ആയിരം കൊച്ചുണ്ണിക്ക് അര വീരപ്പന്‍

ആയിരം കൊച്ചുണ്ണിക്ക് അര വീരപ്പന്‍





ഒരേയൊരു കായംകുളം കൊച്ചുണ്ണിയേ നമുക്കുള്ളൂ. പിന്നെയുള്ളത് ചില മീശമാധവന്‍മാരും. പതിനായിരം കൊച്ചുണ്ണിമാര്‍ക്ക് അര വീരപ്പന്‍ എന്ന കണക്ക് ശരിയാണെങ്കില്‍ മഹാനായ ആ ചരിത്രപുരുഷന്‍ കാഥാവശേഷനായിട്ട് ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്നു. 2004 ഒക്ടോബര്് 18നാണ് വീരപ്പനെ സത്യമംഗലം കാട്ടിനടുത്തുള്ള പ്രദേശത്തു തമിഴ്നാട് ദൌത്യസേന വെടിവച്ചു കൊന്നത്. മൂന്നു ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പന്‍ യുഗത്തിന്റെ അവസാനമായിരുന്നു അത്.

സംഘത്തിലെ ഭൂരിഭാഗം പേരും ദൌത്യസേനയുടെ പിടിയിലായതും പലവിധരോഗങ്ങളാല്‍ വീരപ്പന്‍ വലഞ്ഞതും അവസാനകാലത്ത് വീരപ്പനെ ഒറ്റപ്പെടുത്തി. കര്‍ണാടക മുന്‍ മന്ത്രി എച്ച്. നാഗപ്പ വീരപ്പന്റെ കസ്റ്റഡിയില്‍ മരിച്ചതിനെതുടര്‍ന്നു വീരപ്പനെ എങ്ങനെയും പിടികൂടാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു കര്‍ണാടക, തമിഴ്നാട് ദൌത്യസേനകള്‍. എന്നാല്‍, വീരപ്പന്റെ മരണം സംഭവിച്ച അഭ്യൂഹങ്ങള്‍ അവസാനിച്ചതേയില്ല. വിരപ്പന്‍ ആത്മഹത്യ ചെയ്തതാണെന്നും, സേന ചതിവില്‍ കൊലപ്പെടുത്തിയതാണെന്നുമൊക്കെയായി വാദങ്ങള്‍. സത്യവും നീതിയും കാത്തുസൂക്ഷിച്ചിരുന്ന വീരപ്പനെ ഒരു ധര്‍മയുദ്ധത്തിലൂടെ വേണമായിരുന്നത്രേ കീഴ്പെടുത്താന്‍. തന്റെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നതാണെന്നാരോപിച്ചു പരാതി നല്‍കിയിരുന്നു.

മുത്തശ്ശിക്കഥകളിലെ രാക്ഷസന്‍, പാവങ്ങള്‍ക്കു തുണയായ നല്ല കള്ളന്‍, വലയിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കാപാലികന്‍- വീരപ്പനെക്കുറിച്ചെഴുതിയതിനും പറഞ്ഞതിനും കണക്കില്ല. കര്‍ണാടകഅതിര്‍ത്തിയിലെ 18,000 ചതുരശ്ര കിലോമീറ്റര്‍ കാടുകളായിരുന്നു വീരപ്പന്റെ വീടും നാടുമെല്ലാം. മൈസൂര്‍, നീലഗിരി, സത്യമംഗലം കാടുകളെ ഇത്ര അറിഞ്ഞവന്‍ വേറെയുണ്ടാവില്ല.
Veeran thumb1

