പാര്‍വതിയും കാവ്യയും തമ്മിലെന്തു വ്യത്യാസം ?

പാര്‍വതിയും കാവ്യയും തമ്മിലെന്തു വ്യത്യാസം ?

രണ്ടാഴ്ച മുമ്പ് ഒരു രാത്രി. കോഴിക്കോട്ടു നിന്ന് രാത്രി പത്തേമുക്കാലിനുള്ള മലബാര്‍ എക്സ്പ്രസ്സില്‍ കോട്ടയത്തേക്കു പോകാന്‍ ഞാനുമുണ്ടായിരുന്നു. ട്രെയിന്‍ പോവാറായപ്പോള്‍ ഒരച്ഛനും അമ്മയും മകളും കൂടി കയറി. അല്‍പം തടിച്ചു സുന്ദരിയായ മകള്‍ വന്നുകയറിയതും നെറ്റിയില്‍ കൈവച്ച് സീറ്റില്‍ മുഖം കുനിച്ചിരുന്നു. വായ്‍നോട്ടം പണ്ടേ ശീലമായതിനാല്‍ ആളെ പെട്ടെന്നു തിരിച്ചറിഞ്ഞു- കാവ്യ മാധവന്‍. സില്‍മാ നടിയായിരുന്നു. പിന്നെ, കല്യാണം കഴിഞ്ഞപ്പോള്‍ അഭിനയം നിറുത്തി. അതു കഴിഞ്ഞ് വിവാഹമോചനമെന്നും മറ്റും പത്രക്കാര്‍ വാര്‍ത്തയെഴുതി നാറ്റിച്ചു. ഇപ്പോള്‍ കടയുദ്ഘാടനങ്ങളുമായി ജീവിക്കുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് നഗരത്തില്‍ മാത്രം ശ്രീമതി കാവ്യ നിഷാല്‍ മൂന്ന് ഉദ്ഘാടനങ്ങളാണ് നടത്തിയത്. കൊച്ചു സ്ഥാപനങ്ങള്‍. തുണിക്കട, ബ്യൂട്ടി പാര്‍ലര്‍ റേഞ്ചിലുള്ള സ്ഥാപനങ്ങള്‍. ഇതെന്തിനാണിപ്പോള്‍ ഇതൊക്കെ പറയുന്നതെന്നു വിചാരിക്കുന്നുണ്ടാവും. ഒന്നുമില്ല. കാവ്യ സിനിമയിലേക്കു തിരിച്ചു വരുന്നു എന്നൊക്കെ മുമ്പേ കേട്ടിരുന്നു. യുവനടന്‍ മമ്മൂട്ടിയുടെ നായികയായി ഒരു ചിത്രം, പിന്നെ മേജര്‍ രവിയുടെ മാടന്‍കൊല്ലിയില്‍ പകല്‍ പോലീസും രാത്രി യക്ഷിയുമായി ആക്ഷന്‍ ഹീറോ പൃഥ്വിരാജിന്‍റെ നായികയായി അടുത്ത ചിത്രം അങ്ങനെയൊക്കെ കേട്ടതാണ്.

ഇപ്പോള്‍ പറയുന്നു, കാവ്യ മാടന്‍കൊല്ലിയിലേക്കില്ല. അപ്പോള്‍ കടയുദ്ഘാടനനങ്ങളൊക്കെയായി തുടരാനാണോ ആവോ ? എന്തായിരിക്കും മാടന്‍കൊല്ലി വേണ്ടെന്നു വയ്‍ക്കാന്‍ കാരണം ? ഐപിഎസ് ഓഫിസറായി ടൈറ്റ് കാക്കിയ്‍ക്കുള്ളില്‍ കാവ്യയെ കാണാനുള്ള പ്രേക്ഷകരുടെ ആഗ്രഹം നടക്കില്ല. മണിരത്നേട്ടന്‍റെ രാവണന്‍ ഗോകുലം ഗോപാലന്‍റെ പഴശ്ശിരാജ പോലെ നീണ്ടു നീണ്ടു പോകുന്നതുകൊണ്ട് മെഗാസ്റ്റാര്‍ പൃഥ്വിരാജിനും മാടന്‍കൊല്ലിയിലേക്കു വരാന്‍ പറ്റില്ല. അപ്പോള്‍ പടത്തിന്‍റെ സെറ്റപ്പ് കംപ്ളീറ്റ് മാറി. സ്ഥിരം പ്രേത എഴുത്തുകാരന്‍ സുനില്‍ പരമേശ്വരന്‍ (അനന്തഭദ്രം എഴുതിയത് സുന്‍ലേട്ടനായിരുന്നല്ലോ)എഴുതി മേജറേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരാവും നായകനെന്നുറപ്പിക്കാറായിട്ടില്ല. പക്ഷെ, നായിക ലോോകസുന്ദരിയാകേണ്ടിയിരുന്ന പാര്‍വതി ഓമനക്കുട്ടനായിരിക്കുമെന്നു കേള്‍ക്കുന്നു.

