ഷെന്തില്‍ കുമാര്‍ സ്പീക്കിങ് !
ഡേയ് തിരട്ടു റാസ്കല്‍,
കഴിഞ്ഞതിന്റെ മുമ്പത്തെ വര്‍ഷം തന്റെ വീടു പണിയാന്‍ ഞാന്‍ വന്നപ്പോള്‍ തന്റെ കെട്ടിയോള്‍ടെ അരഞ്ഞാണം മോഷ്ടിച്ചുവെന്ന് താന്‍ എനിക്കെതിരെ പോലീസില്‍ പരാതി കൊടുത്തു. അന്നേ ഞാന്‍ തന്നെ നോട്ടമിട്ടു വച്ചതാണ്. എടാ, മലയാളിത്തെണ്ടീ, ഞങ്ങള്‍ തമിഴ്നാട്ടുകാരോട് കളിച്ചാല്‍ നിന്റെയൊക്കെ കിടുങ്ങാമണി ഞങ്ങള്‍ എടുക്കും.
ഒരു കാര്യം വളരെ വ്യക്തമായി അങ്ങു പറഞ്ഞേക്കാം. മുല്ലപ്പെരിയാര്‍ ഡാം ഞങ്ങളുടേതാണ്. ഡാമിന്റെ മേലോ പെരിയാറിന്റെ മേലോ കേരളത്തിന് യാതൊരു വിധ അവകാശങ്ങളുമില്ല. പെരിയാര്‍ കേരളത്തിലൂടെ ഒഴുകുന്ന നദിയാണെന്നും അതുകൊണ്ട് അതിലെ വെള്ളം കേരളത്തിന്റെയാണെന്നുമൊക്കെ കഴിഞ്ഞ ദിവസം ഒരുത്തന്‍ പറയുന്നത് കേട്ടു. മേലിലെങ്കിലും ഇത്തരം വിഢ്ഢിത്തം വിളമ്പരുത്. പെരിയാര്‍ തമിഴ്നാടിന്റെയാണ്. അങ്ങനെ തമിഴ്നാടിന്റെ സ്വന്തമായ പെരിയാറിന്റെ കരയില്‍ കിടക്കുന്ന നാണംകെട്ട ഒരു സ്ഥലമാണ് കേരളം.
പെരിയാര്‍ മാത്രമല്ല, നയയന്‍താരയും മുക്തയും മംമ്തയും മീരകളും ഒക്കെ ഞങ്ങളുടേതാണ്. കേരളത്തില്‍ പുല്ലും തിന്നു നടന്ന പെണ്ണുങ്ങള്‍ക്കൊക്കെ ഒരു നിലയും വിലയും ഉണ്ടാക്കിക്കൊടുത്തത് ഞങ്ങളാണ്. അവരിലൊരാളെപ്പോലും ഞങ്ങള്‍ നിങ്ങള്‍ക്കു വിട്ടു തരുമെന്നു കരുതേണ്ട. അപ്പോള്‍ സാങ്കേതികമായി നോക്കിയാല്‍ കേരളം തമിഴ്നാടിന്റെ ഭാഗമാണ്. ഇവിടെ ഞങ്ങളുണ്ടാക്കുന്ന തേങ്ങയും മാങ്ങയും അരിയും ഇല്ലെങ്കില്‍ നീയൊക്കെ പട്ടിണി കിടന്നു ചാകില്ലേടാ പട്ടികളെ ? എന്നിട്ടിപ്പോള്‍ വെള്ളത്തിനു കണക്കു പറയാന്‍ വന്നിരിക്കുന്നു, നാറികള്‍ !
മുല്ലപ്പെരിയാര്‍ ഡാമില്‍ നീയൊന്നും വെള്ളം സംഭരിക്കാന്‍ ഞങ്ങളെ സമ്മതിക്കില്ല അല്ലേ ? നീയല്ല നിന്റെയൊക്കെ അപ്പന്‍ വിചാരിച്ചാലും ഞങ്ങള്‍ക്കു കിട്ടുന്നതില്‍ നിന്നൊരു തുള്ളിപോലും കുറയാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. 136 അടി, നിന്റെയൊക്കെ മുതുകത്താണ് തരേണ്ടത്. ഡാമില്‍ 160 അടി വരെ വെള്ളം സംഭരിക്കാന്‍ ഞങ്ങള്‍ക്ക് ഓര്‍ഡറുണ്ട്. ഡാമിനെക്കാള്‍ ഉയരത്തില്‍ വേണ്ടി വന്നാല്‍ ഞങ്ങള്‍ വെള്ളം സംഭരിക്കും, നീയൊക്കെ എന്തു ചെയ്യും ?
