ആള്‍ട്ടര്‍ ഈഗോ (കവിത)

ആള്‍ട്ടര്‍ ഈഗോ (കവിത)

ഒറ്റ കടി വച്ചു തന്നാലുണ്ടല്ലോ,
ഒരാപ്പിള്‍ പോലെ നിന്നെ ഞാനകത്താക്കും.
നിന്റെ അഗാധമായ മനസ്സിന്റെ കരയില്‍
പുഷ്പിച്ചു നില്‍ക്കുന്ന വികാരങ്ങളൊക്കെയും
പട്ടിണിക്കിട്ട മുട്ടനാടിനെയെന്ന പോല്‍
ഞാന്‍ തിന്നു തീര്‍ക്കും.
എനിക്കാക്രാന്തമാണെന്നേ നീ പറയൂ, ബട്ട് യു നോ ?
എനിക്കു ശരിക്കും ഭയമാണ്.
ആ പൂക്കള്‍ ഇതള്‍വിരിച്ചു ചാഞ്ചാടുമ്പോള്‍
അതിലുമ്മ വയ്ക്കാനെന്റെ ചുണ്ടുകള്‍
വിറയ്ക്കുമോ എന്ന പേടി.
അതിന്റെ തിളക്കം കണ്ടെന്റെ കണ്ണടിച്ചു
പോകുമോ എന്ന ആശങ്ക.
ഇപ്പോഴേ തിന്നുകളഞ്ഞാല്‍ പേടിക്കേണ്ടല്ലോ..
കാത്തിരിക്കാന്‍ വയ്യാത്ത എന്റെ ആവേശത്തെക്കുറിച്ച്
നാളെ ഫ്രോഡ് കവികള്‍ പാടി പുകഴ്ത്തിക്കൊള്ളും.


എനിക്കു വേണ്ടത് നിന്റെ ശരീരമാണെത്ര ആണയിട്ടു പറഞ്ഞിട്ടും
എന്റെ കണ്ണുകള്‍ നിന്റെ ഹൃദയത്തിലുടക്കിക്കിടക്കുന്നു
എന്നാണ് നീ പറയുന്നത് ?
എങ്കില്‍ റോസിയും റസിയയും പുഷ്പയും
ഇതു തന്നെ പറയേണ്ടതല്ലേ.
അവരുടെ ഹൃദയലോലതയില്‍ ഞാന്‍ വീണുപോയതാണെന്ന്
ആണയിട്ടു പറയുമ്പോഴും അവര്‍ക്കറിയാമായിരുന്നു
ഭിത്തിയോടു ചേര്‍ത്തമര്‍ത്തി കഴുത്തില്‍ ചുംബിച്ചിറങ്ങാനുള്ള
ആവേശത്തിനു പിന്നില്‍ ആ ആവേശം മാത്രമാണെന്ന്.
എന്നിട്ടും അവരെല്ലാം മൂളിക്കേട്ടു.
എല്ലാം കഴിഞ്ഞപ്പോള്‍ എന്നെ വഞ്ചകനെന്നു വിളിച്ചുമില്ല.
നീ, ഒന്നു തൊടാന്‍ പോലുമനുവദിക്കുന്നില്ല,
എന്നെയൊട്ടു വെറുതെ വിടുകയുമില്ല,
എന്നിട്ടും എല്ലാ ദിവസവും നിറമാറിലേക്കു നിന്‍
മുടിക്കെട്ടെടുത്തിട്ട് കുളത്തില്‍ കരിങ്കല്ലിടും പോലെ
വിളിക്കുന്നു- ദുഷ്ടന്‍, സ്നേഹമില്ലാത്ത ചെറ്റ !!

