ബെര്‍ളിത്തരങ്ങള്‍ » Web

ഇന്ത്യയിലെ ജനസംഖ്യാവര്‍ധന: ഗൂഗിള്‍ പ്രതിക്കൂട്ടില്‍ !
എന്തു പോക്രിത്തരവും ചേദിക്കാം, ഉത്തരം കിട്ടുമെന്നുറപ്പ്. അപ്പോള്‍ പിന്നെ ചോദിക്കാതിരിക്കുന്നതെന്തിന് ? അങ്ങനെ ചോദിച്ച് ചോദിച്ച് ഇത്രകാലം കൊണ്ട് വിവിധ രാജ്യങ്ങളില്‍ ഗൂഗിളിന്‍റെ പ്രായോഗിതബുദ്ധി സഹാമഹരിച്ചുവച്ചിരിക്കുന്ന കീവേഡുകള്‍ സജസ്റ്റ് ചെയ്യുന്ന ചോദ്യങ്ങള്‍ ആ രാജ്യത്തിന്‍റെ ജീവിതനിലവാരത്തിന്‍റെ മാത്രമല്ല, സാംസ്കാരിക-ബൗദ്ധിക നിലവാരത്തിന്‍റെ കൂടി ആളവുകോലാണെന്നു വേണമെങ്കില്‍ പറയാം. ഓരോ സംസ്കാരവും എന്തിനൊക്കെ പ്രാധാന്യം നല്‍കുന്നു എന്നതിന്‍റെ ഉദാഹരണങ്ങളിലൊന്നാണ് ഗൂഗിള്‍ സേര്‍ച്ചിലെ ഹൗ ടു കീവേര്‍ഡും.

എന്തു ചെയ്യുന്ന കാര്യത്തിലാണ് ഒരു രാജ്യത്തെ ഓണ്‍ലൈന്‍ സമൂഹത്തിന് ഏറ്റവും അധികം സംശയമുണ്ടാകുന്നത് എന്നു ചോദിച്ചാല്‍ ഓരോ രാജ്യത്തിനും അത് വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഏറ്റവും ആളുകളെ വലയ്‍ക്കുന്നത് എങ്ങിനെ ഗര്‍ഭിണിയാകാം എന്നതാണ്. ഈ ചോദ്യം ഓണ്‍ലൈന്‍ വനിതകള്‍ ചോദിച്ചു ചോദിച്ചാവണം ലിസ്റ്റില്‍ കുറെക്കാലമായി ഏറ്റവും ടോപില്‍ തന്നെ കിടക്കുന്നത്.

ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗൂഗിള്‍ ആന്വേഷണം how to get pregnant എന്നായിപ്പോകുന്നതില്‍ വിസ്മയിക്കാന്‍ ഒന്നുമില്ല. തിരച്ചിലിന് എന്‍റെ കൊച്ചേ ഇപ്പോ തന്നെ ജനസംഖ്യ കൂടുതലാണ്, മതി നിര്‍ത്ത്- എന്നൊന്നും പറയാനുള്ള വകതിരിവ് ഗൂഗിളിനില്ല. എങ്ങനെ സംഗതി റെഡിയാക്കാം എന്നത് ഗൂഗിള്‍ പറഞ്ഞുകൊടുക്കും, പെണ്‍പിള്ളേര്‍ കാര്യം സാധിക്കും. അപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യാവര്‍ധനവിന് ഗൂഗിള്‍ കൂടിയാണ് ഉത്തരവാദി. how to download youtube videos എന്നതാണ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഹൗ ടു അന്വേഷണം. how to impress a girl നാലാം സ്ഥാനത്തും how to kiss അഞ്ചാം സ്ഥാനത്തുമുണ്ട്. പെണ്ണിനെ ഇംപ്രസ് ചെയ്യുന്നതിനും കിസ് ചെയ്യുന്നതിനുമുള്ള വഴികള്‍ ആണുങ്ങള്‍ ആലോചിക്കും മുമ്പേ എങ്ങനെ ഗര്‍ഭിണിയാകണമെന്നത് മനസ്സിലാക്കി പെണ്ണുങ്ങള്‍ റെഡിയായിരിക്കും !

