ആസിയാന്‍ കരാര്‍ ദുരന്തങ്ങള്‍

ആസിയാന്‍ കരാര്‍ ദുരന്തങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ ആരുമറിയാതെ ഇരുട്ടു കൂട്ടി പോയി ഒപ്പിട്ട ആസിയാന്‍ കരാര്‍ പളയ ഗാട്ടുപോലെ ഇന്ത്യാമഹാരാജ്യത്തെയും ഇവിടുത്തെ കമ്യൂണിസ്റ്റ് ജനകീയ-തൊഴിലാളി പ്രസ്ഥാനങ്ങളെയും വിഴുങ്ങാന്‍ വാപിളര്‍ന്നു വരികയാണ്. കരാര്‍ ഒപ്പിട്ടതു മുതല്‍ ഇവിടെ ആസിയാന്‍ ദുരന്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിങ്ങള്‍ക്കറിയാവുന്നതുപോലെ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ചൈന, ക്യൂബ പോലുള്ള രാജ്യങ്ങള്‍ ഭാരതത്തിനു പകര്‍ന്നു നല്‍കിയിട്ടുള്ള സത്യസന്ധമായ വിപ്ലവസമരോര്‍ജവും തകര്‍ക്കാന്‍ കാലങ്ങളായി തക്കം പാര്‍ത്തിരിക്കുന്ന അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ നേരിട്ടിടപെടാന്‍ തുടങ്ങിയിരിക്കുന്നു.

പോള്‍ എന്നൊരു ചെറുപ്പക്കാരനെ കുത്തിക്കൊന്ന് അത് ഇന്നാട്ടിലെ ഗുണ്ടാസഖാക്കളുടെയും അതു വഴി മന്ത്രിമാരുടെയും മന്ത്രിപുത്രന്മാരുടെയും തലയില്‍ കെട്ടിവച്ച് മന്ത്രിതലമുറയെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള യുപിഎ- ആസിയാന്‍ മാഫിയാ പ്രവര്‍ത്തനം നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളെയും അവര്‍ വിലയ്ര്‍ക്കെടുത്തു. എന്തിന് ? സെബാസ്റ്റ്യന്‍ പോള്‍ പോലും അവരുടെ വലയിലായില്ലേ ? ഇൌ മാധ്യമങ്ങള്‍ക്കൊക്കെ വല്ല വിചാരവുമുണ്ടോ ? ഇതുകൊണ്ടൊന്നും അവസാനിച്ചിട്ടില്ല. കള്ളപ്രചാരണവുമായി ആസിയാന്‍-യുപിഎ മാഫിയ ശക്തമായി രംഗത്തുണ്ട്. ഇവര്‍ക്ക് എര്‍എസ്എസിന്റെ സഹായവുമുണ്ട്.

ഇന്ത്യയുടെ ചന്ദ്രയാന് സംഭവിച്ചതെന്താണെന്നു നമ്മള്‍ കണ്ടതാണ്. അത് പറന്ന് പറന്ന് ചന്ദ്രനിലെത്താറായപ്പോഴാണ് കളിയില്‍ തോല്‍ക്കുമെന്നു മനസ്സിലായ നാസ ആസിയാന്‍ കരാറിന്റെ ബലത്തില്‍ ഇടപെടല്‍ നടത്തിയത്. ചന്ദ്രയാന്‍ വിജയിച്ചാല്‍ നാസ പിരിച്ചുവിട്ടാല്‍ മതിയെന്ന് അമേരിക്കക്കറിയാം. അതുകൊണ്ട് ആസിയാന്‍ കരാര്‍ പ്രകാരം ഉപഗ്രഹത്തിന്റെ യൂസര്‍നെയിമും പാസ്ര്‍വേര്‍ഡും കൈക്കലാക്കിയ അമേരിക്ക സംഗതി ചന്ദ്രനിലെത്തും മുമ്പ് അതിന്റെ വയറെല്ലാം വലിച്ചു പറിച്ചു കളഞ്ഞു. എന്നിട്ടെന്തായി ? ചന്ദ്രയാന്റെ ആപ്പീസു പൂട്ടിയെന്നു നമുക്കു സമ്മതിക്കേണ്ടി വന്നില്ലേ ?

ഒടുവിലെന്തായി ? ചന്ദ്രനില്‍ വെള്ളമുണ്ടെന്നു നാസ അമേരിക്കയില്‍ വച്ചു പ്രഖ്യാപിച്ചിരിക്കുന്നു. ഇതു പ്രഖ്യാപിക്കാന്‍ നാസയ്ര്‍ക്കെന്തു കാര്യം ? അല്ലെങ്കിലും എത്രയോ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ വച്ച് ചന്ദ്രനില്‍ വെള്ളമുണ്ട്, ചന്ദ്രനില്‍ വെള്ളമുണ്ട് എന്നു ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അല്ലെങ്കിലും ചന്ദ്രയാനൊക്കെ മുമ്പേ റഷ്യയും ചൈനയും ഇൌ രംഗത്ത് എന്തുമാത്രം പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നു. അന്ന് അതൊക്കെ തകര്‍ത്തതും ഇതേ അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും കൂടി ചേര്‍ന്നായിരുന്നല്ലോ.

