മലയാള സിനിമ പൊളിയുന്നു

കേരളത്തിലെ ഒട്ടുമിക്ക വ്യവസായങ്ങളും ഇന്നു പ്രതിസന്ധിയിലാണ്. ചിലതൊക്കെ നിശ്ചലമായിരിക്കുന്നു. പല വ്യവസായങ്ങളും കേരളത്തില്‍ നിന്നു കുത്തുപാളയെടുത്തു പാണ്ടിയിലേക്കും മറ്റുമായി പോയിട്ടുണ്ട്. അതിനൊക്കെ പഴി കേട്ടത് ഇവിടുത്തെ ട്രേഡ് യൂണിയന്‍കാരും, കുട്ടിനേതാക്കന്‍മാരും ബ്യൂറോക്രസിയുടെ തകരാറുകളുമായിരുന്നു. എന്നാല്‍ പൊളിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന മലയാള സിനിമാ വ്യവസായത്തിന്റെ അനിവാര്യമായ പരാജയത്തിന് ആരാണ് പഴി കേള്‍ക്കേണ്ടത്. ഒരു വ്യവസായമെന്ന നിലയില്‍ മലയാള സിനിമ നല്ല നഷ്ടത്തിലോടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഏതെങ്കിലും ഒരു വ്യവസ്ഥാപിത വ്യവസായമായിരുന്നെങ്കില്‍ ഈ നഷ്ടക്കണക്കു വച്ച് മലയാളം സിനിമാക്കമ്പനി പണ്ടേ അടച്ചുപൂട്ടി തീയിട്ടേനെ. എന്നിട്ടും മലയാള സിനിമ നില്‍ക്കുന്നതിന്റെ കാരണം, ഇവിടുത്തെ താരങ്ങളോ, സംവിധായകരോ, എഴുത്തുകാരോ അല്ല. എന്നെങ്കിലും ഇതു നന്നാവും എന്ന ഇവിടുത്തെ പ്രേക്ഷകന്റെ പ്രതീക്ഷയാണ്.

അടുത്തകാലത്തായി ചില സിനിമകള്‍ പൊട്ടുന്ന പൊട്ടല്‍ കണ്ടാല്‍ പ്രൊഡ്യൂസര്‍ പോയിട്ട് സിനിമയെ സ്നേഹിക്കുന്ന ഒരാളും സഹിക്കില്ല. പട്ടണത്തില്‍ ഭൂതം, ഭ്രമരം എന്നീ സൂപ്പര്‍ താര പടങ്ങളുടെയും സ്ഥിതി ആശാവഹമല്ല. ഭ്രമരം പ്രതീ”ക്ഷ പകരുന്ന അഭിപ്രായം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഭൂതം മിമിക്രിയെന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടു. സൂപ്പര്‍താരങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ മലയാള സിനിമയ്ക്ക് ഒരു ഭാരമാണ്. അഞ്ചുകോടി-ആറു കോടി മുതല്‍ മുടക്കില്‍ സൂപ്പറിനെ വച്ചൊരു പടമെടുത്താല്‍ ആ കാശ് തിയറ്ററില്‍ നിന്നു കളക്ട് ചെയ്യാന്‍ ഇവിടെ അതിനുംമാത്രം തിയറ്ററുകളില്ല. മലയാളം ഇന്‍ഡസ്ട്രിയുടെ കിടപ്പുവച്ച് മമ്മൂട്ടി-മോഹന്‍ലാല്‍ ടീംസിന് പരമാവധി 30 ലക്ഷം രൂപ പ്രതിഫലം കൊടുക്കാമെന്ന് ഒരു നിര്‍മാണ കമ്പനി പറഞ്ഞിരുന്നു. അതു പറഞ്ഞവനെ നമ്മള്‍ തുരത്തി. മലയാളസിനിമയിലെ ആഗോളവല്‍ക്കരണത്തില്‍ നിന്നു ലക്ഷിക്കാന്‍ വേണ്ടി നിര്‍മാതാക്കള്‍ ചരടുവലിച്ചു. എന്നിട്ടെന്തായി ? ആഗോളവല്‍ക്കരണം അയലത്തെ സ്റ്റേറ്റില്‍ പോയി പടങ്ങളെടുത്തു വിജയിപ്പിച്ചു.

മലയാള സിനിമയെ സംബന്ധിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. വ്യക്തമായി പറഞ്ഞാല്‍, ഹോളിവുഡ് നിലവാരത്തിലുള്ള സിനിമ കൊടുത്താലും പ്രദര്‍ശിപ്പിക്കാവുന്ന നിലയിലേക്ക് തിയറ്ററുകള്‍ വളര്‍ന്നെങ്കിലും സിനിമ പഴയ നിലയില്‍ തന്നെ. ദശകങ്ങള്‍ക്കു മുമ്പ് ത്രി ഡി ഫോര്‍മാറ്റില്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ ഇറങ്ങിയ മലയാളത്തിലാണ് മമ്മൂട്ടിയുടെ ഭൂതത്തെ ഇറക്കി വിസ്മയിപ്പിക്കാന്‍ ജോണി ആന്റണിയുടെ ശ്രമം. അതും ആനിമേറ്റഡ് സിനിമകളും വിഡിയോ-ഓണ്‍ലൈന്‍ ഗെയിമുകളും ഇത്രയേറെ വികസിച്ച ഇക്കാലത്ത്. താഴ്വാരം എന്ന സിനിമയുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും ഭ്രമരത്തിലൂടെ സംവിധായകന്‍ കരുത്തുതെളിയിക്കുന്നുണ്ട്. പക്ഷെ, ദുര്‍ബലമായ കഥാതന്തുവും തിരക്കഥയും പ്രേക്ഷകരെ ആവേശം കൊള്ളിക്കില്ല.

