ഏട്ത്തി പോയി !!!
ഇത്രയും പേര്‍ മലയാളത്തില്‍ ബ്ളോഗര്‍മാരായി ഉണ്ടായിട്ട് സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ ആരുമില്ലാതെ പോയത് കഷ്ടമായിപ്പോയി. എല്ലാറ്റിനും ഞാന്‍ തന്നെ വേണമെന്നു പറഞ്ഞാല്‍ ? ഭാരതത്തിന്റെ ഭാവശുദ്ധി ഒട്ടും കളയാതെ രോമാഞ്ചം എപ്പിസോഡ് എപ്പിസോഡായി ചൊരിഞ്ഞുകൊണ്ടിരുന്ന സാമൂഹികസേവന വെബ്സൈറ്റ് സവിതാഭാഭി ഡോട് കോം (www.savitabhabhi.com) അടച്ചുപൂട്ടി എന്ന ദുഖകരമായ വാര്‍ത്തയാണത്. ഇന്ത്യയില്‍ ഈ സാധനം സര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെയാണ് ദേശ്മുഖ് എന്ന പേരിലറിയപ്പെട്ടിരുന്ന സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റര്‍ സ്വയം വെളിപ്പെടുത്തി പുറത്തു വന്നതും സൈറ്റ് അതിന്റെ സകലലിങ്കുകളോടും കൂടി പിന്‍വലിക്കുന്നതായും പ്രഖ്യാപിച്ചത്.
ഹൃദയം തകര്‍ക്കുന്ന ആ പ്രസ് റിലീസ് ഇതാണ്:-
JULY 12, 2009: “Dear Savita Bhabhi supporters. It is with a heavy heart that I have to announce that I will be shutting down the Save Savita campaign and everything associated with it. Unfortunately, due to personal and family issues arising from my going public last week, I am forced to take this decision.
I will be taking down all links and posts subsequent to releasing this statement. I apologize for any inconvenience caused to bloggers/tweeters that are linking to the content on the Save Savita website.”
-Puneet
അജ്ഞാതനായ സൈറ്റ് അഡ്മിനിസ്ട്രേറ്റര്‍ പുനീത് അഗര്‍വാള്‍ എന്ന ചേട്ടനാണ് എന്നു ലോകമറിഞ്ഞു എന്നതാണ് മറ്റൊരു വസ്തുത. 38കാരനായ പുനീത് അഗര്‍വാള്‍ യുകെയില്‍ കോടീശ്വരനായ ബിസിനസുകാരനാണ്. സംഗതി നിരോധിച്ചതോടെ ഒരു പാവം ബലിയാടിന്റെ ഇമേജാണ് പുനീത്മോന്. ബിബിസി പ്രത്യേക അഭിമുഖത്തിനായി പനീതിനെ ക്ഷണിച്ചിട്ടപമുണ്ട്. ഇന്ത്യന്‍ ഹിപോക്രസിയുടെ മറ്റൊരു മുഖം കൂടി എന്ന തലക്കെട്ടുമായി അനേകം അനേകം ലേഖനങ്ങള്‍ വിദേശപത്രങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. നമുക്കീ ലൈംഗികതയൊക്കെ ഇപ്പോഴും പേടിയായതുകൊണ്ട് ഏട്ത്തി ആയുസെത്തും മുമ്പേ അങ്ങു പോയി. ഇതാണ് ഇന്ത്യ. നമുക്ക് വേശ്യകള്‍ വേണം, സ്വവര്‍ഗരതി വേണം, സകല പ്രകൃതിവിരുദ്ധ ഇടപാടുകളും വേണം. പക്ഷെ, ഇതൊക്കെ നമുക്ക് വേണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ പരിപ്പെടുക്കും. ഇന്ത്യക്കാര്‍ക്ക് ഒരു ലൈംഗികജീവിതം ഉണ്ടെന്ന് എന്നെങ്കിലും ആരെങ്കിലും തെളിയിച്ചാല്‍ ഏതാണ്ട് 100 കോടി ആളുകള്‍ കൂട്ട ആത്മഹത്യ ചെയ്യുമോ എന്നു പോലും ആശങ്കപ്പെടേണ്ടതാണ്.
ഇവിടെ ഒന്നോ രണ്ടോ വയസുള്ള കുഞ്ഞുങ്ങളെ നമുക്ക് ബലാല്‍സംഗം ചെയ്തു കൊല്ലാം, അച്ഛനു മകളെ ഗര്‍ഭിണിയാക്കാം, എഴുപതും എണ്‍പതും വയസ്സുള്ള വല്യമ്മമാരെപ്പോലും റേപ് ചെയ്യാം, വളരെ വളരെ അന്തസ്സുണ്ട്. പക്ഷെ, ഒരു പോര്‍ണോ വെബ്സൈറ്റ് രാജ്യത്തിന്റെ ധാര്‍മികതയ്ക്കു കളങ്കം ചാര്‍ത്തുകയെന്നു പറഞ്ഞാല്‍.. ഹൊ ! എന്തായാലും സര്‍ക്കാര്‍ മാനം കാത്തു. ജയ് ഹോ !!










