ബെര്‍ളിത്തരങ്ങള്‍ » Letters

ഗുജറാത്ത് ലെറ്റര്‍
പ്രിയപ്പെട്ട അമ്മാവന്,

ഇത് വളരെ നിര്‍ണായകമായ ഒരു തീരുമാനമാണ് എന്നു പ്രത്യേകം പറയുന്നില്ല. വായിച്ചു വരുമ്പോള്‍ അമ്മാവന്‍ ഞെട്ടാതിരിക്കാന്‍ വേണ്ടി ഒന്നു സൂചിപ്പിച്ചെന്നു മാത്രം. അമ്മാവന്റെ മകളെ ഞാന്‍ കല്യാണം കഴിക്കാമെന്നു സമ്മതിച്ചത് അമ്മാവന്റെ സ്വത്തോ പണമോ മോള്‍ടെ സൌന്ദര്യമോ ഒന്നും കണ്ടിട്ടല്ല. കുലമഹിമ, അതൊന്നുമാത്രമാണ് അമ്മാവനിലും മകളിലും എന്നെ തളച്ചിട്ടത്. ചെറുപ്പത്തില്‍ പെറ്റമ്മയുടെ താലിമാല പൊട്ടിച്ചുകൊണ്ടു നാടുവിട്ട അമ്മാവന്‍ വളരെ  വലിയ ബിസിനസുകാരായി മടങ്ങി വരുമ്പോള്‍ ഞാന്‍ സത്യം പറഞ്ഞാല്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നൊക്കെ പറഞ്ഞു നടക്കുകയാണ്. അമ്മാവന്‍ പക്ഷെ, ടാറ്റയെപ്പോലെ, അംബാനിയെപ്പോലെ ഒരു വലിയ ബിസിനസ് മാഗ്നറ്റ് ആയിരിക്കുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അമ്മാവന് അവിടെ കപ്പലുണ്ടെന്നു പറഞ്ഞപ്പോഴും 100 കടകളുണ്ടെന്നു പറഞ്ഞപ്പോഴും മോഡിയുമായി എന്തെങ്കിലും ബന്ധമുണ്ടാവുമെന്നു വിചാരിച്ചില്ല. പെണ്ണുകാണാന്‍ ഞാന്‍ വന്നപ്പോഴും ഭിത്തിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രമായിരുന്നല്ലോ തൂക്കിയിട്ടിരുന്നത്.

മഹാത്മാഗാന്ധിയും ഗുജറാത്തുകാരനായിരുന്നല്ലോ. അങ്ങേരടക്കം ഗുജറാത്തുമായി എന്തെങ്കിലും ബന്ധമുള്ള എല്ലാവരെയും വിലക്കാനാണ് ഞങ്ങടെ പാര്‍ട്ടിയുടെ പഞ്ചായത്ത് മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ഗതി മനസ്സിലായിക്കാണുമല്ലോ. ഇവിടെ അമിതാഭ് ബച്ചനില്ലെങ്കിലും നമ്മുടെ മണ്ഡലം പരിധിയില്‍ ഗുജറാത്ത് ബന്ധമുള്ള എല്ലാവരെയും ഉപരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഗുജറാത്തുമായി നേരിട്ടു ബന്ധമുള്ള മണ്ഡലത്തിലെ ഒരേയൊരാള്‍ അമ്മാവനായതുകൊണ്ട് സര്‍വശക്തിയോടും കൂടി അമ്മാവനെ എതിര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു. മണ്ഡലം പ്രസിഡന്റ് എന്ന നിലയില്‍ ഉത്തരവാദിത്വപൂര്‍വം പെരുമാറേണ്ടതുള്ളതുകൊണ്ട് അമ്മാവന്റെ മകളുമായി നിശ്ചയിച്ചു വച്ചിരിക്കുന്ന വിവാഹത്തില്‍ നിന്നും നിരുപാധികം ഞാന്‍ പിന്മാറിയിരിക്കുന്നു. അമ്മാവനോടുള്ള എതിര്‍പ്പല്ല, ഗുജറാത്തിനോടുള്ള എതിര്‍പ്പാണ് അമ്മാവനോടിങ്ങനൈ പെരുമാറാനുള്ള തീരുമാനത്തിനു കാരണം.

മോഡിയുമായി ഏതെങ്കിലു തരത്തില്‍ ബന്ധമുള്ള, മോഡിയെ നേരില്‍ കണ്ടിട്ടുള്ള മോഡിയുടെ സംസ്ഥാനത്ത്, ബസിനസ് നടത്തുന്ന അമ്മാവന്‍ ഞങ്ങളെ സംബന്ധിച്ച് അങ്ങേയറ്റം അധമനാണ്. മോഡിയുടെ സര്‍ക്കാരിനു നികുതി കൊടുക്കുന്ന, മോഡിയുടെ സംസ്ഥാനത്തു കൂടി കപ്പല്‍ സര്‍വീസ് നടത്തുന്ന, മോഡിയുടെ പ്രജകള്‍ക്ക് സാധനങ്ങള്‍ വിറ്റുകിട്ടുന്ന പൈസകൊണ്ട് ജീവിക്കുന്ന അമ്മാവന്റെ കുടുംബവുമായി യാതൊരുവിധ ബന്ധങ്ങളും ഇനിമേല്‍ ഞാനോ എന്റെ പാര്‍ട്ടിയോ പുലര്‍ത്തുന്നതല്ല. അമ്മാവന്‍ കല്യാണം കഴിച്ചിരിക്കുന്നത് ഗുജറാത്തില്‍ നിന്നാണെന്നോ അമ്മായിയുടെ മുഴുവന്‍ പേര് മോളി മോഡി എന്നാണെന്നോ ഞാനിവിടെ പറഞ്ഞിട്ടില്ല. അതുംകൂടി പറഞ്ഞാല്‍ ഇവിടെയുള്ള അമ്മാവന്റെ വീട് ഞങ്ങള്‍ തീയിട്ടേനെ. ഇതിപ്പോള്‍, എറിഞ്ഞു തകര്‍ത്തതേയുള്ളൂ.

കഴിഞ്ഞ ദിവസം ഇതുവഴി വന്ന മോഡികെയര്‍ കമ്പനിയുടെ എക്സിക്യുട്ടീവിനെ നാട്ടുകാര്‍ തല്ലിക്കൊന്നില്ലന്നേയുള്ളൂ. റോഡില്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട അവനെ പോലീസുകാര്‍ വന്നപ്പോഴാണ് ഞങ്ങള്‍ വിട്ടത്. അതുപോലെ പാര്‍ട്ടിയുടെ കഴിഞ്ഞ മീറ്റിങ്ങിനു സ്റ്റേജ് മോടി പിടിപ്പിച്ച പന്തലുകാരന്റെ രണ്ടു കാലും ഞങ്ങള്‍ തല്ലിയൊടിച്ചു. രാത്രി അവന്റെ വീടിനും തീയിട്ടു തെണ്ടി, ഞങ്ങടെ പരിപാടിക്ക് മോടി പിടിപ്പിക്കാന്‍ അവനെങ്ങനെ ധൈര്യം വന്നു. ഗുജറാത്തുമായി അവനെന്തെങ്കിലും അവിഹിതബന്ധമുണ്ടോ എന്നു ഞങ്ങള്‍ അന്വേഷിക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ഷനു വേണ്ടി ബിഎസ്എന്‍എല്‍ കൊടുക്കുന്ന മോഡം എന്നു പറയുന്ന സാധനത്തിന്റെ പേര് എത്രയും വേഗം വേറെ വല്ലതുമാക്കി മാറ്റിക്കോണം എന്നു ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫിസില്‍ തൂക്കിയിട്ടിരുന്ന മഹാത്മാഗാന്ധിയുടെ ഫോട്ടോ ഞങ്ങള്‍ എടുത്തുമാറ്റി. ഗാന്ധിയെന്നല്ല, ഒരു ഗുജറാത്തുകാരന്റെയും പടം ഞങ്ങടെ ഓഫിസില്‍ വേണ്ട. ഒരു ഗുജറാത്തുകാരനെയും ഞങ്ങള്‍ വെറുതെ വിടില്ല.

