വിക്കുള്ളവര്‍ക്ക് പാണ്ടു വരുമോ ?

വിക്കുള്ളവര്‍ക്ക് പാണ്ടു വരുമോ ?

കവിതകളെക്കുറിച്ച് പറയുമ്പോള്‍ ഏറെ പറയാനുണ്ട്. കവിത വിവരമുള്ളവരുടെ ഭാഷയാണ്.
കവിതയെക്കുറിച്ച് ഞാനെഴുതിയ ഒരു കവിത ശ്രദ്ധിക്കൂ-

മോഷണം ഒരു കലയല്ല,
ഒരുതരം ആവിഷ്കാരമാണ്
ചെറ്റത്തരത്തിനും നാറിത്തരത്തിനും ഇടയില്‍ വരുന്ന
ചില അലവലാതിത്തരങ്ങളെയാണ്
നാം മോഷണം എന്നു വിളിക്കുന്നത്
റേപിനും സെക്സിനും ഇടയിലുള്ള ചില പരിപാടികളെ
പീഡനം എന്നു വിളിക്കുന്നതുപോലെ തന്നെ.

മോഷണത്തിനു മുമ്പാണോ മോഷ്ടാവുണ്ടായത്
അതോ മോഷണത്തിനു ശേഷമോ ?
കവിതാരചനയുടെ ഒരു പ്രാദേശികവ്യതിയാനമാണോ മോഷണം
അതോ സ്വയം ഒരു മോഷ്ടാവോ ?
ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍
കവിതാശാസ്ത്രജ്ഞര്‍ മോഷ്ടിക്കുന്നു.

ഓരോ കുറി കവിതയെഴുതുമ്പോഴും നാം
കവിതകളെ ദൈവത്തിനിട്ട്
ഒരു പണി കൊടുക്കുകയാണ്.
ഒരു ജനത ഒന്നിച്ചു കവിതയെഴുതുമ്പോള്‍
അവരുടെ മാതൃഭാഷ കവിതയാകുന്നു
ഇപ്പോള്‍ നമ്മുടേതെന്ന പോലെ

താഴെയുള്ള കവിതയെഴുതിയപ്പോള്‍
സച്ചിതാനന്ദനും മോഷ്ടിച്ചിരിക്കണം
അതുകൊണ്ടാണ് മൂപ്പരുടെ ഇ കവിത
ദുരൂഹമായി അടിച്ചുമാറ്റിയത്
അതുകൊണ്ടാണ് പ്രതിഭകളുടെ കവിതകള്‍
മുതല്‍ ബ്ലോഗുകള്‍ വരെ എല്ലാം മോഷ്ടിക്കുന്നത്

ദാ ഈ കൊടുത്തിരിക്കുന്ന കവിത പോലെ.

(വിക്ക്- 2002ല്‍ കവി സച്ചിദാനന്ദന്‍ എഴുതിയ കവിത)
Vikku

(പാണ്ട്-2009ല്‍ കവി?-എസ്.എം.സലീം എഴുതി ഈ ലക്കം പ്രസിദ്ധീകരിച്ച കവിത)
pandu copy

Related Posts with Thumbnails
  • sujeesh
    what a investication.
  • ശ്ശോ...
  • sreedharantp
    വിക്കുള്ളവര്‍ക്ക് പാണ്ട് വരില്ല , പക്ഷെ പാണ്ടുള്ളവര്‍ വിക്കേണ്ടി വരും
    എസ്.എം. സലീമിനെ പോലെ ...
    ബെര്‍ളീ കണ്ണ് തുറന്നു പിടിചിരിക്കുക , കള്ളന്മാര്‍ ഇനിയും വരും ..
  • sainu
    നന്നായി ..എല്ലാത്തിനേം പൊക്കണം .....
  • sajanchristee
    ഫൈസല്‍ കൊണ്ടോട്ടി...കലക്കി!!.....ബെര്‍ളിയുടെ കാര്യം പിന്നെ പറയണ്ടല്ലോ...ക..കലക്കി
  • sonyanto
    ഞാന്‍ കണ്‍ഫ്യൂഷനിലാണ് ബെര്‍ളിയുടെ പോസ്റ്റാണോ
    ഫൈസല്‍ കൊണ്ടോട്ടി യുടെ
    കമന്റാണോ
    ഏതാ കൂടുതല്‍ നല്ലതെന്ന്
  • FaizalKondotty
    ബെര്‍ളി ,
    പോസ്റ്റ്‌ നന്നായി ..മോഷ്ടാക്കളെ ഇങ്ങിനെ തന്നെ പിടിക്കണം,
    പിന്നെ rating കൂടിയിട്ടുണ്ട് :)
  • FaizalKondotty
    ബെര്‍ളിത്തരങ്ങള്‍ ഒരു വൈകല്യമല്ല
    ഒരു തരം ആവിഷ്കാരമാണ്
    കമന്റിനും സ്മൈലിക്കും കൂടെ വരുന്ന
    പോസ്റ്റുകളെയാണ്
    നാം ബ്ലോഗെന്നു വിളിക്കുന്നത്‌
    തലക്കെട്ടിനും പാരഗ്രഫിനും ഇടക്കുള്ളതിനെ
    പരസ്യം എന്ന് വിളിക്കുന്ന പോലെ

