സസി തിരൂര്‍ (മിനിസ്റ്റര്‍)

സസി തിരൂര്‍ (മിനിസ്റ്റര്‍)

മിനിസ്റ്റര്‍ സസി സ്പീക്കിങ്..

സഖാവേ, സെന്ട്രല്‍ കമ്മറ്റീന്നു ഗോപാലനാ..അദ്യം തന്നെ വിപ്ലവാഭിവാദ്യങ്ങള്‍ !

ചക്ക ! എന്നാത്തിനാ ?

മനുഷ്യച്ചങ്ങല വന്‍വിജയമായിരുന്നല്ലോ.. ആസിയാന്‍ കരാര്‍ പ്രതിസന്ധിയിലായില്ലേ ? അമേരിക്ക വിറച്ചിട്ടുണ്ട്… ഡല്‍ഹിയില്‍ സോണിയ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്..മന്‍മോഹന്‍ ആകെ വിറച്ചിരിക്കുവല്ലേ ?

ഇവിടെയും മൊത്തത്തില്‍ ഭരണകേന്ദ്രം വിറച്ചിരിക്കുകയാണ്..

ഛെ.. അവിടെ ഭരിക്കുന്നത് നമ്മളല്ലേ സഖാവേ ?

ഓ!നേരാണല്ലോ.. ഞാനതങ്ങു വിട്ടു.. കാര്യം പറഞ്ഞാ മിനിസ്റ്ററാ, ഹിഹി ! പിന്നെ എന്നാ ഒക്കെയൊണ്ട് ?

ശശി തരൂരിന്‍റേ കേസ് അങ്ങു വെറുതെ വിട്ടാല്‍ പറ്റുമോ ? ഗാന്ധിജയന്തി വര്‍ക്കിങ് ഡേ ആക്കണമെന്നാ പുതിയ സുവിശേഷം

അതിനു നമ്മക്കെന്നാ.. ഗാന്ധിജയന്തിയല്ലേ ? മാര്‍ക്സിന്‍റെയോ ലെനിനിന്‍റെയോ ജയന്തിയൊന്നുമല്ലല്ലോ.. മിണ്ടണ്ട.. നമ്മളിവിടെ ഈഴവരേം നായന്‍മാരേം മുസ്‍ലിംകളേം പിണക്കാതെ നോക്കിയാ മതി..

എന്നാലും ദേശീയതലത്തില്‍ നോക്കുമ്പോള്‍ നമുക്ക് ഇഷ്യൂസ് ആണ് വേണ്ടത്.. അതുകൊണ്ട് ഇത് പ്രശ്നമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം..നാളെയങ്ങേര് മേയ്ദിനം വര്‍ക്കിങ് ഡേ ആക്കണമെന്നു പറയുമ്പോ മാത്രം പ്രതികരിച്ചോണ്ടു ചെല്ലാന്‍ പറ്റുമോ ?

പ്രശ്നം ഗുരുതരമാണു സഖാവേ..

അതെ.. ഇക്കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയുടെ ഒരു മാര്‍ഗനിര്‍ദേശം കിട്ടിയേ തീരൂ..ഇയാളിതൊക്കെ പറയുന്നത് നമ്മളറിയുന്നില്ലല്ലോ..

മറ്റേ സംഗതിയാണല്ലോ.. ട്വിറ്റര്‍, ട്വിറ്റര്‍ !

ട്വിറ്റര്‍ എന്താണെന്ന് അന്വേഷിച്ചു കണ്ടെത്താന്‍ കേന്ദ്ര കമ്മിറ്റി അഞ്ചംഗ പ്ലീനറി സമതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ചൈനയ്‍ക്കു പോയിരിക്കുകയാണ്. മിക്കവാറും ഒരാഴ്ചയ്‍ക്കുള്ളില്‍ അറിയാം.

പക്ഷെ, ചൈനയില്‍ ഈ ട്വിറ്ററിനെ നിരോധിച്ചിരിക്കുകയാണെന്നു പറയുന്നു..

എങ്കില്‍ പിന്നെ ഇവിടെയും നിരോധിക്കാന്‍ എന്താ താമസം ?

അതെയതെ..

അക്കാര്യം ഉന്നയിച്ച് വരുന്ന ഞായറാഴ്ച ഒരു മനുഷ്യച്ചങ്ങല കൂടി നടത്തിയാലോ ?

അത്രയും കടുത്ത നടപടി ഇപ്പോഴേ വേണോ ? മനുഷ്യച്ചങ്ങല നമ്മുടെ അവസാനത്തെ അടവല്ലേ, അതു ലാസ്റ്റ് എടുക്കാം.

ശശി തരൂരിന്‍റെ കോലം കത്തിച്ചാലോ ?

അതു കൊള്ളാം, പക്ഷെ കൂടെയാ ട്വിറ്ററിന്‍റെ കോലവും കത്തിക്കണ്ടേ ?

അതു വേണം… ട്വിറ്ററിന്‍റെ കോലം നമ്മുടെ പിള്ളേരുടെ കയ്യിലുണ്ടോ ?