ആസിയാന്‍ കരാര്‍ ഒപ്പിട്ടതിനു ശേഷം ഇവിടെ റോഡുകള്‍ താറുമാറായി. നാഷനല്‍ ഹൈവേയൊക്കെ കിടക്കുന്ന കിടപ്പു കാണണം. അതുപോലെ, മഴ തീരെ കുറഞ്ഞു. ഇടുക്കിയിലെ വൃഷ്ടിപ്രദേശത്ത് കിട്ടേണ്ടിയിരുന്ന മഴയിപ്പോള്‍ കിട്ടുന്നത് കാലിഫോര്‍ണിയയിലും കോപ്പന്‍ഹാഗനിലും ഒക്കെയാണ്. എല്ലാം കരാറിന്റെ ഫലങ്ങള്‍. ഇതു ചോദ്യം ചെയ്യാന്‍ പോയ പാവം ആനന്ദ് ജോണ്‍ എന്നൊരു ചെറുപ്പക്കാരനെ അമേരിക്ക പത്തറുപത് കൊല്ലത്തേക്കല്ലേ ജയിലിലടച്ചത്. ആസിയാന്‍ കരാറില്‍ ഒപ്പിടരുത്, ഒപ്പിടരുത് എന്നു ഞങ്ങള്‍ വിവിധ ഭാഷകളില്‍ പറഞ്ഞതാണ്. ഒപ്പിട്ടേ അടങ്ങുവൊള്ളാരുന്നു. ഇനി അനുഭവിക്കാനുള്ളതെല്ലാം എല്ലാവരും കൂടിയങ്ങ് അനുഭവിച്ചോണം.

ആസിയാന്‍ കരാറിന്റെ ഭാഗമായാണ് ഇവിടെ പന്നിപ്പനി വന്നത്. പണ്ട് ഗാട്ട് ഒപ്പിട്ട കൂട്ടത്തിലാണ് എയ്ഡ്സ് വന്നതെന്നോര്‍ക്കണം. എയ്ഡ്സ് പിന്നെ മറ്റേ പരിപാടിയുമായി അറ്റാച്ച് ചെയ്തു വരുന്നത് കൊണ്ട് അക്കാര്യത്തില്‍ സൂക്ഷിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ അങ്ങനെ വല്ലതുമാണോ ? ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പിടിക്കാം. ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നിട്ട് എല്ലാവരും സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും കുറ്റം പറയുന്നു. ലാവ്ലിന്‍ കേസിന്റെ കാര്യം അങ്ങനെ. സത്യത്തില്‍ അമേരിക്കയും ലാവ്ലിന്‍ കമ്പനിയും തമ്മിലുള്ള പിണക്കത്തില്‍ പാവം പിണറായി ഇരയായതാണ്. നാളെ അമേരിക്ക ആരോടൊക്കെ പിണങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ഇവിടുത്തെ മറ്റു നേതാക്കളുടെ അവസ്ഥ.

ഏറ്റവും ഒടുവില്‍ എയര്‍ ഇന്ത്യക്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നു. എന്താണ് കാര്യം ? ഒന്നുമില്ല, അമേരിക്കന്‍ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്കു കൂടുതല്‍ സര്‍വീസ് നടത്താന്‍ പോകുന്നു. അപ്പോള്‍ എയര്‍ ഇന്ത്യയുമായി ഒരു മല്‍സരത്തിന് അവര്‍ക്കു താല്‍പര്യമില്ല. അതുകൊണ്ട് എയര്‍ ഇന്ത്യയോട് സര്‍വീസ് നിര്‍ത്താന്‍ അവരാവശ്യപ്പെട്ടു, കണ്ണും പൂട്ടി എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തി. ഇതാണ് ആസിയാന്‍ കരാറിന്റെ ദുരന്തങ്ങള്‍. ഇതിനപ്പുറവും ഇനി വരും, അതെല്ലാം നിങ്ങളനുഭവിക്കും. എന്നിട്ട് പാര്‍ട്ടിക്കു വല്ല ചെറിയ അബദ്ധോം പറ്റിയാന്‍ അതു വലിയ സംഭവമായി നിങ്ങളാഘോഷിക്കും.

