കെഎസ്ടിഎ ചോദ്യാവലി

കെഎസ്ടിഎ ചോദ്യാവലി

അധ്യാപകര്‍ പൊതുവേ വിവരമില്ലാത്തവരും ചെറ്റകളും അല്‍പന്‍മാരും വിവരദോഷികളും ആണെന്നാണ് പൊതുവേയുള്ള ധാരണ. ഇത് ശരിയല്ല. പ്രായോഗികമായി ഒരു പത്രപ്രവര്‍ത്തകനാണെങ്കിലും സാങ്കേതികമായി ഞാനും ഒരധ്യാപകനാണ്. അധ്യാപകനായാല്‍ അടുത്ത ദിവസം തന്നെ കെഎസ്ടിഎ അംഗമാകണമെന്നും ഞാന്‍ തീരുമാനിച്ചിരുന്നതാണ്. മഹത്തായ ഈ പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഭാഗ്യമില്ലാതെ പോയതില്‍ ഞാന്‍ ഖേദിക്കുന്നു.

എങ്കിലും പ്ലസ് ടു അര്‍ധവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി സാമൂഹ്യബോധമുള്ള സംഘടനയിലെ അംഗങ്ങള്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍ കണ്ട് എന്റെ രോമങ്ങള്‍ മൂന്നു ദിവസമായി അറ്റന്‍ഷനില്‍ നില്‍പാണ്. ആ സംഘടനയ്ക്ക് ഇനി ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ അവസരമുണ്ടാകുമോ എന്നെനിക്കറിയില്ല. അഥവാ അവസരമുണ്ടായാല്‍ ഞാന്‍ സംഘടനയ്ക്കു വേണ്ടി തയ്യാറാക്കുന്ന ഏതാനും ചോദ്യങ്ങള്‍ സ്വീകരിക്കമെന്ന് അപേക്ഷിച്ചുകൊണ്ട് എന്റെ എളിയ ചോദ്യാവലി ഞാനിവിടെ സമര്‍പ്പിക്കുന്നു. എത്ര കെഎസ്ടിഎക്കാര്‍ ഈ ബ്ളോഗ് വായിക്കുമെന്നെനിക്കറിയില്ല, എങ്കിലും ദാ കിടക്കുന്നു എന്റെ കെഎസ്ടിഎ തരികിടതോം. സാമൂഹിബോധമുള്ള, വിപ്ളവാഭിരുചിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ ചോദ്യങ്ങള്‍ നമ്മുടെ വിദ്യാഭ്യാസപ്രസ്ഥാനത്തെ സഹായിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

ചോദ്യങ്ങള്‍:-
1.താടിയുള്ള അച്ചനെ പൂടയുള്ളൂ എന്നൊരു ചൊല്ലു നിങ്ങള്‍ കേട്ടിട്ടില്ലേ ? എന്നാല്‍ താടിയോ മീശയോ തലമുടിയോ ഇല്ലാത്ത ചിലരെ സമൂഹത്തില്‍ പണവും സ്വാധിനവുമുള്ള ചിലര്‍ ചേര്‍ന്ന് മഹാത്മാക്കളാക്കുന്ന പ്രവണത കണ്ടാല്‍ ഞങ്ങളെപ്പോലെ നിങ്ങളുടെ ചോരയും തിളയ്ക്കുന്നില്ലേ ? ഇല്ലെങ്കില്‍ വേറെ വല്ലതിനും വല്ല വെള്ളമങ്ങ് വാങ്ങിയിട്ട് ആ അടുപ്പിലോട്ട് നിങ്ങളുടെ ചോര വച്ചു തിളപ്പിക്കുക. ഇപ്പോള്‍ എന്തു തോന്നുന്നു ? ഇനി ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന പേരില്‍ എം.കെ.ഗാന്ധി എന്നൊരാളെ അവരോധിച്ച് നാടാകെ പ്രതിമ സ്ഥാപിക്കുകയും നോട്ടുകളിലും സ്റ്റാംപുകളിലും ഒക്കെ പുള്ളിക്കാരന്റെ ഫോട്ടോ അച്ചടിക്കുകയും ചെയ്യുന്ന പ്രവണതക്കെതിരെ ഇന്ത്യയുടെ പ്രസിഡന്റിന് രോഷാകുലരായി കത്തെഴുതുക. (100 മാര്‍ക്ക്)

