മുസ്ലിം മെഗാ റിയാലിറ്റി ഷോ

തീവ്രവാദം ഒരു പുതിയ കലയല്ല. എന്നാല്‍, മാപ്പിളപ്പാട്ടു പോലെ ഒപ്പന പോലെ അതിനെ മുസ്ലിംകളുമായി ബന്ധിപ്പിക്കുമ്പോള്‍ അത് ലോകമാധ്യമങ്ങള്‍ക്കും മുസ്ലിം പേടിയുള്ള ചില രാജ്യങ്ങള്‍ക്കും ഒരു കലാരൂപമാണ്. ഓരോ സുരക്ഷാപരിശോധനയിലും ഈ കലാരൂപത്തിന്‍റെ ഉപജില്ലാ, ജില്ലാ കലോല്‍സവങ്ങള്‍ ആഘോഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അതിനിരയാകുന്ന മനുഷ്യജിവികളുടെ വികാരങ്ങള്‍ മനസ്സിലാവണമെന്നില്ല. പുതുയുഗത്തിന്‍റെ ഈ ഇര-വേട്ട പ്രസ്ഥാനം അതിനിരയാകുന്നവര്‍ക്കു വേണ്ടി സംസാരിക്കാനുള്ള അവകാശത്തെ പോലും ചോദ്യം ചെയ്യുമ്പോള്‍ തീവ്രവാദം എന്ന സ്പോണ്‍സേര്‍ഡ് ബിസിനസിനെ മതവുമായി അനുദിനം കോര്‍ത്തിണക്കി നിഗൂഢമായ ലക്‍ഷ്യങ്ങള്‍ സാധിച്ചെടുക്കുകയാണ് അമേരിക്കയും അനുബന്ധപ്രസ്ഥാനങ്ങളും എന്നു പറയേണ്ടി വരും.

ഒരിന്ത്യക്കാരന്‍, ഏതു മതക്കാരനുമായിക്കൊള്ളട്ടെ, അവന് ഒരിന്ത്യക്കാരനെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നില്ലെങ്കില്‍, ആദരിക്കപ്പെടുന്നില്ലെങ്കില്‍ അത് നമ്മുടെ പൗരത്വത്തിനു മേല്‍ വിദേശി ചാര്‍ത്തുന്ന കളങ്കമാണ്. ആ കളങ്കം ചാര്‍ത്തുന്നത് അമേരിക്കയാണെങ്കില്‍ അതൊരു തിലകക്കുറിയാണെന്നു വിശ്വസിക്കുന്നവരും ഉണ്ടാവാം. സ്വന്തം പിതൃത്വം അമേരിക്കയ്‍ക്ക് പണയം വച്ചിട്ടില്ലാത്ത ഒരിന്ത്യക്കാരനും അത്തരത്തിലൊരപമാനം ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതനല്ല. കാരണം, അമേരിക്കന്‍ പൗരനെക്കാള്‍ ആയിരം മടങ്ങു വിലയുള്ളവനാണ് ഇന്ത്യന്‍ പൗരന്‍. കാരണം, നമ്മള്‍ ഇന്ത്യാക്കാരാണ് എന്നതു തന്നെ. .യുകെയും യുഎസും പോലുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ മുസ്ലിംകളെപ്പറ്റി എന്തും വിചാരിക്കാമെന്നുണ്ടെങ്കില്‍ അത് തെറ്റാണ് എന്നു പറഞ്ഞുകൊടുക്കേണ്ടത് ഓരോ ഇന്ത്യക്കാരനുമാണ്, ഏത് മതമായാലും ഏത് ജാതിയായാലും. കാരണം, അത് ഇന്ത്യക്കാരനെ തൊട്ടുള്ള കളിയാണ്.