വെള്ളം 136 അടിയാക്കിയതില്‍ പിന്നെ ഞങ്ങടെ അമ്മേടെ ഗാര്‍ഡനിലെ 150 ഫൌണ്ടനുകളാണ് പ്രവര്‍ത്തിക്കാതായത്. അമ്മയൊന്നു ശപിച്ചാല്‍ അറിയാമല്ലോ. അറിയത്തില്ലെങ്കില്‍ അമ്മ അഭിനയിച്ച പഴയ സിനിമകളൊക്കെ ഒന്നെടുത്ത് കണ്ടുനോക്ക്. പിന്നെ നീയൊക്കെ പെരിയാര്‍ മാത്രമല്ല ഭാരതപ്പുഴ മുതല്‍ മീനച്ചിലാര്‍ വരെ സകലതും കനാല്‍വഴി തമിഴ്നാട്ടിലേക്കൊഴുക്കിവിടും.
ഞങ്ങള്‍ക്കു 999 വര്‍ഷത്തെ പാട്ടമുണ്ട്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ചത്തുപോകുമെന്നു പറയുന്ന ചെറ്റകള്‍ക്കു പാട്ടമുണ്ടോ ? പാട്ടയാണുള്ളത്. പാട്ടക്കരാര്‍ ലംഘിച്ചാല്‍ ഇവിടുന്നു ചോദിക്കാന്‍ ആളുവരും. നിങ്ങള്‍ രജനീകാന്ത് രജനീകാന്ത് എന്നു കേട്ടിട്ടുണ്ടോ ? അണ്ണനൊരു വരവു വന്നാല്‍ കാലിന്റെ ചെറുവിരല്‍ കൊണ്ടൊരു തോണ്ടു തോണ്ടിയാല്‍ നിന്റെയൊക്കെ സകലഡാമുകളും തരിപ്പണമാവും.
115 വര്‍ഷം ഡാമിനു പഴക്കമുണ്ടെന്നതാണോ അതു പൊളിക്കാന്‍ നീയൊക്കെ ഒരു കാരണമായി കണ്ടത് ? എങ്കില്‍ ആദ്യം പോയി താജ്മഹലും ഈഫല്‍ ഗോപുരവും ലിബര്‍ട്ടി പ്രതിമയും ഒക്കെ പൊളിച്ചിട്ടുവാടാ. മുല്ലപ്പെരിയാര്‍ ഡാം 999 വര്‍ഷം ഒരു കുഴപ്പവും കൂടാതെ നിറയെ വെള്ളം കെട്ടിനിര്‍ത്താന്‍ കപ്പാസിറ്റിയുള്ളതായതുകൊണ്ടല്ലേടാ മണ്ടന്‍മാരേ, ഞങ്ങള്‍ക്കു 999 വര്‍ഷത്തെ പാട്ടം കിട്ടിയത്. 100 വര്‍ഷം കഴിഞ്ഞ് പൊട്ടിപോകുന്ന ഡാമിന് ആരെങ്കിലും 999 വര്‍ഷത്തെ പാട്ടം കൊടുക്കുമോ ? ഈ ഒരൊറ്റ പോയിന്റ് മതി സുപ്രീം കോടതിയില്‍ കേസ് പുല്ലുപോലെ ഞങ്ങള്‍ക്കു ജയിക്കാന്‍.
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ നീയൊക്കെ കാണിക്കുന്ന ശുഷ്കാന്തി കേരളത്തിലെ ബാക്കിയുള്ള സംഗതികളുടെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ കേരളവും എന്നേ ഞങ്ങടെ തമിഴ്നാട് പോലെ സസ്യശ്യാമളകകോമളമായി മാറിയേനെ. മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ പ്രായമുള്ളവരല്ലേ നിങ്ങടെ സ്റ്റേറ്റ് ഭരിക്കുന്നത്. മിനിമം ഒരു സിനിമയിലെങ്കിലും ഹീറോയോ ഹീറോയിനോ ആയ ഒരു നേതാവെങ്കിലും അവിടെയുണ്ടോ ? പിന്നെന്ത് ഭരണമാണെടാ അവിടെ നടക്കുന്നത് ?
