ബെര്‍ളിത്തരങ്ങള്‍ » Sreenivasan

ട്വന്‍റി 20 | മലര്‍വാടിക്കൂട്ടം !
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന യുവസംരംഭം കേരളത്തിലെ തിയറ്ററുകളില്‍ 25 ദിവസം പിന്നിടുമ്പോള്‍ ചെറുപ്പം നിറഞ്ഞു നില്‍ക്കുന്ന സിനിമയിലെ കൂട്ടുകാര്‍ക്കൊപ്പം ഒരു ദിനം. കോഴിക്കോട് മെട്രോ മനോരമയുടെ ട്വന്‍റി 20 ടോക് ഷോയില്‍ നിന്നിരിക്കുമ്പോള്‍ സംവിധായകന്‍ വിനീത് ശ്രീനിവാസന് ഒപ്പമുള്ളവരെ എണ്ണിനോക്കേണ്ടി വന്നു. കാരണം, ചിത്രം റിലീസ് ചെയ്തതിനു ശേഷം എല്ലാവരും പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയായിരുന്നു അത്. വിജയത്തിന്‍റെ ആവേശമല്ല, പരാജയമുണ്ടാകാത്തതിന്‍റെ ആശ്വാസമാണ് വിനീതിന്‍റെ വാക്കുകകളില്‍ നിറഞ്ഞു നിന്നത്.

പേരിനെ അന്വര്‍ഥമാക്കുന്ന വിനയത്തോടെ പുതുമുഖതാരങ്ങളോടൊപ്പം മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥികളുടെ ചോദ്യശരങ്ങളെ നേരിടുമ്പോള്‍ അങ്ങ് ദൂരെ കൊച്ചിയില്‍ അച്ഛന്‍ ശ്രീനിവാസന്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. സിനിമയില്‍ അങ്ങനെ അച്ഛന്‍, മകന്‍, അമ്മാവന്‍ എന്നൊന്നുമില്ല എന്ന് നമുക്കെല്ലാമറിയാമെങ്കിലും വിദ്യാര്‍ഥികള്‍ അത് സമ്മതിച്ചു തരുമായിരുന്നില്ല. അച്ഛന് സ്ക്രിപ്റ്റ് തിരുത്തിയോ, അച്ഛനെ സംവിധാനം ചെയ്തപ്പോള്‍ എന്തു തോന്നി… ചോദ്യങ്ങള്‍ക്കു പഞ്ഞമുണ്ടായില്ല, ഉത്തരങ്ങള്‍ക്കും.

വിനീതിനെ അറിയുന്നവര്‍ കൂടി അറിയേണ്ട ചില ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ പങ്കുവയ്‍ക്കുന്നു. ട്വന്‍റി 20 ടോക് ഷോ സംഘടിപ്പിച്ച മെട്രോ മനോരമയ്‍ക്ക് നന്ദിയും കടപ്പാടും പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങളിലേക്ക്.

1. ഇങ്ങനെയൊരു സിനിമയുടെ കഥ എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്നു ചോദിച്ചാല്‍ സാധാരണ സംവിധായകര്‍ പറയാറുള്ളത് ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ പോകുമ്പോള്‍ ഒരു മതിലിനു മുകളില്‍ മൂന്നു ചെറുപ്പക്കാര്‍ ഇരിക്കുന്നതു കണ്ടു, അവര്‍ സുഹൃത്തക്കളായി സങ്കല്‍പിച്ച് ആലോചിച്ചപ്പോള്‍ യാത്ര തീരും മുമ്പേ കഥാബീജം മനസ്സില്‍ ഉരുത്തിരിഞ്ഞു എന്ന ലൈനിലാണ്. വിനീതിന് എന്താണ് പറയാനുള്ളത് ?

ഒരു സിനിമ ചെയ്യുമ്പോള്‍ അത് ചെറുപ്പക്കാര്‍ക്കു വേണ്ടിയുള്ള സിനിമയാവണമെന്ന് അഗ്രഹമുണ്ടായിരുന്നു. എന്നു കരുതി എവിടെ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാത്ത ഒരു സിനിമയല്ല ഇത്. ദില്‍ ചാഹ്താഹേ, ചെന്നൈ 28,റോക്ക് ഓണ്‍, സിനിമ പാരഡൈസോ തുടങ്ങിയ സിനിമകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് മലര്‍വാടി ആര്‍ട്സ് ക്ലബ് ഒരുക്കിയത്. അത് തുറന്നു സമ്മതിക്കുന്നാണ് എനിക്കു സന്തോഷം.

2. ശ്രീനിവാസന്‍റെ ഉദയനാണ് താരം എന്ന സിനിമയില്‍ നായകന്‍ 12 വര്‍ഷം അസിസ്റ്റന്‍റ് ഡയറക്ടറായ ശേഷം സ്വന്തമായി സിനിമ ചെയ്യുന്ന മാതൃകാ ഡയറക്ടറാണ്. ഒറ്റ സിനിമയില്‍ പോലും അസിസ്റ്റന്‍റ് ഡയറക്ടറായി നില്‍ക്കാതെയാണ് വിനീത് ഈ സിനിമ ചെയ്തത്. എന്താണ് വിനീതിന്‍റെ വിശ്വാസം ?

സിനിമ സ്വന്തമായി ചെയ്യും മുമ്പ് അനുഭവപരിചയം ഉണ്ടാകണമെന്നു തന്നെയാണ് എന്‍റെ അഭിപ്രായം. എനിക്ക് സിനിമയുടെ ഒരു പശ്ചാത്തലമുണ്ട്. അതുപോലെ ഏതാനും സിനിമകളുമായി സഹകരിച്ചപ്പോള്‍ അതിന്‍റെ പിന്നാമ്പുറജോലികള്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പിന്നെ, ദിലീപിനെ പോലൊരു നിര്‍മാതാവും പി.സുകുമാറിനെപ്പോലൊരു ക്യാമറാമാനും ഈ സിനിമ ചെയ്യുന്നതില്‍ ഒരുപാട് സഹായിച്ചിട്ടുമുണ്ട്.

3. മലര്‍വാടി ആര്‍ട്സ് ക്ലബിലെ ഗാനങ്ങളുടെ സാഹിത്യഗുണത്തെപ്പറ്റി പല വിമര്‍ശനങ്ങളുമുണ്ടല്ലോ. ഗാനരചന മറ്റൊരാളെ ഏല്‍പിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നില്ലേ ?

ഗാനങ്ങള്‍ കുറച്ചുകൂടി സാഹിത്യഗുണമുള്ളതാവണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഇത് ഒരു നാടന്‍ ക്ലബിലെ സംഗീതപ്രേമികളായ ചെറുപ്പക്കാരുടെ കഥയാണ്. അവരുടെ സംഭാഷണങ്ങളില്‍ ഇല്ലാത്ത സാഹിത്യഗുണം ഗാനങ്ങളില്‍ മാത്രമായി വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ലളിതമായ വാക്കുകള്‍ ഗാനരചനയിലുപയോഗിച്ചത്.

4. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, ആലാപനം- എല്ലാം ഒറ്റയ്‍ക്കു ചെയ്യണമെന്ന വാശി ഉപേക്ഷിച്ച് കുറച്ചുകാര്യങ്ങളെങ്കിലും മികച്ച പ്രൊഫഷനലുകളെ ഏല്‍പിക്കാമായിരുന്നില്ലേ ?

ചെറുപ്പക്കാരുടെ, പുതുമുഖങ്ങളുടെ ഒരു സംരംഭമാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. പരിചിതനായ ഒരു പ്രൊഫഷനല്‍ വന്നാല്‍ അദ്ദേഹം നല്‍കുന്നത് സെറ്റ് ആയ ഒരു സൃഷ്ടിയായിരിക്കും. അത് പൊളിക്കാനോ തിരുത്താനോ നമുക്ക് സാധിച്ചെന്നു വരില്ല. മലര്‍വാടി ആര്ട്സ് ക്ലബ് എന്ന സിനിമ അനേകം തിരുത്തലുകളുടെയും പൊളിച്ചെഴുത്തുകളുടെയും ഫലമാണ്. എല്ലാം തനിയെ ചെയ്യണമെന്ന വാശിയൊന്നുമില്ല, അതൊക്കെ അങ്ങനെ സംഭവിച്ചുപോയതാണ്.

5. മുഖ്യധാരാ സിനിമ പിന്‍തുടരുന്ന ശൈലിയില്‍ നിന്ന് വേറിട്ട് ചില സീനുകള്‍ അപൂര്‍ണമായി അവസാനിക്കുന്നതായി തോന്നുന്നുണ്ട്. അല്ലെങ്കില്‍ ആ സീന്‍ കുറച്ചു കൂടി ഡീറ്റെയില്‍ അക്കാമായിരുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നുണ്ട്. ഇത് മനപൂര്‍വം സംഭവിച്ചതാണോ ?

അതെ. മരണം, ആദ്യരാത്രി, സംഘര്‍ഷം തുടങ്ങിയ ചില മേഖലകളില്‍ ബോധപൂര്‍വം മിതത്വം പാലിച്ചതാണ്. മൃതദേഹം, സംസ്കാരം തുടങ്ങിയവ കാണിക്കേണ്ട എന്നതൊരു പോളിസിയാണ്. അതുപോലെ തന്നെ ആദ്യരാത്രിയില്‍ ആലിംഗനത്തിനപ്പുറത്തേക്ക് പോയിട്ടില്ല. ഉഗ്രന്‍ സ്റ്റണ്ടിനു സാധ്യതയുള്ളിടത്ത് അതു വേണ്ടെന്നു വച്ചു. ഈ സിനിമയില്‍ അത് വേണ്ട എന്നു തീരുമാനിച്ചതാണ്.

രണ്ടു മണിക്കൂര്‍ നീണ്ട ടോക് ഷോയിലെ കൗതുകം സിനിമയിലെ താരങ്ങള്‍ തന്നെയായിരുന്നു. പ്രകാശന്‍, പുരുഷു, കുട്ടു, പ്രവീണ്‍, സന്തോഷ്, രേവതി, ഗീതു എന്നീ പേരുകളില്‍ മാത്രം അറിയപ്പെട്ട അഭിനേതാക്കളുടെ ശരിക്കുള്ള പേരും വിവരങ്ങളും അറിഞ്ഞപ്പോഴേക്കും മലര്‍വാടിക്കൂട്ടത്തെ അടുത്തറിഞ്ഞു. അവരുടെ പ്രൊഫൈല്‍ ഇങ്ങനെ-

നിവിന്‍ പോളി (പ്രകാശന്‍)

ആലുവ സ്വദേശി. അങ്കമാലി ഫിസാറ്റില്‍ പഠനം, ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലി. സിനിമയ്ക്കു വേണ്ടി ജോലി വേണ്ടെന്നു വച്ചു.

ഭഗത് ബേബി മാനുവല്‍ (പുരുഷു)

മൂവാറ്റുപുഴ സ്വദേശി. യുകെയില്‍ മാനേജ്മെന്റ് കോഴ്സ് ചെയ്യുന്നു. സിനിമയുടെ ആവശ്യത്തിനായി നാട്ടിലെത്തിയതാണ്.

അജു വര്‍ഗീസ് (കുട്ടു)

കളമശ്ശേരി സ്വദേശി. ഹിന്ദുസ്ഥാന്‍ കോളജ് ഒാഫ് എന്‍ജിനീയറിങ്ങില്‍ പഠനം. ബാംഗ്ലൂര്‍ എച്ച്എസ്ബിസി ബാങ്കില്‍ ജോലി. സിനിമയ്ക്കു വേണ്ടി ജോലി വേണ്ടെന്നു വച്ചു.

ഹരികൃഷ്ണന്‍ (പ്രവീണ്‍)

വൈക്കം സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിഎ ലിറ്ററേച്ചര്‍ കഴിഞ്ഞു. സിനിമയിലെത്തി.

ശ്രാവണ്‍ (സന്തോഷ്)

തൃപ്പൂണിത്തുറ സ്വദേശി. ബാംഗ്ലൂര്‍ ഓക്സ്ഫഡ് കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞു. സിനിമയിലെത്തി.

മാളവിക വെയ്ല്സ് (ഗീതു)

തൃശൂര്‍ സ്വദേശി. മുംബൈയില്‍ അനുപം ഖേറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ മിസ് കേരള മല്‍സരത്തില്‍ മിസ് ബ്യൂട്ടിഫുള്‍ ഐസ് ടൈറ്റില്‍ നേടിയിരുന്നു.

അപൂര്‍വ ബോസ് (രേവതി)

എറണാകുളം സ്വദേശി. ആദ്യമായാണ് ക്യാംപസില്‍. അവിടെ ചോയ്സ് സ്കൂളില്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്.

ഷാന്‍ റഹ്മാന്‍

മലര്‍വാടി ആര്‍ട്സ് ക്ളബിന്റെ സംഗീതസംവിധായകന്‍. വിനീത് ശ്രീനിവാസന്റെ സഹപാഠി, ആത്മമിത്രം. മലയാളി എന്ന സംഗീത ആല്‍ബം മുതല്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. കോഫി അറ്റ് എംജി റോഡ് എന്ന ആല്‍ബത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചു. പട്ടണത്തില്‍ ഭൂതമാണ് ഷാന്‍ സംഗീതം നല്‍കുന്ന ആദ്യസിനിമ. മലര്‍വാടിക്കൂട്ടത്തിലെ ഒരേയൊരു വിവാഹിതന്‍.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഈ ടോക് ഷോയുടെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിര്‍വഹിച്ച അതുല്യപ്രതിഭയായ അവതാരകനെക്കൂടി നിങ്ങള്‍ക്കു മുന്നിലവതരിപ്പിച്ചില്ലെങ്കില്‍ അത് വലിയൊരു ചതിയായിരിക്കും. ആരോട് എന്നൊന്നും ചോദിക്കരുത്…

ആരാധികമാരുടെ ശ്രദ്ധയ്‍ക്ക്- ഈ ചിത്രം സ്വീകരണമുറിയിലോ സിറ്റൗട്ടിലോ തൂക്കാം. കിടപ്പുമുറിയുടെ ഭിത്തിയില്‍ ഇതൊട്ടിച്ചു വയ്‍ക്കരുത്, പ്ലീസ്, എനിക്കു വയ്യ!

