‘പഴങ്കഞ്ഞിരാജാ’

‘പഴങ്കഞ്ഞിരാജാ’

എംടി-ഹരിഹരന്‍-മമ്മൂട്ടി ടീമിന്‍റെ വയോജന സംരംഭമായ രാജ്യാന്തര ചിത്രം പഴശ്ശിരാജാ റിലീസ് ചെയ്തിട്ട് കാണാനൊക്കുമോ എന്നതു സംശയമാണ്. ഒക്ടോബര്‍ രണ്ടിന് സിനിമ റിലീസ് ചെയ്യുമെന്നും അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പഴശ്ശിരാജാ കാണാമെന്നും വിചാരിച്ചിരുന്നതാണ്. ദേ, ഇപ്പോള്‍ പറയുന്നു, അങ്ങിനെ ഇങ്ങിനെയൊന്നും രാജാവ് അന്തപ്പുരം വിട്ടു പുറത്തേക്കു വരില്ലെന്ന്.

25 കോടിയിലധികം രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രമായതിനാല്‍ നിര്‍മാണ ചെലവ് തിരിച്ചുപിടിക്കുന്നതിന് ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനു നിര്‍മാതാക്കള്‍ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ ഉത്തരവായി വരാനുള്ള താമസം കണക്കിലെടുത്ത് റിലീസിങ് ഏഴാം തീയതിയിലേക്കു മാറ്റിയെന്നാണ് ഇപ്പോള്‍ പറയുന്നത്. മൂന്നു കോടി മുടക്കുന്ന ഒരു സിനിമ തന്നെ ഇവിടെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവാതെ പൊളിയുമ്പോള്‍ 25 കോടി മുടക്കിയ സിനിമയ്‍ക്കു മുടക്കു മുതല്‍ തിരിച്ചുകിട്ടണമെങ്കില്‍ ഒരു ടിക്കറ്റ് 1000 രൂപയ്‍ക്ക് എങ്കിലും വില്‍ക്കേണ്ടി വരും. അല്ലെങ്കില്‍ തിയറ്ററിലെത്തുന്നവന്‍റെ കിഡ്നിയും കിടുങ്ങാമണിയും വരെ എടുത്തു വില്‍ക്കേണ്ടി വരും. അതൊന്നുമില്ലാതെ തന്നെ സിനിമ അഞ്ചു ഭാഷകളിലും അറുനൂറു തിയേറ്ററുകളിലും (അതോ എഴുനൂറോ?) സിനിമ ഹൗസ് ഫുള്ളായി ഓടട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

ഹരിഹരന്‍ മികച്ച മികച്ച സംവിധായകനാണ്. എംടി ഭയങ്കരനായ എഴുത്തുകാരനാണ്. മമ്മൂട്ടി അതുല്യനടനാണ്. മലയാള ചലച്ചിത്രഭാഷയെ വ്യത്യസ്തമായ അനേകം ചിത്രങ്ങളിലൂടെ അനശ്വരമാക്കിയിട്ടുള്ളവരാണിവര്‍. മഹത്തായ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗം മാത്രമൊന്നു കണ്ടു നോക്കൂ.-


എന്നാല്‍, കാലമതല്ല. എംടിക്കു വയസ്സായി, ഹരിഹരനു വയസ്സായി, ശരത് കുമാറിനു വയസ്സായി. ചെറുപ്പക്കാരനായി അവശേഷിക്കുന്നത് മമ്മൂട്ടി മാത്രമാണ്. പോരെങ്കില്‍ പഴശ്ശിരാജാ നിര്‍മിച്ചു തുടങ്ങിയിട്ട് കാലം കുറെയായി. എന്നു വച്ചാല്‍ വര്‍ഷങ്ങള്‍. ഇത്രകാലം കൊണ്ട്, ഇത്ര പണം മുടക്കി നിര്‍മിച്ച ചിത്രം എന്നതുകൊണ്ട് അത് മഹത്തായ ചിത്രമായിരിക്കണമെന്നൊന്നുമില്ല. എന്‍റെ പരിമിതമായ അറിവനുസരിച്ച് ഇത് ഓഗസ്റ്റ് 15ന് ഇറങ്ങാനിരുന്ന സിനിമയാണ്. എന്നാല്‍ അക്കാലത്താണ് ലോകപ്രശസ്തനായ റസൂല്‍ പൂക്കുട്ടി സിനിമയുടെ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കണ്ട് ഞെട്ടിയത്. ഇങ്ങനെയൊരു സിനിമ ഹൊ, ഭയങ്കരം- എന്ന മട്ടില്‍. ഹരിഹരനെ ചെന്നു കണ്ട് അഭിനന്ദനമറിയിച്ച പൂക്കുട്ടി അതിന്‍റെ സെമണ്ടിന്‍റെ പരിപാടി ഏറ്റെടുക്കുകയായിരുന്നു. പന്നെ കംപ്ലീറ്റും മാറ്റി റെക്കോര്‍ഡ് ചെയ്തു.