    ബെര്‍ളിക്ക് മുന്‍പാണോ ബ്ലോഗുണ്ടായത്
    അതോ ബെര്‍ളിക്ക് ശേഷമോ ?
    'പാലാ'യിലെ പ്രാദേശിക വ്യതിയാനമാണോ അശ്ലീലം
    അതോ ബെര്‍ളിയുടെ ഭാഷയോ
    ഈ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
    ബ്ലോഗ്‌ ശാസ്ത്രജ്ഞര്‍ വിയര്‍ക്കുന്നു .

    ഓരോ കുറി പോസ്റ്റുമ്പോഴും നാം
    ഗൂഗിള്‍ ,ട്വിറ്റെര്‍ അമ്മച്ചിമാര്‍ക്ക്
    ഒരു ബലി നല്‍കുകയാണ്
    ഒരു ജനത ഒന്നിച്ചു ബ്ലോഗുമ്പോള്‍
    അവരുടെ ഭാഷ ചീത്ത വിളിയുടെതാകുന്നു
    ഇപ്പോള്‍ മലയാളികളുടെതെന്ന പോലെ

    കേരളീയനെ സൃഷ്ടിച്ചപ്പോള്‍
    ദൈവത്തിനും ഈഗോയുണ്ടായിരിക്കും
    അത് കൊണ്ടാണ് മലയാളികളുടെ
    മിക്ക പ്രവര്‍ത്തികളും പാരയാകുന്നത്‌
    അത് കൊണ്ടാണ് മലയാളിയുടെ
    പോസ്റ്റ്‌ മുതല്‍ കമന്റ്‌ വരെ
    എല്ലാം തെറിവിളികളാകുന്നത്
    മീറ്റ്‌പോസ്റ്റുകള്‍ പോലെ

    by
    ഫൈസല്‍ കൊണ്ടോട്ടി
    ബ്ലോഗ്‌: സഫ -മര്‍വ (ന്യൂ )


  • വളരെ നല്ല കമന്റ്റ്. ബ്ലോഗ്ഗിങ്ങിന്റെ സുഖം ഇതാണ്. വായനക്കാര്‍ പ്രതികരിക്കുന്ന രീതി മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍ പറ്റില്ല.

    ബ്ലോഗ്‌ URL പോസ്റ്റിന്റെ സിഗ്നച്ചരില്‍ കൊടുക്കുന്നതിനു പകരം പേരില്‍ തന്നെ കൊടുക്കാം. disqus.com യില്‍ ലോഗ് ചെയ്തതിനു ശേഷം account യില്‍ നിന്നും profile സെലക്ട്‌ ചെയ്തതിനു ശേഷം (ഇവിടെ ക്ലിക്ക്‌ ചെയ്താലും മതി . website ന്റെ സ്ഥാനത്ത് ബ്ലോഗ്‌ URL കൊടുക്കൂ. സിഗ്നച്ചരില്‍ ലിങ്ക് ചെയ്യുമ്പോള്‍ ബ്ലോഗിലേക്ക് ആളെ ക്ഷണിക്കാനാണ് എന്നാ ആക്ഷേപം ഉണ്ടാകും.

    മറ്റൊരു ഗുണം, reblog ചെയ്യമേന്നുള്ളതാണ്. അതായതു ഈ കവിത disqus യില്‍ നിന്നും നേരിട്ട് ബ്ലോഗ്ഗെരിലേക്ക് പകര്‍ത്താം.

    ഏതായാലും ലോഗിന്‍ ചെയ്യുക അല്ലെ, പെരിനെതിരെ ഒരു മുഖവും നല്‍കൂ. ഒരു ചിത്രം അപ്‌ലോഡ്‌ ചെയ്യൂ
  • FaizalKondotty
    രഞ്ജിത്ത് ആന്റണി ..
    അതെ ബ്ലോഗ്ഗ് ശരിക്കും ഇന്റര്‍ ആക്റ്റീവ് ആയ ഒരു എഴുത്ത് മേഖലയാണ് ...u well said it!