കാട്ടുകള്ളന്‍, ചന്ദനക്കടത്തുകാരന്‍, കൊലയാളി, ആനവേട്ടക്കാരന്‍, പാവങ്ങളുടെ നായകന്‍- വീരപ്പനു വീണുകിട്ടയിത് എണ്ണിയാല്‍ തീരാത്ത പര്യായങ്ങള്‍. വീരപ്പനെക്കുറിച്ച് സിനിമകളും ഇറങ്ങി. പ്രശസ്ത സംവിധായകന്‍ റാംഗോപാല്‍ വര്‍മയുടെ ‘ജംഗിള്‍ ‘ അതിലൊന്ന്. രണ്ടു പതിറ്റാണ്ടായി കര്‍ണാടക തമിഴ്നാട് പൊലീസ് പഠിച്ച അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും വീരപ്പന്‍ വലയില്‍ വീണില്ല. വീരപ്പന്‍ വേട്ടയ്ക്കായി തമിഴ്നാട് കര്‍ണാടക സര്‍ക്കാരുകള്‍ 200 കോടി രൂപയെങ്കിലും ഇതു വരെ ചെലവാക്കിയിരിക്കണം.

വീരപ്പനെ ജീവനോടെ പിടിച്ചിരുന്നെങ്കില്‍ ഒരു കുറ്റപത്രം തയ്യാറാക്കുക തന്നെ ദുഷ്കരമായിരുന്നു. വീരപ്പന്‍ പ്രതിയായ കുറ്റങ്ങള്‍ അത്രയേറെ. 2002 വരെ 138 പേരെയാണു കൊലപ്പെടുത്തിയത്. ഇവരില്‍ 31 പേര്‍ പൊലീസുകാര്‍. രണ്ടായിരം ആനകളെയെങ്കിലും കൊന്നു. ഏകദേശ കണക്കനുസരിച്ചു 12 കോടിയുടെ ആനക്കൊമ്പുകള്‍ 40,000 ടണ്‍ വിറ്റു. വെട്ടിവിറ്റ ചന്ദനത്തടിക്ക് നൂറുകോടിയിലേറെ രൂപ വിലമതിക്കും. മൈസൂര്‍, ധര്‍മപുരി, സേലം, പെരിയാര്‍, നീലഗിരി കാടുകളിലെ 6000 ചതുരശ്ര കിലോമീറ്ററായിരുന്നു വീരപ്പന്റെ ഇഷ്ട പ്രവര്‍ത്തനമേഖല. ആവശ്യമുണ്ടെങ്കില്‍ മാത്രം ഇടയ്ക്കിടെ ഗ്രാമങ്ങളിലും പുറംകാടുകളിലുമെത്തും. അവിടെ ഒരു രാത്രി തങ്ങുക തന്നെ അപൂര്‍വം. എ.കെ.47 തോക്കുകളായിരുന്നു സന്തതസഹചാരികള്‍. 7.62, .303 റൈഫിളുകള്‍, ഡബിള്‍ ബാരല്‍ തോക്ക് എന്നിവയും രഹസ്യയിടങ്ങളില്‍ സംഭരിച്ചിരുന്നു.

ആസ്ത്മാ രോഗിയാണെങ്കിലും ദിവസവും 25 കിലോമീറ്റര്‍ വീരപ്പന്‍ സംഘാംഗങ്ങളോടൊപ്പം സഞ്ചരിച്ചിരുന്നു. കാട്ടരുവികളും പുഴകളുമുള്ള സ്ഥലത്തുകൂടിയായിരിന്നത്രേ സഞ്ചാരം. വഴിമധ്യേ സ്വാമി പ്രതിമകള്‍ കാണുന്നിടത്തെല്ലാം പൂജകള്‍ നടത്തും. ആഴ്ചയില്‍ രണ്ടുതവണമാത്രം കുളിച്ചിരുന്ന വീരപ്പന്‍ അപ്പോള്‍ പോലും തോക്ക് സമീപത്തുസൂക്ഷിച്ചിരുന്നു. പുകവലിയും മദ്യപാനവും വിഷയാസക്തിയും തൊട്ടുതീണ്ടിയിട്ടില്ലാത്തയാളാണെന്നതാണ് മറ്റൊരു പ്രത്യേകത. സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന വീരപ്പന്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളൊന്നും സഹിക്കുമായിരുന്നില്ലത്രേ.

