ടൈംസ് ഓഫ് ഗുണ്ട !!

ടൈംസ് ഓഫ് ഗുണ്ട !!

ഇങ്ങനെ പോവുകയാണെങ്കില്‍ അടുത്ത വര്‍ഷമാവുമ്പോഴേക്കും കേരളത്തിന്റെ ഭരണം ഗുണ്ടകള്‍ ഏറ്റെടുക്കും. കേരളാ പോലീസ് ഒരനധികൃതകൂട്ടായ്മയായി മാറുകയും ക്രമസമാധാനം എന്താണെന്നു ക്വട്ടേഷന്‍ പാര്‍ട്ടികള്‍ നിര്‍വചിക്കുകയും ചെയ്യും. ഗുണ്ടകള്‍ക്കും ഗുണ്ടികള്‍ക്കുമെതിരെ ശബ്ദമുയയര്‍ത്തുന്നവര്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടും ഗുണ്ടാ പക്ഷത്തു നില്‍ക്കുന്ന ഗുണ്ടാബുദ്ധിജീവികള്‍ പ്രകീര്‍ത്തിക്കപ്പെടും. അന്ന് ലോകത്തിലെ ആദ്യത്തെ ഗുണ്ടാദിനപ്പത്രമായ ‘ടൈംസ് ഓഫ് ഗുണ്ട’ തലസ്ഥാനത്തു നിന്നു പ്രസിദ്ധീകരിക്കപ്പെടും.

അങ്ങനെ നമ്മള്‍ കാത്തിരിക്കുന്ന ഗുണ്ടാരാജ്യത്തിലെ ആദ്യത്തെ സ്പെഷല്‍ പതിപ്പ് എക്സ്ക്ളൂസീവായി ഇവിടെ വായിക്കാം, അര്‍മാദിക്കാം. ടൈംസ് ഓഫ് ഗുണ്ടയിലെ തിരഞ്ഞെടുത്ത വാര്‍ത്തകള്‍ പരസ്യം, ചരമം തുടങ്ങിയവയില്ലാതെ.

ലോകഗുണ്ടാദിനം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലോകഗുണ്ടാദിനം ഒരു വടിവാള്‍ അകലെ നില്‍ക്കുമ്പോള്‍ സംസ്ഥാനത്ത് ആഘോഷപരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗുണ്ടാദിനത്തിന്റെ അന്ന്് രാവിലെ ഗുണ്ടക്കയത്ത് ചീഫ് ഗുണ്ട കാക്കിയില്‍ എസ് ആകൃതിയിലുള്ള കത്തി തുന്നിപ്പിടിപ്പിച്ച പതാക ഉയര്‍ത്തുന്നതോടെ ഗുണ്ടാഘോഷങ്ങള്‍ക്കു തുടക്കമാവും. തുടര്‍ന്ന്, ഗുണ്ടയ്്ക്കു പൊട്ടുതൊടല്‍, കാക്കിയിട്ടവന്റെ നേരേ കയ്യോങ്ങല്‍ തുടങ്ങിയ കലാമല്‍സരങ്ങള്‍ നടക്കും.