പുതിയ പ്രതിഭകള്‍ വരാത്തതാണു മലയാള സിനിമയുടെ പ്രതിസന്ധി എന്നു പഴയ പ്രതിഭകള്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. വിദ്യാഭ്യാസം ഉള്ള ആളുകള്‍ രാഷ്ട്രീയത്തിലേക്കെന്നപോലെ സിനിമയിലേക്കും കടന്നുവരുന്നില്ല. പാസഞ്ചറിന്റെ സൃഷ്ടാവായ രഞ്ജിത് ശങ്കര്‍ ഇതിനൊരപവാദമാണ്. പക്ഷെ, പാസഞ്ചറിന്റെ ബീജവുമായി അഞ്ചു വര്‍ഷത്തോളം അദ്ദേഹത്തിനിവിടെ അലയേണ്ടി വന്നു എന്നു പറയുമ്പോള്‍ പുതിയ പ്രതിഭകള്‍ കടന്നുവരാതിരിക്കാന്‍ മറ്റെന്തൊക്കെയോ കാരണങ്ങളുണ്ടെന്നു നമുക്കും തോന്നും. ഒന്നോ രണ്ടോ സിനിമകളില്‍ പ്രവര്‍ത്തിച്ച അനുഭവം മാത്രം വച്ച് പുതിയ ആളുകള്‍ എങ്ങനെയും ഒരു പ്രൊഡ്യൂസറെ വലയില്‍ വീഴ്ത്തി സിനിമ ചെയ്യാന്‍ നോക്കുന്നതാണ് മലയാള സിനിമയുടെ ഗതികേടെന്ന് ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അങ്ങിനെയാണെങ്കില്‍ മലയാള സിനിമയുടെ ഏറ്റവും വലിയ ഗതികേടുകളിലൊന്ന് വിനീത് ശ്രീനിവാസനാണ്. ഒരു സിനിമയില്‍ പോലും പ്രവര്‍ത്തിച്ച പരിചയമില്ലാതെ നേരേ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങി കംപ്ളീറ്റ് കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തുകൊണ്ട് മലര്‍വാടി ആര്‍ട്സ് ക്ളബ് എന്ന പേരില്‍ ഒരു സിനിമ ചെയ്യുകയാണ് വിനീത്. അതില്‍ മകന്റെ അച്ഛന്‍ അതിഥിതാരമായെത്തും. മകന്റെ സിനിമയില്‍ വേറെ ഏതൊക്കെ താരങ്ങളെ അതിഥികളായെത്തിക്കാമെന്ന ആലോചനയിലാണത്രേ ശ്രീനിവാസന്‍.

അന്യഭാഷകളില്‍ ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കിക്കൊണ്ട് ഒരു പുതിയ തലമുറ കടന്നുവന്നപ്പോള്‍ മലയാളത്തില്‍ അതു സംഭവിച്ചില്ല. ഇന്ത്യന്‍ സിനിമയെക്കാള്‍ 10 വര്‍ഷം പിന്നിലാണ് ഇന്നത്തെ മലയാള സിനിമ എന്നു പറയാം. സംഗതി കൈവിട്ടു തോന്നുന്നു എന്നു തോന്നിയപ്പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇവിടെ ഒരു കഥ കേള്‍ക്കല്‍ പ്രഹസനം സംഘടിപ്പിച്ചിരുന്നു. ചലച്ചിത്രമോഹികളായ ആയിരക്കണക്കിനാളുകള്‍ കഥകളും വാരിക്കെട്ടി പോയി കഥ പറഞ്ഞു. എന്നിട്ട് എന്തു സംഭവിച്ചു ? അസോസിയേഷന്റെ ആദ്യചിത്രത്തിന് എംടി വാസുദേവന്‍നായര്‍ കഥയെഴുതുന്നു. ഇതു തന്നെയാണ് മലയാള സിനിമയുടെ ഏറ്റവും വലിയ തകരാറ്. വിശുദ്ധവല്‍ക്കരിക്കപ്പെട്ട ചിലരില്‍ നിന്നും സിനിമയ്ക്കു മോചനം നേടാന്‍ കഴിയുന്നില്ല. ശ്രീനിവാസന്‍ അഭിനയിക്കുന്ന സിനിമയാണെങ്കില്‍ അതിന്റെ സ്ക്രിപ്റ്റ് അദ്ദേഹത്തെക്കൊണ്ട് വെട്ടിത്തിരുത്തി ശ്രീനി ടച്ച് വരുത്തിയെങ്കിലേ പ്രൊഡ്യൂസര്‍ക്കും സംവിധായകനും സമാധാനമുള്ളൂ. ശ്രീനിയുടെ ഒരു പുണ്യം വച്ച് അദ്ദേഹം കൈവച്ചു വരുന്ന തിരക്കഥകളുടെയൊക്കെ സൃഷ്ടാക്കള്‍ വെടിതീരുകയാണ്.

അറബിക്കഥ മുതല്‍ നോക്കാം. അതിലെ ശ്രീനി ടച്ച് വളരെ വ്യക്തമാണ്. ഇക്ബാല്‍ കുറ്റിപ്പുറം എന്ന എഴുത്തുകാരന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. സ്വന്തം അളിയന് അവസരം നല്‍കിക്കൊണ്ട് ശ്രീനി എഴുതിയ കഥ പറയുമ്പോള്‍ എന്ന സിനിമ ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തിട്ടും മലയാളത്തില്‍ ആ പടം സംവിധാനം ചെയ്ത മോഹന് പിന്നൊരു സിനിമ കിട്ടിയില്ല. മകന്റെ അച്ഛന്‍ എന്ന സിനിമ ഏതാണ്ട് പൂര്‍ണമായും തിരുത്തിയത് ശ്രീനിവാനാണെന്ന് പറയുമ്പോള്‍ കന്നിച്ചിത്രത്തിനു കഥയെഴുതിയ സംജദ് നാരായണന്റെ കഥയും മാറ്റമില്ലാതെ തുടരുന്നു. ഒടുവില്‍ പാസഞ്ചറില്‍ മാത്രമേ ഒരു ശ്രീനി ടച്ച് ഇല്ലാതുള്ളൂ. അതില്‍ ശ്രീനിവാസന്‍ എന്ന പ്രതിഭയെ അല്ല നടനെയാണ് ഉപയോഗിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിനു ശേഷം ഒരു പക്ഷെ ആദ്യമായി.