ഇതുകൊണ്ടൊന്നും അവസാനിച്ചെന്നു കരുതേണ്ട. ഗുജറാത്തിനെതിരെയുള്ള പ്രക്ഷോഭം അതീവശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം. നമ്മുടെ ദേശീയഗാനത്തില്‍ പഞ്ചാബ്, സിന്ധ്, ഗുജറാത്തി മറാത്തി എന്നുള്ള ഭാഗത്തു നിന്നും ഗുജറാത്തി എന്നത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുകയാണിപ്പോള്‍. ഒരാള്‍ 100 ഒപ്പുവീതമിട്ട് ഒരു ലക്ഷം ഒപ്പുകള്‍ തികയ്ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇത്രയധികം വെറുക്കപ്പെട്ട ഒരു സംസ്ഥാനം ഇന്ത്യയുടെ ഭൂപടത്തില്‍ നീക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടാനിരിക്കുകയാണ്. ഗൂഗിള്‍ മാപ്പില്‍ നിന്നും ഗുജറാത്തിന്റേതു നീക്കണമെന്ന ഞങ്ങളുടെ ആവശ്യം അവര്‍ അംഗീകരിക്കാന്‍ സാധ്യതയുണ്ട്.

ഇത്രയും പറഞ്ഞപ്പോള്‍ തന്നെ അമ്മാവന് കാര്യത്തിന്റെ ഗൌരവം മനസ്സിലായിട്ടുണ്ടാവുമെന്നു കരുതുന്നു. പാര്‍ട്ടിയുടെ തീരുമാനവുമായി സഹകരിച്ച് മര്യാദക്ക് ഗുജറാത്തും മോഡിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പാര്‍ട്ടിയോടും ഹൈക്കമാന്‍ഡിനോടും സഹകരിച്ച് ജീവിക്കാന്‍ തയ്യാറാവുമെന്നു ഞാന്‍ വിചാരിക്കുന്നു. ഇതിപ്പോള്‍ മോള്‍ടെ കല്യാണം മുടങ്ങിയെന്നേയുള്ളൂ. ഞങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാല്‍ അമ്മാവന്റെ കല്യാണം പോലും ഞങ്ങള്‍ മുടക്കും. ഇനിയൊരു മുന്നറിയിപ്പുണ്ടാവില്ല എന്നറിയിക്കട്ടെ.

സ്വന്തം മരുമകന്‍.

അലക്സ് ഡി പോള്‍ ഫ്രം ലിവര്‍പൂള്‍
അളിയോ പൂയ്,

എന്നാ പറഞ്ഞാലും നമ്മടെ തോട്ടുമുക്കിലെ കുളിക്കടവിലിരുന്ന് കൂവുന്ന ഒരു സുഖം ഇവിടെ ഇല്ലെടാ ഉവ്വേ. ഈരാറ്റുപേട്ട, ഭരണങ്ങാനം, പാലാ എന്നൊക്കെ പറയുന്ന പോലത്തെ സ്ഥലങ്ങളും ഇവിടില്ല. ലണ്ടന്‍ പിന്നെ നമ്മള് കേട്ടിട്ടുണ്ട്. മാഞ്ചസ്റ്റര്‍ കൂഞ്ചസ്റ്റര്‍, ഡെര്‍ബി കുര്‍ബി, ലങ്കാസ്റ്റര്‍ കുങ്കാസ്റ്റര്‍ ഇമ്മാതിരി സ്ഥലങ്ങളാണിവിടെ. എന്റെ സ്റ്റുഡന്റ് വിസ കഴിയാന്‍ ആറുമാസം കൂടിയേ ഉള്ളൂ. എന്റെ കൂടെ അവിടുന്നു കേറിപ്പോന്നവന്‍മാരൊക്കെ ഇവിടെ അലമ്പോടലമ്പാ. ബ്രിട്ടണ്‍ ഇങ്ങനൊരു കൂതറ രാജ്യമാണെന്നു ഞാന്‍ വിചാരിച്ചില്ലെടാ ഉവ്വേ. കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും തുടങ്ങി ഇന്ത്യയിലെടുക്കാത്ത ചരക്കുകള്‍ കംപ്ളീറ്റും ഇവിടെയാ. എട്ടാം ക്ളാസ്സില്‍ തോറ്റ നമ്മടെ പുന്നയ്ക്കല്‍ വക്കച്ചന്‍ വരെ ഇവിടെയൊണ്ടെടാ ഉവ്വേ. എംബിഎ പഠിക്കുവാ. ഹൊ ! സമ്മതിക്കണം.

ഇതൊന്നും കേട്ട് നീ ഞെട്ടണ്ടാടാ ഉവ്വേ. തല്‍ക്കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കൊറച്ച് കാശൊണ്ടെങ്കി നിനക്കും നമ്മടെ കറവക്കാരി ജാനുവിനും വരെ ഇങ്ങോട്ടു പോരാമെടേ, നോ പ്രോബ്ളം. ഇവിടെ വന്നിട്ട് നീയെന്തു ചെയ്യുമെന്നുള്ളതാ പ്രശ്നം. ജാനുവിന് പശുവിനെ കറന്നു ജീവിക്കാം. നിനക്ക് എന്തെങ്കിലും കൈത്തൊഴില്‍ അറിയാമായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ജീവിക്കാമായിരുന്നു. സ്റ്റുഡന്റ് വിസേല്‍ വന്നിട്ട് പഠിച്ചു ജീവിക്കാമെന്നുള്ള അഹങ്കാരം വേണ്ട. ഞങ്ങളാരും ഇവിടെ പഠിക്കുന്നില്ല. അല്ലെങ്കിലും യുകെയില്‍ സ്റ്റുഡന്റ് വിസേല്‍ വരുന്നത് പഠിക്കാനല്ലെന്ന് ലോകത്ത് എല്ലാവര്‍ക്കും അറിയാം.

എന്നാലും ചെല നാറികള് ഇവിടെ വന്ന് പഠിക്കുന്നുണ്ട്. അവനൊക്കെ മാസാമാസം വീട്ടിന്ന് കാശിങ്ങോട്ടാ. കൂടെപ്പഠിക്കുന്ന പെണ്ണുങ്ങളും ഇവന്മാരുമൊക്കെ ഒന്നിച്ചു വീടെടുത്താ താമസം. ഇവിടുത്തെ ഒരു തണുപ്പും സെറ്റപ്പുമൊക്കെ വച്ചു നോക്കുമ്പോള്‍ ബാക്കി നിനക്കൂഹിക്കാമല്ലോ. അവന്റാൈക്കെ ടൈംസ്. എടേ, ഞാന്‍ സത്യം പറഞ്ഞാല്‍ ഇവിടെ ഒരു ഓസ്ട്രേലിയക്കാരന്‍ നടത്തുന്ന വൃദ്ധസദനത്തിലാ. പാര്‍ട്ട് ടൈം ജോലിയാണെന്നു പറയും. പഠനത്തിന്റെ കൂടെയാകുമ്പോള്‍ അതിനേ വകുപ്പുള്ളൂ. പക്ഷെ, പ്ളസ് ടു ജയിക്കാത്ത ഞാന്‍ എംബിഎ പാസ്സാകുവേലന്നൊറപ്പുള്ളതു കൊണ്ട് പഠിക്കാമെന്നുള്ള വ്യാമോഹമൊന്നും ഇല്ലെടേ. നല്ല കട്ടപ്പണി തന്നെ.

എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ട് മനസ്സു മടുത്താണ് ഇങ്ങോട്ടു വന്നത്. പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തളം സുധാകരന്റെ ഗാനമേള എന്നു പറഞ്ഞതുപോലാണ് കാര്യങ്ങള്‍. ഇവിടെ നമ്മളെടുക്കുന്ന പണിക്കൊന്നും ഒരു കണക്കുമില്ലെടേ. ഇപ്പം വലിയ കുഴപ്പമില്ല. എന്നാ പറഞ്ഞാലും പണിയെടുത്ത് കുറച്ച് തെറിയൊക്കെ കേട്ടാലും കാശു കിട്ടും. ഇവിടെ ആദ്യം വന്നപ്പോള്‍ വലിയ പാടായിരുന്നു. ഗള്‍ഫിലൊക്കെ പോകുന്നവര്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന കഥ കേട്ട് ജന്മത്ത് അങ്ങോട്ടില്ലെന്നു വിചാരിച്ചതാ, ഇതിപ്പോ അതിനെക്കാള്‍ കഷ്ടമാ. ഒരു പെട്രോള്‍ പമ്പിലായിരുന്നു ആദ്യത്തെ ജോലി. ഇപ്പോ നീ വിചാരിക്കും പെട്രോള്‍ ഒഴിച്ചു കൊടുക്കുന്ന ജോലിയായിരിക്കുമെന്ന്. അതായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇത് ആ പെട്രോള്‍ പമ്പില്‍ ഗ്യാസൊലിന്‍ അടിക്കാന്‍ വരുന്ന എമ്പോക്കികള്‍ മൂത്രമൊഴിക്കുന്ന ടോയ്ലറ്റ് ക്ളീന്‍ ചെയ്യുന്ന പണി. ഹൊ, ഒന്നും പറയേണ്ട. മദാമ്മമാരെയൊക്കെ ചുമ്മാ വായില്‍നോക്കി നില്‍ക്കാമെന്നേയൊള്ളെടേ.

ആ നാറിയ പണി ഞാന്‍ മൂന്നുമാസം കൊണ്ടു നിര്‍ത്തി. അതിനൊരു കാരണവുമുണ്ടായിരുന്നു. എടേ, നമ്മള്‍ പ്ളസ് ടുവിനു പടിക്കുമ്പോള്‍ മെലിഞ്ഞു വെളുത്ത ഒരുത്തി നമ്മടെ ക്ളാസ്സിലില്ലായിരുന്നോ, ഒരു ജീന. ആനിവേഴ്സറിക്ക് നമ്മള്‍ അവള്‍ക്കിട്ടു പണി കൊടുത്തതിനാണല്ലോ എന്നേം നിന്നേം സ്കൂളീന്നു പറഞ്ഞുവിട്ടത്. നീ പിന്നെ പഠിച്ചു, ഞാനതോടെ നിര്‍ത്തി. ഒരു ദിവസം ഞാന്‍ ടോയ്ലറ്റ് ക്ളീന്‍ ചെയ്തിട്ടിറങ്ങുമ്പോള്‍ അവളും കെട്ടിയോനും കൂടി മുന്നില്‍. എന്റെ ദേവമേ, ഞാനങ്ങ് ഇല്ലാണ്ടായി. അവളൊക്കെ രക്ഷപെട്ടു പോകുമെന്നു നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ലല്ലോ. ആ വേഷത്തില്‍ അവളെന്നെ തിരിച്ചറിയുമെന്നു ഞാന്‍ വിചാരിച്ചതല്ല. അവളെ മനസ്സിലാകാത്ത പോലെ ഞാന്‍ നടക്കാന്‍ തുടങ്ങുമ്പോള്‍ പുറകീന്ന് അവളൊരു വിളി- അലക്സ് ഡി പോളേന്ന്!.

ഹൊ ! ഞാന്‍ പെട്ടുപോയളിയാ. എന്നാ പറഞ്ഞാലും അവള്‍ നമ്മളെയൊക്കെ മൈന്‍ഡ് ചെയ്യാത്തതിന്റെ ഒരു കലിപ്പിനാണല്ലോ നമ്മള്‍ പണി കൊടുത്തത്. അവളുടെ വിളി കേട്ടപ്പോള്‍ ഞാനെല്ലാം മറന്നു പോയി. അവളിവിടെ ഗവണ്‍മെന്റ് സര്‍വീസില്‍ നഴ്സാണെടേ. കെട്ടിയവനെ ഒക്കെ പരിചയപ്പെടുത്തി നാറ്റിച്ചു. രാഞ്ജീടെ കൊട്ടാരത്തില്‍ ക്ളര്‍ക്കാണെന്നും ഹാരി രാജകുമാരന്റെ കൂടെ കാറോടിച്ച് ഒരു പിച്ചക്കാരന്റെ നെഞ്ചത്ത് കയറ്റിയതിന് കോടതി ഒരാഴ്ച വിധിച്ച ശിക്ഷയാണതെന്നുമൊക്കെ ഞാന്‍ പറഞ്ഞു നോക്കിയെങ്കിലും അവളതൊന്നും വിശ്വസിച്ചില്ല. അതൊക്കെ പോട്ടേന്നു വയ്ക്കാടേ, പോകാന്‍ നേരം അവള് ഒരു രണ്ട് പൌണ്ട് എന്റെ കയ്യില്‍ വച്ചു തന്നിട്ടു പറഞ്ഞു- ഇതിരിക്കട്ടെ, ഇനീം ഡ്രൈവിനിടയില്‍ ഇവിടെ വരുമ്പോള്‍ കാണാമെന്ന്.

എന്റെ ചങ്കു തകര്‍ന്നുപോയളിയാ. അപ്പോ, ഞാന്‍ ഒരിക്കലും അവിടെ നിന്നു രക്ഷപെടുകേലന്നല്ലേ അവളുദ്ദേശിച്ചത് ? എനിക്കതു സഹിക്കാന്‍ പറ്റിയില്ലടേ. അന്നു തന്നെ പണി നിര്‍ത്തി. ഒരാഴ്ച പട്ടിണി കിടന്നപ്പോള്‍ പിന്നേം വിശക്കാന്‍ തുടങ്ങി. അങ്ങനെ ഇവിടൊരു പള്ളീല്‍ മലയാളം കുര്‍ബാന ചൊല്ലാന്‍ വരുന്ന അച്ചന്‍ മുഖേന കിട്ടിയതാ ഈ ജോലി. നീ വിചാരിക്കും ഞാനിതിന്റെ മാനേജരാണെന്ന്. ഒന്നുമല്ലെടേയ്, ഇവിടെ ഈ കെളവന്‍മാരുടെ മലമൂത്രങ്ങള്‍ കോരുന്ന പണിയാ. അതു മാത്രം പോര, ഇവന്‍മാരൊക്കെ അപ്പിയിട്ടു കഴിഞ്ഞാല്‍ നല്ല ഭംഗിയായിട്ടു കഴുകിക്കുകേം വേണം. ഇവര്‍ക്കീ കഴുകി പരിചയമില്ലാത്തതുകൊണ്ട് നമ്മള്‍ നന്നായിട്ടു കഴുകിയാല്‍ അപ്പോള്‍ കിട്ടും രണ്ടു പൌണ്ട് ടിപ്പ്. മാസാമാസം ഇവരില്‍ ചിലരുടെ മക്കള് നോക്കാന്‍ വരും. കിളവന്‍ വൃത്തിയായിട്ടൊക്കെ ഇരിപ്പുണ്ടെങ്കില്‍ ഒരു തുക അവന്‍മാരും തരും.