സെപ്തംബര്‍ 11ലെ ആക്രമണം നടത്തിയത് ഏതു ലാദനായാലും ശരി, അത് അമേരിക്കയ്ക്കും അമേരിക്കയുടെ സാമ്രാജ്യത്വത്തിനും എതിരായുള്ള ആക്രമണമായിരുന്നില്ല, മറിച്ച് ലോകമുസ്ലിമിനു നേരെയുള്ള ആക്രമണമായിരുന്നു.സകലരോഗങ്ങള്‍ക്കും പുറമേ ബാധിച്ചിരിക്കുന്ന ഒടുക്കത്തെ മാനസികരോഗത്തെ സുരക്ഷാപരിശോധനയുടെ പേരില്‍ ഏറ്റവും ചിലവാകുന്ന ലൈവ് മുസ്ലിം റിയാലിറ്റി ഷോയാക്കി മാറ്റി വില്‍ക്കുന്ന പാശ്ചാത്യരാജ്യങ്ങളുടെ ധാര്‍ഷ്ട്യത്തിനു മറുപടി നല്‍കേണ്ടത് ഈ പരിധിയില്ലാത്ത അപമാനം സഹിച്ചുകൊണ്ടാവരുത്.

ഇതിനു പരിധികളില്ല എന്നുറക്കെ പ്രഖ്യാപിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ അബ്ദുള്‍ കലാമിനോട് കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് എന്ന യുഎസ് വിമാനക്കമ്പനി കാണിച്ചിരിക്കുന്നത്. മഹാനായ കലാമിനെ യാതൊരു കോമണ്‍സെന്‍സുമില്ലാത്ത കുറെ ചെറ്റകള്‍ ചേര്‍ന്ന് അപമാനിച്ചു എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരിന്ത്യന്‍ പൌരനെന്ന നിലയില്‍ എല്ലാ തീവ്രതയോടും കൂടി ഞാന്‍ പ്രതിഷേധിക്കുന്നു. കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് സ്ഥാപകന്‍ മുതല്‍ ഈ നിയമം നടപ്പാക്കിയ കഴുവേറീടെ മോന്‍ ഉള്‍പ്പെടെ സകല നാറികളുടെയും തന്തയ്ക്കു വിളിച്ചതായി പ്രഖ്യാപിക്കുന്നു. എന്നിട്ടും കലിപ്പു തീരാത്തതിനാല്‍ തുടരുന്നു.

മൂന്നുമാസം മുമ്പ് നടന്ന സംഭവം അദ്ദേഹം ഒരു വലിയ പ്രശ്നമായെടുത്തില്ല. ഒരു പ്രകോപനമുണ്ടാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവില്ല. അമേരിക്കയിലെ കെന്നഡി വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ട മമ്മൂട്ടിയും പ്രകോപനപരമായി ഒന്നും പറഞ്ഞില്ല. എന്നു മാത്രമല്ല, ആര്‍ക്കും ഒരു പ്രകോപനവും ഉണ്ടാകാതിരിക്കട്ടെ എന്നു കരുതി അധികൃതരെ ന്യായീകരിച്ചു. മമ്മൂട്ടിയുടെ അടുത്തകാലത്തെ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ അങ്ങേര്‍ക്കതു തന്നെ വരണം എന്നു പറഞ്ഞിട്ടുണ്ടാനുമെങ്കിലും കാര്യത്തിന്റെ ഗൌരവം കുറയുന്നില്ല.

