25 ഇംഗ്ലീഷ് പഴമൊഴികള്‍ (പരിഭാഷയും)

ബെര്‍ളി ചവറെഴുതുന്നു ചവറെഴുതുന്നു എന്ന മാന്യന്മാരും മാന്യന്മാരികളുമായ വായനക്കാരുടെ പരാതി ഇവിടെ അവസാനിക്കുകയാണ്. ചവറും വിവാദങ്ങളും ആക്ഷേപവും ഹാസ്യവും എല്ലാം ഉപേക്ഷിച്ച് ഞാന്‍ അക്കാദമിക് രചനയിലേക്കു തിരിയുകയാണ്. പ്ലീസ്, എന്നെ പിന്നില്‍ നിന്ന് വിളിക്കരുത്. നര്‍മത്തോട് നിര്‍മമതയോടെ ഞാനെന്റെ അക്കാദമിക് രചനയില്‍ മുഴുകട്ടെ.

ഇത് ഇംഗ്ലീഷ് പഠിച്ചുവരുന്ന കൊച്ചുകുട്ടികള്‍ക്കു വേണ്ടിയാണ്. ഇംഗ്ലീഷ് ഭാഷ എന്നു പറയുന്നത് വളരെ രസകരവും അതേ സമയം സങ്കീര്‍ണവുമാണ്. കുട്ടികളെ അത് പഠിപ്പിക്കുക എന്നതും എന്റെ അനേകം ലക്ഷ്യങ്ങളിലൊന്നാണ്. അതിന്റെ ഭാഗമായി ഇംഗ്ലീഷില്‍ വ്യാപകമായി ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളും അവയുടെ മലയാളം പരിഭാഷയും ഇവിടെ പരിചയപ്പെടുത്തുന്നു.
കുട്ടികള്‍ ഇത് എഴുതി സൂക്ഷിക്കുകയും ജീവിതത്തില്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാകുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇത് പാഠപുസ്തകത്തില്‍ ഒരു പാഠമായി ചേര്‍ക്കുകയാണെങ്കില്‍ കുട്ടികളൊക്കെ ഒരു പാഠം പഠിക്കും.

1. A bad penny always turns up. -(ബെന്നി വളരെ മോശക്കാരനായിരുന്നെങ്കിലും എപ്പോഴും മുകളിലേക്ക് നോക്കിയേ കിടക്കുമായിരുന്നുള്ളു)

2. A bird in the hand is worth two in the bush.-(ഇന്ത്യക്കാരന്റെ കൈയിലിരിക്കുന്ന പക്ഷിയും അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെ കൈയിലിരിക്കുന്ന പക്ഷിയും വര്‍ക്ക് ചെയ്യുന്നത് ഒരേപോലെയായിരിക്കും.)

3. A chain is no stronger than its weakest link.-(മറ്റേ സംഗതി വീക്കാണെങ്കില്‍ പിന്നെ ഭര്‍ത്താവിനെ ചെയിനില്‍ പൂട്ടിയിടേണ്ട കാര്യമില്ല)

4. A fool and his money are soon parted.-(മണ്ടനും മണ്ടനെ മണിയടിക്കുന്നവരും ചേര്‍ന്നാണ് പാര്‍ട്ടിയുണ്ടാക്കുന്നത്)

5. A man is known by his friends.-(പാവം മാന്‍,അതിനെ അതിന്റെ കൂട്ടുകാര്‍ പോലും തിരിച്ചറിഞ്ഞില്ല)

6. A man’s home is his castle.-(കാശില്ലെങ്കില്‍ മനുഷ്യനെ വീട്ടിലും കയറ്റില്ല)

7. Don’t count your chickens before they are hatched.-(കാച്ചിയെടുക്കുന്നത് വരെ ചിക്കന്റെ പീസുകള്‍ എണ്ണി നോക്കരുത്)

8. Absence makes the heart grow fonder.-(ആഡ്‍സെന്‍സില്‍ നിന്ന് പണം കിട്ടുമെന്ന് ഒരുത്തനും വിചാരിക്കേണ്ട)

9. Actions speak louder than words.-(ആക്ഷന്‍ സിനിമകളില്‍ ഡയലോഗുകളെക്കാള്‍ ശബ്ദം ആക്ഷനായിരിക്കും)

10. Early to bed and early to rise, make a man healthy, wealthy and wise.-(ഷേര്‍ളി എന്ന പെണ്ണിനെ കാണാന്‍ വേണ്ടി ഒരു മനുഷ്യന്‍ ആരോഗ്യവും സമ്പത്തും കളഞ്ഞു കുളിച്ച് അതിരാവിലെ ഐസുവെള്ളത്തില്‍ കുളിച്ച് നടന്നു.)