ചിത്രീരിച്ച സീനുകളിലെ യുദ്ധരംഗങ്ങള്‍ വീണ്ടും ചെയ്‌തു ശബ്ദം ചിത്രീകരിച്ചു. മുംബൈയിലെ ഒരു കൊല്ലന്റെ ആലയില്‍ പോയി പ്രത്യേകം പറഞ്ഞുകൊടുത്തു നിര്‍മിച്ച പരിച ഉപയോഗിച്ചാണ്‌ ശബ്ദം സൃഷ്‌ടിച്ചത്‌.ചിത്രത്തിലെ ഒരു കഥാപാത്രം പുഴയിലേക്ക്‌ വീഴുന്ന രംഗത്തില്‍ ആ നടന്റെ അതേ ഉയരത്തിലും പൊക്കത്തിലുമുള്ള ഒരാളെ കൊണ്ടുവന്ന്‌ അയാള്‍ പുഴയില്‍ തള്ളിയിട്ടാണ് ശബ്ദം റെക്കോഡ്‌ ചെയ്‌തത്. ഒരു ലക്ഷത്തിലേറെ ശബ്ദങ്ങള്‍ പഴശ്ശിരാജയ്‌ക്കു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്‌. ലോകനിലവാരത്തില്‍ പൂക്കുട്ടി പിടിച്ച ശബ്ദങ്ങള്‍ വല്ലതും ലോക്കല്‍ നിലവാരമുള്ള നമ്മുടെ തിയറ്ററുകളില്‍ കേള്‍ക്കുമോ എന്നതാണ് ഇനിയറിയേണ്ടത്.

എന്തായാലും വലിയ പ്രതീക്ഷയോടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന പഴശ്ശിരാജയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് കണ്ടിട്ട് ഞെട്ടിപ്പോയി. ഇതാണ് മലയാളത്തിലെ ആദ്യത്തെ ലോകസിനിമയുടെ ട്രെയിലര്‍-

ട്രെയിലര്‍ എന്നു പറയുമ്പോള്‍ ഒരു സിനിമയിലെ ഏറ്റവും ആകര്‍ഷമായ ഷോട്ടുകളും സൂചനകളും വച്ചുണ്ടാക്കുന്ന സാധനം എന്നാണല്ലോ സങ്കല്‍പം. ആ നിലയ്‍ക്ക് ട്രെയിലര്‍ നിരാശപ്പെടുത്തുന്നു എന്നാണെന്‍റെ അഭിപ്രായം. വന്‍മരങ്ങള്‍ സമ്മേളിച്ച ഗാനങ്ങളും അറുബോറാണ് എന്നാണെന്‍റെ അഭിപ്രായം. ഒരെണ്ണം കണ്ടു നോക്കൂ.

എങ്കിലും, സിനിമയുടെ ട്രെയിലറിലൊന്നുമല്ല കാര്യം, ശരിക്കും ത്രസിപ്പിക്കുന്ന സീനുകളും സംഭാഷണങ്ങളും മനപൂര്‍വം ട്രെയിലറില്‍ നിന്നൊഴിവാക്കിയതാണെന്നു ‍ഞാന്‍ വിശ്വസിക്കുന്നു. യൗവ്വനയുക്തനായ മമ്മൂട്ടിയും ശരത്കുമാറും കനിഹയും പത്മപ്രിയയുമൊക്കെ കൂടി ലോകസിനിമയ്‍ക്കു മുന്നില്‍ മലയാളസിനിമയ്‍ക്ക് പുതിയൊരു വിലാസം ഉണ്ടാക്കിത്തരുമാറാകട്ടെയെന്നും അങ്ങനെ അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാള സിനിമയ്‍ക്കുണ്ടാക്കിയ ചീത്തപ്പേര് ഗോകുലം ഗോപാലനായിട്ട് മാറ്റട്ടെയെന്നും നമുക്കു പ്രത്യാശിക്കാം.