ഞങ്ങള്‍ക്കു നിയമം നിയമമാണ്, സാധാരണക്കാരനെന്നോ വിഐപിയെന്നോ വ്യത്യാസമില്ല എന്നാണ് എന്നിട്ടും കൂസലില്ലാത്ത വിമാനക്കമ്പനി അധികൃതരുടെ നിലപാട്. ഞങ്ങള്‍ക്ക് സെക്സ് എന്നാല്‍ സെക്സ് ആണ്, അമ്മയെന്നോ പെങ്ങളെന്നോ വ്യത്യാസമില്ല എന്നവര്‍ പറയുന്നത് മനസ്സിലാക്കാം. പക്ഷെ, അതവിടെ അങ്ങ് അമേരിക്കയില്‍. ഇത് വേറെ രാജ്യം. ഇവിടെ അങ്ങനെയല്ല എന്നു അംഗീകരിച്ചുതരാത്തവന്റെ ധാര്‍ഷ്ട്യം വകവച്ചുകൊടുക്കുന്നത് ഷണ്ഡത്വമാണ്. തന്‍റെ ജോലി കൃത്യമായി ചെയ്ത അയാളെ പുറത്തു തട്ടി അഭിനന്ദിക്കുകയാണ് വേണ്ടത് എന്നു പറയുന്നവന്‍, അബ്ദുള്‍ കലാം ഏതോ ഒരിന്ത്യന്‍ പൗരന്‍ മാത്രമാണെന്നു കരുതുന്നുണ്ടെങ്കില്‍ അവന്‍റെ വിവരക്കേടിന്‍റെ പേരില്‍, അമേരിക്കയോടുള്ള അവന്‍റെ വിധേയത്വത്തിന്‍റെ പേരില്‍, ഓരോ ഇന്ത്യക്കാരനും അപമാനമാണ്. ഇവിടെ വന്നുപോയ യുഎസ് വിദേശകാര്യസെക്രട്ടറി മാഡത്തെ സുരക്ഷാപരിശോധനയുടെ പേരില്‍ ഏതെങ്കിലും വിമാനത്താവളത്തില്‍ കൈയ്യും വിരിച്ചു നിര്‍ത്തി ബെല്‍റ്റും ഷൂസും അഴിച്ചു നിര്‍ത്തി തപ്പിയാല്‍ ഇതേ ലാഘവത്തോടെ കാണുമോ അമേരിക്ക ? ഉടന്‍ അയക്കില്ലേ രണ്ടു റൌണ്ട് വെടി, പിന്നാലെ ഉപരോധവും. അമേരിക്ക എന്നാല്‍ പാലാക്കാരന്‍ അച്ചായനും ഇന്ത്യയും പാകിസ്ഥാനും എന്നു പറഞ്ഞാല്‍ വാളകം മലയിലെ മലഅരയന്‍മാരും എന്ന നിലപാട് നശിച്ചുകൊണ്ടിരിക്കുമ്പോഴും ആ രാജ്യം വിട്ടുകളയില്ല എന്നത് കൌതുകകരമാണ്.

ഇനി കേസ് കൊടുത്ത് സായിപ്പിന്റെ അനുമതി വാങ്ങിച്ച് ഇവനെയൊക്കെ ഇവിടെ കൊണ്ടുവന്ന് വിചാരണ ചെയ്ത് 10 ലക്ഷം രൂപ പിഴയും ആറുമാസത്തെ തടവും വാങ്ങിക്കൊടുക്കാമെന്നത് വ്യാമോഹം. അല്ലെങ്കിലും അതൊക്കെ ഏതു കാലത്ത് നടക്കാനാണ്. ഇത്രയും എംപിമാരെ തിരഞ്ഞെടുത്തിയച്ചിട്ട് നേരേ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ ഓഫിസില്‍ കയറിച്ചെന്ന് ചെറ്റത്തരം കാണിക്കുന്നോടാ തന്തയ്ക്കു പിറക്കാത്തവനേ എന്നു ചോദിച്ച് അവന്റെ കരണത്തിനു നാലെണ്ണം കൊടുക്കാന്‍ മാത്രം ആവേശവും ചോരത്തിളപ്പുമുള്ള ഒരാള്‍ പോലുമില്ലാതായല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഖമുണ്ട്. സ്വന്തം ആയുസ്സു മുഴുവന്‍ ഈ രാജ്യത്തെ സേവിക്കാന്‍ ചോര നീരാക്കിയ ആ മഹാനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടിന്റെ പതിനായിരത്തില്‍ ഒരംശം ആവില്ല അത്. അങ്ങനെയൊരടി അടിച്ചിട്ട് പിന്നെ സ്ഥാനഭ്രഷ്ടനായാല്‍ അതിനെക്കാള്‍ വലിയൊരംഗീകാരം വേറെ കിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇവിടെ രാജ്യസഭയില്‍ ഇതെപ്പറ്റി ഒച്ചപ്പാട് നടത്തി, ആര്‍ക്കാണ്ടൊക്കെയോ നോട്ടീസ് അയച്ചു, കലാമിനെ നേരില്‍ കണ്ട് ക്ഷമാപണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. എന്തിന് ? സായിപ്പിന്റെ പാപം ഏറ്റെടുത്ത് മന്ത്രി കലാമിനോട് ക്ഷമാപണം നടത്തുന്നു എന്നാവണം സങ്കല്‍പം. എന്നിട്ട് അടുത്ത തവണ സായിപ്പിനെ കാണുമ്പോള്‍ നീണ്ടുനിവര്‍ന്നു നിന്നു നമ്മള്‍ സല്യൂട്ട് അടിക്കും. അപമാനിച്ചോളൂ, അപമാനിച്ചോളൂ, എത്രവേണമെങ്കിലും അപമാനിച്ചോളൂ, ഞങ്ങള്‍ക്കിതൊക്കെ ഒരു ശീലമാണ് എന്ന ഭാവത്തില്‍.