ചെലര് ചുമ്മാ വന്നു നമ്മടെ മെക്കിട്ടു കേറും. കഴിഞ്ഞയാഴ്ച ഒരുത്തന്‍ അപ്പനെ കാണാനാണെന്നും പറഞ്ഞു വന്നു. എന്നിട്ട് അപ്പനേം കോപ്പനേം ഒന്നും കണ്ടില്ല. നേരേ വന്ന് എനിക്കിട്ടു നാലു താങ്ങ്. എന്നിട്ട് പോകാന്‍ നേരം സോറി പറഞ്ഞിട്ട് ഒരു നൂറു പൌണ്ട് എടുത്തു തന്നു. ഇപ്പോ ഇതാണ് ലാഭം. ഇവന്‍മാരെയൊക്കെ നേരെ ചൊവ്വേ നോക്കിയാല്‍ കിട്ടുന്നതിനെക്കാള്‍ ഇടി വാങ്ങിയാല്‍ കിട്ടും. എന്നും ഇടി വാങ്ങിയാല്‍ പണി പോവുകേം ചെയ്യും. ആകെ മൊത്തം റിസ്ക് ആണെടേയ്.

അപ്പോള്‍ അങ്ങനെയൊക്കെയാണ് കാര്യങ്ങള്. നെനക്ക് നാട്ടില്‍ സുഖം തന്നെയല്ലേ ? നമ്മടെ ഡോക്ടര്‍ ശിവദാസന്റെ ഭാര്യ ദമയന്തി ഇപ്പോഴും പഴയതുപോലെ തന്നെയാണോ ഇരിക്കുന്നത് ? നാടിനെപ്പറ്റിയോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കു വരുന്നത് ദമയന്തിച്ചേച്ചിയാണെടേയ്. ഇവിടെ ആകെ മൊത്തം ഫ്രിഡ്ജില്‍ വച്ച അയലമാതിരിയുള്ള സാധനങ്ങളാടേയ്. ചുമ്മാ ബോറ്. നാട്ടില്‍ വന്നിട്ടു വേണം ഒന്നര്‍മാദിക്കാന്‍. നീ മറുപടി അയക്കുമ്പോള്‍ നാട്ടിന്നൊള്ള കുറച്ച് പടങ്ങള് കൂടെ അയക്കെടേയ്.

സ്വന്തം,

അലക്സ് ഡി. പോള്‍

കംഗാരൂ ഓള്‍ഡ് ഏജ് ഹോം

ലിവര്‍പൂള്‍

യുകെ.

ഡോ.സണ്ണിക്കുട്ടിയുടെ മറുപടി
പ്രിയപ്പെട്ട മേഴ്സിക്കുട്ടി,

കത്ത് വായിച്ചു തുടങ്ങിയപ്പോള്‍ സത്യത്തില്‍ ഞാന്‍ വിസ്മയിച്ചു. ഓരോ വരിയിലും നിറഞ്ഞു നില്‍ക്കുന്ന ഉദ്വേഗം എന്നെ വല്ലാതെ ത്രസിപ്പിച്ചു. വീട്ടിലേക്കുള്ള യാത്രയില്‍ ടാക്സിയില്‍ വച്ചെങ്കിലും എന്തെങ്കിലും സംഭവിക്കുമെന്ന് മേഴ്സിയെപ്പോലെ തന്നെ ഞാനും പ്രതീക്ഷിച്ചു. എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു സത്യത്തില്‍ മേഴ്സിയോട് ബഹുമാനമാണ് തോന്നിയത്. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളര്‍ന്നു പോകുന്ന സ്ത്രീകള്‍ക്ക് മേഴ്സിക്കുട്ടി ഒരു മാതൃകയാണ്. രാത്രി എപ്പോഴും സ്ത്രീകളുടെ മനസ്സില്‍ കീഴ്പ്പെടാനുള്ള ടെന്‍ഡന്‍സി ഉളവാക്കുന്ന അന്തരീക്ഷമാണ് ഒരുക്കുന്നത്. നാട്ടിലുള്ളപ്പോള്‍ പുറത്തിറങ്ങാന്‍ പോലും മടിയുള്ള മേഴ്സിക്കുട്ടി അന്യരാജ്യത്ത് നട്ടപ്പാതിരയ്ക്ക് നടുറോഡില്‍ നിന്നു വിളങ്ങി എന്നു പറയുമ്പോള്‍ തന്നെ കീഴ്പ്പെടാനുള്ള ആ ടെന്‍ഡന്‍സി ആണ് വ്യക്തമാകുന്നത്.

കാറില്‍ വച്ച് പാക്കിസ്ഥാന്‍കാരനായ ഡ്രൈവര്‍ തന്നെ വല്ലതും ചെയ്യുമോ എന്നു മേഴ്സിക്കുട്ടി ഭയപ്പെടുന്നതിന്റെ പിന്നിലും അതേ ടെന്‍ഡന്‍സിയാണുള്ളത്. ഇത് സത്യത്തില്‍ ഒരു രോഗമല്ല. കൌമാരകാലം മുതല്‍ അബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ലൈംഗികവികാരങ്ങള്‍ ഉപബോധമനസ്സിലേക്ക് കടന്നുകയറി വരുമ്പോഴാണ് ഇത്തരം തോന്നലുകളുണ്ടാവുന്നത്. ഇതിന് മേഴ്സി പ്രത്യേകം ചികില്‍സ തേടേണ്ടതില്ല, അല്ലെങ്കില്‍ ഇനിയൊരു ചികില്‍സകനും ഇടപെടലുകള്‍ നടത്തേണ്ട കാര്യമില്ലാത്ത വിധം മേഴ്സിയില്‍ ഞാനിടപെടാന്‍ പോവുകയാണ്.

മണിച്ചിത്രത്താഴ് എന്ന സിനിമ മേഴ്സി കണ്ടിട്ടുണ്ടോ ? അല്ലിയെ കൊല്ലാന്‍ ശ്രമിക്കുന്ന, ഗംഗയുടെ സാരിക്ക് തീ പിടിപ്പിക്കുന്ന മാടമ്പള്ളിയിലെ ആ മാനസികരോഗി നീ കരുതുന്നതു പോലെ ശ്രീദേവിയല്ല, നിന്റെ ഗംഗ തന്നെയാണ് എന്നു ഡോട്കര്‍ സണ്ണി വെളിപ്പെടുത്തുന്ന ആ സീന്‍ മേഴ്സി ഓര്‍ക്കുന്നുണ്ടോ. ആ സിനിമയിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം ശരിക്കും ഞാനാണ്. അതിനു സമാനമായ ഒരു വെളിപ്പെടുത്തലാണ് എനിക്കും നടത്താനുള്ളത്.

അന്നു രാത്രി മേഴ്സിയുടെ കാര്‍ കേടായി എന്നു പറയുന്നത് മേഴ്സിയിലെ മാനസികരോഗപുത്രി തന്നെ ആസൂത്രിതമായി ചെയ്ത കാര്യമാണ്. സത്യത്തില്‍ മേഴ്സിയുടെ കാര്‍ കേടായിരുന്നില്ല. അവിടെ വച്ച് ഒരു ഫിന്‍ലാന്‍ഡ്കാരി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ മുതല്‍ മേഴ്സിയിലെ മാനസികരോഗി അസ്വസ്ഥയായിരുന്നു. ഓരോ ദിവസവും അതുവഴി കടന്നുപോരുമ്പോള്‍ മേഴ്സിയുടെ അബോധമനസ്സില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടാനുള്ള വൈബ്രേഷന്‍സ് ഉണ്ടായിരുന്നു.