‘ഞാന്‍ ഇഷ്ടംപോലെ ആനവേട്ട നടത്തി. പണവും സമ്പാദിച്ചു. ആളുകള്‍ക്ക് എന്നോട് അസൂയ തോന്നിത്തുടങ്ങി. മറ്റു വേട്ടക്കാര്‍ എന്റെ രക്തത്തിനു വേണ്ടി പാഞ്ഞു. എന്നെ പിടിച്ചാല്‍ അവര്‍ക്കെതിരേയുള്ള കേസുകള്‍ ഒഴിവാക്കാമെന്നായി വനംവകുപ്പുദ്യോഗസ്ഥര്‍. എനിക്ക് അതോടെ കലിയായി. അവന്‍മാരെയെല്ലാം വകവരുത്തുമെന്നു ഞാന്‍ ആണയിട്ടു. അവരെ പിടികൂടാന്‍ ഞാന്‍ ഒളിച്ചിരുന്നു. എന്റെ സംഘക്കാര്‍ അവരെ വെടിവച്ചു വീഴ്ത്തിയപ്പോള്‍ കത്തിയും കോടാലിയുമായി ഞാന്‍ പാഞ്ഞു ചെന്ന് അവരെ വെട്ടിനുറുക്കി. ശവങ്ങള്‍ വെട്ടിനുറുക്കി ചാക്കില്‍ക്കെട്ടി കാവേരി നദിയില്‍ കൊണ്ടുപോയി എറിഞ്ഞു. എന്നെ കൊല്ലാന്‍ വന്നവരെ ഞാന്‍ കാവേരിയിലെ മീനുകള്‍ക്കു തീറ്റയാക്കി… ‘- വീരപ്പന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു.

തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാട്ടിലിറങ്ങി പ്രമുഖരെ തട്ടിയെടുത്തു ബന്ദികളാക്കുകയെന്നതു വീരപ്പന്‍ ഏറെനാള്‍ പയറ്റിയ തന്ത്രമായിരുന്നു. കന്നഡ സിനിമയിലെ സൂപ്പര്‍താരം രാജ്കുമാര്‍, മന്ത്രി നാഗപ്പ എന്നിവര്‍ ഉള്‍പ്പെടെ പല പ്രമുഖരും വീരപ്പന്റെ ബന്ദികളായി. ഒട്ടേറെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വീരപ്പന്‍ തട്ടിയെടുത്തു. ഡി. എസ്. പി. ചിദംബരനാഥനെയും മറ്റു മൂന്നുപേരെയും വീരപ്പനും സംഘവും തട്ടിയെടുത്തെങ്കിലും മൂന്നാഴ്ച കഴിഞ്ഞു വിട്ടയച്ചു. നാല്‍പ്പതോളം തട്ടിക്കൊണ്ടുപോകല്‍ നാടകങ്ങളാണു വീരപ്പന്‍ നടത്തിയത്.

റാഞ്ചല്‍ നാടകങ്ങളിലെല്ലാം വീരപ്പന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും പിന്നീടു നിരുപാധികം മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍, ഇൌ റാഞ്ചലുകളിലെല്ലാം വീരപ്പനു രഹസ്യമായി പണം ലഭിച്ചുവെന്നു വേണം കരുതാന്‍. രാജ്കുമാറിനെ മോചിപ്പിക്കാന്‍ കോടികള്‍തന്നെ വീരപ്പനു ലഭിച്ചുവെന്നു പറയുന്നു.

