കരളാണ് ഷക്കീല (മ്യൂസിക് ആല്‍ബം)





ആല്‍ബം-കരളാണ് ഷക്കീല
ഗാനരചന-കൊണ്ടോട്ടി സുലൈമാന്
‍സംഗീതം-വാസു അരീക്കോട്
ആലാപനം-അഫ്‍സല്
‍നിര്‍മാണം-സക്കീര്‍ ജെബലലീ
സംവിധാനം-നാസര്‍ പുത്തനത്താണി

സീന്‍ 1

ഗള്‍ഫില്‍ നിന്ന് ലീവിന് വന്ന ആല്‍ബത്തിന്റെ പ്രൊഡ്യൂസറും ആല്‍ബത്തിലെ നായകനുമായ സക്കീര്‍ ജെബലലി പളപളാ മിന്നുന്ന പച്ച ഷര്‍ട്ടുമിട്ട് തന്റെ തടിച്ച ശരീരം ഒരു ഈന്തപ്പനയില്‍ ചാരിവച്ച് നില്‍ക്കുമ്പോള്‍ ശോകമൂമായ സംഗീതം ആരംഭിക്കുന്നു.

സക്കീര്‍ ജെബലലിയുടെ കൈയില്‍ വാടിത്തുടങ്ങിയ ഒരു ആമ്പല്‍പ്പൂവുണ്ട്. സില്‍ക്ക് ഷര്‍ട്ടിന്റെ കൈകള്‍ പാതി മടക്കിവച്ചിരിക്കുകയാണ്. ഷക്കീലപ്പൈങ്കിളീ… എന്നു തുടങ്ങുന്ന ഗാനം കുറ്റിപ്പുറത്തെ ലോക്കല്‍ ഗായകനായ അഫ്‍സലിന്റെ ശബ്ദത്തില്‍ തുടങ്ങുമ്പോള്‍ സക്കീര്‍ ജെബലലി അതിനനുസരിച്ച് പാടുന്നതായി ഭാവിക്കുന്നു.

ഇടയ്‍ക്ക് പൂവിനെയും ഇടയ്‍ക്ക് കാമറയെയും മാറി മാറി നോക്കി ആവശ്യത്തിലധികം മേക്കപ്പിട്ട മുഖം ക്ലോസപ്പിലും മീഡിയം ഫുള്‍ഫിഗറ്‍ ഷോട്ടുകളിലും തരക്കേടില്ലാതെ പ്രദര്‍ശിപ്പിക്കുന്നതോടെ പല്ലവി പൂര്‍ത്തിയാകുന്നു.

ബാക്ക്‍ഗ്രൌണ്ട് മ്യൂസിക് എന്ന ബിജി തുടങ്ങുമ്പോള്‍ മാസംശബളമായ ശരീരം വടക്കോട്ട് തിരിച്ച് മുഖം തെക്കോട്ട് തിരിച്ച് പനയുടെ മണ്ടയിലേക്ക് നോക്കി വിരഹാര്‍ദ്രമായ ഓര്‍മകളിലേക്ക് സക്കീര്‍ പോകുന്നതായി ഭാവിക്കുന്നു. സക്കീര്‍ ജെബലലിയും പനയും പണ്ടാരങ്ങളും ഫോക്കസ് ഔട്ട്.

സീന്‍ 2

ബിജി തുടരുന്നു.ഫോക്കസ് ഇന്‍ ആവുമ്പോള്‍ കാണുന്നത് കേരളത്തിലെ ഒരു ടൂറിസ്‍റ്റ് റിസോര്‍ട്ട്. സക്കീര്‍ ജെബലലിയും നാല് സുഹൃത്തുക്കളും മൂന്ന് ബൈക്കുകളിലായി റിസോര്‍ട്ടിലേക്കുള്ള വഴിയിലൂടെ നീങ്ങുന്നു. ഓര്‍മയാണെങ്കിലും സക്കീറിന്റെ തടി, നിറം, മേക്കപ്പ് തുടങ്ങിയ സംഗതികള്‍ അങ്ങനെ തന്നെ.