    നിര്‍്ദേശങ്ങള്ക്ക് നന്ദി ... I will do it now., .എന്റെ ബ്ലോഗിലേക്ക് ക്ഷണിക്കുക എന്നതല്ല , അനോണി അല്ലാത്ത, ഒരു ബ്ലോഗ്ഗര്‍ ആണ് എന്ന് പറയാനാണ് സിഗ്നേച്ചര്‍ കൊടുത്തത് .ഏതായാലും നന്ദി . disqus ഉപയോഗിച്ച് ബെര്‍ളിത്തരങ്ങളില്‍ കമ്മെന്റ് ഇടുന്ന മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന നിര്‍ദേശങ്ങള്‍ ആണ് താങ്കള്‍ തന്നത് ....

    ഒരിക്കല്‍ ഇട്ട കമ്മെന്റ് എഡിറ്റ് ചെയ്യാം, കമന്റിനു ചുവട്ടില്‍ reply ചെയ്യാം തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ disqus നു ഉണ്ട് ..പക്ഷെ പലരും ഇത് വലിയൊരു process ആണെന്ന് കരുതി disqus ലേക്ക് ലോഗിന്‍ ചെയ്യുന്നില്ല . അത് കാരണം ആണ് ഈ ബ്ലോഗില്‍ കമന്റ്സ് കുറയുന്നത്‌ .കമ്മെന്റ് എഡിറ്റ് തുടങ്ങി disqus ന്റെ ഗുണം മനസ്സിലാക്കിയാല്‍ എല്ലാവരും disqus ഇഷ്ടപ്പെടും .

    മാത്രമല്ല ബ്ലോഗ്‌ ഉടമക്ക് ചില യുസേര്സിന്റെ കമന്റ്സ് മാത്രമായി മോഡറേറ്റ് ചെയ്യാം :)

  • jijo
    പോസ്റ്റിനെ വെല്ലുന്ന കമണ്റ്റ്‌!!!! Good one, Faisal!
  • topraveenr
    Superb heading.
  • ശ്ശോ....
  • ലേ ഔട്ട് കണ്ടിട്ട് ഭാഷപോഷിണി ആണെന്നു തോന്നുന്നു! എന്നാലും ഇങ്ങനെ പച്ചയ്ക്ക് കോപ്പിയടിച്ചാല്‍ എന്തു ചെയ്യും? ഗുഡ് വര്‍ക്ക് ബെര്‍ലിച്ചായൊ!
  • sarathmadappallikkunnel
    കൊള്ളാം ബെര്‍ല്യ്ച്ചായ ..... ഏഷ്യാനെറ്റ്‌ ന്യൂസില്‍ അച്ചായനെ ഒന്നു പൊക്കി പറഞ്ഞല്ലോ..!
    ഇങ്ങനെ ഉള്ളവന്മാരെ പൊക്കാന്‍ palakkaru thannae വേണം!

  • agneya
    മാതൃഭൂമീടെ കാര്യൊക്കെ ഈയിടെ അങ്ങനല്ലേ ബെര്‍ളീ.മിക്കവാറും ഓരോ ലക്കത്തിലും കാണും മനുഷ്യനെ ചിരിപ്പിച്ചുകൊല്ലാന്‍ എന്തെങ്കിലും ഒന്ന്..സാരല്ല..വിട്ടുകള..:)
  • ഇതു റിയല്‍ ഈച്ച കോപ്പി തന്നെ, ഈ മഹാന്‍ സലീം കേച്ചേരി അല്ലല്ലോ?
  • ഡാഡി കൂള്‍ പോസ്റ്റെരിനേക്കാള്‍ വലിയ കോപ്പി അടി ആണല്ലോ .. ഇത് ഓപ്പണ്‍ സോഴ്സ് കവിത വല്ലതും ആണോ.. അങ്ങനെ ആണെങ്ങില്‍ എല്ലാവര്കും കോപ്പി അടിക്കാമല്ലോ
  • Silence Please
    താമസ്സം കോഴിക്കൊടായത് എത്ര നന്നായി!!! കുതിരവട്ടത്ത് എളുപ്പം എത്തിക്കാം!!!! നടക്കുമ്പോള്‍ വെള്ളത്തില്‍ ചവിട്ടാതെ നോക്കണേ.....
blog comments powered by Disqus