വീരപ്പന്റെ ആദ്യ റാഞ്ചല്‍നാടകം 1994 ഡിസംബര്‍ മൂന്നിനായിരുന്നു. അന്ന് വീരപ്പന്‍ റാഞ്ചിയതു കോയമ്പത്തൂര്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെയും അദ്ദേഹത്തിന്റെ രണ്ടു ബന്ധുക്കളെയുമാണ്. 26 ദിവസത്തിനുശേഷം അവരെ മോചിപ്പിച്ചു. 1995 നവംബര്‍ ഒന്നിനു കൊയിലൂര്‍ വനത്തില്‍നിന്നു മൂന്നു വനപാലകരെ തട്ടിക്കൊണ്ടുപോയി. 36 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങാന്‍ തയാറാകാതെ വന്നതിനെത്തുടര്‍ന്ന് അവരെ മോചിപ്പിച്ചു. 1997 ജൂലൈ പത്തിനു കര്‍ണാടക വനംവകുപ്പിന്റെ പത്തു വനപാലകരെയും അതേവര്‍ഷം ബന്ദിപ്പൂര്‍ പാര്‍ക്കിലെ 21 ടൂറിസ്റ്റുകളെയും തടവിലാക്കി.

സര്‍ക്കാരിന്റെയും ഒരുപക്ഷേ വീരപ്പന്റെയും കണക്കുകൂട്ടലുകളെല്ലാം തെറ്റിയതു കര്‍ണാടകയിലെ മുന്‍മന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോയപ്പോഴാണ്. 108 ദിവസത്തെ തടവിനുശേഷം മോചിതനായ രാജ്കുമാറിനെപ്പോലെ നാഗപ്പയും തിരികെ വരുമെന്ന് എല്ലാവരും കണക്കുകൂട്ടി. പക്ഷേ, മൂന്നരമാസത്തിനുശേഷം കണ്ടെത്തിയതു നാഗപ്പയുടെ ജഡമായിരുന്നു.

ഫൂലന്‍ദേവിമാരും വീരപ്പന്‍മാരും ഇനിയുണ്ടാവില്ല. കോര്‍പറേറ്റ് കൊള്ളക്കാരുടെ കാലത്ത് അത്തരക്കാര്‍ക്ക് പ്രസക്തിയുമില്ല. എങ്കിലും ഒരു ഗുണപാഠം പോലെ, ചരിത്രത്തിന്റെ പാഠപുസ്തകത്തില്‍ ചേര്‍ത്തുവയ്ര്‍ക്കാവുന്ന വീരപ്പന്റെ ബയോഡേറ്റ ഇങ്ങനെ:-

Veerappan

പേര്: കുസെ മുനിസ്വാമി വീരപ്പഗൌണ്ടര്‍
വിളിപ്പേര്: മുലാകം, മാല്‍ക്കന്‍
ജനനസ്ഥലം: ഗോപിനാഥം( കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയില്‍ മൈസൂറിന് 160 കിലോമീറ്റര്‍ അകലെ)
പിതാവ്: മുനിസ്വാമി ഗൌണ്ടര്‍
മാതാവ്: പുനി തായമ്മ
ഗുരു: ഡേവിയ ഗൌണ്ടര്‍
ഭാര്യ: മുത്തുലക്ഷ്മി
കുട്ടികള്‍: രണ്ട്
സഹോദരന്‍മാര്‍: രണ്ട്
സഹോദരി: ഒന്ന്
യോഗ്യത: അച്ഛന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് വനവിഭവ കള്ളക്കടത്ത് പത്താംവയസില്‍ തുടങ്ങി. ആനക്കൊമ്പ് കടത്തുകാരന്‍ ഡേവിഡ് ഗൌണ്ടറുടെ കീഴില്‍ പരിശീലനം. പിന്നീട് സ്വന്തം സംഘം. 1983 മുതല്‍ നാട്ടുകാര്‍ക്കും പൊലീസിനും പേടിസ്വപ്നം.
ഇഷ്ടം: തോക്ക്, ഗ്രനേഡ്, സ്ഫോടകവസ്തുക്കള്‍.
അനിഷ്ടം: മദ്യം, വനപാലകര്‍, പൊലീസ്.
വിനോദം: വേഷം മാറി സഞ്ചാരം, സംഗീതം.