സത്യത്തില്‍ അന്നു രാത്രി വീട്ടിലേക്കു പോകേണ്ട എന്നു തീരുമാനിക്കുമ്പോഴും പാതിരയോടടടുത്ത സമയത്ത് അതുവഴി കടന്നുപോകണമെന്ന് മേഴ്സിയിലെ രോഗി തീരുമാനിച്ചിരുന്നു. അങ്ങനെ മേഴ്സിയുടെ മനസ്സില്‍ നടന്ന ഒരു നാടകത്തിന്റെ തുടര്‍ച്ചയായാണ് രാത്രി വീട്ടിലേക്കു പോകാനുള്ള തീരുമാനത്തില്‍ മേഴ്സിയെ എത്തിച്ചത്. ഭര്‍ത്താവിനെ അറിയിക്കാതിരുന്നത് അദ്ദേഹത്തിനു സര്‍പ്രൈസ് ആവട്ടെ എന്നു കരുതിയിട്ടാണെന്ന് മേഴ്സി പറയുന്നുണ്ടെങ്കിലും അതിന്റെ പിന്നിലും മേഴ്സിയുടെ ഉപബോധമനസ്സിന്റെ കളിയായിരുന്നു. ഭര്‍ത്താവിനെ അറിയിച്ചാല്‍ രാത്രിയില്‍ ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെങ്കിലോ എന്നതുകൊണ്ടാണ് മേഴ്സിയിലെ ചിത്തരോഗി അങ്ങിനെയൊരു തീരുമാനമെടുത്തത്.

കാറില്‍ ഒറ്റയ്ക്ക് റേപ് സ്പോട്ടിലെത്തിയിട്ടും ആരും മേഴ്സിയെ പിന്‍തുടരുകയോ കാര്‍ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കുകയോ ചെയ്യാത്തതിനാല്‍ മേഴ്സിയിലെ രോഗിണി നിരാശയായി. അപ്പോള്‍ കാര്‍ കേടായെന്നു സ്വയം വിശ്വസിപ്പിച്ച് അവിടെ കുറെ നേരം ഇറങ്ങി നിന്ന മേഴ്സിയിലെ രോഗിക്ക് പിന്നെയും നിരാശയാകേണ്ടി വന്നു എന്നതാണ് സത്യം. അപ്പോള്‍ അതുവഴി കടന്നുപോയ ഒരു കാറില്‍ നിന്ന് ആരോ മേഴ്സിയെ തുറിച്ചു നോക്കിയതായി മേഴ്സി പറയുന്നുണ്ടല്ലോ. സത്യത്തില്‍ അത് ഞാനായിരുന്നു. മേഴ്സിക്ക് ചെറിയ പ്രാന്തുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മേഴ്സിയുടെ ഭര്‍ത്താവ് നാട്ടിലെത്തി മേഴ്സിയെ ചികില്‍സിക്കണമെന്ന് എന്നോടാവശ്യപ്പെട്ടിരുന്നു.

ടൈറ്റസ് എന്റെ ആത്മസുഹൃത്തായതു കൊണ്ടാണ് ടൈറ്റ് ഷെഡ്യൂള്‍ ആയിട്ടും അമേരിക്കയിലെ മലേഷ്യ യൂണിവേഴ്സിറ്റിയിലെ മനശാസ്ത്രവിഭാഗം ഹെഡ് ആയ ഞാന്‍ വന്നത്. അമേരിക്കയില്‍ നിന്നും ശബരിമലയില്‍ വന്നു തൊഴുതിട്ട് നേരേ വേളാങ്കണ്ണിക്കു പോകണോ മമ്പുറം ആണ്ടുനേര്‍ച്ചയ്ക്കു പോകണോ എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് ടൈറ്റസ് എന്നെ വിളിക്കുന്നത്.

അന്നു മുതല്‍ ഞാന്‍ മേഴ്സിയെ നിരീക്ഷിക്കുകയായിരുന്നു. മേഴ്സിയിലെ ചിത്തരോഗി എത്രത്തോളം പുരോഗമിച്ചു എന്നു പഠിക്കുകയായിരുന്നു. മേഴ്സിയും ടൈറ്റസും ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ പണ്ടു താമസിച്ചിരുന്ന അറബിയുടെ കഥ അയല്‍ക്കാരന്‍ മേഴ്സിയോടു പറഞ്ഞത് മേഴ്സി ഓര്‍ക്കുന്നുണ്ടോ ? സ്വന്തം ഭാര്യയെ വഞ്ചിച്ച് വീടിന്റെ മുകള്‍നിലയില്‍ കൌമാരംവിടാത്ത കാമുകിയെ ഒളിപ്പിച്ചുതാമസിപ്പിച്ച അറബിയുടെ കഥ ? ആ ബന്ധം എതിര്‍ത്ത ഭാര്യയെ ഒടുവില്‍ അറബി കിടപ്പുമുറിയിലിട്ട് വെട്ടി പീസുപീസാക്കി കൊന്നു. ആ കഥ കേട്ട നാള്‍ മുതല്‍ മേഴ്സിയിലെ ചിത്തരോഗി ഉണരുകയായിരുന്നു. മെല്ലെ മെല്ലെ അറബിയുടെ കൊല്ലപ്പെട്ട ഭാര്യയുമായി മേഴ്സി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചു. സ്വാഭാവികമായും നല്ലവനായ ടൈറ്റസിനെയാണ് ക്രൂരനായ ആ അറബിയുടെ സ്ഥാനത്ത് മേഴ്സി കണ്ടത്.

മുകള്‍നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കിറ്റി എന്ന പാവപ്പെട്ട പെണ്‍കുട്ടി മേഴ്സിയുടെ കാഴ്ചപ്പാടില്‍ അറബിയുടെ കാമുകിയായി. മേഴ്സിയും മേഴ്സിയിലെ ചിത്തരോഗിയും തമ്മില്‍ അനുദിനം നടന്ന പോരാട്ടത്തില്‍ ജയിച്ചത് ചിത്തരോഗിയാണ്. ഫലമായി പാവപ്പെട്ട ടൈറ്റസും കിറ്റിയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നു മേഴ്സി സ്വയം വിശ്വസിപ്പിച്ചു. എന്നാല്‍ അതിനു പറ്റിയ തെളിവുകളൊന്നും കിട്ടായതായപ്പോള്‍ മേഴ്സിയിലെ രോഗി പ്രകോപിതയായി. അന്നു കാര്‍ കേടായ രാത്രിയായിരുന്നു ദുര്‍ഗാഷ്ടമി. അന്നു രാത്രിയോടെ മേഴ്സിയി പൂര്‍ണമായും അറബിയുടെ ഭാര്യയായി മാറുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അന്ന് അറബി ഭാര്യയെ കൊന്നതുപോലെ അന്നു രാത്രി മേഴ്സി പാവം ടൈറ്റസിനെ വെട്ടി പീസുപീസാക്കി കൊന്നേനെ.

അങ്ങനെ വന്നപ്പോള്‍ കിറ്റിയുടെ കൂടി സഹകരണത്തോടെ മേഴ്സിക്കു കാണാന്‍ പാകത്തില്‍ ഞാന്‍ ആസൂത്രണം ചെയ്ത നാടകമാണ് മേഴ്സി ശരിക്കും കണ്ടത്. നഗ്നയായ കിറ്റിയോടൊപ്പം മേഴ്സി സത്യത്തില്‍ കണ്ടത് ടൈറ്റസിനെയായിരുന്നില്ല, ടൈറ്റസിന്റെ ഡമ്മിയായിരുന്നു. ഡമ്മി പരീക്ഷണം പൊളിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞിട്ടാണ് ടൈറ്റസ് വന്നു മേഴ്സിയുടെ കാലില്‍ വീണതും അങ്ങനെയൊക്കെ സംസാരിച്ചതും. അപ്പോള്‍ മേഴ്സി അകത്തുകയറി ആ ഡമ്മി വെട്ടി പീസുപീസാക്കുമെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ മേഴ്സിയുടെ രോഗം പൂര്‍ണമായും മാറിയേനെ.

