ഗര്‍ഭസ്ഥശിശുവിന്‍റെ പ്രേതം !

ഗര്‍ഭസ്ഥശിശുവിന്‍റെ പ്രേതം !





ശിശുക്കള്‍ ദൈവത്തെപ്പോലെ പരിശുദ്ധരാണ് എന്നാണ് സങ്കല്‍പം. ഭൂമിയിലേക്കെത്തും മുമ്പാണെങ്കില്‍ പറയുകയും വേണ്ട. ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കൊല്ലപ്പെടുന്ന ശിശുക്കള്‍ ജനിക്കും മുമ്പേ രക്തസാക്ഷികളായി ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നു എന്നും വിചാരിക്കാം. എന്നാല്‍, ഗര്‍ഭസ്ഥശിശു ഭ്രൂണഹത്യ വഴി കൊല്ലപ്പെട്ടാല്‍ പ്രേതമായിട്ടു വരുമോ ? വരുമെന്നാണ് കെ. ഗിരീഷ്കുമാര്‍ എന്ന മഹാനായ തിരക്കഥാകൃത്ത് പറയുന്നത്.

അമൃതം, ആലീസ് ഇന്‍ വണ്ടര്‍ലീന്‍ഡ്, ആണ്ടവന്‍ എന്നീ ഫ്ലോപ്പുകള്‍ക്കു ശേഷം വെറുതെ ഒരു ഭാര്യ എന്ന ഹിറ്റ് വഴി ശ്രദ്ധേയനായ ഗിരീഷ്‍കുമാര്‍ എഴുതി വെറുതെ ഒരു ഭാര്യയുടെ സംവിധായകനായ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന കാണാകണ്‍മണി എന്ന സിനിമയിലൂടെ ഗിരീഷ് വരച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് ഈയൊരു ആശയമാണ്. ജനിക്കാത്ത കുഞ്ഞിനെ ഒരു വ്യക്തിയായി കാണാന്‍ ശ്രമിക്കാത്തത് ഭ്രൂണഹത്യ എളുപ്പമാക്കുന്നുണ്ട് എന്നതിനാലാവാം ദമ്പതികള്‍ ഭ്രൂണഹത്യ വഴി ഇല്ലാതാക്കിയ കുഞ്ഞ് പിന്നീടവര്‍ക്കുണ്ടായ ഏകമകളിലൂടെ പ്രേതമായി വന്നു പ്രതികാരനടപടിക്കു തുനിയുന്നതായി ചിത്രീകരിക്കാന്‍ ഗിരീഷിനെ പ്രേരിപ്പിച്ചത്.


ലക്ഷ്യം എന്തായാലും കാണാകണ്‍മണി ഒരു കുടുംബചിത്രമാണെന്നു കരുതി തിയറ്ററിലേക്കെത്തുന്ന കുടുംബങ്ങള്‍ പടം കണ്ടു ഞെട്ടുകയാണ്. കാരണം, സംഗതി ഹൊറര്‍ ആണ്. ഗര്‍ഭസ്ഥശിശുവിന്‍റെ പ്രേതമാണ് സിനിമയുടെ കഥ നിയന്ത്രിക്കുന്നതെന്നു പറയാം.ജയറാം ആണ് നായകന്‍. ആര്‍ക്കിടെക്റ്റായ റോയി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. റോയിയുടെ ഭാര്യ മായയായി പത്മപ്രിയയും മകള്‍ അനഘയായി ബേബി നിവേദിതയും അഭിനയിക്കുന്നു. ഭാര്യയേയും മകളേയും കൂട്ടി അവധിക്കാലം ചിലവഴിക്കാന്‍ എസ്റ്റേറ്റ് ബംഗ്ലാവിലെത്തുന്ന അവരുടെ ജീവിതത്തിലേക്ക് അസ്വാഭാവികമായ സംഭവങ്ങള്‍‍ കടന്നു വരികയാണ്. അനഘയുടെ ശരീരത്തില്‍ ഒരു ആത്മാവ് കയറിക്കൂടുകയാണ്, പണ്ട്, പണ്ട് അബോര്‍ട്ട് ചെയ്ത കുഞ്ഞിന്‍റെ ആത്മാവ്.

സംഗതി ഒക്കെ ശരി തന്നെ. എന്നാല്‍ ഇതൊരു പുതിയ കഥയല്ല എന്നതാണ് മറ്റൊരു വസ്തുത. 2007ല്‍ പുറത്തിറങ്ങിയ ഗൗരി ദ അണ്‍ബോണ്‍ എന്ന ഹിന്ദി ചിത്രത്തിന്‍റെ അവലംബം അല്ലെങ്കില്‍ റീമേക്കാണ് കാണാകണ്‍മണി. കെ.ഗിരീഷ്കുമാറും മോഹന്‍ ആസാദും ചേര്‍ന്ന തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് അക്കു അക്‍ബര്‍ തന്നെയായിരുന്നു.


