ബ്ലോഗുരാമയ്യര്‍ സിബിഐ

ബ്ലോഗുരാമയ്യര്‍ സിബിഐ





സത്യക്രിസ്ത്യാനികള്‍ കല്യാണം കഴിക്കുന്നത് സാധാരണ പള്ളിയില്‍ വച്ചാണ്. അങ്ങനെ കല്യാണം കഴിക്കുമ്പോള്‍ പള്ളിയിലെ ചടങ്ങ് നടത്തുന്ന വൈദികന്‍ താലിയെടുത്ത് വരന്റെ കയ്യില്‍ പിടിപ്പിച്ചു കൊടുക്കുകയും വരന്‍ അത് കെട്ടിത്തുടങ്ങുകയും വരന്റെ സഹോദരിയോ ആ സ്ഥാനത്തുള്ള ആരെങ്കിലും ആ ജോലി അങ്ങു പൂര്‍ത്തിയാക്കുകയും ആണ് ചെയ്യുന്നത്. താലി കെട്ടുന്ന ജോലി പോലും കംപ്ളീറ്റായി ചെയ്യാത്ത ക്ണാപ്പന്‍മാരാണ് പിന്നെയങ്ങോട്ട് മാതൃകാപരമായ കുടുംബജീവിതം നയിക്കുന്നതെന്നോര്‍ക്കണം.

കല്യാണത്തിന്റെ ഫോട്ടോയും വിഡിയോയും ഒക്കെ കാണുമ്പോള്‍ അതില്‍ വൈദികന്റെ പങ്ക് വളരെ വ്യക്തമായി കാണാം. ആ കണ്ടതിന്റെ ഓര്‍മ വച്ച് പിന്നെ ആ ദമ്പതികള്‍ക്കു മക്കളുണ്ടാകുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ക്ക് വൈദികന്റെ ഛായ ഉണ്ടോ എന്നു പരിശോധിക്കുന്നത് ഒരു രോഗമാണ്. ഈ വൈദികനെ ഒരിക്കല്‍ ദമ്പതികളുടെ വീട്ടില്‍ നിന്നിറങ്ങി വരുന്നതായി കണ്ടിട്ട് അത് ഈ സംശയത്തിന്റെ തെളിവായി ചിത്രീകരിക്കുക കൂടി ചെയ്താല്‍ സംഗതി ജോറായി. വൈദികന് ഒരു കോപ്പും ഇല്ല. പെണ്ണിനെ താലി കെട്ടിയവന്റെ പൌരുഷത്തെയും അഭിമാനത്തെയും തുടങ്ങി വിലപ്പെട്ട പലതിനെയുമാണ് സാമൂഹികനീതി നടപ്പാക്കാനിറങ്ങുന്ന കഴുവേറികള്‍ ചോദ്യം ചെയ്യുന്നത്.

സമൂഹത്തിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെയുള്ള എന്റെ പ്രതിഷേധക്കുറിപ്പാണ് ഇതെന്നു കരുതിയെങ്കില്‍ സോറി. ഇത് വളരെ ആനുകാലികമായ, എന്നാല്‍ മധുരമുള്ള ഒരു ആരോപണത്തിന് മറുപടി പറയുന്നതിന്റെ ഭാഗമായി ഒരു ഉദാഹരണം പറഞ്ഞതാണ്. സൌഹൃദകൂട്ടായ്മ, ജീവകാരുണ്യപ്രവര്‍ത്തനം എന്നിവയ്ക്കു പുറമേ ബ്ലോഗിലെ നന്മയുടെ പ്രതീകമായ തങ്കക്കുടങ്ങള്‍ ഡിറ്റക്ടീവ് ജോലി കൂടി തുടങ്ങിയതില്‍ സന്തോഷമുണ്ട്. ഈ കുറ്റാന്വേഷകര്‍ കണ്ടെത്തിയിരിക്കുന്ന അതിഭയങ്കരമായ രഹസ്യം ഇതാണ്- മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്ലോഗ് എഴുതുന്നത് ഞാനാണ് !!