2.ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള രാജ്യം തന്നെയാണ് ഏറ്റവും മികച്ച രാജ്യം എന്നാര്‍ക്കാണറിയാത്തത്. ചൈനയില്‍ നിന്നുള്ള ഫോണുകളും കളിപ്പാട്ടങ്ങളും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഉണ്ടാകുമായിരുന്നോ ? റഷ്യയില്‍ നിന്നുള്ള പെണ്ണുങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇവിടുത്തെ മന്ത്രിപുത്രന്‍മാര്‍ പോലും യഥാര്‍ഥ വിപ്ളവം എന്താണെന്നും കമ്മ്യൂണിസം എന്താണെന്നും അറിയുമായിരുന്നോ ? അരുണാചല്‍ പ്രദേശ് എന്ന സംസ്ഥാനം തങ്ങളുടെ ഭാഗമാണെന്ന് അങ്ങനെയുള്ള ചൈന പറയുമ്പോള്‍ അതെതിര്‍ക്കാനും അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് തര്‍ക്കുത്തരം പറയാനും ധാര്‍ഷ്ട്യം കാണിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന് നല്ല മൂര്‍ച്ചയുള്ള ഭാഷയില്‍ നാലു പേജില്‍ കവിയാതെ ഒരു കത്തെഴുതുക. (99.99 മാര്‍ക്ക്)

3.വോട്ടര്‍പട്ടിക എന്താണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഒരു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള ആളുകളുടെ പേരുകളടങ്ങിയ ഒരു പട്ടിക മാത്രമാണ് അത്. ആ പട്ടികയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതാണ് ജനാധിപത്യനടപടി. എന്നാല്‍, സമൂഹത്തില്‍ പണവും സ്വാധീനവുമുള്ള ഇറ്റലിക്കാരായ ചില സ്ത്രീകളുടെ പിന്‍ബലത്തോടെ ഈ ജനാധിപത്യപ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെതിരെയും തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ഇടപെടല്‍ നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്ന ജോലി സംസ്ഥാനസര്‍ക്കാരിനെ ഏല്‍പിക്കണമെന്നും പറ്റിയാല്‍ ഇന്ത്യന്‍ ഭരണഘടന ഒന്നു മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റിന് വീണ്ടും ഒരു കത്തെഴുതുക. (200 മാര്‍ക്ക്)

4.തെറ്റ് ചെയ്യുന്നവരെ നമ്മള്‍ ക്രിമിനലുകളെന്നും കുറ്റവാളികളെ കണ്ടെത്തുന്നവരെ പോലീസുകാരെന്നും നമ്മള്‍ വിളിക്കുന്നു. സമൂഹത്തില്‍ പണവും സ്വാധീനവുമുള്ള പോള്‍ എം.ജോര്‍ജ് എന്നൊരാള്‍ നടുറോഡില്‍ വച്ച് സ്വയം കുത്തി മരിച്ച ഒരു കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ നടത്തിയ കണ്ടെത്തലുകള്‍ വിശ്വസനീയമായി പത്രത്തില്‍ കൊടുക്കുന്നതിനു പകരം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താനും സാമൂഹികപ്രവര്‍ത്തകരായ രണ്ടു യുവാക്കള്‍ക്കെതിരെ അപവാദപ്രചരണം നടത്താനും അവരെ ഗുണ്ടകളെന്നു വിശേഷിപ്പിക്കാനും മുതിര്‍ന്ന കേരളത്തിലെ മാധ്യമഭീകരതയ്ക്ക് നിങ്ങളും സാക്ഷികളാണല്ലോ. സമൂഹത്തില്‍ പണവും സ്വാധിനവുമുള്ള ഈ മാധ്യമമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സത്യം വെളിച്ചത്തു കൊണ്ടുവരാനും അത് ജനങ്ങളിലെതത്തിക്കാനും അനുദിനം പരിശ്രമിച്ച കൈരളി ചാനല്‍ അധികൃതര്‍ക്കും ദേശാഭിമാനി ചീഫ് എഡിറ്റര്‍ക്കും നിറകണ്ണുകളോടെ അഭിനന്ദന കത്തെഴുതുക. (101 മാര്‍ക്ക്)