മലര്‍വാടി ആര്‍ട്സ് ക്ലബ് (റിവ്യൂ)
മറ്റേതു ചിത്രത്തെക്കാളും ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. പതിവു സിനിമയുടെ സെല്ലിങ് പോയിന്‍റുകള്‍ ഇല്ലാത്ത, സൂപ്പര്‍താരമോ സൂപ്പര്‍ ഐറ്റം ഡാന്‍സറോ സൂപ്പര്‍ തിരക്കഥാകൃത്തോ സൂപ്പര്‍ സംവിധായകനോ ഇല്ലാത്ത ഈ സിനിമ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നത് മലയാള സിനിമാ ലോകം മുഴുവന്‍ കാത്തിരിക്കുന്നതുമാണ്. കേരളത്തിലെ പ്രേക്ഷകര്‍ നല്ലതു കണ്ടാല്‍ തിരിച്ചറിയാനാവാത്ത വിധം വഷളായിപ്പോയി എന്ന മുന്‍വിധി തെറ്റാണെന്നു തെളിയിക്കുന്നതാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. മഹത്തായ ചിത്രം എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു നല്ല സിനിമയെ നല്ല രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു എന്നത് സിനിമയ്‍ക്കും പ്രേക്ഷകര്‍ക്കും ശുഭകരമായ വാര്‍ത്തയാണ്.

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കന്നിച്ചിത്രം ആദ്യദിവസം തിയറ്ററുകളില്‍ നിന്നു നല്‍കുന്നത് ആവേശകരമായ റിപ്പോര്‍ട്ടുകളാണ്. വ്യക്തിപരമായി, പ്രതീക്ഷിച്ചതിലേറെ വിനീത് നല്‍കി എന്നേ എനിക്കു പറയാനുള്ളൂ. നന്നായിരിക്കുന്നു. എന്‍റെ റേറ്റിങ് -6.5/10. വിനീതിനും സുഹൃത്തുക്കള്‍ക്കും അഭിമാനിക്കാം, ആഘോഷിക്കാം. അച്ഛന്‍റെ സിനിമ തിയറ്ററുകളില്‍ ഊര്‍ധ്വം വലിക്കുമ്പോള്‍ അതേ സമയത്ത് തന്നെ മകന്‍റെ ചിത്രം മികച്ച പ്രതികരണമുണ്ടാക്കുന്നു എന്നത് നല്ല സൂചനയാണ്. സിനിമ മരിച്ചിട്ടില്ല, പ്രേക്ഷകര്‍ സിനിമയെ കൈവിട്ടിട്ടില്ല, നല്ലതു നല്‍കിയാല്‍ അവര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും.

<object width="640" height="385"><param name="movie" value="http://www.youtube.com/v/WYMhOInQlZU&hl=en_US&fs=1?rel=0"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/WYMhOInQlZU&hl=en_US&fs=1?rel=0" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="640" height="385"></embed></object>

അഞ്ചു നായകന്‍മാരും രണ്ടു നായികമാരും ഉള്‍പ്പെടെ ഏഴു പുതുമുഖങ്ങള്‍, മലയാളികള്‍ക്കു പുതുമുഖമല്ലെങ്കിലും എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പുതുമുഖമായ വിനീത് ശ്രീനിവാസന്‍ തുടങ്ങി പുതുമകളുമായി നടത്തിയ പരീക്ഷണം മികച്ച ഫലം നല്‍കുന്നുണ്ട്. രക്ഷപെടില്ല എന്നു വിധിയെഴുതിയ മലയാള സിനിമയുടെ മേല്‍ വിനീതിന്‍റെ കീമോതെറപ്പി ഫലിക്കും എന്നു തന്നെ കരുതാം. ഇത്, പുതിയൊരു മാറ്റത്തിനു തുടക്കമാകട്ടെ എന്നു പ്രത്യാശിക്കാം. നല്ല സിനിമകള്‍ കുറഞ്ഞ ബഡ്ജറ്റില്‍ പുതുമുഖങ്ങളെ വച്ചെടുത്താലും ഓടുമെന്നു തെളിയിക്കാന്‍ മലര്‍വാടിക്കു കഴിയും. സൂപ്പര്‍ താരത്തിന്‍റെ ഡേറ്റിനു വേണ്ടി കാത്തിരിക്കുന്ന നിരാശരായ അനേകം പ്രതിഭകള്‍ക്കും എല്ലാം താരങ്ങളുടെ കയ്യിലാണ് എന്നു വിശ്വസിക്കുന്ന നിര്‍മാതാക്കള്‍ക്കും ബുദ്ധി തെളിയട്ടെ എന്നാശംസിക്കാം.

സിനിമയുടെ കഥയെപ്പറ്റി ഏറെയൊന്നും പറയാനില്ല. അല്ലെങ്കിലും കഥയും അതിലെ ട്വിസ്റ്റുകളും അതിശയകരമായ ക്ളൈമാക്സുകളും സിനിമയെ വിജയിപ്പിച്ചിരുന്ന കാലം കടന്നുപോയി. ആദ്യന്തം കഥാകഥനത്തിന്‍റെ ശൈലിയും അര്‍ഥപൂര്‍ണതയുമാണ് സിനിമയുടെ വിജയത്തെ നിര്‍ണയിക്കുന്നത്. മലര്‍വാടി ആര്‍ട്സ് ക്ലബ് അത് നല്‍കുന്നുണ്ട്. രണ്ടാം പാതി ആദ്യപാതിയുടെയത്ര മികച്ചു നില്‍ക്കുന്നില്ലെങ്കിലും നല്ല ചിത്രം എന്നോ തരക്കേടില്ലാത്ത ചിത്രം എന്നോ വിധിയെഴുതി ചുഞ്ചിരിക്കുന്ന മുഖങ്ങളോടെ തിയറ്റര്‍ വിടുന്ന പ്രേക്ഷകസമൂഹം തന്നെയാണ് മലര്‍വാടിക്കൂട്ടം വിജയമാണ് എന്നു വിലയിരുത്തുന്നത്.

തുടക്കവും ഇടവേളയും സസ്പെന്‍സുകളും കഥയോടും ശൈലിയോടും നീതിപുലര്‍ത്തുന്നതായി. പുതുമുഖങ്ങളുടെ പ്രകടനവും വിനീതും ഷാന്‍ റഹ്മാനും ചേര്‍ന്നൊരുക്കിയ ഗാനങ്ങളുടെ വ്യത്യസ്തതയും രസം പകരുന്നുണ്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന മനശേരി ഗ്രാമത്തിലെ അ‍ഞ്ച് സുഹൃത്തുക്കളുടെ കൂട്ടായ്മയായ ക്ലബിനെ ചുറ്റിപ്പറ്റിയാണ് കഥ. 2008ല്‍ ഇറങ്ങിയ ഹിന്ദി ചിത്രം റോക്ക് ഓണുമായി ചെറിയൊരു സാദൃശ്യം അനുഭവപ്പെടുന്നുണ്ടെന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും കഥ വ്യത്യസ്തമാണ്. തിയറ്റര്‍ ഉടമകളും വിതരണക്കാരും ആദ്യദിനം സിനിമ കണ്ട ചലച്ചിത്രപ്രവര്‍ത്തകരും എല്ലാം സിനിമയെപ്പറ്റി നല്ല അഭിപ്രായമാണ് പറയുന്നത്.

<object width="640" height="385"><param name="movie" value="http://www.youtube.com/v/_1jQANEIg6E&hl=en_US&fs=1?rel=0"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/_1jQANEIg6E&hl=en_US&fs=1?rel=0" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="640" height="385"></embed></object>

എബിവിപി ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിന്‍റെ കൂടി പശ്ചാത്തലത്തിലാവണം ആദ്യദിവസം കേരളത്തിലങ്ങോളമിങ്ങോളം തിയറ്ററുകളില്‍ നിറഞ്ഞിരുന്നത് വിദ്യാര്‍ഥികളായിരുന്നു. കൗമാരക്കാരെ കൂട്ടത്തോടെ തിയറ്ററിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞ ഒരു മലയാള ചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല എന്നത് മറന്നുകൂടാ. ചിത്രത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചെറുപ്പക്കാരാണ് എന്നത് പ്രേക്ഷകന് അനുഭവിച്ചറിയാന്‍ കഴിയും. നെടുമുടി വേണു, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് (പേടിക്കേണ്ട, കുഴപ്പമില്ല), തുടങ്ങിയവരും ഒരു സസ്പെന്‍സ് ഗസ്റ്റ് അപ്പിയറന്‍സും സിനിമയിലുണ്ട്.

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപ് നിര്‍മിച്ച ചിത്രം ദിലീപിന്‍റെ തന്നെ മഞ്ജുനാഥ ആണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്. പി.സുകുമാറിന്‍റേതാണ് ക്യാമറ. തിരക്കഥയ്‍ക്കും സംവിധാനത്തിനും പുറമേ ഗാനരചനയും ഒന്നിലേറെ ഗാനങ്ങളുടെ ആലാപനവും വിനീത് ശ്രീനിവാസന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.വിവേകപൂര്‍വമുള്ള മാര്‍ക്കറ്റിങ്ങും ചിത്രത്തെ സഹായിച്ചിട്ടുണ്ട്. കണ്ടിരിക്കേണ്ട സിനിമ, കണ്ടിരിക്കാവുന്ന സിനിമ എന്നിങ്ങനെയുള്ള റേറ്റിങ് കാത്തിരിക്കുന്നവര്‍ക്ക് ചിത്രം കാണണോ വേണ്ടയോ എന്നിനിയും സംശയം ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ ഒന്നേ പറയാനുള്ളൂ- ധൈര്യമായി കാണാം !

പുതിയ വീഞ്ഞ് വളരെ പഴയ കുപ്പിയില്‍
മാസറ്റര്‍പീസുകള്‍ മാത്രമെഴുതുന്ന അദ്ഭുതപ്രതിഭ ശ്രീനിവാസന്‍‍ കഥ മോഷ്ടിച്ചു എന്ന പരാതി റിലീസിനു മുമ്പ് തന്നെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്ത ഒരു നാള്‍ വരും തിയറ്ററുകളിലെത്തി. കഥയെഴുതിയത് ശ്രീനിവാസനാണെങ്കിലും അല്ലെങ്കിലും തിരക്കഥ ശ്രീനിവാസന്‍ ആണെന്നുറപ്പാണ്. പറഞ്ഞു പഴകിയ നമ്പരുകളും ബോറടിച്ചുമരിക്കാറായ കോമഡികളും അനിതരസാധാരണമായ ഇഴച്ചിലും; കാലഹരണപ്പെട്ട ഒരു തിരക്കഥാകൃത്തിന്‍റെ കയ്യൊപ്പു ചാര്‍ത്തിയ സിനിമയുടെ വിധിയറിയാന്‍ അധികം കാക്കേണ്ടതില്ല. മോഹന്‍ലാല്‍ ഫാന്‍സ് ഉള്‍പ്പെടെയുള്ള സ്ഥിരം തിയറ്റര്‍ പ്രേക്ഷകര്‍ കൂവിയും കോട്ടുവായിട്ടും നേരം കൊല്ലുമ്പോള്‍ സീരിയലുകളുടെ ഇഴച്ചില്‍ ശീലമായ കുടുംബപ്രേക്ഷകര്‍ ചിത്രം ആസ്വദിക്കുന്നുണ്ട്.

കഥ തുടരുന്നു, മമ്മി ആന്‍ഡ് മി തുടങ്ങിയ കുടുംബചിത്രങ്ങള്‍ വലിയൊരു തരംഗമുണ്ടാക്കാതെ പോയ കേരളത്തില്‍ ഈ ചിത്രത്തിന്‍റെ ഭാവിയും അത്ര ശോഭനമായിരിക്കുമെന്നു കരുതാന്‍ വയ്യ. 2010ലെ കഥയും 1980ലെ തിരക്കഥയുമാണ് ഈ സിനിമയുടെ ഏറ്റവും സവിശേഷമായ ഘടകം. എന്തുകൊണ്ട് ശ്രീനിവാസന്‍ ഇപ്പോഴും എണ്‍പതുകളില്‍ തന്നെ നില്‍ക്കുന്നു ? പുതുതലമുറക്കാരനായ മകനോട് ഒരു മല്‍സരം വേണ്ടെന്നു വച്ചിട്ടാണോ അതോ സ്വയം കാലഹരണപ്പെട്ടതാണോ ? എന്തായാലും എന്നെപ്പോലെയൊരു സാധാരണക്കാരനു സഹിക്കാവുന്ന അവസ്ഥയിലുള്ളതല്ല സിനിമ. മോഹന്‍ലാലിനു വലിയ പ്രകടനത്തിനോ വിസ്മയത്തിനോ ഒന്നും ചിത്രത്തില്‍ അവസരമില്ല.

കട്ടപ്പനയില്‍ നിന്നു വിറ്റുപെറുക്കി നഗരപരിധിയിലെക്കി വീടുവയ്‍ക്കാനാഗ്രഹിക്കുന്ന സാധാരണക്കാരനായ സുകുമാരനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അസിസ്റ്റന്‍റ് ടൗണ്‍ പ്ലാനിങ് ഓഫിസറായ ഗോപീകൃഷ്ണനായി ശ്രീനിവാസനും വേഷമിടുന്നു. കൈക്കൂലിക്കാരനായ ഗോപീകൃഷ്ണനെ വീടു വയ്ക്കാനായി സുകുമാരന്‍ സമീപിക്കുമ്പോള്‍, മകള്‍ക്ക് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ ശരിയാക്കുന്നതിനു വേണ്ടി അഴിമതിയും അലമ്പുകളുമായി ജീവിക്കുന്ന ഗോപീകൃഷ്ണന്‍ പഴയ ഒരു ഉടക്ക് മനസ്സില്‍ വച്ച് സുകുമാരനെ ഉപദ്രവിക്കുന്നു. വെള്ളാനകളുടെ നാട്, വരവേല്‍പ് തുടങ്ങിയ ചില സിനിമകള്‍ നമ്മുടെ മനസ്സിലേക്കു വരുമെങ്കിലും ആ സിനിമകള്‍ തന്നെയാണ് ഭേദം എന്നു നമ്മള്‍ തിരിച്ചറിയും.