അഡ്‍ലാബ്സും ആര്‍.മോഹനും ചേര്‍ന്നു നിര്‍മിച്ച ചിത്രം ഹിന്ദിയില്‍ തരക്കേടില്ലാത്ത കലക്ഷനും ഏതാനും അവാര്‍ഡുകളും നേടിയിരുന്നു. അതുല്‍ കുല്‍ക്കര്‍ണി, റിതുപര്‍ണ സെന്‍ ഗുപ്ത, റുഷിത പാണ്ഡ്യ, അനുപം ഖേര്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണിത്. അന്ന് ഹിന്ദിയില്‍ വിറ്റ തിരക്കഥ ഇപ്പോള്‍ സിനിമയാക്കാന്‍ തിരികെ വാങ്ങാന്‍ നിര്‍മാതാക്കള്‍ക്ക് വന്‍തുക നല്‍കേണ്ടി വന്നതായും സൂചനയുണ്ട്. വെറുതെ ഒരു ഭാര്യയ്‍ക്കു ശേഷം അക്കു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പിന്നീട് ഗിരീഷ് എഴുതിയ സമസ്തകേരളം പിഒ ശ്രദ്ധിക്കപ്പെടാതെ പോയതിനാലും കാണാകണ്‍മണിയുടെ വിജയം ഈ ടീമിന് വളരെ പ്രധാനമാണ്.

മലയാളത്തില്‍ മോസര്‍ബെയറും ആന്‍ മീഡിയയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിയെറ്ററുകളിലെത്തിക്കുന്നത് മമ്മൂട്ടിയുടെ പ്ലേഹൌസ് വിതരണക്കമ്പനിയാണ്.ബിജുമേനോന്‍, നെടുമുടി വേണു, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമ്മൂട്, ടി.പി. മാധവന്‍, സുകുമാരി, അംബിക, രശ്മി ബോബന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ഗാനരചന വയലാര്‍ ശരത്ചന്ദ്രവര്‍മ. വെറുതെ ഒരു ഭാര്യയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ശ്യാംധര്‍മന്‍റേതാണ് സംഗീതം.ഛായാഗ്രഹണം വിപിന്‍ മോഹന്‍.

  • bhramatan
    7/10
  • sharaf
    പടം ഹിറ്റാവുമോ... അതു പറ...
  • sharaf
    പടം ഹിറ്റാവുമോ... അതു പറ...berly..
  • sainu
    ആവുമോ ??????
  • jhjhgjgj
    "ചിത്രം തിയെറ്ററുകളിലെത്തിക്കുന്നത് മമ്മൂട്ടിയുടെ പ്ലേഹൌസ് വിതരണക്കമ്പനിയാണ്"
    അതുകൊണ്ട് ഹിറ്റ്‌ ആയിരിക്കും അല്ലെ :-)
  • pipaddishu
    പടം ഹിറ്റ്‌ ആയി...!! അതറിഞ്ഞില്ലേ?... അനന്തപുരിയില്‍ ഓണപരിപാടികള്‍ ഉണ്ടായിട്ടും പടത്തിനു ആളുണ്ട്...
  • angelmathew
    ithupolathe oru english cinema njan ee yidakku kandaayirunnu... The Unborn ennannu aa padathinte peru...
  • prak
    ennu thanne torrent downloa cheyanm "The Unborn " hahha
  • harikuwait
    ബെര്‍ലീ, ഇതും [http://www.imdb.com/title/tt1139668/plotsummary] Unborn അല്ലെ... David സായിപ്പ് കോപ്പിയടിച്ചതാണൊ? ഇതും കഥ മറ്റേ രക്തസാക്ഷി തന്നെ...
  • ദി അണ്‍ബോണ്‍ 2009ലറങ്ങിയ സിനിമയല്ലേ ? ഗൗരി ദി അണ്‍ബോണ്‍ 2007ലും. അപ്പോള്‍ എന്തോ ചില തകരാറുകളുണ്ടല്ലോ.
  • harikuwait
    ബൊളിവുഡില്‍ നിന്നും ഹോളിവുഡ് കോപ്പിയടിക്കുന്നൊ...woww....
  • sakku79
    hari kawait....ha ha...nice search..
    Akku Akbarite adutha padam....nirmal schoolil ninnumm escartion aye munnaril ethiya Babu. Babuvine oru chilanthi kadikkunnu....munnaril vachu....next day...babu....schoolil pokan dress edumbol.....underware purathum pants akathum ayi kanunnu,,,
    Shesham screenil..... ( Akkuvum...Gireeshumm...etho rahasya sangethathil erunnu ezhuthiya ee katha....eni holiwoodil erangumo ?...arkariyam....
  • i doubt whether i did any abortion because this kind of stories can be directed only with the influence of an evil spirit
  • we will ask kodiyeri whether such a story is true or not
  • renjithz
    is this movie not remake of that english movie the unborn? not exactly but the basic story line iof both the movies are the same, i think.
blog comments powered by Disqus