ഇതു തന്നെയാണ് എല്ലാവരുടെയും സ്ഥിതി. നിലവിലുള്ള ചില ഫോര്‍മുലകള്‍ക്കു പുറത്തൊരു പരീക്ഷണത്തിന് ആര്‍ക്കും ധൈര്യമില്ല. പരിക്ഷണചിത്രങ്ങള്‍ ഇവിടെ ഓടുമെന്ന് ഉറപ്പുമില്ല. വ്യത്യസ്തമായ ഒരു കഥ കിട്ടിയാല്‍ അതു തിരുത്തി തികച്ചും സാധാരണമായ ഒന്നാക്കി മാറ്റുന്നതിനെയാണ് മലയാളത്തില്‍ ത്രെഡ് ഡിസ്കഷന്‍ എന്നു പറയുന്നത്. എന്തൊക്കെ കുറ്റം പറഞ്ഞാലും മലയാളത്തില്‍ പ്രഫഷനല്‍ സിനിമയുടെ വഴിയില്‍ ഗീര്‍വാണങ്ങളില്ലാതെ ഹിറ്റുകള്‍ സൃഷ്ടിച്ച ഒരേയൊരു സംവിധായകന്‍ പ്രിയദര്‍ശനാണ്. സിനിമയെ സിനിമയായി കണ്ടു എന്നതാണ് അദ്ദേഹത്തിന്റെ മേന്മ. കെ.ജി.ജോര്‍ജ്, സത്യന്‍ അന്തിക്കാട്, ജോഷി, സിദ്ധിഖ്-ലാല്‍ ജനകീയ സിനിമയിലെ ഹിറ്റ്മേക്കേഴ്സെല്ലാം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നതും പുതിയ തലമുറയില്‍ ആ പരുവത്തിലുള്ള മുതലുകള്‍ കടന്നുവരാത്തതും ഇന്നത്തെ പ്രതിസന്ധിക്ക് കാരണമാവാം. ടി.ദാമോദരന്‍, എസ്.എന്‍.സ്വാമി, ജെന്നീസ് ജോസഫ്, കലൂര്‍ ഡെന്നീസ് തുടങ്ങി ശ്രീനിവാസന്‍ വരെ കഴിഞ്ഞാല്‍ പിന്നെ എഴുത്തുകാരുടെ നിരയില്‍ പ്രതീക്ഷ പകരുന്ന പേരുകള്‍ അധികമില്ല.

മമ്മൂട്ടി- മോഹന്‍ലാല്‍ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ നിര്‍മാതാവിനെ സംബന്ധിച്ച് ഒരുറപ്പ് ഇനിഷ്യല്‍ കലക്ഷനാണ്. ആദ്യത്തെ ഒരാഴ്ച പടം എന്തായാലും ഹൌസ്ഫുള്‍ ആയിരിക്കും എന്ന മിനിമം ഗ്യാരന്റി. 100 തിയറ്ററില്‍ പടം റിലീസ് ചെയ്താല്‍ ഈ ഇനിഷ്യല്‍ കൊണ്ട് കൈപൊള്ളാതെ പിടിച്ചു നില്‍ക്കാം. പരുന്ത്-മായാബസാര്‍ കാലത്തിനു ശേഷം ഫാന്‍സുകാര്‍ പോലും മമ്മൂട്ടിയെ കൈവിട്ടു. സാഗര്‍ അലിയാസ് ജാക്കിയോടെ മോഹന്‍ലാലിനെയും. ആരാധകര്‍ക്കു പോലും സഹിക്കാനാവാത്ത വിധം താരങ്ങള്‍ ഭീകരമായ പ്രകടനം നടത്തുമ്പോള്‍ ടു ഹരിഹര്‍ നഗര്‍ എന്ന ഏതാണ്ട് കൂതറ പടം ഇവിടെ തിയറ്ററുകള്‍ തൂത്തുവാരി. അതില്‍ ഒന്നുമില്ല. പ്രൊഫഷനല്‍ ഫിലിം മേക്കിങ്ങിന്റെ അച്ചില്‍ വാര്‍ത്തെടുത്ത ഒരു ചിത്രം. ഒരു പുതുമയുമില്ല, ഒരു പരീക്ഷണവുമില്ല, എന്നിട്ടും ഈ വര്‍ഷത്തെ ഒരേയൊരു സൂപ്പര്‍ഹിറ്റ്. ഭാഗ്യദേവത, പാസഞ്ചര്‍, മകന്റെ അച്ഛന്‍, ഇവര്‍ വിവാഹിതരായാല്‍ തുടങ്ങിയ ഒരുവിധം ഹിറ്റുകളില്‍ സൂപ്പര്‍ പോയിട്ട് മലയാളം ഇന്‍ഡസ്ട്രി താരമെന്നു പരിഗണിക്കാത്ത അഭിനേതാക്കള്‍ ആണുള്ളത്.

കുഴിയില്‍ നിന്നു പടുകുഴിയിലേക്കു നീങ്ങുന്ന മലയാള സിനിമയെ രക്ഷിക്കാന്‍ ഇവിടെ ആര്‍ക്കും അദ്ഭുതങ്ങള്‍ ചെയ്യാനാവില്ല. പത്തോ നൂറോ പ്രിന്റുകള്‍ മാത്രം ഇറങ്ങുന്ന, മൂന്നു കോടിക്കു മുകളില്‍ പ്രൊഡക്ഷന്‍ കോസ്റ്റ് വന്നാല്‍ നഷ്ടസാധ്യത വര്‍ധിക്കുന്ന ഒരു ചെറിയ വ്യവസായമാണ് മലയാള സിനിമ എന്നു സ്വയം തിരിച്ചറിഞ്ഞ് ലോകോത്തര സിനിമ പിടിക്കുന്ന പരിപാടി ഇവിടുത്തെ സിനിമക്കാര്‍ എന്നവസാനിപ്പിക്കുവോ അന്നു രക്ഷപെടും മലയാള സിനിമ.