ഹിന്ദിയില്‍ നിന്നും ഇംഗ്ളീഷില്‍ നിന്നും ഒട്ടനവധി ഓഫറുകള്‍ കിട്ടിയിട്ടും വേണ്ടെന്നു വച്ച, കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കു ക്ഷണിക്കപ്പെട്ട് അവിടെ വിരിച്ചിരുന്ന റെഡ്‍കാര്‍പറ്റിലൂടെ കയറി നടന്ന് കാന്‍ സമിതിയുടെ ആദരം നേടിയ ആരും കൊതിക്കുന്ന പാര്‍വതി എന്തുകൊണ്ട് അരങ്ങേറ്റം മലയാളസിനിമയിലാക്കുന്നു ? മലയാളത്തോടുള്ള മമത, കേരളത്തോടുള്ള അഭിനിവേശം ! ഒലക്കേടെ മൂട് എന്നാണ് ചില വൃത്തികെട്ട വിമര്‍ശകര്‍ ആരോപിക്കുന്നത്. ദോഷൈദൃക്കുകള്‍ എല്ലായിടത്തുമുണ്ടല്ലോ.

ഒന്ന്, പാര്‍വതിക്ക് ഹിന്ദിയില്‍ നിന്നും മറ്റും ഭയങ്കര ഓഫറാണെന്നു പറയുന്നത് വെറും പുളുവാണത്രേ. സത്യന്‍ അന്തിക്കാടിന്‍റെ ഫാഗ്യദേവദ എന്ന സിനിമയില്‍ ആദ്യം നായികയാക്കാനുദ്ദേശിച്ചിരുന്നത് പാര്‍വതി ഓമനക്കുട്ടനെയായിരുന്നെന്നും ഫയങ്കര പൊക്കവും വല്യ ഗുണമില്ലാത്ത ഭിഗറും ഒക്കെക്കൊണ്ട് പിന്നെ വേണ്ടെന്നു വയ്‍ക്കുകയുമായിരുന്നെന്ന് വേറെ ചില ഗോസിപ്പുകാര്‍ പറയുന്നു. ഗോസിപ്പുകാര്‍ക്കൊക്കെ എന്തും പറയാമല്ലോ. പിന്നെ, കാന്‍ ഫെസ്റ്റിവലിലെ റെഡ് കാര്‍പറ്റിനെ പറ്റിയുമുണ്ട് അപവാദം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാര്‍വതി ഓമനക്കുട്ടനെ ആനയിച്ചുകൊണ്ടുപോയി അദരിച്ചു എന്നു പറയുന്നത് ഇവിടൊരു കൊച്ചു പെങ്കൊച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ തിയറികളെ വെല്ലുവിളിച്ചു എന്നു പറയുന്നപോലെ വെറും തട്ടിപ്പാണെന്നും അഭിപ്രായമുണ്ട്. ഒരു സിനിമേല്‍ പോലും അഭിനയിക്കാതെ കാനില്‍ ആദരിക്കപ്പെട്ട പാര്‍വതി ആരാ മോള് എന്ന മട്ടിലായിരുന്നു ചില പത്രവാര്‍ത്തകള്‍.