ഗുണ്ടയുടെ ധീരത മാതൃകയായി

രാത്രി തിരക്കിട്ടു ക്വട്ടേഷന്‍ വര്‍ക്കിനു പോകുന്നതിനിടെ വഴിയില്‍ പാണ്ടിലോറിയിടിച്ചു കിടന്ന അണ്ണാന്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഗുണ്ടാനേതാവ് നടത്തിയ ശ്രമം മാതൃകയായി.നേരത്തെ ബുക് ചെയ്ത ഒരു തലവെട്ട് കേസ് അറ്റന്‍ഡ് ചെയ്യാന്‍ പോകുന്ന വഴിയാണ് പാണ്ടി ലോറി അണ്ണാന്‍കുഞ്ഞിനെ ഇടിച്ചു തെറിപ്പിച്ചത്. ഇതു കണ്ട് ധാര്‍മികരോഷം പൂണ്ട ഗുണ്ട പരുക്കേറ്റ അണ്ണാന്‍കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പൊട്ടിക്കരഞ്ഞ് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം പാണ്ടിലോറി ചെയ്സ് ചെയ്തു പിടിക്കുകയായിരുന്നു. എന്നാല്‍ അണ്ണാന്‍കുഞ്ഞിനെ ഇടിച്ചതിന്റെ കുറ്റബോധം കൊണ്ട് ഡബ്ള്യു ആകൃതിയിലുള്ള ഒരു കത്തികൊണ്ട് ലോറിയിലുള്ളവര്‍ സ്വയം കുത്തി മരിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മാതൃകാപരമായ ഗുണ്ടാപ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ പോലീസ് മെഡല്‍ ഈ ഗുണ്ടയ്‍ക്ക് നല്കുമെന്ന് മന്ത്രി അറിയിച്ചു. ഗുണ്ടയെ ഓള്‍ കേരളാ ക്വട്ടേഷന്‍ ആന്‍ഡ് ഹെഡ് കട്ടേഴ്സ് യൂണിയന്‍ കത്തിമായണിയിച്ച് ആദരിച്ചു. ഗുണ്ടേട്ടനുമായുള്ള എക്സ്ക്ലൂസീവ് അഭിമുഖം ഗുണ്ടാസ് നൗ എന്ന ഞങ്ങളുടെ ചാനലില്‍ എപ്പോള്‍ വേണമെങ്കിലും കാണാം.

ഗുണ്ടകള്‍ക്കായി റിയാലിറ്റി ഷോ

കേരളത്തിലെ മികച്ച ഗുണ്ടയെയും ഗുണ്ടിയെയും കണ്ടെത്തുന്നതിനായി പ്രമുഖ ചാനല്‍ നടത്തുന്ന ഇടിയന്‍ സ്റ്റാര്‍ ഗുണ്ട 2009 റിയാലിറ്റി ഷോയുടെ പുതിയ സീസണിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഈ സീസണിലെ മല്‍സരങ്ങള്‍ അവസാനിക്കാറായപ്പോള്‍ ഷോ റേറ്റിങ്ങില്‍ ഈയാഴ്ചയും മുന്നില്‍ തന്നെയാണ്. മെഗാസീരിയല്‍ എന്‍റെ ക്വട്ടേഷന്‍ പുത്രിയാണ് റേറ്റിങ്ങില്‍ രണ്ടാമതുള്ളത്. ഇടിയന്‍ സ്റ്റാര്‍ ഗുണ്ട റിയാലിറ്റി ഷോയില്‍ കഴിഞ്ഞയാഴ്ച വരെ ഏറ്റവും പോയിന്റുമായി മുന്നിട്ടു നിന്ന ഗുണ്ട വേട്ടെറ്റു മരിച്ചത് ക്യാംപില്‍ മ്ളാനത പരത്തിയിട്ടുണ്ട്.

ഇടിയന്‍ സ്റ്റാര്‍ ഗുണ്ടയുടെ പുതിയ സീസണിലേക്കുള്ള അപേക്ഷകള്‍ ഗുണ്ടടൈംസിന്‍റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രഫഷനലായി ക്വട്ടേഷന്‍ പണികള്‍ക്കു പോകുന്നവര്‍ക്കും, ചെറുകിട റൗഡികള്‍ക്കും എല്ലാം അപേക്ഷിക്കാം.ഉപയോഗിക്കുന്ന കത്തിയുടെ ഫോട്ടോയും പ്രധാന അക്രമങ്ങളുടെ വിവരങ്ങളുമടക്കമുള്ള ബയോ ഡേറ്റയും നിങ്ങളുടെ അക്രമങ്ങളെപ്പറ്റി വിവിധ മാധ്യമങ്ങളിലും ചാനലുകളിലും വന്നിട്ടുള്ള റിപ്പോര്‍ട്ടുകളും പേപ്പര്‍ കട്ടിങ്ങുകളും വിഡിയോകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം.വിവിധ റൗണ്ടുകളിലായി നടക്കുന്ന മല്‍സരത്തില്‍ ഗുണ്ടയുടെ കൈക്കരുത്ത്, ആയുധം ഉപയോഗിക്കാനുള്ള കഴിവ്, മന്ത്രിപുത്രന്‍മാരുമായുള്ള ബന്ധം തുടങ്ങിയവ പരിശോധിക്കും. ഷോയില്‍ വിജയികളാവുന്നവര്‍ക്ക് എന്‍ഡവര്‍ കാറാണ് സമ്മാനം.