ഇനി നമ്മളെക്കാള്‍ പോപുലേഷനുള്ള ചൈനയിലേക്കു പോകാം. ചൈനക്കാര്‍ക്ക് എന്തുമാകാം എന്നാണ് അറിവുള്ളവര്‍ പറയുന്നത്. അവരുടെ ഹൗ ടു അന്വേഷണം എവിടെ നില്‍ക്കുന്നു എന്നു നോക്കാം. how to learn english എന്നതാണ് അവരുടെ പ്രധാന അന്വേഷണം. how to keep healthy എന്നതാണ് രണ്ടാമത്തെ പ്രധാന അന്വേഷണം. how to write a resume, how to write a report, how to write a cover letter, how to improve english, how to write an essay,how to learn english well തുടങ്ങിയവയാണ് മറ്റു പ്രധാന അന്വേഷണങ്ങള്‍. ഇംഗ്ലീഷുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണങ്ങളാണുള്ളത്. എങ്ങനെ ഇംഗ്ലീഷ് പഠിക്കാം, എങ്ങനെ ഇംഗ്ലിഷ് മെച്ചപ്പെടുത്താം, എങ്ങനെ ഇംഗ്ലിഷ് ശരിക്കും പഠിക്കാം. സമ്മതിക്കണ്ടേ ? ചൈനക്കാരെല്ലാം കൂടി ഇംഗ്ലിഷ് പഠിച്ചിറങ്ങിയാല്‍ ഇംഗ്ലിഷുകാരുടെ കാര്യം എന്താകും ? പെണ്ണോ ഗര്‍ഭമോ ഒന്നും അവരുടെ അന്വേഷണങ്ങളില്‍ എവിടെയുമില്ല. എന്നു കരുതി അവര്‍ക്കിതിലൊന്നും താല്‍പര്യമില്ല എന്നു കരുതരുത്. ഇതൊക്കെ ഗൂഗിളിനോടു ചോദിച്ചിട്ടു വേണോ അറിയാന്‍ എന്ന് അവിടുത്തെ കൊച്ചുകുട്ടികള്‍ പോലും ചോദിക്കും. അതുകൊണ്ടാണല്ലോ പോപുലേഷനില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് പിടിച്ചുനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ വല്ല സംശയവുമുണ്ടെങ്കില്‍ ഗൂഗിള്‍ വേണമെങ്കില്‍ ചൈനയോടു ചോദിക്കട്ടെ !

അമേരിക്കക്കാരെ വലയ്‍ക്കുന്ന പ്രശ്നം ? ഇതൊന്നുമല്ല. എങ്ങിനെ ഒരു ടൈ കെട്ടണം എന്നതാണ് അവരുടെ ഹൗ ടു അന്വേഷണങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്. സംഭവം തന്നെ ! അമേരിക്ക മാത്മല്ല, കാനഡയിലും ഓസ്ട്രേലിയയിലും വികസിതമായ മറ്റു പല രാജ്യങ്ങളിലും ഓണ്‍ലൈന്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ടൈ കെട്ടിപ്പടുക്കുന്നതെങ്ങനെ എന്നതാണ്. ഇവരുടെ മറ്റ് തിരച്ചില്‍ വിഷയങ്ങളില്‍ എവിടെയും കള്ളോ പെണ്ണോ ഗര്‍ഭമോ ഇല്ല. മറ്റു പലതും ഹൗ ടു വില്‍ തുടങ്ങുന്ന സിനിമകളുടെയോ വെബ്സൈറ്റുകളുടെയോ ഒക്കെ പേരാണ്. ബാക്കി എല്ലാം അവര്‍ക്കറിയാം. എങ്കിലും how to lose weight fast, how to get a passport,how to write a resume തുടങ്ങിയവയും ലിസ്റ്റിലുണ്ട്. പത്താമത്തെ ഐറ്റം ഒന്നു വേറെയാണ്. how to make jello shots- എന്തോ കുടിക്കുന്ന ദ്രാവകമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇനി അമേരിക്കക്കാരോട് ചോദിക്കാം- ജെല്ലോ ഷോട്സ് ഒക്കെ കുടിക്കാറുണ്ടോ എന്ന്, ഹല്ല പിന്നെ !