സത്യം പറഞ്ഞാല്‍ അങ്ങു നിഷേധിക്കാന്‍ തോന്നാത്ത വണ്ണം ആകര്‍ഷകമായ ഒരാരോപണമാണ് അത്. അതിന് ഈ അന്വേഷണ-ജീവകാരുണ്യ-സൌഹൃദക്കൂട്ടായ്മ അച്ചുതണ്ടിന്റെ പക്കലുള്ളതോ, അതിഭീകരമായ തെളിവുകള്‍. ഒന്ന്, മമ്മnൂട്ടിയുടെ ബ്ലോഗില്‍ നിന്നുള്ള ഇ മെയില്‍ സബ്സ്ക്രിപ്ഷന്‍ സൃഷ്ടിച്ചിരിക്കുന്നത് ബെര്‍ളി തോമസിന്റെ ഐഡിയില്‍ നിന്നാണ്. രണ്ട്, മമ്മൂട്ടിയുടെ ബ്ലോഗ് ഉദ്ഘാടനത്തില്‍ ബെര്‍ളി തോമസ് പങ്കെടുത്തതായി ഞങ്ങളുടെ പ്രതിനിധികള്‍ കണ്ടെത്തിക്കഴിഞ്ഞു !! ഞെട്ടിയോ ? ഞാന്‍ ഞെട്ടി. ഞെട്ടാത്തവര്‍ക്കായി എന്റെ ആദ്യ സിനിമ ഞാനിവിടെ സമര്‍പ്പിക്കുന്നു. നായകന്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി. ഇതില്‍ മമ്മൂട്ടിയ്ക്ക് ബ്ലോഗിന്റെ അ, ആ, ഇ, ഈ പറഞ്ഞുകൊടുക്കുന്നതാണ് നിങ്ങളുദ്ദേശിക്കുന്ന വില്ലന്‍. ശ്രദ്ധിച്ചു കാണുക !



ഇതില്‍ കൂടുതല്‍ ഒരു തെളിവ് ആവശ്യമുണ്ടോ. ബ്ലോഗ് ചെയ്യുന്ന മമ്മൂട്ടിയുടെ പിന്നില്‍ നില്‍ക്കുകയാണ് ബെര്‍ളി. ബ്ലോഗിന്റെ പിന്നില്‍ ബെര്‍ളിയാണെന്ന് ബിംബങ്ങളിലൂടെ അവതരിപ്പിക്കുന്നതിനാണ് അങ്ങനെ നില്‍ക്കുന്നത്. ഇതാ ചടങ്ങിന്റെ ഒരു ഫോട്ടോ. അതില്‍ സംസാരിക്കുന്ന മമ്മൂട്ടിയുടെ പിന്നില്‍ നില്‍ക്കുന്ന ഭീകരനായ ബെര്‍ളിയെ കാണാം.

Mammootty1

ഇത്രയും സംഗതികള്‍ പരിപാടിയുടെ പിറ്റേന്നു തന്നെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മമ്മൂട്ടിയുടെ ബ്ലോഗ് എഴുതുന്നത് ഞാനാണ് എന്നാരോപിക്കുന്നവരോട് അത് തെളിയിച്ച് മലയാളം ബ്ലോഗിലെ ഒരവിശുദ്ധ കൂട്ടുകെട്ടിന്റെ കഥ ലോകത്തെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതിന്റെ സത്യമെന്ത് എന്നു പലരും പവഴിക്കുമായി ചോദിച്ചതുകൊണ്ട് മാത്രം ആ പുസ്തകം കൂടി നിങ്ങള്‍ക്കു മുന്നില്‍ തുറന്നുമലര്‍ത്തി വയ്ക്കുന്നു. ഇതാണ് സംഭവിച്ചത്.

