ബെര്‍ളിത്തരങ്ങള്‍ » Yesudas

കണ്ണീരില്‍ നനഞ്ഞ് സംഗിതമഴ
പണ്ട് ഒരു പുത്തഞ്ചേരിക്കാരന്‍ ചെക്കന്‍ വീട്ടില്‍ നിന്നു അമ്മ കൊടുത്തയച്ച സഞ്ചിയും പണവുമായി പച്ചക്കറി വാങ്ങാന്‍ പോയതാണ്. പോയവഴിയില്‍ ടൌണില്‍ യേശുദാസിന്റെ ഗാനമേള. പച്ചക്കറിയുടെ കാര്യം മറന്ന് ഗാനമേള തീരുവോളം ചെക്കനവിടെ നിന്നു. ഒടുവില്‍ പച്ചക്കറിയുമായി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മമഴക്കാര്‍ ഉരുണ്ടുകൂടിയിരുന്നു. അന്നു വഴക്കു കേട്ട കഥ പലതവണ പറഞ്ഞ സുഹൃത്തിന്റെ ഓര്‍മയില്‍ ആ മഹാഗായകന്‍ ഇന്നലെ പതിനായിരങ്ങള്‍ക്കു മുന്നില്‍ പിന്നെയും മൈക്ക് എടുത്തു. നിറകണ്ണുകളോടെ നെഞ്ചു പൊട്ടി പാടി: അമ്മമഴക്കാറിനു കണ്‍നിറഞ്ഞു, ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു..

അമ്മമഴക്കാറിന് കണ്‍ നിറഞ്ഞു.. എക്കാലത്തും മലയാളി ഒാര്‍മിക്കുന്ന ഗാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഞാന്‍ നിര്‍മിച്ച കാലാപാനി എന്ന ചിത്രത്തില്‍ ഒരു നിമിത്തം പോലെയാണ് ഗിരീഷ് പങ്കാളിയായത്. കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്. അത്രത്തോളം സുഹൃദ്വലയം കോഴിക്കോട് എനിക്കു നല്‍കിയിട്ടുണ്ട്. പക്ഷേ, ഇൌ നാട് ഇങ്ങനെയൊരു ദുഖം കൂടി എനിക്കു തന്നു. മോഹന്‍ലാല്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ വാക്കുകളിടറി.  ഒരേയൊരു വേദനയുടെ, ഓര്‍മയുടെ പേരില്‍ ഒത്തുകൂടിയ മലയാള സിനിമയിലെ കലാകാരന്‍മാരുടെയും കലാസ്നേഹികളുടെയും സംഗീതപ്രേമികളുടെയും സംംഗമം ഓര്‍മകള്‍ വിങ്ങി നിന്ന ആ സംഗീതസന്ധ്യയെ കണ്ണീരില്‍ നനച്ചു. ഗിരീഷ് പുത്തഞ്ചേരി മലയാള സിനിമയ്ക്കും ലക്ഷക്കണക്കിനു സംഗീതപ്രേമികള്‍ക്കും ആരായിരുന്നു എന്ന് ഇന്നലെ തെളിഞ്ഞു. ഓര്‍മകള്‍ ഉണ്ടായിരിക്കും എന്ന് ഏറ്റു പറഞ്ഞ് ആ മഹാകവിയുടെ കുടുംബത്തിനു പിന്‍തുണ നല്്കുന്നതിനായി നടത്തിയ നീലാംബരി എന്ന സംഗീതപരിപാടി നന്മയുടെ, സ്വരങ്ങളാല്‍ കോഴിക്കോടിന്റെ രാവിനെ ഗീരീഷിന്റെ വരികളാല്‍ അനുഗ്രഹീതമാക്കി. ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകളില്‍ വേദനിക്കുന്ന കലാസമൂഹം സമര്‍പ്പിച്ച വാടാത്ത പുഷ്പചക്രമായി മലയാളത്തിന്റെ മണ്ണില്‍ ഈ നീലാംബരി എന്നും നിലനില്‍ക്കും.

യേശുദാസ്, ഇളയരാജ, ജയചന്ദ്രന്‍, എം.ജി.ശ്രീകുമാര്‍, മോഹന്‍ലാല്‍, ശ്രീനിവാസന്‍, ജയരാജ്, നെടുമുടി വേണു, സത്യന്‍ അന്തിക്കാട്, ശരത്, മേജര്‍ രവി, ലാല്‍ ജോസ്, ഒൌസേപ്പച്ചന്‍, രാജാമണി,കമല്‍, ലാല്‍ജോസ്,  ദിലീപ്, മാമുക്കോയ, ബിജു മേനോന്‍, മനോജ് കെ. ജയന്‍, പത്മപ്രിയ, കാവ്യാ മാധവന്‍, ലക്ഷ്മി റായ്, സംവൃത സുനില്‍, സുധീഷ്, സീനത്ത്, ഇടവേള ബാബു, കൈതപ്രം ദാമോദരന്‍ നമ്പൂതിരി,സുരേഷ്കൃഷ്ണ തുടങ്ങി ഒട്ടുമിക്ക താരങ്ങളും മലയാള ഗാനശാഖയിലെ എല്ലാ ഗായകരും ചലചിത്ര താരങ്ങളും നീലാംബരിയില്‍ പങ്കെടുത്തു. ഈ മഹാ സംഗമത്തിനു വേദിയൊരുക്കിയ സംവിധായകരായ രഞ്ജിത്ത്, ജയരാജ്, വി. എം. വിനു, തിരക്കഥാകൃത്ത് ടി. എ. റസാഖ് എന്നിവര്‍ ഇടക്കിടെ കണ്ണുതുടച്ച് പ്രിയസുഹൃത്തിന്റെ വലി.യ ഫ്ളെക്സിലേക്കു നോക്കി നിന്നു. മോഹന്‍ലാലിന്റെ സാന്നിധ്യം തുടക്കം മുതല്‍ നീലാംബരിയിലുണ്ടായിരുന്നു. പാട്ടെഴുത്തിലെ പുത്തഞ്ചേരി കഥകള്‍ പറഞ്ഞ് അദ്ദേഹം ഇടയ്ക്കിടെ വേദിയില്‍ എത്തി. ഗിരീഷ് പുത്തഞ്ചേരിയോടുള്ള ആദര സൂചകമായി നടത്തിയ സംഗീത സന്ധ്യ നീലാംബരിയുടെ സ്മരണിക നെടുമുടി വേണു പ്രകാശനം ചെയ്തു. ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും പ്രസിദ്ധമായ ഹരിമുരളീരവം എന്ന ഗാനത്തിന്റെ നൃത്തശില്‍പം വേദിയില്‍ അവതരിപ്പിച്ചു.

