മുടിഞ്ഞ ഡെഡിക്കേഷന്‍

മുടിഞ്ഞ ഡെഡിക്കേഷന്‍

ചിലരുടെ വിധി അങ്ങിനെയാണ് ജീവിച്ചിരിക്കുന്ന അത്രയും കാലം അവഗണന, അവഹേളനം, കുറ്റപ്പെടുത്തല്‍. ഇല്ലാണ്ടായാല്‍ അന്നു മുതല്‍ എല്ലാവരും എടുത്തുകൊണ്ട് നടന്ന് വലിയ സംഭവമാക്കി അവരോധിക്കും. സ്മാരകങ്ങളും എന്‍ഡോവ്മെന്‍റുകളും മറ്റും ഉണ്ടാവും, അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവും. എന്നാല്‍ ജനിക്കുകയോ ജീവിക്കുകയോ പോലും ചെയ്യാതെ അനേകം ആരാധകരെ സൃഷ്ടിച്ചതിനു ശേഷം ശത്രുക്കളുടെ പ്രതികാരത്തില്‍ ഇല്ലാതായ സവിതാഭാഭി (ഹൊ, പിന്നെയും സവിഭാഭി, ഇവനിതല്ലാതെ വേറെ വിഷയമില്ലേ ?), വെബ്‍സൈറ്റ് ബ്ലോക്ക് ചെയ്തതിനു ശേഷം ചര്‍ച്ചകളില്‍ നിറയുകയാണ്.

കവലകളില്‍, ക്ലബുകളില്‍, നാലാള്‍ (ബുദ്ധിജീവികളല്ലാത്ത ചെറുപ്പക്കാര്‍) കുടുന്നിടത്തൊക്കെയും ഭാഭിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ചേച്ചി ഉണ്ടായിരുന്നെങ്കില്‍. ചേച്ചിയുടെ ആ ലക്കം, ഈ ലക്കം, മറ്റേ ലക്കം.. അങ്ങിനെ പോകും പരിവേദനങ്ങള്‍. ഇതുവരെ ആരും സവിതാഭാഭി അനുസ്മരണം സംഘടിപ്പിച്ചിട്ടില്ല എങ്കിലും അതിനെക്കാള്‍ മാതൃകാപരമായി, മഹത്തരമായി ചില സഹോദരന്മാര്‍ ചേര്‍ന്ന് ഏട്ടത്തിയുടെ സ്മരണയ്‍ക്കായി ഒരു ഗാനം പുറത്തിറക്കിയിരിക്കുന്നു. ശോര്‍ബസാര്‍ എന്ന മുംബൈയിലെ മ്യൂസിക് ബാന്‍ഡിലെ പുള്ളാരാണ് കാമം സംഗീതമാക്കി മാറ്റിയത്. ശോര്‍ബസാര്‍ ബ്ലോഗില്‍ വലതുകാല്‍ വച്ചുകയറുമ്പോളേ നമ്മളെ സ്വീകരിക്കുന്നത് ഈ സവിതാഭാഭി ഭക്തിഗാനമാണ്.
Shor Bazar
സവിതാ ഭാഭിയുടെ സ്മരണയ്‍ക്കായി പുറത്തിറക്കിയ ഗാനം എന്തായാലും വാര്‍ത്തകളില്‍ നിറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ജൂഹുവിലെ റസ്റ്ററന്‍റില്‍ വച്ച് ഭാഭി ഗാനം റിലീസ് ചെയ്തു. തങ്ങള്‍ ചെയ്യുന്നതെന്താണെന്ന് തങ്ങളറിയുന്നുണ്ട് എന്നു വ്യക്തമാക്കി തന്നെയാണ് ശോര്‍ ബസാര്‍ ഇപ്പണി കാണിച്ചിരിക്കുന്നത്. ഇവനൊന്നും സ്വന്തം പെങ്ങന്മാരുടെ പേരു പോലും ഓര്‍മയുണ്ടാവില്ല, എന്നിട്ട് ഏതോ ഒരു കാര്‍ട്ടൂണ്‍ തേവടിശ്ശിക്കു വേണ്ടി പാട്ടുണ്ടാക്കാനിറങ്ങിയിരിക്കുന്നു, ഫൂ ! എന്ന ബുദ്ധിജീവി നാട്യം അവരും മുന്‍കൂട്ടി കാണുന്നുണ്ട്. അത്തരക്കാരോട് നേരിട്ടു വേണമെങ്കില്‍ ഒരു സംവാദമാവാം എന്നും പറയുന്നു.