5.അടുത്ത കാലത്ത് കേരളത്തിലെ മൂന്നു കോളേജുകളില്‍ വന്നുപോയ വടക്കേ ഇന്ത്യക്കാരനായ ഒരു യുവാവിന് കേരളത്തിലെ മാധ്യമങ്ങള്‍ നല്‍കിയ അമിതപ്രാധാന്യം നിങ്ങള്‍ കണ്ടതാണല്ലോ. രാഹുല്‍ ഗാന്ധി എന്നു പേരുള്ള ആ മനുഷ്യന്‍ പോലീസുകാരെപ്പറ്റിച്ച് തട്ടുകടയിലും മറ്റും പോയി പോറോട്ടയും മറ്റും കഴിച്ചതും മറ്റും ഇവിടുത്തെ മാധ്യമങ്ങള്‍ ഒന്നാം പേജിലാണ് നല്‍കിയത്. ഈ വാര്‍ത്ത വായിക്കുമ്പോള്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ ഒരു ഡയലോഗ് ഞങ്ങളെപ്പോലെ നിങ്ങള്‍ക്കും ഓര്‍മ വരുന്നില്ലേ ? ഇത്തരത്തിലുള്ള ആളുകളെപ്പറ്റി മേലില്‍ വാര്‍ത്ത കൊടുത്താല്‍ പത്രമോഫീസ് ബോബിട്ടു തകര്‍ക്കുമെന്നും ചീഫ് എഡിറ്ററുടെ ഭാര്യയെയും മക്കളെയും കിഡ്നാപ് ചെയ്യുമെന്നും കാണിച്ച് പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാര്‍ക്ക് ഒരു ഭീഷണിക്കത്ത് എഴുതുക. (150 മാര്‍ക്ക്)

6.അബ്ദുല്‍ നാസര്‍ മദനിയുടെ ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുക. (മാര്‍ക്കൊന്നുമില്ല)

7.മഹാകവി കെ. സുധാകരന്റെ (ഇദ്ദേഹം പണവോ സ്വാധീനമോ ഇല്ലാത്ത മന്ത്രിയാണ്) കവിതകളുടെ ഒരാസ്വാദനം തയ്യാറാക്കുക. (മാര്‍ക്ക് 50-50)

8.ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിനു ശേഷം രാജ്യത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ പുരോഗമനസമരമാണല്ലോ വെട്ടിനിരത്തല്‍ സമരം. ഇതുവരെ ഏതാണ്ട് 10,000 ഏക്കറോളം കൃഷി ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയവും വിശുദ്ധവുമായ സമരമാര്‍ഗത്തിലൂടെ യഥാര്‍ത്ഥകൃഷിക്കാര്‍ നശിപ്പിച്ചു കഴിഞ്ഞു. പണ്ട് നെല്‍പാടങ്ങളായിരുന്ന സ്ഥലങ്ങളില്‍ മറ്റെന്തെങ്കിലും സ്ഥലമുടമ നട്ടാല്‍ അത് നശിപ്പിക്കാനും ഉടമയില്‍ നിന്നു സ്ഥലം പിടിച്ചെടുക്കാനുമുള്ള അവകാശം ഡിവൈഎഫ്ഐക്കാരിലാണ് നിക്ഷിപ്തമായിട്ടുള്ളത്. എന്നാല്‍, സമൂഹത്തില്‍ പണവും സ്വാധീനവുമുള്ള ചിലര്‍ ഈ സമരത്തെ കൃഷി നശിപ്പിക്കലായി ചിത്രീകരിക്കാനും ഈ വിശുദ്ധ സമരത്തില്‍ പങ്കാളികളാകുന്നവരെ അക്രമികളായി പോലും ചിത്രീകരിക്കാനും നടത്തുന്ന ശ്രമങ്ങളില്‍ പ്രതിഷേധിച്ച് ആവേശം തുളുമ്പുന്ന 10 മുദ്രാവാക്യങ്ങള്‍ എഴുതുക. (1000 മാര്‍ക്ക്)