ബൈക്ക് ഓടിച്ചോടിച്ചോടിച്ചോടിച്ചോടിച്ച് റിസോര്‍ട്ടിന്റെ മുറ്റത്തെത്തി നിര്‍ത്തുന്നു. സക്കീറിന്റെ ചുറ്റും സുഹൃത്തുക്കള്‍ ആരാധനയോടെ കൂടുന്നു. റിസോര്‍ട്ടിന്റെ പലഭാഗത്തു നിന്നായി പത്തും പതിനഞ്ചും വയസുള്ള തട്ടമിട്ടതും ഇടാത്തതുമായ പെങ്കുട്ടികള്‍ കൈയില്‍ ഒരേ പോലെ നീട്ടിപ്പിടിച്ച ഓട്ടോഗ്രാഫുകളുമായി സക്കീര്‍ ജെബലലിയുടെ ചുറ്റും കൂടുന്നു.

അതിസുന്ദരനും അതിപ്രശസ്‍തനുമായ സക്കീര്‍ ജെബലലി ആ ഓട്ടോഗ്രാഫുകളിലെല്ലാം കുനുകുനാ കുനുകുനാ കുത്തിവരച്ചു വിടുന്നു. സക്കീര്‍ ജെബലലിയുടെ പത്ത് വിരലുകളിലെയും മോതിരം ക്ലോസപ്പില്‍ കാണിക്കുമല്ലോ.

സീന്‍ 3

ഗാനം തുടരുന്നു.ഓട്ടോഗ്രാഫുമായി നീളുന്ന കൈകള്‍ക്കിടയിലൂടെ വെളുത്തു സുന്ദരമായ ഒരു കൈയ്യും കരിംപച്ചയായ ഒരു ഓട്ടോഗ്രാഫും പ്രവേശിക്കുന്നു-സ്ലോ മോഷനില്‍. ആ ഓട്ടോഗ്രാഫ് വാങ്ങുന്ന സക്കീര്‍ ജെബലലി കൈകളുടെ ഉടമയെ നോക്കുന്നു.

ക്യാമറ കൈകളില്‍ നിന്ന് മെല്ലെ മുഖത്തേക്ക് ഉയരുന്നു. സിബിഎസ്‍സി നോര്‍ത് സോണ്‍ കലാതിലകമായ മൈമുനയുടെ വെളുത്തു സുന്ദരമായ മുഖത്ത് ക്യാമറ സ്ഥാപിക്കുന്നു. (ഈ മൈമുനയുമായി സെറ്റപ്പ് ആക്കുന്നതിനു വേണ്ടിയാണല്ലോ സക്കീര്‍ ആല്‍ബം എടുക്കാന്‍ തീരുമാനിക്കുന്നത്).

മൈമുന ആരാധനയോടെ സക്കീര്‍ ജെബലലിയെ നോക്കുന്നുണ്ട്. പ്രണയകടാക്ഷത്തോടെ സക്കീര്‍ ആ ഓട്ടോഗ്രാഫില്‍ ഇഷ്ടമാണ് എന്നെഴുതി നല്‍കുന്നു. അത് വാങ്ങി വായിച്ചു നോക്കുന്ന മൈമുന തട്ടം കൊണ്ട് മുഖംമറച്ച് ഭയങ്കരമായി നാണിക്കുന്നു. അടുത്ത സീനിലേക്ക് പോകാന്‍ ഒരു ഫ്രീസ്. പാട്ട് ഈ സമയം കൊണ്ട് ഒരു വഴിക്കായിട്ടുണ്ടാവും.