എന്നാല്‍, പാര്‍വതീടെ സൗന്ദര്യം കണ്ട് അസ്തപ്രജ്ഞരായ കാന്‍കാര്‍ ഓളെ വിളിച്ചോണ്ടുപോയതല്ല, മറിച്ച് പാര്‍വതി ബ്രാന്‍ഡ് അംബാസിഡറായ ഏതോ ഷഡ്ഡിക്കമ്പനിക്കാര്‍ കാന്‍ ഫെസ്റ്റിവലിന്‍റെ വാണിജ്യവിഭാഗത്തില്‍ അവരുടെ ബോര്‍ഡോ ഫ്ളെക്സോ മറ്റോ വയ്‍ക്കാന്‍ പോയപ്പോള്‍ പാര്‍വതിയെ കൂടെ കൊണ്ടുപോയതാണെന്നും പാര്‍വതി നടന്നൂന്നു പറയുന്ന റെഡ് കാര്‍പറ്റ് യഥാര്‍ഥ റെഡ് കാര്‍പറ്റ് അല്ലെന്നും റെഡ് കാര്‍പറ്റ് എന്താണെന്നറിയാത്ത പുറംപോക്കു പാര്‍ട്ടീസിനു ചുമ്മാ കയറിനടന്നു ഫോട്ടോയെടുക്കാന്‍ വേണ്ടിയിട്ടിരുന്ന റെഡ് കാര്‍പറ്റില്‍ നിന്നു ഫോട്ടോയെടുത്തൊരു തട്ടിപ്പായിരുന്നു അതെന്നും വൃത്തികെട്ട ഗോസിപ്പുകാര്‍ പറയുന്നുണ്ട്. പാര്‍വതി ഓമനക്കുട്ടനെ റെഡ് കാര്‍പറ്റില്‍ പിടിച്ചിട്ട് ആദരിച്ചു എന്ന വാര്‍ത്ത എന്തായാലും ചില മലയാള പത്രങ്ങളിലൊഴികെ ലോകത്തൊരു മാധ്യമത്തിലും വന്നിട്ടില്ലെന്നും ഈ ആഭാസന്മാര്‍ പറയുന്നു.

എന്നാല്‍, ഞാനിതൊന്നും വിശ്വസിക്കില്ല. മുയല്‍പ്പൂടയ്‍ക്ക് ലോകസുന്ദരിപ്പട്ടം മിസ്സായ മിസ് പാര്‍വതി മലയാളികളുടെ അഭിമാനമാണ്, രോമാഞ്ചമാണ്. വേള്‍ഡ് സിനിമ വേണ്ടെന്നു വച്ച് പാര്‍വതി മലയാളത്തിലേക്കു വരുന്നത് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് കാടിന്‍റെ മക്കള്‍ എന്ന പഴയ സിനിമയുടെ സെക്കന്‍ഡ് പാര്‍ട്ട് എടുക്കാന്‍ വരുന്നതുപോലെ തന്നെ വലിയ കാര്യമാണ്. ഇതില്‍ കംപ്ളീറ്റും ഞാന്‍ അഭിമാനിക്കുന്നു.

പിന്നെ, കാവ്യ മാധവനു മലയാള സിനിമയിലേക്കു തിരിച്ചു വരാന്‍ അനുയോജ്യമായ ഒരു പടം തന്നെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ സ്റ്റാര്‍ ദിലീപിന്‍റെ നായികയായി റണ്‍വേ എന്ന സൂപ്പര്‍ ഹിറ്റ് പടത്തിന്‍റെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവത്തില്‍. അതൊരു വരവായിരിക്കും എന്നതില്‍ സംശയമില്ല. എനിക്ക് കാവ്യയും പാര്‍വതിയും ഒരുപോലെയാണ്. ശ്രിമതി കാവ്യ നിഷാല്‍ കോഴിക്കോട്ട് കടയുദ്ഘാടനങ്ങള്‍ നടത്തുന്നത് അത്ര മോശപ്പെട്ട കാര്യവുമല്ല. കോഴിക്കോട്ടെ തന്നെ വെസ്റ്റ്ലൈഫ് എന്ന ഇടത്തരം തുണിക്കടയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പാര്‍വതി ഓമനക്കുട്ടന്‍. കടയുദ്ഘാടനം ചെയ്തത് ഓളാണ്. കടയുടെ അസംഖ്യം പരസ്യബോര്‍ഡുകളില്‍ അര്‍ധനഗ്നയായി വിരിഞ്ഞിരിക്കുന്നതും ഓളാണ്. എല്ലാവര്‍ക്കും മലയാള സിനിമയുടെ ആശംസകള്‍ !