Related Posts with Thumbnails
  • umeshkottara
    very bad comment berly..
  • ithin
    How they will improve? artists are all organized right? and fighting for their rights. Come on.
  • " ടു ഹരിഹര്‍ നഗര്‍ എന്ന ഏതാണ്ട് കൂതറ പടം " , its not correct its not a koothara, its only your feedback.

    Dear mallu cinema actors and technicians try to learn the Tamil Films,

    The Recent Tamil film trend is Low Budget movies,

    Vennila Kabadi kuzhu,
    Subramaniyapuram,
    Pasnaga,
    Nadodikal

    its continuing ..........
  • എന്തുവാടേയ്‌ ഇത്‌? വല്ല മെയിലും മറിച്ചിട്ട്‌ ബ്ലോഗില്‍ പോസ്റ്റായിടുന്ന നീയാണോ സന്ധ്യക്ക്‌ സമാജത്തീ പോവുന്നേ. നീ ഇവിടെ ഈ ഇട്ടുവെക്കുന്നതില്‍ പകുതി പറമ്പില്‍ കൊണ്ടിട്ടുരെന്നിങ്കില്‍ ചേനയെങ്കിലും നന്നായി മൊളച്ചേനെ.
  • എടാ ടീനേജുകാരന്‍ പയ്യാ,
    നീ പയ്യനാണെന്ന് നീ തന്നെ പറഞ്ഞ സ്ഥിതിക്ക് ഞാന്പറയണോ.നിനക്ക് ഒന്നും അറിയില്ല. നീ വെറും കുട്ടിയാണ്.
    നീന്നെ ബെര്‍ളിടെ ബ്ലോഗിന്‍റെ ഗേറ്റ് സെക്യൂരിയാക്കിയോ മോനേ? വല്ല ഐസ്ക്രീം വണ്ടിം വന്നാ അതിന്‍റെ പൊറകെ പായുന്ന നിന്നെയൊക്കെ എങ്ങനെ വിശ്വസിച്ച് ഇത്തരം പണി ഏല്‍പ്പിക്കും?. ബെര്‍ളി അതിനു തയാറാകുമെന്ന് എനിക്കു തോന്നുന്നില്ല.
    പിന്നെ മോനെ, കൂട്ടാ, “എന്നേപ്പോലെ പെഴക്കാത്ത” എന്നു പറഞ്ഞാല്‍ ഞാന്‍ പെഴച്ചവനാണെന്നാണ് അതിന്‍റെ അര്‍ത്ഥം. അതു മനസിലാക്കാതെ ഇങ്ങനെ എടുത്തു ചാടാന്തൊടങ്ങിയാല്‍ മലയാളം പരീക്ഷക്ക് സന്ധി തിരിച്ച് സമാസം എഴുതാനുള്ള ചോദ്യത്തിന് നിനക്ക് മൊട്ട കിട്ടും!. മലയാളം അറിയാത്ത നീ എന്‍റെ ബ്ലോഗിന്‍റെ പരിസരത്തു വന്നാ ചെവി ഞാന്‍ പൊന്നാക്കും.

    പിന്നെ ചേട്ടമ്മാരോട് സംസാരിക്കുന്പം മര്യാദ കാണിക്കണം എന്നു ഞാന്പറയുന്നില്ല. നീ ക്ലാസില്‍ ഇരിക്കുന്പം എന്തു കൂതറ പരിപാടി വേണേലും കാണിച്ചോ. കവലക്കുനിന്നോട്ട് അത്തരം പരിപാടി കാണിച്ചാല്‍ ആദ്യമൊക്കെ നാട്ടുകാരു ക്ഷമിക്കും. പിന്നെ എന്നാ ചെയ്യുവെന്നറിയാമോ. നല്ല കമ്യൂണിസ്റ്റു കാട് വെട്ടീ ചന്തിക്കു രണ്ടു പെടേം പെടച്ച് വീട്ടിലോട്ട് ഓടിക്കും.എന്‍റെ തല്ലുകൊള്ളണ്ടെങ്കി വീട്ടിപ്പോടാ..

    പിന്നെ പരസ്യത്തിന്‍റെ കാര്യം. എടാ കുട്ടാ... സര്‍ക്കുലേഷന്‍ കൂടുതലൊള്ള പത്രങ്ങളില്‍ കൊറവൊള്ളോര് അവരുടെ മറ്റു ചില പ്രസിദ്ധീകരണങ്ങളുടെ പരസ്യം കൊടുക്കാറുണ്ട്.അതെന്നാത്തിനാ? സ്വന്തം പത്രത്തിക്കൊടുത്താല്‍ പ്രസിദ്ധീകരണങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ വിറ്റുപോകത്തില്ല.അതുതന്നെയാ ഞാനും ചെയ്തതെന്നു കൂട്ടിക്കോ നിനക്കെന്നാ കുട്ടാ ചേതം? ഇനി ബെര്‍ളിക്ക് ചേതമൊണ്ടെങ്കില്‍ പുര്‍ളി, അല്ല പുള്ളി എന്‍റെ കമന്റ് ഡിലീറ്റ് ചെയ്യട്ടെ, അല്ലെങ്കില്‍ ബ്ലോഗിന്‍റെ ലിങ്ക് കമന്‍റിലിട്ടത്തിന് പരസ്യക്കാശ് ചോദിക്കട്ടെ.