ബ്ലോഗ് തുടങ്ങാന്‍ തീരുമാനമെടുത്ത മമ്മൂട്ടി അക്കാര്യം ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസിനോടു പറയുന്നു. മമ്മൂട്ടിക്ക് സിബിഐ ഡയറക്ടര്‍ പദവി എന്ന പോസ്റ്റ് വഴി എന്റെ ബ്ലോഗിലെത്തിയ റോബര്‍ട്ട് കുര്യാക്കോസ് ഇക്കാര്യത്തിനായി 2008 അവസാനം എന്നെ ബന്ധപ്പെടുന്നു. ജനക്കൂട്ടത്തിലൊരുവനല്ലാതെ നിന്ന് ആ മഹാനടനെ കാണാമല്ലോ എന്നതുകൊണ്ടു മാത്രം ഞാന്‍ മമ്മൂട്ടിയെ കാണാന്‍ കൊച്ചിക്കു പോകുന്നു. തമ്മനത്ത് ലവ് ഇന്‍ സിംഗപ്പൂരിന്റെ ലൊക്കേഷനില്‍ വച്ച് ആദ്യ കൂടിക്കാഴ്ച. മമ്മൂട്ടിയുടെ ബ്ലോഗ് എഴുതുക, ആ വകയില്‍ മാസം 10,000 രൂപയെങ്കിലും അടിച്ചെടുക്കുക എന്ന സ്വപ്നത്തോടെയാണ് പോക്ക്.

ബ്ലോഗെന്താണ് എന്ന് മമ്മൂട്ടിയെ പഠിപ്പിക്കാന്‍ ചെന്ന എനിക്കൊന്നും പറയേണ്ടി വന്നില്ല. തലേന്നു തന്നെ ബ്ലോഗറില്‍ ഒരു ബ്ലോഗ് സൃഷ്ടിച്ചു കഴിഞ്ഞിരുന്ന മമ്മൂട്ടിയുടെ സംഭാഷണത്തില്‍ നിന്ന് സംഗതിയെപ്പറ്റി പുള്ളി കാര്യമായി അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടെന്നു മനസ്സിലായി. അമിതാഭ് ബച്ചന്റെയും ആമിര്‍ ഖാന്റെയും ബ്ലോഗിനെപ്പറ്റി അഭിപ്രായം പറഞ്ഞ അദ്ദേഹത്തിന് തന്റെ ബ്ലോഗ് എന്തായിരിക്കണമെന്നും അതിലെന്താണ് എഴുതാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമായ ബോധമുണ്ടായിരുന്നു. മലയാളത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയാന്‍ വേണ്ടി മാത്രമാണ് എന്നെ വിളിച്ചതെന്നും മനസ്സിലായി. ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേറ്റര്‍ കാണിച്ചുകൊടുത്തു. പക്ഷെ, അദ്ദേഹത്തിന്റെ ആപ്പിള്‍ മാക്ബുക് എയറില്‍ മലയാളം തെളിഞ്ഞില്ല. ഷൂട്ടിനിടയിലെ ചെറു ബ്രേക്കുകളില്‍ വന്നിരുന്ന് മലയാളം യൂണികോഡിനെപ്പറ്റിയും മലയാളം ബ്ലോഗിന്റെ ദിശാബോധത്തെപ്പറ്റിയും സംസാരിച്ച ആ മനുഷ്യന്‍ സത്യത്തില്‍ എന്നെ വിസ്മയിപ്പിച്ചു.

ആ കൂടിക്കാഴ്ചയുടെ അവസാനം രണ്ടു കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. ഒന്ന്, മമ്മൂട്ടിയുടെ ബ്ലോഗ് എഴുതാന്‍ പോകുന്നത് മമ്മൂട്ടി തന്നെയാണ്. രണ്ട്, മലയാളം ടൈപ്പിങ് കുത്തിയിരുന്നു പഠിക്കാന്‍ തന്നെയാണ് ഈ മനുഷ്യന്റെ തീരുമാനം. സൂപ്പര്‍ സ്റ്റാറുകള്‍ നന്നാവില്ല എന്നു പഴിച്ച് ഞാന്‍ മടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും വിളി വന്നു. പിന്നെയും കൊച്ചിക്ക്. തമ്മനത്ത് പൂമ്പാറ്റ സ്റ്റുഡിയോയില്‍ ഷൂട്ടിങ് തുടരുന്നു. ലവ് ഇന്‍ സിംപ്പൂരിലെ വില്ലന്‍ ജോണ്‍ കൊക്കനെ വില്ലന്‍ റോളിലേക്കു തിരഞ്ഞെടുത്തതിന്റെ സന്തോഷത്തില്‍ മമ്മൂട്ടിയുടെ കാല്‍ തൊട്ട് അനുഗ്രഹം തേടുന്ന കൊക്കനെ കണ്ടു കൊണ്ടാണ് ചെല്ലുന്നത്. സലിംകുമാര്‍ ബിജുക്കുട്ടന്‍ തുടങ്ങിയവരെ മമ്മൂട്ടി കോമഡി പറഞ്ഞു ചിരിപ്പിക്കുന്നുണ്ട്.