കുറ്റകൃത്യങ്ങളുടെ നാള്‍വഴി ഇങ്ങനെ വായിക്കാം:-

1955: കൊമ്പനെ വെടിവച്ചു കൊന്ന് 60 രപയ്ക്കു കൊമ്പു വിറ്റ് ബാലനായിരുന്ന മുനിസ്വാമി വീരപ്പന്റെ അരങ്ങേറ്റം.
1965 വനപാലകരുടെ പിടിയില്‍.
1980 : സ്വന്തം കൊളള സംഘം
1984 : നാല് കര്‍ണാടക വനപാലകരെ കൊന്നു
1986 : വീണ്ടും അറസ്റ്റില്‍
1987 : തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി.
1989 : ശത്രു സംഘത്തിലെ അഞ്ചു പേരെ വകവരുത്തി.
1989 ഒാസ്റ്റ്: ബേഗൂര്‍ വനത്തില്‍ മൂന്നു വനം ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി.
1990 ജനുവരി: വീരപ്പനെ തകര്‍ക്കാന്‍ ഒാപ്പറേഷന്‍ സ്നാപ്പ് നിലവില്‍ വന്നു.
1990 ഫെബ്രുവരി: ശിവക്കല്‍ വനത്തില്‍ നിന്നു 65 ടണ്‍ ചന്ദനം പിടിച്ചു.
1990 ഫെബ്രുവരി: പ്രതികാരം. രണ്ടു ബസിനു തീവച്ചു.
1990 ഏപ്രില്‍ : കര്‍ണാടക പൊലീസിലെ മൂന്നു സബ് ഇന്‍സ്പെക്ടര്‍മാരേയും കോണ്‍സ്റ്റബിളിനേയും വകവരുത്തി.
1990 ഏപ്രില്‍ : കര്‍ണാടകയയുടെ പ്രത്യേക ദൌത്യസേന.
1990 ജൂലൈ: കൂട്ടാളികളായ ഗോപാലനും മാരിമുത്തുവും അറസ്റ്റില്‍
1990 നവംബര്‍ : ഡി.എഫ്.ഒ. ശ്രീനിവാസനെ വകവരുത്തി. അറത്തെടുത്ത തല ഏറെക്കാലം കൊണ്ടു നടന്നെന്നു കിംവദന്തി.
1992 പെബ്രുവരി : എസ്.പി. ഹരികൃഷണയുമായുള്ള ഏറ്റുമുട്ടല്‍ .
1992 മേയ് : പ്രതികാരം . രാവൂര്‍ പൊലീസ് സ്റ്റേഷനില്‍ അഞ്ചു പൊലീസുകാരെ വകവരുത്തി.
1992 ഒാഗസ്റ്റ് : മീനയത്ത് പ്രത്യേക സേന എസ്.പി. ഹരികൃഷ്ണ, എസ്.ഐ. ഹമ്മദ് നാല് സേനാംഗങ്ങള്‍ എന്നിവര്‍ കൊല്ലപ്പെട്ടു.
1993 ഏപ്രില്‍ : വീണ്ടു വീരപ്പനു ജയം. 15 ഒറ്റുകാരും ഏഴ് തമിഴനാട് പ്രത്യേക സേനാംഗങ്ങളും കൊല്ലപ്പെട്ടു.
1993 മേയ് 20 : സഹോദരന്‍ അര്‍ജുനന്‍ മരിച്ചെന്നു വ്യാജ വാര്‍ത്ത.
1993 മേയ് 24 :ആറേ കര്‍ണാടക പ്രത്യേക സേനാംഗങ്ങളുടെ വധം.
1993 ഒാഗസ്റ്റ് 18 : പ്രത്യേക സേനുടെ വെടിയേറ്റ് ആറ് വീരപ്പന്‍ സംഘാംഗങ്ങള്‍ മരിച്ചു.
1993 സെപ്റ്റംബര്‍: പ്രത്യേക സേനുടെ വെടിയേറ്റ് നാല് വീരപ്പന്‍ സംഘാംഗങ്ങള്‍ മരിച്ചു.
1994 ഡിസംബര്‍ : തമിഴ്നാട് എസ്.പി. ചിദംബരനാഥനുവ്്പപെടെ ആറ് പേരെ തട്ടിക്കൈമ്ട് പയി.
1994 ഡിസംബര്‍ 30 : പൊതുമാപ്പ് ലഭിച്ചാല്‍ കീഴടങ്ങാമെന്നു വീരപ്പന്‍.
1997 ജനുവരി 14 : രാഷ്ട്രപതി മുമ്പാകെ കീഴടങ്ങാമെന്നു നക്കീരന്‍ ഗോപാല്‍ വഴി സക്കാരിനെ അറിയിക്കുന്നു.
നിബന്ധനകള്‍ കര്‍ണാടക തള്ളി.
1997 ജനുവരി 16 : മാപ്പ്, തമിഴ്നാട് ,കര്‍ണാടക സര്‍ക്കാരുകള്‍ രണ്ടു തട്ടില്‍.
1997 മാര്‍ച്ച് 23 : വീരപ്പന്റെ ഉറ്റ അനുയായി ബേബി കൊല്ലപ്പെട്ടു.
1997 ജൂണ്‍ 17 : പൊതുമാപ്പ് നല്‍കിയില്ലെങ്കില്‍ ബസുകള്‍ ആക്രമിക്കുമെന്നു ഭീഷണി.
1998 മേയ് മൂന്ന് : മൂന്നു പത്രപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയി.
1998 ഡിസംബര്‍ : വെള്ളിപ്പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു .ആയുധങ്ങള്‍ കൊള്ളയടിച്ചു.
2000 ജൂലൈ : കന്നട ചലച്ചിത്ര താരം രാജ്കുമാറിനേയും മറ്റു രണ്ടു പേരെയും തട്ടിക്കൊണ്ടു പോയി. 108 ദിവസം കഴിഞ്ഞു വിട്ടയച്ചു.
2001 ജനുവരി : വീരപ്പന്‍ വാളയാറിലെന്നു സൂചന.
2001 ഫെബ്രുവരി നാല് കൂട്ടാളികള്‍ പിടിയില്‍
2002 ഒാഗസ്റ്റ് : കര്‍ണാടക മുന്‍മന്ത്രി നാഗപ്പയെ തട്ടിക്കൊടു പോയി.
സെപ്റ്റംബര്‍ : വീരപ്പന്റെ തലയ്ക്കു ഒരു കോടി വില.
ഡിസംബര്‍ : നാഗപ്പ കൊല്ലപ്പെട്ടു. കൊന്നത് ദൌത്യസേനയെന്നു വീരപ്പന്‍.