ഇനിയങ്ങോട്ട് നിങ്ങള്‍ എന്തു കഴിക്കണം, എന്തു കുടിക്കണം എന്നതു പോലും ആസിയാന്‍ കരാര്‍ തീരുമാനിക്കും. പക്ഷെ, പാര്‍ട്ടി ഇതൊന്നും സമ്മതിച്ചു കൊടുക്കില്ല. കണ്ണൂരും കരിവള്ളൂരും എന്തിന് പ്ലാച്ചിമടയില്‍ വരെ വിപ്ലവസമരം കൊണ്ട് അമേരിക്കയെ തുരത്തിയിട്ടുണ്ട്. ഞങ്ങള്‍. ആസിയാല്‍ കരാറിനെതിരെയും ഞങ്ങള്‍ കൈകോര്‍ക്കുന്നു. രണ്ടാം തീയതിയിലെ മനുഷ്യച്ചങ്ങലയോടെ അമേരിക്കയുടെ അടിവേരുകള്‍ കുലുങ്ങും, അപ്പീസ് പൂട്ടും. അന്ന് പാര്‍ട്ടി ആത്യന്തികമായി അമേരിക്കയുടെ മേലുള്ള വിജയം സുനിശ്ചിതമാക്കും. അത്ര തന്നെ , ഹല്ല പിന്നെ.

Related Posts with Thumbnails
  • ഈ ചങ്ങല കേരളത്തില്‍ മാത്രമായി ഒതുക്കിയതെന്തേ എന്നാണ് എന്‍റെ സംശയം...ഏറ്റവും കൂടുതല്‍ കേരളത്തില്‍ ബാധിക്കുന്നത് കൊണ്ടാണോ?

    അതോ ഡല്‍ഹി വരെ ചങ്ങല പിടിക്കണമെങ്കില്‍ ചൈനയില്‍ നിന്നോ ക്യൂബയില്‍ നിന്നോ ആളുകളെ ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്നുള്ളത് കൊണ്ടോ?
  • prak
    ബെര്‍ളിയുടെ ആശയങളോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു ...കമന്റുകള്‍ വായിച്ചാല്‍ മനസില്‍ ആകും നമു‌ടെ നാട് എന്തെ നന്നകാത്തത് എന്ന് ..ഇതും കൂടി ഒന്ന് വായിക്കു
    http://dpk-drishtidosham.blogspot.com/2009/09/blog-post_27.html
  • adsbsf
    thottathinum pidichathinum okke kendra sahayam chodikkuka.. pinne thirichu vannu avar onnum cheythillenu adichu viduka.. ethallathe ee 4 yrs enthelum evide nadanno ? thekady il boat marinjappo manthri paranjathu kendra sahayathinu antony ye vilichittundu .. kendra sena vannu rakshapravarthanam nadathum ennalle..
  • mfaizal
    ഞാന്‍ മുമ്പേ എഴുതിയതാണ്: ബെര്‍ളിയുടെ എഴുത്തിന് തുടക്കത്തില്‍ പാരായണക്ഷമതയുടെ ഒരു സുഖമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അലമ്പായിരിക്കുന്നു. ആസിയാനെക്കുറിച്ച് ഗൌരവപൂര്‍വമായ ഒരു നിരീക്ഷണം ഉണ്ടാകുമെന്നാണ് നിരീച്ചത്. എന്നാല്‍ വായിച്ചപ്പോള്‍ നിരാശ ഉണ്ടായില്ല. ബെര്‍ളിയുടെ സമീപകാല നിലവാരത്തില്‍ അതും അവസാനിച്ചു. ഒരു ബ്ലോഗറെ നിരുത്സാഹപ്പെടുത്താനോ അധിക്ഷേപിക്കാനോ അല്ല ഇങ്ങനെ പറയുന്നത്. ആസിയാനെ പറ്റി പറഞ്ഞുപോകുമ്പോള്‍ പോകുന്ന പോക്കിന് സി.പി.എമ്മിന്റെ തലക്ക് ഒരു കിഴുക്കും. അത് ഒരു ഫാഷനാണ്. എന്തിനും ആ പാര്‍ട്ടിയെ തെറി പറയുക എന്നത്. ആസിയാന്‍ വിഷയത്തില്‍ സിപീയെം തീര്‍ക്കുന്ന മനുഷ്യച്ചങ്ങല ഒരു പാര്‍ട്ടിയുടെ പ്രതിഷേധമാണ്. മുമ്പ് ഇടതുപക്ഷം ഗാട്ടിനെതിരെ സംഘടിച്ചപ്പോഴും ഇത്തരത്തിലുള്ള ബാലിശമായ വിമര്‍ശനങ്ങളുണ്ടായി. ഒരു പ്രതിഷേധം കൊണ്ട് ഭരണകൂടം ജനവിരുദ്ധ നിയമം പിന്‍വലിക്കുമെന്ന് വിശ്വസിക്കുന്നവര്‍ മണ്ടന്മാര്‍. എന്നാല്‍ നിശബ്ദരായിരിക്കാന്‍ നമ്മള്‍ക്കെന്തവകാശം, ശ്രീ പൌലോസ് മാര്‍ പൌലോസ് ചോദിച്ച പോലെ. ഇന്ന് ഗാട്ടിനെ തുടര്‍ന്നുള്ള വിപത്തുകളുടെയും അതിനെ തുടര്‍ന്നുള്ള നിരവധി കരാറുകളുടെയും ഇരകളായി നമ്മള്‍ മാറി. വയനാട്ടിലും ഇടുക്കിയിലും ആത്മഹത്യകള്‍ പെരുകുമ്പോള്‍ നമ്മള്‍ ചോദിക്കുന്നില്ല, എന്തുകൊണ്ട് ആത്മഹത്യകള്‍? അവയുടെ കാരണങ്ങള്‍ ഈ കരാറുകള്‍ തന്നെ. അന്ന് പൊതു സമൂഹം ജനകീയ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിച്ചു. ഒരു പ്രതിഷേധരീതിയുടെ അടിസ്ഥാനത്തിലല്ല പൊതു രാഷ്ട്രീയത്തെ വിമര്‍ശിക്കേണ്ടത്. സബ്സിഡിക്കു വേണ്ടി മുറവിളി കൂട്ടാതെ പ്രയോജനകരമായത് എന്തെങ്കിലും ചെയ്യാനാണ് ഒരാള്‍ ആഹ്വാനം ചെയ്യുന്നത്. ചങ്ങാതീ, വികസിതരാജ്യങ്ങള്‍ അവിടത്തെ കര്‍ഷകര്‍ക്ക് വന്‍ തോതിലുള്ള ധനസഹായം കൊടുത്തു കൊണ്ടിരിക്കുന്നു. അത് വര്‍ഷം തോറും വര്‍ദ്ധിപ്പിക്കുന്നു. വിള നശിച്ചാല്‍ നഷ്ട പരിഹാരം. വിള ഇന്‍ഷുറനസ്... നമ്മുടെ കര്‍ഷകന്റെ അവസ്ഥ അറിയില്ലെ? അതിനു കാരണം ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടു തന്നെയാണ്. അതില്‍ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ല. ഇത്രയും പറഞ്ഞതില്‍ നിന്ന് ഞാനൊരു സിപിയെമ്മുകാരനാണെന്ന് വിധിക്കരുത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്ന നിലക്ക് സിപിയെമ്മും സിപി‌ഐ യും എവിടെ എത്ത്യെന്നത് മറ്റൊരു ചര്‍ച്ചക്കുള്ള വിഷയമാണ്. സാമൂഹ്യനീതിയിലും മനുഷ്യനന്മയിലും വിശ്വസിക്കുന്നവര്‍ക്ക ഇടതു പാര്‍ട്ടികള്‍ ആശ്രയ സ്ഥാനമല്ലാതായി മാറിക്കൊണ്‍ടിരിക്കുന്നു. എങ്കിലും എവിടെയോ ഒരു പ്രതീക്ഷ പുതിയൊരു ഇടതു രാഷ്ട്രീയം ഉരുത്തിരിഞ്ഞു വരുമെന്ന്. അതിനാല്‍ ഓട്ടോ റിക്ഷയെ പറ്റി ചര്‍ച്ച ചെയ്യുമ്പോഴും ഇടതു പാര്‍ട്ടികളെ അവഹേളിക്കുന്ന പതിവ് അവസാനിപ്പിക്കണം. വളരെ സത്യസന്ധമായി, വാസ്തുതാപരമായി ഇടതു പക്ഷത്തെ വിമര്‍ശിക്കണം. അല്ലാത്ത പക്ഷം ഇ.എം. എസ്സിനെയും കരുണാകരനേയും ഒരേ അളവുകോലുകൊണ്ട് അളക്കുന്നതുപോലെ അയുക്തികമായിരിക്കും. സാമൂഹ്യജ്ഞാനമില്ലാത്ത ശുഷ്കബുദ്ധികള്‍ അത് ഇന്നും ചെയ്യുന്നുണ്ട്.
    എല്ലാവര്‍ക്കും നന്മയുണ്ടാകട്ടെ
    സി പി എമ്മിനോടുള്ള എന്റെ നിലപാട് എന്താണെന്നറിയാന്‍ ആര്‍ക്കും എന്റെ ബ്ലോഗ് സന്ദര്‍ശിക്കാം. വിമര്‍ശിക്കാം. വിമര്‍ശനം ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ ഉടനെ പ്രത്യക്ഷമാകുന്നതുമാണ്.
    http://www.amalakhil.blogspot.com

    faizal
  • kattakkada_sasi
    pandu computerinethire samaram cheytha yogyan maranu ivar...ennittu ippol pinarayi vare laptop kondu nadakkunnu....kure kazhuthakal ondu ellathinum purake jai vilikkan :)
  • saradhanilav
    Everybody who dont have political dysopia know this chain is to hide current situations
  • Nice post.
