ലവ് ജിഹാദിയുടെ കാമുകി

ലവ് ജിഹാദിയുടെ കാമുകി

എന്റെ ഷുക്കൂറിക്കയ്ക്ക്,

എനിക്കെല്ലാം മനസ്സിലായി. കഴിഞ്ഞ 10 വര്‍ഷമായി എന്റെ പിന്നാലെ നടന്നത് ഇതിനായിരുന്നു അല്ലേ ? എന്തായാലും എന്നോടിതു വേണ്ടായിരുന്നു. ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഓരോന്നു പറഞ്ഞ് എന്റെ പിന്നാലെ നടന്നത് എന്തിനായിരുന്നു എന്നെനിക്കു മനസ്സിലായി. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ബസപകടത്തില്‍ നിന്നു രക്ഷിച്ചതും ?സ് ടുവിനു പഠിക്കുമ്പോള്‍ എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍വാണിഭക്കാരുടെ കയ്യില്‍ നിന്നെന്നെ രക്ഷിച്ചതും എല്ലാം ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്നെനിക്കു മനസ്സിലായി. എനിക്കു സത്യത്തില്‍ പേടിയാവുകയാണ്. ഷുക്കൂറിക്കയുടേ പേരു കേള്‍ക്കുന്നതും രൂപം ആലോചിക്കുന്നതും ഒക്കെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്.

ഷുക്കൂറിക്ക ബിന്‍ ലാദന്റെ ആളാണെന്നാണ് ഡാഡി പറഞ്ഞത്. ഇന്നലെ വരെ ഡാഡി പറഞ്ഞതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. നമ്മുടെ പ്രേമം തകര്‍ക്കുന്നതിനു വേണ്ടി ഡാഡി ഓരോ കള്ളങ്ങള്‍ പറയുകയാണെന്നേ എനിക്കു തോന്നിയിരുന്നുള്ളൂ. എന്നാല്‍, ഇത് ഡാഡി പറഞ്ഞ കള്ളങ്ങളെന്നു ഞാന്‍ കരുതിയതിനെക്കാള്‍ ഭീകരമായ സത്യമാണ്. ഇനി ഞാന്‍ ഡാഡിയെ വിശ്വസിക്കും. ഷുക്കൂറിക്ക എന്തൊക്കെ ചെയ്യണമെന്ന് ലാദനാണ് തീരുമാനിക്കുന്നതെന്നാണ് ഡാഡി പറഞ്ഞത്. ഡാഡീടെ സിറ്റീലൊള്ള കടേലോട്ട് ഷുക്കൂറിക്ക ബോബുകള്‍ നിറച്ച ഓട്ടോറിക്ഷ ഇടിച്ചുകയറ്റുന്നതായി ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു.

ഇന്നത്തെ പത്രത്തില്‍ എല്ലാം ഞാന്‍ വിശദമായി വായിച്ചു. ലവ് ജിഹാദ് എന്താണെന്നെനിക്കിപ്പോള്‍ മനസ്സിലായി. കര്‍ത്താവിന്റെ കാരുണ്യം കൊണ്ടാണ് ഞാന്‍ രക്ഷപെട്ടത്.സത്യത്തില്‍ ഞാനാലോചിക്കുകയായിരുന്നു. ഈ വാര്‍ത്തകള്‍ വരാന്‍ രണ്ടു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനും ഷുക്കൂറിക്കയുടെ ജിഹാദിന് ഇരയായേനെ. ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു.

നമ്മുടെ ഒളിച്ചോടല്‍ പദ്ധതി കം?ീറ്റും ഞാന്‍ ഡാഡിയോടു പറഞ്ഞു. നമ്മള്‍ ബാംഗൂര്‍ പോയി ജാതിയും മതവും ഇല്ലാത്തവരാി ജീവിക്കുമെന്നു പറഞ്ഞപ്പോള്‍ ഡാഡി ചിരിച്ചു. ആ ട്രെയിന്‍ നേരേ പൊന്നാനിക്കാണ് പോകുന്നതെന്നും അവിടെ വച്ച് പത്തു പന്ത്രണ്ട് പേര്‍ ചേര്‍ന്ന് എന്നെ മതംമാറ്റി പ്രകൃതിവിരുദ്ധ പരിപാടികള്‍ നടത്തുമെന്നും പിന്നെ പര്‍ദ്ദയിട്ട് എവിടെയെങ്കിലും പൂട്ടിയിടമെന്നും കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. എന്നോടങ്ങനെയൊക്കെ ചെയ്യണമെന്നു ഷുക്കൂറിക്കയ്ക്കു തോന്നിയല്ലോ.

കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട. ഇതുവരെ നമ്മള്‍ തമ്മിലുണ്ടായിരുന്ന ബന്ധമൊക്കെ മറന്ന് എനിക്ക് ഷുക്കൂറിക്കയെ പോലീസിന് പിടിച്ചു കൊടുക്കേണ്ടി വരും. അല്ലെങ്കിലും അതിനു രേഖയും തെളിവുമൊന്നുമില്ലല്ലോ. ഷുക്കൂറിക്ക ലവ് ജിഹാദിന്റെ ആളായിരുന്നെന്നതിന് എന്റെ കയ്യില്‍ ധാരാളം തെളിവുകളുണ്ട് താനും.

ആദ്യമായി ഷുക്കൂറിക്കയുടെ മുന്നില്‍ വച്ച് ഞാന്‍ ഷാള്‍ മാറ്റിയപ്പോള്‍ ഉണ്ടക്കണ്ണുകളോടെ ഷുക്കൂറിക്ക വിളിച്ചത് എന്റെ പടച്ചോനേ എന്നാണ്. അതുപോലെ എന്റെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്കു തന്ന രണ്ടു മാപ്പിളപ്പാട്ടു സിഡികളും എന്റെ കയ്യിലുണ്ട്. ഷുക്കൂറിക്കയെ പരിചയപ്പെട്ടതിനു ശേഷമാണ് സംസ്ഥാന സ്കൂള്‍ യൂത്ത്ഫെസ്റ്റിവലിന് എനിക്ക് ഒപ്പനയ്ക്ക് ഫസ്റ്റ് കിട്ടിയത്. പ്രേമം കൂടുമ്പോള്‍ ഷുക്കൂറിക്ക എന്നെ മൊഞ്ചത്തി എന്നും ബീവി എന്നും കുഞ്ഞിപ്പാത്തു എന്നുമാണ് വിളിച്ചിരുന്നതെന്ന് ഞാന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇനിയൊരു പെണ്ണിനും ഈ ഗതി വരരുത്.

ഇത്രകാലം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്ന ചാര്‍ളിയെ ഇന്നാണ് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. ചാര്‍ളി വെറും വായില്‍നോക്കിയാണെന്നും ഞരമ്പുരോഗി യാണെന്നും ഷുക്കൂറിക്ക പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. ഒരു കാര്യം കൂടി പറയട്ടെ, ചാര്‍ളിക്ക് എന്നെ കല്യാണം കഴിച്ചുകൊടുക്കാന്‍ സമ്മതമാണെന്ന് ഡാഡി ചാര്‍ളിയുടെ പപ്പയ്ക്ക് വാക്കു കൊടുത്തു കഴിഞ്ഞു. സത്യത്തില്‍ ഷുക്കൂറിക്ക ലവ് ജിഹാദിയാണെന്ന് ഡാഡിയുടെ അടുത്ത് പറഞ്ഞതും തെളിയിച്ചതും ചാര്‍ളിച്ചായനാണ്. ചാര്‍ളിച്ചായന്‍ എന്നാ ഒക്കെ പറഞ്ഞാലും ഒരു സംഭവമാണ്.

ഗള്‍ഫുകാരന്‍ മൊയ്തീന്റെ ഭാര്യ സുഹറയുമായി ചാര്‍ളിക്കെന്തോ ചുറ്റിക്കളിയുണ്ടെന്നു പറഞ്ഞ് നാട്ടിലെന്നാ പുകിലായിരുന്നു. ചാര്‍ളിച്ചായന്‍ രാത്രി അവിടെ പോകാറുണ്ടെന്നു പറഞ്ഞ് ചില കഥകള്‍ ഷുക്കൂറിക്കയും എന്നോടു പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍, സത്യമെന്താണെന്ന് ഈ ഞാന്‍ പോലും അന്വേഷിച്ചില്ല. ചാര്‍ളിച്ചായന്‍ സത്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാനു ഡാഡിയും കരഞ്ഞുപോയി. സുഹറച്ചേച്ചി ലവ് ജിഹാദ് കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയായ സെക്സ് ജിഹാദിന്റെ ആളാണത്രേ. അങ്ങനെ ചാര്‍ളിച്ചായനെ പലതവണ വീട്ടിലേക്കു വിളിച്ചെങ്കിലും ചാര്‍ളിച്ചായന്റെ മനസ്സില്‍ ഞാന്‍ നിറഞ്ഞു നിന്നിരുന്നതുകൊണ്ട് രാവിലെ വരെ സുഹറച്ചേച്ചിയുടെ അടുത്തിരുന്ന് സെക്സ് ജിഹാദും തീവ്രവാദവും ഉപേക്ഷിച്ച് നല്ല ജിവിതത്തിലേക്ക് വരാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുകയായിരുന്നത്രേ. ഇത്രേം നല്ല ഒരു മനുഷ്യനെയാണല്ലോ ഷുക്കൂറിക്ക നിങ്ങളൊക്കെ സംശയിച്ചുകളഞ്ഞത്. ക്രൂരമായിപ്പോയി.