അതേതാണ്ട് ഒരു കുരുവീടെ വലിപ്പം വരുന്ന പക്ഷിയാന്നാ പറയുന്നേ

അപ്പം ട്വിറ്ററെന്നു പറയുന്നത് പക്ഷിയാന്നോ ?

അതിപ്പം ശശി തരൂരിനോടു തന്നെ ചോദിക്കണം..

അങ്ങനെയാണേല്‍ പ്രശ്മാകും.. ഞാന്‍ മുറ്റത്തൊരു മൈനയെ വളര്‍ത്തുന്നുണ്ട്.. അപ്പം മറ്റവന്‍മാര്‍ മൈനേടെ കോലവും കത്തിക്കില്ലേ ?

അല്ല, പക്ഷിയാണേല്‍ പിന്നെ.. ശശി തരൂര്‍ ഈ കന്നുകാലി ക്ലാസ് എന്നൊക്കെ പറഞ്ഞത് എവിടെയാ ?

അതു ചിലപ്പോള്‍ തത്തയെപ്പോലെ വല്ല പക്ഷീമായിരിക്കും… ശശി തരൂര്‍ വീട്ടിലിരുന്ന് പറഞ്ഞതൊക്കെ പക്ഷി പത്രസമ്മേളനം വിളിച്ചു പറഞ്ഞു കാണും..കോണ്‍ഗ്രസുകാരുടെ പക്ഷിയല്ലേ ? പണി എപ്പം കൊടുത്തെന്നു ചോദിച്ചാല്‍ മതി..

ഹും.. ഈ പക്ഷി കംപ്യൂട്ടറിനകത്താണോ ഉള്ളത് ?

എടേ, അതെന്നോടു ചോദിച്ചാലെങ്ങനെയാ ?

എടേ പോടേന്നൊക്കെ വീട്ടിപ്പോയി വിളി, എന്നെ മിനിസ്റ്റര്‍ സസിയെന്നോ സഖാവ് സസിയെന്നോ വിളിച്ചോണം

പുഷ്പുള്‍ സസി തന്നെയല്ലേ ഇത് ?

സസി തന്നെ.. പക്ഷെ, പഴയ കൂതറ സസിയല്ല.. സെറ്റപ്പാ !

സഗാവേ, നമ്മള്‍ പണ്ട് ഒന്നിച്ച് മീനച്ചിലാറ്റില്‍ കടത്തു തോണി മറിച്ചിട്ട് പെണ്ണുങ്ങളെ രക്ഷിച്ചതും, വെട്ടിനിരത്തല്‍ സമരത്തിന്‍റെ ഭാഗമായി നാടുനീളെ നടന്ന് ഏത്തക്കുലയെല്ലാം കൂടി വെട്ടിവിറ്റതും മറന്നുപോയോ ?

ഞാന്‍ പഴയ കൂതറയല്ലെന്നല്ലേ പറഞ്ഞത്.. താന്‍ കാര്യം പറ..

ശശി തരൂരിനെതിരായ വര്‍ഗസമരത്തിന് സഗാവ് സസി നേതൃത്വം നല്‍കണമെന്നാണ് സെന്‍ട്രല്‍ കമ്മറ്റീടെ തീരുമാനം..

അതെന്നാ പറ്റി ? ട്വിറ്ററെന്തവാണെന്നും പുള്ളി ആരാണെന്നും പുള്ളിയും ശശി തരൂരും തമ്മിലൊള്ള ബന്ധമെന്താണെന്നുമൊക്കെ ആദ്യം ചൈന കമ്മിറ്റി അന്വേഷിച്ചു പറയട്ടെ..

ചൈന കമ്മിറ്റി വരട്ടെ.. ഇതു ലാവലിന്‍ കേസുപോലെ പ്രമാദമായ ഒന്നായിത്തീരുമെന്നാണ് നമ്മുടെ പ്രതീക്ഷ.. ട്വിറ്റര്‍ അഴിമതിയില്‍ നമുക്ക് കോങ്ക്രസിനെ പൂട്ടണം..

അതിന് ?

സഗാവ് മുന്നില്‍ നില്‍ക്കണം.. പണ്ട് പുഷ്പുള്‍ ട്രെയിന്‍ വന്നപ്പോള്‍ ട്രേഡ് യൂണിയന്‍കാരുടെ പണിപോകുമെന്നു പറഞ്ഞും കംപ്യൂട്ടര്‍ വരുന്നതോടെ മൊത്തം തൊഴിലാളികളും പണിയില്ലാത്തവരാകുമെന്നും പറഞ്ഞ് ഇവിടെ സമരത്തിന് നേതൃത്വം നല്‍കിയത് സഗാവല്ലേ ? ട്വിറ്റര്‍ സമരവും സഗാവ് ഏറ്റെടുക്കണം..