ഗിരീഷിന്റെ അക്ഷര നക്ഷത്രങ്ങള്‍ കോര്‍ത്ത് യേശുദാസ് മുതല്‍ റിമിടോമി വരെയുള്ളവര്‍ തീര്‍ത്ത ഗാനമാലികയിലെ മിക്ക പാട്ടുകള്‍ക്കും കണ്ണീര്‍ നനവായിരുന്നു. ‘കാലാപാനി എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി ഞങ്ങള്‍ ഒന്നിക്കുന്നത്. എന്റെ ഒട്ടേറെ പഴയ പാട്ടുകള്‍ പാടി കേള്‍പ്പിച്ച ശേഷം ഗിരീഷ് പറയുമായിരുന്നു ഇത്രയും നല്ല ഗാനങ്ങള്‍ ഒരുക്കിയതിന് അങ്ങേക്കു ഞാന്‍ എന്താണ് തരേണ്ടത്? ഞാന്‍ പറഞ്ഞു, നിങ്ങള്‍ കുടി നിര്‍ത്തുമെന്ന് എനിക്കു വാക്കു തരണം.’ – ഇളയരാജ ഓര്‍മിച്ചു. സിഐഡിമൂസയിലെ ഗാനങ്ങളെഴുതി ഗിരീഷ് വൈവിധ്യം തെളിയിച്ചത് നടന്‍ ദിലീപ് ഒാര്‍ത്തു. ‘ജയിംസ് ബോണ്ടിന്‍ ഡിറ്റോ… ഷെര്‍ലക് ഹോംസിന്‍ പെറ്റോ… എന്ന ഗാനം ഗിരീഷ് എഴുതിയതാണെന്ന് ചിന്തിക്കാന്‍ കഴിയില്ല. പാപ്പി അപ്പച്ചാ സിനിമക്കു വേണ്ടി അവസാനമായി ഒരുമിച്ചതും ദിലീപ് ഒാര്‍മിച്ചു.

സിനിമാ രംഗത്തേക്കു കടക്കുന്നതിനു മുന്‍പ് ഗാനപൌര്‍ണമി എന്ന ആല്‍ബത്തിലേക്കു വേണ്ടി ഗിരീഷുമായി ഒന്നിച്ചതു സ്മരിച്ച പി. ജയചന്ദ്രന്‍ കഥാവശേഷനിലെ കണ്ണു നട്ടു കാത്തിരുന്നിട്ടും… എന്ന ഗാനം ആലപിച്ചു. ചിന്താവിഷ്ടയായ ശ്യാമളയ്ക്കു വേണ്ടി ഒരു പാട്ട് പല തവണ എഴുതിയിട്ടും ശരിയാകാഞ്ഞിട്ട് ഒടുവില്‍ ഒറ്റയിരിപ്പിന് ഗിരീഷ് എഴുതിത്തന്ന മച്ചകത്തമ്മയെ കാല്‍ തൊട്ടു വന്ദിച്ച്… എന്ന ഗാനം അദ്ദേഹത്തിന്റെ പദസമ്പത്തിനു തെളിവാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു.  സംവിധായകന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭം വായിച്ചെടുത്ത് അതിനൊപ്പിച്ച് പാട്ടെഴുതാനുള്ള കഴിവ് ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ…’ എന്ന പാട്ടിലൂടെ ഗിരീഷ് തെളിയിച്ചെന്ന് കമല്‍ പറഞ്ഞു.  തന്റെ കരിയറില്‍ വഴിത്തിരിവായ മീശമാധവനില്‍ ഗിരീഷിന്റെ ഗാനങ്ങള്‍ക്കുള്ള പങ്ക് കാവ്യാമാധവന്‍ ഒാര്‍മിച്ചു.