രാത്രിയില്‍ ഒളിച്ചോടാന്‍ തയ്യാറായി ഞാന്‍ വരുന്നതും കാത്ത് ഇന്നു ഷുക്കൂറിക്ക റയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കുമെന്ന വിവരം ഞാന്‍ പറഞ്ഞതനുസരിച്ച് ഡാഡി പോലീസില്‍ അറിയിച്ചിട്ടുണ്ട്. ലവ് ജിഹാദിനുള്ള ജീവിക്കുന്ന തെളിവായി അവര്‍ ഷുക്കൂറിക്കയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത നാളത്തെ പത്രത്തില്‍ വായിക്കാനുള്ള കെല്‍പില്ലാത്തതുകൊണ്ടാണ് ഡാഡി അറിയാതെ ഞാനീ കത്തെഴുതി അങ്ങോട്ടെത്തിക്കുന്നത്. അത്യാവശ്യം സാധനങ്ങളുമെടുത്ത് നേരം വെളുക്കുന്നതിനു മുമ്പ് കേരളത്തിന്റെ ബോര്‍ഡര്‍ വിട്ടോണം. പ്രേമം, കാശ് എന്നൊക്കെ പറഞ്ഞ് ഇനി ഇതുവഴി കറങ്ങിയാല്‍, തീവ്രവാദികളുടെ •തി എന്താണെന്നറിയാമല്ലോ ?

തരിമ്പും സ്നേഹമില്ലാതെ,
ചാര്‍ളിച്ചായന്റെ മാത്രം
മോളിക്കുട്ടി.

Related Posts with Thumbnails
  • saiduak
    Well
  • മോളിക്കുട്ടിയുമായി ഒട്ടും സാമ്യമില്ലാത്ത "ലൌ ജിഹാദിനും കഷണ്ടിക്കും.." ഇവിടെ.
  • ബെര്‍ളീ, സെക്സ്‌ ജിഹാദിനെ പറ്റി ഞാന്‍ ചിന്തിച്ചിരുന്നില്ല, അത് കലക്കി!

    ലവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും അച്ചായന്‍ തെളിച്ചു പറഞ്ഞിട്ടില്ല. സ്റ്റേഷന്‍ തിരിച്ചും ജില്ല തിരിച്ചുമുള്ള കണക്കാണു പലരും സത്യം എന്ന നിലയില്‍ വിളമ്പിയത്. ആ ധാറ്ഷ്ട്യം അന്വേഷിക്കപ്പെടേണ്ടതല്ലേ?! എന്തുകൊണ്ട് കോടതി കേരളത്തിലെ മതം-മാറ്റങ്ങളെക്കുറിച്ച് മുഴുവന്‍ അന്വേഷിക്കാന്‍ ഉത്തരവിടുന്നില്ല?! ആരൊക്കെ എവിടുന്നു എവിടേക്ക് മാറി, എന്തുകൊണ്ട് മാറി, എന്തായിരുന്നു പ്രലോഭനം, അന്വേഷിക്കട്ടെ! എന്തുകൊണ്ട് അന്വേഷണം ലവ് ജിഹാദ് എന്ന മായികപദത്തില്‍ ഒതുങ്ങിപ്പോയി?!

    ചിലര്‍ പറയുന്നു പഴുപ്പില്‍ കുത്തി നാറ്റിക്കരുതെന്ന്! ആരാണു പഴുപ്പിച്ചത് ഹേ? ഇതു നാറണം , അവസാനം കണ്ടെത്തുന്നതു വരെ നാറിക്കൊണ്ടിരിക്കണം !!

    ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ ഗര്‍ത്തത്തിലേക്കു തള്ളിയിട്ട് മാധ്യമങള്‍ അടുത്ത കഥ മെനയുന്നു! ആരാണിതിനുത്തരവാദി? മാധ്യമങ്ങളുടെ പ്രചാരണ മത്സരത്തിനും മറ്റു പല രഹസ്യ അജണ്ടകള്‍ക്കും ഇരയായി പാര്ശ്വവല്‍ക്കരിക്കപ്പെടാനുള്ളതാണോ മുസ്ലിം സമുദായം?

    കേസീബീസീയ്ക്കോ സംഘപരിവാറിനോ അങനെ എളുപ്പത്തില്‍ തലയൂരാന്‍ കഴിയുമോ? ലവ് ജിഹാദ് ഇനിയും അന്വേഷിക്കപ്പെടട്ടെ, എല്ലാ വശങളും; ഒരു സമുദായത്തിനെതിരെയുള്ള ഗൂഡാലോചനയടക്കം.
  • കമ്മ്യൂണിസ്റ്റുകാരന്‍ കോണ്‍ഗ്രസുകാരിയെയോ ബിജെപിക്കാരിയെയോ പ്രേമിച്ചാല്‍ അത് ലൌ റവല്യൂഷന്‍ ആകുമോ?
  • ഇന്ന് കേരളത്തിന്റെ മനസ്സിനെ വെറുപ്പിന്റെയും പകയുടെയും വിഷവിത്തുകള്‍ വിതച്ച് യാതൊരു തെളിവും ഇല്ലാതെ ഒരു മത വിഭാത്തിനെതിരെ സംഘ പരിവാര്‍ എന്നും നടത്തിയിരുന്ന വിഷലിപ്തമായ നുണ പ്രചാരണങള്‍ ഉത്തരവാദപെട്ട സംഘടനകളും പത്രങ്ങളും ഏറ്റെടുത്തു നടത്തുമ്പൊള്‍ നമ്മുടെ സര്ക്കാുരും രാഷട്രീയ പാര്ട്ടി കളും കോടതിയും കാണിക്കുന്ന മൗനം കാണുമ്പോള്‍ അല്ഭുmതം തോന്നുന്നു. ഈ പ്രചാരനങ്ങളില്‍ മനം നൊന്തു ഈ വിഭാഗത്തിലെ ഏതെങ്കിലും വികാരജീവികള്‍ മുന്നൊട്ടു വരുമ്പോള്‍ അവരെ കല്ലെറിയാന്‍ ഈ രാഷ്ട്രീയ ഷണ്ടന്മാര്‍ മുന്നൊട്ട് വരും. ഇതിനെ ഈ സ്തിതിയില്‍ എത്തിച്ചതിന് കെസിബിസിക്കും മാധ്യമങ്ങള്ക്കും രാഷ്ട്രീയ നേത്രുത്വത്തിനും കോടതിക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. സംഘ് പരിവാറിന്റെ നിഘണ്ടു ഉപയൊഗിക്കുമ്പോള്‍ സമൂഹത്തില്‍ സാഹോദര്യം വളര്തറതാന്‍ ഉത്തരവാദപെട്ടവര്‍ സ്പര്ദ്ദ വളര്ത്തു കയാണെന്ന യാദാര്ത്യംധ കാണാതെ പൊകരുതായിരുന്നു.

    കോടതി ഇന്ന് മുസ്ലീം കാമുകിമാരെയും അമുസ്ലീം കാമുകിമാര്ക്കുക രണ്ട് നീതിയാണ് വിധിക്കുന്നത്. ജ. ബസന്ത് ഈയിടെ പറഞഞ്ത് പ്രായപൂര്ത്തി യായ ഒര് പെണ്ണിന് അവളുടെ ഭാവി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്ന്(പെണ്ണ് ഗള്ഫ്െ മുസ്ലീം). ത്രിസ്സുരില്ലെ വേറെ കെസ്സില്‍ പെണ്ണ് കരഞ്ഞ് പറഞ്ഞ് ആണിന്റ് കൂടെ പൊണം എന്ന്(ആണ്‍ മുസ്ലീം പെണ്ണ് ക്രിസ്ത്യന്‍) പക്ഷെ വിട്ടത് മാതാപിതാക്കള്ക്ക് കൂടെ. ഇങ്ങനെയാണോ ഉത്തരവാദപെട്ട ഭരണഘടനാ സ്താപനം പെരുമാറേണ്ടത്. ഇത് മുസ്ലീം സമുദായത്തിലെ തീവ്ര ചിന്ദാഗതിക്കാര്ക്ക്േ ആളെ കൂട്ടാന്‍ വഴിയാകുമെന്നെല്ലാതെ വെരെ എന്തു ഫലം. ഇതിനു പകരം ഒരേ നീതി എല്ലാ വിഭാഗക്കാര്ക്കും എന്നല്ലെ മതേതര നീതി.