ഇത് തീരെ നിസ്സാരമാണെന്ന് എനിക്കു തോന്നുന്നില്ല. ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവാണിത്. ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു പ്രമേയവും കാത്തിരിക്കേണ്ടവരല്ല നമ്മള്‍. നാം ഓരോരുത്തരുടെയും ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അദ്ദേഹം. ഓരോ നിമിഷവും അപമാനമേറ്റുവാങ്ങി സ്വന്തം ചോരയില്‍ ചാലിച്ച് മഹാത്മാഗാന്ധി നമുക്ക് നേടിത്തന്ന സ്വാതന്ത്യ്രം ഉപയോഗിക്കാനുള്ള തന്റേടം ഓരോ പൌരനുമുള്ളതാണ്. ചുരുങ്ങിയത് മുഷ്ടി ചരുട്ടി ആവേശത്തോടെ ഒന്നു പറയുക- കള്ളസായിപ്പേ, കളി ഇന്ത്യയോടു വേണ്ട !!

Related Posts with Thumbnails
  • sakku79
    um....achayo...pandu bush vannu pattiye kondu "Raj Ghat " manappichappol eee para @@ pooomanamee oru ....thangalude kayye asanathil vachu...midnathe ninnu...nammude Jeorge Fernadasine...thuniyazhippichu nirthi.....ethra kittiyalum...ee..rashtreeya tha..tha...tha...athu venda...thaymalarkal....pinnayum mundum pokki pokum americakku....
    kashtam....
  • good
  • sulfi
    it is superb
  • sakkeer
    ഒരിന്ത്യന്‍ പൌരനെന്ന നിലയില്‍ എല്ലാ തീവ്രതയോടും കൂടി ഞാന്‍ പ്രതിഷേധിക്കുന്നു.
  • noufal
    ഒരിന്ത്യന്‍ പൌരനെന്ന നിലയില്‍ എല്ലാ തീവ്രതയോടും കൂടി ഞാന്‍ പ്രതിഷേധിക്കുന്നു .എന്നാല്‍ ആരുടേയും തന്ത ക്കു വിളിക്കാന്‍ ഞാനില്ല .
  • noufal
    ഒരിന്ത്യന്‍ പൌരനെന്ന നിലയില്‍ എല്ലാ തീവ്രതയോടും കൂടി ഞാന്‍ പ്രതിഷേധിക്കുന്നു. എന്നാല്‍ ആരുടേയും തന്തക്കു വിളിക്കാന്‍ ഞാനില്ല .
  • ഓം ശാന്തി ശാന്തി
  • puli
    ഇപ്പോള്‍ കിട്ടിയത്.......
    http://in.news.yahoo.com/48/20090724/814/tnl-airline-followed-rules-india-s-vip-l.html
  • puli
    ഗൂട്ഫ്രോഗ് ന്റെ അഭിപ്രായ സ്വതന്ത്രിയത്തെ മാനിക്കുന്നു.
    zen പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.
    "Here, in this blog we are light hearted people who want to enjoy reasonably hillarious posts of Berly."
  • malayali
    പ്രൌഡ് റ്റു ബി ആന്‍ ഇന്ത്യന്‍!!??
    എന്നത് മാറ്റേണ്ടിവരുമോ?
  • ithin
    Difference between India and america is they care about their citizens and Indian not. They spent billions of dollars to protect their citizens. We give chicken biriyani to the killer of thousands of people in Mumbai.