Related Posts with Thumbnails
  • Agreed. But being empirical doesn't make it a good post. Does it? I'm not insistent that he should write only brilliant posts, but having read him for years now, just make me bothered when his blog( and brains) get littered!! And FYI his good posts are imposing me to read it!
  • Parvathy Omanakkuttan won't need much make-up to appear as a vampire, that's it. (I never felt she is beautiful by any standards. I cannot imagine how she won the title. Did the judges panel consist of only blind people?)
  • thanseem
    എല്ലാ പാലാക്കാരെയും പോലെ പിശുക്കനല്ല.. ട്രയിനില്‍ എ/സി കാറില്‍ പതിവായി യാത്ര ചെയ്യുന്ന ആളാണ് ബെര്‍ളി എന്ന് മനസ്സിലായി.
  • thanseem
    എല്ലാ പാലാക്കാരെയും പോലെ പിശുക്കനല്ല.. ട്രയിനില്‍ എ/സി കാറില്‍ പതിവായി യാത്ര ചെയ്യുന്ന ആളാണ് ബെര്‍ളി എന്ന് മനസ്സിലായി.
  • തൊമ്മന്‍
    പ്രിയ കമന്റര്‍മാരേ..

    ബെര്‍ളിക്കെന്തുപറ്റി? പത്തുപന്ത്രണ്ട് മണീക്കൂറു കഴിഞ്ഞിട്ടും പുതിയ പോസ്റ്റിടാതിരിക്കാന്‍..
  • പുലിക്കുട്ടി
    ഇതിപ്പോ മെത്രനച്ചന്റെ ഇടയ ലേഖനം പോലെ ആയല്ലോ , ഒന്നും മനസിലായില്യ
  • Berly, What did you want to say by this post?
  • Anybody here including the (once respected) author know any mechanism to filter and subscribeto only the good or read-worthy posts in this blog? For those occasional gems this guy publishes (remember the good old times when he wrote posts like "തൃശൂര്‍ പൂരം ഇനി മുതല്‍ റിയോ ഡി ജെനീറോയില്‍", "മമ്മൂട്ടിക്ക് സിബിഐ ഡയറക്ടര്‍ പദവി" and when he never had nasty good-for-nothing s**ts as comments) why am i forced to read crap like this?