ഏറ്റെടുക്കാം, ഫണ്ട് വേണ്ടി വരും.. നമ്മള്‍ വിദേശ ശക്തികളോടാണ് ഏറ്റുമുട്ടുന്നത്..ട്വിറ്റര്‍ എന്നു കേട്ടാല്‍ തന്നെ അറിയില്ലേ, വെട്ടൊന്ന് മുറി രണ്ട് എന്ന മട്ടുകാരനാ..കൊക്കക്കോള പോലെയൊന്നുമല്ല..

ട്വിറ്റര്‍ മാത്രമാക്കേണ്ട, ശശി തരൂരിനെതിരായുള്ള എല്ലാ ആയുധങ്ങളും പ്രയോഗിക്കണം.. ഹോട്ടലില്‍ താമസിച്ചിട്ട് സ്വന്തം കയ്യില്‍ നിന്നു ബില്ലടച്ചതു വരെയുള്ള കേസുകെട്ടുകള്‍ എടുത്തു വീശണം..

പ്രധാന ആരോപണങ്ങളായി ഉന്നയിക്കേണ്ടത് ഒന്നു ചുരുക്കിപ്പറയൂ..

സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നു, നല്ല വേഷം ധരിക്കുന്നു..നല്ല ഭക്ഷണം കഴിക്കുന്നു..

ഇതൊക്കെ ഒരു കുറ്റമാണോ ?

എടേ, സോറി സഗാവ് സസി, കുറ്റമാണോന്നു ചോദിച്ചാല്‍ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കംപ്യൂട്ടര്‍ ഒരനാവശ്യഘടകമാണ്.. ഒന്നാമത് അത് ഇംഗ്ലീഷിലാണ്.. പിന്നെ, അതിന്‍റെ അവിടേം ഇവിടേം ഒക്കെ ഞെക്കണം, ക്ലിക്ക് ചെയ്യണം.. ഈ പറയുന്ന സോഫ്റ്റ്വെയര്‍ ഒക്കെ പഠിക്കണം.. എല്ലാവരും ശശി തരൂരിനെപ്പോലെ തുടങ്ങിയാല്‍.. കാര്യങ്ങള്‍ എവിടെ ചെന്നു നില്‍ക്കും ? ഇന്ത്യയിലെ 60 ശതമാനം നേതാക്കന്‍മാരും എഴുതാനും വായിക്കാനും അറിയാന്‍ മേലാത്തവരാണെന്നറിയില്ലേ ?

അത് നേരാ,മുമ്പൊക്കെ പ്രസംഗിക്കാന്‍ മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു.. കംപ്യൂട്ടറൊക്കെ പഠിക്കാനായിരുന്നെങ്കില്‍ വേറെ വല്ല ജോലിക്കും പോകാമായിരുന്നല്ലോ..

ഇക്കോണമി ക്ലാസ്സ് യാത്രക്കാരെ പുള്ളി തെറിയല്ലേ വിളിച്ചത് ? പിന്നെ, ഹോട്ടലിലെ ബില്ല് സ്വന്തം കയ്യില്‍ നിന്നു കൊടുത്തത് വഴി പാവപ്പെട്ട ഇന്ത്യക്കാരെ മുഴുവന്‍ കളിയാക്കുകയല്ലേ ചെയ്തത് ?

ആണോ ?

എടേ, സോറി, അങ്ങനെയൊക്കെ പറയണം..ഒന്നുമല്ലെങ്കിലും നീയും സസിയല്ലേ ? ഒന്നമര്‍ത്തി ചിന്തിക്കടേ..!

ഹോ, നമ്മളു വെറും സസി, പുള്ളിയല്ലേ ശശി !

എന്നാല്‍ പിന്നെ വൈകിക്കണ്ട.. മുദ്രാവാക്യങ്ങള്‍ എഴുതിത്തുടങ്ങിക്കോ ?

സാമ്പിളിന് രണ്ടെണ്ണം പറഞ്ഞേരെ..

അതിപ്പോ, സാമ്പിളെന്നു പറയുമ്പം.. ഒരെണ്ണം പറയാം

കംപ്യൂട്ടറില്‍ തൊടൂല്ല, ട്വിറ്ററുമായൊരു ബന്ധവുമില്ല,
സസിമാര്‍ നാടുഭരിക്കട്ടെ, ശശി കണ്ടു പടിക്കട്ടെ !

അതു കലക്കി, ഗംഭീരം..ഇനി ഞാനങ്ങെഴുതിക്കോളാം !

സരി സസി..

സരി, സരി.

Related Posts with Thumbnails
  • ശശി തരൂരും രാഹുല്‍ ഗാന്ധിയും വിദ്യാഭ്യാസത്തില്‍ ഒരു പോലെ ആണോ എന്ന് ചെറിയ ഒരു സംശയം
    ഒരു ചെറിയ അവലോകനം

    Shashi tharoor
    He completed his honors degree in History from the prestigious St. Stephen's College, Delhi and won a scholarship to Tufts University, Boston. In the mid 1970's, Shashi went to the United States and acquired two master's degrees and a Ph.D. in Diplomacy from the Fletcher School of Law & Diplomacy at Tufts University. When he completed his education he was just 22 years old!