ഇനി ഞാനെല്ലാം സമ്മതിക്കാം. ഞാന്‍
ജന്മാന്തരങ്ങള്‍ക്കു മുമ്പ് നിന്നില്‍നിന്നടര്‍ന്ന
നിന്റെ നിത്യസ്പന്ദനമാണ്,
സോള്‍മേറ്റാണ്, ആള്‍ട്ടര്‍ ഈഗോയാണ് !
ഒരു തവണ, ഒരൊറ്റത്തവണ,
നീയെനിക്കൊരു ചാന്‍സു തരൂ, അതു വേണം
നിന്റെ ഏകാന്തതയുടെ കയത്തില്‍ ഞാനൊരു
പ്രേതമയൊഴുകി നടക്കട്ടെ,
നിന്റെ തെളിനീരുറവകളല്ല, വിരസതയുടെ
പായല്‍പ്പരപ്പുകളാണ് എനിക്കിഷ്ടം !
നിന്നെ ഒന്നായിക്കുടിച്ചു തീര്‍ക്കട്ടെ ഞാന്‍
എന്റെ ദാഹം നിന്റെ ആഴങ്ങളോളം വലുതായിരുന്നെന്നും
ആ ഫ്രോഡ് കവികള്‍ എഴുതട്ടെ
എനിക്കു വിരക്കുത്തായിരുന്നെന്ന് എനിക്കല്ലേ അറിയൂ !

Related Posts with Thumbnails
  • bijuabraham
    over aayi poyi
  • ഇപ്പോഴേ തിന്നുകളഞ്ഞാല്‍ പേടിക്കേണ്ടല്ലോ..
    കാത്തിരിക്കാന്‍ വയ്യാത്ത എന്റെ ആവേശത്തെക്കുറിച്ച്
    നാളെ ഫ്രോഡ് കവികള്‍ പാടി പുകഴ്ത്തിക്കൊള്ളും.
  • പച്ചയായ കവിത ...:-) ഹോ സമ്മതിച്ചണ്ണാ ...
  • muneer
    ആള്‍ട്ടര്‍ ഈഗോ എന്ന ഈ ഗവിത വായിച്ചപ്പോളാണ് ഓര്മ വന്നത്, വാള്‍ട്ടര്‍ ദേവാരം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
  • chithrakaran
    വിഷയം ഇറച്ചിയാണെന്നേയുള്ളു.... നല്ല കവിത :)
  • Faizal_Kondotty
    :)
  • sajanchristee
    :(
  • puli
    അപരാഹ്നത്തിന്റെ അനന്ത നീലിമയില്‍ അവന്‍ നടന്നകന്നു
    ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു
    സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോധനന്‍
    ഗുരുവായൂരപ്പന് ജലധോഷമായിരുന്നു, അന്ന്.
    അമ്പലത്തിന്റെ അകാല്‍ വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍,
    അവള്‍ അവനോടു ചോദിച്ചു -
    ഇനിയും നീ വരില്ലേ ഇതുവഴി,
    ആനകളെയും തെളിച്ചു കൊണ്ട്...??
  • alwinkalathil
    Njan postan udhesicha athe sadhanam...enikkum ee kavitha vayichappol ithu thanneyanu orma vannathu.
  • rakesh666
    ഉത്തരാധുനികം!!!......മലയാളസാഹിത്യത്തിനു ഒരുത്തമ മുതൽക്കൂട്ട്.....ഇനിയും എഴുതൂ ...ഇവിടെ നിൽക്കരുത്..ബെർളി കേരളത്തിൽ മാത്രം ഒതുങ്ങരുത്...ലോകം മുഴുവൻ അറിയപ്പെടണം ..പോകൂ നിക്വാരഗ്വായിലേക്കൊ...ആമസോൺ കാടുകളീലേക്കോ...പറ്റാവുന്നത്ര ദൂരത്തേക്കു...
  • നീയൊന്നും ഇവിടെ ജനിക്കേണ്ടവനല്ല..
    പിന്നെ.. പിന്നെ, എവിടെ ജനിക്കേണ്ടവനാണ് ?
    നീയൊന്നും ജനിക്കാനേ പാടില്ലായിരുന്നു !!!
  • ഇതെന്തരു കോപ്പ് ഒരു പുല്ലും മനസ്സിലായില്ല. പക്ഷെ ലോ ലാ പടം ഗൊള്ളാം. :)
  • bishad
    തേങ്ങ എന്റെ വക...

    ഠോ..........
blog comments powered by Disqus