how to write a cv എന്നതാണ് യുകെയിലെ പ്രധാന അന്വേഷണം. ഇപ്പോഴാണ് ജോലി ചെയ്താലേ ജീവിക്കാന്‍ പറ്റൂ എന്ന അവസ്ഥയിലേക്ക് രാജ്യമെത്തിയതെന്നു തോന്നുന്നു. എങ്ങനെ ചുംബിക്കണം എന്നതാണ് രണ്ടാമത്തെ സംശയം. അതുപോലുമറിയാത്തവരാണോ യുകെയിലുള്ളത് ? യുകെയിലുള്ള മലയാളികള്‍ക്ക് ഇങ്ങനൊരു പ്രതിസന്ധി ഉണ്ടാവില്ല എന്നു പ്രത്യാശിക്കാം.

ഗൂഗിള്‍ ബ്രസീല്‍ നോക്കിയപ്പോള്‍ സത്യം പറഞ്ഞാല്‍ കണ്ണുനിറഞ്ഞുപോയി. how to save a life എന്നതാണ് അവരുടെ ഏറ്റവും പ്രചാരമുള്ള ഹൗ ടു അന്വേഷണം. എങ്ങനെ ഒരു ജീവന്‍ രക്ഷിക്കാം എന്ന വിഷയത്തില്‍ ഇത്രയധികം അന്വേഷണങ്ങള്‍ ! ബ്രസീലുകാര്‍ ഇത്ര നല്ലവരോ ? പിന്നെ, കോപ്പാ ! how to save a life എന്നത് ഒരു മ്യൂസിക് വിഡിയോ ആണ്. തീര്‍ന്നില്ലേ ? അവരുടെ മൂന്നാമത്തെ തിരച്ചിലും കണ്ട് ഞാന്‍ അമ്പരന്നു how to make love to a woman. ആ പേരില്‍ ഒരു സിനിമയിറങ്ങിയിട്ടുണ്ട്, അത്രേയുള്ളൂ കാര്യം.

ഇന്‍ഡോനേഷ്യക്കാര്‍ക്ക് യൂ ട്യൂബ് വിഡിയോ ഒന്നും ഡൗണ്‍ലോഡ് ചെയ്താല്‍ പോര, യൂ ട്യൂബ് തന്നെ ഡൗണ്‍ലോഡ് ചെയ്യണം. how to download youtube എന്നതാണ് അവരുടെ നമ്പര്‍ വണ്‍ സേര്‍ച്ച് സജഷന്‍. how to download video from youtube എന്നത് രണ്ടാമതേ വരുന്നുള്ളൂ, ഭയങ്കരന്‍മാര്‍ ! ഫ്രൈഡ് റൈസ്, ഐസ് ക്രീം എന്നിവയുണ്ടാക്കുന്നതെങ്ങനെ എന്നിവയും ആദ്യപത്തിലുണ്ട്.

ശ്രീലങ്കക്കാര്‍ ഇങ്ങനെ പോയാല്‍ ഭാവിയില്‍ നൈജീരിയക്കാരെപ്പോലെയാകും. how to hack facebook, how to hack facebook password, how to hack gmail എന്നിവയാണ് ശ്രീലങ്കന്‍ ഗൂഗിളിലെ ആദ്യ മൂന്നു സജഷന്‍സ്. ഹാക്ക് ചെയ്യണം ഹാക്ക് ചെയ്യണം എന്ന ചിന്ത മാത്രം. ഗര്‍ഭത്തിന്‍റെ പ്രശ്നം അവര്‍ക്കുമുണ്ട് പക്ഷേ, ഇന്ത്യയിലെപ്പോലെ രൂക്ഷമല്ല.

അപ്പോള്‍ നൈജീരിയയുടേത് എന്തൊക്കെയായിരിക്കും എന്നു നമ്മളാലോചിക്കും. how to make money online എന്ന മാന്യമായ അന്വേഷണത്തിനു പോലും അവിടെ മൂന്നാം സ്ഥാനമേയുള്ളൂ. how to make love to a woman (പറഞ്ഞല്ലോ, സിനിമയാണ്), how to write a proposal എന്നിവയാണ് ആദ്യരണ്ടു സ്ഥാനങ്ങളില്‍.