    Rahul Gandhi
    Took admission at St Stephen’s College in Delhi on Sports Quota.Dropped out of St Stephen’s and headed for the United States. The Harvard College records shows Rahul Gandhi as attending rather than a degree student.Rumors that 11 million was paid for the Harvard admission. Completed B.A. from Rollins College, Florida in US

  • കലക്കി മാഷേ..........http://kooothara.blogspot.com/
  • അമ്പട ഞാനെ
    എല്ലാരും കൂടി അലമ്പാക്കി ! അയ്യേ !
  • തൊമ്മന്‍
    കമ്യൂണിസ്റ്റായി ജനിച്ചവര്‍ കമ്യൂണിസ്റ്റായേ മരിക്കാവൂ, ഇല്ലെങ്കില്‍.. വെവരമറിയും.
  • പല തന്തക്കു പിറന്ന സ്വഭാവം കാണിക്കരുത് എന്നാണോ ഉദേശിച്ചത്‌ ?
  • കമ്മ്യൂണിസം കേരളത്തിന്റെ ഒരു ശാപമാണ് ..
  • കമ്മ്യൂണിസം കേരളത്തിന്റെ ഒരു ശാപമാണ് .. എന്റെ അഭിപ്രായം ഞാന്‍ ഇവിടെ രേഖ പെടുത്തി..
  • കൊള്ളാലോ വീഡിയോണ്‍
  • art
    അതെ... ഇന്നലെയെങ്ങാണ്ടാരോ പറഞ്ഞ പോലെ, ഇന്ത്യയിലെ എല്ലാവരുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ ഈ ശശി വിചാരിച്ചാല്‍ നടക്കില്ല. അതുകൊണ്ട്, എല്ലാവരുടെയും പ്രതിനിധി എന്ന നിലയില്‍ എല്ലാ ദിവസവും 5 സ്റ്റാര്‍ ആകുക. അതിലെന്താണൊരു തെറ്റ്?
  • rakesh666
    ..അതെന്താ പാവങ്ങൾക്കു മാത്രം ഈ നാട്ടിൽ ജീവിച്ചാ മതിയോ?..പണക്കാരും മനുഷ്യരല്ലേ..അവരും വോട്ട് ചെയ്യുന്നുണ്ട് ..അതിനേക്കാളുപരി ടാക്സും ഈ രാജ്യത്ത് അടയ്ക്കുന്നുണ്ട്.. ബെർളീടെ ഈ പോസ്റ്റിനേക്കാൾ കലക്കിയത് കമന്റിനുള്ള മറുപടിയാണ്...
  • prak
  • ranjithviswam
    ഹ ഹ ഹ.. കണ്ടോ കാര്യം പറഞ്ഞപ്പോള്‍ ബെര്ളി ക്ഷുഭിതനായി. താങ്കള്‍ ഈ എഴുതിയതൊക്കെ ഉട്ടോപ്യയിലെ പ്രധാന കക്ഷിയെക്കുറിച്ചാണെന്നും അവിടുത്തെ ഒരു കേന്ദ്രമന്ത്രിയാണ് ഈ പറഞ്ഞ ശശി തരൂര്‍ എന്നും ഇപ്പോഴാണ് മനസ്സിലായത് നന്ദി..

    ജനങ്ങളുടെ പട്ടിണി മാറ്റേണ്ടത് ഉത്ത്രവാദിത്തപ്പെട്ട ഒരു സര്‍ക്കരിന്റെ ഉത്തരവാദിത്തമാണ് എന്ന ക്ഷേമരാഷ്ട്ര സങ്കല്പമാണ് പുത്തന്‍ സാമ്പത്തിക നയങ്ങളുടെ വരവോടെ ആദ്യം മണ്ണടിഞ്ഞത് എന്ന് എന്നേക്കാള്‍ നന്നായി ബെര്ളിക്കറിയാം എന്നു കരുതുന്നു. ഞാന്‍ എന്റെ പോക്കറ്റില്‍ നിന്നു പത്ത് രൂപ എടുത്ത് ഒരു നേരം ഭക്ഷണം കഴിക്കാനില്ലാത്തയാള്‍ക്കു കൊടുക്കുന്നത് നല്ല കാര്യം തന്നെ. പക്ഷെ അതു മാത്രമാണ് ഈ കാര്യത്തിനൊരു പോവഴി എന്നു പറയുന്നത് ശരിയല്ല. ജനപക്ഷത്തു നില്ക്കുന്ന നയങ്ങളിലൂടെ ഒരു രാജ്യത്തെ സര്‍ക്കാരിനാണ് പട്ടിണി മാറ്റാന്‍ ഏറ്റവും ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നാണെന്റെ വിശ്വാസം.

    പട്ടിണിയെ മഹത്വവല്ക്കരിച്ചിട്ട് എനിക്കെന്തു ഗുണം. അതിനെ ഇങ്ങനെ പുച്ഛത്തോടെ സമീപിക്കരുതെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. പ്രത്യേകിച്ചും മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ നിന്നും വന്ന ബെര്ളിയേപ്പോലൊരാള്‍.