ഇപ്പോള്‍ സത്യത്തില്‍ മേഴ്സി ഒരു സംശയരോഗിയായി മാറിയിരിക്കുകയാണ്. നല്ലവനും സ്നേഹനിധിയുമായ ടൈറ്റസിനെ മേഴ്സി ഉപദ്രവിക്കരുത്. മേഴ്സിയിലെ ചിത്തരോഗി പാവം കിറ്റിയെയും ടൈറ്റസിനെയും ഒരുപാട് ഉപദ്രവിച്ചു. ഈ കത്ത് കിട്ടിക്കഴിഞ്ഞാലുടന്‍ ഇരുവരുടെയും കാലില്‍ വീണ് മാപ്പു പറയുമെന്നും അവര്‍ തമ്മിലുള്ള ഏട്ടന്‍ – അനിയത്തി ബന്ധം കൂടുതല്‍ ആഴത്തില്‍ തുടരണമെന്ന് അപേക്ഷിക്കണമെന്നുമാണ് എനിക്കു നിര്‍ദേശിക്കാനുള്ള പരിഹാരം. എന്റെ കൂട്ടുകാരനായതുകൊണ്ടു പറയുവല്ല, ടൈറ്റസിനെപ്പോലൊരു ഭര്‍ത്താവിനെ കിട്ടിയത് മേഴ്സിയുടെ പുണ്യമാണ്.

മേഴ്സിയുടെ വട്ടുമാറട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്,

ഡോ. സണ്ണിക്കുട്ടി.

മേഴ്സിക്കുട്ടിയുടെ കത്ത്
പ്രിയപ്പെട്ട സണ്ണിക്കുട്ടി ഡോക്ടര്‍ക്ക്,

35 വയസ്സുള്ള വിവാഹിതയാണു ഞാന്‍. എനിക്ക് സ്നേഹസമ്പന്നനായ ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. ഞാനിവിടെ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് പ്രത്യേകിച്ചു ജോലിയൊന്നും ചെയ്യുന്നില്ല. കൊച്ചിനെ കുളിപ്പിച്ചോളാം, കുക്കിങ് ഒക്കെ ചെയ്തു തരാം എന്നൊക്കെ പറഞ്ഞാണ് നാട്ടില്‍ നിന്നും ഇങ്ങോട്ടു വന്നത്. ഇവിടെ വന്നതോടെ സ്വഭാവം മാറി. ഒരു പണിയും ചെയ്യാതെ ഇന്ത്യാവിഷനും കണ്ടു സോഫയില്‍ കിടക്കുകയേ ഉള്ളൂ. എങ്കിലും, കള്ളുകുടിയോ സിഗരറ്റ് വലിയോ അങ്ങനെ വേറെ സ്വഭാവദൂഷ്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാനയാളെ സ്നേഹിച്ചിരുന്നു. രാവിലെ എണീറ്റ് എല്ലാ ജോലിയും ചെയ്ത് ഓഫിസില്‍ പോയാല്‍ വൈകിട്ടു വരുന്നവരെ അങ്ങേര് അതേ കിടപ്പു കിടക്കും. എങ്കിലും ഞങ്ങള്‍ ഹാപ്പിയായിരുന്നു.

ഞങ്ങളുടേത് സന്തുഷ്ട ദാമ്പത്യമായിരുന്നു. എന്നാല്‍, കഴിഞ്ഞതിന്റെ മുമ്പിലത്തെ ബുധനാഴ്ച എല്ലാം തകിടം മറിഞ്ഞു. ബുധനാഴ്ച രാത്രി കൂടി വര്‍ക്ക് ചെയ്യേണ്ടി വരുമെന്നു കരുതിയതിനാല്‍ വൈകിട്ടു വീട്ടിലേക്കു വരില്ല എന്നു പറഞ്ഞിട്ടാണ് ഞാന്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, ജോലി കഴിഞ്ഞ് വര്‍ക്ക് സൈറ്റിലും പോയി രാത്രി ഒന്‍പതു മണിയോടെ ഞാന്‍ ഫ്രീയായതിനാല്‍ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. ഭര്‍ത്താവിന് ഒരു സര്‍പ്രൈസ് ആവട്ടെ എന്നു കരുതി ഞാന്‍ വിളിച്ചു പറയാന്‍ നിന്നില്ല. രാത്രി തനിച്ചു ഡ്രൈവ് ചെയ്ത് ഹൈവേയിലൂടെ വരുന്ന വഴി കാര്‍ പെട്ടെന്നു ബ്രേക്ക് ഡൌണ്‍ ആയി. എത്ര നേരം ശ്രമിച്ചിട്ടും സ്റ്റാര്‍ട്ട് ആയില്ല. ചുരുക്കത്തില്‍ വിജനമായ വഴിയില്‍ ഞാന്‍ കുടുങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. തലേ ആഴ്ച ഏതാണ്ട് ആ ഭാഗത്തുവച്ച് ഒരു ഫിന്‍ലന്‍ഡ്കാരിയെ 12 കാട്ടറബികള്‍ ചേര്‍ന്നു ബലാല്‍സംഗം ചെയ്ത വാര്‍ത്ത വായിച്ചതോര്‍ത്തപ്പോള്‍ എനിക്കു കുളിരുണ്ടായി (പേടി വരുമ്പോള്‍ കുളിരുണ്ടാവുന്നത് ഒരു രോഗമാണോ ഡോക്ടര്‍ ?).

അപ്പോള്‍ സമയം ഏതാണ്ട് പതിനൊന്നര ആയിക്കാണും. എന്തും സംഭവിക്കാവുന്ന സമയം. ആകാശത്ത് നിലാവ് ഒളിച്ചുകളിക്കുന്നു. വഴിയിലൂടെ പോകുന്ന കാറില്‍ നിന്നു ചിലര്‍ എന്നെ തുറിച്ചുനോക്കുന്നതു കൂടി കണ്ടപ്പോള്‍ എന്റെ പേടി വര്‍ധിച്ചു. നാട്ടിലുള്ളപ്പോള്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങിയിട്ടില്ലാത്ത ഞാനാണ് ഒരു പരിചയവുമില്ലാത്ത രാജ്യത്ത് നട്ടപ്പാതിരയ്ക്ക് നടുറോഡില്‍ ടൈറ്റ് ഷര്‍ട്ടും കുറച്ചൂടെ ടൈറ്റ് ജീന്‍സുമിട്ട് നില്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ ഞാനാകെ ടൈറ്റായി. എന്തുകൊണ്ടോ എനിക്കപ്പോള്‍ ഭര്‍ത്താവിനെ മിസ് ചെയ്തു. മൂപ്പരുടെ പേര് ടൈറ്റസ് എന്നാണ്.