തന്റെ കെട്ടിയോള്‍ടെ അരഞ്ഞാണമോഷണക്കേസും അണക്കെട്ട് പ്രശ്നത്തിലെ അഭിപ്രായവ്യത്യാസവും മാറ്റിവച്ച് വളരെ ആത്മാര്‍ഥമായിട്ട് ഒരു കാര്യം പറയാം. മര്യാദക്കാണെങ്കില്‍ ഇപ്പോഴുള്ള ഡാം ഇനീം ഒരു പത്തായിരം കൊല്ലം കൂടി അവിടെ ഒരു കേടും കൂടാതെ നില്‍ക്കും. കയ്യിട്ടുവാരുന്ന നിന്റെയൊക്കെ നേതാക്കന്‍മാരെല്ലാം കൂടി പുതിയ അണക്കെട്ട് പണിതാല്‍ 15 വര്‍ഷം കൊണ്ട് അത് തകര്‍ന്ന് എല്ലാവനും മുങ്ങിച്ചാകും. ഏതു വേണമെന്ന് നിങ്ങളൊക്കെ തന്നെ തീരുമാനിക്കുക. കേരളത്തിലുള്ളവരെല്ലാം മുങ്ങിച്ചാകണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. നിങ്ങളൊക്കെ ചത്താല്‍ ഞങ്ങടെ ചിമ്പുവിനും ചേരനും ഒക്കെ നേരമ്പോക്കുണ്ടാക്കാന്‍ ഞങ്ങള്‍ക്കു ക്ഷേത്രം പണിത് പൂജിക്കാന്‍ ചരക്കുകളെ എവിടുന്നു കിട്ടും ? അവരെ ബോളിവുഡില്‍ നിന്നിറക്കാമെന്നു വച്ചാലും ഞങ്ങളുണ്ടാക്കുന്ന പഴങ്ങളും പച്ചക്കറികളും തിന്നാന്‍ ആളെ എവിടുന്നു കിട്ടും ? നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്തു കൃഷി, എന്തു വ്യവസായം ?
പിന്നെ, സുപ്രീം കോടതിയില്‍ കേസ് വാദിച്ചു ജയികക്കാമെന്നതൊക്കെ വെറും വ്യാമോഹമാണ്. അതിന് തലയ്ക്കകത്ത് വിവരമുള്ള ഉദ്യോഗസ്ഥന്‍മാര്‍ വേണം, കാശ് കൊടുത്ത് നല്ല വക്കീലന്‍മാരെ വയ്ക്കണം. ഇതൊന്നും നിങ്ങള്‍ വിചാരിച്ചാല്‍ ഈ ജന്മം നടക്കില്ല. പിന്നെന്തിനാണ് വെറുതെ ഒരഭ്യാസം ? അതുകൊണ്ട് മര്യാദക്ക് കേസ് പിന്‍വലിച്ച് നല്ല കുട്ടിയായി ഡാം നിറയെ വെള്ളം തന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുക. കേരളം എന്ന സ്റ്റേറ്റ് സത്യത്തില്‍ ഒരു നാഷനല്‍ വെയ്സ്റ്റ് ആണ്. തമിഴ്നാടിന്റെ പ്രോഡക്ട്സ് വിറ്റഴിക്കാനുള്ള ഒരു മാര്‍ക്കറ്റ് എന്ന നിലയിലും ഞങ്ങളുടെ കൃഷിയിടങ്ങളിലേക്കു വെള്ളവും വളവും നല്‍കുന്ന സോഴ്സ് എന്ന നിലയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുക. ഇനിയൊരു മുന്നറിയിപ്പുണ്ടാവുകയില്ല.
വിനയപൂര്‍വം,
ഷെന്തില്‍ കുമാര്‍,
സീനിയര്‍ മേസ്തിരി,
കലൈമാമണി കണ്‍സ്ട്രക്ഷന്‍സ്,
കോടമ്പാക്കം, തമിഴ്നാട്.