പഴശ്ശിയുടെ സന്തതസഹചാരിയായ എടച്ചേന കുങ്കനായി ശരത്‌കുമാര്‍, കുറിച്യനേതാവ്‌ തലയ്‌ക്കല്‍ ചന്തുവായി മനോജ്‌ കെ. ജയന്‍, കുറുമ്പ്രനാട്‌ രാജാവായി തിലകന്‍, മൂപ്പനായി നെടുമുടി വേണു, കണാരമേനോനായി ജഗതി ശ്രീകുമാര്‍, കൈതേരി അമ്പുവായി സുരേഷ്‌ കൃഷ്‌ണ തുടങ്ങിയവര്‍ വെള്ളിത്തിരയിയിലെത്തുന്നു. തെലുങ്ക്‌ നടന്‍ സുമനാണ്‌ പഴയവീടന്‍ ചന്തുവിന്റെ വേഷത്തിലെത്തുന്നത്‌. ആക്ഷന്‍ നായിക നീലിയാകുന്നത്‌ പത്മപ്രിയയാണ്‌.

വടക്കന്‍ വീരഗാഥയില്‍ കാണിച്ചതുപോലെ ഒരു എംടി മാജിക് ഇതിലുണ്ടാവില്ല എന്നാണ് സൂചനകള്‍. ചരിത്രത്തിലില്ലാത്ത ഒരൊറ്റ കഥാപാത്രമോ കഥാസന്ദര്‍ഭമോ ഈ സിനിമയില്‍ ഇല്ല എന്നാണ് സംവിധായകന്‍ തന്നെ പറയുന്നത്. ഒരു വടക്കന്‍ വീരഗാഥ എന്നത്‌ ഫാന്റസിയുടെ തലത്തില്‍ നില്‍ക്കുന്ന നാടോടിക്കഥയായിരുന്നു. പാണന്‍മാര്‍ പാടിനടന്ന വാമൊഴിപ്പാട്ട്‌. പഴശ്ശിരാജ പറയുന്നത്‌ ചരിത്രമാണ്‌. അതില്‍ ഭേദഗതി വരുത്താനാവില്ലെന്നും ഹരിഹരന്‍ പറയുന്നു.

പഴശ്ശിരാജാ അഞ്ചു ഭാഷകളില്‍ ഇറങ്ങുമ്പോള്‍ എല്ലായിടത്തും നമ്മള്‍ മലയാളികളുടെ ആവേശത്തോടെ സ്വീകരിക്കപ്പെടുമോ എന്നതാണ് മറ്റൊരു സംശയം. മാത്രവുമല്ല, സിനിമയിലൂടെ പഴശ്ശിരാജയെ ആദ്യത്തെ സ്വാതന്ത്ര്യപ്പോരാളിയായി ചിത്രീകരിക്കാനാണ് ശ്രമം എന്നു സംശയിക്കുന്ന തമിഴകം ആദ്യത്തെ സ്വാതന്ത്ര്യപ്പോരാളി തമിഴ് നാട്ടിലെ പുലിത്തേവരാണെന്നും അങ്ങനെയിരിക്കെ കുപ്രചരണത്തിനു ശ്രമിക്കുന്ന സിനിമയില്‍ ശരത്കുമാര്‍ എന്തിനഭിനയിച്ചു എന്നുമാണ് ചോദിക്കുന്നത്. സിനിമയുടെ വെബ്‍സൈറ്റ് റിലീസിങ് ചടങ്ങില്‍ ഇതു വിവാദമായപ്പോള്‍ സംവിധായകന്‍ ഹരിഹരനും ശരത്കുമാറും കൂടി ഒരുവിധത്തില്‍ ആളുകളെ സമാധാനിപ്പിക്കുകയായിരുന്നത്രേ. സിനിമയില്‍ പുലിത്തേവരെ താഴ്ത്തിക്കെട്ടുന്ന ഒന്നും ഉണ്ടായിരിക്കില്ല എന്നും ശരത് ഉറപ്പ് കൊടുത്തുകഴിഞ്ഞു.ഉണ്ടെന്നു തമിഴകത്തിനു തോന്നിയാല്‍ ?

എല്ലാം മഗളമാകട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. വര്‍ഷങ്ങള്‍ കൊണ്ട് പണിതു പണിത് പഴശ്ശിരാജാ ഒരു പഴങ്കഞ്ഞിരാജ ആയി എന്ന ആരോപണങ്ങളെ എല്ലാം നിഷ്പ്രഭമാക്കി പഴശ്ശിരാജാ ചരിത്രത്തിലേക്ക് റിലീസ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കാം.

Related Posts with Thumbnails
  • padam irangatte mashe ennittu pazhankanjiyenno nalla kanjiyenno parayam. ethayalum valikkilla urappu.
  • sheik
    You seem to be talking out of frustration as the date has been postponed.
    You have lost the respect that you had with this article.
    The trailer and songs were great. There is a certain treatment required for period films. You can't shoot a period film like sagar alias jacky. Look at jodhaa akbar for instance.