കാലാപാനിയിലെ ആറ്റിറമ്പിലെ കൊമ്പിലെ… എന്ന ഗാനം പാടാന്‍ എം.ജി. ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ചു. കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘മാമ്പുള്ളിക്കാവില്‍…’ എന്ന ഗാനം ദേവാനന്ദും ശ്വേതയും ചേര്‍ന്നു പാടി. ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ…’ എന്ന ഗാനം ചിത്ര പാടി. ജോണിവാക്കറിലെ ശാന്തമീ രാത്രിയില്‍… പ്രദീപ് പള്ളുരുത്തിയും ദേവാസുരത്തിലെ സുര്യകിരീടം വീണുടഞ്ഞു… എം.ജി. ശ്രീകുമാറും തേന്‍മാവിന്‍ കൊമ്പത്തിലെ കറുത്ത പെണ്ണേ… എം.ജി. ശ്രീകുമാറും റിമിടോമിയും ചേര്‍ന്നും രാവണപ്രഭുവിലെ അറിയാതെ… ജയചന്ദ്രനും ഉസ്താദിലെ വെണ്ണിലാക്കാമ്പിലെ രാപ്പാടി… ശ്രീനിവാസും പട്ടാളത്തിലെ ആരൊരാള്‍ പുലര്‍മഴയില്‍… വിജയ് യേശുദാസും റിമിടോമിയും ചേര്‍ന്നും ആലപിച്ചു. പുനരധിവാസത്തിലെ കനകമുന്തിരികള്‍… ജി വേണുഗോപാലും അച്ചുവിന്റെ അമ്മയിലെ താമരക്കുരുവിക്ക്… മഞ്ജരിയും പാടി. ഗിരീഷിന്റെ ശ്രദ്ധേയമായ മുപ്പത്തിരണ്ട് ഗാനങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഗിരീഷിന്റെ സ്മരണയ്ക്കായി കൈതപ്രം രചിച്ച തേജ് മെര്‍വിന്‍ സംഗീതം ചെയ്ത ഗാനം സുദീപ്കുമാര്‍ പാടി. വൈകിട്ട് ഏഴിനു തുടങ്ങിയ ഗാനമേള രാത്രി പന്ത്രണ്ടിനാണ് അവസാനിച്ചത്.

കൌമാരകലയ്ക്ക് 50
സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.

1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രവും ഓര്‍മകളും നിര്‍ണായകമായ ഒരു ഫ്ളാഷ്ബാക്കിന്റെ വഴിയിലൂടെ സഞ്ചരിച്ചേ മതിയാവൂ. 1956ല്‍ ഡല്‍ഹിയില്‍ മൌലാന ആസാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യുവജനോല്‍സവം കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരന്‍ കാണാനിടയായതാണ് കേരളത്തില്‍ സ്കൂള്‍ കലോല്‍സവത്തിനു ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്ന് 1956 നവംബറില്‍ ഏതാനും ഡിഇഒമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി, സംസ്ഥാനത്ത് സ്കൂള്‍ യുവജനോല്‍സവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറില്‍ കേരളത്തിലെ 12 ജില്ലകളിലും കലോല്‍സവം നടത്തി. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോല്‍സവത്തില്‍ 13 ഇനങ്ങളില്‍ 18 മല്‍സരങ്ങള്‍ നടന്നു. പങ്കെടുത്ത മല്‍സരാര്‍ഥികളുടെ എണ്ണം 400.ആദ്യ മേളയില്‍ കിരീടം ചൂടിയതു കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ വരുന്ന വടക്കേ മലബാര്‍ ജില്ലയായിരുന്നു.

കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്കൂള്‍ കലോല്‍സവം. 1958ല്‍ തിരുവനന്തപുരം ഗവ. മോഡല്‍ സ്കൂളില്‍ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നു. അന്നു മല്‍സരിച്ചു വിജയിച്ചവരില്‍ ലളിതസംഗീതത്തില്‍ ഒരു പള്ളുതുരുത്തി യേശുദാസനും മൃദംഗത്തില്‍ തൃപ്പൂണിത്തുറ ജയചന്ദ്രക്കുട്ടനും ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ സ്വരമായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും നിത്യയൌവ്വനമുള്ള ശബ്ദത്തിനുടമയായ പി.ജയചന്ദ്രനും. പിന്നീടങ്ങോട്ടുള്ള കലോല്‍സവങ്ങള്‍ സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തേക്ക് കടത്തി വിട്ടത് ഒട്ടേറെ പ്രതിഭകളെയാണ്.

മുന്നാം കലോല്‍സവം പാലക്കാട്ടും നാലാം കലോല്‍സവം കോഴിക്കോട്ടും നടന്നു. യുദ്ധം കാരണം 1966, 67, 72 വര്‍ഷങ്ങളില്‍ കലോല്‍സവം നടന്നില്ല. പത്താമത് സ്കൂള്‍ കലോല്‍സവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്. 1968ല്‍ ആദ്യമായി സുവനീര്‍ പുറത്തിറങ്ങി.

1976ല്‍ കോഴിക്കോടാണ് ആദ്യമായി കലോല്‍സവ സാംസ്കാരിക ഘോഷയാത്ര തുടങ്ങിയത്. 1982ല്‍ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോല്‍സവത്തിലെ മല്‍സര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി.  1986ല്‍ തൃശൂരില്‍ നടന്ന കലോല്‍സവത്തിലാണ് ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നല്‍കിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിര്‍ദേശിച്ചത്.

1987ല്‍ കോഴിക്കോട്ട് നടന്ന കലോല്‍സവത്തിലാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ് ആദ്യമായി ചാംപ്യന്‍മാര്‍ക്കു നല്‍കിയത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ തിളങ്ങുന്നവര്‍ക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങള്‍ നല്‍കിയാല്‍ മതിയെന്ന പരിഷ്കാരം വന്നത് 1999ലാണ്.  കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ (ഇപ്പോള്‍ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങള്‍ സ്വന്തമാക്കിയത്.  ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് – പത്ത് തവണ. ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്. ഏറ്റവും കൂടുതല്‍ തവണ കലോല്‍സവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് – 17 തവണ.