    കേരളത്തില്‍ കഴിഞ്ഞ പതിനഞ്ച് വറ്ഷം നടന്ന എല്ലാ മതം മാറ്റങ്ങളേയും ആരൊക്കെ എങ്ങൊട്ടൊക്കെ മാറി അവരുടെയെല്ലാം ഇന്നത്തെ സ്തിതി എന്ത് , ഏതു പ്രദേശങ്ങളില്‍ എന്നെല്ലാം എന്നുള്ളതിന്റെ വിശദമായ റിപ്പൊര്ട്ട് സമര്പ്പി ക്കാന്‍ ആവശ്യപ്പെട്ട് അതില്‍ വല്ല പാറ്റേണും ഉണ്ടൊ, ഏതെങ്കിലും കൊര്ടിങനേറ്റ് അറ്റെമ്പ്റ്റ് ഉണ്ടൊ എന്ന് ചെക്ക് ചെയ്യുകയായിരൂന്നു ഒരു ഭരണഘടനാ സ്താപനത്തിന് അഭികാമ്യം. അത്പോലെ കേവലം സ്വകാര്യ്ം അജെണ്ടകള്ക്ക് മുന്ഗമണന കൊടുക്കാതെ തങ്ങള്ക്ക് കിട്ടിയ രേഘകളും കണക്കുകളും കോടതിക്കും പോലിസിനും നല്കിെ അത് അന്വെഷിച്ച് കണ്ടെത്തിയിരുന്നെന്ങ്കിതല്‍ മുസ്ലീം സമുദായ മായിരുന്നു ഇതിനു എതിറെ മുന്നൊട്ട് അദ്യം വരുമായിരുന്നത്. കാരണം ഇങ്ങനെയുള്ള വില കുറഞ്ഞ തന്ത്രങ്ങള്‍ പ്രയൊഗിച്ച് അവര്ക്ക് മതം മാറ്റ്ം നടെത്തരുതെന്നത് അവരെ പടിപ്പിച്ചത് അവരുടെ മതം തന്നെയാണ്. അതു കൊണ്ട് സാമൂഹ്യ പ്രവര്തചതങ്നള്‍ പോലും അവര്‍ മതപ്രഭൊതനത്തിനു ഉപയൊഗിക്കുന്നില്ല. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും കിഡ്നി വര്ക്ക്് ചെയ്യാതെ പൊയ കേസിബിസിക്ക് ഇന്ന് വിവാദം ഉണ്ടാക്കിയാലെ വേറെ വിവാദങ്ങളില്‍ നിന്ന് തല ഊരാന്‍ പറ്റുകയുള്ളൂ. സഹൊദരന്മാരേ ഇവര്‍ ചെയ്യുന്നത് ഇവര്‍ തന്നെ അറിയുന്നില്ല.

    മുസ്ലീങളെ രാഷസ്സവല്ക്ക രിക്കുക എന്നതാണ് ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങള്ക്കും എല്ലാവര്ക്കും പരിഹാരം. മലബാരിലെ മസ്സാജ്ജിങ്ങ് പാര്ല്രുകളില്‍ ആണെത്രെ മതപരിവര്തുതനം നടക്കുന്നത്. എന്നിട്ട് പാക്കിസ്താനിലെ ചുവന്ന തെരുവിലേക്ക് വിസ എടുത്ത് നല്കുജമെത്രെ. ഇതെല്ലാം ഇവര്‍ വിളമ്പുമ്പോള്‍ എന്താണ് ഇവര്ക്ക് ഇസ്ലാം മതത്തെക്കുറിച്ചുള്ള ധാരണ. ഹാ കഷ്ട്ം. വെറുതെയല്ല ആ പത്തനംതിട്ട പെണ്കുരട്ടികള്‍ ഇസ്ലാം മതം സീകരിച്ചത്. അവര്‍ കേട്ട ഇസ്ലാം അല്ല അവര്‍ മനസ്സിലാക്കിയത്. ലവ് ജിഹാദ് ഉണ്ടാക്കെണ്ട ആവശ്യവും ഇല്ലാതാക്കെണ്ട ആവശ്യവും ഇന്ന് മുസ്ല്ലീം സമുദായത്തിനില്ല. കാരണം അതു രണ്ടും ഇസ്ലാമിന്റെ മാര്ഗ്ഗ്മ ല്ല.

