ദൈവത്തിന്‍റെ മരണം: ഒരു ഫ്ലാഷ് ബാക്

ദൈവത്തിന്‍റെ മരണം: ഒരു ഫ്ലാഷ് ബാക്

ദൈവങ്ങള്‍ക്കു പണ്ടേ കഷ്ടകാലമാണ്. കലികാലമെന്നു പറയുമ്പോള്‍ അങ്ങനെയാണ്. കണ്ട അണ്ടനും അടകോടനുമെല്ലാം സുഖമുണ്ടാവും. ഇവന്മാര്‍ക്കെല്ലാം ദര്‍ശനം നല്‍കി, അനുഗ്രഹം ചൊരിഞ്ഞ് കാത്തുസൂക്ഷിക്കുന്ന ദൈവത്തിന്‍റെ ലൈഫ് കോഞ്ഞാട്ടയാകും. ദൈവങ്ങളുടെ സ്വന്തം സംസ്ഥാനമായ കേരളത്തില്‍ ഇനി ആകെ മൊത്തം ടോട്ടല്‍ എത്ര ദൈവം ബാലന്‍സ് ഉണ്ടാവുമെന്നറിയില്ല. വളരെ ശക്തനായിരുന്ന ഒരു ദൈവത്തിന് ഇപ്പോള്‍ ദിവസം 40 രൂപ കൂലിക്ക് സെന്‍ട്രല്‍ ജയിലില്‍ നെയ്ത്താണു പണി. അദ്ദേഹത്തെ മധ്യസ്ഥനായി കിട്ടിയതില്‍ ഒരു നെയ്ത്തുകാരനു പോലും ഒരു സന്തോഷം കാണുന്നില്ല. ആരും സന്തോഷ് മാധവന്‍ ബ്രാന്‍ഡ് ധോത്തികളോ വേഷ്ടികളോ കോണകങ്ങളോ പോലും പുറത്തിറക്കുന്നില്ല. ആലോചിച്ചു നോക്കണം, നഗ്നപൂജയില്‍ വിശ്വസിച്ചിരുന്ന ദൈവത്തെക്കൊണ്ട് വസ്ത്രം നെയ്യിക്കുന്നു. ദൈവങ്ങളോടിങ്ങനെ ചെയ്യുന്ന മാര്‍ക്സ്‍സിസ്റ്റുകാര്‍ അനുഭവിക്കും.

പോട്ടെ, സന്തോഷത്തോടെ മാധവേട്ടന് വിശ്വരൂപം കൂട്ടി വേണമെങ്കില്‍ തിരിച്ചു വരാം. അന്നു കമ്യൂണിസ്റ്റുകാരെയും പോലീസുകാരെയും അദ്ദേഹത്തെക്കുറിച്ച് സകല അപരാധവും എഴുതി വിട്ട പത്രക്കാരെയും ഭസ്മമാക്കാം. പക്ഷെ, പീഡിപ്പിച്ച് പീഡിപ്പിച്ച് ഒരു ദൈവം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയെന്നൊക്കെ പറഞ്ഞാല്‍ ? രുദ്രത്ത് വിഷ്ണുമായ മഠത്തിന്‍റെ കവാടങ്ങള്‍ക്കപ്പുറത്ത് ജനലക്ഷങ്ങള്‍ക്ക് ആശ്വാസവും ആവേശവും ആയിരങ്ങളുടെ അഭിനിവേശവുമായിരുന്ന പുണ്യവനിത ദിവ്യ ജോഷി ചുമ്മാ സയനൈഡ് കഴിച്ചു മരിച്ചു, അതും പുണ്യ മാതാശ്രീയോടൊപ്പം. ഇതൊക്കെ പോലീസ് പറയുന്നതാണു കേട്ടോ. ഇനി പത്രങ്ങള്‍ അന്വേഷണം നടത്തിയിട്ടു വേണം സത്യമറിയാന്‍. ആ സയനൈഡ് എസ് ആകൃതിയിലുള്ള കുപ്പിയിലാണ് വന്നതെന്നോ, ആ സയനൈഡ് പോലീസ് പറഞ്ഞിട്ട് വല്ല സ്വര്‍ണപ്പണിക്കാരും കൊടുത്തതാണെന്നോ നാളെ മാധ്യമങ്ങള്‍ തെളിയിച്ചാല്‍ കളി മാറും.