    I cannot take your blog entry seriously because it's nothing more than an immature statement from an ungrateful kid.

    Please remember that the makers of this film were essential elements of the golden period of malayalam cinema. Look where we are now. Trying to ape what the other south Indian states do, miserably.

    Watch robin hood. It's a mix of several hindi and english films. It has a song in a park like the old telegu films.
    Hero and Heroine dancing around trees literally to an average tune by a disinterested music director, picturised by a disinterested director who clearly gave the whole responsibility to a choreographer who's obviously in hurry to catch his or her flight to the next set.

    Malayalam cinema has become a platform for coolie workers where each and everyone person will come, do his mimicry and go back home.

    I think the malayalam audience don't deserve a film like pazhassi raja. You deserve the cheap bull-shit comedies. Let's all just melt into the pile of shit that malayalam cinema has been producing for the past couple of decades and sit and laugh at a team who're trying to give us what we could never even dream of.

    Sorry Berly. This entry is one of the worst from a malayalee.
  • ഒരു സിനിമ പുറത്തു വരുന്നതിനു മുമ്പ് അതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാദ്യമങ്ങളില്‍ കൊടുക്കുന്നതും, ട്രെയിലര്‍ കാണിക്കുന്നതും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ ആണ്. ആ ചര്‍ച്ചകളൊക്കെ അവര്‍ വിചാരിക്കുന്ന പോലെ തന്നെ ആകണം എന്ന് പറയാന്‍ ഒക്കുവോ?.. അത് കൂടാതെ കൊറേ ആളുകള്‍ ചോര നീരാക്കി എന്നത് കൊണ്ട് മാത്രം ഒരു പടം നന്നാവണമെന്നില്ല. ഒരു ചരിത്ര സൃഷ്ടി ആകണമെന്നും ഇല്ല . മലയാളത്തില്‍ ഒരു പടം 25 കോടി മുടക്കി പിടിക്കുന്നവന് ഒന്നുകില്‍ വട്ട് അല്ലെങ്ങില്‍ എല്ലിന്റെ ഉള്ളില്‍ വറ്റ് കുത്തിയിട്ട്.... ഓരോരുത്തര്‍ കാണിക്കുന്ന പാകാന്‍ ഭ്രാന്തിനു നാട്ടുകാര്‍ ഒക്കെ തലയും കുത്തി നില്‍ക്കണം എന്നുണ്ടോ?..
  • setulaxmi
    ബെര്‍ലിയുടെ ഈ പോസ്റ്റിനോട് എനിക്ക് വ്യക്തിപരമായ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല, ഒരു കൂട്ടം കലാകാരന്മാര്‍ ദിനരാത്രങ്ങളുടെ കഠിനപരിശ്രമത്തിന്റെ ഫലമായി ചോര നീരാക്കി നിര്‍മ്മിച്ച ചലച്ചിത്രം എന്ന കലാസൃഷ്ടി പ്രദര്‍ശിക്കപ്പെടുന്നതിന് മുമ്പേ “അനാവശ്യമായ ഒരു അവലോകനം“ നടത്തി കൈയ്യടി വാങ്ങാനാണ് ബെര്‍ളി ശ്രമിച്ചിരിക്കുന്നത്. ഒരു പക്ഷേ, സിനിമ പുറത്തിറങ്ങിയതിന് ശേഷം, അത് വെറും കത്തിയാണെന്ന് മനസിലാക്കിയതിന് ശേഷം, ഇത്തരമൊരു ഹാസ്യാവലോകനം നടത്തിയിരുന്നെങ്കില്‍ അതില്‍ ആത്മാര്‍ത്ഥതയുണ്ടാവുമായിരുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുന്നേ അതിന്റെ ജാതകം നോക്കണോ ബെര്‍ലി??
  • sujithorkattery
    Berlychettoo...njan oru puthiya blogger anu..anugrahikanam
  • migratorybird
    പ്രിയ ബെര്‍ളി,
    ഈ ഗോകുലം ഗോപാലന്റെ ഒരു കാര്യം!
    25 കോടി മുടക്കിയ പടത്തിന്റെ മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ ടിക്കെറ്റ്‌ ചാര്‍ജ്‌ കൂട്ടണം അത്രേ! അങ്ങനെ ആണെങ്കില്‍ താങ്കള്‍ പറഞ്ഞപോലെ, പടം കാണാന്‍ കയറുന്നവന്റെ കിടുക്കാമണി വരെ കട്ട് ചെയ്യേണ്ടി വരുമല്ലോ...മാത്രമല്ല, ഈ ലോജിക്‌ ഉപയോഗിച്ചാണെന്കില്‍ ,ആയിരം കോടിയോളം മുടക്കി പുറത്തു വരുന്ന ജയിംസ്‌ കമെറോണ്‍ ചിത്രം 'അവതാര്‍' കാണാന്‍ പോകുമ്പോള്‍ വീടും പറമ്പും തീറെഴുതിയ ആധാരം കൂടെ കയ്യില്‍ ഉണ്ടായാല്‍ നന്ന്..!
  • Arrahman
    ithil suraj venjaramoodinte comedy kanumo?
  • ഹി ഹി ഹി ... അതൊരു അടിപൊളി ചോദ്യമായി ... ഈ പടം ഷൂട്ട്‌ ചെയ്തു തുടങ്ങിയിട്ട് അഞ്ചാറ് കൊല്ലമായെന്നു തോന്നുന്നു. അതായതു casting ന്റെ സമയത്ത് വെഞ്ഞരന്മൂട് സിനിമയില്‍ വന്നിട്ടില്ലെന്ന് തോന്നുന്നു. അത് കൊണ്ട് ഇല്ലതിരിക്കനാണ് ചാന്‍സ് കൂടുതല്‍ ... പറയാന്‍ പറ്റില്ല
  • Dear migratory bird

