • I would like to add that, while I enjoyed the sarcasm, I am one of those people who are not yet sure whether this thing called "Love Jihad" actually exists or not.
  • truthaboutlies
    ബെര്‍ളി ഇത് പോസ്റ്റ്‌ ചെയ്യാന്‍ എന്തെ താമസിച്ചു എന്ന് ഞാന്‍ കുറച്ചു ദിവസം ആയി ആലോചിക്കുകയായിരുന്നു .. പിന്നെ കരുതി ബ്ലോഗിലുള്ള എല്ലാ ചെമ്മാനും ചെരുപ്പുകുത്തിയും എഴുതി സ്കാപ്‌ കളഞ്ഞ സ്ഥിതിക്ക് അത് വിട്ടു എന്ന്.. ഏതായാലും.. ബെര്‍ളിയും എഴുതിയത്‌ കൊണ്ട് ആ കുറവ് തീര്‍ന്നു !
    ഈ വിഷം ഇത്രയും വലീയ Impact ഉണ്ടാവാന്‍ കാരണം കോടതി ആണ്..കോടതി വിധി കൂടുപിടിച്ചാണ് പല പത്രക്കാരും , ചാനലുകളും വാര്‍ത്തകള്‍ നല്‍കാന്‍ തുടങ്ങിയത്‌ .. പിന്നീട് അതൊരു മത്സരം ആയി മാറി ...കുളം തോണ്ടി ..ഒരു പ്രത്യേക സമുദായത്തിനെ ആക്രമിക്കാന്‍ മറ്റൊരു വടി കൂടി കിട്ടി..ലവ് ജിഹാദ് എന്ന സംഭവം ഉണ്ടോ ഇല്ലയോ എന്നത് ഇത് വരെ തീര്‍ച്ച ആയിട്ടില്ല.. മിശ്ര വിവാഹം കഴിക്കുന്ന ഭൂരിഭാഗം പേരും.. കോളേജ് സമയത്ത് ആണ് പ്രേമം തുടങ്ങുന്നത്.. പിന്നീട് അത് മൂത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം ആണ് വിവാഹത്തില്‍ കലാശിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കിയത്‌..ആ സമയത്ത് പലരും പ്രേമം തുടങ്ങുന്നത് ഒരു തമാശ ആയിട്ടാണ്.. പിന്നെ ചിലര്‍ വഴി പിരിയും മറ്റു ചിലര്‍ വിവാഹം കഴിക്കും.. പ്രേമിക്കാന്‍ തുടങ്ങുന്ന സമയത്ത് മതം നോക്കിയല്ല ഒരാളെ ഇഷ്ടപെടുന്നത് എന്നാണ് എന്റെ അനുഭവം..എന്റെ അടുത്ത സുഹൃത്ത് മിശ്ര വിവാഹം ആണ്.. എന്റെ ഒരു ബന്ധു മറ്റൊരു സമുധായത്തില്‍ പെട്ട പുരുഷന്റെ കൂടെ ഇറങ്ങി പോയി.. മതം മാറി ജീവിക്കുന്നു.. അതൊക്കെ ഈ ലവ് ജിഹാദ് വരുന്നതിനു മുന്‍പ് ആണ് ..ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍.. ഒന്ന് ലവ് ജിഹാദ് ആണ്.. എന്നാല്‍ മറ്റേ സംഭവം എന്ത് വിഭാഗത്തില്‍ പെടുത്തും ? രണ്ടും സംഘടിത ശ്രമം ആയിരുന്നില്ല , രണ്ടു പേരും.. കോളേജില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രേമ ബന്ധം തുടര്‍ന്ന് അത് വിവാഹത്തില്‍ എത്തി. ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇപ്പോള്‍ ചില സംഘടനകള്‍ ഉപയോഗിക്കിച്ചു വര്‍ഗീയ വിഷം കുത്തി വെക്കുന്നു.. ഇതില്‍ മുസ്ലിമ്ങളും , ക്രിസ്ത്യാനികളും , ഹിന്ദുക്കളും തുല്യരാണ്., മക്കള്‍ നഷ്ടപെടുന്ന മാതാപിതാക്കള്‍ ( മകനായാലും മകളായാലും വീട്ടില്‍ നിന്ന് പലപ്പോഴും ഇവര്‍ പുറത്തു ആയിരിക്കും) ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് മുതലെടുപ്പിന് നിന്ന് കൊട്ക്കുന്നത് ആണ് ഇപ്പോഴത്തെ കുഴപ്പം. വല്ലോപ്പള്ളിയും നാരായണ കുറുപ്പും , മെത്രാന്‍ മാരും ആണ് ഇപ്പോള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നത്.. മുസ്ലിമ്ങള്‍ ഇപ്പോള്‍ ജിഹാദികള്‍ ആയത കൊണ്ട് മീന്‍ പിടിക്കാന്‍ അവസരം നഷ്ടപെട്ടു !!
  • read this article also: ലവ് ജിഹാദ് (love jihad) http://www.thattukadablog.com/2009/11/love-jiha...
blog comments powered by Disqus