2005ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ കലോല്‍വത്തിന്റെ പടി ഇറങ്ങി. കലാകേരളം ആഘോഷിച്ച രണ്ടു വിശേഷണങ്ങളാണ് കലാപ്രതിഭയും കലാതിലകവും. കേരളത്തിന്റെ കലാകൌമാരങ്ങള്‍ ഇത്രയധികം ഹൃദയത്തിലേറ്റിയ പേരുകള്‍ വേറെയുണ്ടോയെന്നു പോലും സംശയമാണ്. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തോടെ രണ്ടു ദശാബ്ദത്തോളം വേദികളെ കീഴടക്കിയ ഇൌ പ്രതിഭാ മുദ്രകള്‍ കലാവേദിക്കു പുറത്തായി. അനാരോഗ്യ മല്‍സരങ്ങള്‍ കാരണം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒഴിവാക്കി 2006ല്‍ ഗ്രേഡിങ് സമ്പ്രദായം നിലവില്‍ വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതു പോലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം എന്ന പേര് മാറ്റി കേരള സ്കൂള്‍ കലോല്‍സവം എന്ന പേര് സ്വീകരിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തയാറാക്കിയ പുതിയ നിയമാവലി പ്രകാരമാണ് പേരില്‍ മാറ്റമുണ്ടായത്. പ്രച്ഛന്ന വേഷം ആ വര്‍ഷം മുതല്‍ ഒഴിവാക്കി. ചാക്യാര്‍ കൂത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമാക്കി. നാദസ്വരം പ്രത്യേക ഇനമായി.

2009ല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, സംസ്കൃതോല്‍സവം, അറബിക് കലോല്‍സവം എന്നിവ ചേര്‍ത്ത് മഹാമേളയാക്കി. ടിടിഐ കലോല്‍സവം വേര്‍പെടുത്തി.

ഇക്കുറി  കലോല്‍സവം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 50-ാം സ്കൂള്‍ കലോല്‍സവത്തിന്  ഇന്നു വൈകിട്ട് അഞ്ചിനുകോഴിക്കോട്  മാനാഞ്ചിറ സ്ക്വയറിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരി തെളിയിക്കും. വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 10നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷും കലാസാഹിത്യസാംസ്കാരിക രംഗത്തെ 49 പ്രമുഖരും ചേര്‍ന്നു പതാകകള്‍ ഉയര്‍ത്തും. 50 വര്‍ഷത്തിന്റെ സൂചനയാണ് 50 പതാകകള്‍. 50 വെള്ളരിപ്രാവുകളെ പറത്തും. 50 കതിനാ വെടികളും മുഴങ്ങും. 50 സംഗീതാധ്യാപകര്‍ അണിനിരക്കുന്ന സംഗീതശില്‍പവും സ്വാഗതഗാനവുമുണ്ടാകും.

കലാഭവനു 40
ഐഎസ്ഐ മാര്‍ക്കുള്ള ചിരിയുടെ അംഗീകൃത വിതരണക്കാരായിരുന്നു ഇവര്‍. കള്ളച്ചിരിയുള്ള ഒരു പള്ളീലച്ചനും തല തതെറിച്ച കുറെ പയ്യന്‍മാരും. മിമിക്സ് പരേഡ് എന്ന ചിരിയുടെ മാലപ്പടക്കം ഓര്‍മകളില്‍ എപ്പോഴും കൊരുത്തിട്ടിരിക്കുന്നത് ഈ പേരിന്റെ കരുത്തിലാണ്- കൊച്ചിന്‍ കലാഭവന്‍. മിമിക്രിക്കാരനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ജോലിയായിരുന്നു കലാഭവന്‍ ട്രൂപ്പിലെ അംഗത്വം. ചിരിയുടെ തുടക്കം എന്നും കലാഭവനില്‍ നിന്നായിരുന്നു. ആബേലച്ചനുള്ളിടത്തോളം കേരളത്തില്‍ കലാഭവന്‍ ഒരു ശക്തിയായിരുന്നു, തരംഗമായിരുന്നു, ഉറച്ച ചില വിശ്വാസങ്ങളായിരുന്നു. അച്ചനും കുട്ടികളും രാജ്യാന്തരനിലവാരമുള്ള ഒരു ബ്രാന്‍ഡായി ലോകരാജ്യങ്ങളില്‍ ജൈത്രയാത്ര നടത്തുമ്പോഴും കൊച്ചിന്‍ കലാഭവന്‍ ആഗോളമിമിക്രിക്കാര്‍ക്ക് അസൂയയോടെ മാത്രം നോക്കിക്കാണാന്‍ കഴിയുന്ന ഒരു സ്ഥാപനമായിരുന്നു. പുതുതലമുറയ്ര്‍ക്ക് വ്യക്തമാകാന്‍ വേണ്ടി ലളിതമാക്കിയാല്‍, മിമിക്രിക്കമ്പനികള്‍ക്കിടയിലെ ഗൂഗിള്‍ ആയിരുന്നു കലാഭവന്‍.

ബോബനും മോളിയും പോലെ, ജഗതി ശ്രീകുമാര്‍ പോലെ മലയാളിച്ചിരിയുടെ സര്‍വകാലപര്യായങ്ങളില്‍ ഒന്നാണ് കൊച്ചിന്‍ കലാഭവനും. പേരിന്റെ ആദ്യം കലാഭവന്‍ എന്നുള്ളത് കേരളത്തിലെ ഏതൊരു കലാകാരനും പത്തരമാറ്റ് തെളിച്ചമുള്ള അംഗീകാരമായിരുന്നു. കാരണം പേരിനോടൊപ്പമുള്ള ആ കലാഭവന്‍ ഒരു ജനകീയകലാകാരന് ലഭിക്കാവുന്ന ഏറ്റവും വില കൂടിയ ഡിഗ്രി ആയിരുന്നു. മലയാളത്തിന്റെ ഇൌ കലാഭവന്‍ രൂപീകൃതമായിട്ട് ഇത് നാല്‍പതാം വര്‍ഷം.