  • ranjithviswam
    ബെര്‍ളി എന്തും പരിഹാസത്തിന്റെ ചുവയുള്ള ആക്ഷേപഹാസ്യത്തിന്റെ രൂപത്തിലാണ് എഴുതുന്നത് എന്നു തോന്നുന്നു. ആസിയാന്‍ കരാറില്‍ ഇടതുപക്ഷവും... നമ്മള്‍ പാലാക്കാരുടെ സ്വന്തം കെ എം മാണി പോലും മുന്നോട്ട് വെച്ച ആശങ്കകള്‍ എല്ലാം വെറുതെയാണെന്ന് ഇത്ര തരം താണ നിലവാരത്തില്‍ ആക്ഷേപിച്ചത് ശരിയായില്ല. ആസിയന്‍ കരാറിന്റെ ഗുണവശങ്ങള്‍ എന്തൊക്കെയാണെന്ന് വായനക്കാരോട് പറഞ്ഞു തരേണ്ട ചുമതല കൂടി താങ്കള്‍ക്കുണ്ട്. ഇതിനെ ഇത്ര മാത്രം പിന്താങ്ങുന്ന സാഹചര്യത്തില്‍.
    പിന്നെ ചങ്ങല പിടിച്ചാല്‍ കരാറ് റദാക്കുമോ എന്നൊക്കെ ചോദിച്ചാല്‍ പണ്ട് ആദ്യം ശിപായി ലഹള നടന്നപ്പോഴേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയോ.. പിന്നെ കൊല്ലം എത്ര കഴിഞ്ഞു.. എത്ര തുടര്‍ സമരങ്ങള്‍ ആരുടെയൊക്കെ നേത്രുത്വത്തില്‍ നടന്നു..
    ഈ പണം പാവപ്പെട്ടവര്‍ക്കു കൊടുക്കത്തില്ലേ എന്നൊരു സഹ്രുദയന്‍ ചോദിച്ചത് കണ്ടു. അങ്ങിനെയെങ്കില്‍ ഇന്‍റ്റര്നെറ്റ് ബ്ലോഗിംഗ് തുടങ്ങിയ അനാവശ്യ ചിലവുകള്‍ ഒഴിവാക്കി താങ്കള്‍ ആദ്യം മാത്രുക കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    ലക്ഷക്കണക്കിനായ കര്ഷകരെ നേരിട്ട് ബാധിക്കുന്ന ആസിയാന്‍ കരാറിനെതിരെ സംഘടിപ്പിക്കുന്ന ഒരു പ്രധിഷേധത്തെ ഇങ്ങനെ ആക്ഷേപിക്കുമ്പോള്‍ ബെര്ളി മുതലാളിയോടുള്ള കൂറ് കാണിക്കുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയേണ്ടതില്ല
  • Guest
    താരതമ്യം കൊള്ളാം..ശിപായി ലഹളയും ചങ്ങലയും. .ഒരു മഹത്തായ സമരത്തെ ആണോ ഈ പരിപാടിയോട് തരടംയം ചെയ്യുന്നേ..അതൊക്കെ " സഹന " സമരങ്ങള്‍ തന്നെ ആരുന്നു...ഇപ്പൊ ആരു സഹിക്കുന്നു...ജനം മാത്രം:)പണം ചിലവക്കതെയും സമരങ്ങള്‍ ആവാമല്ലോ...കോട്ടയത്തെ ഗാന്ധി പ്രതിമക്കു ചുറ്റും കൂടി നിന്നും മുദ്രാവാക്യം വിളിക്ക..സെക്രെടരിഅറ്റ് നടയില്‍ നിരാഹാരം കിടക്ക..അങ്ങനെ അങ്ങനെ.അതൊന്നും ഇവര്‍ക്ക് പറ്റില്ല ....സാധാരണ ജനത്തിന് ഈ വക സമരങ്ങളോട് പുശ്ച്ചം ആണ്. പാവപ്പെട്ടവര്‍ക്ക് ഈ പണം മാത്രമല്ല കൊള്ളാവുന്നെ. ഏത് അനാവശ്യ ചിലവും ഒഴിവാക്കപെടെണ്ടത് തന്നെ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിക്കാനുള്ള അടവ്..അത്രേയുള്ളൂ സുഹൃത്തേ ഇവരുടെ ഉന്നം. പാര്‍ട്ടി സെക്രെടര്യ്യെ പ്രോസികുട്ടു ചെയ്യാന്‍ അനുമതി കൊടുതപോഴും ഉണ്ടായി ആഹ്വാനം. ഹര്‍ത്താലിന്. നിയമം അതിന്റെ വഴിക്ക് പോട്ടെ എന്ന് ചിന്തിക്കാനുള്ള വിവേകം പോലും ഏവര്ക്കില്ലാതെ പോയല്ലോ. പിന്നെ ബെര്‍ലി മുതലാളിയോട് ഉള്ള കൂറ് കാണിക്കാന്‍ ബ്ലോഗ്‌ എഴുതണോ.. ജോലി മര്യാദക്ക് ചെയ്താല്‍ പോരെ. അല്ലേല്‍ ഏത് മുതലാളിക്ക ഇതൊക്കെ നോക്കന നേരം. ഒരു ആക്ഷേപഹാസ്യ ലേഖനത്തെ അതിന്റെ സെന്‍സില്‍ കണ്ടാല്‍ പോരെ.