വിദേശയാത്രയിലായിരുന്ന സുരാജ് വെഞ്ഞാറമൂട് അപ്പോള്‍ റോമില്‍ നിന്നു മമ്മൂട്ടിയെ ഫോണില്‍ വിളിച്ചു. സുരാജിനോടു കോമഡി പറയുന്നതിനിടയില്‍ മമ്മൂട്ടി ആപ്പിള്‍ മാക്ബുക് ഓണ്‍ ചെയ്ത് എന്റെ കയ്യിലേക്കു തന്നു. എന്റെ പ്രതീക്ഷകള്‍ പിന്നെയും പൂവണിഞ്ഞു. ബ്ലോഗ് ചെയ്യാന്‍ എന്നെ ഏല്‍പിച്ചതാണെന്നും അതിനു ഗിഫ്റ്റ് ആയി ആ നോട്ബുക് തന്നതാണെന്നും ഞാനങ്ങു വിചാരിച്ചു. ബ്ലോഗ് ചെയ്യുന്നതിനു പ്രതിഫലമായി 10,000 ചോദിക്കണോ 15,000 ചോദിക്കണോ എന്നാലോചിക്കുമ്പോള്‍ ഫോണ്‍ താഴെ വച്ച് മെഗാ സ്റ്റാര്‍ പറഞ്ഞു- ഇനി മലയാളം എടുത്തേ, ഞാനതില്‍ വിന്‍ഡോസ് കയറ്റിയിട്ടുണ്ട്.

ഞാന്‍ ഞെട്ടി. ആദ്യ കൂടികാഴ്ചയില്‍ മലയാളം വരുത്തുന്നതില്‍ പരാജയപ്പെട്ട ഞാന്‍ കുഴപ്പം മാകിന്റോഷിന്റെയാണ് ഇതൊക്കെ വിന്‍ഡോസിലേ നടക്കൂ എന്നു പറഞ്ഞിട്ടാണ് രക്ഷപെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ മാക്ബുകില്‍ വിന്‍ഡോസ് എക്സ്പി ബൂട്ട് ചെയ്ത് എന്റെ കയ്യില്‍ തന്നിരിക്കുകയാണ്. കര്‍ത്താവ് കാത്തു, മലയാളം മണി മണി പോലെ തെളിഞ്ഞു. കീമാനെപ്പറ്റി ഒന്നും ഞാന്‍ മിണ്ടിയില്ല. ട്രാന്‍സിലിറ്ററേറ്റര്‍ പാടാണെന്നു തോന്നിയിട്ട് എന്നെ ഏല്‍പിച്ചാലോ ? ഈ ബച്ചനും ഖാനുമൊക്കെ ആരെയോ വച്ചെഴുതിക്കുകയാണെന്നു കേട്ടു എന്നൊക്കെ പറഞ്ഞു നോക്കി. വല്ലവനേം വച്ചെഴുതിക്കാനാണെങ്കില്‍ പിന്നെ ഇതിന്റെ ആവശ്യമില്ലല്ലോ എന്നായിരുന്നു മറുപടി.