കലാഭവന്‍ ക്രിസ്ത്യന്‍ ആര്‍ട്സ് ക്ളബ് കൊച്ചിന്‍ കലാഭവനായി മാറിയത് കൃത്യം 40 വര്‍ഷം മുമ്പ്. അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരാണ് 1969 ലെ സെപ്റ്റംബറില്‍ കലാഭവന് തിരിതെളിച്ചത്. 1969 സെപ്റ്റംബര്‍ മൂന്നിനാണ് ക്ളബിന്റെ പേര് കലാഭവന്‍ എന്നാക്കി മാറ്റിത്. ആരാധനാക്രമപരിഷ്കാരങ്ങള്‍ക്കായി അന്നത്തെ കൊച്ചി ബിഷപ്പ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാറേക്കാട്ടില്‍ വിളിച്ചുവരുത്തിയ സിഎംഐ സഭാംഗമായ ഫാ.ആബേല്‍ രൂപംകൊടുത്ത സ്ഥാപനമാണ് പിന്നീട് കലാകേരളത്തിന്റെ സാംസ്കാരികനക്ഷത്രമായി മാറിയത്.

സംഗീതരംഗത്തെ പ്രമുഖരായ കെ. കെ. ആന്റണി മാസ്റ്റര്‍, റഫി ജോസ്, എം. കെ. അര്‍ജുനന്‍, ദക്ഷിണാമൂര്‍ത്തി, എമില്‍ ഐസക്, റെക്സ് ഐസക് തുടങ്ങിയവരുള്‍പ്പെടെ കലാഭവന്റെ സംഗീതസംരംഭത്തില്‍ പങ്കാളികളായി. ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസ് ക്ളബ്ബിന്റെ ഡയറക്ടറായി ചേര്‍ന്നത് വലിയൊരു നാഴികക്കല്ലായി. എല്ലാ മതസ്ഥര്‍ക്കും കടന്നുവരാവുന്ന കലയുടെ തുറന്ന വേദിയായി ഒരു സ്ഥാപനം വേണം എന്ന നിര്‍ദ്ദേശം അദ്ദേഹമാണ് മുന്നോട്ടുവച്ചത്. സെന്റ് ആല്‍ബര്‍ട്സ് ഗ്രൌണ്ടില്‍ 1971 ജനുവരി 23 ന് കലാഭവന്‍ ചരിത്രമെഴുതി. കലാകേരളം ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത പുതുമകള്‍ നിറഞ്ഞ സംഗീതവിരുന്ന്.യേശുദാസും ജയചന്ദ്രനും ജാനകിയും ബി. വസന്തയുമുള്‍പ്പെടെ പ്രമുഖ ഗായകര്‍. അമ്പതോളം കലാകാരന്‍മാര്‍ ,അറുപതില്‍പ്പരം സംഗീതോപകരണങ്ങള്‍ കൊച്ചിന്‍ കലാഭവന്റെ ആദ്യ മഹാസംരഭമായിരുന്നു അത്.

എറണാകുളം ബ്രോഡ്ര്‍വേ കൊച്ചുമുറി ക്ളാസ് റൂമും ഒാഫിസുമാക്കി മാറ്റിയായിരുന്നു കലാഭവന്‍ അക്കാദമിയുടെ പ്രവര്‍ത്തനം. ഗിത്താര്‍, വയലിന്‍, തബല, ഹാര്‍മോണിയം എന്നിവയെല്ലാം കുറഞ്ഞനിരക്കില്‍ പഠിപ്പിച്ചുതുടങ്ങിയതോടെ വിദ്യാര്‍ഥികളുടെ പ്രവാഹമായി. പിന്നീട് എറണാകുളം നോര്‍ത്തിലുള്ള ഒാള്‍ കേരള കാത്തലിക് കോണ്‍ഗ്രസിന്റെ കെട്ടിടത്തിലേക്ക് മാറി. കലാഭവന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ തല്‍പരനായിരുന്ന കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ തുടര്‍ന്ന് നിസാര തുകയ്ക്ക് എറണാകുളം നോര്‍ത്തില്‍ 11 സെന്റ് സ്ഥലം നല്‍കി. ഇന്നു കാണുന്ന നാലു നിലയിലുള്ള കലാഭവന്‍ അക്കാദമി അങ്ങനെയാണ് അവിടേക്കു മാറ്റുന്നത്. വളര്‍ച്ച പെട്ടെന്നായിരുന്നു.