    ഞാനൊക്കെ ഒരു വിഷയമാണോ.. ബെര്ളീ.. എന്റെ അന്തസ്സിന് അങ്ങിനെയൊന്നുണ്ടെങ്കില്‍ തന്നെ എന്തു പ്രസക്തി. മറുപടി കമന്റ് രൂപത്തില്‍ നല്കാന്‍ താങ്കള്‍ ഒരു കോളം താഴെയിട്ടിരിക്കുന്നതിനാല്‍ കമന്റി അത്രമാത്രം. എന്റെ കമന്റിന് ഒരു മറുപടി അര്ഹിക്കുന്നുണ്ടെന്നു ബെര്ളിക്കു തോന്നിയല്ലോ നന്ദി.

    അരെയെങ്കിലും വിമര്‍ശിക്കാനാണെങ്കില്‍ എനിക്കു നേരിട്ടറിയാം.. അതേ എനിക്കും പറയാനുള്ളൂ.. ഈ നേരിട്ട് നന്നായി പറയാനറിയുന്ന ബെര്ളിയെയെന്തിനാണ് ഇങ്ങനെ ഉട്ടോപ്യയിലെ മന്ത്രിയെപ്പിടിച്ച് മുമ്പില്‍ നിര്ത്തി കാര്യം പറയുന്നത്.

    താങ്കള്‍ മറുപടി നല്കിയ കമന്റില്‍ ശശി തരൂര്‍ എന്ന പരാമര്‍ശവിഷയത്തെപ്പറ്റി താങ്കള്‍ ഒന്നും പറയാതിരുന്നത് മനപൂര്‍വ്വം അല്ല എന്നു കരുതുന്നു. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. കോണ്‍ഗ്രസ്സോ പിണറായി വിജയനോ എന്റെ പരാമര്‍ശ വിഷയങ്ങളില്‍ പെട്ടതല്ലെന്നും അറിയിക്കുന്നു.

    സ്വന്തമായി രാഷ്ട്രീയം ഉള്ളില്‍ സൂക്ഷിക്കുകയും സ്വയം നിക്ഷ്പക്ഷത നടിക്കുകയും അതാരെങ്കിലും കണ്ട്പിടിച്ച് വിളിച്ച് പറയുമ്പോള്‍ ഇടതുപക്ഷ തീവ്രവാദം വലതുപക്ഷം എന്നൊക്കെ പറഞ്ഞു ശ്രദ്ധ തിരിച്ചു വിടുന്നതും പഴയ നമ്പരാണ് ബെര്ളീ..

    ബെര്ളി എന്ന ബ്ലോഗറോട് ദേഷ്യമില്ലെന്നു മാത്രമല്ല സ്നേഹവും ബഹുമാനവും പിന്നെ കുറച്ച് അസൂയയും മാത്രമേ ഉള്ളെന്നും കൂടി അറിയിക്കട്ടെ
  • അപ്പോ എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സാക്കി !!
  • athu skashtamaayippoyi...
  • ranjithviswam
    ഹ ഹ ഹ.. കണ്ടോ കാര്യം പറഞ്ഞപ്പോള്‍ ബെര്ളി ക്ഷുഭിതനായി. താങ്കള്‍ ഈ എഴുതിയതൊക്കെ ഉട്ടോപ്യയിലെ പ്രധാന കക്ഷിയെക്കുറിച്ചാണെന്നും അവിടുത്തെ ഒരു കേന്ദ്രമന്ത്രിയാണ് ഈ പറഞ്ഞ ശശി തരൂര്‍ എന്നും ഇപ്പോഴാണ് മനസ്സിലായത് നന്ദി..

    ജനങ്ങളുടെ പട്ടിണി മാറ്റേണ്ടത് ഉത്ത്രവാദിത്തപ്പെട്ട ഒരു സര്‍ക്കരിന്റെ ഉത്തരവാദിത്തമാണ് എന്ന ക്ഷേമരാഷ്ട്ര സങ്കല്പമാണ് പുത്തന്‍ സാമ്പത്തിക നയങ്ങളുടെ വരവോടെ ആദ്യം മണ്ണടിഞ്ഞത് എന്ന് എന്നേക്കാള്‍ നന്നായി ബെര്ളിക്കറിയാം എന്നു കരുതുന്നു. ഞാന്‍ എന്റെ പോക്കറ്റില്‍ നിന്നു പത്ത് രൂപ എടുത്ത് ഒരു നേരം ഭക്ഷണം കഴിക്കാനില്ലാത്തയാള്‍ക്കു കൊടുക്കുന്നത് നല്ല കാര്യം തന്നെ. പക്ഷെ അതു മാത്രമാണ് ഈ കാര്യത്തിനൊരു പോവഴി എന്നു പറയുന്നത് ശരിയല്ല. ജനപക്ഷത്തു നില്ക്കുന്ന നയങ്ങളിലൂടെ ഒരു രാജ്യത്തെ സര്‍ക്കാരിനാണ് പട്ടിണി മാറ്റാന്‍ ഏറ്റവും ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നാണെന്റെ വിശ്വാസം.