9.ലോകത്ത് പണവും സ്വാധീനവുമുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും യൂറോപ്യന്‍ രാജ്യങ്ങുടെയും നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളെപ്പറ്റിയും അതിനു ചൂട്ട് പിടിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെപ്പറ്റിയും മൂന്നു പേജില്‍ കവിയാതെ ഉപന്യസിക്കുക. പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്. (100 മാര്‍ക്ക്)

10.സമൂഹത്തില്‍ പണവും സ്വാധിനവുമുള്ളവര്‍ വായിക്കുന്ന ഒരു ബ്ലോഗിന്റെ പേര് നിര്‍ദേശിക്കുക. (മൈനസ് മാര്‍ക്ക്)

Related Posts with Thumbnails
  • അധ്യാപകര്‍ പൊതുവേ വിവരമില്ലാത്തവരും ചെറ്റകളും അല്‍പന്‍മാരും വിവരദോഷികളും ആണെന്നാണ് പൊതുവേയുള്ള ധാരണ. ഇത് ശരിയല്ല. പ്രായോഗികമായി ഒരു പത്രപ്രവര്‍ത്തകനാണെങ്കിലും സാങ്കേതികമായി ഞാനും ഒരധ്യാപകനാണ്

    ഭുവനെസ്വരി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച ശേഷം പത്രപ്രവര്‍ത്തകര്‍ വിവരമില്ലാത്തവരും ചെറ്റകളും അല്‍പന്‍മാരും വിവരദോഷികളും ആണെന്നാണ് പൊതുവേയുള്ള ധാരണ

    ബേര്‍ലിയുടെ അഭിപ്രായമെന്താണു?
  • "സമൂഹത്തില്‍ പണവും സ്വാധിനവുമുള്ളവര്‍ വായിക്കുന്ന ഒരു ബ്ലോഗിന്റെ പേര് നിര്‍ദേശിക്കുക. (മൈനസ് മാര്‍ക്ക്)"

    അലവലാതികള്‍ വായിക്കുന്ന ഒരു ബ്ലോഗിന്റെ പേര് പറയാം... http://berlytharangal.com

    (പ്ലസ്‌ മാര്‍ക്ക്‌ ഉണ്ടല്ലോ അല്ലേ?)
  • freeyoung2ad
    ഇന്ന് ഒരു വാര്ത്ത കൂടി കണ്ടു. പ്സസ് 2 ബയോളജി പേപ്പറിലെ ഒരു ചോദ്യം ഇങ്ങനെ." കന്യാ ചര്മ്മം ചാരിത്ര വിശുദ്ധിയുടെ പ്രതീകമായി കാണാമോ?". കുട്ടികള്ക്ക് കന്യാ ചര്മത്തെ പറ്റി പഠിക്കാനുള്ള ഭാഗത്തില് നിന്നാണത്ര ഈ ചോദ്യം. ഇതൊക്കെ ഇപ്പോള് പഠിപ്പിക്കുന്നുണ്ടോ ഒ.എന്.വി കവിത ഓര്മ്മ വരുന്നു .ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന് മോഹം.
    പിന്നെ മേഴ്സി രവിയെ കുറിച്ച് ചോദ്യമിട്ട വിദ്വാനേയും അറിയാറായി . തിരുവനന്തപുരം മാരായമുട്ടം ഹയര്സെക്കന്ഡറി സ്കൂള് അധ്യാപകന് സഖാവ് അയ്യപ്പനാണത്രെ ചോദ്യ കര്ത്താവ്. എന്തായാലും സഖാവിനെ പുറത്താക്കാന് കെ.എസ്സ്.ടി.എ തീരുമാനിച്ചു.
  • മതം മനുഷ്യനെ മയക്കുന്ന കറുപ്പായിരുന്നുവെങ്കില്‍ കമ്മ്യൂണിസം അതില്‍ നിന്നും സംസ്കരിചെടുത്ത ലഹരി കൂടിയ ഉപോല്‍പ്പന്നം ആയിരുന്നു
  • ചെയ്തതും ചെയ്യാത്തതുമായ എല്ലാ കാര്യങ്ങളും സമ്മതിപ്പിക്കുന്ന പോലീസിന്റെ മൂന്നാം മുറ കേന്ദ്രത്തെ പറ്റി മനോരമ ന്യൂസ്‌ ചാനലില്‍ കണ്ടായിരുന്നു
    അതിനെ പറ്റി ഒരു ലേഖനം പ്രതീഷിക്കുന്നു
  • രായപ്പന്‍
    പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്......
  • evidaarunnu raayappa !!! ??
  • രായപ്പന്‍
    ഓഫീസില്‍ എല്ലാ കുന്തവും ബ്ലോക്കായിരുന്നു അണ്ണാ.... 2 ദിവസമേ ആയുള്ളൂ എല്ലാം ശരിയായിട്ട്!!
  • art
    ഇന്നത്തെ പത്രം കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. ഇന്ന്ഗനെ പോയാല്‍ ഈ ബ്ലോഗ് പൂട്ടേണ്ടി വരും http://www.mathrubhumi.com/php/newFrm.php?news_id=1259768&n_type=NE&category_id=3&Farc=&previous=
  • റഷ്യയില്‍ നിന്നുള്ള പെണ്ണുങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇവിടുത്തെ മന്ത്രിപുത്രന്‍മാര്‍ പോലും യഥാര്‍ഥ വിപ്ളവം എന്താണെന്നും കമ്മ്യൂണിസം എന്താണെന്നും അറിയുമായിരുന്നോ ?