11. All is well that ends well.-(ഓളങ്ങള്‍ കിണറ്റിനുള്ളില്‍ ഉണ്ടായി അതിനകത്തു തന്നെ അവസാനിക്കുന്നു.)

12. An apple a day keeps the doctor away.-(ഒരു ആപ്പിള്‍ തിന്നാന്‍ വേണ്ടി മാത്രം ഒരു ഡോക്ടര്‍ ഒരു ദിവസം മുഴുവന്‍ ഒളിച്ചിരുന്നു)

13. April showers brings May flowers.-(ഏപ്രില്‍ കുളിക്കുന്നത് കാണാന്‍ മെയ് പൂക്കള്‍ക്കിടയില്‍ ഒളിച്ചിരുന്നു)

14. Experience is the best teacher.-(ടീച്ചര്‍മാരുടെ കൂടെയുള്ള എക്‍സ്‍പീരിയന്‍സ് വളരെ നല്ലതാണ്)

15. As you make your bed, so must you lie in it.-(ഓരോരുത്തരുടെ കിടക്ക പങ്കിടാന്‍ പയേണ്ടി പറയുന്നതു പോലെ തന്നെ അതാരുമറിയാതെ ഇരിക്കാനും ധാരാളം നുണകള്‍ പറയേണ്ടി വരും)

16. As you sow, so shall you reap.-(റേപ്പ് ചെയ്യുന്നത് വെറുതെ നോക്കി നില്‍ക്കരുത്)

17. Failure teaches success.-(ജയിച്ചുപോയവരെ ടീച്ചര്‍മാര്‍ തോല്‍പിക്കുന്നു)

18. Beggars can’t be choosers.-(ഭിക്ഷക്കാരെ ചൂഷണം ചെയ്യരുത്)

19. Better be safe than sorry.-(സ്‍റ്റോറില്‍ വയ്‍ക്കുന്നതിനെക്കാള്‍ നല്ലത് സേഫില്‍ വയ്‍ക്കുന്നതാണ്)

20. Fight fire with fire.-(ഫയര്‍ മാസികയ്‍ക്കു പകരം ഫയര്‍ മാസിക മാത്രം)

21. Better the devil you know than the devil you don’t know.-(ദേവി.എല്‍ എന്ന പെണ്ണിനെ അറിയുന്നവരും അറിയില്ലാത്തവരും നന്നാവില്ല)

22. Business before pleasure.-(പ്രഷറിന്റെ അസുഖമുള്ളവര്‍ ബിസിനസ് ചെയ്യരുത്)

23. Crime does not pay.-(കൃത്യമായി കാശുകിട്ടാതെ കൂലിത്തല്ലിനു പോകരുത്)

24. Do not wear out your welcome.-(വസ്‍ത്രം ധരിക്കാതെ വീടിന്റെ പുറത്ത് നിന്ന് ആളുകളെ സ്വാഗതം ചെയ്യുവിന്‍.)

25. Do unto others as you would have them to do unto you.-(ലേലു അല്ലു ലേലു അല്ലു ലേലു അല്ലു… അഴിച്ചുവിട്…)

Related Posts with Thumbnails
  • Ruble
    berlychayaa.. thakarthu.... chirichu chirichu chirichu chirichu chirichu chirichu chirichu chirichu chirichu chirichu chirichu chirichu chirichu chirichu chirichu chirichu entammmmooooooo.....
  • pkmnambiar
    "It is a silly goose that comes to a fox's sermon"

    കുറുക്കന്‍റെ ഉപദേശ പ്രസംഗം കേള്‍ക്കാനെതുന്നത് മണ്ടന്‍ താറാവ് ആണ് .