കുറെ നേരം അതില്‍ തറ, പറ പഠിച്ച ശേഷം കുറച്ചു കഷ്ടപ്പെടേണ്ടി വരും എന്നു പറഞ്ഞിട്ട് ജനുവരി ഒന്നിന് ഐശ്വര്യമായി തുടങ്ങാം എന്നും മമ്മൂട്ടി പ്രഖ്യാപിച്ചു. അങ്ങനെ ആ കൂടിക്കാഴ്ചയും കഴിഞ്ഞു. പിന്നെ, ഫോണില്‍ ബന്ധപ്പെട്ടു, മലയാളം ഫോണ്ടുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍. ഒടുവില്‍ സമ്പദ്വ്യവസ്ഥയുടെ രാഷ്ട്രീയം എന്ന പോസ്റ്റ് മലയാളത്തിലും മംഗീഷിലുമൊക്കെയായി അദ്ദേഹം പൂര്‍ത്തിയാക്കി. അക്ഷരങ്ങള്‍ നേരെയാക്കി തിരികെ അയച്ചുകൊടുക്കാന്‍ എനിക്കു മെയിലില്‍ അയച്ചു തന്നു. അതു ചെയ്തു. ഒന്നാം തീയതി ബ്ലോഗ് ഉദ്ഘാടനത്തിനു ചെല്ലണം എന്നു പറഞ്ഞു, ചെന്നു. അവിടെ വച്ച് സ്വന്തം ബ്ലോഗിലെ ആദ്യ പോസ്റ്റ് സ്വയം പബ്ലിഷ് ചെയ്ത് ആ മഹാനടന്‍ മലയാളം ബ്ലോഗിലേക്ക് കടന്നുവന്നു. പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. സംഗതി പബ്ലിഷ് ചെയ്ത് കേക്കും മുറിച്ച് അദ്ദേഹം ഷൂട്ടിനു പോയി.

പിന്നെയാണ്, കമന്റ് മോഡറേഷന്‍, ഫീഡ്, ഇമെയില്‍ സബസ്ക്രിപ്ഷന്‍ തുടങ്ങിയ സംഗതികള്‍ ഞാന്‍ എന്റെ കൈ കൊണ്ട് ആക്ടിവേറ്റ് ചെയ്തത്. ബ്ലോഗ് ലോഗിന്‍ ആയിരുന്നത് കൊണ്ട് കമന്റ് മോഡറേഷന്‍ ശരിയാക്കി. മമ്മൂട്ടിയുടെ യൂസര്‍നെയിമും പാസ്വേഡും അറിയാത്തതുകൊണ്ട് എന്റെ സ്വന്തം ഐഡിയില്‍ നിന്ന് ഫീഡും ഇമെയില്‍ സബ്സ്ക്രിപ്ഷനും ശരിയാക്കി. ഷൂട്ടിനിടയില്‍ ഭൂതത്തിന്റെ മേക്കപ്പില്‍ വന്ന് കമന്റുകള്‍ കൌതുകത്തോടെ വായിച്ച് അപ്രൂവ് ചെയ്യുന്ന മമ്മൂട്ടിയെ എനിക്കു മറക്കാനാവില്ല. ഇതാണ് സത്യം.

മമ്മൂട്ടിയുടെ ബ്ലോഗ് എഴുതുന്നത് ഞാനായിരുന്നെങ്കില്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്നു പോസ്റ്റെങ്കിലും ഇട്ടേനെ. ഇതിപ്പോള്‍ അദ്ദേഹത്തിനു സമയം കിട്ടുമ്പോള്‍ മാത്രമാണ് ഇടപാട് എന്നു തോന്നുന്നു. എന്തായാലും വിവാദത്തെ തുടര്‍ന്ന് എന്റെ ഐഡിയില്‍ നിന്ന് ആക്ടിവേറ്റ് ചെയ്ത ഇ മെയില്‍ സബ്സ്ക്രിപ്ഷന്‍ ഞാന്‍ തന്നെ നീക്കിയിട്ടുണ്ട്. ഇനിയെങ്കിലും വിവരക്കേട് പറയുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കണം. വലിയ വലിയ ആളുകളെപ്പറ്റി ആരോപണം ഉന്നയിക്കുമ്പോള്‍ മൂന്നോ നാലോ വട്ടം ആലോചിക്കണം.