Related Posts with Thumbnails
  • “ഫൂലന്‍ദേവിമാരും വീരപ്പന്‍മാരും ഇനിയുണ്ടാവില്ല. കോര്‍പറേറ്റ് കൊള്ളക്കാരുടെ കാലത്ത് അത്തരക്കാര്‍ക്ക് പ്രസക്തിയുമില്ല“ ഇപ്പറഞ്ഞത് കൂതറക്കിഷ്ട്ടായി, പിന്നെ വീരപ്പൻ മാഷിന്റെ ആ കിടിലം മീശയും... :)
  • ഇഷ്ടം: തോക്ക്, ഗ്രനേഡ്, സ്ഫോടകവസ്തുക്കള്‍.
    അനിഷ്ടം: മദ്യം, വനപാലകര്‍, പൊലീസ്.
    വിനോദം: വേഷം മാറി സഞ്ചാരം, സംഗീതം.
  • മൂസ
    "ഏകദേശ കണക്കനുസരിച്ചു 12 കോടിയുടെ ആനക്കൊമ്പുകള്‍ 40,000 ടണ്‍ വിറ്റു. വെട്ടിവിറ്റ ചന്ദനത്തടിക്ക് നൂറുകോടിയിലേറെ രൂപ വിലമതിക്കും"