    അബ്ദുല്‍ നാസര്‍ മദനിയുടെ ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുക. (മാര്‍ക്കൊന്നുമില്ല)

    മാര്‍ക്കൊന്നുമില്ലെങ്കിലെന്താ അതാണ് ചോദ്യം

  • തീപ്പൊരി
    ഈ മന്തിപുത്രന്‍ എന്നുള്ളതിനെ ഒന്ന് ഷോര്ടി മാപൂ എന്നാക്കിയാലോ ... വാട്ട്‌ ആന്‍ ഐഡിയ ആശാനെ
  • tonitoms
    Rreally good.
  • funda questions
  • anasstash
    pinne bineesh kodiyeriyum partiyum thammil enthu bhantham
    party vere makan vere
  • anasstash
    berlikku eniyum avasaramundu partiyilekku thirichu varam
  • ചോദ്യങ്ങളൊക്കെ കലക്കി. പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞത് ഏറെ ഇഷ്ടപ്പെട്ടു. പക്ഷെ ലേഖനത്തിന്റെ തുടക്കത്തിലെ ആദ്യത്തെ വാചകം തീരെ ദഹിക്കുന്നില്ല "അധ്യാപകര്‍ പൊതുവേ വിവരമില്ലാത്തവരും ചെറ്റകളും അല്‍പന്‍മാരും വിവരദോഷികളും ആണെന്നാണ് പൊതുവേയുള്ള ധാരണ". ഇങ്ങനെയൊരു ധാരണ ബെര്ളിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ പറയണം. അവന്റെ മെഡുല ഒബ്ലാന്‍ഗോട്ട ഞാന്‍ എടുക്കും.
  • anasstash
    hi berli,
    Thankalkku cpm virudhatha thalakku pidichirikkukayanu. Allenkil enthina ethrayum oru cheriya sambavam podippum thongaluum kootty ingane avatharippikkuunnu
    swasthamayi ottakkirunnu alochikkuka
  • anasstash
    onnu pode ethu athra valiya karyamonnu malla. arkkanenkilum oru thettokke pattum . athu ithra valiya karyamakkendiyirunnilla berli thankalkkentha velivillathayo. atho cpm virudhathayo?!
  • art
    അപ്പോള്‍ താങ്കള്‍ ഇന്നത്തെ പത്രം കണ്ടില്ലേ (സാമൂഹ്യ പാഠം ചോദ്യത്തെപ്പറ്റി)?
blog comments powered by Disqus