എന്റെ കാര്യം പ്രശ്നമല്ല. കാരണം, മമ്മൂട്ടിക്കു വേണ്ടി കൂലിയെഴുത്ത് നടത്താന്‍ ഞാന്‍ തയ്യാറായിരുന്നു. അത് നടന്നില്ല. ഇനിയിപ്പോള്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ലക്ഷ്മി റായ്, റോമ, തുടങ്ങി ബിജുക്കുട്ടനോ ഷക്കീലയോ മറിയയോ ആരായാലും ശരി, കയ്യില്‍ കാശും ബ്ലോഗെഴുതാന്‍ ആഗ്രഹവുമുണ്ടെങ്കില്‍ ഞാന്‍ എഴുതിക്കൊടുക്കും. എത്രയും വേഗം സമീപിക്കുക. ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ചുരുക്കുന്നു.

Related Posts with Thumbnails
  • vivekrv
    Oh .... Pooi
  • abhilashvb
    thengaaa ente vaka
  • ബ്ലോഗുരാമയ്യര്‍ സിബിഐ
  • കീവേലി അച്ചു
    ലക്ഷ്മി റായ്, റോമഷക്കീലയോ മറിയയോ''''''''''''''''''''' ഈ ഭാവാഭിനയം കൊണ്ട് മനുഷ്യനെ മയക്കുന്ന നടിമാര്‍ക്ക് മാത്രമേ ബ്ലോഗ്‌ എഴുതി കൊടുക്കുകയുള്ളൂ എന്നുണ്ടോ അച്ചായ
  • eranadan
    മോനേ ബെര്‍ളീ ഇജ്ജൊരു ആണ്‍‌കുട്ട്യാണ് എന്ന് തെളിയിച്ചിരിക്കുന്നു.
    ഇങ്ങനെ കുമ്പസാരിച്ച് എല്ലാ രഹസ്യങ്ങളും ബൂലോകസമക്ഷം നിരത്തിയത് നന്നായി. എന്തായാലും മുമ്മൂക്ക എന്തേലും ഗിഫ്റ്റ് തരാതിരിക്കില്ല. കാരണം, അദ്ധേഹം സഹായിക്കുന്നവര്‍ക്ക് കൈയ്യയച്ച് ഹെല്‍‌പ് ചെയ്യുന്ന കൂട്ടത്തിലാണ്‌.

    പണ്ട് രാജമാണിക്യം ചെയ്യുമ്പോള്‍ തിരോന്തരം സ്ലാംഗ് പഠിക്കാന്‍ വേണ്ടി സുരാജ് വെഞ്ഞാറമ്മൂടിനെ ട്യൂട്ടര്‍ ആക്കിയ വകയില്‍ സുരാജ് നാലുകൊല്ലത്തിലധികം തിരക്കോടെ ഓടിനടന്ന് ഹാസ്യാഭിനയ ചക്രവര്‍ത്തിയായതും എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്ന ഭാഗ്യവാനായതും കണ്ടതല്ലേ.

    ഒന്നൂടെ മമ്മൂക്കായെ പോയി കാണൂ, കൊല്ലത്തില്‍ രണ്ട് പോസ്റ്റ് എന്നത് മാറ്റി നിത്യവും ബെര്‍ളി ഇടുന്നപോലെ തുരുതുരാ പോസ്റ്റുകള്‍ ഇടുവാന്‍ അഭ്യര്‍ത്ഥിക്കുക, ബെര്‍ളിക്കും മെച്ചമുണ്ടാവട്ടെ.

    മാക് കമ്പ്യൂട്ടറില്‍ വിന്‍‌ഡോസ് ഘടിപ്പിച്ച സ്വയം ബ്ലോഗ് സെറ്റപ്പ് ചെയ്ത മമ്മൂക്ക എന്തേ ബെര്‍ളിയുടെ ലോഗിന്‍ പാസ്സ്‌വേഡ് കാണാതെ പോയതാവോ ആവോ..