    Even George Fernandes was checked by Americans when he was defense minister of India.

    Most of our mallus especially have this communist blood running through their veins. And blaming America for everything is their fun work. But they imitae them and eat their............
  • ithin
    Berly,

    I am little worried about this typical against america thinking of keralites. I know communism is against it. But is it there anything wrong in protecting your own people? I am a proud Indian, I do nto get any protectionin my country. I see lots of people die in Bombay and Kasab is eating chicken biriyani in Tihar Jail. Man I can not toterate that. My government is not taking anythng serious and I keep on saying I am a proud Indian and America is my enemy.

    But America is spending billions of dollars to secure it's people. It will come and save the citizen wherever he or she is.

    How can you blame them if they stop Mammootty? Not all muslims are terrorists, but unfortunately majority of terrorists are muslims.

    I see nothign wrong in arresting mammootty in US. after all he is just an actor. Even our defense minister was stopped at LA Airport once and checked thoroughly.
  • njaan
    ഇവിടെ പലരും ഘോര ഘോരം പ്രസങിച്ചല്ലൊ! അതിനിടയിൽ, നമ്മുടെ നാട്ടിൽ വന്ന Dr.Kalaam ഇനു പറ്റിയത് വായിക്കൂ...
    Kalam made to walk in search of his car
    Kochi: In an apparent breach of security, former President A. P. J. Abdul Kalam was forced to walk for nearly 15 minutes in search of his car in a private medical college premises here after attending a function on Thursday.

    http://news.in.msn.com/national/article.aspx?cp-documentid=3114819
  • komban
    കള്ളസായിപ്പേ, കളി ഇന്ത്യയോടു വേണ്ട !!
  • komban
    കള്ളസായിപ്പേ, കളി ഇന്ത്യയോടു വേണ്ട !!
  • മൂസ
    hello...mike testing
  • whts this?
  • izad
    കള്ളസായിപ്പേ, കളി ഇന്ത്യയോടു വേണ്ട !!
  • Kannan
    ഒരിന്ത്യന്‍ പൌരനെന്ന നിലയില്‍ എല്ലാ തീവ്രതയോടും കൂടി ഞാന്‍ പ്രതിഷേധിക്കുന്നു. കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് സ്ഥാപകന്‍ മുതല്‍ ഈ നിയമം നടപ്പാക്കിയ കഴുവേറീടെ മോന്‍ ഉള്‍പ്പെടെ സകല നാറികളുടെയും തന്തയ്ക്കു വിളിച്ചതായി പ്രഖ്യാപിക്കുന്നു. എന്നിട്ടും കലിപ്പു തീരാത്തതിനാല്‍ തുടരുന്നു. .ഞാനും ബെര്‍ലിക്കൊപ്പം വിളിക്കുന്നു…. പ്രതിഷേധിക്കുന്നു..
  • sha
    യൂ സഡ് ഇറ്റ് ബോസ്… ഇത്തരം കമന്റുന്ന വര്‍‍ഗ്ഗങ്ങളെയാണ് നാം തിരിച്ചറിയേണ്ടത്. എവിടെ കമന്റിട്ടാലും വര്‍‍ഗ്ഗീയത കാണുന്ന കഴുവേറികള്‍‍… ഗുഡ്ഫ്രോഗാണിതിന് ഇവിടെ വളം വെച്ചതും .. ബെർലീ ദയവായി ആ സുഹൃത്തിന്റെ ഐപി ബ്ലോക്ക് ചെയ്യുക..
blog comments powered by Disqus