ബലാല്‍സംഗിയോടു ചോദിക്കാം
നിങ്ങള്‍ എന്തിനാണ് റേപ് ചെയ്തത് ?
എനിക്കറിയില്ല… അവളെ കണ്ടപ്പോള്‍ അങ്ങനെ ചെയ്യണം എന്നു തോന്നി.
നിങ്ങള്‍ റേപ് ചെയ്യുമ്പോള്‍ എന്തായിരുന്നു അവളുടെ വേഷം ?
സാരി…
സാരി മാന്യമായ വേഷമല്ലേ ?
അതെന്താ അങ്ങനെ ചോദിച്ചത് ?
മാന്യമായി വേഷം ധരിക്കാത്ത സ്ത്രീകള്‍ റേപ് ചെയ്യപ്പെടും എന്നാണ് പറയുന്നത്…
ആണോ ? എനിക്കറിയില്ല… എനിക്ക് ചില സ്ത്രീകളെ കണ്ടാല്‍ അപ്പോ റേപ് ചെയ്യാന്‍ തോന്നും…
ഏതു തരം സ്ത്രീകളാണ് അത് ?
എന്നുവച്ചാല്‍ ?
ആ സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ ?
ആ എനിക്കറിയാമ്മേല… എനിക്കു നല്ല മൂഡാണെങ്കില്‍ അങ്ങു റേപ്പ് ചെയ്യും അത്രേയള്ളൂ..
ആ സ്ത്രീകളെ നിങ്ങള്‍ ഉപദ്രവിക്കുകയല്ലേ ചെയ്യുന്നത് ?
മരമണ്ടാ… ആരു പറഞ്ഞു ? സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ ഒന്‍പതിരട്ടി കാമാസക്തി ഉണ്ടെന്നു കേട്ടിട്ടില്ലേ ? അവര്‍ എപ്പോഴും പരിപാടിക്ക് റെഡിയാണ്…
അപ്പോള്‍ റേപ് ചെയ്യുന്നത് സ്ത്രീകള്‍ ആസ്വദിക്കുന്നു എന്നാണോ പറയുന്നത് ?
എന്താ സംശയം ? സിനിമകളിലൊക്കെ കണ്ടിട്ടില്ലേ ? സ്ത്രീകള്‍ എപ്പോഴും അഗ്രസീവ് പുരുഷന്‍മാരെയാണിഷ്ടപ്പെടുന്നത്.. റേപ് ചെയ്യപ്പെടാന്‍ നിഗൂഢമായി ആഗ്രഹിക്കുന്നവരാണ് എല്ലാ സ്ത്രീകളും…
നിങ്ങള്‍ റേപ് ചെയ്യുമ്പോള്‍ പിന്നെ അവര്‍ പ്രതിരോധിക്കുന്നതെന്തിനാണ് ?
അത് ഒരു രസത്തിനു വേണ്ടി…
നിങ്ങള്‍ക്ക് അമ്മയുണ്ടോ ?
ഉണ്ടല്ലോ ?
ചരക്കാണോ ?
ഫ! പന്നക്കഴുവേറീ… ചെറ്റത്തരം ചോദിക്കുന്നോ ? കത്തികേറ്റിക്കളയും ഞാന്‍…
മനസ്സിലായില്ല ?
നീ എന്താടാ ചോദിച്ചത് പരമനാറീ…
നിങ്ങളുടെ അമ്മ ചരക്കാണോ എന്ന് ?
ടാ പട്ടീ… നിന്നെ കൊല്ലൂടാ ഞാന്‍.. നിനക്കുമില്ലേടാ അമ്മയും പെങ്ങളും ?
ഉണ്ടല്ലോ… അതിനെന്താ ?
എന്‍റെ അമ്മയെപ്പറ്റി എന്തപരാധമാടാ പട്ടി നീ ചോദിച്ചത് ?
നിങ്ങള്‍ റേപ് ചെയ്ത ഓരോ സ്ത്രീയും ഓരോ കുട്ടികളുടെ അമ്മയോ മകളോ പെങ്ങളോ ഒക്കെയാണ്…
അവരാരും എന്‍റെയാരുമല്ല… എനിക്കവര്‍ സ്ത്രീകള്‍ മാത്രമാണ്…
അമ്മയും ഒരു സ്ത്രീയല്ലേ ?
അല്ല…അമ്മ സ്ത്രീയല്ല… അമ്മ എന്‍റെ ദൈവമാണ്…
നിങ്ങളുടെ അമ്മയെ ആരെങ്കിലും റേപ് ചെയ്താലോ ?
അവനെ ഞാനരിയും….
ങും… നിങ്ങള്‍ റേപ് ചെയ്ത സ്ത്രീകളുടെ ബന്ധുക്കളാരെങ്കിലും നിങ്ങളെ അരിയാന്‍ വന്നാലോ ?
അവരെയും ഞാനരിയും…
മറ്റു സ്ത്രീകളെ അമ്മയെപ്പോലെ കാണാന്‍ നിങ്ങള്‍ക്കു സാധിക്കാത്തത് എന്തുകൊണ്ടാണ് ?