പിള്ളേരു തീരെ വിവരമില്ലാത്തവരാണെന്നു കരുതരുത്. എല്ലാവരും പുലികളാണ്. പാലാക്കാരായിരുന്നെങ്കില്‍ എല്ലാവരെയും അച്ചായാ എന്നും വിളിക്കാമായിരുന്നു. തുണ്ടു സൈറ്റ് നോക്കാന്‍ പറ്റാത്തതിന്‍റെ സങ്കടമാണ് അവര്‍ പാട്ടിലൂടെ തീര്‍ക്കുന്നത് എന്ന നിരീക്ഷണം കാലഹരണപ്പെട്ട വിശുദ്ധന്‍മാരുടേതാണ്.ജനതയുടെ സ്വാതന്ത്ര്യത്തിന്‍ മേല്‍, നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തിന്‍മേലുള്ള ഭരണകൂടത്തിന്‍റെ കൈ കടത്തലിനോടുള്ള പ്രതിഷേധമാണ് ഈ ഗാനം. അതുകൊണ്ടു തന്നെ സവിതാഭാഭി എന്ന സാങ്കല്‍പിക കഥാപാത്രത്തെ സ്വാതന്ത്ര്യസമരനായിക എന്നാണിവര്‍ വിശേഷിപ്പിക്കുന്നത്. എന്തായാലും, ഒറ്റപ്പാട്ടു കൊണ്ട് ശോര്‍ബസാര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ലോക്കല്‍ ധാര്‍മികവാദികള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശോര്‍ബസാറിലെ പിള്ളേരോട് എനിക്കൊന്നേ പറയാനുള്ളൂ- നിങ്ങള്‍ എനിക്കു പിറക്കാതെ പോയ മക്കളാണ് ഉണ്ണികളേ- കടപ്പാട് ചതിയന്‍ ചന്തു.

Related Posts with Thumbnails
  • "നിങ്ങള്‍ എനിക്കു പിറക്കാതെ പോയ മക്കളാണ് ഉണ്ണികളേ...!"

    Nice post :-)
  • prasanth_rr
    തള്ളേ!!! ആദ്യം ഇവന്മാര് യാഹൂ ഗ്രൂപ്പിന്റെ കൊച്ചൂ പുസ്തകം നിര്‍ത്തി

    ഇപ്പോള്‍ ഇതും നിര്‍ത്തിയാല്‍ നമ്മളെല്ലാം എന്തു ചെയ്യും?
  • krishnakumarv
    Manassilayikkaanumo ennariyatthilla, pakshe ee pulikalils oraal malayaliya - Krishna Kumar. Thiruvananthapuram. SMV School. Arts College. Trivandrum Medical College. Pinnedu Bombay. Da ippo Shor Bazaar.

    Pattu dende nammade blogil chenna download cheyyam!

    http://bazaarshor.blogspot.com

    :)

    Krishna Kumar
  • പുലികള്‍ക്ക് ജനിക്കാതെ പോകുന്ന മക്കളെയും പുലികളെന്ന് തന്നെ വിളിക്കണം അല്ല്ലിയോ അച്ചായോ... അല്ല ഇച്ചായോ...
  • abkari
    ഹോ പിള്ളേര്‍ പുലികള്‍ തന്നെ..
  • sonyanto
    നിങ്ങള്‍ എനിക്കു പിറക്കാതെ പോയ മക്കളാണ് ഉണ്ണികളേ
  • രായപ്പന്‍
    നോട്ട് ദ പോയന്റ് : ഭാഭി എവിടെയും പോയിട്ടില്ല.... 4 ഷെയേഡില്‍ പോയി ഒന്ന് സവിതാ ഭാഭീ എന്ന് സര്‍ച്ച് ചെയ്ത് നോക്കിയേ..... എല്ലാ ഭാഭിയെയും അവിടെ കിട്ടും.... അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ.... ഞാന്‍ കണ്ടെത്തി....
  • രായപ്പന്‍
    "നിങ്ങള്‍ എനിക്കു പിറക്കാതെ പോയ മക്കളാണ് ഉണ്ണികളേ" എന്റമ്മോ!!!!!

    "പിള്ളേരു തീരെ വിവരമില്ലാത്തവരാണെന്നു കരുതരുത്. എല്ലാവരും പുലികളാണ്. പാലാക്കാരായിരുന്നെങ്കില്‍ എല്ലാവരെയും അച്ചായാ എന്നും വിളിക്കാമായിരുന്നു. " ഹി ഹി.... ഞങ്ങള് വിളിച്ചോളാം.....

    ഈ ഭാഭീടെ ചേച്ചിയെ നമുക്ക് രംഗത്ത് ഇറക്കിയാലോ??? സാവിത്രീഭാഭി.... ആദ്യ മലയാള സചിത്ര കമ്പി ബ്ലോഗ്
    ഈ ച്യാച്ചിയെ കല്യാണം കഴിച്ച് കൊണ്ടുവന്നിരിക്കുന്നത് കേരളത്തില്‍.... എപ്പടി??
blog comments powered by Disqus