പുത്തന്‍പാലം രാജേഷ് എന്നൊക്കെ പറയുന്നതുപോലെ ഈ കഥയിലും ഒരു വില്ലനുണ്ട്. കുന്നംകുളം ജോര്‍ജ്. ക്വട്ടേഷന്‍കാരനല്ലന്നേയുള്ളൂ. തന്‍റെ മരണത്തിനുത്തരവാദി തിന്മകളുടെ വക്താവായ ജോര്‍ജ് ആണെന്ന് പുണ്യ ആത്മഹത്യാക്കുറിപ്പിലും പറയുന്നുണ്ടത്രേ. ജോര്‍ജ്ജിന്റെ വീട്ടില്‍ 500 കോടി രൂപയുടെ നിധിയുണ്ടെന്ന്‌ ദിവ്യദൃഷ്ടിയില്‍ കണ്ടെന്നും ഇത്‌ കണ്ടെത്തുന്നതിന്‌ തങ്കവിഗ്രഹം ഉണ്ടാക്കി ചാത്തനെ ആവാഹിയ്‌ക്കുന്നതിന്‌ 90 ലക്ഷംരൂപ ആവശ്യമുണ്ടെന്ന്‌ പറഞ്ഞ് ദിവ്യ ദൈവവും ജോഷി ദൈവവും കൂടി പണം തട്ടിയെന്നു പറഞ്ഞ് ക്രൂരനായ ജോര്‍ജ് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കുപ്രസിദ്ധരായ കേരളാ പോലീസ് പുണ്യ ജോഷിയെ അറസ്റ്റ് ചെയ്തതോടെയാണ് പുണ്യ ദിവ്യയും പുണ്യ മാതാശ്രീയും പുണ്യ സയനൈഡ് കഴിച്ച് പുണ്യമരണം പുല്‍കിയത്.അറസ്റ്റ് ഭയന്നാണ് ദൈവം ചത്തുകളഞ്ഞതെന്നാണ് പോലീസ് ഭാഷ്യം. അല്ലെങ്കിലും ഇവിടെ പോലീസിന് എന്തുമാവാമല്ലോ.

divyajoshy വിഷ്‌ണുമായയാണെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ പ്രവചനവും രോഗശാന്തി വാഗ്‌ദാനവും നല്‍കി മൂന്നു വര്‍ഷം മുമ്പാണ്‌ ഭര്‍ത്താവുമൊത്ത്‌ ദിവ്യാജോഷി പറപ്പൂക്കരയില്‍ ആശ്രമം ആരംഭിച്ചത്‌. പുതുക്കാട് വിഷ്ണുമായ ക്ഷേത്രത്തില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച് ഈറനണിഞ്ഞ് ഒറ്റമുണ്ടില്‍ ദര്‍ശനം നല്‍കുന്ന യുവ സന്യാസിനിയെ കാണാന്‍ സാധാരണക്കാര്‍ മാത്രമല്ല, തമിഴ്, തെലുങ്ക് സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും പൊലീസു ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പലരും എത്തിയിരുന്നു. ചലചിത്ര താരങ്ങളുടെയും അതിവിശിഷ്ട വ്യക്തികളുടെയും കാണപ്പെട്ട ദൈവമായിരുന്നു ദിവ്യാ ജോഷി. ചരിത്രപ്രാധാന്യമുള്ള ഈ ‘ഈറനുടുത്തും കൊണ്ടമ്പലം ചുറ്റുന്ന’ വിഡിയോ സ്ലോ മോഷനില്‍ ഇവിടെ കാണാം.