ഗുണ്ടകളുടെ സ്വാതന്ത്യം ഹനിക്കില്ലെന്നു മന്ത്രി

ഗുണ്ടകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും സര്ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഗുണ്ടകള്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യുന്നതിനുള്ള എല്ലാ സാഹചചര്യങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ഗുണ്ടകള്‍ നല്ല നടപ്പിനു തുനിയുകയാണോ എന്ന തോന്നല്‍ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ കണണിലുണ്ണികളായ ഗുണ്കളുടെ രോമത്തില്‍ പോലും തൊടാന്‍ സര്‍ക്കാരിനുദ്ദേശമില്ലെന്നും മന്ത്രി വ്യക്തമാക്കി.

എസ് കത്തി ക്ഷാമം ഉടന്‍ പരിഹരിക്കും: മന്ത്രി

ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എസ് കത്തി ക്ഷാമം പരിഹരിയ്ക്കുമെന്ന്‌ കത്തി മന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത്‌ എസ് കത്തി പ്രതിന്ധിയുണ്‌ട്‌. എന്നാല്‍ ഗുണ്ടാ-ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കാത്ത തരത്തില്‍ പ്രതിസന്ധി പരിഹരിയ്ക്കാമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പോള്‍ വധത്തിനു ശേഷം എസ് കത്തി ഉപയോഗത്തില്‍ ഭയങ്കരമായ വര്‍ധന ഉണ്ടായിട്ടുണ്ട്. നഖം വെട്ടാനും പുറം ചൊറിയാനും വരെ ആളുകള്‍ ഇപ്പോള്‍ എസ് കത്തി ഉപയോഗിക്കുന്നുണ്ട്. എസ് കത്തി ആര്‍എസ്എസ്കാരുടെയല്ല എന്നു തെളിഞ്ഞ സാഹചര്യത്തില്‍ എസ് കത്തി സംസ്ഥാനത്തിന്‍റെ ബ്രാന്‍ഡ് ആയി മാറ്റുന്നതിനും അതു വഴി എസ് കത്തി നിര്‍മാണ-വിപണനത്തിലൂടെ കോടികള്‍ സമ്പാദിക്കുന്നതിനും സാഹചര്യമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 15 ലക്ഷം എസ് കത്തികള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആദിവാസി മേഖലകളില്‍ എസ് കത്തി എത്തിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

ഗുണ്ടകള്‍ ഇന്നു മുതല്‍ സ്വകാര്യ ക്വട്ടേഷന്‍ പിടിക്കില്ല

ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഗുണ്ടകള്‍ ഇന്നു മുതല്‍ സ്വകാര്യ ക്വട്ടേഷനുകള്‍ പിടിക്കില്ല. ഒക്ടോബര്‍ ഒന്നു മുതല്‍ മാത്രമേ നിരോധനം പ്രാബല്യത്തില്‍ വരൂവെന്ന്‌ ക്വട്ടേഷന്‍ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ഇന്നുമുതല്‍ സ്വകാര്യ ക്വട്ടേനുകള്‍ നിര്‍ത്തിവക്കാന്‍ ഗുണ്ടകള്‍ തീരുമാനിക്കുകയായിരുന്നു.