പാക്കിസ്ഥാനിലും പ്രധാന അന്വേഷണം ഗര്‍ഭമുണ്ടാക്കുന്നതെങ്ങനെ എന്നതു തന്നെയാണ്. അല്ലെങ്കിലും ഇന്ത്യക്കു താല്‍പര്യമുള്ള കാര്യങ്ങളില്‍ പാകിസ്ഥാനും താല്‍പര്യമുണ്ടാകണമല്ലോ. എന്തൊക്കെ പറഞ്ഞാലും ഒരേ ചോരയല്ലേ. എന്നാല്‍ ഫേസ്ബുക്ക് ഹാക്ക് ചെയ്യാനുള്ള താല്‍പര്യം അവര്‍ക്കുമുണ്ട്. ഹാക്കിങ് താല്‍പര്യങ്ങള്‍ രണ്ടാം സ്ഥാനത്താണെങ്കില്‍ എട്ടാമത് മറ്റൊന്നു കൂടിയുണ്ട് – how to open facebook in pakistan. ഇംഗ്ലീഷ് നന്നാക്കണമെന്നുള്ള ആഗ്രഹം പാകിസ്ഥാന്‍കാര്‍ക്കും നല്ലതുപോലെയുണ്ട്.

ഉഗാണ്ടയില്‍ ഇതൊന്നുമല്ല സ്ഥിതി. എത്ര കഷ്പ്പാടാണെങ്കിലും മറ്റേ പരിപാടിയെപ്പറ്റിയുള്ള അന്വേഷണം തന്നെയാണ് പ്രധാനം. how to make love (സിനിമയല്ല, പച്ചയായ യാഥാര്‍ഥ്യം) എന്നതാണ് ഉഗാണ്ടന്‍ അന്വേഷണങ്ങളില്‍ ഒന്നാമതുള്ള ഹൗ ടു. ഏതൊരു ഉഗാണ്ടക്കാരനും ഉണ്ടാകാവുന്ന സംശയത്തിനു നാലാം സ്ഥാനമാണ്- how to get rich. ഏഴാം സ്ഥാനമാണെങ്കിലും എങ്ങനെയെങ്കിലും ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം അവര്‍ക്കുമുണ്ട്.

സൗത്ത് ആഫ്രിക്കയിലും ഇതേ ചോദ്യം തന്നെയാണ് ഒന്നാം സ്ഥാനത്ത്- how to make love. ഗര്‍ഭത്തെപ്പറ്റി അവര്‍ക്കുമുണ്ട് അറിയാന്‍. പക്ഷെ, ഫോളിങ് ഇന്‍ ലവ് എന്നൊക്കെ പറയുന്നതുപോലെ how to fall pregnant എന്നതാണ് അവരുടെ അന്വേഷണം.