    i read the book but not seen the movie

    it may be your opinion about jesus but what he tried to portray was a mystical relationship between a man and god, a man who struggles in every moment but without fear and hope. I wrote this even though i cannot accept the jesus i belive in the way Nikos Kazantzakis wrote.

    I am fully aware of the കിഴങ്ങതരം but i am not a കിഴങ്ങന്‍ to compare Martin Scorsese to Hariharan

    ഒരു സമൂഹത്തിന്റെ മുഖ്യ ധാര വിശ്വാസങ്ങളെ ( അത് ചരിത്രമോ, ഐതിഹ്യമോ സാഹിത്യമോ സിനിമയോ) എന്തിന്റെ പേരിലനെകിലും തിരുത്തി പറയുന്നതിനോട് എനിക്ക് വ്യക്തി പരമായി യോജിക്കാന്‍ സാധിക്കില്ല

    ഇതിനെ കിഴങ്ങതരമെന്നും അരൂ ബോരെന്നും എന്ത് വിളിച്ചാലും

    പുതിയ ഐതിഹ്യവും പുതിയ പഴം ചൊല്ലും പുതിയ പഴ മൊഴിയും ഉണ്ടാക്കി കാലം കഴിക്കുന്നതിനോട് കിഴങ്ങതരമെന്നു ഞാന്‍ തിരിച്ചു പറയും

    ഓ വീ വിജയനും കാരൂരും കുമാരനാശാനും ഇങ്ങനെ വളച്ച് ഓടിച്ചവരല്ല



  • migratorybird
    മാത്യൂസാര്‍,
    കലാകാരന്മാര്‍ 'ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍' എന്നാണ് ഒരു അവസരത്തില്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്.എഴുത്തുകാര്‍,ചിത്രകാരന്മാര്‍,സംഗീതജ്ഞര്‍,നാടകകൃത്തുക്കള്‍, അഭിനേതാക്കള്‍ അവരെല്ലാം ഇതില്‍ പെടും.ദൈവത്തെ അറിയാനുള്ള ഉപാസനയാണ് സംഗീത,നൃത്ത,സാഹിത്യ,അഭിനയാദി കലകള്‍ എന്നാണ് ഭാരതീയ വിശ്വാസം.ചരിത്രത്തെ വളച്ച് ഒടിക്കുന്നു,ഒടിക്കുന്നു.എന്ന താങ്കള്‍ പറയുന്നല്ലോ- ചരിത്രം ഇന്നത് ആണ് അല്ലെങ്കില്‍ ആയേ തീരൂ എന്ന എന്തിനാണ് താങ്കള്‍ വാശി പിടിക്കുന്നത്?

    ഇന്നലത്തെ രാഷ്ട്രീയം ആണ് ഇന്നത്തെ ചരിത്രം,ഇന്നത്തെ രാഷ്ട്രീയം നാളത്തെ ചരിത്രവും- താങ്കള്‍ കേട്ടിട്ടില്ലേ അത്?