ഫൈനാന്‍സ് കമ്പനിക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ഇരകളെ പൂശിക്കളയാതെ നിസഹകരണ സമരം തുടരുന്നത്‌ അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സമരം ഫൈനാന്‍സുകാരെ ബാധിച്ചാല്‍ എസ്മ പ്രയോഗിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. സമരം തുടര്‍ന്നാല്‍ ക്വട്ടേഷന്‍ ജോലികള്‍ക്ക് പോലീസുകാരെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ഒരു ദിവസം ഒരു ക്വട്ടേഷന്‍ എന്ന നിലയ്‍ക്ക് ഗുണ്ടകളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പ്രതിപക്ഷനേതാവ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Related Posts with Thumbnails
  • iamgini
    hentammo...
    inganeyoru 'quotation' vendayirunnu...
    ella gundakalum 'S' shapil naanichu pokum...

  • muthukka
    Good..But..pathra madhyamangalude anavashya idapedalukal vazhi `gundatozhilali`kalkkundakunna asoukaryangale patti prathipathikkanjath mosamayi....
  • saifucmp
    ഹായ് ബെര്‍ലിച്ചായ അഭിനന്ദനങ്ങള്‍ .........ബെര്‍ലിച്ചയന്‍ മലയാള സാഹിത്യത്തിലെ ഹാസ്യ ചക്രവര്‍ത്തി .വി കെ എന്‍ ആരാധകനാണോ എന്ന് എനിക്ക് ഒരു സംശയം. ബെര്‍ളിയുടെ ബ്ലോഗ്‌ വയിക്കുപ്പോള്‍ എനിക്ക് വി.കെ.എന്‍ കഥാപാത്രമായ പയ്യനെയാണ് ഓര്‍മവരുന്നത് ......
  • saifucmp
    ഹായ് ബെര്‍ലിച്ചായ അഭിനന്ദനങ്ങള്‍ .........ബെര്‍ലിച്ചയന്‍ മലയാള സാഹിത്യത്തിലെ ഹാസ്യ ചക്രവര്‍ത്തി .വി കെ എന്‍ ആരാധകനാണോ എന്ന് എനിക്ക് ഒരു സംശയം. ബെര്‍ളിയുടെ ബ്ലോഗ്‌ വയിക്കുപ്പോള്‍ എനിക്ക് വി.കെ.എന്‍ കഥാപാത്രമായ പയ്യനെയാണ് ഓര്‍മവരുന്നത് ......
  • saifucmp
    ഹായ് ബെര്‍ലിച്ചായ അഭിനന്ദനങ്ങള്‍ .........ബെര്‍ലിച്ചയന്‍ മലയാള സാഹിത്യത്തിലെ ഹാസ്യ ചക്രവര്‍ത്തി .വി കെ എന്‍ ആരാധകനാണോ എന്ന് എനിക്ക് ഒരു സംശയം. ബെര്‍ളിയുടെ ബ്ലോഗ്‌ വയിക്കുപ്പോള്‍ എനിക്ക് വി.കെ.എന്‍ കഥാപാത്രമായ പയ്യനെയാണ് ഓര്‍മവരുന്നത് ......
  • vellathilasaan
    ഇങ്ങനെ പോവുകയാണെങ്കില്‍ അടുത്ത വര്‍ഷമാവുമ്പോഴേക്കും കേരളത്തിന്റെ ഭരണം ഗുണ്ടകള്‍ ഏറ്റെടുക്കും. ആക്ഷേപമുണ്ട്! പിന്നെ ഇപ്പോ ആരാ ഭരിക്കുന്നത്? വിജയേട്ടൻ, ബാലേട്ടൻ, ജയരാജേട്ടൻ എന്നിവർ കണ്ണൂരിൽ പാൽക്കച്ചോടത്തിലൂടെ വളർന്ന് രാഷ്ട്രീയത്തിലെത്തിയതല്ലല്ലോ.
  • Guest
    ഗുണ്ടകള്‍ക്ക് ബ്ലോഗിംഗ് ചെയ്യാന്‍ വല്ല നിയമ തടസ്സവുമുണ്ടോ...?
  • kandari