    ഞാനിതൊക്കെ ആരോടാ പറയുന്നേ, പോത്തിനോട് വേദമോതുന്നപോലെ മലയാളം അറിയാത്ത ചള്ളു ചെക്കനോട്.
    ക്ഖ്രാാാാാാാാാാാ... ഫൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ
  • ടീനേജ്കാരന്‍ പയ്യന്‍
    എനിക്കറിയാം നീ ഈ പേജ് റീ ഫ്രെഷ് ചെയ്തോണ്ടിരിക്കുകയായിരിക്കുമെന്ന്... നിനക്കെതിരായി കമന്‍റ്റിട്ട് അതിന് നീ ഒരു നാല് കമന്‍റ്റിട്ട് അത് വായിക്കുന്നവര്‍ നിന്‍റെ ബ്ലോഗ്ഗും സന്ദര്‍ശ്ശിക്കണം... വിവരമുള്ളവര്‍ അത് ചെയ്യത്തില്ല. നീ കൊടകരപുരാണത്തിലോ കായംകുളം സൂപ്പര്ഫാസ്റ്റിലോ ബ്രിഡ്ജ് വിഹാരത്തിലോ (പറഞ്ഞാല്‍ ഒരുപാടുണ്ട്) അവിടെ എല്ലാം പോയി ഒന്നുരണ്ട് കമന്‍റ്റ് ഈ ബ്ലോഗ്ഗര്മാരുടെ കഴിവുകേടിനെ കുറിച്ചൊക്കെ ഇട്. ചെലപ്പം ആരെങ്കിലും നിന്‍റെ ബ്ലോഗ്ഗും സന്ദര്‍ശ്ശിക്കും. അങ്ങനെ നിന്‍റെ കഴപ്പ സോറി പിഴപ്പ് തീര്‍ക്കാം നിനക്ക്....

    ബെര്ളിച്ചായാ സോറി..... പ്രതികരിക്കാതിരിക്കാനാകുന്നില്ല അതോണ്ടാ...
  • ടീനേജ്കാരന്‍ പയ്യന്‍
    എടോ പെഴച്ചവനേ....

    ബെര്ളിയുടെ സൈറ്റില്‍ വന്ന് കമന്‍റ്റിട്ട് സ്വന്തം ബ്ലോഗ് മറ്റുള്ളവരെ കൊണ്ട് വായിപ്പിച്ച് ഹിറ്റ് കൂട്ടുന്നതിനാണ് നിന്‍റെ പ്ലാന്‍ എന്ന് അറിയാം എന്നാലും "പക്ഷെ, ഓരോ നേട്ടങ്ങള്‍ക്കുവേണ്ടിം ലാലും സില്‍ബന്ധികളും നടത്തുന്ന ചരടുവലികള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കറിയാം." നിന്‍റെ ഈ പെഴച്ച ഡയലോഗുണ്ടല്ലോ അത് നീ സ്വന്തം പോസ്റ്റിലിട്ട് സ്വയം വായിച്ച് സ്വയം അനോണി കമന്‍റ്റ് ഇട്ട് ആനന്ദിക്ക്.

    "എന്നേപ്പോലെ പെഴക്കാത്ത" നീ പെഴച്ചവനല്ല എന്ന് സ്വയം പറഞ്ഞാല്‍ മതിയോ. എടാ ഇതുകൂടി മനസിലാക്കിക്കോ... (മോഹന്‍ ലാല്‍ ന്‍റെ ഒരു ഡയലോഗ് കടം എടുക്കുന്നു) പെഴ എന്നും പെഴയാണെടാ... നിനക്കൊക്കെ ഷക്കീലയുടേയും സിന്ധുവിന്‍റ്റേയും ചിത്രങ്ങളേ ഇഷ്ടപ്പെടൂ... (അവിടെക്കണ്ടത് ഇവിടെ വരട്ടെ) കൈയൊക്കെ തഴമ്പായിട്ടുണ്ടാകുമല്ലെ?????
  • പിന്നെ വേറൊരു കാര്യം പറയാന്‍ വിട്ടുപോയി.
    സിഐഡി ലാലിച്ചന്‍, അമ്മായിമുക്ക് ബദ്ഷാ, ഇസ്പേഡ് ഏഴാംകൂലി, ഹെഡ് കോണ്‍സ്റ്റബിള്‍ പുരുഷു, പഞ്ചായത്തിലെ മാലാഖ എന്നീ സിനിമകള്‍ക്കുശേഷം സോണി അന്തോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടു തൊട്ടില്ല. പഞ്ചായത്തിലെ മാലാഖയ്ക് മികച്ച ഇനീഷ്യല്‍ പുള്‍ ലഭിച്ച സാഹചര്യത്തില്‍ സൂപ്പര്‍ മെഗാ അള്‍ട്രാ സ്റ്റാര്‍ ബാബൂതന്നെയാണ് സണ്ണി അന്തോണിയുടെ പുതിയ ചിത്രത്തിലെയും നായകന്‍.
    ഡീറ്റെയ്ല്‍സ് പെഴേടെ കയ്യിലൊണ്ട്(http://pezhachavan.blogspot.com/2009/07/blog-post_8785.html).നേരമൊള്ളോര് അതിലെ ഒന്നു പോയേര്. നിര്‍ബന്ധമില്ല.
  • ടാ........ബെര്‍ളീ...*&*&*മോനേ..
    നി ഞങ്ങടെ ലാലേട്ടനെ/ മമ്മൂക്കയെ ചൊറിയും അല്ലേടാ..നിന്‍റെ ...^&**, @#@#$@, എന്നൊന്നും പറയാന്‍ ഒരുത്തനെയും കാണാഞ്ഞിട്ട് പെഴയ്ക്കൊരു വെഷമം. തീയില്‍ കുരുത്ത തീരാക്കരുത്തിന്‍റെ പ്രതീകം, പൂര്‍ ണ ചന്ദ്രന്‍മാരുടെ പ്രകാശദീപ്തിയില്‍ ചൊരിയുന്ന പാല്‍നിലാവ്.. തേങ്ങാക്കൊല, ഒലക്കേടെ മൂട് എന്നൊക്കെ ഈ കെളവന്‍മാരെ വിശേഷിപ്പിച്ച് നാടായ നാട്ടിലൊക്കെ ഫ്ളക്സ് ബോര്‍ഡ് വെച്ചിരിക്കുന്ന ഫാന്‍സ് എന്ന പോഴക്കൂട്ടായ്മയുടെ ബ്ലോഗിലെ പ്രതിനിധികള്‍ ഉറക്കത്തിലാണോ?

    എല്ലാരും വാടേ... പത്തു തെറി കേക്കാതെ ഞാനീ കവലേ നീന്ന് മുഷിഞ്ഞു. ഇവിടെയാണെങ്കില്‍ ചെല ടീമുകളു വന്ന് ചന്തീം മുലവടിവുകളും കാണിച്ച് തീട്ടോം വെതറീട്ട് പോയതുകാരണം ആകെ ഒരു നാറ്റം.

