എന്റെ ഇംഗ്ലീഷ് കവിതകള്





പ്രിയപ്പെട്ട ആരാധകരെ, നിങ്ങളാണെന്റെ ശക്തി. നാടന്‍പെണ്ണിനെക്കൊണ്ട് ഐറ്റം ഡാന്‍സും ബെല്ലി ഡാന്‍സും കളിപ്പിക്കുന്നത് പോലെ പാവപ്പെട്ടവനും നിഷ്‍കളങ്കനുമായ എന്നെക്കൊണ്ട് ഇക്കണ്ട സാഹിത്യം മുഴുവനെഴുതിച്ച നിങ്ങളുടെ പ്രോല്‍സാഹനവും പിന്തുണയും ഇതാ ഒരു കവിതയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു, അതും ഇംഗ്ലീഷില്‍. (ഈ പോസ്റ്റ് വായിച്ച് ആരെങ്കിലും കേസ് കൊടുത്താല്‍ പ്രേരണാക്കുറ്റം നിങ്ങള്‍ക്കായിരിക്കുമെന്ന് പ്രത്യേകം പറയുന്നില്ല. ഐപി അഡ്രസ് ട്രാക്ക് ചെയ്ത് പിടിക്കും. അല്ലെങ്കില്‍ വേണ്ട അതൊരു പഴയ ഏര്‍പ്പാടാ)

മലയാളത്തില്‍ കവിതയെഴുതാന്‍ പ്രത്യേകിച്ച് വിവരം ആവശ്യമില്ല എന്നത് എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും അറിവുള്ള കാര്യമാണല്ലോ.മാത്രവുമല്ല, എന്റെ അവസാനത്തെ ഏതോ ഒരു പോസ്‍റ്റില്‍ (ധാരാളമുണ്ടല്ലോ..കൃത്യമായി ഓര്‍മയില്ല)ഞാന്‍ പ്രയോഗിച്ച ഏതാനും ഇംഗ്ലീഷ് വാചകങ്ങള്‍ കൊണ്ട് തന്നെ എന്റെ പ്രേക്ഷകര്‍ സോറി വായനക്കാര്‍ തരിച്ചിരിക്കുകയാണ്.
ആ പ്രയോഗങ്ങളെക്കുറിച്ച് എനിക്കു കിട്ടിയ പ്രചോദനാത്മകമായ ചില കമന്റുകള്‍ ഇതാ-

അഭിലാഷങ്ങള്‍ said…
ബെര്‍ള്ളിയുടെ ഇംഗ്ലീഷ് മാഷിനോട് എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ബെര്‍ള്ളി ഈ നിലയില്‍ എത്തുമായിരുന്നില്ല.

ധ്വനി said…
ഇംഗ്ലിഷ് അറിയില്ലാത്ത പെണ്‍കുട്ടിയെ ഇന്റര്‍വ്യൂ എടുക്കാന്‍ വിട്ടതേതു പത്രം! മോശം! ( വിച് ന്യൂസ് പേപ്പര്‍ ഫോര്‍ റ്റേക്കിങ്ങ് ഇന്റര്‍വ്യൂ സെന്റിങ്ങ് എ ഗേള്‍ വിതൗട്ട് നോയിങ്ങ് ഇംഗ്ലീഷ്!, ബാഡ്!)

ഈ റേഞ്ചിലുള്ള കമന്റുകള്‍ എന്നിലെ ഷേക്‍സ്‍പിയറെയും (പ്രമുഖ ആംഗ്ലിക്കന്‍ കവി) സ്‍പില്‍ബര്‍ഗിനെയും(ആഫ്രിക്കന്‍ ഗാനരചയിതാവ്) ഉണര്‍ത്തി. അങ്ങനെ ഞാനെഴുതിയതാണ് ഈ കവിത. ഇതെഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം വളരെ വ്യക്തമായി- ഇംഗ്ലീഷ് എന്നു പറയുന്നത് ഒരു ഭാഷയേ അല്ല!

ദാ എന്റെ ആദ്യത്തെ ഇംഗ്ലീഷ് കവിത…
(മാനസ മൈനേ വരൂ എന്ന മലയാളം സിനിമാഗാനവുമായി ഇതിന് സാദൃശ്യമുണ്ടെന്നു പറയുന്നു. അതഴുതിയ വയലാറിനെ ഞാന്‍ കോടതി കയറ്റും. ഇന്നുവരെ മലയാളം എഴുത്തുകാര്‍ ഇംഗ്ലീഷിലെഴുതിയത് മോഷ്ടിച്ച ചരിത്രമേയുളളൂ. ഇവിടെ ഇംഗ്ലീഷിലെഴുതിയത് ഞാനാണ്. അതുകൊണ്ട് പ്രതി വയലാറാണ്.)

THE RED FISH LOVE

Come on the Maina bird of mind,
Bring sweetner taking forcely
In my secret garden; favourite garden,
who you are investigating ? who ?

The tides and waves of the sea
and the interets of the liver,
never take rest, Omana, never take rest.

Come on the Maina bird of mind,
Bring sweetner taking forcely
In my secret garden; favourite garden,
who you are investigating ? who ?

ഈ കവിത എഴുതി കഴി‍ഞ്ഞപ്പോള്‍ എനിക്ക് എന്റെ തോളില്‍ തട്ടി well done my boy..welldone…എന്നു പറയാന്‍ തോന്നി. പിന്നെ അധികം താമസിച്ചില്ല എന്റെ പദസമ്പത്ത് പാഴാക്കിക്കളയാതെ ഞാനെന്റെ രണ്ടാമത്തെ കവിതയിലേക്കു കടക്കുകയായിരുന്നു. അതിതാണ്.
(സന്യാസിനീ.. എന്ന സിനിമാ ഗാനവുമായി ഇതിന് സാമ്യമുണ്ടെന്നും ഒരു വാദം കേട്ടു. കൂടുതലൊന്നും പറയുന്നില്ല.)

THE SISTER LOVING SONG

Sister, sister in your sacred monastry
i will coming with evening flowers.
no opening the front door before
i am standed like an stranger
Sister, sister…Oooo..Oooo..Ooooo…

In my heart of the silent tear running
died my dreams with a sound, died my hopes.
Then will also my soul will murmur to you
I was loved you a lot…
Night to day like telling tata i am t you..

Sister, sister…Oooo..Oooo..Ooooo…

In your lonely memories roads
you will see me sometime ago
you will see my fingerprints of legs
Then will also my soul will murmur to you
I was loved you a lot…
Night to day like telling tata i am t you..

Sister, sister in your sacred monastry
i will coming with evening flowers.
no opening the front door before
i am standed like an stranger
Sister, sister…Oooo..Oooo..Ooooo…

-Berly Thomas (English kavitha writtor and Editter)

Related Posts with Thumbnails
  • mundithasiraskan
    സത്യം പറ. ഇത് സബ്ടൈറ്റിൽ കോപ്പിയടിച്ചതല്ലേ?
  • വ്യസനത്തോടെ പറയട്ടെ കൂട്ടുകാരാ ..പ്ലീസ് ഡോണ്ട് റിപീറ്റ് ഇറ്റ്‌
  • puli
    ഹോ...!! അപാരം...! അപാരം..!!
  • najoice
    Very good
blog comments powered by Disqus