മല്ലു ബസ്സ്: ചൈനക്കാര്‍ കണ്ടു പഠിക്കട്ടെ !
ഗൂഗിള്‍ ബസ് എന്ന സേവനം എന്തിനാണ് എന്നതിനിയും പിടികിട്ടിയിട്ടില്ല (ഗൂഗിളിനു തന്നെ തങ്ങള്‍ എന്താണ് കാണിച്ചുവച്ചത് എന്നത് പിടികിട്ടി വരുന്നതേയുള്ളൂ). എന്തൊക്കെയോ അതില്‍ സജീവമായി നടക്കുന്നുണ്ട് എന്നത് വ്യക്തമാണ്. മൊത്തത്തില്‍ ഈ സംഗതികളുടെയെല്ലാം ഒരു പോക്ക് രസകരമാണ്. ആദ്യം നമ്മള്‍ ബ്ലോഗിന്റെ ഫീഡ് ഫേസ്ബുക്കിലേക്കു കൊടുക്കുന്നു. അത് ട്വിറ്ററിലും ഷെയര്‍ ചെയ്യുന്നു. ഇതിനു പുറമേ ട്വിറ്റര്‍ ഫീഡ്സ് എല്ലാം കൂടി ഫേസ്ബുക്കിലും ഷെയര്‍ ചെയ്യുന്നു. പിന്നെ ഫേസ്ബുക്കും ട്വിറ്ററും ബ്ളോഗും ഗൂഗിള്‍ റീഡറും പികാസയും എല്ലാം കൂടി ബസില്‍ ഷെയര്‍ ചെയ്യുന്നു. എന്നിട്ട് ഈ ബസിന്റെ ഫീഡ് എടുത്ത് അത് ഫേസ്ബുക്കിലും ട്വിറ്ററിലും സകല നെറ്റ്വര്‍ക്കുകളിലും കൊണ്ടുപോയി ഷെയര്‍ ചെയ്യുന്നു. അതായത് എന്റെ ഒരു അപ്ഡേറ്റ് ഈ ഇന്റര്‍നെറ്റില്‍ അനന്തകാലത്തോളം ശാന്തി കിട്ടാതെ അലഞ്ഞുകൊണ്ടിരിക്കും. ഇത്തരത്തില്‍ എത്രയോ പേരുടെ എത്രയോ അപ്ഡേറ്റുകള്‍ ഇങ്ങനെ തലങ്ങും വിലങ്ങുമായി ഇന്റര്‍നെറ്റില്‍ കണ്ടന്റ് വിപ്ളവം സൃഷ്ടിച്ച് അലഞ്ഞുതിരിയുന്നു.

ഞാന്‍ ആളൊരു കമ്യൂണിസ്റ്റുകാരനാണെങ്കിലും പാര്‍ട്ടിയാപ്പീസില്‍ പോയി ചൈനീസ് പഠിച്ചിട്ടില്ല. വിപ്ളവം വെറും വാക്കല്ലെന്നാറിയാവുന്നതുകൊണ്ട് നമുക്കറിയാവുന്ന ഭാഷയില്‍ അത് പകര്‍ന്നുകിട്ടുന്നതാണ് എനിക്കിഷ്ടം. പക്ഷെ, നല്ല ശുദ്ധമായ ചൈനീസില്‍ ഏതോ ഒരു ചേട്ടന്റെ ബസ് അപ്ഡേറ്റുകള്‍ എന്റെ പേജില്‍ അനര്‍ഗളം പ്രവഹിക്കുകയാണ്. ഡെന്നിസ് ചു എന്ന ചേട്ടന്‍ എന്തോ ചൈനീസില്‍ പറഞ്ഞു. വേറെ കുറെ ചേട്ടന്‍മാര്‍ അതിനെന്തൊക്കെയോ മറുപടിയും പറഞ്ഞു. നമുക്കെന്ത് ചെറിയ ചെറിയ വലകള്‍ വരച്ച് ഭാഷയുണ്ടാക്കിയിട്ട് അതുവച്ചു കമ്യൂണിക്കേറ്റ് ചെയ്യുന്ന കക്ഷികളാണ്.

എങ്കിലും ദെന്താണിപ്പോ ചൂടു പിടിച്ച ചര്‍ച്ച എന്നറിയണമല്ലോ എന്നൊരാഗ്രഹം തോന്നി, ലവന്‍മാരുടെ വാക്യത്തില്‍ പ്രയോഗങ്ങള്‍ ഒന്നു പരിഭാഷപ്പെടുത്തി നോക്കി. ഡെന്നിസ് ചുവിന്റെ ചോദ്യം ഇതാണ്: Poll: Big Mountain is a Canadian, but he chose to speak Chinese, do you think he is doing is not a betrayal of Canada? If a Chinese people choose to speak English, or choose to settle in Canada, do you think this is heinous act?

ഈ ചൈനക്കാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരേ സ്വഭാവമാണ് എന്നാരോ പറഞ്ഞത് ശരിയാണ്. പാര്‍ട്ടിക്കാരാരും പള്ളിയില്‍ പോകരുതെന്നു പറയുന്നതുപോലെയാണ് ഇത്. പക്ഷെ, ചര്‍ച്ചയില്‍ പങ്കെടുത്ത് ചൈനീസ് ഭാഷയില്‍ മറുപടി പറഞ്ഞവരെല്ലാം ഒരേപോലെയുള്ളവരായിരുന്നില്ല. മറുപടികള്‍ ഇങ്ങനെ:-

-First, I am the earth, and I do what I willing to do. At the same time does not affect the interference of others.