    nannayitund,but avare kond iniyum oru s kathi undaakikalleeeeeeeee.........plzzzzzzzzz
  • kandari
    gud
  • jeromejohnson
    Your creations are exellent, it is getting in mainly koottam, Thank you for all of the postings. -Jerome Johnson
  • ഗുണ്ടകളുടെ പെന്‍ഷന്‍ പ്രായം 50 ഇല്‍ നിന്ന് അറുപത്തി അഞ്ചായി ഉയര്‍ത്തണം എന്ന് ഗുണ്ടാ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു . വൃദ്ധരും അവശതയനുഭവിക്കുന്നവരുമായ 1000 ഗുണ്ടകള്‍ക്ക് ഓരോ കുപ്പി ഓ സി ആര്‍ ഉം, തൊട്ടു കൂട്ടാന്‍ അച്ചാറും ദിവസേന വീട്ടിലെത്തിച്ചു കൊടുക്കുന്ന 'ഗുണ്ടാ ശ്രീ' പദ്ധതി അഭ്യന്തര മന്ത്രി തമ്മനത് ഉത്‌ഘാടനം ചെയ്തു. പ്രൈമറി തലം മുതല്‍ മികവുറ്റ ഗുണ്ടകളായി കുട്ടികളെ വാര്‍ത്തെടുക്കാന്‍ വേണ്ടി പാഠ്യ പദ്ധതി പരിഷ്കരിക്കുന്നകാര്യം മന്ത്രി സഭയുടെ പരിഗണനയില്‍ ഉണ്ടെന്ന് ഉത്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. നാടന്‍ തല്ല് ,വെള്ളമടി, കത്തിക്കുത്ത് തുടങ്ങിയ അവശ്യ വിഷയങ്ങള്‍ നിര്‍ബന്ധിത വിഷയങ്ങളായി പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
    * * *
    :.. പഠിക്കാന്‍ വിട്ടപ്പോ ക്ലാസ്സി കേറി ഇരിക്കാതെ വല്ല മാവേലും എറിയാന്‍ പോയാ മതിയാരുന്നു ല്ലേ..പോയ ബുദ്ധി ആന പിടിച്ച കിട്ടുലല്ലോ..
  • മാഷെ ഈ പോസ്റ്റ്‌ വെടിക്കെട്ട് ....
  • എസ്‌ കേറ്റി കൊല്ലും ഞാന്‍
  • rintucp
    ithokke oru blog ano
  • savan77
    ഏയ് ...ഇതൊന്നും ഒരു ബ്ലോഗേ അല്ല...സൊ, ഇനി ഈ ഏരിയായില്‍ കണ്ടേക്കരുത്....
  • rintucp
    sorry bhoologam ee sarinte kudum vakayanennu arinjilla.bhoolokathil areyum eppol venamenkilum engineyum puchikkanulla independence august 14nu gandhipapa ella malayalikalkkum vangiyhannittundu. njanathu utilize cheyyum
  • rintucp
    ithokke oru blogano
  • സൂപ്പര്‍ ആയിട്ടുണ്ട്‌ കേട്ടോ ബെര്‍ലി സാര്‍. പ്രതേകിച്ചും ഗുണ്ടയുടെ ധീരത മാതൃക ആയ സംഭവം !
    ടൈംസ്‌ ഓഫ് ഗുണ്ടയില്‍ ഒരു വാര്‍ത്ത കൂടി കൊടുക്കാമായിരുന്നു .ഗുണ്ടകളെ നാകോ ടെസ്റ്റ്‌ നടത്തിയതും മനുഷ്യാവകാശ ലംഖനം നടന്നതായുള്ള പോലീസിന്റെ ആരോപണവും കൂടി ഉണ്ടായിരുന്നേല്‍ സംഭവം കുറെ കൂടി ഉഗ്രന്‍ ആയേനെ :)
  • puli
    കൊള്ളാം :D
    കാണുക http://pulispot.blogspot.com/2009/09/2009.html
  • chitraguptan
    too much.
    ടൂമച്ചായാൽ അമൃതു പോയ്സൺ എന്നു കേട്ടിട്ടില്ലേ?
blog comments powered by Disqus