  • "ശിപായി ലഹള " (ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം...) സഹന സമരമാണെന്ന് പറഞ്ഞത് കഷ്ടമായിപ്പോയി...
  • art
    ലാവലിന്‍ കരാറു പോലെ "രാഷ്ട്റീയമായും നിയമപരമായും പിന്നെ അരോഗ്യപരമായും" അങ്ങു നേരിട്ടാല്‍ പൊരേ?
  • maliyekkal2
    ആസിയാന്‍ കരാര്‍ കേരളത്തിനെന്ത് ദോഷം എന്ത് ഗുണം എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം ഇതാണ്... അതുവഴി മാര്‍ക്സിറ്റുക്കാര്‍ തങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന യുവവിഢികളെ മനുഷ്യചങ്ങല നിര്‍‌മ്മിച്ചതില്‍ കെട്ടിയിടുന്നു, പാട്ട പിരിവ്, ബക്കറ്റ് പിരിവ്, ഗുണ്ടാ പിരിവ് എന്നിവ നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നു കൂടെ പീണാറായി ,കോടിയേരി, ജയരാജുമാരുടെ കുടുംബ സ്വത്തുകളുടെ അടിത്തറ ഭദ്രമാക്കുന്നു, മത്സ്യ വിപണനത്തിലും മറ്റും മുന്നോക്കം നില്‍ക്കുന്ന ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇല്ലാത്ത ആസിയാര്‍ വിരുദ്ധത കേരളത്തില്‍ ഇടലെടുക്കുന്നതിന്റെ പ്രധാന ഉദ്ദേശം പോള്‍ വധത്തിന്റെ അലയൊലികള്‍ ഇല്ലാതാക്കുക എന്നത് തന്നെയായിരിക്കണം, അഭയ കേസിലെ സി.ഡി പുറത്താക്കിയതിന്റെ പിന്നില്‍ പോള്‍ വധത്തിന്റെ അലയൊലികള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു അത് കോടതി ഇടപ്പെട്ട് പരാജയപ്പെടുത്തിയപ്പോള്‍ ആസിയാനില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് സി.പി.എം .. ഏതൊരു നിയമം നമ്മുടെ രാജ്യത്ത് നടപ്പാക്കുമ്പോള്‍ ദോഷ വശങ്ങള്‍ക്കൊപ്പം ഗുണവും ഉണ്ടായിരിക്കുമല്ലോ ? നമ്മുടെ മന്ത്രിമാരൊക്കെ ഇത്ര മണ്ടന്മാരൊന്നുമല്ലല്ലോ, എന്തുകൊണ്ടാണ് ആ ഗുണവശങ്ങള്‍ എതിര്‍പക്ഷത്തുള്ളവര്‍ പുറത്ത് കൊണ്ടുവരാത്തത് എങ്കില്‍ ഈ കള്ള മാര്‍ക്സിസ്റ്റുകളെ ഊ ഹാലിളക്കം ഇല്ലാതാക്കാമല്ലോ. ഏത് വശമാണ് കൂടുതലെങ്കില്‍ അത് സമരത്തിലൂടെ അല്ലാതെ ഒരു കാമ്പയിലൂടെ എന്തുകൊണ്ട് ജനങ്ങളില്‍ എത്തിച്ചുക്കൂടാ ,, മനുഷ്യചങ്ങല ഉണ്ടാക്കിയാല്‍ അതാര്‍ക്കാ ലാഭം പാവം കേരള ജനതയ്ക്കോ അതോ പീണാറയിക്കും ജയരാജുമാര്‍ക്കുമോ ? ഇങ്ങനെയാണ് കേരളത്തിലെ മാര്‍ക്സിറ്റുകാര്‍ പോകുന്നുവെങ്കില്‍ പത്ത് സീറ്റ് തന്നെ തികച്ചും കിട്ടുമെന്ന് ഒരുറപ്പും ഇല്ല.. എല്ലാ കോട്ടകളും തകര്‍ന്നടിയുന്നത് നമ്മുക്ക് കാണാം അപ്പോള്‍ പീണറായിയാണ് കേരളത്തിന്റെ ഗോര്‍ബ്ബച്ചേവെന്ന് കേരള ജനത മനസ്സിലാക്കും .. കൂടെ ചെകുത്താന് കാഹളമൂതുന്ന ജയരാജന്മാരും കോടിയേരിയും മക്കളും .