    ജീവിതം കാട്ടില്‍, സ്ത്രീയോ നഹി നഹി ..പിന്നെ അങ്ങേര്‍ക്കെന്തിനാ ഇത്രയും കാശ്? എന്നിക്കളിക്കാണോ?
  • വന്‍ റിസെര്‍ച്ച് തന്നെ നടത്തിയിട്ടുണ്ടല്ലോ ഈ വനരാജാവിനെക്കുറിച്ച്.....
  • desertfox
    2005 ഇല്‍ ആണ്‌ വീരപ്പനെ കൊന്നതെങ്കില്‍ ഇപ്പോള്‍ 4 വര്‍ഷമല്ലേ ആയുള്ളൂ. പിന്നെങ്ങനെയാ ബെര്‍ളീ 5 വര്‍ഷം ആയത്‌?
  • “ഫൂലന്‍ദേവിമാരും വീരപ്പന്‍മാരും ഇനിയുണ്ടാവില്ല. കോര്‍പറേറ്റ് കൊള്ളക്കാരുടെ കാലത്ത് അത്തരക്കാര്‍ക്ക് പ്രസക്തിയുമില്ല“ ഇപ്പറഞ്ഞത് കൂതറക്കിഷ്ട്ടായി, പിന്നെ വീരപ്പൻ മാഷിന്റെ ആ കിടിലം മീശയും... :)
  • ഇനിയൊരു വീരപ്പനുണ്ടാവാന്‍ ഇവിടെ കാട് വല്ലതും ബാക്കിയുണ്ടാവുമോ എന്തോ?
  • very nice..... aa divya manusyanthe oru Miracle picture thannathil very thanks
  • art
    "ദൌത്യസേന"
    'ദൗത്യസേന' എന്ന് പോരേ?
  • ചില കീബോര്ഡ് ഡ്രൈവറുകളിലും/ഫോണ്ടുകളിലും(ഏതാണ് റിയല് കള്പ്രിറ്റ് എന്നറിയില്ല) അതങ്ങനെയാണ് വരുന്നത്....
  • ഇവരെ ഒക്കെ ഇടക്കിടെ ഓര്‍ക്കുന്നതു നല്ലതാണു.....
  • tanx Berli.plz read my new political malayalam blog:- http://anoopcb.blogspot.com/
  • kattakkada_sasi
    Berliye veerappante alkkar thattikondu poyi...5 divasamayi yothoru vivaravum illa ....
  • നേരാ... ഒരു അഴ്ചയായി നമ്മുടെ പ്രിയപ്പെട്ട ബെര്‍ലിയുടെ ഒരു വിവരവും ഇല്ലല്ലൊ. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്നു തീര്‍ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു!
  • വീരപ്പന്റെ പ്രേതം തട്ടികൊണ്ടുപോയ ബെര്‍ളിയെ എത്രയും പെട്ടന്ന്‍ രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നടപടി എടുക്കുക.അല്ലെങ്കില്‍ കണ്ണൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചാലും മതി
  • ayyo berlee pokalle!!!

    alla ithenthupatteee??? oru postpolum ille???
  • Dear berly, how come there is this long gap? out of ideas? saw today's(25 oct 09) manorama.com? there is an article called lajjawatiye...at night...rgds...Arun
  • Binoy CB
    എന്നാച്ച് ബെര്‍ളിച്ചയാ.............. ഒറു വാരമാ പാക്കലെ ഇല്ലെ.... വീര്പ്പന്റെ പ്രേതം തട്ടി കൊണ്ടു പൊയൊ ??????
  • Binoy CB
    എന്നാച്ച് ബെര്‍ളിച്ചയാ.............. ഒറു വാരമാ പാക്കലെ ഇല്ലെ.... വീര്പ്പന്റെ പ്രേതം തട്ടി കൊണ്ടു പൊയൊ ??????
  • Binoy CB
    എന്നാച്ച് ബെര്‍ളിച്ചയാ.............. ഒറു വാരമാ പാക്കലെ ഇല്ലെ.... വീര്പ്പന്റെ പ്രേതം തട്ടി കൊണ്ടു പൊയൊ ??????
blog comments powered by Disqus