    ബ്യെ ദ ബ്യെ ബെര്ളി്ക്ക് ബെക്കും മൊബിലും പുതിയ ഷര്ട്ടും കലസവുമൊക്കെയില്ലെ. കെസിബിസി, ആരെസെസ് പെണ്കു്ട്ടികളെ ഒന്ന് ട്രെ ചെയ്തൂടെ. വെള്ളാപ്പള്ളിയുടെ വഴി പോണ്ട. ആവിടെ കുട്ടികള്ക്ക് നാല് ലക്ഷ്ം ആണ്‍ ഒഫ്ഫെര്. കേരളത്തിന്റെ ഒരു പുരൊഗതിയെയ്. ഇനി ഇപ്പൊ റേഷനിങ് ഒക്കെ നിറുത്താം. നമ്മുടെ അച്ച്മാമന്‍ വാഴണകാല് മല്ലെ. ആ പത്തനംതിട്ട കുട്ടികള്‍ വല്ല സാദാരണ കുട്ടികള്‍ ആയിരുന്നെങ്കില്‍ ഒരു പുകിലും ഇന്നു ഉണ്ടാവുമായിരുന്നില്ല. ഓര് അചചനാണെത്രെ കെസിബിസി ഫത്വ്വ ഇറക്കിയത്. ഒരു മിനമം സത്യസന്ദ്ധത എങ്കിലും അദ്ദെഹം കാണിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ എങ്കിലും മോഹിച്ചു പൊകുകയാണ്.
  • ഞാനൊന്നും എഴുതുന്നില്ല.പ്രചരിക്കപ്പെടുന്ന തലക്കെട്ടിന്റെ സാരം ഒരു നിസ്സാരമല്ല.
    'ഇസ്‌ലാമിക ലൌ ജിഹാദ്‌ ' സമാധാനാനുരാഗപ്പോര് ???
  • abuhaanie
    സിൽജമാർക്‌ വേണ്ടി
    -----------------
    ഒരു പ്രണയം കൂടി
    നുള്ളി കളഞ്ഞുകൊണ്ടവർ
    വിധിയിറക്കി
    ഹൃദയങ്ങളിൽ മുറിവുണ്ടാക്കി
    ധർമ സമരം നടത്തുന്നവർ
    ഇനിയുള്ള സമ്മർദ്ധങ്ങൾ...
    കുത്തു വാക്കുകൾ
    മരണങ്ങൾ

    ഞാനും നീയുമില്ല
    ഇനി നമ്മളെയുള്ളു എന്നറിയാനും
    പ്രണയം പൂത്തു വിടരുമെന്നു
    കരുതാനും
    ഇനിയെന്തു ന്യായം !!

    കാത്തിരിക്കാം
    നമുക്കിനി

    പ്രണയം കണ്ണു ചിമ്മിയെത്തുമല്ലോ?
    മുളങ്കാടിനപ്പുറം സൂര്യൻ
    ഊർനിറങ്ങുന്നതു കാണാനും
    ചാറ്റൽ മഴയുടെ കലംബൽ
    ഒരു കുടയ്കടിയിലിയിരുന്നു കേൾകാനും
    ഇല കൊഴിയ്കുന്ന തണൽ
    മരങ്ങൾക്‌ കൂട്ടിരിക്കാനും
    സഖീ എന്നൊന്ന്‌ കാതരമായി വിളിക്കാനും
    ഊർന്നുപൊയ തട്ടം ഒന്നെടുത്തു
    ചാർത്തി തരാനും................
  • read this article also: ലവ് ജിഹാദ് (love jihad) http://www.thattukadablog.com/2009/11/love-jihad.html
  • "കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട"

    "ഇത്രകാലം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്ന ചാര്‍ളിയെ ഇന്നാണ് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്"