“Woman means Power. When this power combines with divine power it transforms into a power which is indefinable.Smt Divya Joshi, who is the pontiff of Sri Rudrath VishnuMaya temple mutt is a perfect example of this combined power.Smt.Divya Joshi has successfully attained the ‘divine attribute’ status which we popularly term as Siddhi in Malayalam language by her steadfast divine meditation over many years together with the virtues which is blessed and passed on to her by forefathers. By properly employing certain specific powers gained through chanting Vedic hymns which is made inaccessible to women by Vedic gurus, Divyaji is able to wipe out the tears of thousands of people. ”

ഇതൊന്നും ഞാന്‍ പറയുന്നതല്ല. അല്ലെങ്കിലും ഇത്രയും നീളത്തില്‍ ഇംഗ്ലീഷ് എഴുതാന്‍ എനിക്കറിയാന്‍ പാടില്ലെന്ന്ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. ഇത് www.divyajoshy.com എന്ന വെബ് സൈറ്റില്‍ വിവരമുള്ള ആളുകള്‍ എഴുതി വച്ചിരിക്കുന്ന കാര്യമാണ്. ഇതുകൊണ്ടൊന്നും തീരുന്നില്ല. കള്ള സന്യാസിമാരുടെ കാലത്ത് ആരും അവിശ്വാസികളാവാതിരിക്കാന്‍ വേറെയും ചില വെളിപ്പെടുത്തലുകളുണ്ട്.

“Divya Joshi’s rise as devotee of lord Vishnumaya was well predicted by great grand mother Chakki. Cheerambath family has a background of offering and conducting special prayers and rituals for Lord Vishnumaya.”

എന്നാല്‍, ദൈവത്തിന്‍റെ ഹസ്ബന്‍ഡ് ജോഷി കറ തീര്‍ന്ന ഗുണ്ടയായിരുന്നെന്നും അവിടെ നിന്നിരുന്ന പൂജാരിമാര്‍ക്ക് ഫ്രീ ടൈമില്‍ കൂലിത്തല്ലായിരുന്നെന്നുമൊക്കെയാണ് ഇവിടെ ചില മാധ്യമങ്ങള്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. കഷ്ടമുണ്ട് കേട്ടോ ! Poojari അല്ലെങ്കില്‍ ഈ പൂജാരിയെ നോക്കിയിട്ട് നിങ്ങള്‍ പറയൂ. അതുകൊണ്ടും തീരുന്നില്ല. സത്യക്രിസ്ത്യാനിയായിരുന്ന ജോഷി ദിവ്യയുടെ ഫാദറിന്‍റെ കൂടെ കൂടി പിന്നീട് ദിവ്യയെ വിവാഹം കഴിക്കുകയായിരുന്നെന്നും പിന്നെ, സമനില തെറ്റിയ ദിവ്യ കുറെക്കാലം ഭ്രാന്തിനു ചികില്‍സിച്ചിരുന്നെന്നും അതു കഴിഞ്ഞിറങ്ങി ദൈവമായി പ്രഖ്യാപിച്ച് ഇടപാടുകള്‍ തുടങ്ങുകയായിരുന്നെന്നും അതിനിടെ ദിവ്യയുടെ ഫാദര്‍ കത്തിക്കരിഞ്ഞു മരിച്ചു പോയെന്നും അതില്‍ ഭീകരമായ ദുരൂഹതകളുണ്ടെന്നും അങ്ങനെ എന്തൊക്കെ കഥകള്‍. മാധ്യമങ്ങളോട് ദൈവം ചോദിക്കും.

Related Posts with Thumbnails
  • ഒറ്റമുണ്ട് ഉടുത്ത ദൈവത്തെ കാണുവാന്‍ പോകുന്നവര്‍ ശ്രദിക്കുക.
    സാരിയും ഒറ്റമുണ്ട് ആണ്
  • സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാ പുഷ്പവുമായ്‌....
  • "അല്ലെങ്കില്‍ ഈ പൂജാരിയെ നോക്കിയിട്ട് നിങ്ങള്‍ പറയൂ"

    ഹഹഹഹഹ ചിരിച്ചു ചിരിച്ചു വട്ടായി

    ....മസില്‍ കാരണം ഒരു പൂ പോലും സ്വാമിക്ക് കൈയ്യില്‍ കൊടുക്കാന്‍ പറ്റുന്നില്ല :)
  • shibin
    ബെര്‍ളി... ആ നടി മോഹന്‍ ലാലിന്റെ കൂടെ താണ്ഡവത്തില്‍ നായികയായി അഭിനയിച്ച കിരണ്‍ ആണ്.. ഈ ഫോട്ടോ പണ്ടേ ഇറങ്ങിയിരുന്നു..
  • oruthrissurkkaran
    ഹ ഹ ഹ....യാതൊരു പരിഭവും ഇല്ല...