    പട്ടിണിയെ മഹത്വവല്ക്കരിച്ചിട്ട് എനിക്കെന്തു ഗുണം. അതിനെ ഇങ്ങനെ പുച്ഛത്തോടെ സമീപിക്കരുതെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. പ്രത്യേകിച്ചും മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ നിന്നും വന്ന ബെര്ളിയേപ്പോലൊരാള്‍.

    ഞാനൊക്കെ ഒരു വിഷയമാണോ.. ബെര്ളീ.. എന്റെ അന്തസ്സിന് അങ്ങിനെയൊന്നുണ്ടെങ്കില്‍ തന്നെ എന്തു പ്രസക്തി. മറുപടി കമന്റ് രൂപത്തില്‍ നല്കാന്‍ താങ്കള്‍ ഒരു കോളം താഴെയിട്ടിരിക്കുന്നതിനാല്‍ കമന്റി അത്രമാത്രം. എന്റെ കമന്റിന് ഒരു മറുപടി അര്ഹിക്കുന്നുണ്ടെന്നു ബെര്ളിക്കു തോന്നിയല്ലോ നന്ദി.

    അരെയെങ്കിലും വിമര്‍ശിക്കാനാണെങ്കില്‍ എനിക്കു നേരിട്ടറിയാം.. അതേ എനിക്കും പറയാനുള്ളൂ.. ഈ നേരിട്ട് നന്നായി പറയാനറിയുന്ന ബെര്ളിയെയെന്തിനാണ് ഇങ്ങനെ ഉട്ടോപ്യയിലെ മന്ത്രിയെപ്പിടിച്ച് മുമ്പില്‍ നിര്ത്തി കാര്യം പറയുന്നത്.

    താങ്കള്‍ മറുപടി നല്കിയ കമന്റില്‍ ശശി തരൂര്‍ എന്ന പരാമര്‍ശവിഷയത്തെപ്പറ്റി താങ്കള്‍ ഒന്നും പറയാതിരുന്നത് മനപൂര്‍വ്വം അല്ല എന്നു കരുതുന്നു. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. കോണ്‍ഗ്രസ്സോ പിണറായി വിജയനോ എന്റെ പരാമര്‍ശ വിഷയങ്ങളില്‍ പെട്ടതല്ലെന്നും അറിയിക്കുന്നു.

    സ്വന്തമായി രാഷ്ട്രീയം ഉള്ളില്‍ സൂക്ഷിക്കുകയും സ്വയം നിക്ഷ്പക്ഷത നടിക്കുകയും അതാരെങ്കിലും കണ്ട്പിടിച്ച് വിളിച്ച് പറയുമ്പോള്‍ ഇടതുപക്ഷ തീവ്രവാദം വലതുപക്ഷം എന്നൊക്കെ പറഞ്ഞു ശ്രദ്ധ തിരിച്ചു വിടുന്നതും പഴയ നമ്പരാണ് ബെര്ളീ..

    ബെര്ളി എന്ന ബ്ലോഗറോട് ദേഷ്യമില്ലെന്നു മാത്രമല്ല സ്നേഹവും ബഹുമാനവും പിന്നെ കുറച്ച് അസൂയയും മാത്രമേ ഉള്ളെന്നും കൂടി അറിയിക്കട്ടെ
  • മൂസ
    രണ്ജിതെ, ശശിയെ കുറ്റം പറയുന്നതിന് മുമ്പ് അങ്ങനെ ആണെങ്കില്‍ എന്ത് കൊണ്ട് സഖാവ്‌ പിണറായിക്ക് പാവപ്പെട്ടവരുടെ വിശപ്പരിയാന് കോണ്‍ക്രീറ്റ് മാളികക്ക് പകരം ഒന്ന് കൂരയില്‍ കിടന്നു കൂടാ ? ഒരു ആട്യന്റെ ലുക്ക്‌ ഉള്ളത് ശശിയുടെ കുഴപ്പമല്ല. ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തില്‍ വന്നു പണക്കാരനായി പെട്ടെന്ന് വന്ന സൌഭാഗ്യത്തില്‍ മതി മറന്നു ഇഷ്ടം പോലെ സ്കോട്ച്ചും ചിക്കന്‍ ഫ്രയ്യും അടിച്ചു കയറ്റി വലിയ കുടവയറും ചീര്‍ത്തു തൂങ്ങിയ കവിളും ഉള്ളവര്‍ക്ക് മാത്രമേ ജനനേതാവ് ആകാന്‍ പറ്റും എന്നുണ്ടോ? ഇയ്യാളീ പറഞ്ഞ തൊഴിലാളി പാര്‍ടിയില്‍ പട്ടിനിക്കാരനെപ്പോലെ മെലിഞ്ഞു ശോഷിച്ച ഒരു മന്ത്രിയെന്കിലും ഉണ്ടോ? ശശി തരൂര്‍ ധനികനായത് രാഷ്ട്രീയത്തില്‍ വന്നതിനു ശേഷമല്ല. അദ്ദേഹം റിയല്‍ എസ്റ്റേറ്റ്‌ മാഫിയപ്പണി നടത്തിയും അല്ല നാല് കാശുണ്ടാക്കിയത്. സ്വന്തമായി ഉണ്ടാക്കിയ കാശ് കൊണ്ട് അയ്യാള്‍ 5 സ്ടാരില്‍ താമസിച്ചാല്‍ നമുക്കെന്ന ചേതം? നാടുകാരുടെ കാശ് കൊണ്ട് ഉലകം ച്ചുട്ടുന്നതിലും ഭേദം അല്ലെ അത്?
  • സഖാവേ, സെന്ട്രല്‍ കമ്മറ്റീന്നു ഗോപാലനാ..അദ്യം തന്നെ വിപ്ലവാഭിവാദ്യങ്ങള്‍ !