    You rock. Again.
  • I would like to add that, while I enjoyed the sarcasm, I am one of those people who are not yet sure whether this thing called "Love Jihad" actually exists or not.
  • akunni
    അടിപൊളി !
  • ചാര്‍ളിച്ചായന്‍ എന്നാ ഒക്കെ പറഞ്ഞാലും ഒരു സംഭവമാണ്....!!!
  • ബെര്‍ളി വീണ്ടും സിക്സര്‍ അടിച്ചിരിക്കുന്നു. ഈ പീസ് കലക്കി. അല്പം വൈകിയോ എന്ന് സംശയം മാത്രം. ഇനി ഒരുപാട് Fowardകാര്‍ സ്വന്തം പേരിലും അല്ലാതെയും മോളിക്കുട്ടിയുമായി കറങ്ങും. മെയില്‍ ബോക്സില്‍ വേണ്ടത്ര സ്ഥലം ഒഴിച്ചിടേണ്ടി വരും. മോളിക്കുട്ടിയുമായി സാമ്യമുള്ള മെയ്തീന്റെ ലവ് ജിഹാദ് ഇവിടെയുണ്ട്
  • കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട.
    ചാര്‍ളിയുടെ ഒരു കാര്യം..ഇടയ്ക്കിടയ്ക്ക് ലൈംലൈറ്റലുണ്ടെന്ന് കാണിക്കാനായി ഇങ്ങനെ ഓരോന്നുമായി വരും...
  • ഇതില്‍ ഏതക്കേണ്‌ ലൌ ജിഹാദ് ആയിരുന്നു എന്നുള്ളത് എന്നു സെലക്റ്റ് ചെയ്യുക..
    (1) കപ്യാരു കുഞ്ഞന്തോയുടെ മോള്‍ നാന്‍സി, ആ എം-80 ക്ക് മീന്‍ വിക്കാന്‍ നടക്കണ ഷിജാസിന്റെ ഒപ്പം പോയത്.
    (2) മൂത്താശാരി സുരേന്ദ്രന്‍ ചേട്ടന്റെ മോള്‌ അമ്പിളി വര്‍ഷാപ്പില്‍ നിക്കണ തമിഴന്‍ ഷെല്‍വന്റെ കൂടെ പോയത്.
    (3) നമ്മുടെ സംസ്ഥാന ചരക്ക് നയന്‍താര പ്രഭുദേവയുടെ ഒപ്പം പോയത്..
    (4) മാനിസിക പുത്രി മുതൂറ്റ് വണ്ടിയില്‍ കേറി പോയത്..
  • രായപ്പന്‍
    ഈശ്വരാ അപ്പോ എന്റെ സുഹറയും ജിഹാദിയാണോ??? എത്രനാള്‍ പുറകേ നടന്നിട്ടാ അവളുടെ മൊബൈല്‍ നമ്പര്‍കിട്ടിയത് അപ്പോ ഇതൊക്കെ ബിന്‍ലാദന്‍ പറഞ്ഞിട്ടാണോ അവള്‍ ചെയ്തത്? ബസ്സിലെ ഫൂട്ട്ബോഡില്‍ തൂങ്ങിക്കിടന്ന് അവളെ നോക്കിക്കൊണ്ടിരിക്കുമ്പോ അവള്‍ ഇടം കണ്ണിട്ട് എന്നെ നോക്കുന്നത് ബിന്‍ലാദന്‍ പറഞ്ഞിട്ടാണോ?കോളേജില്‍ വെച്ച് പുറകെ നടന്നോപ്പോ ങ്ങക്ക് വെറെ പണിയൊന്നൂല്ലെ? എന്ന് ചോദിച്ചതും ബിന്‍ലാദന്‍ പറഞ്ഞിട്ടാ? അവസാനം "ക്ക് ങ്ങളെ ഇഷ്ട്ടാന്നും" പറഞ്ഞതും ലാദനിക്ക പറഞ്ഞിട്ടാ? ഐസ്ക്രീം കഴിക്കാന്‍ വിളിച്ചപ്പോ "അള്ളോ ഇക്ക് അറിഞ്ഞാ കൊല്ലും" എന്ന് പറഞ്ഞ ഇക്ക ബിന്‍ലാദന്‍ ആണോ? ........ ആയിക്കോട്ടെ ബിന്‍ലാദന്റെ അളിയനാകാന്‍ ഞാന്‍ തയ്യാറാ.... ഐ ലപ് യൂ സുഹറ!!!!!
  • subinadoor