    Please don't make the readers silly goose!!!
  • nyaz
    achaya.... entho...? sthiram berlytharangaludethu poleyulla aa sadanam ithil illatha pole... pinne 8th aare udheshichanennu manasilayi....
  • കുഞ്ഞായി
    Beggars can't be choosers.-(ഭിക്ഷക്കാരെ ചൂഷണം ചെയ്യരുത്)
    .....എന്നെ കൊല്ല്
  • shades of twilight
    that was simply great...!
  • മുക്കുവന്‍
    thats a good translation :)
  • രാജാവ്‌
    എന്നെ വീണ്ടും ബ്ലോഗ്ഗിങ്ങിലെക്ക് വഴിതെറ്റിച്ചതിന്‌ നന്ദി ......
  • JorJ
    കൊള്ളാം.....ചിരിച്ചു ചിരിച്ച്‌ ഞാന്‍ മടുത്തു....
  • t.k. formerly known as തൊമ്മന്
    അടിപൊളി :) അടുത്തത് മലയാള പഴമൊഴികളുടെ പുനരാഖ്യാനമാകട്ടെ.
  • വാല്‍മീകി
    A fool and his money are soon parted.-(മണ്ടനും മണ്ടനെ മണിയടിക്കുന്നവരും ചേര്‍ന്നാണ് പാര്‍ട്ടിയുണ്ടാക്കുന്നത്)


    ഇതില്‍ എനിക്കേറ്റവും ഇഷ്ടപെട്ടത്. ഒരു പരിധി വരെ സത്യവുമാണത്.
  • വെള്ളെഴുത്ത്
    ചവറെഴുതുന്നു എന്ന പരാതി തീര്‍ക്കാന്‍ ചെയ്ത വിവര്‍ത്തനം കൊള്ളാം വായിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ലെന്നു മാത്രമല്ല, ഉറിയില്‍ തൂങ്ങിയ അവസ്ഥയില്‍ ആവേം ചെയ്തു. ഇനി നമ്മള്‍ വിവര്‍ത്ഥനം ചെയ്താല്‍ ആരെങ്കിലും മൈന്‍ഡ് ചെയ്യുമോ? ങേ ഹേ...
  • ശ്രീലാല്‍
    പതിവുപോലെ ബെര്‍ള്ളിത്തരങ്ങളിലേക്ക് പാല്‍പ്പായസം പ്രതീക്ഷിച്ചു വന്നു. പക്ഷേ വായിച്ചപ്പോള്‍ പൂഴി ചവച്ചതുപോലെ. :(


    കൊടും നിരാശ.
  • കറുമ്പന്‍
    ലേലു അല്ലു ലേലു അല്ലു ലേലു അല്ലു... എന്നെ അങ്ങ് കൊല്ല്!!!!
  • Haree | ഹരീ
    വളരെ ബോറായിട്ടുണ്ട്!!!
    സത്യം!

    --
  • നന്ദു
    വല്ലതും നാലക്ഷരം പഠിക്കാനുണ്ടാവുമെന്നും പറഞ്ഞു “പുഴ”യില്‍ നിന്നും നീന്തി ഇവിടെയെത്തിയതാ ബെര്‍ലി!... നല്ല ആഖ്യാനം.....! ഇഷ്തായി!.
  • പൊന്നമ്പലം
    ദാ ഒരു മലയാളം ശൈലിക്ക് മലയാളം ഉത്തരം-


    “പയ്യെ തിന്നാല്‍ പനയും തിന്നാം”



    “അല്ലേലും പന തിന്നാന്‍ ഇത്തിരി സമയമെടുക്കും.”
  • SAJAN | സാജന്‍
    ഒമ്പതാമത്തെത് ആണ് ഏറ്റവും ഇഷ്ടായത്:)
  • ത്രിശങ്കു / Thrisanku
    കാള പെറ്റൂന്ന് കേള്‍‌ക്കുമ്പോള്‍ കയറെടുക്കുന്നതെന്തിനാ?.


    കാള പെറ്റൂന്ന് പറഞ്ഞവന്‍, കൂടുതല്‍ വയലന്റ് ആവുന്നതിന് മുന്നേ കെട്ടിയിടാന്‍.
  • ശ്രീ
    ഹ ഹ...


    ബെര്‍‌ളിച്ചായാ... വീണ്ടും ചിരിപ്പിച്ചു.



    :)
blog comments powered by Disqus