ഞാന്‍ ഫോണെടുത്ത് പുള്ളിക്കാരന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അക്കൌണ്ടില്‍ ഒരേയൊരു കോളിനുള്ള ബാലന്‍സേയുള്ളൂ എന്നറിഞ്ഞപ്പോള്‍ ഞാന്‍ പിന്നേം ടെന്‍ഷനായി. പക്ഷെ, കുറെ നേരം വിളിച്ചിട്ടും പുള്ളി ഫോണെടുത്തില്ല. ഞാന്‍ വരില്ല എന്നു പറഞ്ഞതുകൊണ്ട് നേരത്തെ ചോറുണ്ട് കിടന്നുറങ്ങിക്കാണും എന്നു കരുതി ഞാന്‍ ശ്രമം ഉപേക്ഷിച്ചു. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഒരു ശ്രമം കൂടി നടത്തി നോക്കി. അത്രയും നേരം സ്വിച്ച് ഓണ്‍ ആയിരുന്നതു കൊണ്ട് ബാറ്ററി ഡിസ്ചാര്‍ജ് ആയിരുന്നു.

ഞാന്‍ വണ്ടി ലോക്ക് ചെയ്ത് എമര്‍ജന്‍സിയില്‍ വിളിച്ച് ഒരു ടാക്സി വരുത്തി വീട്ടിലേക്കുള്ള റൂട്ട് പറഞ്ഞുകൊടുത്ത് സീറ്റില്‍ ചാരിയിരുന്നു. ഡ്രൈവര്‍ ഒരു പാക്കിസ്ഥാനി ആയിരുന്നു. കശ്മീര്‍ പ്രശ്നവും വിഭജനകാലം മുതലുള്ള ശത്രുതയുമൊക്കെ എന്റെ മനസ്സില്‍ കൂടി കടന്നുപോയി. പക്ഷെ, എല്ലാം എന്റെ വെറും പ്രതീക്ഷകളായിരുന്നു. അയാള്‍ കണ്ണാടിയില്‍ക്കൂടി പോലും എന്നെയൊന്നു നോക്കിയില്ല. കാറില്‍ നിന്നിറങ്ങി പണം കൊടുത്ത് ഇരുട്ടില്‍ മുങ്ങിക്കിടക്കുന്ന വീടിനരികിലേക്കു ഞാന്‍ നടന്നു.

വീടിനടുത്തെത്തുമ്പോള്‍ ടൈറ്റസിനെ എങ്ങനെ ഉണര്‍ത്തും എന്നതായിരുന്നു എന്റെ ആലോചന. മൂപ്പരുറങ്ങിയാല്‍ പോത്തു പോലെ ഉറങ്ങും. നല്ല കൂര്‍ക്കം വലിയും. ബെല്ലടിച്ചാല്‍പ്പോലും അറിയില്ല. സിറ്റൌട്ടില്‍ നിന്നു നോക്കുമ്പോള്‍ അകത്ത് ഒരു റൂമില്‍ വെളിച്ചമുണ്ട്. ഡ്രോയിങ് റൂമില്‍ പക്ഷെ ടിവി ഓഫാണ്. ഉറങ്ങാതെ ഇരുന്നു വായിക്കുകയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ഇന്ത്യാവിഷന്റെ താഴെക്കൂടി സ്ക്രോള്‍ ചെയ്തു പോകുന്ന വാര്‍ത്തയല്ലാതെ ലോകത്തൊന്നും വായിക്കാത്ത ആളാണ്. എന്തായാലും ഉറങ്ങിയിട്ടില്ല. ഉറങ്ങിയെങ്കില്‍ കൂര്‍ക്കം വലി റോഡില്‍ കേട്ടേനെ. പിന്നെ എന്തു ചെയ്യുകയായിരിക്കും ?

ഞാന്‍ മുറ്റത്തിറങ്ങി ഭിത്തിയോടു ചേര്‍ന്നു നിരങ്ങി വെളിച്ചം കണ്ട റൂമിന്റെ ജനാലയിലൂടെ നോക്കി. ആ കാഴ്ചയോര്‍ത്ത് ഇപ്പോഴും എന്റെ ദേഹമാസകലം വിറയ്ക്കുകയാണ്. ഞാന്‍ എന്റെ സ്വന്തം അനിയത്തിയെപ്പോലെ കണ്ടിരുന്ന ഞങ്ങളുടെ അപ്സ്റ്റെയറില്‍ താമസിക്കുന്ന തോമസൂട്ടിച്ചേട്ടന്റെ മകള്‍ കിറ്റിയും ടൈറ്റസും കെട്ടുപിണഞ്ഞ കരിനാഗങ്ങളെപ്പോലെ, കര്‍ത്താവേ. എന്റെ കണ്‍ട്രോള്‍ പോയി. നിന്ന നില്‍പില്‍ ഞാനലറിവിളിച്ചു. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ലൈറ്റ് തെളിഞ്ഞു. എന്നാല്‍, എന്റെ മുഖത്തേക്ക് തുറന്ന ടൈറ്റസിന്റെ കണ്ണുകളുടെ തിളക്കമാണ് ഇപ്പോഴും എന്റെ മനസ്സിലുള്ളത്. അസമയത്ത് വന്നുകയറി മൂഡ് കളഞ്ഞതിന്റെ വെറുപ്പ് ആയിരുന്നു അവളുടെ ഭാവത്തില്‍. വാതില്‍ തുറന്നതും ടൈറ്റസ് എന്റെ കാല്‍ക്കല്‍ വീണു. അതു ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല. ഒരു കൂസലുമില്ലാതെ അവള്‍ നിന്നെപ്പിന്നെ കണ്ടോളാം എന്ന മട്ടില്‍ എന്നെയൊന്നിരുത്തി നോക്കിയിട്ട് ചവുട്ടിക്കുലുക്കി ഇറങ്ങിപ്പോയി. അവളുടെ പോക്ക് കണ്ടപ്പോള്‍ ടൈറ്റസ് അവളുടെ ഭര്‍ത്താവാണോ എന്നു പോലും ഞാന്‍ സംശയിച്ചു പോയി.

അന്നു രാത്രി മുഴുവന്‍ ടൈറ്റസ് എന്റെ കാലില്‍ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. അവളുമായി അവിഹിത ബന്ധം തുടങ്ങിയിട്ടു കുറെക്കാലമായെന്നും അവളെ മറക്കുന്നതൊഴിച്ച് മറ്റെന്തും പറഞ്ഞാല്‍ അനുസരിക്കാമെന്നും അവളെ കാണാതിരിക്കണമെന്നൊഴിച്ച് മറ്റെന്തു ശിക്ഷ വിധിച്ചാലും സ്വീകരിക്കാമെന്നും പറഞ്ഞായിരുന്നു കരച്ചില്‍. എനിക്കു സഹിച്ചില്ല ഞാനും കുറെ കരഞ്ഞു. അടുത്ത ഒരു സുഹൃത്തിനോട് ഞാനിക്കാര്യം പറഞ്ഞപ്പോള്‍ ടൈറ്റസിനെയും കൂട്ടി ഒരു കൌണ്‍സിലിങ്ങിനു പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍, താന്‍ ഭയങ്കര നോര്‍മലാണെന്നും കൌണ്‍സിലിങ്ങിന്റെ ആവശ്യം എനിക്കാണെന്നുമാണ് ടൈറ്റസ് പറയുന്നത്. ഇപ്പോള്‍ എനിക്കൊരു സമാധാനവുമില്ല ഡോക്ടര്‍. സത്യത്തില്‍ ഞാനാണോ തെറ്റുകാരി ? പരസ്പരം സ്നേഹിച്ചിരുന്ന രണ്ടു ഹൃദയങ്ങളെ തമ്മില്‍ ഞാനകറ്റുകയാണോ ചെയ്തത് ? അവരുടെ ശാപം എന്നെ ബാധിക്കുമോ ? അതോ ടൈറ്റസും കിറ്റിയുമാണോ തെറ്റ് ചെയ്തത് ?