സീന്‍ 4

മൂന്നാറിലെ തിരക്കൊഴിഞ്ഞ ഒരു കുന്നിന്‍പുറം. കലാതിലകം മൈമുനയും സക്കീര്‍ ജെബലലിയും മുട്ടിയുരുമ്മിയിരിക്കുകയാണ്. ഗാനം ഒരു വശത്ത് നടക്കുന്നുണ്ട്. മൈമുനയുടെ കൈ പിടിച്ച് നോക്കി ഫലം പറയുകയാണ് സക്കീര്‍ ജെബലലി. മൈമുന കൌതുകം ഭാവിച്ച് കേട്ടിരിക്കുകയാണ്.

കൈയിലെ ഏതോ ഒരു രേഖ കാണാതെ പോയിട്ടെന്ന പോലെ കൈ മുഖത്തോടു ചേര്‍ത്തു പിടിക്കുന്ന സക്കീര്‍ ജെബലലി മൈമുനയുടെ കൈയില്‍ ഉമ്മ വയ്‍ക്കുന്നു. ജെബലലിയുടെ വെളുത്തുരുണ്ട മൂക്കില്‍ ശാസനാഭാവത്തില്‍ പിടിച്ച് ഒരു ഞെക്കു ഞെക്കിയിട്ട് നാണത്തോടെ എണീറ്റോടുയാണ് മൈമുന.

പാട്ടുകാരന്‍ പാടിക്കൊണ്ടിരിക്കുന്ന വരി അവസാനിക്കുന്നത് വരെ അറക്കാനുള്ള കാളയെ നോക്കുന്ന ഇറച്ചിവെട്ടുകാരനെപ്പോയെ മൈമുനയെ നോക്കി നില്‍ക്കുന്ന സക്കീര്‍ ജെബലലി. കട്ട് ടു.

സീന്‍ 5

അടുത്ത ബിജി. ഇതുംകൂടിക്കഴിഞ്ഞാല്‍ പാട്ടിന്റെ അപ്പീസുപൂട്ടും.കണ്ണന്‍ ദേവന്‍ എസ്‍റ്റേറ്റിന്റെ അകത്തുകൂടെയുള്ള പുഴയുടെ തീരത്ത് ഇനിയൊട്ടിറുകാനില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ ഒറു നേര്‍ത്ത കറുത്ത ചുരിദാറിട്ട് പകുതി നനഞ്ഞ് നില്‍ക്കുന്ന മൈമുന.

ക്യാമറാമാന്റെയും സ്‍റ്റാര്‍ട്ട് ,ആക്ഷന്‍, കട്ട് പറയുന്ന സംവിധായകന്റെയും നെഞ്ചിടിപ്പ് സാധാരണനിലയിലെത്തിക്കഴിയുമ്പോള്‍ അവളില്‍ നിന്ന് ലെന്‍സ് പറിക്കുന്ന ക്യാമറ മടിച്ചു മടിച്ച് നീങ്ങുന്നത് പുഴക്കരയില്‍ ഗിത്താര്‍ വായിച്ചുകൊണ്ടിരിക്കുന്ന ജെബലലിയിലേക്ക്.

ജെബലലിയുടെ ഇറച്ചിക്കട പോലുള്ള ശരീരം ക്യാമറയില്‍ നിറയുമ്പോള്‍ പാട്ട് എന്തൊക്കെയോ പാടി പുനരാരംഭിക്കുന്നു.

സീന്‍ 6

തുളുമ്പുന്ന ശരീരത്തോടെ തുള്ളിച്ചാടി ജെബലലിയുടെ അടുത്തെത്തുന്ന മൈമുന കൈയും കാലും ഉയര്‍ത്തി എന്തൊക്കെയോ ഭയങ്കര ദേഷ്യത്തില്‍ പറയുന്നതായി ഭാവിക്കുന്നു. തന്റെ ഗിത്താര്‍ ഒരു കൈയില്‍ പിടിച്ച് ദുഖാര്‍ദ്രമായ മുഖത്തോടെ ജെബലലി എണീറ്റു നിക്കുന്നു.