    എന്റെ ഒരു സുഹൃത്ത്‌ തൃശൂര്‍ ഏരിയ ഇല്‍ അറിയപ്പെടുന്ന ഒരു വ്യക്തി ആണ്... അത് കൊണ്ട് തന്നെ തൃശൂര്‍ ഉള്ള ബിസിനസ്‌ കാരും ഒക്കെ ആയി നല്ല ബന്ധം വച്ചു പുലര്‍ത്തുന്ന ആളാണ്.
    ഒരു ദിവസം തൃശൂര്‍ എഴുത്തച്ചന്‍ ഫാമിലി വീട്ടില്‍ ചെന്നപ്പോ അവിടെ ഗോപു എന്നാ ,... എന്ത് ഗോപു എന്ന് ഞാന്‍ പറയുന്നില്ല.. അവര്‍ എന്തോ പൊതു കാര്യം ചര്‍ച്ച ചെയ്യുകകയിരുന്നു. അപ്പോഴാണ് Toyota Prado ഇല്‍ ഒരു അതികായനായ ഒരാള്‍ വന്നു ഇറങ്ങുന്നത്. കയ്യിലും കാലിലും (വേറെ വല്ലയിടത്തും ഉണ്ടോ എന്ന് അറിയില്ല) നിറച്ചു സ്വര്‍ണം. ഒരു തമിഴന്‍ marvadi figure
    അയാള്‍ കാണേണ്ട ആളെ കണ്ടു സംസാരിച്ചു മടങ്ങുന്നതിനിടെ. ഗോപു ചോദിച്ചു... തന്നെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ... നമ്മള്‍ തമ്മില്‍ അറിയാമോ എന്ന്? അപ്പോള്‍ ആ പാവപെട്ടവന്‍ പറഞ്ഞു... സര്‍ നു എന്നെ ഓര്‍മയില്ലേ? ഞാന്‍ രണ്ട് വര്ഷം മുന്നേ നിങ്ങളുടെ ഷോ റൂമില്‍ ഓഫീസ് ബോയ്‌ ആയി നിന്നിട്ടുല്ലതാണ് (പച്ചക്ക് പറഞ്ഞാല്‍ അടിച്ചു വാരി തുടക്കാന്‍ നിക്കുന്നവന്‍). അപ്പൊ ശരി സര്‍. പിന്നെ കാണാം

    ഇത്രേം പറഞ്ഞു വേദനിക്കുന്ന ആ കോടീശ്വരന്‍ പോയി.