  • johnnikos
    സുഹൃത്തേ, താങ്കള്‍ ശ്രദ്ധിക്കാഞ്ഞത് മന:പൂര്‍വമല്ലെന്നു കരുതുന്നു. ആസിയാന്‍ കരാര്‍ ഒപ്പിട്ട് 12 ദിവസത്തിനുശേഷമാണ് പോള്‍ വധം നടന്നത്. കരാറിനെക്കുറിച്ച് സൂചന കിട്ടിയപ്പോള്‍ത്തന്നെ കേരളം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളോടോ പാര്‍ലമെന്റിലോ ചര്‍ച്ച ചെയ്യാതെയാണ് കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത്. കരാര്‍ ഒപ്പിടുന്നതിന് പത്തുദിവസം മുമ്പ് - ഓഗസ്റ്റ് 3-ന് കേരളമുഖ്യമന്ത്രിയും പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷനും കൂടി പ്രധാനമന്ത്രിയെക്കണ്ട് കരാര്‍ കേരളത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ കരാര്‍ വ്യവസ്ഥകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കരാര്‍ ഒപ്പിട്ട ഉടന്‍ തന്നെ പ്രതിഷേധസമരങ്ങളും ആരംഭിച്ചു.
    കേരളത്തില്‍ കൃഷിയെയും അനുബന്ധമേഖലകളെയും ആശ്രയിച്ച്‌ ജീവിക്കുന്നത്‌ ഒരു കോടിയിലേറെ പേരാണ്‌. അതില്‍ത്തന്നെ ബഹുഭൂരിപക്ഷം പേരുടെയും ഉപജീവനമാര്‍ഗമാണ്‌ ആസിയാന്‍ കരാര്‍ പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന നാളികേരം, റബ്ബര്‍, തേയില, കാപ്പി, കുരുമുളക്‌ എന്നീ വിളകള്‍. കേരളത്തിനു സമാനമായ കാലവസ്ഥയുള്ള ആസിയാന്‍ രാജ്യങ്ങളില്‍ ധാരാളം ഉത്പാദിപ്പിക്കുന്ന ഈ വിളകളുടെ കാര്യത്തില്‍ കരാര്‍ വ്യവസ്ഥകള്‍ ആ രാജ്യങ്ങള്‍ക്ക്‌ അനുകൂലമാണ്‌. എണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ വില ഉടനെ കുത്തനെ ഇടിയില്ലെന്നു പ്രത്യാശിക്കാം‌. പക്ഷേ മറ്റു വിളകളുടെ കാര്യത്തില്‍ വിലത്തകര്‍ച്ച ഉറപ്പാണ്‌. ഈ വിളകള്‍ക്ക് വിലത്തകര്‍ച്ചയുണ്ടായ വര്‍ഷങ്ങളില്‍ കൃഷിക്കാര്‍ കടക്കെണിയിലായതും കര്‍ഷക ആത്മഹത്യകള്‍ പെരുകിയതും കേരളം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായതും എല്ലാവരും കണ്ടതാണ്‌. റബ്ബര്‍ വില ഇടിയുകയും കൂടി ചെയ്താല്‍ ദുരന്തം പൂര്‍ണ്ണമാകും. മത്സ്യബന്ധനമേഖലയ്ക്കുണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങള്‍ ഇതിനു പുറമേയാണ്‌. ഇത്രയധികം പ്രശ്നങ്ങള്‍ ഈ കരാര്‍ മൂലം മറ്റൊരു സംസ്ഥാനത്തിനും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ടുതന്നെയാണ്‌ എതിര്‍പ്പ്‌ കേരളത്തില്‍ ഏറ്റവും ശക്തമായിരിക്കുന്നത്‌.

    എന്തൊക്കെപ്പറഞ്ഞാലും ഇന്ന്‌ കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആസിയാന്‍ കരാര്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം തന്നെയാണ്‌. മനുഷ്യച്ചങ്ങല കണ്ടിട്ട്‌ കരാര്‍ വ്യവസ്ഥകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തുനിയില്ലായിരിക്കാം. എന്നുവച്ച്‌ ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള ഒരു പ്രശ്നത്തില്‍ ഒന്നും ചെയ്യാതിരിക്കാനാണെങ്കില്‍ പിന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യമില്ലല്ലോ. സമരവും സമരത്തിനുവേണ്ടിയുള്ള പ്രചരണവും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സഹായിക്കും‌. അത്രമാത്രം. സമരം ശക്തിപ്പെട്ട്‌ ഒരുപക്ഷേ സംഗതിയുടെ ഗൗരവം കോണ്‍ഗ്രസ്‌ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറായാല്‍ കരാര്‍ വ്യവസ്ഥകള്‍ തിരുത്താന്‍ കഴിയും. 2010 ജനുവരിയിലാണ്‌ കരാര്‍ പ്രാബല്യത്തില്‍ വരുന്നത്‌ എന്നതിനാല്‍ ഇനിയും ഏറെ വൈകിയിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം ഉടനെ ശക്തിപ്പെടുമോ, അതോ വിലത്തകര്‍ച്ച വന്നതിനുശേഷമേ ശക്തിപ്പെടുകയുള്ളോ, വിലത്തകര്‍ച്ച വന്നാല്‍പ്പോലും കോണ്‍ഗ്രസ്‌ എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകുമോ, അതോ ഇതൊക്കെ വിധി, അനുഭവിക്കുക തന്നെ എന്ന മട്ടില്‍ ജനങ്ങള്‍ സമരത്തോട്‌ പുറം തിരിഞ്ഞു നില്‍ക്കുമോ, ഇതൊക്കെ കാത്തിരുന്നു തന്നെ കാണണം.