    ഇന്ത്യയില്‍ ഏറ്റവും സംസ്കാര സന്പന്നമായ നാടു കേരളവാണെന്നാണ് എന്നേപ്പോലെ പെഴക്കാത്ത കുറെ കുണ്ണേശന്‍മാരു പറയുന്നത്. പക്ഷെ തമിഴ്നാട്ടില്‍ പോലും ഇല്ലാത്ത താരാരാധനയും അടിമത്വവുമാണ് ഇവിടുത്തെ നിര്‍മാതാക്കളും സംവിധായകരും കൂതറ ഫാന്‍സും കൊണ്ടുനടക്കുന്നത്. ഭ്രമരം വലിയ സംഭവമാണെന്നു പറഞ്ഞു നടക്കുന്നതും ഇവമ്മാരാണ്. രണ്ടാമത്തെ പകുതിയില്‍ വില്ലന്‍ സോപ്പുപെട്ടിപ്പാട്ടു പാടാന്‍ തൊടങ്ങിയപ്പം ബ്ലസി അടുത്തൊണ്ടെങ്കില്‍ രണ്ടു പുഴുത്ത വര്‍ത്താനം പറയാരുന്നെന്നു തോന്നിപ്പോയി. എന്നിട്ട് ഈ കോപ്പ് മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്, ലാലിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് എന്നൊക്കെയാണ് ഓരോ --മാര് വെച്ചു കാച്ചുന്നത്.

    സത്യസന്ധമായി റിവ്യൂ നടത്തുന്ന ഒരു സിനിമാ പ്രസിദ്ധീകരണവുമില്ലെന്ന് അറിയാത്തത് ഫാന്‍സുകാര്‍ക്കു മാത്രമാണ്. സത്യസന്ധമായി എഴുതിയാപ്പിന്നെ ഇവമ്മാരെയൊന്നും സെറ്റില്‍ കേറ്റുകേലെന്നു മാത്രമല്ല, മാസികളില് സിനിമാ പരസ്യത്തിനു പകരം വല്ല ജെട്ടീടെയോ കോണ്ടത്തിന്‍റെയോ പരസ്യം പിടിക്കേണ്ടിവരും.

    മോഹന്‍ലാലിന് രാജ്യസഭാംഗത്വം കൊടുത്താപ്പോര, പറ്റുവെങ്കില്‍ ഐക്യരാഷ്ട്രസഭേടെ സെക്രട്ടറി ജനറലാക്ക്. അതാണ് നല്ലത്. അതു കഴിഞ്ഞ് ചത്തില്ലെങ്കില്‍ വത്തിക്കാനില്‍ പോപ്പാക്ക്. അയാടെ വര്‍ത്താനം കേട്ടാല്‍ ഏഴ് ഓമനേം ഒരു കൊച്ചോമനേം തോന്നും. പക്ഷെ, ഓരോ നേട്ടങ്ങള്‍ക്കുവേണ്ടിം ലാലും സില്‍ബന്ധികളും നടത്തുന്ന ചരടുവലികള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കറിയാം.

    പിന്നെ മറ്റേക്കെളവനെ ഇപ്പം ഫാന്‍സും ഏറെക്കൊറെ കൈവിട്ട മട്ടാന്നു തോന്നുന്നു. ബൂലോകത്തു തന്നെ മമ്മൂക്കക്കുവേണ്ടി ശര്‍ദ്ദിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടില്ലേ.പ്രായമായെന്ന ബോധം മമ്മൂട്ടിക്കില്ലെങ്കിലും ഫാന്‍സിന് ഉണ്ടായിത്തൊടങ്ങിയെന്നു തോന്നുന്നു.

    അളുപുളിയേ...
    ഫോര്‍ ബ്രദേഴ്സു വെച്ചുതന്നെയാണ് ബിഗ് ബി ചെയ്യുന്നതെന്ന് അമല്‍ നീരദ് നേരത്തെ പറഞ്ഞാരുന്നു. അളുപുളിയെ അറിയിക്കാന്‍ വന്നപ്പം വണ്ടീടെ ടയറു പഞ്ചറായി അമല് തിരിച്ചു പോന്നു. ഫോര്‍ ബ്രദേഴ്സ് കണ്ടശേഷമാണ് മമ്മൂട്ടി ഫോര്‍ട്ടുകൊച്ചീല് ഫാഷന്‍ പരേഡിന് എറങ്ങിയതും. സാഗര്‍ ഏലിയാസ് ജാക്കി എറങ്ങിയതോടെ അമലിന് വന്‍ ഡിമാന്‍റാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നടത്ത മത്സരങ്ങള്‍ ഒഫീഷ്യേറ്റു ചെയ്യാനാണ് വിളിയത്രയും. ഒടുവില്‍ അടുത്ത ഒളിംപിക്സിന്‍റെ നടത്ത മത്സരം നിയന്ത്രിക്കാമെന്ന് അമല്‍ ഏറ്റിരിക്കുവാ.
    ഭാവനയുടെ ഒറ്റയാള്‍ ഡാന്‍സ് രംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ലാലു നടന്ന നടത്തം മുഴുവന്‍ അതിമനോഹരമാക്കിയത് അലല്ലേ.
  • ടാ........ബെര്‍ളീ...*&*&*മോനേ..
    നി ഞങ്ങടെ ലാലേട്ടനെ/ മമ്മൂക്കയെ ചൊറിയും അല്ലേടാ..നിന്‍റെ ...^&**, @#@#$@, എന്നൊന്നും പറയാന്‍ ഒരുത്തനെയും കാണാഞ്ഞിട്ട് പെഴയ്ക്കൊരു വെഷമം. തീയില്‍ കുരുത്ത തീരാക്കരുത്തിന്‍റെ പ്രതീകം, പൂര്‍ ണ ചന്ദ്രന്‍മാരുടെ പ്രകാശദീപ്തിയില്‍ മുങ്ങിക്കുളിച്ച പാല്‍നിലാവ്.. തേങ്ങാക്കൊല, ഒലക്കേടെ മൂട് എന്നൊക്കെ ഈ കെളവന്‍മാരെ വിശേഷിപ്പിച്ച് നാടായ നാട്ടിലൊക്കെ ഫ്ളക്സ് ബോര്‍ഡ് വെച്ചിരിക്കുന്ന ഫാന്‍സ് എന്ന പോഴക്കൂട്ടായ്മയുടെ ബ്ലോഗിലെ പ്രതിനിധികള്‍ ഉറക്കത്തിലാണോ?