    പില്‍ക്കാലത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചരിത്ര വസ്തുതകള്‍ manufacture ചെയ്യപ്പെടുകയാണ്പലപ്പോഴും. എഴുത്തുകാരുടെ സര്‍ഗചെതന ചിലപ്പോള്‍ , ബോധപൂര്‍വമായി നടന്നിട്ടുള്ള ഈ നിര്‍മിതികളെ പൊളിച്ച നമുക്ക് കാട്ടിത്തരും:'രണ്ടാമൂഴം', 'വൈശാലി','പെരുന്തച്ചന്‍' ഒക്കെ എടുത്തുനോക്കൂ- ഇവയിലൊക്കെ രാഷ്ട്രീയം ഇല്ലേ?ആളുകള്‍ വിശ്വസിക്കുന്ന, അല്ലെങ്കില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി എഴുത്തുകാര്‍ പോകുന്നത് ചിലപ്പോള്‍ സത്യാന്വേഷണ ത്വര മൂലം ആണെങ്കിലോ?

    ചരിത്രം നീതി പുലര്‍ത്താത്ത കഥാപാത്രങ്ങളായ 'ഊര്‍മിള' ,'കര്‍ണന്‍' തുടങ്ങിയവരെ ഹൃദയത്തില്‍ ഏടിയ സാഹിത്യകാരന്മാര്‍ അവരെ എന്നേക്കും അനശ്വരര്‍ ആക്കുന്നു.സല്‍മാന്‍ റഷ്ദിയുടെ 'സാത്താന്റെ വചനങ്ങള്‍' ഉയര്‍ത്തി വിട്ട കൊടുംകാറ്റ് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലല്ലോ.ഡാന്‍ ബ്രൌണ്‍ പോലെയുള്ളവര്‍ ആകട്ടെ, പള്‍പ് ഫിക്ഷന്‍ വില്‍ക്കാന്‍ വേണ്ടിയാന്‍ controversy ഉണ്ടാക്കുന്നത്.ഡാ ഡാവിഞ്ചി കോഡ് ഒരു തരത്തിലും ഉള്ള ആത്മീയനുഭവം ആയിരുന്നില്ല എന്നുള്ള കാര്യം നമുക്ക് ഏവര്‍ക്കും അറിവുള്ളതാണ്.ആ പുസ്തകവും സിനിമയും നിരോധിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദം ഗുണം ചെയ്തത്‌ ആ എഴുത്തുകാരന് മാത്രം ആയിരുന്ന്-270മില്യന്‍ പൌണ്ടില്‍ അധികം അങ്ങേര്‍ ഉന്ടാകിയെന്ന് റിപ്പോര്‍ട്ടുകള്‍.

    പിന്നെ, താങ്കള്‍ പറയുമ്പോലെ മാര്‍ട്ടിന്‍ സ്കൊര്സെസെ യെയും ഹരിഹരനെയും കമ്പയര്‍ ചെയ്യണം എങ്കില്‍ എന്റെ തലയില്‍ 'ആലപ്പുഴയിലെ ചെളി' ആയിരിക്കണം.

    മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കുന്നത് 'സത്യം ബ്രൂയാല്‍ ന ബ്രൂയാല്‍ ന സത്യം അപ്രിയം' ( അപ്രിയമായ സത്യം പറയരുത്‌) എന്നത് ആണ്. എന്നാല്‍ ഹൃദയം തുറന്ന് അഭിപ്രായ പ്രകടനം നടത്താന്‍ ഉള്ള ഇടങ്ങള്‍ ആണല്ലോ ബ്ലോഗുകള്‍.

    എന്തിനേയും ഏതിനെയും-വിശേഷിച്ച് പ്രശസ്തി ഉള്ളവരെ attack ചെയ്യുന്നത് 'ക്ഷണപ്രഭാചന്ചലം' ആയ പ്രശസ്തി നേടിത്തന്നാലും അത് നില നില്‍ക്കില്ല എന്ന താങ്കള്‍ അറിഞ്ഞാല്‍ നന്ന്.ആരുടെയോ സ്ഥാപിത താല്പര്യ സംരക്ഷണത്തിനായി നടത്തിയിട്ടുള്ള ചരിത്രനിര്‍മ്മിതിയെ വച്ചു പൂജിക്കാതെ, മനസ്സിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടൂ സുഹൃത്തെ, അതിനകത്ത്‌ കാറ്റും വെളിച്ചവും കടക്കട്ടെ.
  • vellathilasaan
    മുൻവിധികളില്ലാതെ പടം കാണുന്നതാ ഒരു സുഖം! പക്ഷെ ഇപ്പറഞ്ഞത് പോലെ ട്രെയിലർ നിരാശാജനകമാണ്. പാട്ട് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഈയിടക്ക് വന്നിട്ടുള്ള പാട്ടുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് ചിന്തിച്ച് തല പുണ്ണാക്കാൻ എനിക്ക് മനസ്സില്ല. ഇളംകാറ്റ് വീസുതേ എന്ന പിതാമഹൻ ഗാനം ഓർമ്മപ്പെടുത്തുന്നുവോ അതോ എന്റെ വെറും തോന്നൽ മാത്രമാണോ? ജോൺസൺ എന്ന ഒരു പുലിയുടെ മടയ്ക്ക് മുന്നിലൂടെ നടന്ന് സിന്തറ്റിക് മ്യൂസിക് തേടിപ്പോയതെന്തിന് എന്ന് അന്തം വിടാൻ എനിക്ക് അവകാശമുണ്ടാവുമോ ആവോ? അതും പോരാഞ്ഞ് ഈ പാട്ടിലെ പല സീനുകളും വടക്കൻ വീരഗാഥയിൽ കണ്ട് നമ്മൾ നെഞ്ചിലും തലയിലും ഒക്കെ ഏറ്റിയതാണ്. ഇനി എങ്ങോട്ട് കേറ്റും? ചെറുപ്പത്തിലും വയസ്സിലും കാര്യമൊന്നുമില്ലെന്നാ തോന്നുന്നത്. ഇവരെല്ലാവരും ഇരുപതാം വയസ്സിൽ മരിച്ചു പോയവരൊന്നുമല്ലല്ലോ?