-I do not have any aversion to them, what times, and also used language and national boundaries to distinguish between people?

-Nationality, language is not what the dog tag, thank you!

-I have noticed that among the Chinese people speak English there is a general hatred, while China also has the East and Li Yang as the new way to learn English to become religious people, why there is such a prominent contradictions?

-Can not be regarded as the nationalist resistance in the language?

-National psychological differences in how. Mom always told me that I did what had relatives abroad. Perhaps the aliens did not this sense of ah. Just changed places living.

-There are also points. . It is generally disgusted with the officials of the children. Fu second generation to go abroad. . I impress them.

-Today, there is one that he lived in the United States and Europe, I think he was such a person should be the envy of ah, he also hated the Chinese people speak Chinese.

പത്തെഴുപത് കമന്റുകളുമായി ചര്‍ച്ച സജീവമായി തുടരുന്നു. ഈ ചര്‍ച്ചയുടെയൊന്നും അടിസ്ഥാനത്തിലല്ല ചൈന നയരൂപീകരണം നടത്തുന്നത് എന്നറിയാമെങ്കിലും ഇങ്ങനൊരു ചര്‍ച്ച നടക്കുന്നുണ്ടല്ലോ എന്നതുകൊണ്ടു തന്നെ ആളുകള്‍ ഇതെപ്പറ്റി ബോധവന്‍മാരാണ് എന്നത് വ്യക്തമാണ്. അതും വിശാലചൈന വിലക്കേര്‍പ്പെടുത്താന്‍ തുടങ്ങിയ ഗൂഗിളിന്റെ ബസ്സിലൂടെ. അപ്പോള്‍ ബസ് വെറും പാഴല്ല എന്നു വ്യക്തം.

ബസ്സില്‍ ഇപ്പോള്‍ മലയാളികളുടെ തിരക്കാണ്. ബ്ളോഗില്‍ ബോറടിച്ചു മടുത്തപ്പോള്‍ വിആര്‍എസ് എടുത്ത് പോയ പലരും ഇപ്പോള്‍ ബസ്സില്‍ തകര്‍ക്കുകയാണ്. ബ്വോഗര്‍മാരെ വീഴ്ത്താനാവും ബസ്സിലെ ചര്‍ച്ചകള്‍ക്കു കീഴെയും ഗൂഗിള്‍ കമന്റ് എന്നു കൊടുത്തത്. കമന്റ് എന്ന ലിങ്ക് കണ്ടാല്‍ ബ്ളോഗര്‍മാരടങ്ങിയിരിക്കുമോ ? (ട്വിറ്ററിലുണ്ടോ ഇങ്ങനെ എണ്ണിയെടുക്കാവുന്ന കമന്റുള്ളൂ). മല്ലു ബ്ളോഗറുടെ ത്രെഡിന് കമന്റ് ചൈനക്കാരന്റെ ത്രെഡിനെക്കാള്‍ കൂടുതലായിരിക്കും എന്നത് പ്രത്യേകം പറയേണ്ടതില്ല. ഇനി ഞെട്ടിക്കുന്ന ആ ചര്‍ച്ച എന്താണെന്നു നോക്കാം. ഒപ്പം അതിനുള്ള കമന്റുകളും (ചുമ്മാ ഇതൊക്കെയല്ലേ ഒരു രസം).

| മലയാളത്തിലെ 3 ക്ലാസ്സിക് ഇക്കിളിപ്പടങ്ങളുടെ പേരു പരയൂ- (ഷക്കീല മരിയ/രേഷ്മ ടീമിന്റെ അല്ല- രതിനിര്‍വേദം, അവളുടെ രാവുകള്‍ ആ ലെവലിലുള്ളവ)

- ശശിയേട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ—- ഓടിവരൂ– സഹായിക്കൂ  6:04 pm