പഴയ മോഹന്‍ലാലിനെ തിരികെ കൊണ്ടുവരുന്നു എന്ന ബ്രാന്‍ഡിങ് പൊളിയുകയാണ്. പഴയ മോഹന്‍ലാലും ശ്രീനിവാസനും പഴയ സിനിമകളിലേയുള്ളൂ എന്ന് കുറഞ്ഞത് കുറഞ്ഞത് മോഹന്‍ലാലും ശ്രീനിവാസനും എങ്കിലും മനസ്സിലാക്കണം. പഴയ ലാല്‍-ശ്രീനിയെ മിസ്സ് ചെയ്യുന്ന പ്രേക്ഷകര്‍ക്ക് കേടു തീര്‍ക്കാന്‍ നാടോടിക്കാറ്റ് (അതിന്‍റെ കഥ സിദ്ദിഖ്-ലാലിന്‍റെ പക്കല്‍ നിന്നും ശ്രീനിവാസന്‍ മോഷ്ടിച്ചതാണ് എന്ന വിവാദം അവസാനിച്ചിട്ടില്ല) പോലെയുള്ള സിനിമകള്‍ സിഡികളായി ഉണ്ട്. ഉദയനാണ് താരം (ബൗഫിഞ്ചര്‍ എന്ന ഹോളിവുഡ് പടത്തിന്‍റെ മോഷണമാണെന്നു പറയുന്നു), കഥ പറയുമ്പോള്‍ (അതിന്‍റെ കഥ തന്‍റേതാണെന്നു പറഞ്ഞ് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പരാതി നല്‍കിയിരുന്നു) തുടങ്ങിയ അദ്ഭുതകരമായ സിനിമകളോടെ ശ്രീനിവാസന്‍റെ തുലിക ഏറെക്കുറെ വരണ്ടു കഴിഞ്ഞു എന്നും ചിലര്‍ പറയുന്നു.

മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ടിന്‍റെ മാര്‍ക്കറ്റ് ഈ പടത്തിനു കിട്ടില്ല. ഹരിഹര്‍ നഗര്‍ കൂട്ടുകെട്ടിലെ മധ്യവയസ്കരായ ചെറുപ്പക്കാരെ തന്നെ നമ്മള്‍ സഹിച്ചത് പാടുപെട്ടാണ്. മേക്കപ്പിട്ടിട്ടുണ്ടെങ്കിലും ലാലേട്ടന് നല്ല പ്രായം തോന്നുന്നുണ്ട്. ശ്രീനിവാസന്‍ വാര്‍ധക്യത്തിലേക്കുള്ള സഞ്ചാരത്തിലാണ്. സുകുമാരനുമായി വഴക്കിട്ട് വിവാഹമോചനം കാത്ത് കേസുമായി കഴിയുന്ന ഭാര്യയായി സമീര റെഡ്ഡി അഭിനയിക്കുന്നു. സമീര റെഡ്ഡിയെക്കൊണ്ട് ചിത്രത്തിന് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല എന്നു പറയാം. ആ നടിയുടെ മുഖത്തു നിന്ന് ഭാവങ്ങള്‍ കണ്ടെത്തുക എന്നത് ഒരു ചലച്ചിത്ര വിദ്യാര്‍ഥിയെ സംബന്ധിച്ച് നല്ലൊരു ഗവേഷണവിഷയമായിരിക്കും. എങ്ങനെ നോക്കിയാലും ശരാശരിയോ ശരാശരിയില്‍ താഴെയോ ആണ് ചിത്രത്തിന്‍റെ റേറ്റിങ്. അന്യഭാഷാ സിനിമകളുടെ റിലീസിങ് മാത്രമല്ല, നിര്‍മാണവും കൂടി നിര്‍ത്തിവയ്‍പിച്ചില്ലെങ്കില്‍ മലയാള സിനിമ കട്ടപ്പൊകയാകുമെന്ന് ഏകദേശം ഉറപ്പിക്കാം.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രം ടി.കെ.രാജീവ്കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കഥ(?), തിരക്കഥ, സംഭാഷണം- ശ്രീനിവാസന്‍. 2.30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ രണ്ടു ഗാനങ്ങളാണുള്ളത്. സംഗീതം എം.ജി.ശ്രീകുമാര്‍. ഗാനങ്ങള്‍ മുരുകന്‍ കാട്ടാക്കട. ദേവയാനി,നെടുമുടി വേണു, സിദ്ദിഖ്, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, കുഞ്ചന്‍, കോട്ടയം നസീര്‍ തുടങ്ങിയവരും സിനിമയിലഭിനയിച്ചിട്ടുണ്ട്.

കൊച്ചു കള്ളന്‍ !
ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് മോഷ്ടിക്കാന്‍ ഒരു കെ.പി.അപ്പനുണ്ടായിരുന്നു, വിനീത് ശ്രീനിവാസന്‍റെ തലമുറയ്‍ക്ക് ആരുണ്ട് ? ചോദ്യം എന്‍റേതല്ല, കഥാകാരി കെ.ആര്‍.മീരയുടേതാണ്. മീരയുടെ അധികം പഴക്കമില്ലാത്ത ഈ ലേഖനത്തില്‍ ഉന്നയിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയണമെങ്കില്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങണം.

ഇതിപ്പോള്‍ പറയാന്‍ എന്താണ് കാരണം എന്നു ചോദിച്ചാല്‍ ശ്രീനിവാസന് (വെറുതെ ആ തലമുറയെ മുഴുവന്‍ പറഞ്ഞു നാറ്റിക്കുന്നില്ല) മോഷ്ടിക്കാന്‍ കെ.പി.അപ്പന്‍ മാത്രമല്ല ഉള്ളത് എന്നതാണ്. കെ.പി. അപ്പനെ പറ്റി പറഞ്ഞുപോയ നിലയ്ക്ക് സംഭവം എന്താണെന്ന് മീരയുടെ ലേഖനത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ വിശദീകരിക്കാം.

ശ്രീനിവാസന്‍ എഴുതിയ കഥ പറയുമ്പോള്‍ എന്ന ഹിറ്റ് സിനിമയുടെ വളരെ ഹൃദയസ്പര്‍ശിയായ ക്ലൈമാക്സില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന അശോക്‍രാജ് നാട്ടിന്‍പുറത്തെ സ്‌കൂളില്‍ അതിഥിയായി പ്രസംഗപീഠത്തില്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ ഡയലോഗ് ഇങ്ങനെ:

“കലാസൃഷ്ടികള്‍ക്കു സമൂഹത്തില്‍ അത്രയധികം സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയില്‍ കുഞ്ഞു മരിച്ചപ്പോള്‍, പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞിനെ ശാസിച്ചതോര്‍ത്തു തേങ്ങിയ അമ്മയുടെ വേദന മലയാളികളുടെ ഹൃദയത്തെ ആഴത്തില്‍ അസ്വസ്ഥമാക്കുകയുണ്ടായി. എന്നാല്‍ ആ കാവ്യം വായിച്ച് അസ്വസ്ഥരായവര്‍ പിന്നീട് കുഞ്ഞുങ്ങളെ തല്ലാതിരുന്നില്ല. പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ പിന്നെയും ധാരാളമായി തല്ലുമേടിച്ചിട്ടുണ്ട്…”

എന്‍.ബി.എസ്.പ്രസിദ്ധീകരിച്ച കെ.പി.അപ്പന്‍റെ തിരസ്കാരം എന്ന പുസ്തകത്തിലെ ‘എഴുത്തുകാരന്റെ നിലപാട് ‘ എന്ന ലേഖനത്തില്‍ ഇങ്ങനെ വായിക്കാം:

“ഒരു കലാസൃഷ്ടി നമ്മുടെ അനുഭൂതികളെ സമ്പന്നമാക്കുകയും സൗന്ദര്യബോധത്തെ വികസിപ്പിക്കുകയും ചെയ്യുന്നു എന്നതില്‍ കവിഞ്ഞ് അതൊരിക്കലും ജീവിതത്തെ നേരിട്ടു സ്വാധീനിക്കാറില്ല. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കാവ്യം ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുഞ്ഞു മരിച്ചു കഴിഞ്ഞപ്പോള്‍ പൂങ്കുല നുള്ളിയതിന്റെ പേരില്‍ കുഞ്ഞിനെ ശാസിച്ചതോര്‍മിച്ച് തേങ്ങിയ അമ്മയുടെ വേദന മലയാളികളുടെ ഹൃദയത്തെ ആഴത്തില്‍ അസ്വസ്ഥമാക്കുകയുണ്ടായല്ലോ. എന്നാല്‍ ആ കാവ്യം വായിച്ച് അസ്വസ്ഥരായവര്‍ പിന്നീട് കുഞ്ഞുങ്ങളെ തല്ലാതിരുന്നിട്ടില്ല. പൂങ്കുല നുള്ളിയ കുട്ടികള്‍ പിന്നീടും തല്ലു വാങ്ങിയിട്ടുണ്ടെന്നുള്ളതാണു നേര്..”

ഇപ്പോള്‍ ശ്രീനിവാസന്‍ ആരായി ? അപ്പന്‍ ആരായി ? മോഷണം മനസ്സിലാക്കിയ പലരും ശ്രീനിവാസന്‍റെ അപ്പനു വിളിച്ചു എന്നും കഥകളുണ്ട്. ”ഇതുവരെ അപ്പന്‍സാറിന്റെ പുസ്തകങ്ങളില്‍നിന്ന് അല്‍പാല്‍പമേ മോഷ്ടിച്ചിരുന്നുള്ളൂ. അതുകൊണ്ട് ആരും കണ്ടുപിടിച്ചില്ല. ഒരു പാരഗ്രാഫ് മൊത്തമായി മോഷ്ടിച്ചതാണു കുഴപ്പമായത്.”- എന്നായിരുന്നത്രേ ശ്രീനിവാസന്‍റെ മറുപടി. പണ്ടു കാലത്ത് ചില നമ്പൂതിരിമാര്‍ തങ്ങളുടെ അടിയാളന്‍മാരുടെ പെണ്ണുങ്ങളെ തങ്ങള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാമെന്നു വിശ്വസിച്ചിരുന്നതുപോലെ ജീനിയസ്സായ ശ്രീനിവാസന്‍ അത്ര ജീനിയസ്സല്ലാത്തവരുടെ എന്തും എങ്ങനെയും മോഷ്ടിക്കുന്നത് തന്‍റെ ജീനിയസ്സോരിറ്റിക്കു മാറ്റു കൂട്ടുമെന്നാണോ കരുതിയിട്ടുള്ളത് ?

ഏതു പെരുങ്കള്ളനായാലും ശരി സ്ഥിരമായി മോഷ്ടിച്ചു കൊണ്ടിരുന്നാല്‍ അവന്‍റെ കൃഷി അവസാനിപ്പിക്കുന്ന ഒരു നാള്‍ വരും എന്നാണ് പഴമക്കാര്‍ പറയുന്നത്.തകഴിയും എംടിയും കഴിഞ്ഞാല്‍ (അവര്‍ കഴിയുന്നില്ലല്ലോ) പിന്നെ മലയാള സിനിമയിലെ ഒരേയൊരു ജീനിയസ്സായ ശ്രീനിവാസന്‍ എന്തുകൊണ്ടാണ് കള്ളന്‍ എന്നു വിളിക്കപ്പെടുന്നത് എന്നൊരന്വേഷണം അനിവാര്യമാണ് എന്നു തോന്നുന്നു.

‘ഒരു നാള്‍ വരും’ എന്ന നാളെ ഇറങ്ങാനിരുന്ന സിനിമ തല്‍ക്കാലം റിലീസ് ചെയ്യേണ്ട എന്നു കോടതി വിധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സാധാരണ സിനിമകള്‍ ഇറങ്ങുമ്പോള്‍ സംഭവിക്കുന്ന ചുമ്മാ വിവാദങ്ങളിലൊന്നാണ് വിധിയുടെ പിന്നിലെന്നും കരുതാന്‍ ന്യായമില്ല. സിനിമ റിലീസ് ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് ഈ മാസം 31 വരെ വിലക്കിക്കൊണ്ടാണ് കോടതി വിധി. അതായത് അവധിക്കാലം കഴിഞ്ഞ് പ്രശ്നം പരിഹരിച്ചാല്‍ സിനിമ ഇറക്കാം. അതു കഴിഞ്ഞിറക്കിയിട്ട് കാര്യമില്ല എന്നതു വേറെ കാര്യം. സിനിമ റിലീസ് ചെയ്യുന്നത് എന്നെന്നേക്കുമായി തടയണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

വേനപ്പാറ കൂടത്തായ് സ്വദേശിയും മുക്കം ഡോണ്‍ബോസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകനുമായ കിഴക്കും വീട്ടില്‍ വിജയന്‍ നല്‍കിയ ഹര്‍ജിയിലാണ് കോഴിക്കോട് ജില്ലാ കോടതി ഈ സിനിമയുടെ പ്രദര്‍ശനം തടഞ്ഞത്.  സിനിമയുടെ രചയിതാവായ ശ്രീനിവാസന്‍, സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍, നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജു എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 31ന്‌ ശ്രീനിവാസനും രാജീവ്‌കുമാറും നിര്‍മാതാവായ മണിയന്‍പിള്ള രാജുവും നേരിട്ടു കോടതിയില്‍ ഹാജരാകണമെന്ന്‌ ജഡ്‌ജി ഉത്തരവിട്ടു.

തിരക്കഥാകൃത്തും നാടക രചയിതാവുമായ വിജയന്‍ മാഷ് പ്രശസ്ത സംവിധായകനായ ജയരാജിന്റെ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഈ കളിവീട്ടില്‍ നിന്ന് എന്നൊരു തിരക്കഥ എഴുതിയ വിജയന്‍ മാഷ് സംഗതി ജീനിയസ്സായ ശ്രീനിവാസനെ ഏല്‍പിച്ചു. 2009 ഫെബ്രുവരിയില്‍ കോഴിക്കോട് കടവു റിസോര്‍ട്ടില്‍ വച്ചു സന്തോഷ്, ആരിഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് തിരക്കഥ കൈമാറിയതത്രേ. ഉടന്‍ അഭിപ്രായം പറയാമെന്നു പറഞ്ഞു വാങ്ങിയ തിരക്കഥ ജീനിയസ്സ് വായിച്ചു നോക്കിയ ശേഷം കോമഡിയില്ല, സിനിമയാക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് തിരികെ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

സദാനന്ദന്‍ എന്ന ഒരു സാധാരണക്കാരന്‍ തന്റെ സ്വപ്നഗൃഹം നിര്‍മ്മിക്കാന്‍ നടത്തുന്ന ശ്രമവും അതിനുണ്ടാകുന്ന സാമ്പത്തിക വിഷമതകളും ഉദ്യോഗസ്ഥരുടെ അഴിമതിയും വിഷയമാക്കിയുള്ളതായിരുന്നു ഈ കഥ. കോര്‍പറേഷന്‍ പരിധിയില്‍ വീടു വയ്‍ക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരന്‍റെ പ്രതിസന്ധികളാണ് ഒരുനാള്‍ വരും എന്ന സിനിമയുടെ ഇതിവൃത്തം. തന്‍റെ കഥയാണ് നടന്‍ ശ്രീനിവാസന്‍ ചെറിയമാറ്റത്തോടെ ഒരു നല്ല നാള്‍ വരും എന്ന പേരില്‍ സിനിമയാക്കിയിരിക്കുന്നതെന്ന് സിനിമയിലുള്ള സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും സിനിമയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നിന്നു കിട്ടിയ വിവരങ്ങളും വ്യക്തമാക്കുന്നതിതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

താന്‍ വായിക്കാന്‍ കൊടുത്ത തിരക്കഥയുടെ കോപ്പിയെടുത്ത് ഈ സിനിമയ്ക്കായി ഉപയോഗിച്ചിരിക്കയാണെന്നും താന്‍ കബളിപ്പിക്കപ്പെട്ടിരിക്കയാണെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.തിരക്കഥ പുസ്തകമായി പ്രസിദ്ധീകരിച്ചതിന്റെ കോപ്പിയും ഹര്‍ജിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉദയനാണ് താരം എന്ന സിനിമയില്‍ തിരക്കഥ മോഷ്ടിക്കുന്ന ശ്രീനിവാസന്‍റെ കഥാപാത്രത്തെ ഞാനീ അവസരത്തില്, ഈ വേളയില് ഓര്‍ക്കുകയാണ്. തന്‍റെ തെറ്റുകുറ്റങ്ങള്‍ അദ്ദേഹം പ്രേക്ഷകലോകത്തോട് ഏറ്റു പറയുകയായിരുന്നോ ആ സിനിമയിലൂടെ എന്നു പോലും ഞാന്‍ വിസ്മയിക്കുകയാണ്.

കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ കെ.പി.അപ്പന്‍റെ പുസ്തകത്തില്‍ നിന്നും പാരഗ്രാഫ് തന്നെ അടിച്ചുമാറ്റി ഡയലോഗ് ഉണ്ടാക്കിയത് നമ്മള്‍ മുകളില്‍ പറഞ്ഞു. ആ സിനിമയുടെ കഥയും ഇതുപോലെ മോഷണമായിരുന്നു എന്നു പറഞ്ഞ് ഒരു പരാതിയുണ്ടായിരുന്നു. കവിയും കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ഇതുപോലെ വായിക്കാന്‍ കൊടുത്ത കഥയാണ് ശ്രീനിവാസന്‍ അടിച്ചുമാറ്റി സിനിമയാക്കിയതെന്നായിരുന്നു പരാതി. സത്യചന്ദ്രന് പിന്നീട് ശ്രീനിവാസന്‍ ഒന്നര ലക്ഷം രൂപ നല്‍കി കേസ് ഒതുക്കിത്തീര്‍ത്തു എന്നാണ് ചില സിനിമക്കാര്‍ പറയുന്നത്. ഈ കേസില്‍ വിജയന് കാശാണോ നീതിയാണോ പ്രധാനം എന്നതിനെ ആശ്രയിച്ച് വിധിയും നിര്‍ണായകമായിരിക്കും.

ശ്രീനിവാസന്‍റെ എക്കാലത്തെയും ഹിറ്റായ സിനിമയായ നാടോടിക്കാറ്റിന്‍റെ കഥയെ സംബന്ധിച്ചും വിവാദങ്ങളുണ്ട്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് ആദ്യം എഴുതിയ തിരക്കഥയായിരുന്നത്രേ നാടോടിക്കാറ്റ്. ഡയലോഗ് ഉള്‍പ്പെടെ ഫുള്‍ സ്ക്രിപ്റ്റ് അന്ന് നല്‍കിയ പയ്യന്‍മാര്‍ക്കിട്ട് പണി കൊടുത്ത് അത് സത്യന്‍ അന്തിക്കാടു ശ്രീനിവാസനും കൂടി മോഷ്ടിക്കുകയായിരുന്നെന്നാണ് ആരോപണങ്ങള്‍.തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന മട്ടില്‍ അടുത്ത കാലത്ത് സിദ്ദിഖ് പറഞ്ഞിരുന്നു. ആ തിരക്കഥ ഫുള്ളായിട്ടും താനും ശ്രീനിവാസനും കൂടി ആലോചിച്ചുണ്ടാക്കിയതാണെന്ന് പറഞ്ഞ സത്യന്‍ കഥ സിദ്ദിഖ്-ലാല്‍ എന്നു വെറുതെ വച്ചതാണ് തെറ്റായിപ്പോയത് എന്നു പോലും പറഞ്ഞു. സത്യന്‍ സാറിന്‍റെ അടുത്ത സിനിമയില്‍ കഥ ബെര്‍ളി തോമസ് എന്നു വെറുതെ വച്ചിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുകയാണ്.

സത്യചന്ദ്രന്‍ പൊയില്‍ക്കാവിനും മേല്‍പ്പടിയാന്‍ വിജയനും സാക്ഷാല്‍ സിദ്ദിഖിനും തെറ്റുപറ്റിയതാവട്ടെ എന്നും ഭയങ്കര ജീനിയസ്സായ ശ്രീനിവാസന്‍ ഈ കേസില്‍ നിന്നും നാണമോ നാണക്കേടോ കൂടാതെ ഒരു ചിരിയുമായി ഊരിപ്പോരട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്കത്രയ്‍ക്ക് ബഹുമാനമുള്ള പ്രതിഭയാണ് ശ്രീനിവാസന്‍. നല്ലൊരു ശതമാനം മലയാളികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത സാംസ്കാരിക സാധനമാണ് ശ്രീനി. എന്തൊക്കെ പറഞ്ഞാലും അങ്ങേര് കൂടാതെ നമുക്കൊന്നും ശരിയാവില്ല. എങ്കിലും തോറ്റുകൂടാത്ത സത്യം പെരുങ്കള്ളന്‍മാരുടെ നീതിക്കു വേണ്ടി ബലികഴിക്കപ്പെടാതിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

ബോംബുകഥ
അങ്ങനെ കാര്യങ്ങള്‍ അതിന്‍റെ ശരിയായ ദിശയിലെത്തി. സിനിമാസംഘടനകള്‍ കലാപരമായ ഔന്നധ്യത്തിന്‍റെ നെറുകയില്‍ നിന്നുള്ള ബൗദ്ധികസംവാദം തുടരുകയാണെന്നു കരുതി മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ വായിച്ചു രസിച്ചവര്‍ക്കു തെറ്റി. എന്നാ ഒക്കെ പറഞ്ഞാലും സിനിമാക്കാരല്ലേ എന്നു കരുതി അതിനത്ര ഗൗരവം കൊടുക്കാത്തവര്‍ക്കും തെറ്റി.മറ്റേതു രംഗത്തുമുള്ള ചെറ്റകളെപ്പോലെ തന്നെ സിനാമരംഗത്തുള്ള ചെറ്റകളും കറ തീര്‍ന്ന ചെറ്റകള്‍ തന്നെയാണ്. അല്ലെങ്കിലും ചെറ്റകള്‍ക്കിടയില്‍ സൂപ്പര്‍ സ്റ്റാര്‍ ചെറ്റ, വില്ലന്‍ ചെറ്റ, സംവിധായകന്‍ ചെറ്റ എന്നൊന്നുമില്ല. ഓള്‍ ആര്‍ മാത്തമാറ്റിക്സ്.

സിനിമാ സെറ്റുകളില്‍ ഇത്രകാലം നടമാടിയിരുന്ന പലവക നാറിത്തരങ്ങള്‍ക്കും സാമൂഹികവിരുദ്ധ-പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പുറമേ പുതിയൊരു ഐറ്റം കൂടി ലോഞ്ച് ചെയ്തിരിക്കുന്നു- ബോംബ് സ്ഫോടനം ! പീരുമേട്ടില്‍ ഷൂട്ടിങ് നടക്കുന്ന ആത്മകഥ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ആരാണ്ട് ബോംബ് വച്ച് പൊട്ടിച്ചിരിക്കുന്നത്.ആരായിരിക്കും അത് ചെയ്തത് ? തിലകനോ, സുകുമാര്‍ അഴീക്കോടോ ?

ബോംബ് സ്ഫോടനത്തിനു പിന്നില്‍ ആരാണ് എന്ന കാര്യത്തില്‍ അഭിനവസിനിമയുടെ പിതാവ് ബി.ഉണ്ണികൃഷ്ണന്‍ സൂചന നല്‍കിക്കഴിഞ്ഞു. സ്ഫോടനത്തിനു പിന്നില്‍ മാക്ടയ്‍ക്കു പങ്കില്ലേ എന്നു സംശയിക്കണം എന്നാണ് ഉണ്ണികൃഷ്ണന്‍ ബി പറഞ്ഞിരിക്കുന്നത്. ഉണ്ണീഷ്ണന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.മാക്ടയെങ്കില്‍ മാക്ട ! ഇനിയിപ്പോള്‍ മാവോയിസ്റ്റുകളോ ലഷ്കര്‍ ഇ ത്വയ്ബക്കാരോ അവകാശവാദം ഉന്നയിക്കാന്‍ വന്നാല്‍ സിനിമാസംഘനകളെല്ലാം കൂടി അവരുടെ പരിപ്പെടുക്കും.

സെറ്റിലെ സ്ഫോടനത്തിലേക്കു മാക്ടയെ വലിച്ചിഴയ്‍ക്കുന്നതിനു പിന്നില്‍ ഫെഫ്കയുടെ കുബുദ്ധിയാണെന്ന് വിനയനും പറഞ്ഞിട്ടുണ്ട്. കുബുദ്ധി വിനയനു മാത്രം അവകാശപ്പെട്ടതല്ല എന്നദ്ദേഹത്തിനു തോന്നിക്കാണും. മലയാള സിനിമയില്‍ പ്രേക്ഷകരുടെ ശാപം മാത്രമായിരുന്നു ഇതുവരെയുള്ള പ്രശ്നമെങ്കില്‍ ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍പ്പോലും ദുരിതമാണ്. ശിക്കാറിന്‍റെ ഷൂട്ടിങ്ങിനെത്തിയ നടന്‍ ശ്രീനാഥ് ലൊക്കേഷനില്‍ തന്നെ ആത്മഹത്യ ചെയ്തു. ശ്രീനാഥിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ ആത്മകഥയുടെ ലൊക്കേഷനില്‍ ബോംബ് സ്ഫോടനം. അടുത്ത പടി മിസൈല്‍ ആക്രമണം ആകാനും മതി. സിനിമക്കാരാകുമ്പോള്‍ അവന്‍മാരുടെ കയ്യില്‍ ഇതെല്ലാം കാണും. നവാഗതനായ പ്രേംലാല്‍ എഴുതി സംവിധാനം ചെയ്യുന്ന ആത്മകഥ എന്ന സിനിമയില്‍ ശ്രീനിവാസനും ഷര്‍ബാനി മുഖര്‍ജിയുമാണ് താരങ്ങള്‍. സ്ഫോടനത്തിനു പിന്നില്‍ ആരാണെന്നു തെളിയാതെ കൂടുതലൊന്നും പറയാന്‍ പറ്റില്ല. ഇനിയിപ്പോള്‍ ശ്രീനിവാസന്‍റെ ശത്രുക്കളാരെങ്കിലുമാണോ എന്നും സംശയിക്കാവുന്നതാണ്. പല സിനിമകളിലൂടെയും ശ്രീനിവാസന്‍ അമേരിക്ക, ചൈന, ഇറാക്ക്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളെ കളിയാക്കിയിട്ടുണ്ട്, ഇപ്പോഴത്തെ കാലമാണ് ഒന്നും പറയാന്‍ പറ്റില്ല. പൊട്ടിയത് ഫോറിന്‍ ബോംബല്ല, നാടന്‍ ബോംബാണ് എങ്കിലും ഫോറിന്‍ ഇടപെടലുകള്‍ തള്ളിക്കളയാന്‍ പറ്റില്ല.

സിനിമ വേറൊരു രാജ്യമാണ്. അവിടെ അവരുടെ നിയമമാണ്. അവര്‍ അങ്ങനെ പലതും ചെയ്തെന്നിരിക്കും. ഇന്ത്യന്‍ പീനല്‍ കോഡുമായി ബന്ധിപ്പിച്ച് അവിടുത്തെ പ്രശ്നങ്ങളെപ്പറ്റി അഭിപ്രായം പറയുന്നതും വിധി പറയാന്‍ തുനിയുന്നതുമൊക്കെ വലിയ വിഡ്ഡിത്തമായിരിക്കും. അമ്മ, ഫെഫ്ക, ഫിലിം ചേബര്‍ എന്നിവ ചേരുന്നതാണ് അവിടുത്തെ ഗവണ്‍മെന്‍റ് അതൊന്നുമറിയാതെ കണ്ട പോലീസും കുലീസുമൊക്കെ ചെന്നുകയറി ഫാന്‍സിന്‍റെ തല്ലുകൊള്ളാതിരുന്നാല്‍ കൊള്ളാം.

സ്ഫോടനത്തില്‍ ലൊക്കേഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നു എന്നാണ് വിവരം. മാക്ട തൊഴിലാളികള്‍ തൊഴില്‍ നിഷേധത്തിന്‍റെ പേരില്‍ കഴിഞ്ഞയാഴ്ച ലൊക്കേഷനിലേക്കു സമരം നടത്തിയെന്നോ സിനിമയുടെ നിര്‍മാതാവിനെ ആരൊക്കെയോ ചേര്‍ന്ന് ഇടിച്ചെന്നോ ഒക്കെ പറയുന്നുണ്ട്.എന്തായാലും സിനിമയിലെ തീവ്രവാദികളെ എത്രയും വേഗം പൊക്കി അകത്താക്കാനുള്ള ആവേശം പൊലീസ് കാണിക്കുമാറാകട്ടെ എന്നു പ്രത്യാശിക്കാം.

അവന്‍മാര്‍ ബോംബ് ഉണ്ടാക്കിത്തുടങ്ങിയ നിലയ്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പൊട്ടിക്കും. നാളെ തിയറ്ററുകളില്‍ നിന്ന് കുതറ പ്രേക്ഷകരെ അകറ്റാന്‍ അവിടെയും പൊട്ടിച്ചുകൂടായ്കയില്ല. അല്ലെങ്കില്‍ തിയറ്ററിലേക്ക് ഒരു സിനിമ തീവ്രവാദി ഇരച്ചുകയറി പ്രേക്ഷകരെ നിരത്തി വെടിവച്ചാല്‍ എന്തു ചെയ്യും ? ചത്തുപണ്ടാരമടങ്ങുക എന്നല്ലാതെ ഒന്നും ചെയ്യാനില്ല. അതുകൊണ്ട് ഇനി മുതല്‍ സിനിമ സിഡി ആയി വരുന്നത് വരെ വെയിറ്റ് ചെയ്യാന്‍ തന്നെ ‍ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പോ ബോംബ് സിഡി കവറിന്‍റകത്തോ മറ്റോ…ഈശ്വരാ. !!