    അപ്പോഴാണ്.. നമ്മുടെ ഗോപേട്ടന്‍ ആ സത്യം അറിയ്ന്നത്.. ദിവ്യ ജോഷി എന്നാ സാധനത്തിനെ വച്ചു.. ഗോപേട്ടന്‍ ഒരു ദിവസം TV വിറ്റു ഉണ്ടാക്കുന്നതിലും കൂടുതല്‍ മച്ചാന്‍ ഒരു ദിവസം ഉണടക്കിയെന്നുണ്ടെന്നും. മച്ചാന്‍ അടിച്ചു വാരല്‍ നിര്‍ത്തി ദിവ്യയുടെ അച്ഛന് വേണ്ടി പലിശ പിരിവു തുടങ്ങി... (agent) എന്നിട്ട് മകളെ സെറ്റപ്പ് ആക്കിയെന്നും ... കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അമ്മായി അപ്പന്‍ ഒരു താങ്ങാന്‍ പറ്റാത്ത ഭാരവും.. അപ്പന്റെ പൈസ താങ്ങാവുന്നതില്‍ കൂടുതലാണെന്നും.. കൂടെ ഉള്ളത് പൊന്മുട്ട ഇടുന്ന ഒരു duck ആണെന്നും മനസ്സിലാക്കന്‍ തോത് തുടച്ചു നടന്നവന് അധികം താമസിയാതെ മനസ്സിലായി..
    എന്തായാലും... അവന്‍ ജീവിക്കാന്‍ പടിച്ചവനാ ജയിലില്‍ നിന്നും ഇര്നങയാല്‍ പാവത്തിന് അടുത്ത ജോഷിയെ കണ്ടു പിടിക്കേണ്ടേ?
  • മനുഷ്യരുടെ അരക്ഷിതാവസ്ഥയാണ് ഇതു പോലെ ഉള്ള ദൈവങ്ങളെ സൃഷ്ടിക്കുന്നത്. ആക്രാന്തം കാണിക്കാതെ പയ്യെ പയ്യെ തിന്നു പോകുന്ന ദൈവങ്ങള് ദീറ്ഘകാലം ജീവിച്ചു പോകുന്നു. ദിവ്യാ ജോഷി ആക്രാന്തം കാണിച്ചു .. പണിയും കിട്ടി. ദൈവങ്ങള്ക്കു മതമില്ലല്ലോ, അത് കൊണ്ട് ഇത്തരം ദൈവങ്ങള് എല്ലാ മതങ്ങളിലുമുണ്ട്.


    കുന്ദംകുളങ്കാരന് ജോറ്ജ്ജിനെയാണ് തിരണ്ടി വാലിനു അടിക്കണ്ടത്. തൊണ്ണൂറു ലക്ഷം രൂപ ചുമ്മാ കോണ്ടു കൊടുക്കാന് ഇവനെന്താ തലയ്ക്കോളമായിരുന്നോ .. നന്നായി പോയി. അവനൊക്കെ അതു തന്നെ വരണം.

  • prak
    കുന്ദംകുളങ്കാരന് ജോറ്ജ്ജിനെയാണ് തിരണ്ടി വാലിനു അടിക്കണ്ടത്..അത് തന്നെയാ എന്റെയും അഭിപ്രായം ..
  • Malluboy
    Pokkathil kaanunna photo vellappally nadesha guruvinte alle ennoru samsayam
  • ഒരു സംശയവും വേണ്ട. നടേശഗുരു തന്നെ. ദിവ്യ ദൈവം എന്തോ താലം കൈമാറുകയോ മറ്റോ ചെയ്യുന്നതാണ് സംഭവം.
  • rakesh666
    ബെർളിക്കുമാകാം ഒരാശ്രമമൊക്കെ ഒന്നുമില്ലേല്ലും 10 ലക്ഷം ഭക്തജനങ്ങൾ പിന്നിലില്ല്ലേ...
  • എന്‍റെ പൊക കണ്ടേ അടങ്ങൂ അല്ലേ ??
  • gowriparvathy
    എന്തൊക്കെ കാണണം...

    ബെര്‍ലിച്ചായാ,
    ഒരു കുഞ്ഞു curiosity കൊണ്ടു ചോദിക്കുവാ..ആരാ ആ jeans ഇട്ട സുന്ദരി?
  • അതത്ര കുഞ്ഞു കുരിയോസിറ്റി അല്ലല്ലോ ..
  • Six pack poojaari ...... :P
  • prak
    ആരാണ് പ്രസാദം വാങ്ങിക്കുന്നത് ? മീര ജാസ്മിന്‍ ആണോ ?
  • പറഞ്ഞപോലെ മീര ജാസ്മിന്‍റെ ഒരു ഛായ ഉണ്ടല്ലോ !
  • sakku79
    Alla achaya...athu...kiran....aanu....Gemini fame...
  • കലികാലം അല്ലെ ഇനിയും എന്തൊക്കെ കാണാം ആവോ?
  • ജോഷി ഗുണ്ടയേ അല്ല, പാവം
  • bhakta_khanna
    ഗുണ്ട അല്ല ഗുണ്ടീ ...
blog comments powered by Disqus