    ചക്ക ! എന്നാത്തിനാ ?
  • ranjithviswam
    നിങ്ങള്‍ എന്തു ചെയ്യുമ്പോഴൂം ഈ രാജ്യത്തെ ഏറ്റവും പാവപ്പെട്ടവനെ അത് എങ്ങിനെ ബാധിക്കും എന്നാലോചിക്കണം എന്നു പഠിപ്പിച്ചത് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയാണ്. തിരുവനന്തപുരത്തെ മാത്രമല്ല ഇന്‍ഡ്യയിലെ ലക്ഷക്കണക്കായ കൂലിപ്പണിക്കാരെയും തോട്ടികളെയും ഉദ്ധരിക്കേണ്ട ബാധ്യത ശശി തരൂരിനുണ്ട്. അവരുടെ വോട്ട് വാങ്ങിയാണ് അയാള്‍ പാര്‍ലമെന്റിലേക്ക് എഴുന്നള്ളിയത്.

    മാസാമാസം തുട്ടിനു തുട്ടും വണ്ടിക്കു വണ്ടീം. ബ്ലോഗു ട്വിറ്ററും ഒക്കെയായി നടക്കുമ്പോള്‍ സാധാരണക്കര്‍ക്കു വേണ്ടി പറയുന്നത് കപട സാമൂഹിക ബോധം ആണെന്നൊക്കെ തോന്നും അതു ബെര്‍ളിയുടെ കുറ്റമല്ല. ഈ പട്ടിണി കിടന്നിട്ടുണ്ടോ.. പട്ടിണിയേ.. അങ്ങിനെയുണ്ടെങ്കില്‍ ഇങ്ങനെ എഴുതാന്‍ പേന പൊന്തില്ല.

    തരൂരിന് സാദാ രാഷ്ട്രീയക്കാരെപ്പോലെ നാട്യങ്ങളില്ലെന്ന്.. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് കോട്ടും സ്യൂട്ടും ഊരി വെച്ച് കഴുത്തില്കൂടി മൂന്ന് കളറുള്ള ഷാളും പുതച്ചിറങ്ങിയ വേലയ്ക്ക് പിന്നെ എന്താണാവോ പേര്‍. തിരഞ്ഞെടുപ്പ് ഫലം വന്ന അന്ന് കഴുത്തിലെ പാമ്പിനെ ഊരി വെച്ചതാണ് ഇനി അടുത്ത ഇലക്ഷന്‍ മല്സരിക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ കെട്ടൂം.

    അപ്പിയറന്സില്‍ മാത്രമല്ല മനോഭാവത്തിലും ഒരു ധനാഡ്യനാണിദ്ദേഹം അതാണ് പ്രശ്നം. അതു കൊണ്ടാണ് ഇന്‍ഡ്യയിലെ താരതമ്യേന ഉയര്ന്ന ജീവിത നിലവാരമുള്ളവര്‍ സഞ്ചരിക്കുന്ന വിമാനത്തിലെ എക്കോണമി ക്ലാസ് പോലും അദ്ദേഹത്തിന്റെ കണ്ണില്‍ കന്നുകാലി ക്ലാസ് ആയത്. അതൊരു മനോഭാവമാണ്. സമൂഹത്തിലെ ഉയര്‍ച്ച മാത്രം കണ്ടു ശീലിച്ച ചില മുതലാളിമാരുടെ മനോഭാവം.

    ബെര്ളിയും ഞാനും ജീവിക്കുന്ന സമൂഹത്തില്‍ മുഴുവന്‍ പുണ്യാളന്മാരാണോ.. അവരില്‍ നിന്നും ഉണ്ടാകുന്ന നേതാക്കളിലും നല്ലതു ചീത്തയും ഉണ്ടാകും . പക്ഷെ അതുകൊണ്ട് നിലവിലുള്ള രാഷ്ട്രീയ നേതാക്കളെയാകെ ഫ്രോഡ് ബ്രാന്റ് നല്കി അവഹേളിച്ച് ശശി തരൂരിനെപ്പോലെയുള്ള അപ്പര്‍ ക്ലാസ് കാപട്യങ്ങള്‍ക്കു വേണ്ടി കുഴലൂതുന്ന ബെര്ളിയെപ്പോലുള്ളവരോട് സഹതാപമല്ലാതെ മറ്റൊന്നുമില്ല.