    ബെർളി പറഞ്ഞ പോലെ ലോകനിലവാരത്തില്‍ പൂക്കുട്ടി പിടിച്ച ശബ്ദങ്ങള്‍ വല്ലതും ലോക്കല്‍ നിലവാരമുള്ള നമ്മുടെ തിയറ്ററുകളില്‍ കേള്‍ക്കുമോ എന്നതാണ് ഇനിയറിയേണ്ടത്. എന്നാലും എന്തെങ്കിലും കാണുമായിരിക്കും എന്ന പ്രത്യാശ/മോഹം/ആഗ്രഹം/അഭിവാഞ്ച/ആക്രാന്തം/അരിയസ്സ്/അർബുദം മറച്ച് വെക്കുന്നില്ല. ഈശ്വരാ എന്നെയും എം.ടിയെയും ഹരിഹരിനേയും മലയാളി ജനതയേയും കാത്തോളണേ! വിമർശന പരിഷകളുടെ കണ്ണുകൾ നീയടക്കേണമേ.

    നോ:ബി: മിസ്റ്റാ. ഏബ്ഴാം ജോജീയോട് വിയോജിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ കാസ്റ്റിംഗ് ഇഷ്ടപ്പെട്ടു. എം ടിക്ക് സാഹിത്യത്തിനൊരു നൊബേൽ കൊടുത്താൽ എന്താ പുളിക്കുമോ? ഗോവാലകൃഷണൻ ചേട്ടൻ സബ്ടൈറ്റിലിട്ട് പറഞ്ഞ് കൊടുത്തില്ലായിരുന്നേൽ സായിപ്പിന് മനസ്സിലായേനെ. എ ബഞ്ച് ഓഫ് കോക്കനട്ട്! മേരിച്ചേയിയുടെ മോളും അന്റാർട്ടിക്കേൽ പഠിച്ച കൊണ്ടല്ലേ സായിപ്പിനെ പരിചയപ്പെടാൻ പറ്റിയത്. വല്ല്യ ആള് കളിച്ചാൽ ഞാൻ ബ്ലോഗരെക്കൂട്ടി കാശ് പിരിച്ച് തർജ്ജമ ചെയ്യിച്ച് കളയും. ഇന്നിപ്പോ ബ്ലോഗിലുള്ളവർക്ക് അസാധ്യമായി ഒന്നുമില്ല. വേറെ ലോകം വരെ സൃഷ്ടിച്ച് കളയും! എന്റീശ്വരാ എന്തോരമാ ഞാൻ എഴുതിക്കൂട്ടിയത്? എന്റെയൊരു അറിവും കഴിവും! ഞാൻ എഴുതാൻ പഠിച്ചെന്നാ തോന്നുന്നെ. മടുപ്പിക്കും!
  • pazhamvizhunghiyaraja
    Enthu unakka trailer aanu ivan maru kanikkunnathu. Maymutyiye dialogue kettappol chiriyanu vannathu. Sathyathil dailogue illathe trailer kanninkkukayayirunnu nannayirunnathu. Lavanmar ithonnum ennotu chodikkathe cheyathal inghine thanne irikkum :)
  • es_sivaram
    If this movie does not live upto the expectations, it will be a great disappoitment to all the Malayalam movie lovers. Since the project has been announced, so many people got excited about this - mostly because of their previous grand project - Oru Vadakkan Veeragadha. I think that the Vadakkan Veeragadha was more personal & the new movie is much more wider in scope. So many stars/characters means less screen time for each & therefore the big cast probably will not be very enjoyable - except for Mamootty. I never believed that PJ will be better than OVV - like Berly mentioned, writter & director became old - so they are probably past their peak time. But still, I hope the movie will be worth all the waiting. I am bored of all the junk we have been seeing since past many years. So, at least one movie watching 3-4 times :)