    ആ ഏതായാലും ഇപ്പോള്‍ ബ്ലോഗുഡിക്‌ടറ്റീവുകളുടെ കണ്ണില്‍ പൊടിയിട്ടു എന്നുതന്നെ വേണം പറയാന്‍. എന്റെ സംശയമേഘങ്ങള്‍ ഇതാ ഇവിടെ പെയ്തൊഴിഞ്ഞു തീര്‍ന്നു.
  • eranadan
    മോനേ ബെര്‍ളീ ഇജ്ജൊരു ആണ്‍‌കുട്ട്യാണ് എന്ന് തെളിയിച്ചിരിക്കുന്നു.
    ഇങ്ങനെ കുമ്പസാരിച്ച് എല്ലാ രഹസ്യങ്ങളും ബൂലോകസമക്ഷം നിരത്തിയത് നന്നായി. എന്തായാലും മുമ്മൂക്ക എന്തേലും ഗിഫ്റ്റ് തരാതിരിക്കില്ല. കാരണം, അദ്ധേഹം സഹായിക്കുന്നവര്‍ക്ക് കൈയ്യയച്ച് ഹെല്‍‌പ് ചെയ്യുന്ന കൂട്ടത്തിലാണ്‌.

    പണ്ട് രാജമാണിക്യം ചെയ്യുമ്പോള്‍ തിരോന്തരം സ്ലാംഗ് പഠിക്കാന്‍ വേണ്ടി സുരാജ് വെഞ്ഞാറമ്മൂടിനെ ട്യൂട്ടര്‍ ആക്കിയ വകയില്‍ സുരാജ് നാലുകൊല്ലത്തിലധികം തിരക്കോടെ ഓടിനടന്ന് ഹാസ്യാഭിനയ ചക്രവര്‍ത്തിയായതും എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്ന ഭാഗ്യവാനായതും കണ്ടതല്ലേ.

    ഒന്നൂടെ മമ്മൂക്കായെ പോയി കാണൂ, കൊല്ലത്തില്‍ രണ്ട് പോസ്റ്റ് എന്നത് മാറ്റി നിത്യവും ബെര്‍ളി ഇടുന്നപോലെ തുരുതുരാ പോസ്റ്റുകള്‍ ഇടുവാന്‍ അഭ്യര്‍ത്ഥിക്കുക, ബെര്‍ളിക്കും മെച്ചമുണ്ടാവട്ടെ. എന്നിരുന്നാലും ഇത്രേം പാപ്പരാസികളുടെ മുന്നില്‍ മമ്മൂക്ക തന്റെ ഗുരുവായ ബെര്‍ളിയെ പറ്റി ഒരു വാക്കെങ്കിലും പറയണമായിരുന്നു. (മെഗാസൂപ്പര്‍ ആരാണെന്നത് മാലോകര്‍ തീരുമാനിക്കട്ടെ അല്ലേ?)

    മാക് കമ്പ്യൂട്ടറില്‍ വിന്‍‌ഡോസ് ഘടിപ്പിച്ച സ്വയം ബ്ലോഗ് സെറ്റപ്പ് ചെയ്ത മമ്മൂക്ക എന്തേ ബെര്‍ളിയുടെ ലോഗിന്‍ പാസ്സ്‌വേഡ് കാണാതെ പോയതാവോ ആവോ..