    പണ്ട് രാജന്‍ പി ദേവ് പറഞ്ഞ പോലെ "ഉവ്വ ഉവ്വേ .."!!!!ഇടി കൊണ്ട് ചതഞ്ഞു കിടക്കുമ്പോള്‍ ഈ പറഞ്ഞവരുടെയോന്നും ആദര്‍ശങ്ങള്‍ക്കു വേദന മാറ്റാന്‍ കഴിയില്ല എന്നോര്‍ത്താല്‍ നല്ലത്..!!!
  • jijo
    :)
  • jijo
    ബെറ്‍ളി, ഇതു വെറും തമാശയല്ല എന്ന് ബെറ്‍ളിക്കറിയാമല്ലോ. ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്തെ മത/സാമൂഹ്യ/രാക്ഷ്ട്രീയ നേതാക്കള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമാണ്‌ നമ്മുടെ അച്ചന്‍മാരും കരയോഗക്കാരും വെള്ളാപ്പള്ളീമൊക്കെ ചെയ്തത്‌. ഇത്രയ്ക്കും വര്‍ഗ്ഗീയ വിഷം കുത്തിവയ്ക്കുന്ന ഒരു പരിപാടി ഇതിനു മുന്‍പു അവര്‍ കാണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്‌. മനുഷ്യരുടെ മുന്‍പിലും ദൈവത്തിന്‌റ്റെ മുന്‍പിലും ഒക്കെ അവര്‍ തെറ്റുകാരായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    ലൌ ജിഹാദ്‌ ഉണ്ടോ ഇല്ലേ എന്നുള്ളതല്ല, ഉണ്ടെങ്കില്‍ തന്നെ അതിനോട്‌ എങ്ങിനെ പ്രതികരിക്കുന്നു എന്നുള്ളതാണ്‌ പ്രധാനം. ഇത്രക്കും അസംബന്ധമായ ഒരു ആരോപണം ഒരു ജനതയുടെ മേല്‍ കെട്ടിവക്കുമ്പോള്‍ അല്‍പം കൂടി ചിന്തിക്കണമായിരുന്നു. സമൂഹത്തില്‍ ആഴത്തില്‍ ഒരു ഗര്‍ത്തം സൃഷ്ടിച്ച്‌, അവരുടെ മനസ്സില്‍ വെറുപ്പിന്‌റ്റേയും വിദ്വേഷത്തിന്‌റ്റേയും തീ ആളിക്കത്തിച്ച്‌, താന്താങ്ങളുടെ ആടുകളെ താന്താങ്ങളുടെ ലയങ്ങളില്‍ കെട്ടിയിടാനുള്ള വൃത്തികെട്ട തന്ത്രം മെനയുമ്പോള്‍, ഭാവിയെ കുറിച്ച്‌ കൂടി ഓര്‍ക്കണമായിരുന്നു. വിലകൂടിയ വസ്ത്രങ്ങളില്‍ മൂടിപൊതിഞ്ഞ വിലകുറഞ്ഞ ആളുകള്‍. ഇവരുടെ കഴുത്തിലെ സ്വര്‍ണരുദ്രാക്ഷമോ, കയ്യിലെ സ്വര്‍ണം കെട്ടിയ അംശവടിയോ ഇവരുടെ വില കൂട്ടുന്നില്ല. ഇവിടെ ബലിയാടാക്കപെടുന്നത്‌ മുസ്ളിങ്ങള്‍ മാത്രമല്ല, ഇവരെയൊക്കെ വിശ്വസിച്ച്‌ കൂടെ നില്‍ക്കുന്ന എല്ലാവരുമാണ്‌. സ്നേഹത്തിന്‌ മതത്തിന്‌റ്റെ വേലികെട്ടൊരുക്കുന്ന ഇവര്‍ ഇരുണ്ട നൂറ്റാണ്ടിലേക്ക്‌ ജനങ്ങളെ നയിക്കുന്നവരാണ്‌.

    ഇതു വായിച്ചേക്കാവുന്ന എല്ലാ കാമുകീ കാമുകന്‍മാരോടും എനിക്കൊന്നേ പറയാനുള്ളൂ: നിങ്ങള്‍ ജാതിയും മതവും നോക്കാതെ പ്രേമിക്കുക. വിവാഹം കഴിക്കുക. ജീവിക്കുക. അതിനു വേണ്ടി തീവ്രവാദിയെന്നു മുദ്ര കുത്തപ്പെട്ടാലും, വേട്ടയാടപ്പെട്ടാലും, തളരരുത്‌. നിങ്ങള്‍ തളര്‍ന്നാല്‍, തോറ്റാല്‍, മനുഷ്യത്വമാണ്‌ തോല്‍ക്കുന്നത്‌. ജയിക്കുന്നത്‌ കുറെ മനുഷ്യമൃഗങ്ങളും.
  • great response .
blog comments powered by Disqus