സിനിമാക്കാലന്‍മാര്‍
കീഴ്ജാതിക്കാരന്റെ കൂടെ ജോലി ചെയ്തിട്ട് ഇല്ലത്തെ പട്ടിണി മാറ്റേണ്ട കാര്യമില്ല എന്നു തീരുമാനിച്ച് മുണ്ടുമുറുക്കിയുടുത്ത് പട്ടിണികിടക്കാന്‍ ആഹ്വാനം ചെയ്യുന്ന ദുരഭിമാനിയായ നമ്പൂരിയെപ്പോലെയാണ് മലയാള സിനിമയില്‍ ചിലര്‍. മുടിഞ്ഞ് മുടിഞ്ഞ് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുമ്പോഴും എല്ലാം കാല്‍ക്കീഴിലാണെന്ന ഭാവത്തില്‍ ജനങ്ങള്‍ സ്നേഹിക്കുന്ന കലാകാരന്മാരെ വിലക്കാന്‍ ഉളുപ്പില്ലാത്ത ചില സംഘടനാപ്രവര്‍ത്തകരും ജനം കൈവിട്ട താരങ്ങളും ചേര്‍ന്ന് ഇന്നല്ലെങ്കില്‍ നാളെ മോളിവുഡിന്റെ അന്ത്യം കുറിക്കും.

ഒരു സിനിമ പോലും ഹിറ്റാക്കാന്‍ ശേഷിയില്ലാത്ത സര്‍ഗബോധമില്ലാത്ത കഴുതകളും സിനിമയ്ക്കു വേണ്ടി ഒന്നും ചെയ്യാനാവാത്ത ചില കുബുദ്ധികളുമാണ് ഇവിടെ സിനിമ ഭരിക്കുന്നത് എന്ന് ആരോ പറഞ്ഞത് സത്യമാണ്. എന്നിട്ടും കുഴപ്പമെല്ലാം പ്രേക്ഷകരുടെയാണെന്നു പറയാനുള്ള തൊലിക്കട്ടിക്ക് പ്രണാമം. മലയാളം സിനിമ വ്യവസായത്തിലെ ഏതെങ്കിലും ഒരു സംഘടനയുടെയോ ഏതാനും വ്യക്തികളുടെയോ മാത്രം കുഴപ്പമല്ല ഇത്. സൂപ്പര്‍ സ്റ്റാറുകളുടെ ഉദയത്തിനു ശേഷം ഇവിടെ സംജാതമായ ഒരു ചലച്ചിത്ര സംസ്കാരം വ്യവസായത്തിന്റെ തന്നെ കുഴിതോണ്ടുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.

കുഴപ്പം ആരുടെയാണെന്നു ചോദിച്ചാല്‍ തിളക്കം കൂടുതല്‍ താരങ്ങള്‍ക്കായതുകൊണ്ട് അവര്‍ക്കു നേരേ ആദ്യം വിരല്‍ ചൂണ്ടാം എന്നു മാത്രം. കുഴപ്പം എല്ലാവരുടേതുമാണ്. അടുത്തയാഴ്ച മുതല്‍ കേരളത്തില്‍ സിനിമാ നിര്‍മാണം നിര്‍ത്തി വയ്ക്കാന്‍ പോകുന്നു- പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ മാത്രം. നാണമില്ലേ ഇവര്‍ക്ക് ? പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് വര്‍ഷം 10 കഴിഞ്ഞു. കുറെ നിര്‍മാതാക്കളുടെ കുടുംബം കുട്ടിച്ചോറായി, സംഘടനകള്‍ പൊളിച്ചും വാര്‍ത്തും കുറെ പാവം തൊഴിലാളികള്‍ക്കു പണിയില്ലാതായി. എന്നിട്ടും താരമൂല്യം എന്ന ഊതിപ്പെരുപ്പിച്ച കള്ളക്കഥയുടെ പേരില്‍ നിര്‍മാതാക്കളുടെ ചോര കുടിച്ച് വീര്‍ത്ത അട്ടകളായി താരങ്ങള്‍ ചീര്‍ത്തു ചീര്‍ത്തു വരുന്നു. എത്ര സിനിമ പൊളിഞ്ഞാലും ഇവറ്റകള്‍ക്കു വരുമാനം കുറയില്ല.

താരങ്ങളുടെ കാരവാന്‍ ഭ്രാന്തിനെപ്പറ്റി കഴിഞ്ഞ ദിവസം നിര്‍മാതാവ് സുരേഷ്കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കളയേണ്ടതില്ല. സുരേഷ്കുമാര്‍ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സിനിമകൊണ്ട് പ്രയോജനം മൂന്നു കൂട്ടര്‍ക്കാണ്: അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, തിയറ്റര്‍ ഉടമകള്‍. ചെലവു കൂടിയാലും പടം പൊട്ടിയാലും കൈ പൊള്ളുന്നതു നിര്‍മാതാവിനു മാത്രം. സിനിമയുടെ കഥ തീരുമാനിക്കുന്നതു താരങ്ങളാണ്. അനുസരിക്കാന്‍ നിര്‍മാതാവും സംവിധായകനും ബാധ്യസ്ഥര്‍. കഥ തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം നിര്‍മാതാവിനുണ്ടെങ്കില്‍ സിനിമ വിജയിപ്പിക്കാമെന്നും ഉറപ്പുണ്ട്. പക്ഷേ പലപ്പോഴും ആ സ്വാതന്ത്യ്രം നിര്‍മാതാവിനില്ല.തന്റെ രണ്ടു പടത്തിന്റെ കഥ തീരുമാനിച്ചതില്‍ തനിക്കു യാതൊരു പങ്കുമില്ല. രണ്ടിലും കൂടി നഷ്ടം 2.75 കോടി രൂപ. എന്നാല്‍, ഒടുവിലിറങ്ങിയ നീലത്താമര എന്ന ചിത്രത്തിന്റെ കഥ താനാണു തീരുമാനിച്ചത്. പുതുമുഖങ്ങളെ വച്ച് പടം ചെയ്തു. ചെലവ് കൈപ്പിടിയിലൊതുങ്ങി. പടം ലാഭത്തിലുമായി.

ഇതുകൂടി കേള്‍ക്കണം: ഇതുവരെ മലയാളത്തില്‍ 3312 സിനിമകളുണ്ടായി. ആകെ രക്ഷപ്പെട്ടത് 27 നിര്‍മാതാക്കള്‍ മാത്രം. നിര്‍മാതാക്കള്‍ കുത്തുപാളയെടുക്കുമ്പോള്‍ തിയറ്റര്‍ ഉടമകള്‍ കാശുണ്ടാക്കുന്നു. നഷ്ടത്തില്‍ ഇതുവരെ ഒരു തിയറ്ററും നഗരങ്ങളില്‍ പൂട്ടിയിട്ടില്ലത്രേ. ഇത് സത്യത്തില്‍ ഒരു നിര്‍മാതാവിന്റെ വേര്‍ഷന്‍ മാത്രമാണ്. പക്ഷെ, ഇതില്‍ സത്യവുമുണ്ട്. സിനിമയില്‍ പണം മുടക്കാന്‍ തയ്യാറുള്ളവന്‍ എടുക്കേണ്ടതായ ഒരു റിസ്ക് ഉണ്ട്. ആ റിസ്ക് ഒഴിവാക്കുന്നതിനുള്ള തന്ത്രങ്ങളാണ് നിര്‍മാതാക്കള്‍ക്കാവശ്യം. മിനിമം ഗ്യാരണ്ടിയുള്ള വേറെ വല്ല ബിസിനസിനും ഇവനൊക്കെ പൊയ്ക്കൂടേ എന്ന ചോദ്യത്തിനു മുന്നില്‍ നിര്‍മാതാവിന്റെ വാദങ്ങള്‍ അവസാനിക്കും. സിനിമയില്‍ തന്നെ പണം മുടക്കണം എന്നു നിര്‍ബബന്ധമുള്ളവര്‍ അതിന്റെ റിസ്കും ഏറ്റെടുത്തേ മതിയാവൂ.

താരങ്ങളും താരസംഘടനയും ശക്തമായതോ മറ്റേതെങ്കിലും സംഘടന ദുര്‍ബലമായതോ ഒന്നുമല്ല മലയാള സിനിമയിലെ പ്രശ്നം. നല്ല സിനിമകള്‍ ഉണ്ടാകാത്തതോ നല്ല സിനിമകള്‍ പ്രേക്ഷകര്‍ കാണാന്‍ തയ്യാറാകാത്തതോ ഒക്കെയാണ് കാരണം എന്നുള്ള വാദങ്ങളൊക്കെ ആപേക്ഷികമാണ്. പുറത്തിറങ്ങുന്ന സിനിമകള്‍ പ്രേക്ഷകര്‍ കാണുന്നില്ല എന്നതാാണ് പ്രതിസന്ധിക്കു കാരണം. അതിന്റെ കാരണം എന്തൊക്കെയാണെന്ന് ഒരന്വേഷണം നടത്താന്‍ ആര്‍ക്കും ധൈര്യവുമില്ല. അതിനു തയ്യാറാവാതെ എത്ര വട്ടമേശസമ്മേളനങ്ങള്‍ നടത്തിയാലും ഫലമുണ്ടാവില്ല.

തിലകന്‍ എന്ന നടനെ അമ്മയില്‍ നിന്നു പുറത്താക്കി എന്തോ നേടിയെന്ന് കുറെ വിഡ്ഢികള്‍ വിചാരിക്കുന്നു. അമ്മ എന്ന സംഘടനയ്ക്ക് ആണ് കുഴപ്പം എന്നു പലരും വിചാരിച്ചു. പഴയൊരു കരാറിന്റെ പേരില്‍ ഇപ്പോള്‍ വാളെടുത്തുറഞ്ഞു തുള്ളുന്നത് ഫിലിം ചേബറാണ്.  ചലച്ചിത്രപ്രവര്‍ത്തകര്‍ ടെലിവിഷനുമായി സഹകരിക്കരുത് എന്ന കരാര്‍ പൊടിതട്ടിയെടുത്തത് സിനിമയുടെ രക്ഷയ്ക്കു വേണ്ടിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. സിനിമ നഷ്ടത്തിലായിട്ട് വര്‍ഷങ്ങള്‍ അനേകമായി. സിനിമക്കാര്‍ ടിവി ഷോകളിലൂടെ കഞ്ഞികുടിച്ചു പോകുന്നത് സഹിക്കാത്തത് ആര്‍ക്കാണ് ? ഈ വ്യവസായം തകര്‍ക്കാനുള്ള ഗുഢശ്രമമായാണ് ഇതിനെ കാണേണ്ടത്. വീണ്ടും ഒരു സിനിമാ വിവാദം എന്നതിനപ്പുറം ഈ നീക്കം എതിര്‍ക്കപ്പെടേണ്ടതുണ്ട്.

നിരോധനം വന്നാല്‍ താന്‍ സിനിമയില്‍ പാടേണ്ട എന്നു തീരുമാനിക്കുമെന്നാണ് എം.ജി.ശ്രീകുമാറിന്റെ പ്രതികരണം. മലയാളത്തില്‍ കഴിഞ്ഞവര്‍ഷം എഴുപതു സിനിമ പുറത്തിറങ്ങിയതില്‍ നാലെണ്ണത്തില്‍ മാത്രമാണു താന്‍ പാടിയിട്ടുള്ളതെന്നും ആകെ ലഭിച്ച വരുമാനം 25000 രൂപയാണെന്നും ശ്രീകുമാര്‍ വെളിപ്പെടുത്തുമ്പോള്‍ മറ്റ് ഗായകര്‍ എത്ര ഗതികെട്ട അവസ്ഥയിലാണ് എന്ന ഭീകരമായ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ടിവിയില്‍ തല കാണിക്കരുത് എന്നു നിയമം കൊണ്ടു വരുമ്പോള്‍ ജീവിക്കാനുള്ള വക സിനിമയില്‍ നിന്നു കിട്ടുന്നുണ്ട് എന്നുറപ്പാക്കാനുള്ള ബാധ്യത കൂടി ആ നിയമം കൊണ്ടുവരുന്നവര്‍ക്കുണ്ട് എന്ന സാമാന്യതത്വം പറഞ്ഞതിന് ശ്രീകുമാറിനെ വിലക്കാനുള്ള ആലോചനയിലാണ് ഫിലിം ചേംബര്‍ എന്നാണ് സൂചനകള്‍.

സിനിമാക്കാര്‍ ടിവിയില്‍ തല കാണിക്കരുത് എന്നത് ഇന്നോ ഇന്നലെയോ ഉണ്ടായ നിയമമല്ല. ഇത് സംബന്ധിച്ച് വിചിത്രമായ 21 കരറുകളടങ്ങിയ ധാരണ 2002ലാണ് ഫിലിം ചേബര്‍ അമ്മയ്ക്കു മുന്നില്‍ വയ്ക്കുന്നത്. ടിവിയില്‍ മുഖം കാണിക്കുന്നതും സ്വകാര്യചാനലുകളും മറ്റും നടത്തുന്ന താരനിശകളിലും അവാര്‍ഡ് ഷോകളിലും പങ്കെടുക്കരുത് തുടങ്ങി സാമാന്യബുദ്ധിയുള്ള ആരെയും ഞെട്ടിച്ചുകളയുന്ന 21 കരാറുകള്‍. അന്ന് ഈ കരാറിനെതിരെ നിമ്മ അമ്മയെ പറ്റിച്ച് ആദ്യം പോയി അതില്‍ ഒപ്പിട്ടയാളാണ് തിലകന്‍. അതു വേറെ കാര്യം. അന്ന്, അമ്മയുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് തിലകനും ലാലു അലക്സും പരസ്യമായി രംഗത്തെത്തി. നേതൃത്വത്തെ വിമര്‍ശിക്കാതെ തന്നെ ചേംബറിന്റെ കരാറില്‍ പൃഥ്വിരാജ് ഒപ്പിട്ടതോടെ അമ്മയില്‍ പിളര്‍പ്പുണ്ടാകുമെന്ന് പലരും കരുതി. എന്നാല്‍, അധികം വൈകാതെ തന്നെ അമ്മയുടെ വിലക്ക് ലംഘിച്ച് ഫിലിം ചേംബറിന്റെ കരാറില്‍ ഒപ്പിട്ട പൃഥ്വിരാജ്, ലാലു അലക്സ്, സുരേഷ്കൃഷ്ണ, ഭീമന്‍ രഘു, ക്യാപ്റ്റന്‍ രാജു, മീരാജാസ്മിന്‍,കവിയൂര്‍ രേണുക എന്നിവര്‍ അമ്മ പൊതുയോഗത്തില്‍ ഖേദപ്രകടനം നടത്തി. അമ്മയ്ക്കെതിരേ ശക്തമായ ആരോപണങ്ങളുന്നയിച്ച നടന്‍ തിലകന്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞപ്പോള്‍ നടന്‍ ബാബുരാജ് ഖേദപ്രകടനത്തിനില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ബാബുരാജിനെ അമ്മയില്‍ നിന്ന് പുറത്താക്കി. തിലകന്‍ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് ഇപ്പോള്‍ പിടികിട്ടിയല്ലോ. അന്ന് നടന്‍ തിലകന്‍ എന്തുകൊണ്ട് ഖേദപ്രകടനം നടത്തിയിട്ടില്ല എന്ന ചോദ്യത്തിന് എല്ലാവരും ആദരിക്കുന്ന തിലകനെപ്പോലുള്ള ഒരു സീനിയര്‍ നടനോട് ഖേദപ്രകടനം നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടാന്‍ കഴിയില്ലെന്നായിരുന്നു അമ്മ ഭാരവാഹികളുടെ ഉത്തരം.