അവരാരും എന്‍റെ അമ്മയെപ്പോലെ അല്ലാത്തതുകൊണ്ട് ?
ആരു പറഞ്ഞു അവരാരും നിങ്ങളുടെ അമ്മയെപ്പോലെ അല്ലെന്ന്…
എന്‍റമ്മ….
അമ്മ എന്തു പറഞ്ഞു ?
എന്‍റമ്മ എന്നെ 10 മാസം ചുമന്നാണ് പ്രസവിച്ചത്… കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്…
അതുകൊണ്ട് ?
മറ്റു സ്ത്രീകള്‍ ചതിക്കും എന്നാണ് അമ്മ എന്നെ പഠിപ്പിച്ചിട്ടുള്ളത്..
പിന്നെ ?
കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോവരുതെന്നും പറഞ്ഞു… പുറത്തുള്ളതൊക്കെ കൂത്തിച്ചികളാണെന്ന് പഠിപ്പിച്ചു.. പ്രേമം വേശ്യകളുടെ നാടകമാണെന്നു പറഞ്ഞു… പെണ്ണുങ്ങളെ വിശ്വസിക്കരുതെന്നും…
എന്നിട്ട് ?
ഞാനൊരുത്തിയുടേം പുറകേ പോയില്ല… ഒരു നായിന്‍റേ മോളേം പ്രേമിച്ചില്ല… എന്‍റെ അമ്മയോടുള്ള വിശ്വാസം തകര്‍ത്തില്ല…
നിങ്ങള്‍ വിവാഹം കഴിച്ചിട്ടുണ്ടോ ?
അവള് പെഴയായിരുന്നു… ഉപേക്ഷിച്ചു
പെഴയായിരുന്നു എന്നാരു പറഞ്ഞു ?
എനിക്കറിയാം അത്…
എങ്ങനെ അറിയാം…
അവള്‍ക്ക് ജോലിയുണ്ടായിരുന്നു.. ജീന്‍സും ടൈറ്റ് ടീഷര്‍ട്ടും ധരിക്കുമായിരുന്നു… പിന്നെ പെണ്ണുങ്ങളല്ലാത്ത ഫ്രണ്ട്സ് ഉണ്ടായിരുന്നു…. വെടി… ഞാനുപേക്ഷിച്ചു…
എന്തുകൊണ്ടാണ് അവരെ വെടി എന്നു വിളിച്ചത് ?
പരിപാടി നടത്തണമെങ്കില്‍ അവളുടെ സമ്മതം ചോദിക്കണമെന്നു പറഞ്ഞു…. എനിക്കാണെങ്കില്‍ അവളുറങ്ങുമ്പോഴും അടുക്കളേല്‍ ജോലി ചെയ്യുമ്പോഴുമൊക്കെയാ താല്‍പര്യം… വെറൈറ്റി വേണ്ടേ ? ഒന്നു പൂശാന്‍ സമ്മതം ചോദിക്കാനാണെങ്കില്‍ പിന്നെ പെണ്ണു കേട്ടേണ്ട കാര്യമുണ്ടോ ? അങ്ങ് പിരിഞ്ഞു…ഇപ്പോ അവള്‍ പശ്ചാത്തപിക്കുന്നു കാണും… നരകിക്കുന്നുണ്ടാവും…
ഇനീം റേപ് ചെയ്യുമോ നിങ്ങള്‍ ?
റേപ് എന്നത് ടെക്നിക്കല്‍ ആയ പ്രയോഗമാണ്… ഞാന്‍ ജീവിതം ആസ്വദിക്കുകയാണ്…
റേപിനു വധശിക്ഷ കൊണ്ടുവന്നാല്‍ ?
ചെയ്യുന്നവര്‍ക്കു വേണ്ട… കാട്ടില്‍ സിംഹം മാനിനെ വേട്ടയാടിയാല്‍ അതിനു ശിക്ഷയുണ്ടോ ?
പിന്നെയാര്‍ക്കാണ് ശിക്ഷ ?
റേപ് ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കാവാം… പാവപ്പെട്ട പുരുഷന്‍മാരെ മോഹിപ്പിച്ചതിന്… അല്ലെങ്കിലും സംഗതി കഴിയുമ്പോ ഒരു മോങ്ങലുണ്ട്.. അപ്പോ തല്ലിക്കൊല്ലാന്‍ തോന്നും ശവങ്ങളെ.. ഇതൊക്കെ ഒരു സ്പിരിറ്റിലെടുക്കണ്ടേ ?
ശരി… വേറെന്തെങ്കിലും പറയാനുണ്ടോ ?
ഉണ്ട്… എന്‍റമ്മയെപ്പറ്റി വൃത്തികേടു പറഞ്ഞ നിന്‍റെ നാവ് പുഴുത്തുപോകും…
പാവപ്പെട്ട സ്ത്രീകളെ റേപ് ചെയ്ത നിങ്ങളുടെ അവയവങ്ങളോ ?
ഹഹഹഹ…. നമുക്കു നോക്കാം…