    എല്ലാരും വാടേ... പത്തു തെറി കേക്കാതെ ഞാനീ കവലേ നീന്ന് മുഷിഞ്ഞു. ഇവിടെയാണെങ്കില്‍ ചെല ടീമുകളു വന്ന് ചന്തീം മുലവടിവുകളും കാണിച്ച് തീട്ടോം വെതറീട്ട് പോയതുകാരണം ആകെ ഒരു നാറ്റം. സാഗര്‍ ഏലിയാസ് ജാക്കി റിലിസായശേഷം അമലിനെ അടുത്ത ഒളിംപിക്സിലെ മാരത്തണിന്‍റെ റഫറിയായി നിമയിച്ചതറിഞ്ഞില്ലേ. ഭാവനേമായുള്ള പാട്ടു സീനില്‍ മോഹന്‍ലാലിന്‍റെ മാരത്തണ്‍ നന്നായി ഓഫീഷ്യേറ്റു ചെയ്തയാളല്ലേ.

    ഇന്ത്യയില്‍ ഏറ്റവും സംസ്കാര സന്പന്നമായ നാടു കേരളവാണെന്നാണ് എന്നേപ്പോലെ പെഴക്കാത്ത കുറെ കുണ്ണേശന്‍മാരു പറയുന്നത്. പക്ഷെ തമിഴ്നാട്ടില്‍ പോലും ഇല്ലാത്ത താരാരാധനയും അടിമത്വവുമാണ് ഇവിടുത്തെ നിര്‍മാതാക്കളും സംവിധായകരും കൂതറ ഫാന്‍സും കൊണ്ടുനടക്കുന്നത്. ഭ്രമരം വലിയ സംഭവമാണെന്നു പറഞ്ഞു നടക്കുന്നതും ഇവമ്മാരാണ്. രണ്ടാമത്തെ പകുതിയില്‍ വില്ലന്‍ സോപ്പുപെട്ടിപ്പാട്ടു പാടാന്‍ തൊടങ്ങിയപ്പം ബ്ലസി അടുത്തൊണ്ടെങ്കില്‍ രണ്ടു പുഴുത്ത വര്‍ത്താനം പറയാരുന്നെന്നു തോന്നിപ്പോയി. എന്നിട്ട് ഈ കോപ്പ് മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്, ലാലിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് എന്നൊക്കെയാണ് ഓരോ --മാര് വെച്ചു കാച്ചുന്നത്.

    സത്യസന്ധമായി റിവ്യൂ നടത്തുന്ന ഒരു സിനിമാ പ്രസിദ്ധീകരണവുമില്ലെന്ന് അറിയാത്തത് ഫാന്‍സുകാര്‍ക്കു മാത്രമാണ്. സത്യസന്ധമായി എഴുതിയാപ്പിന്നെ ഇവമ്മാരെയൊന്നും സെറ്റില്‍ കേറ്റുകേലെന്നു മാത്രമല്ല, മാസികളില് സിനിമാ പരസ്യത്തിനു പകരം വല്ല ജെട്ടീടെയോ കോണ്ടത്തിന്‍റെയോ പരസ്യം പിടിക്കേണ്ടിവരും.

    മോഹന്‍ലാലിന് രാജ്യസഭാംഗത്വം കൊടുത്താപ്പോര, പറ്റുവെങ്കില്‍ ഐക്യരാഷ്ട്രസഭേടെ സെക്രട്ടറി ജനറലാക്ക്. അതാണ് നല്ലത്. അതു കഴിഞ്ഞ് ചത്തില്ലെങ്കില്‍ വത്തിക്കാനില്‍ പോപ്പാക്ക്. അയാടെ വര്‍ത്താനം കേട്ടാല്‍ ഏഴ് ഓമനേം ഒരു കൊച്ചോമനേം തോന്നും. പക്ഷെ, ഓരോ നേട്ടങ്ങള്‍ക്കുവേണ്ടിം ലാലും സില്‍ബന്ധികളും നടത്തുന്ന ചരടുവലികള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കറിയാം.

    പിന്നെ മറ്റേക്കെളവനെ ഇപ്പം ഫാന്‍സും ഏറെക്കൊറെ കൈവിട്ട മട്ടാന്നു തോന്നുന്നു. ബൂലോകത്തു തന്നെ മമ്മൂക്കക്കുവേണ്ടി ശര്‍ദ്ദിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടില്ലേ.പ്രായമായെന്ന ബോധം മമ്മൂട്ടിക്കില്ലെങ്കിലും ഫാന്‍സിന് ഉണ്ടായിത്തൊടങ്ങിയെന്നു തോന്നുന്നു.