    And Mr.Berly, it is quite ok with us even if you don't blog everyday. But when you do, do it like "ജൂറീ, സോറി ! (രഹസ്യ-വെബ്ക്യാം സംപ്രേഷണം)" or "നാളെ സിപിഎം ഹര്‍ത്താല്‍". We love you for it. AND not because you give us "something" to read everyday!!
  • Ain't the quality of writing empirical ?. You wouldn't know until you check back in and read it.. IMHO no body imposes you to read it. The posts that are linked to in the home pages are worth a read. Try it
  • Agreed. But being empirical doesn't make it a good post. Does it? I'm not insistent that he should write only brilliant posts, but having read him for years now, just make me bothered when his blog( and brains) get littered!! And FYI his good posts are imposing me to read it!
  • ശരിക്കും എന്താ ഉദ്ദേശിച്ചത്....
  • "കാവ്യ മാധവനു മലയാള സിനിമയിലേക്കു തിരിച്ചു വരാന്‍ അനുയോജ്യമായ ഒരു പടം തന്നെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ സ്റ്റാര്‍ ദിലീപിന്‍റെ നായികയായി റണ്‍വേ എന്ന സൂപ്പര്‍ ഹിറ്റ് പടത്തിന്‍റെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവത്തില്‍. അതൊരു വരവായിരിക്കും എന്നതില്‍ സംശയമില്ല."
    ATHE BHAGYA JOLIKAL ENNU PARANJU PARANJU 2 PERUM IPPOL VEETTIL IRIPPAYYI... AAKKE MUNGIYAAL KULIRILLANALLAE ....
  • art
    ആ 'മാത്രുഫൂമി' ക്കാരന്‍ കട്ടോണ്ട് പോവാതിരിക്കാനായിരിക്കും ഇങ്ങനെ ആക്കിയത്
  • കാവ്യാമാധവന്‍ എന്റെ ഒരു ലത്‌ ആണ് .. (സ്വപ്ന സുന്ദരി ) പിന്നെ പാര്‍വതി ഓമന കുട്ടന്‍.. ഒള്ളത്‌ പറയാമല്ലോ .. എനിക്ക് ഇവളെ ഇഷ്ടമാണ് .. കാരണം മിസ്സ്‌ വേള്‍ഡ് രണ്‍ര്‍അപ്പ് ആണെന്നുള്ള ഒരു ജാഡ ഇത് വരെ അവളുടെ സംസാരത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല .. എല്ലാ മലയാളം ഇന്റര്‍വ്യൂവിലും മലയാളത്തില്‍ അതും ശുദ്ധ വെടിവുള്ള മലയാളത്തില്‍ ആണ് ഈ കുട്ടി സംസാരിക്കുന്നത് .. പിന്നെ അവളുടെ എളിമ.. ഇതെല്ലാം കൂടി നോക്കുമ്പോ.. കേരളം എന്നാ ഇട്ടാവട്ടത്ത്‌ നടന്ന മിസ്സ്‌ കേരള ആയാ രഞ്ജിനി ഹരിദാസന്‍ എന്ന മഹാ ദുരന്തത്തിന് മുന്നില്‍ ഇതൊക്കെ എത്രോയോ മഹത്തരം ആണ് .. രഞ്ജിനി മിസ്സ്‌ വേള്‍ഡ് മത്സരത്തില്‍ ഒന്ന് പങ്കെടുത്തിരുന്നെങ്കില്‍ ?? ജെട്ടി പോയിട്ട് ഒരു കോണം പോലും ഇടാതെ അവള്‍ നടക്കും .. ബെര്‍ലി ജാടയുടെ കര്യാമാണ് പറഞ്ഞെതെന്കില്‍ ആദ്യം രണ്ജിനിയില്‍ തുടങ്ങാം എന്നിട്ട് പോരെ ഇത്രയും പോപ്പുലര്‍ ആയിട്ടുള്ളവരെ അളക്കാന്‍ ??
  • ബെര്‍ളിയുടെ പാപ്പരാസിത്തരങ്ങള്‍....
  • sreekuttan
    ഒരു പരസ്പരബന്ധമില്ലാത്തതുപോലെ. എന്താ ചേട്ടാ പറ്റിയത്.
  • ബെര്‍ളിയെ കണ്ടിട്ടാണോ കാവ്യ മുഖം പൊത്തിയിരുന്നത്...?
    ആയിരിക്കും അതാ ഇത്ര ദേഷ്യം...!!!
  • kattakkada_sasi
    ithonnum alla karyam annane aaa mathruphumikkar onnu viratti ...athinu sesham annan ingana....
  • prak
    എന്തൊരു പോസ്റ്റ്‌ അപ്പ ഇതു ...കവ്യെ ട്രെയിനില്‍ വച്ച് കണ്ടു എന്ന് അങ്ങ് ഒരു വരി എഴുതിയാല്‍ പോരെ. സൈഡ് ബിസ്സിനെസ്സ് ആയി ബെര്‍ല്യ്ക്ക് ബ്ലോഗ്‌ എഴുതാന്‍ അറിയാം ..കാവ്യക്ക് ഉത്ഖാടനം ചെയാനും അറിയാം ....
  • ജസ്റ്റിന്‍
    ദിവസവും ഒരു പോസ്റ്റ്‌ എങ്കിലും ഇട്ടില്ലെങ്കില്‍ ബെര്‍ളിയെ പോലീസ് പിടിക്കുകയൊന്നും ഇല്ല കേട്ടോ !!!
blog comments powered by Disqus