- പഴശ്ശിരാജ, ദ്രോണ, ലൌഡ് സ്പീക്കര്‍6:08 pm

- ഡേയ്- മമ്മുട്ടിയെ കണ്ടപ്പോഴാ ഇക്കിളി വന്നത്?6:11 pm

- രണ്ടെണ്ണം പറയാം:

-രണ്ടാണും ഒരു പെണ്ണും, നാലു പെണ്ണുങ്ങൾ6:13 pm

- ഓ ഇക്കിളി ആണോ ചോദിച്ചത്, ഞാനോര്‍ത്തു രോമാഞ്ചമായിരിക്കുമെന്ന്. സ്വോറി.6:15 pm

- ഇണ..6:15 pm

- പൊന്നാപുരം കോട്ട!6:16 pm

- മതിലുകള്‍6:18 pm

- ഉണ്ണിയാര്‍ച്ച6:18 pm

- ഇക്കിളിപ്പടങ്ങൾ എന്നുവച്ചാൽ എന്താ….? ഇക്കിളിയിട്ടാൽ മാത്രം ചിരിവരുന്നതോ? പാമ്പ് ഇഴയുന്നതുപോലെ ഇഴയുന്ന പടങ്ങളോ? (ശരീരത്ത് കയറിയാൽ ഇക്കിളിയാവും ല്ലെ?..)6:18 pm

- എന്നാപ്പോട്ടെ, പറങ്കിമല6:19 pm

- മല തന്നെ അല്ല? അക്ഷരതെറ്റില്ലല്ലോ ല്ലേ?6:20 pm

- ശങ്കരന്‍ കുട്ടിയ്ക്കൊരു പെണ്ണുവേണം.. (ഞാന്‍ പഠിയ്ക്കുന്ന കാലത്ത് ഇതൊരു ക്ലാസിക് ആയിരുന്നണ്ണാ…)6:21 pm

- ഈറ്റയും തമ്പുരാട്ടിയും കണ്ടവർ ആരും ഇല്ലേ ഇവിടെ?6:21 pm

- തെറ്റാണെങ്കിത്തന്നെ അക്ഷരം തെറ്റിയാ മതി. വേറൊന്നും തെറ്റണ്ട 6:21 pm

- കന്നഡ മതിയോ? ഇപ്പോ ഇറങ്ങുന്ന പടങ്ങള്‍ വരെ ക്ലാസിക്കാണ്6:21 pm

- ബൈ ദ ബൈ, തമ്പുരാട്ടിയിലെ ആ പാട്ടോർമയുണ്ടൊ ?6:23 pm

- തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി – ആ പാട്ടല്ലേ?6:24 pm

- എന്നെ ബ്ലോക്കിയില്ലെങ്കിൽ ഞാൻ ഒരെണ്ണം പറയാം..6:27 pm

സാമ്പിളിന് ഒന്നു കൂടി:-

| ഇപ്പോൾ കിട്ടിയത്: ഒരു ആനയും ഉറുമ്പും കൂടെ ഒരു പാലത്തിലൂടെ നടക്കായിരുന്നേയ്. അപ്പോൾ, ആന താഴേക്ക് നോക്കി ഒന്ന് ചുണ്ട് കടിച്ചു. ഇത് കണ്ട ഉറുമ്പ് ആനയെ “നിന്നെ ഞാൻ കൊല്ലുഡാ..” ന്ന് പറഞ്ഞ് പൊരിഞ്ഞ കടി. ഉറുമ്പിന്റെ വൈഫ് താഴെ കുളിക്ക്യാർന്നൂ ത്രേ.

- hihihihihihi  2:02 pm

- /ഉറുമ്പിന്റെ വൈഫ് താഴെ കുളിക്ക്യാർന്നൂ ത്രേ/ ആരുമായി?2:06 pm

- വൈഫിന്റെ അമ്മേം അമ്മാമ്മെം പിന്നെ തുണിയലക്കാൻ വന്ന കല്യാണി വേലത്തീം ഉണ്ടായിരുന്നു. (ഹ്മ്…. ഉറുമ്പിനെ പോലും വിടരുത് ട്ടാ!)2:09 pm