എന്നാല്‍ നിര്‍മാതാക്കളഉമായി കരാര്‍ ഒപ്പിട്ടതോടെ കുടുങ്ങിയത് താരങ്ങളാണ്. മമ്മൂട്ടി ഉള്‍പ്പെടെ വിവിധ ടിവി ഷോകളില്‍ പങ്കെടുത്ത താരങ്ങള്‍ക്കെല്ലാം നിര്‍മാതാക്കളുടെ സംഘടന കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സൂര്യടിവിയല്‍ മെലഡി എന്ന പരിപാടിയുടെ ഒരു എപ്പിസോഡില്‍ പങ്കെടുത്തതിനാണ് മമ്മൂട്ടിക്ക് നോട്ടീസ് നല്‍കിയത്. കൈരളിയിലെ വലിയ ലോകവും ചെറിയ ശ്രീനിയും എന്ന പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടതിന് ശ്രീനിവാസനും സ്റ്റേജ് ഷോയില്‍ പങ്കെടുത്തതിന് ജഗദീഷിനും ഒക്കെ പണികിട്ടി. എന്നാല്‍, ഈ കരാര്‍ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കിയത് 2004ലാണ്. ഏഷ്യാനെറ്റിന്റെ താരനിശയില്‍ അമ്മയുടെ നേതൃത്വത്തില്‍ നടീനടന്‍മാര്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. താരനിശയ്ക്കുശേഷം ചേംബര്‍ മുന്നോട്ടുവച്ച 21 കരാര്‍ വ്യവസ്ഥകളെച്ചൊല്ലി താരങ്ങളില്‍ നിന്നു വീണ്ടും രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നതോടെ പ്രതിസന്ധി നീളുകയായിരുന്നു. അമ്മയെ അംഗീകരിക്കില്ലെന്ന നിലപാടുമായി ചേംബര്‍ രംഗത്തുവന്നതോടെ മന്ത്രിമാര്‍ വരെ ഉള്‍പ്പെട്ട മധ്യസ്ഥ ചര്‍ച്ചകള്‍ വിഫലമായി. സ്തംഭനാവസ്ഥയില്‍ രണ്ടു കൂട്ടര്‍ക്കും കൈപൊള്ളുമെന്ന അവസ്ഥ വന്നപ്പോഴാണ് നേരിട്ടു ചര്‍ച്ച നടത്തി സംഘടനകള്‍ പ്രശ്നം പരിഹരിച്ചത്.

അന്ന് മൂന്നുമാസത്തോളം മലയാളസിനിമ സ്തംഭിച്ചു നിന്ന ആ കരാറുകള്‍ പിന്നീട് 2006 അവസാനം  ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതിന് താരങ്ങള്‍ക്കെതിരെ തുടങ്ങിവച്ച അച്ചടക്ക നടപടി നിര്‍ത്തിവയ്ക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളുമായി കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍മ്മാതാക്കള്‍ തീരുമാനം അറിയിച്ചത്. സ്റ്റേജ് ഷോ നടത്തുന്നതിന് നിര്‍മ്മാതാക്കള്‍ സഹകരണം നല്‍കാമെന്ന് സമ്മതിച്ചതോടെ അന്ന് കെട്ടടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോള്‍ വീണ്ടും ഫിലിം ചേബറിന്റെ കരാര്‍ പുതുക്കലിലൂടെ ഉയിര്‍ത്തെണീക്കുന്നത്. ടിവിയില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നു താരങ്ങളെ വിലക്കാനുള്ള സംഘടനാനീക്കം കിരാതമാണെന്ന് കമലഹാസന്‍ വരെ പറഞ്ഞു കഴിഞ്ഞു. അന്യഭാഷാചിത്രങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞേ കേരളത്തില്‍ റിലീസ് ചെയ്യാവൂ എന്ന നിയമം ജനാധിപത്യസമൂഹത്തിന് ചേര്‍ന്നതല്ല എന്നാണ് കമലഹാസന്‍ പറഞ്ഞിരിക്കുന്നത്. അണ്ടിയേതാണ് മാങ്ങയേതാണ് എന്നു തിരിച്ചറിഞ്ഞുകൂടാത്ത ഈ സംഘടനക്കാര്‍ കമലഹാസനെ വിലക്കാതിരുന്നാല്‍ ഭാഗ്യം.

2002ല്‍ താര സംഘടയായ അമ്മയും ഫിലിം ചേംബറും തമ്മില്‍ ഒപ്പിട്ട കരാറുകള്‍ ലംഘിക്കപ്പെട്ടു വെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബര്‍ നടപടിക്കൊരുങ്ങുന്നത്. കരാറനുസരിച്ച് നായികാ നായക പ്രാധാന്യമുളള നടീനടന്‍മാര്‍ ടി.വി സീരിയലുകള്‍, റഗുലര്‍ ഷോകള്‍, അവാര്‍ഡ് ദാന പരിപാടികള്‍ തുടങ്ങിയവയില്‍ നിന്നും വിട്ടു നില്‍ ക്കേണ്ടതാണ്. തുടക്കത്തില്‍ കരാര്‍ പാലിക്കപ്പെട്ടുവെന്നും പിന്നീട് ഇവ ലംഘിക്ക പ്പെട്ടുവെന്നും ഫിലിം ചേംബര്‍ വിലയിരുത്തി. മേയ് ഒന്നിനുശേഷം 2003ലെ കരാര്‍ കര്‍ശനമായി പാലിക്കാനാണ് ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇൌ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ അവതാരകരായെ ത്തുന്ന താരങ്ങള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കില്ലത്രേ. മുകേഷ്, ജഗദീഷ്, ലാലുഅലക്സ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ താരങ്ങള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. സംഗീത സംബന്ധിയായ മിക്ക റിയാലിറ്റി ഷോകളുടെയും വിധികര്‍ത്താക്കള്‍ മലയാളത്തിലെ പ്രശസ്ത ഗായകരാണ്. കെ.എസ്.ചിത്ര, സുജാത, ജി.വേണുഗോപാല്‍, എം.ജി.ശ്രീ കുമാര്‍, സംഗീതസംവിധായകരായ എം.ജയ ചന്ദ്രന്‍, ദീപക് ദേവ്, ശരത് തുടങ്ങിയവരൊക്കെ ചാനലുകളിലെ വിധിക കര്‍ത്താക്കളായി പ്രവര്‍ത്തിക്കുന്നവരാണ്.

പ്രതിസന്ധിയുണ്ടാക്കുന്നവര്‍ തന്നെ പ്രതിസന്ധി പരിഹരിക്കേണ്ടതെങ്ങനെ എന്നു വട്ടം കൂടിയിരുന്ന് ചര്‍ച്ച ചെയ്താല്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല എ്ന സത്യം ഇവര്‍ക്കു മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. ഇനിയിപ്പോള്‍ സിനിമ നിര്‍ത്തിവച്ച് ഓരോരുത്തരും അവരവരുടെ താല്‍പര്യങ്ങളും സംഘടനയുടെ താല്‍പര്യങ്ങളും പാര, മറുപാര തുടങ്ങിയവയും മനസ്സില്‍ വച്ച് അവസാനിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ വ്യവസായത്തിന്റെ അവശേഷിക്കുന്ന നാളുകള്‍ കൂടി സംഭവബഹുലമാക്കുക തന്നെ ചെയ്യം. സമരവും വിലക്കും കഴിഞ്ഞ് പിന്നെ നെഞ്ചുവിരിച്ച് തിരിച്ചു വരുമ്പോള്‍ ഇവിടെ സിനിമയുണ്ടാവുമോ എന്നു മാത്രം ആര്‍ക്കും ഉറപ്പില്ല.

ഇവിടം സ്വര്‍ഗമാണ് (റിവ്യൂ)
തിരക്കഥാ വിദ്യാര്‍ഥികള്‍ തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട തിരക്കഥകളിലൊന്നാണ് ഇവിടം സ്വര്‍ഗമാണ്. മോഹന്‍ലാലിന്റെ ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രം. ഒരു നല്ല സിനിമ, നന്മയുള്ള സിനിമ. അനേകം സിനിമകളിലെ ഘടകങ്ങള്‍ കൂട്ടിയിണക്കി പുതിയതൊന്നു നിര്‍മിക്കുന്ന തിരക്കഥാബോധത്തിന് അപവാദമാണ് ഈ ചിത്രം. റിയല്‍ എസ്റ്റേറ്റ് മാഫിയയോട് ഒരു കര്‍ഷകന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ. മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് കനപ്പെട്ട കഥാപാത്രമല്ല ഇത്. എങ്കിലും നേര്‍ത്ത നര്‍മത്തില്‍ ചാലിച്ച ലാലിന്റേതുമാത്രമായ ചില പ്രകടനങ്ങള്‍ ചിത്രത്തിനു മാറ്റു കൂട്ടുന്നു. മിഥുനത്തിലെയും വെള്ളാനകളുടെ നാട്ടിലെയും കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്ന്. സിനിമയും ആത്യന്തികമായി അതേ നിലവാരത്തില്‍ വരുന്നതു തന്നെ. ക്ളാസ്മേറ്റ്സ്, സൈക്കിള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയിംസ് ആല്‍ബര്‍ട്ട് എഴുതി ഉദയനാണ് താരത്തിനും നോട്ട്ബുക്കിനും ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയ്ക്ക് വ്യത്യസ്തമായ സിനിമ എന്ന ലേബലാവും കൂടുതല്‍ യോജിച്ചത്.

കൊമേഴ്സ്യല്‍ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള പരിശ്രമങ്ങളൊന്നും ബോധപൂര്‍വം നടത്തിയിട്ടില്ല. സത്യസന്ധമായ ഒരു സിനിമ നീതിപൂര്‍വം സൃഷ്ടിച്ചിരിക്കുന്നു. അതിഭാവുകത്വമില്ലാത്ത ഷോട്ടുകള്‍. സിനിമയില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ഹീറോയുടെ സാന്നിധ്യമില്ല. ജൈവകൃഷിയിലും പശുവളര്‍ത്തലിലും തന്റെ ജീവിതം കണ്ടെത്തുന്ന മാത്യൂസ് എന്ന സാധാരണക്കാരനായ കര്‍ഷകനായി ലാല്‍ മനോഹരമായ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം ലാലു അലക്സിന്റേതാണ്. ഇന്റര്‍വെല്ലിനോടടുത്ത് മാത്രം സ്ക്രീനില്‍ വരുന്ന ആലുവാ ചാണ്ടി എന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായി ലാലു അലക്സിന്റെ മികച്ച വില്ലന്‍വേഷങ്ങളിലൊന്നാണ് ചിത്രത്തിലേത്.

മികച്ച സിനിമ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു എന്നതിനപ്പുറം റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ സിനിമയില്‍ എവിടെയും ഫീല്‍ ചെയ്യില്ല. വിശാലമായ ക്യാന്‍വാസില്‍ കഥ പറയുന്നില്ല എന്നതു തന്നെയാവണം കാരണം. ചിത്രത്തില്‍ ഗനങ്ങള്‍ ഒന്നുമില്ല. കോമഡിക്കുവേണ്ടിയുള്ള സീനുകളോ സംഭാഷണങ്ങളോ ഇല്ല. അനൂപ് ചന്ദ്രന്‍ അവതരിപ്പിക്കുന്ന മാത്യൂസിന്റെ പശു ഫാമിലെ ജോലിക്കാരന്‍ മാത്രമാണ് ഇടക്കിടെ ചില വിറ്റുകള്‍ പൊട്ടിക്കുന്നത്. മഴ സിനിമയില്‍ ശക്തമായ സാന്നിധ്യമാണ്. കര്‍ഷകനും മഴയുമായുള്ള ബന്ധം സിനിമയില്‍ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. മഴ ഒരു കഥാപാത്രമായി വന്ന സിനിമകള്‍ അടുത്ത കാലത്തൊന്നും നമുക്കുണ്ടായിട്ടില്ല. മഴയുടെ ദൃശ്യവല്‍ക്കരണവും ഡിടിഎസ് ശബ്ദസവിധാനവും പ്രേക്ഷകരെക്കൂടി നനയ്ക്കുന്നുണ്ട് ചില സീനുകളില്‍.

സാധാരണ സിനിമകളില്‍ ക്ളൈമാക്സിനോടടുക്കുമ്പോള്‍ പിരിമുറുക്കം വര്‍ധിക്കുമ്പോള്‍ ഈ ചിത്രത്തില്‍ നേരേ തിരിച്ചാണ്. തിരക്കഥാകൃത്തിന്റെ കഠിനാധ്വാനത്തിന്റെ മികവ് ഈ സീനുകളില്‍ വ്യക്തമാവും. തിയറ്റര്‍ ബുദ്ധിയില്‍ നോക്കുമ്പോള്‍ ചിത്രത്തിന്റെ ആദ്യപാതിയെക്കാള്‍ മികച്ചു നില്‍ക്കുന്നത് രണ്ടാം പാതി തന്നെയാണ്. ആദ്യഭാഗത്ത് നായകനെ അവതരിപ്പിക്കുന്നതുള്‍പ്പെടെയുള്ള സീനുകളിലെ ഇഴച്ചില്‍ പ്രേക്ഷകനെ ബോറടിപ്പിച്ചേക്കും. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പ്രവര്‍ത്തനശൈലി ആഴത്തില്‍ പഠിച്ച് അവതരിപ്പിച്ചിരിക്കുന്നു. ചെറിയൊരു ട്രിമ്മിങ് നടത്തിയാല്‍ സിനിമ രണ്ടര മണിക്കൂറില്‍ കുറച്ചു കൂടി ആകര്‍ഷകമായി അവതരിപ്പിക്കാം.