    ആ ഏതായാലും ഇപ്പോള്‍ ബ്ലോഗുഡിക്‌ടറ്റീവുകളുടെ കണ്ണില്‍ പൊടിയിട്ടു എന്നുതന്നെ വേണം പറയാന്‍. എന്റെ സംശയമേഘങ്ങള്‍ ഇതാ ഇവിടെ പെയ്തൊഴിഞ്ഞു തീര്‍ന്നു.
  • cherupushpam
    good....but theeyillaathe pukayundaavillallo....berly visadeekaricha karyangalayirikkam pukayayi mariyathu :-)
  • rakesh666
    ബ്ലോഗിൽ മമ്മൂട്ടിയെവിടെ ബെർളിയെവിടെ?
  • ഈ പോസ്റ്റ്‌ കണ്ടപ്പോഴാ മംമുട്ടിടെ പോസ്റ്റു ഒക്കെ ബെര്‍ലി സര്‍ ആണ് എഴുതുന്നെ എന്ന് മനസിലായെ!! ഹോ അപാരം. പിന്നെ ഈ സര്‍വീസ് സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമേയുല്ലോ അതോ പാവപ്പെട്ടവര്‍ക്കും ഉണ്ടോ ?
    മോഹന്‍ലാല്‍ ഫാന്‍സിന്റെ തെറി മേടിക്കാന്‍ തയ്യാറായിക്കോ ബെര്‍ലി സാര്‍..!!!
  • ഇതു വായിച്ചപ്പോള്‍ ശശി 72ന് അങ്ങനെയാണ് മനസ്സിലായതല്ലേ. ദയവായി മഹാഭാരതം, രാമായണം, ബൈബിള്‍ ഖുര്‍ ആന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ശശി72 വായിക്കരുത്. വലിയ അപകടമാണ് !
  • Kottottikkaran
    "പിന്നെയാണ്, കമന്റ് മോഡറേഷന്‍, ഫീഡ്, ഇമെയില്‍ സബസ്ക്രിപ്ഷന്‍ തുടങ്ങിയ സംഗതികള്‍ ഞാന്‍ എന്റെ കൈ കൊണ്ട് ആക്ടിവേറ്റ് ചെയ്തത്. ബ്ലോഗ് ലോഗിന്‍ ആയിരുന്നത് കൊണ്ട് കമന്റ് മോഡറേഷന്‍ ശരിയാക്കി. മമ്മൂട്ടിയുടെ യൂസര്‍നെയിമും പാസ്വേഡും അറിയാത്തതുകൊണ്ട് എന്റെ സ്വന്തം ഐഡിയില്‍ നിന്ന് ഫീഡും ഇമെയില്‍ സബ്സ്ക്രിപ്ഷനും ശരിയാക്കി. ഷൂട്ടിനിടയില്‍ ഭൂതത്തിന്റെ മേക്കപ്പില്‍ വന്ന് കമന്റുകള്‍ കൌതുകത്തോടെ വായിച്ച് അപ്രൂവ് ചെയ്യുന്ന മമ്മൂട്ടിയെ എനിക്കു മറക്കാനാവില്ല. ഇതാണ് സത്യം".

    ഹഹഹഹഹഹ....
  • hahahahahaha
  • nikhilkk
    ithu vare undayirunna oru cheriya samsayam sthireekarikkappettu... :) thanks berly.
  • കമന്റ് വായിക്കുന്ന മമ്മൂട്ടിയുടെ മുഖത്ത് ഒരു പ്രസാദമില്ലല്ലോ .. അനോണീ കമന്റുകളായിരിക്കുമല്ലേ ?
  • എല്ലാരേം എല്ലാക്കാലതും പറ്റിക്കാന്‍ പറ്റതില്ലെടോ !!!!
  • അതെയല്ലേ ?വേറം പഴഞ്ചൊല്ലുകള്‍ ഉണ്ടെടോ
    പട്ടി കുരച്ചാല്‍ പടി തുറക്കില്ല, നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ, ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. കേട്ടിട്ടുണ്ടോടോ ? അല്ല, ഇങ്ങനെ ഒരു പഴമൊഴി പറഞ്ഞിട്ട് പോകാന്‍ താനാരാടോ ഏഷ്യാനെറ്റിലെ മുന്‍ഷിയോ ?
  • ഏഷ്യാനെറ്റില്‍ മുന്‍ഷി കാണും.. മോനെ ബെര്‍ളി....എന്തിനാ ഇങ്ങനെ ബി പി കൂട്ടുന്നെ.. ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ.. ഇനി എന്തൊക്കെ പറയാന്‍ കിടക്കുന്നു..
  • oh, sorry BP ethandu 345 vare koodi.. thanx a lot
  • അംബിടി കുമ്പിടി എംബോം കുംബോം ..
    തിരുപ്പോ തിരുപ്പോ തിരുമല കേറാം..
    ചന്നം ചിന്നം പൊരിമഴ വിതറും
    കുഞ്ഞാഞ്ഞക്കിട്ടൊരു ചൊല്ല് കൊടുക്കും
    ബെര്‍ളി അമ്മാവാ സുല്ലിട്ടേ ....
  • achayaan
    ഇതില്‍ എന്നാ ഇത്ര കാര്യം ബെര്‍ളി എഴുതി എങ്കില്‍ തന്നെ വേറെ ആരേം അങ്ങേരു വിളിച്ചില്ലല്ലോ എഴുതിക്കാന്‍ ..
blog comments powered by Disqus