- അപ്പോ ഉറുമ്പിനു എത്ര വയസ്സായീണ്ടാവും.. ഏകദേശം മതി..2:11 pm

- ചുമ്മാതല്ല ആന ചുണ്ട് കടിച്ചത്..ഏ ഗ്രൂപ്പ് ഓഫ് പീപ്പിൾസ്  2:11 pm

- ഞാന്‍ കുളിക്കാര്‍ന്നു എന്നതിന്റെ കുനിപ്പ് കണ്ടില്ല.. കളിക്കാര്‍ന്നു ന്നാ വായിച്ചേ/ കുനിപ്പിന്റെ ഒക്കെ ഒരു വെലയേ!2:12 pm

- കളി മീന്‍സ് , വല്ല അമ്പസ്താനി, റമ്മി, ഗോള്‍ഫ് അങ്ങനെയുള്‍ല കളികള്‍- തെറ്റിദ്ധരിക്കരുത്2:13 pm

- കശ്മലിഡീ  )))2:14 pm

- കണ്ടാ അപ്പഴേക്കും ധരിച്ചു കളഞ്ഞു!2:14 pm

- പാവം ആന. ചുണ്ട് പൊട്ടിയോ അവ്വോ.2:17 pm

- ചുണ്ടുകടിച്ചതുകൊണ്ടല്ല. കുളിസീൻ മൊബെഇലിൽ ഷൂട്ട് ചെയ്തതിനാ.2:18 pm

- എന്നിട്ടത് ഇന്റെര്‍നെറ്റില്‍ ഇട്ടോ? ലിങ്ക് പ്ലീസ്2:21 pm

- മല്ലു ഹോട്ട് ആന്റ് (ആന്റി alla) ഗൂഗിളിൽ ടെഇപ്പ് ചെയ്യൂ!2:26 pm

- ഞാന്‍ പേടിച്ചി- ഇപ്പോ മല്ലു ഹോട്ട് ആന്റി സെര്‍ച്ചു ചെയ്താല്‍ മോണിറ്ററീല്‍ കാണുന്ന ചെച്ചിമാരൊക്കെ എന്നെ നോക്കി ചിരിക്കുന്നു- സ്ഥിരം കണ്ട് പരിചയമായേ  2:28 pm

-ഫസ്റ്റ് ഇട്ട ലിങ്ക് തീര്‍ന്നു പോയി. ഇപ്പം “കുളിസീന്‍ റിലോഡഡ്” ആണ്. (വേണേല്‍ ഒപ്പ്‌ ഇട്ടും കിട്ടും)2:30 pm

-  ))))))2:31 pm

- ശരിയാകി….2:35 pm

- chee nanamille…….. ente tholi uriyunnu.:)3:49 pm

- I folded the picture. (ഞാന്‍ പടം മടക്കി)4:03 pm

- ബസ്സിൽ ഇടിച്ചിടിച്ച് നിൽക്കുന്നവർക്കിതേയുള്ളൂ പണി!…  4:16 pm

- eeswaraaa……postil kuliseenennu kette ullu …enthoram commentsaa…….hehe;)4:28 pm

- അതെ ..നമ്മളെ പോലെ ഡീസന്റ് പാര്‍ടികള്‍ കുറവാ..4:29 pm

- njaanum decenta……..oru onnemukkaal decent…..sathyam !!!!!!!!!4:54 pm

- എല്ലാ ഡീസന്റണ്ണമ്മാരും ഫൈനലി വന്നു തൂങ്ങിയ ത്രെഡ് കലക്കി  4:55 pm

- അതെന്താ, കുഞ്ഞികുഞ്ഞുങ്ങൾക്കുള്ള ആനേം ഉറുമ്പും കഥയല്ലേ?4:59 pm

- ഹോ..അപ്പം ടോട്ടല്‍ മൂന്ന് ഡീസന്റ് ഉണ്ണികള്‍ ആയി.5:07 pm

- ഞാന്‍ വളരേ ഇന്‍‌ഡീസന്റാട്ട- എന്തേലും പ്രശ്നം ? എനിക്കീ ത്രെഡ് ഇഷ്ടായി- മറ്റേ ലിങ്ക് വരാന്‍ കാത്തിരിക്ക്യാ- ഹൊട്ട് മല്ലു ആന്റ് !5:49 pm