കോടനാട് എന്ന ഗ്രമത്തില്‍ മാത്യൂസ് എന്ന ജൈവകര്‍ഷകന്റെ പുഴയോരത്തുള്ള നാലേക്കര്‍ ഫാമിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. മാത്യൂസിന്റെ അപ്പച്ചന്‍ ജെറെമിയാസിന്റെ (തിലകന്‍) പേരിലുളളതാണ് ഫാം. പത്താം ക്ളാസ് കഴിഞ്ഞപ്പോള്‍ പഠനം നിര്‍ത്തി കൃഷിയിലേക്കു തിരിഞ്ഞ മാത്യൂസ് കോടനാട്ടിലെങ്ങും വിഷം കലരാത്ത പച്ചക്കറികളും പാലും ന്യായവിലയ്ക്ക് എത്തിക്കുന്നു. മാത്യൂസിന്റെ ഫാമിനെ ചുറ്റിപ്പറ്റിയാണ് ഗ്രാമത്തിന്റെ തുടിപ്പ്. മാത്യൂസിന്റെ അയല്‍ക്കാരനായ ആലുവാ ചാണ്ടിക്ക് മാത്യൂസിന്റെ ഫാമില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ ഉദിക്കുന്നതോടെ ഫാം വില്‍ക്കാന്‍ സമ്മര്‍ദ്ദമേറുന്നു. എന്നാല്‍, തന്റെ ജീവനായ ഫാം വില്‍ക്കാന്‍ മാത്യൂസ് ഒരുക്കമല്ല. മാത്യൂസിന്റെ ഫാം കൂടി ലഭിച്ചാല്‍ കോടനാട്ടില്‍ വലിയ ടൌണ്‍ഷിപ് കൂടി വരുമെന്ന ആലുവാചാണ്ടിയുടെ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്യൂസിന്റെ അഭ്യുദയകാംക്ഷിയായ വികാരിയച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫാം വില്‍ക്കാന്‍ തയ്യാറാവാത്ത മാത്യൂസിന് എതിരാവുന്നു. തുടര്‍ന്നങ്ങോട്ട് മാത്യൂസിന് തന്റെ ഫാം സംരക്ഷിക്കാന്‍ ഒരു ഒറ്റയാള്‍ പോരാട്ടം നയിക്കേണ്ടി വരുന്നു. പോരാട്ടത്തിന്റെ അവസാനം അനിവാര്യമായ പരാജയത്തിലെത്തിച്ചേരുന്ന മാത്യൂസ് പുതിയൊരു ഗെയിം കണ്ടെത്തുന്നു. മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്ന ഈ കൌശലമാണ് സിനിമയുടെ രണ്ടാം പാതിയിലെ ത്രസിപ്പിക്കുന്ന പുതുമ.

കോഴിക്കോട് സ്വദേശിയായ യുവകര്‍ഷകന്‍ ഡാനിഷ് മജീദിന്റെ കഥയാവണം ഈ സിനിമയുടെ പ്രചോദനം. ഡാനിഷ് മജീദിന് സമൂഹത്തില്‍ നിന്നും പഞ്ചായത്ത് അധികൃതരില്‍ നിന്നും നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ ഏറെക്കുറെ സിനിമയിലും അതേപടി അവതരിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് അടച്ചുപൂട്ടിയ ഡാനിഷിന്റെ ഫാം തുറക്കാന്‍ ഇടപെട്ടത് മാധ്യമങ്ങളാണ്. മാത്യൂസിന്റെ ഫാമും പശുസംരക്ഷണവും ഡാനിഷിന്റെ ഫാമിലേതു തന്നെ. ഡാനിഷിന്റെ കഥ മാധ്യമങ്ങളില്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ ഡാനിഷിനെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് ലാല്‍ ഡാനിഷിന്റെ ഫാം സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവത്രേ.

സ്ഥിരം ഫോര്‍മുലകള്‍ക്കോ സങ്കല്‍പങ്ങള്‍ക്കോ അതീതമായ സിനിമയുടെ വിധി പ്രേക്ഷകരുടെ കയ്യിലാണ്. 100 ദിവസം ഓടാന്‍ യോ•്യതയുള്ള സിനിമ. കുടുംബബന്ധങ്ങളുടെ എന്നതിനെക്കാള്‍ കര്‍ഷകന് അവന്റെ കൃഷിഭൂമിയോടുള്ള ബന്ധമാണ് കൂടുതല്‍ ആഴത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്യൂസിന് അപ്പച്ചനോടുള്ള ബന്ധവും പ്രേക്ഷകരെ ആകര്‍ഷിക്കും. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ഗാനങ്ങളുടെ അഭാവം പ്രകടമാണ്. മാത്യൂസിനെ അവിവാഹിതനായി അവതരിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സിനിമ അവസാനിക്കുന്നിടത്തോളം മാത്യൂസിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വരുന്നില്ല. ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിവര്‍ ചിത്രത്തിലുണ്ടെങ്കിലും ചിത്രത്തില്‍ നായിക ഇല്ലെന്നു പറയാം. മാത്യൂസിന്റെ സുഹൃത്ത് സുധീര്‍ ആയി ശങ്കര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മാത്യൂസിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മയും വല്യമ്മയായി സുകുമാരിയും വേഷമിടുന്നു. ശ്രീനിവാസന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാദിഖ്, പ്രേം പ്രകാശ്, ശോഭ മോഹന്‍, ഇടവേള ബാബു, മണിയന്‍പിള്ള രാജു തുടങ്ങി വലിയൊരു താരനിരയെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും രണ്ടാംനിര നടന്മാരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. റോഷന്‍ ടച്ച് ഒന്നും ഇല്ലെങ്കിലും നല്ല സംവിധായകനാണ് താനെന്ന് റോഷന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

പാലേരി മാണിക്യം: മമ്മൂട്ടി വിസ്മയിപ്പിക്കുന്നു
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമ സത്യത്തില് എഴുത്തുകാരന്റേയും സംവിധായകന്റെയും സിനിമയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആദ്യ ഷോ കാണാന് തന്നെ തിയറ്ററിലെത്തിയത്. കോഴിക്കോട് കൈരളി തിയറ്ററില് തീരെ തിരക്കുണ്ടായിരുന്നില്ല. റിലീസിനോടനുബന്ധിച്ച് പബ്ളിസിറ്റി ഉണ്ടായിരുന്നില്ല എന്നുതാവണം കാരണം.

സിനിമ ആരംഭിക്കുന്നത് പാതിരാക്കൊലപാതകത്തിന്റെ പച്ചയായ അവതരണത്തോടെയാണ്. ക്ളോസപ്പ് ഷോട്ടുകളില് പിടഞ്ഞു മരിക്കുന്ന രണ്ടു ജീവനുകള്. പുഴയില് മുക്കിക്കൊല്ലുകയാണ് ഒരാളെ- ബ്രഹ്മദത്തന് നമ്പൂതിരി. കരുത്തനായ ഒരു പുരുഷന്റെ കീഴെ പിടഞ്ഞമരുകയാണ് വല്ലാതെ സുന്ദരിയായ ഒരു പെണ്കുട്ടി- പാലേരി മാണിക്യം ആവണം.

മരണം എല്ലാം നിശ്ചലമാക്കുന്നിടത്തു നിന്ന് നേരേ യുവാവായ ഹരിദാസന്റെ നേരിട്ടുള്ള കഥ പറച്ചിലിലേക്ക്. തന്റെ ജന്മനാടായ പാലേരിയിലെ മാണിക്യം എന്ന പെണ്കുട്ടിയുടെ കൊലപാതകത്തിന്റെ കഥ. ഹരിദാസ് ജനിച്ച രാത്രിയിലാണ് മാണിക്യത്തിന്റെ മരണം, ബ്രഹ്മദത്തന് നമ്പൂതിരിയുടേയും. ഇക്കാലമത്രയും തന്നെ വേട്ടയാടിയ ആ മരണങ്ങളുടെ ദുരൂഹതയിലേക്ക് അജ്ഞാതമായ കാരണങ്ങളാല് തന്നെ പിന്തുടരുന്ന മാണിക്യത്തിന്റെ നിലവിളിയുടെ രഹസ്യങ്ങളിലേക്ക് ഹരിദാസ് വരികയാണ്. ഭാര്യയുമായി അകന്നു കഴിയുന്ന ഹരിദാസ് ഒപ്പം കൊണ്ടുവരുന്നത് മറ്റൊരാളുടെ ഭാര്യയായ മയൂരിയെയാണ്. അവിഹിതബന്ധം എന്നതിനപ്പുറം സുഹൃത്തെന്ന നിലയിലും ക്രിമിനല് അനലിസ്റ്റ് എന്ന നിലയിലും മയൂരി, ഡിറ്റക്ടീവ് കൂടിയായ ഹരദാസിന്റെ ഉദ്യമങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.

പാലേരിയുടെ, മാണിക്യത്തിന്റെ, പാതിരാക്കൊലപാതകത്തെപ്പറ്റി താനിതുവരെ നടത്തിയ അന്വേഷണത്തിന്റെ കഥ ഹരിദാസിന്റെ വാക്കുകളില് പ്രേക്ഷകര്ക്കു മുന്നില് ചുരുളഴിയുന്നു. 1952 കാലഘട്ടം പുനസൃഷ്ടിക്കാനുളള സംവിധായകന്റെ ഉദ്യമങ്ങള് വിജയിച്ചിട്ടുണ്ട്. എന്നാല്, കഥാപാത്രങ്ങളുടെ ചിന്തയും തത്വശാസ്ത്രങ്ങളും പുതിയതാണ്. അക്കാലത്തെ വേഷവിധാനവും ഗതാഗതസംവിധാനവും പോലും ഒരുക്കി അന്പതുകളിലെ പാലേരിയെ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. കഥയുടെ കേന്ദ്രബിന്ദുവായ മാണിക്യം അത്ര സമൃദ്ധമായ ഒരു കഥാപാത്രമല്ല സിനിമയില്. തുരുന്ന ഹരിദാസിന്റെ അന്വേഷണം ചെന്നെത്തുന്നത് ഇരുളില് മാത്രം നില്ക്കുന്ന മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയിലാണ്. ഹാജിയുടെ ജാരസന്തതിയാണ് താനെന്ന വെളിപ്പെടുത്തലിനു പോലും ഹരിദാസ് തയ്യാറാവുമ്പോള് മുരിക്കുംകുന്നത്ത് തറവാടിന്റെ പശ്ചാത്തലത്തില് വെറുപ്പുകലര്ന്ന ഒരു നോട്ടവുമായി ഒറ്റത്തോര്ത്തുടുത്ത് സ്ക്രീനിലേക്കു വരികയാണ്, മമ്മൂട്ടിയുടെ എക്കാലവും ഓര്മിക്കപ്പെടുന്ന കഥാപാത്രം- മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി.

മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളോടൊപ്പം ഇനി മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കണ്ണില്ച്ചോരയില്ലാത്ത വില്ലനുമുണ്ടാവും. അത്രമേല് പാകം വന്ന ചേരുവകള് ഹാജിയെ സമ്പൂര്ണമാക്കുന്നു. മമ്മൂട്ടി എന്ന നടന് വ്യത്യസ്തമായ ഒരു പരീക്ഷണം വിജയകരമായി പൂര്ത്തിയാക്കുകയാണ് അഹമ്മദ് ഹാജിയിലൂടെ. സിനിമയില് മമ്മൂട്ടി മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും നായകനായ ഹരിദാസ് പോലും അഹമ്മദ് ഹാജിയുടെ പ്രഭാവത്തില് നിഷ്പ്രഭനാവുന്നു എന്നു പറയേണ്ടി വരും. ഹാജി അത്രമേല് പ്രേക്ഷകരുടെയുള്ളിലേക്ക് പ്രവേശിക്കുകയാണ്. സിനിമ കഴിഞ്ഞാലും ശക്തമായി വേട്ടയാടുന്ന കഥാപാത്രമായി ഹാജി പിന്തുടരും. ജോര്ജിന്റെ മേക്കപ്പിനും 100 മാര്ക്ക്.

മാണിക്യത്തിന്റെ അമ്മായിമ്മയായ ചീരുവിനെ(ശ്വേത മേനോന്) ഹാജി വശംവദയാക്കുന്ന സീന് ശ്രദ്ധേയമാണ്. കുളി കഴിഞ്ഞു പോകുന്ന ചീരുവിന്റെ നഗ്നമായ പുറം നോക്കി- ഉള്ള ചീത്തുപ്പേര് കൂട്ടാനായിട്ട് പെണ്ണുങ്ങളിങ്ങനെ ഇറങ്ങി നടന്നാല് എന്താ ചെയ്ക ? – എന്ന് ആത്മഗതം നടത്തുന്ന ഹാജി പിറ്റേന്ന് കശുമാവിന്തോപ്പില് വച്ച് കാല്വിരല്കൊണ്ട് ചീരുവിന്റെ പൊക്കിള്ച്ചുഴിയിലുഴിഞ്ഞ് അവളുടെ മടിക്കുത്തഴിക്കുന്നു. പിന്നെയും മുകളിലേക്കു കയറുന്ന ഹാജിയുടെ വലംകാല് സമൃദ്ധമായ മാറിടങ്ങളെ ഒതുക്കി നിര്ത്തിയിരിക്കുന്ന ചീരുവിന്റെ റവുക്കയുമഴിക്കുമ്പോള് വേട്ടക്കാരന്റെ ഹരം നിറയുന്ന അയാളുടെ കണ്ണുകള് പ്രേക്ഷകനെ വല്ലാതെ വെറുപ്പിക്കും. പാലേരിയിലെ സുന്ദരിമാരെയെല്ലാം ഭോഗിക്കുന്ന എതിര്ക്കുന്നവരെ നിസ്സാരമായി ചവുട്ടിക്കൊല്ലുന്ന പാലേരിയുടെ ഉടയോനായ ഹാജി തന്നില് നിന്നു കുതറിരക്ഷപെട്ട മാണിക്യത്തെ കീഴ്പെടുത്തുന്നതിനു പാലേരിയിലെ മുഴുവന് ആളുകളെയും നാടുകടത്തുകയാണ്. അതിനു വേണ്ടി, പണം ചെലവിട്ട് അയാള് കുറ്റ്യാടിയില് നാടകം കളിപ്പിക്കുന്നു. മാണിക്യം ഒഴികെ പാലേരി മുഴുവന് നാടകത്തിനു പോയ ആ രാത്രിയിലാണ് കൊലപാതകങ്ങള് അരങ്ങേറുന്നത്. ദുരൂഹത വര്ധിപ്പിച്ച് അതേ രാത്രിയില് നാടുവിട്ടുപോവുകയാണ് ചന്തമ്മന് പൂജാരി. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്കു മുന്നില് പ്രേക്ഷകരെ വട്ടം കറക്കുകയാണ് സിനിമ.