  • bhakta_khanna
    keralam nannavanemenkil ee kodeyirum, jayarajineyum, pinarayeyum pinne vere kure cheenja communistukareyum kadalil thaazthanam..
  • മൂസ
    അഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും രക്ഷ തേടാന്‍ സി പി എമ്മിന് ഒരു വടി കിട്ടി . ആഗോള കുത്തക മുതലാളിമാരെ തെറി വിളിച്ചു കൊണ്ട് നാട്ടിലെ തോന്നിവാസങ്ങള്‍ തകൃതിയായി കൊണ്ട് പോകാം. പറയുന്നത് കേട്ടാല്‍ തോന്നും കൃഷി കൊണ്ടാണ് മലയാളികള്‍ ബിരിയാണി തിന്നുന്നത്‌ എന്ന്.
  • ഇവിടെ വീട്ടില്‍ ഉണ്ടാവുന്ന തേങ്ങ ഒന്ന് താഴെ ഇട്ടു കിട്ടാന്‍ ആളില്ല. ഇനി ആരെയെങ്ങിലും കിട്ടിയാല്‍ അവനൊക്കെ തെങ്ങിന്റെ വില ചോദിക്കും, അപ്പോഴാണ് അവന്മാരുടെ ആസിയന്‍ കരാറും, മനുഷ്യ ചങ്ങലയും, തെങ്ങക്കൊലയും. അല്ല സുഹൃത്തെ, ഈ ആസിയന്‍ കരാര്‍ വരുന്നത് വരെ ഇവിടുത്തെ കേരകര്‍ഷകര്‍ സുഖിക്കുവയിരുന്നോ ?
    എന്തെങ്ങിലും പ്രശ്നനങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരു വന്നു സഹായിക്ക്, സുബ്സീടി പ്രഖ്യാപിക്ക് എന്നൊക്കെ വിലപിക്കാതെ അതിനെ എങ്ങനെ നേരിടാം എന്ന് ആലോചിക്ക്... ഹല്ലാ പിന്നെ ....
  • meera

    എല്ലാവരും ഇതൊന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും

    http://www.aseansec.org/22563.htm
  • seenatn
    ഇവടെ പലര്‍ക്കും ബെര്‍ളി പറഞ്ഞ തമാശ മനസിലായില്ല. പലരും ബെര്‍ളി ജോലി ചെയ്യുന്ന സ്ഥാപനത്തോട്‌ കൂറ് പുലര്‍ത്തി, ചയവ് കാണിച്ചു എന്നാണ് പറഞ്ഞിരിക്കുനത്. ബെര്‍ളി ശെരിക്കും കളിയക്കിയിരിക്കുന്നത് മനുഷ്യച്ചങ്ങലയെയാണ്. CPM എന്താണ് വിചാരിക്കുതാണ് മമനുഷ്യച്ചങ്ങലയോടെ എല്ലാം solve ആകും എന്നാണോ ?
  • ആസിയാന്‍ കരള്‍ പോലുള്ള കാര്യങ്ങളില്‍ സഖാക്കള്‍ക്ക് വ്യക്തമായ ഒരു കഷ്ച്ചപ്പാട് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ കുറെ സാധനങ്ങള്‍ നെഗറ്റീവ് ലിസ്റ്റില്‍ edunnu മറ്റു രാജ്യങ്ങള്‍ അവരുടെ കുറെ സാധനങളും അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സംരക്ഷണവുമായി ഇരുന്നാല്‍ വിപണിയും വ്യാപാരവും എന്നും മുന്നം കിട രാജ്യത്തിന്‍റെ ആയി അവശേഷിക്കും. നമ്മുടെ വ്യവസായത്തെ വികസിപിക്കാന്‍ ഏറ്റവം നല്ല കാര്യം വിപന്നി മറ്റുള്ളവര്‍ക്കായി തുറക്കുകയാണ് .സഖാക്കള്‍ ഇതിനെ എതിര്‍ക്കിന്ന സമയത്ത് നിങ്ങളുടെ ബുദ്ധി ജീവികളോട് കേരളത്തിലെ കാര്‍ഷിക രണ്ങന്തേ എങ്ങനെ നവീകരിക്കമെന്നും എങ്ങനെ പുതിയ വിപണികള്‍ കര്‍ഷകന് ലഭ്യമാക്ക്മെന്നും പഠിക്കുവാന്‍ പറയുക
  • Guest
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേന്ദ്ര സര്‍ക്കാര്‍ കരാര്‍ കൊണ്ട് വരികയും മനുഷ്യ ചങ്ങല വിജയിക്കുകയും ചെയ്യും , പൊതു ജനം കഴുത !
blog comments powered by Disqus