നായകന്റെ മുഖത്തെ ഭാവം ദുഖമാണെങ്കിലും മൈമുനയുടെ നേരേ നോക്കുമ്പോള്‍ നായകന്റെ ഉള്ളിലെ ചോരയോടുള്ള കൌതുകത്തിന്റെ മിന്നലാട്ടങ്ങള്‍ തെളിഞ്ഞു കാണാം. ഷൂട്ടിങ് ഒന്നു കഴിഞ്ഞോട്ടെടീ നിന്നെ ഞാന്‍… എന്ന വരികളാണവിടെ കൂടുതല്‍ ഉചിതമെന്നു ശരിക്കും പാട്ടെഴുതിയ സുലൈമാന് പോലും തോന്നി പോലും.

സീന്‍ 7

ഉഗ്രന്‍ ഉടക്കിന്റെ അവസാനം ജെബലലിയുടെ കൈയില്‍ നിന്ന് ഗിത്താര്‍ വാങ്ങി തന്ത്രികള്‍ പൊട്ടിച്ച് നിലത്തെറിഞ്ഞിട്ട് ചാടിത്തുള്ളി പോകുന്ന മൈമുന.നിറകണ്ണുകളോടെ നില്‍ക്കുന്ന ജെബലലി പിന്നേം ക്ലോസപ്പില്‍.

സീന്‍ 8

പാട്ട് ആദ്യത്തെ വരികള്‍ ആവര്‍ത്തിച്ച് തീരാനുള്ള പരിപാടിയാണ്. ക്യാമറ പിന്നേം ഫോക്കസ് ഔട്ടായിട്ട് ഇന്‍ ആവുമ്പോള്‍ ജെബലലി ഗള്‍ഫിലെ ആ പനയുടെ ചുവട്ടില്‍ തന്നെ നിന്നു പാടുകയാണ്. പെട്ടെന്നു പിന്നില്‍ ഒരാളനക്കം തോന്നി തിരിഞ്ഞു നോക്കുന്ന ജെബലലി മൈമുന ചുവന്നിറുകിയ മറ്റൊരു കുപ്പായമിട്ട് കൈയില്‍ പുത്തനൊരു ഗിത്താറുമായി നില്‍ക്കുന്നത് കാണുന്നു.

ജെബലലിയുടെ കണ്ണുകള്‍ വിടരുന്നു.അടുത്ത നിമിഷം അതൊരു തോന്നലായിരുന്നു എന്ന് ജെബലലി തിരിച്ചറിഞ്ഞ് സ്വയം ആശ്വസിക്കുമ്പോഴേക്കും പാട്ട് അവസാനിക്കുന്നു.

(ഇത്രയും ഭാഗങ്ങള്‍ ടിവിയിലും ഇതില്‍ പറയാത്ത ഭാഗങ്ങള്‍ സിഡി, എംഎംഎസ്, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ വഴിയും ലഭ്യമാണ്)

Related Posts with Thumbnails
  • mundithasiraskan
    ക്ലാസ്സ് സാധനം മച്ചൂ...
  • mundithasiraskan
    കൊള്ളാം മച്ചൂ...രസികൻ!
  • sakku79
    തള്ളേ ബെര്‍ലിഅണ്ണാ അതിന്റെ ബ്ലൂടൂത് ബുര്‍ദുബൈയില്‍ കിട്ടും...5ദിര്‍ഹം,,,,
  • nyaz
    Achayo....!!! adipoli.... ithu vendathu thaneyayirunnu.... ippo kurach avnmar irangiyittund... album enna peril vaayil thonnunna ellathum paatayitt iraakkum.... adipoli...keep writing.... by the way, aa mms evide kittum... :-) :D hehe..
  • puli
    അച്ചായാ, കൊള്ളാം...നന്നായിട്ടുണ്ട്... :)
  • monijally
    ഫ്ലൂടൂത്‌ ഉണ്ടോ?
  • pallikkulam
    ഹഹ..
    കലക്കി.
  • binibaiju
    അടി പൊളി ...........
blog comments powered by Disqus