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലുമായി സിനിമ എത്രത്തോളം നീതി പുലര്ത്തുന്നു എന്നൊരന്വേഷണത്തിനു പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. സിനിമ തിയറ്ററില് വിജയമാകുമോ അല്ലയോ എന്നതും പ്രവചിക്കാനാവില്ല. പക്ഷെ, പാലേരി മാണിക്യം ഒരു നല്ല സിനിമയാണ്. കച്ചവട സിനിമയുടെ നിറക്കൂട്ടുകളോടു നീതിപുലര്ത്തുന്നില്ലെങ്കിലും മൂലകൃതിയുടെ ആറ്ജ്ജവം കൊണ്ടും മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ പ്രകടനം കൊണ്ടും സിനിമ എന്നും നിലനില്ക്കും. സിനിമയുടെ വിധി എന്തായാലും ഖസാക്കിന്റെ ഇതിഹാസത്തിനു ശേഷം മലയാള സാഹിത്യത്തിലെ ഏറ്റവും ശക്തമായ നോവല് എന്നു വിശേഷിപ്പിക്കപ്പെടുന്ന ടി.പി.രാജിവന്റെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലിന്റെ ആയിരം കോപ്പികള് കൂടിയെങ്കിലും വിറ്റുപോകാന് സിനിമ ഒരു പ്രചോദനമാകും എന്നതില് സംശയമില്ല.

കലാഭവനു 40
ഐഎസ്ഐ മാര്‍ക്കുള്ള ചിരിയുടെ അംഗീകൃത വിതരണക്കാരായിരുന്നു ഇവര്‍. കള്ളച്ചിരിയുള്ള ഒരു പള്ളീലച്ചനും തല തതെറിച്ച കുറെ പയ്യന്‍മാരും. മിമിക്സ് പരേഡ് എന്ന ചിരിയുടെ മാലപ്പടക്കം ഓര്‍മകളില്‍ എപ്പോഴും കൊരുത്തിട്ടിരിക്കുന്നത് ഈ പേരിന്റെ കരുത്തിലാണ്- കൊച്ചിന്‍ കലാഭവന്‍. മിമിക്രിക്കാരനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ജോലിയായിരുന്നു കലാഭവന്‍ ട്രൂപ്പിലെ അംഗത്വം. ചിരിയുടെ തുടക്കം എന്നും കലാഭവനില്‍ നിന്നായിരുന്നു. ആബേലച്ചനുള്ളിടത്തോളം കേരളത്തില്‍ കലാഭവന്‍ ഒരു ശക്തിയായിരുന്നു, തരംഗമായിരുന്നു, ഉറച്ച ചില വിശ്വാസങ്ങളായിരുന്നു. അച്ചനും കുട്ടികളും രാജ്യാന്തരനിലവാരമുള്ള ഒരു ബ്രാന്‍ഡായി ലോകരാജ്യങ്ങളില്‍ ജൈത്രയാത്ര നടത്തുമ്പോഴും കൊച്ചിന്‍ കലാഭവന്‍ ആഗോളമിമിക്രിക്കാര്‍ക്ക് അസൂയയോടെ മാത്രം നോക്കിക്കാണാന്‍ കഴിയുന്ന ഒരു സ്ഥാപനമായിരുന്നു. പുതുതലമുറയ്ര്‍ക്ക് വ്യക്തമാകാന്‍ വേണ്ടി ലളിതമാക്കിയാല്‍, മിമിക്രിക്കമ്പനികള്‍ക്കിടയിലെ ഗൂഗിള്‍ ആയിരുന്നു കലാഭവന്‍.

ബോബനും മോളിയും പോലെ, ജഗതി ശ്രീകുമാര്‍ പോലെ മലയാളിച്ചിരിയുടെ സര്‍വകാലപര്യായങ്ങളില്‍ ഒന്നാണ് കൊച്ചിന്‍ കലാഭവനും. പേരിന്റെ ആദ്യം കലാഭവന്‍ എന്നുള്ളത് കേരളത്തിലെ ഏതൊരു കലാകാരനും പത്തരമാറ്റ് തെളിച്ചമുള്ള അംഗീകാരമായിരുന്നു. കാരണം പേരിനോടൊപ്പമുള്ള ആ കലാഭവന്‍ ഒരു ജനകീയകലാകാരന് ലഭിക്കാവുന്ന ഏറ്റവും വില കൂടിയ ഡിഗ്രി ആയിരുന്നു. മലയാളത്തിന്റെ ഇൌ കലാഭവന്‍ രൂപീകൃതമായിട്ട് ഇത് നാല്‍പതാം വര്‍ഷം.

കലാഭവന്‍ ക്രിസ്ത്യന്‍ ആര്‍ട്സ് ക്ളബ് കൊച്ചിന്‍ കലാഭവനായി മാറിയത് കൃത്യം 40 വര്‍ഷം മുമ്പ്. അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരാണ് 1969 ലെ സെപ്റ്റംബറില്‍ കലാഭവന് തിരിതെളിച്ചത്. 1969 സെപ്റ്റംബര്‍ മൂന്നിനാണ് ക്ളബിന്റെ പേര് കലാഭവന്‍ എന്നാക്കി മാറ്റിത്. ആരാധനാക്രമപരിഷ്കാരങ്ങള്‍ക്കായി അന്നത്തെ കൊച്ചി ബിഷപ്പ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാറേക്കാട്ടില്‍ വിളിച്ചുവരുത്തിയ സിഎംഐ സഭാംഗമായ ഫാ.ആബേല്‍ രൂപംകൊടുത്ത സ്ഥാപനമാണ് പിന്നീട് കലാകേരളത്തിന്റെ സാംസ്കാരികനക്ഷത്രമായി മാറിയത്.

സംഗീതരംഗത്തെ പ്രമുഖരായ കെ. കെ. ആന്റണി മാസ്റ്റര്‍, റഫി ജോസ്, എം. കെ. അര്‍ജുനന്‍, ദക്ഷിണാമൂര്‍ത്തി, എമില്‍ ഐസക്, റെക്സ് ഐസക് തുടങ്ങിയവരുള്‍പ്പെടെ കലാഭവന്റെ സംഗീതസംരംഭത്തില്‍ പങ്കാളികളായി. ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസ് ക്ളബ്ബിന്റെ ഡയറക്ടറായി ചേര്‍ന്നത് വലിയൊരു നാഴികക്കല്ലായി. എല്ലാ മതസ്ഥര്‍ക്കും കടന്നുവരാവുന്ന കലയുടെ തുറന്ന വേദിയായി ഒരു സ്ഥാപനം വേണം എന്ന നിര്‍ദ്ദേശം അദ്ദേഹമാണ് മുന്നോട്ടുവച്ചത്. സെന്റ് ആല്‍ബര്‍ട്സ് ഗ്രൌണ്ടില്‍ 1971 ജനുവരി 23 ന് കലാഭവന്‍ ചരിത്രമെഴുതി. കലാകേരളം ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത പുതുമകള്‍ നിറഞ്ഞ സംഗീതവിരുന്ന്.യേശുദാസും ജയചന്ദ്രനും ജാനകിയും ബി. വസന്തയുമുള്‍പ്പെടെ പ്രമുഖ ഗായകര്‍. അമ്പതോളം കലാകാരന്‍മാര്‍ ,അറുപതില്‍പ്പരം സംഗീതോപകരണങ്ങള്‍ കൊച്ചിന്‍ കലാഭവന്റെ ആദ്യ മഹാസംരഭമായിരുന്നു അത്.

എറണാകുളം ബ്രോഡ്ര്‍വേ കൊച്ചുമുറി ക്ളാസ് റൂമും ഒാഫിസുമാക്കി മാറ്റിയായിരുന്നു കലാഭവന്‍ അക്കാദമിയുടെ പ്രവര്‍ത്തനം. ഗിത്താര്‍, വയലിന്‍, തബല, ഹാര്‍മോണിയം എന്നിവയെല്ലാം കുറഞ്ഞനിരക്കില്‍ പഠിപ്പിച്ചുതുടങ്ങിയതോടെ വിദ്യാര്‍ഥികളുടെ പ്രവാഹമായി. പിന്നീട് എറണാകുളം നോര്‍ത്തിലുള്ള ഒാള്‍ കേരള കാത്തലിക് കോണ്‍ഗ്രസിന്റെ കെട്ടിടത്തിലേക്ക് മാറി. കലാഭവന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ തല്‍പരനായിരുന്ന കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ തുടര്‍ന്ന് നിസാര തുകയ്ക്ക് എറണാകുളം നോര്‍ത്തില്‍ 11 സെന്റ് സ്ഥലം നല്‍കി. ഇന്നു കാണുന്ന നാലു നിലയിലുള്ള കലാഭവന്‍ അക്കാദമി അങ്ങനെയാണ് അവിടേക്കു മാറ്റുന്നത്. വളര്‍ച്ച പെട്ടെന്നായിരുന്നു.

കലാഭവന്‍ ഗാനമേളയ്ര്‍ക്കിടയിലെ ഗ്യാപ് ഫില്ലറായി വളര്‍ന്നു വന്ന മിമിക്രിയെ ഏറ്റെടുത്ത് ഒരു മുഴുനീള സ്റ്റേജ് ഷോയാക്കി മാറ്റാനുള്ള ധൈര്യമാണ് കലാഭവന്റെ എക്കാലത്തെയും വലിയ സംഭാവന. അത് വന്യമായ ഒരു സ്വപ്നമായിരുന്നു. പക്ഷെ, ഒപ്പമുള്ള കലാകാരന്മാര്‍ പകര്‍ന്ന ധൈര്യത്തില്‍ ആബേലച്ചന്‍ ആ ചരിത്രസംഭവത്തിനു ചുക്കാന്‍ പിടിച്ചു. അതും ഒരു സെപ്റ്റംബറില്‍ ആയിരുന്നു. 1981 സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു കലാഭവന്‍ മിമിക്രി സംഘത്തിന്റെ ആദ്യപ്രകടനം. സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടിലെ  സിദ്ദീഖും ലാലും, സംവിധായകന്‍ കൂടിയായ അന്‍സാര്‍, ഇന്നും മിമിക്രി രംഗത്തു മുന്നണിക്കാരനായ കെ.എസ്. പ്രസാദ്, നടന്‍ കലാഭവന്‍ റഹ്മാന്‍, ഒപ്പം വര്‍ക്കിച്ചന്‍ പേട്ടയുംകലാഭവന്‍ മിമിക്രി വേദിയിലൂടെ മലയാള സിനിമയ്ക്കു സംഭാവന ചെയ്ത താരനിരയിലെ തുടക്കക്കാര്‍ ഇവരായിരുന്നു.

കലാഭവന്റെ ധനശേഖരണാര്‍ഥം ടിക്കറ്റ് വച്ചു നടത്തിയ ആ പരിപാടിയുടെ സ്പോണ്‍സര്‍ സുനൈന എന്ന ഷര്‍ട്ട് കമ്പനിയായിരുന്നു. പരിപാടി കഴിഞ്ഞതും ആറു കലാകാരന്‍മാര്‍ക്കും വേദിയില്‍ വച്ചു സുനൈന ഷര്‍ട്ടുകള്‍ സമ്മാനിച്ചു. ഷര്‍ട്ടുകള്‍ നല്‍കിയത് അന്നു മലയാള സിനിമയില്‍ തുടക്കക്കാരനായിരുന്ന ഒരു നടനായിരുന്നു – മമ്മൂട്ടി. ഒപ്പമുണ്ടായിരുന്നത് ശ്രീനിവാസനും. അടുത്ത ദിവസം ടൌണ്‍ഹാളിലും നിറഞ്ഞ സദസിനു മുന്നില്‍ മിമിക്സ് പരേഡ് അവതരിപ്പിച്ചു. ഇതോടെ നാടിന്റെ നാനാഭാഗത്തു നിന്നു ബുക്കിങ്ങുകളായി. 1000 രൂപയായിരുന്നു ഒരു ഷോയ്ക്കു പ്രതിഫലം വാങ്ങിയിരുന്നത്. കലാകാരന്‍മാര്‍ക്കു പ്രതിഫലം 100 രൂപ വീതം.

മനോധര്‍മമനുസരിച്ചു നടത്തിയിരുന്ന മിമിക്രിയില്‍ ഒരു തിരക്കഥ രൂപപ്പെടുത്തിയതു സിദ്ദീഖ് ലാല്‍ ആയിരുന്നു. ഒന്നര മാസം നീണ്ട റിഹേഴ്സലിനു ശേഷമായിരുന്നു അരങ്ങേറ്റം.വര്‍ക്കിച്ചന്‍ പേട്ട ജോലി കിട്ടി പോയശേഷമാണു കളമശേരിയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി നോക്കിയിരുന്ന സൈനുദീന്‍ സംഘത്തിലേക്കു വരുന്നത്.ജയറാം, ദിലീപ്, എന്‍.എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, നാരായണന്‍ കുട്ടി, അബി, കലാഭവന്‍ നവാസ്, കലാഭവന്‍ റഹ്മാന്‍, സലിം കുമാര്‍, തെസ്നി ഖാന്‍ എന്നിവരെല്ലാം തുടര്‍ന്ന് ഓരോരോ കാലങ്ങളില്‍ ഈ വേദിയിലൂടെ അരങ്ങിലെത്തി.

ഇന്ന് പേരിനോടൊപ്പം കലാഭവന്‍ എടുത്തണിഞ്ഞിരിക്കുന്ന ചിലര്‍ അക്കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. കലാഭവന്‍ എന്ന ചിരിക്കമ്പനിക്ക് പഴയ ഉൌര്‍ജമില്ല. പക്ഷെ, ഇന്നും കേരള സാംസ്കാരിക രംഗത്ത് കലാഭവനിലെ കുട്ടികള്‍ തന്നെ നമ്പര്‍ വണ്ണായി തുടരുന്നു. സിദ്ധിഖ് ലാല്‍ മലയാള സിനിമ കണ്ട മികച്ച ഹിറ്റ്മേക്കേഴ്സ് ആയി മാറി. യേശുദാസും സുജാതയും മലയാളിയുടെ സംഗീതാഭിരുചിയുടെ അവസാനവാക്കായി മാറി. ജയറാം, കലാഭവന്‍ മണി തുടങ്ങിയ താരങ്ങള്‍ വേറെയും. കൊച്ചിന്‍ കലാഭവന്റെ ജൈത്രയാത്രയില്‍ നാല്‍പതാം വര്‍ഷം വലിയൊരു നാഴികക്കല്ലു തന്നെയാണ്. ആഘോഷിക്കപ്പെടാതെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടാതെ അതു കടന്നുപോവുമ്പോഴും അടക്കിപ്പിടിച്ച ഒരു ചിരികൊണ്ട് കലാഭവന്റെ നെറ്റിയില്‍ ഒരു ചിരിമുത്തം പകരുകയാണ് മലയാളികള്‍.