    Btb, on second watch, the trailer didnt look so bad. At least the setup looks on epic scale. Let us keep fingures crosseed....may be this is one time when the movie lovers are also praying for the success of the movie - not just the technicians & artists...:)

    Mamootty sound as though he has got cold - esp if you watch the first and then second :)

  • es_sivaram
    If this movie does not live upto the expectations, it will be a great disappoitment to all the Malayalam movie lovers. Since the project has been announced, so many people got excited about this - mostly because of their previous grand project - Oru Vadakkan Veeragadha. I think that the Vadakkan Veeragadha was more personal & the new movie is much more wider in scope. So many stars/characters means less screen time for each & therefore the big cast probably will not be very enjoyable - except for Mamootty. I never believed that PJ will be better than OVV - like Berly mentioned, writter & director became old - so they are probably past their peak time. But still, I hope the movie will be worth all the waiting. I am bored of all the junk we have been seeing since past many years. So, at least one movie watching 3-4 times :)

    Btb, on second watch, the trailer didnt look so bad. At least the setup looks on epic scale. Let us keep fingures crosseed....may be this is one time when the movie lovers are also praying for the success of the movie - not just the technicians & artists...:)

    Mamootty sound as though he has got cold - esp if you watch the first and then second :)

  • ബെര്‍ളീ...ഇതിന്റെ തിരക്കതയില്‍ ആയുധം വാളാണോ അതോ S കത്തിയാണോ.....?
  • പുലിക്കുട്ടി
    J ആകൃതി ഉള്ള വാള്‍
  • *അതു കലക്കി....!!!*

    2009/10/1 Disqus <>
  • ശരിക്കും ഈ സിനിമയുടെ പേരെന്താണ്?
    > പഴശ്ശിരാജ
    > പഴശ്ശിരാജാ
    > കേരളവര്‍മ്മ പഴശ്ശിരാജ
    > കേരളവര്‍മ്മ പഴശ്ശിരാജാ
    ഇതെല്ലാം പല പോസ്റ്ററുകളിലും സൈറ്റുകളിലുമായി കണ്ടവയാണ്. ‘റോബിന്‍ ഹുഡ്’ സര്‍ട്ടിഫിക്കറ്റില്‍ 'Robin Hood' ആണെങ്കില്‍, സിനിമയുടെ ഇംഗ്ലീഷ് ടൈറ്റിലില്‍ കാണിച്ചത് ‘Robinn Hood’.

    25 കോടി രൂപ തിരിച്ചു പിടിക്കാനായിട്ട് ചാര്‍ജ്ജ് 50% വര്‍ദ്ധിപ്പിക്കുന്നത് എവിടുത്തെ ന്യായം! സത്യം പറഞ്ഞാല്‍ പാട്ടു കേട്ടിട്ടും, അതെടുത്തു വെച്ചിരിക്കുന്നതു കണ്ടിട്ടും പണ്ടിറങ്ങിയ വീരഗാഥയുടെ പോലും ഗുണം തോന്നിയില്ല. ദൃശ്യങ്ങള്‍ക്ക് പറയത്തക്ക മികവും കാണുവാനില്ല. ഇനിയിപ്പോള്‍ സിനിമകളുടെ ചിലവ് കുറയ്ക്കണമെന്നാണല്ലോ നിര്‍മ്മാതാക്കള്‍ പറയുന്നത്. അങ്ങിനെ ചിലവു കുറഞ്ഞ സിനിമകളുടെ ടിക്കറ്റ് റേറ്റ് ഇതേ യുക്തിവെച്ച് കുറയ്ക്കുകയും ചെയ്യേണ്ടതല്ലേ?
    --
  • ബെര്‍ളീ...ഈ തിരക്കതയില്‍ ആയുധം വാളാണോ അതോ S കത്തിയണോ......?
  • Toji
    Nice post berleee, By the way, ഒരു പുതിയ "മാന്യന്‍" 3-4 ദിവസമായി എന്തെഴുതിയാലും ആരേക്കുറിച്ചെഴുതിയാലും എങ്ങനെ എഴുതിയാലും ഓരോ വിമര്‍ശനവുമായി വരുന്നുണ്ടല്ലോ!
blog comments powered by Disqus