    പിന്നെ താങ്കളുടെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി അര്ഹിക്കുന്നില്ല എന്നു ഖേദപൂര്‍വ്വം പറയട്ടെ. എന്തൊക്കെ കുറവുകളുണ്ടെങ്കിലും കേരളം ഇന്നു കേരളമായത് ഇടതു പക്ഷം ഇവിടെയൊരു ശക്തമായ സാന്നിധ്യം ആയതിനാലാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇനി അവരുയര്ത്തുന്ന ആശയങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് മാന്യമായാണ്. ഇന്‍ഡ്യയും ലോകവും ശ്രദ്ധിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ കേന്ദ്ര നേത്രുത്ത്വത്തെ ഇങ്ങനെ അവഹേളിക്കാന്‍ ധൈര്യമുള്ള ബെര്ളിയാണ് മാത്രുഭൂമിയുടെ ഒരു ലേഖകന്‍ തന്റെ സ്രുഷ്ടി അടിച്ചുമാറ്റിയതിനിട്ട പ്രധിഷേധ പോസ്റ്റ് രായ്ക്കു രാമാനം ഡിലീറ്റ് ചെയ്ത് തടി രക്ഷിച്ചത്.

    വിമര്‍ശിക്കുന്നതിനും വേണ്ടെ ഒരന്തസ്സൊക്കെ..

  • ഇന്‍ഡ്യയിലെ ലക്ഷക്കണക്കായ കൂലിപ്പണിക്കാരെയും തോട്ടികളെയും ഉദ്ധരിക്കേണ്ട ബാധ്യത ശശി തരൂരിനുണ്ട്. അവരുടെ വോട്ട് വാങ്ങിയാണ് അയാള്‍ പാര്‍ലമെന്റിലേക്ക് എഴുന്നള്ളിയത്.

    ഇതിന് മുന്പ് ജയിച്ചവരൊന്നും ഇവരുടെ വോട്ട് വാങ്ങിയിട്ടില്ലായിരുന്നോ?
  • Guest
    ആരാണ് മാഷെ കേരളത്തില്‍ പ്രചാരണത്തിന് വരുമ്പോള്‍ കോട്ടും സൂട്ടും ഉപയോഗിക്കുക ? മുന്‍പിരുന്ന മന്ത്രിയും കേരളം വിട്ടാല്‍ അങ്ങനെ തന്നെ ആരുന്നു. ഇവിടുന്നു പിബി കൂടാന്‍ വേണ്ടി പോകുന്ന സാറന്മാര് കേരളം വിട്ടാല്‍ എന്തൊക്കെ വേഷം കെട്ടുന്നു ( പിബിയില്‍ ഏതു ഭാഷ ആണ് ഇവരൊക്കെ ഉപയോഗിക്കുന്നേ എന്നൊരു സംശയം ഈയിടെ ആരോ ഉന്നയിച്ചരുന്നു)

    കേരളം ഇന്ന് കേരളം ആയതു ചിലപ്പോള്‍ ഇടതു പക്ഷം ഉണ്ടായകൊണ്ടാവും . പക്ഷെ ഒരു പതിറ്റാണ്ട് മുപുള്ള ഇഇടത് പസ്കചം പക്ഷം ആണോ മാഷെ ഇന്നത്തേത് ? സഖാക്കന്മാര്‍ ആഡംബര ജീവിതം ഉപേക്ഷിക്കണം എന്ന് വരെ പറയേണ്ടി വന്നില്ലേ നെട്രുത്വതിന് ?

    ഒരു ധനട്യന്‍ ആയി പോയത്തരൂരിന്റെ തെറ്റൊന്നും അല്ലല്ലോ അങ്ങോരു അത് മറച്ചു വെച്ചിട്ടും ഇല്ല. ആസ്തി വെളിപ്പെടുതിയപോള്‍ 15 കോടി എന്ന് പറയുകേം ചെയ്തില്ലേ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമുള്ള ഭാര്യക്ക് ജോഇല്യും ഇല്ലാത്ത ഒരു സഖാവിന്റെ മകന്‍ ലോണ്‍ എടുത്തുവിദേശത്ത് പഠിക്കാന്‍ പോയ വിവരം മരന്നിട്ടില്ലലോ . ഈ ലോണ്‍ അടച്ചു തീര്‍ക്കാന്‍ എവിടുന അദേഹത്തിന് കഴിവ് എന്ന് ഒരു കുട്ടി സഖാവും ചോദിച്ചു കേട്ടില്ല.. ചോദിച്ചാല്‍ വിവരം അറിയും....വലിയ സഖാവിന്റെ പുതിയ വീട് കാണാന്‍ പോയി സസ്പെന്‍ഷന്‍ കിട്ടിയ ചരിത്രം അല്ലെ വിപ്ലവ പാര്‍ടിയില്‍ !!
blog comments powered by Disqus