കലാഭവന്‍ ഗാനമേളയ്ര്‍ക്കിടയിലെ ഗ്യാപ് ഫില്ലറായി വളര്‍ന്നു വന്ന മിമിക്രിയെ ഏറ്റെടുത്ത് ഒരു മുഴുനീള സ്റ്റേജ് ഷോയാക്കി മാറ്റാനുള്ള ധൈര്യമാണ് കലാഭവന്റെ എക്കാലത്തെയും വലിയ സംഭാവന. അത് വന്യമായ ഒരു സ്വപ്നമായിരുന്നു. പക്ഷെ, ഒപ്പമുള്ള കലാകാരന്മാര്‍ പകര്‍ന്ന ധൈര്യത്തില്‍ ആബേലച്ചന്‍ ആ ചരിത്രസംഭവത്തിനു ചുക്കാന്‍ പിടിച്ചു. അതും ഒരു സെപ്റ്റംബറില്‍ ആയിരുന്നു. 1981 സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു കലാഭവന്‍ മിമിക്രി സംഘത്തിന്റെ ആദ്യപ്രകടനം. സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടിലെ  സിദ്ദീഖും ലാലും, സംവിധായകന്‍ കൂടിയായ അന്‍സാര്‍, ഇന്നും മിമിക്രി രംഗത്തു മുന്നണിക്കാരനായ കെ.എസ്. പ്രസാദ്, നടന്‍ കലാഭവന്‍ റഹ്മാന്‍, ഒപ്പം വര്‍ക്കിച്ചന്‍ പേട്ടയുംകലാഭവന്‍ മിമിക്രി വേദിയിലൂടെ മലയാള സിനിമയ്ക്കു സംഭാവന ചെയ്ത താരനിരയിലെ തുടക്കക്കാര്‍ ഇവരായിരുന്നു.

കലാഭവന്റെ ധനശേഖരണാര്‍ഥം ടിക്കറ്റ് വച്ചു നടത്തിയ ആ പരിപാടിയുടെ സ്പോണ്‍സര്‍ സുനൈന എന്ന ഷര്‍ട്ട് കമ്പനിയായിരുന്നു. പരിപാടി കഴിഞ്ഞതും ആറു കലാകാരന്‍മാര്‍ക്കും വേദിയില്‍ വച്ചു സുനൈന ഷര്‍ട്ടുകള്‍ സമ്മാനിച്ചു. ഷര്‍ട്ടുകള്‍ നല്‍കിയത് അന്നു മലയാള സിനിമയില്‍ തുടക്കക്കാരനായിരുന്ന ഒരു നടനായിരുന്നു – മമ്മൂട്ടി. ഒപ്പമുണ്ടായിരുന്നത് ശ്രീനിവാസനും. അടുത്ത ദിവസം ടൌണ്‍ഹാളിലും നിറഞ്ഞ സദസിനു മുന്നില്‍ മിമിക്സ് പരേഡ് അവതരിപ്പിച്ചു. ഇതോടെ നാടിന്റെ നാനാഭാഗത്തു നിന്നു ബുക്കിങ്ങുകളായി. 1000 രൂപയായിരുന്നു ഒരു ഷോയ്ക്കു പ്രതിഫലം വാങ്ങിയിരുന്നത്. കലാകാരന്‍മാര്‍ക്കു പ്രതിഫലം 100 രൂപ വീതം.

മനോധര്‍മമനുസരിച്ചു നടത്തിയിരുന്ന മിമിക്രിയില്‍ ഒരു തിരക്കഥ രൂപപ്പെടുത്തിയതു സിദ്ദീഖ് ലാല്‍ ആയിരുന്നു. ഒന്നര മാസം നീണ്ട റിഹേഴ്സലിനു ശേഷമായിരുന്നു അരങ്ങേറ്റം.വര്‍ക്കിച്ചന്‍ പേട്ട ജോലി കിട്ടി പോയശേഷമാണു കളമശേരിയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി നോക്കിയിരുന്ന സൈനുദീന്‍ സംഘത്തിലേക്കു വരുന്നത്.ജയറാം, ദിലീപ്, എന്‍.എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, നാരായണന്‍ കുട്ടി, അബി, കലാഭവന്‍ നവാസ്, കലാഭവന്‍ റഹ്മാന്‍, സലിം കുമാര്‍, തെസ്നി ഖാന്‍ എന്നിവരെല്ലാം തുടര്‍ന്ന് ഓരോരോ കാലങ്ങളില്‍ ഈ വേദിയിലൂടെ അരങ്ങിലെത്തി.

ഇന്ന് പേരിനോടൊപ്പം കലാഭവന്‍ എടുത്തണിഞ്ഞിരിക്കുന്ന ചിലര്‍ അക്കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. കലാഭവന്‍ എന്ന ചിരിക്കമ്പനിക്ക് പഴയ ഉൌര്‍ജമില്ല. പക്ഷെ, ഇന്നും കേരള സാംസ്കാരിക രംഗത്ത് കലാഭവനിലെ കുട്ടികള്‍ തന്നെ നമ്പര്‍ വണ്ണായി തുടരുന്നു. സിദ്ധിഖ് ലാല്‍ മലയാള സിനിമ കണ്ട മികച്ച ഹിറ്റ്മേക്കേഴ്സ് ആയി മാറി. യേശുദാസും സുജാതയും മലയാളിയുടെ സംഗീതാഭിരുചിയുടെ അവസാനവാക്കായി മാറി. ജയറാം, കലാഭവന്‍ മണി തുടങ്ങിയ താരങ്ങള്‍ വേറെയും. കൊച്ചിന്‍ കലാഭവന്റെ ജൈത്രയാത്രയില്‍ നാല്‍പതാം വര്‍ഷം വലിയൊരു നാഴികക്കല്ലു തന്നെയാണ്. ആഘോഷിക്കപ്പെടാതെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടാതെ അതു കടന്നുപോവുമ്പോഴും അടക്കിപ്പിടിച്ച ഒരു ചിരികൊണ്ട് കലാഭവന്റെ നെറ്റിയില്‍ ഒരു ചിരിമുത്തം പകരുകയാണ് മലയാളികള്‍.