    അളുപുളിയേ...
    ഫോര്‍ ബ്രദേഴ്സു വെച്ചുതന്നെയാണ് ബിഗ് ബി ചെയ്യുന്നതെന്ന് അമല്‍ നീരദ് നേരത്തെ പറഞ്ഞാരുന്നു. അളുപുളിയെ അറിയിക്കാന്‍ വന്നപ്പം വണ്ടീടെ ടയറു പഞ്ചറായി അമല് തിരിച്ചു പോന്നു. ഫോര്‍ ബ്രദേഴ്സ് കണ്ടശേഷമാണ് മമ്മൂട്ടി ഫോര്‍ട്ടുകൊച്ചീല് ഫാഷന്‍ പരേഡിന് എറങ്ങിയതും. സാഗര്‍ ഏലിയാസ് ജാക്കി എറങ്ങിയതോടെ അമലിന് വന്‍ ഡിമാന്‍റാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നടത്ത മത്സരങ്ങള്‍ ഒഫീഷ്യേറ്റു ചെയ്യാനാണ് വിളിയത്രയും. ഒടുവില്‍ അടുത്ത ഒളിംപിക്സിന്‍റെ നടത്ത മത്സരം നിയന്ത്രിക്കാമെന്ന് അമല്‍ ഏറ്റിരിക്കുവാ.
    ഭാവനയുടെ ഒറ്റയാള്‍ ഡാന്‍സ് രംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ലാലു നടന്ന നടത്തം മുഴുവന്‍ അതിമനോഹരമാക്കിയത് അലല്ലേ.
  • Bejoy
    ശ്രീമാന്‍ സത്ഗുരു വുഡ് ഫ്രോഗ്,
    ൧)ഏറ്റവും നഷ്ടമുണ്ടാക്കുന്ന ഇന്ത്യന്‍ ഫിലിം ഇന്ടസ്റ്രി ഹിന്ദി ആണെന്നാണ് ഞാന്‍ പറഞ്ഞത്-അതിന്ടെ കാരണം എന്ടെങ്ങിലും പറയാനുന്ടെങ്ങില്‍ പറയുക.
    ൨)സദയം കാരണമാണ് നല്ല സിനിമകള്‍ ഇറങ്ങാത്തത് എന്ന കണ്ക്ലൂഷനില്‍ എത്തിയ ആ തല വെയില് കൊള്ളിക്കാതെ വക്കു,നമുക്കിനിയും ആവശ്യം വരും.
    ൩)ആ ഒരു എഴുപതു വയ്യസ്സ് കഴിഞ്ഞാല്‍ നമ്മുടെ മമ്മൂട്ടിയും ലാലുമൊക്കെ നമ്മുടെ ബച്ചന്‍ സാര്‍ ഇന്നഭിനയിക്കുന്ന വേഷമൊക്കെ ഇട്ടോളും.ഏതായാലും പണ്ട് സോമനും സുകുമാരനും ജയനുമൊക്കെ അന്ത പ്രായത്തില്‍ കോളേജ് കുമാരന്മാരായി നടിച്ച പോലെയുള്ള കൊപ്രട്ടി താരങ്ങള്‍ക്ക് ഇവരൊന്നും പോകുന്നില്ല എന്നുള്ളത് അംഗീകരിക്കുക.
    ൪)ബുദ്ധി വളര്‍ന്ന സാര്‍ എന്ടെങ്ങിലുമൊക്കെ മൂട് താങ്ങാതെ എഴുതൂ സാര്‍!

    ഇതിനോടൊപ്പം ജിനു എഴുതിയതും ഒന്ന് കൂട്ടി വായിച്ചോളൂ-ചുമ്മാ.
  • desertfox
    ബെര്‍ളീ,
    താങ്കള്‍ ആണോ ഈ ഗുഡ്ഫ്രോഗ്‌ എന്ന വിദ്വാനെ എല്ലാ കമന്റിനും മറുപടി പറയാന്‍ ചുമതലപ്പെടുത്തിയത്‌. എല്ലാവരെയും ഏടോ എന്നു സംബോധന ചെയ്യാന്‍ ഇയാളാര്‌ പിണറായി വിജയനോ!!!
  • ജിക്കുമോന്‍
    എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന ഒരു രീതി ആണ് മലയാളം സിനിമയും അതിന്റെ അണിയറ ആളുകളും ഉള്കൊള്ളുന്നത്...... എന്നേ തല്ലെന്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാട് മാറുന്നൊ അന്നേ മലയാളം സിനിമ രക്ഷപെടൂ..........
  • Alen
    :)
  • pyar ka musafir
    cinemaye kurichu abhiprayam parayan berlychayan pande moshamanu.pandu kore review ezhuthy athu theliyichatumanu.
    malayala cinema pazhaya nilayil thanne ,purogamanamonnum illa,malayali purogamichu ella bhasha cinemakalum kandu tudangiyatawum prasnam,oru padam irangiyal nooru comparison, post mortem, shawadaham...entertainer cinemakale angane thanne kananum allathawaye thirinju polum nokkathe nalla padangal warunnillennum paranju karanju kondirikanume malayalikalkariyoo(achayan kore munpathe postil "kancheewaram 2 diwasam matram calicut davison theatre-il odiyathinu shesham mattiyatorkkuka)...
  • Thanks for posting, I really enjoyed that post, wish you would post more often
  • നന്നായി ബെർളി... റൈറ്റ് ക്ലിക്ക് എനാബിൾ ചെയ്റ്റതിനു താങ്ക്സ്.. റീഡറിൽ ഷെയർ ചെയ്യാൻ എളുപ്പമുണ്ട്
  • monu
    അങ്ങനെ വല്ലോം സ്റ്റാന്‍ഡാര്‍ഡയിട്ട് എഴുത്..
  • Jinu
    nammal entina ee tamil films ne itra pokki parayunnatu????? nalla films tamil il undaavunnundu... satyam tanne...... but malayalathilum nalla films undaakunnille?
    avayonnum enta HIT aavathatu?
    talappavu enta nammude teatreil ninnum hold ovr aayatu?
    notebook enta namukku dahichille?
    bhootakannadi engane oru paraajayam aayi?
    sadayam mikacha film allaayirunno?
    achanurangatha veedu ?

    appo ee super stars ne maaatram kuttam parayarutu....
    ee paranja pasanga, subrahmanyapuram.. mutalaaya films aarokke teater-il poyi kandu?
    Ellavarum net il ninu Download cheyyunnu.. kaanunnu...
    ee paranja malayalam angane pettennonnum GOOD Prints net il varunnilla.. so aarum kaanunnilla... verute abhipraayangal maatrm....
    nalla films malayalathil varunnilla.... varunnilla.....
    varanjitalla...... nammal kaananjitaa........
    watch Passenger first... then Passanga
    thnx
blog comments powered by Disqus