അകത്തായ ആനന്ദും പുറത്തുള്ള അങ്കിളും
യേശുദാസ് കേരളത്തിന്റെ മൈക്കല്‍ ജാക്സനാണ്. ഇതു ഗുരുതരമായ ഒരാരോപണമാണെന്നു ചിലര്‍ക്കു തോന്നാം. എന്നാല്‍, യുഎസില്‍ മൈക്കല്‍ ജാക്സനുള്ളതിനെക്കാള്‍ ശക്തരായ ആരാധകര്‍ ദാസേട്ടന് ഇവിടെയുണ്ട്. പോരെങ്കില്‍ ദാസേട്ടനു യുഎസില്‍  വീടുമുണ്ട്. പ്രശസ്തിയുടെ കാര്യത്തില്‍ ദാസേട്ടനെക്കാള്‍ തഴമ്പുള്ളയാളാണ് 59 വര്‍ഷത്തെ ജയില്‍ശിക്ഷ വാങ്ങിയ അമേരിക്കയിലെ മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍. യേശുദാസിന്റെ ഭാര്യ പ്രഭയുടെ സഹോദരിയുടെ മകനാണ് ആനന്ദ് ജോണ്‍. മിസ് വേള്‍ഡോ അത്തരം ആഗോള സെലബ്രിറ്റികളോ കേരളത്തിലെത്തിയാല്‍ സെലബ്രിറ്റിയെ മറച്ചുകൊണ്ട് ക്യാമറയ്‍ക്കു മുന്നില്‍ നില്‍ക്കാറുള്ള സഞ്ജന ജോണിന്റെ സഹോദരന്‍.

ആനന്ദ് ജോണ്‍

ഇന്ത്യയിലെ പോലെയല്ല അമേരിക്കയില്‍. ഇന്ത്യയില്‍ 10000 പെണ്ണുങ്ങളെ റേപ് ചെയ്താലും കോടതി കൊച്ചുകള്ളന്‍ എന്നു വിളിച്ച് കവിളില്‍ ഒരു നുള്ള് നല്‍കി ചെറുചിരിയോടെ ഫ്രീയാക്കി വിടും. ഇരയായ കുട്ടികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കഥ കേട്ടും കടങ്കഥ ചോദിച്ചും രസിക്കും. ആനന്ദ് ജോണിന്റെ ശിക്ഷാവിധിയും നീതി നിഷേധത്തിന്റെ ഇരയായ വിതുര പെണ്‍കുട്ടിയുടെ കണ്ണീരും ചേര്‍ത്തു വായിക്കുമ്പോള്‍ ഓരോ മലയാളിയുടെയും നെഞ്ചില്‍ പടരുന്ന അസ്വസ്ഥകള്‍ അനന്തമാണ്.

ആനന്ദ് ജോണിനെ 59 വര്‍ഷത്തേക്ക് തുറുങ്കിലടക്കാന്‍ യുസ് തിരഞ്ഞെടുത്ത നിയമം ഇവിടെ അപ്ലൈ ചെയ്താല്‍ കേരളത്തിലെ ജനസംഖ്യയുടെ കാല്‍ഭാഗമെങ്കിലും മിനിമം 250 വര്‍ഷത്തേക്കെങ്കിലും അകത്തു കിടക്കേണ്ടി വരും. മലയാള സിനിമ നിശ്ചലമാകും, സാഹിത്യം മരിക്കും, ജയിലില്‍ ബ്ലോഗെഴുതാന്‍ അനുമതിയില്ലെങ്കില്‍ ഈ ബ്ലോഗും ചിലപ്പോള്‍ നില്‍ക്കും. എങ്കിലും ആനന്ദ് ജോണ്‍ അവിടെ വംശീയതയുടെ ഇരയാവുകയായിരുന്നു എന്ന വാദം ഗുരുതരവും ആശങ്കാകുലവുമായ ചില ചിന്തകളിലേക്കു നയിക്കുന്നുണ്ട്.

പതിനാലിനും ഇരുപത്തൊന്നിനുമിടയില്‍ വയസുള്ള പെണ്‍കുട്ടികളെ മോഡലാക്കാമെന്നു വാഗ്‌ദാനം ചെയ്‌ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ ആനന്ദിനെതിരായ കേസ്‌.ബലാത്സംഗം, ലൈംഗിക പീഡനം, ബാലപീഡനം തുടങ്ങി 16 കേസുകളില്‍ ആനന്ദ്‌ കുറ്റക്കാരനാണെന്ന്‌ നവംബറില്‍ കോടതി കണ്ടെത്തിയിരുന്നു. മറ്റ്‌ നാലു കേസുകളില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്നും കോടതി വ്യക്തമാക്കി. മൂന്ന്‌ കേസുകളില്‍ വിധി പറഞ്ഞിട്ടില്ല.

പുനര്‍വിചാരണ വേണമെന്ന ആനന്ദിന്റെ ആവശ്യവും ജാമ്യാപേക്ഷയും കോടതി തള്ളി. ഇവിടുത്തെ പോലെ സാങ്കേതികമായി ജയിലിലും ബാക്കിയൊക്കെ പുറത്തും എന്ന ഏര്‍പ്പാട് അവിടെ നടക്കില്ല. ജാമ്യം, പരോള് തുടങ്ങിയ ഇടപാടുകളും ഇല്ല. ചുരുക്കത്തില്‍ 36കാരനായ ആനന്ദ് ജോണ്‍ ഇനി പുറത്തുവരുമ്പോള്‍ ജീവനുണ്ടെങ്കില്‍ 95 വയസ് ഉണ്ടാവും. അതായത് ആനന്ദിന്റെ ജീവിതം ഇതോടെ തീര്‍ന്നു.

പാര്‍സണ്‍സ്‌ സ്‌കൂള്‍ ഓഫ്‌ ഡിസൈന്‍സില്‍നിന്നു ബിരുദമെടുത്ത ആനന്ദ് അമേരിക്കാസ് നെക്സ്റ്റ് ടോപ് മോഡല്‍ എന്ന പരിപാടിയിലെ പങ്കാളിത്തതിലൂടെ ശ്രദ്ധേയനായി.പാരിസ്‌ ഹില്‍ട്ടണ്‍, റൊസാരിയോ ഡേവ്‌സണ്‍, ലോറന്‍സ്‌ ഫിഷ്‌ബേണ്‍, ജിനാ ടോറസ്‌ എന്നിവര്‍ക്കുള്ള വസ്‌ത്രങ്ങള്‍ രൂപകല്‍പന ചെയ്‌തതോടെ പ്രസിദ്ധനായി.

പാരിസ് ഹില്‍ട്ടനോടൊപ്പം

2004-ല്‍ ന്യൂസ്‌വീക്ക്‌ മാസിക ആനന്ദിനെ തെക്കനേഷ്യയിലെ മികച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇതിലൊക്കെ അസൂയ പൂണ്ട അമേരിക്കന്‍ ലോബി ആനന്ദിനെതിരെ കേസുകള്‍ കെട്ടിച്ചമച്ച് കള്ളസാക്ഷികളെ ഉണ്ടാക്കി കുടുക്കുകയായിരുന്നു എന്നാണ് ആനന്ദിന്റെ ബന്ധുക്കളും ദാസേട്ടനും ഒക്കെ പറയുന്നത്.

ആനന്ദ് വളരെ നല്ല കുട്ടിയാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന ദാസേട്ടന്‍ സത്യവും നീതിയും ഒടുവില്‍ വിജയിക്കുമെന്നും പറയുന്നുണ്ട്. എന്നിട്ട് അതാണോ വിജയിച്ചത്. ആനന്ദിനു വേണ്ടി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒന്നും ചെയ്തില്ല എന്നും ദാസേട്ടനു പരാതിയുണ്ട്. ചേട്ടായി ഖാന്‍ അല്ലാത്തുകൊണ്ടാണോ ആരും സപ്പോര്‍ട്ട് ചെയ്യാത്തതെന്നാണ് അവസാനസഹായം തേടി ഡല്‍ഹിയിലെത്തിയപ്പോള്‍ സഞ്ജന ചോദിച്ചത്.

സഞ്ജന ജോണ്‍

ആനന്ദ് ജോണിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി എന്നിവരെയെല്ലാം സഞ്ജന നേരിട്ടു കണ്ടിരുന്നു. എന്നാല്‍ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരു തവണ ആനന്ദിനെ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചതൊഴിച്ചാല്‍ കാര്യമായ നടപടികളൊന്നുമുണ്ടായില്ല. കേസില്‍ സ്വയം വാദിച്ച ആനന്ദ്‌ വിധി പ്രഖ്യാപിക്കുമ്പോള്‍ കോടതിയിലുണ്ടായിരുന്നു. പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗികമായി പീഡിപ്പിച്ച ആനന്ദ്‌ ഇനിയുള്ള ജീവിതകാലമത്രയും ജയില്‍വാസത്തിന്‌ അര്‍ഹനാണെന്നു ജഡ്‌ജി ഡേവിഡ്‌ വെസ്ലി പറഞ്ഞു. പതിനാലു വയസുള്ളപ്പോള്‍ തന്റെ വിശ്വാസമാര്‍ജിക്കുകയും സ്വപ്‌നങ്ങള്‍ തകര്‍ത്തു ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തയാളാണ്‌ ആനന്ദ്‌ എന്നു വിധികേള്‍ക്കാനെത്തിയ പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞത്രേ.

ആനന്ദ് ജോണിനെതിരെ ആരോപണം വന്നപ്പോള്‍ മുതലുള്ള വാര്‍ത്തകള്‍ യേശുദാസിന്റെ നാട്ടില്‍ പക്ഷെ അധികം വെളിച്ചം കണ്ടിരുന്നില്ല. മാധ്യമങ്ങള്‍ ദാസേട്ടന്റെ പേരു ചീത്തയാക്കേണ്ട എന്നു കരുതി വേണ്ടെന്നു വച്ചതായിരിക്കും. സഞ്ജനയെക്കുറിച്ച് പല മാധ്യമങ്ങളിലും വന്ന ഫീച്ചറുകളിലും ചേട്ടന്‍ അമേരിക്കയില്‍ ഭയങ്കരനാണെന്നു മിണ്ടിയില്ല. വാര്‍ത്ത മുക്കിയാല്‍ ചെറുക്കന്‍ കേസില്‍ നിന്നെല്ലാം ഊരിവരുമ്പോള്‍ കുടുമ്മത്തിനു ചീത്തപ്പേരുണ്ടാവില്ലല്ലോ എന്നു വിചാരിച്ചിട്ടുണ്ടാവും. എന്നാല്‍, ചെറുക്കനങ്ങനെ ഊരിപ്പോരില്ല എന്നുറപ്പായ അവസാനഘട്ടത്തിലാണ് സഞ്ജനപ്പെങ്ങളും ദാസേട്ടനും ഒക്കെ സജീവമായി രംഗത്തിറങ്ങിയത്. എന്തായാലും കൊച്ചുപിള്ളാരോടുള്ള കാമവെറിയോ അതോ അമേരിക്കന്‍ അസൂയയോ, എന്തായാലും ആനന്ദ് ഇനി വെളിച്ചം കാണില്ല എന്നത് ഉറപ്പിക്കപ്പെട്ടിരിക്കുന്നു.