അവര്‍ക്കാണെങ്കില്‍ യാതൊരു കുറ്റബോധവും കാണുന്നില്ല. ഇരുവരും ഒറ്റയ്ക്കു സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എനിക്കൊറ്റയ്ക്ക് കൌണ്‍സിലിങ്ങിനു പോകാന്‍ ധൈര്യവുമില്ല. ഈ പ്രശ്നങ്ങള്‍ കാരണം ഹൈവേയില്‍ കേടായി കിടക്കുന്ന കാര്‍ ഇപ്പോഴും അവിടെ തന്നെ കിടക്കുകയാണ്. എനിക്കൊരു പിടിയും കിട്ടുന്നില്ല ഡോക്ടര്‍. ഇക്കാര്യത്തില്‍ എത്രയും വേഗം ഒരു പരിഹാരം നിര്‍ദേശിച്ച് ഈ ദുര്‍ഘടാവസ്ഥയില്‍ നിന്ന് എന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

വിശ്വസ്തതയോടെ,

മേഴ്സിക്കുട്ടി.

മേഴ്സിയുടെ ദുഃഖം
എന്റെ ജോര്‍ജ്ജൂട്ടിച്ചായാ,

എനിക്കാകെ പേടിയാകുന്നു. നമ്മുടെ ബന്ധം എന്റെ ചേട്ടനറിഞ്ഞപ്പോഴോ ജോര്‍ജ്ജൂട്ടിച്ചായന്റെ ഭാര്യയറിഞ്ഞപ്പോഴോ ഞാനിത്രേം പേടിച്ചിട്ടില്ല. പക്ഷെ, സിഐഎഫ്ഐക്കാരറിഞ്ഞാല്‍ ? സണ്ണിത്താനെപ്പോലൊരു നേതാവിന് ഇതാണ് ഗതിയെങ്കില്‍ നമ്മുടെ കാര്യം എന്താവുമെന്ന് ആലോചിച്ചിട്ട് എനിക്കൊരെത്തും പിടിയും കിട്ടുന്നില്ലച്ചായാ. നാളെ രാത്രി എന്തായാലും വരേണ്ട എന്നു പറയാന്‍ വേണ്ടിയാണ് അടിയന്തിരമായി ഞാനീ കത്തെഴുതുന്നത്. അല്ല അച്ചായാ, നമ്മള്‍ പരസ്പര സമ്മതത്തോടെ പരസ്പര സ്നേഹത്തോടെ ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ രാത്രീം ഇച്ചിരെ മിണ്ടീം പറഞ്ഞുമൊക്കെയിരുന്ന് കട്ടന്‍കാപ്പീം കുടിച്ചു പിരിയുന്നതിന് ഇവന്‍മാര്‍ക്കെന്നാത്തിന്റെ കഴപ്പാ ? സോറി കുഴപ്പവാ ? അതോ ഇവന്‍മാരെക്കൂടി സഹകരിപ്പിക്കാഞ്ഞിട്ടാണോ ? നല്ലൊരു ക്രിസ്മസായിട്ട് നാലു കസ്റ്റമേഴ്സ് വരുന്നത് ഇവന്‍മാരായിട്ട് പൊളിക്കുന്നത് വലിയ കഷ്ടം തന്നെയാണച്ചായോ.

സിഐഎഫ്ഐക്കാര്‍ തീവ്രവാദത്തിനെതിരായ പോരാട്ടം തുടങ്ങിക്കഴിഞ്ഞു എന്നാണ് ഇന്നലെ പത്രത്തില്‍ വായിച്ചത്. ഈ പണീം തീവ്രവാദത്തിന്റെ ഭാഗമാണെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. വളരെ ലൈറ്റായ പരിപാടിയാണെങ്കിലും അതു തീവ്രവാദമാകുമോ അച്ചായാ ? സണ്ണിത്താന്‍ ചേട്ടന്‍ എന്തു പരിപാടി കാണിച്ചിട്ടാ അതു തീവ്രവാദമായതെന്ന് അച്ചായനറിയാമോ ? എന്തായാലും അച്ചായന്റെ പരാക്രമങ്ങള്‍ ഒക്കെ കണ്ടാല്‍ അച്ചായനെക്കാള്‍ വലിയ ഒരു തീവ്രവാദി ലോകത്തില്ല എന്നേ സിഐഎഫ്ഐക്കാര്‍ പറയൂ.

അതുകൊണ്ടാ നാളെ എന്തായാലും വരേണ്ട എന്നച്ചായനോട് പറഞ്ഞത്. എന്റെ കസ്റ്റമേഴ്സില്‍ ഒരേയൊരു കോണ്‍ഗ്രസുകാരന്‍ അച്ചായനാണ്. ഇനിയിപ്പോള്‍ കംപ്ളീറ്റും കോണ്‍ഗ്രസുകാരെ സിഐഎഫ്ക്കാര് ഇങ്ങനെ വളഞ്ഞു പിടിക്കുമെന്നാണ് വളവില്‍ ട്രീസ പറഞ്ഞത്. രണ്ടു ദിവസമായി ട്രീസയും ആരെയും കയറ്റുന്നില്ല. ഇനി മുതല്‍ കോണ്‍ഗ്രസുകാരെ ഒഴിവാക്കുന്നതാണു നല്ലതെന്ന് ഞങ്ങളുടെ ബുദ്ധിജീവി പുളിനി ഷംസീല പറഞ്ഞിട്ടുണ്ട്. ഇതുക്കൂട്ടു കേസിലൊക്കെ പെട്ടു നാറിയാല്് ഭാവിയില്‍ പുസ്കമെഴുതാന്‍ സ്കോപ്പില്ലത്രേ. ഇപ്പോള്‍ എല്ലാം ജനങ്ങളറിഞ്ഞാല്‍ നാളെ പുസ്്തകത്തിലൂടെ ഞങ്ങളൊക്കെ എന്നാ വെളിപ്പെടുത്താനാ. പുസ്തകമെഴുതി കൊടുക്കാമെന്നു പറഞ്ഞ് ജനറേറ്റര്‍ ബുക്സ്കാരുടെ കയ്യില്‍ നിന്ന് ഞാനും കുറെ കാശു വാങ്ങിയിട്ടുണ്ട്. സിഐഎഫ്ഐക്കാരു പിടിച്ചാല്‍ എല്ലാം ഇല്ലാതാവും.

അതുകൊണ്ട് സണ്ണിത്താന്‍ പ്രശ്നം കെട്ടടങ്ങുന്നതു വരെ അച്ചായന്‍ ഈ വഴി വരേണ്ട. വേറൊന്നും വിചാരിക്കരുത്, പണി എളുപ്പത്തിനു വേണ്ടി എനിക്കു തന്നിരിക്കുന്ന പാര്‍ട്ടി മെമ്പര്‍ഷിപ് കട്ട് ചെയ്യുകേം മറ്റും ചെയ്താല്‍ അച്ചായന്റെ സുന ഞാന്‍ കട്ട് ചെയ്യും. അച്ചായന്‍ ഇവിടെ കെടന്ന് ചാടി മറിയുന്നതിന്റെ ഇഷ്ടം പോലെ ഫോട്ടോയും മറ്റും എന്റെ കയ്യിലുണ്ട്. സിഐഎഫ്ഐക്കാരെങ്ങാനും പൊക്കിയാല്‍ അച്ചായന്‍ എന്നെ പീഡിപ്പിക്കുവാരെന്നു പറഞ്ഞ് ഞാന്‍ പത്രസമ്മേളനം നടത്തും. അച്ചായനറിയാമല്ലോ പീഡനമെന്നോ ലൈംഗികമെന്നോ ഒക്കെ കേട്ടാല്‍ പിന്നെ പത്രക്കാരു മണപ്പിച്ചോണ്ടു പുറകേ പോരും. സണ്ണിത്താനു പറ്റിയതു കണ്ടില്ലേ ? ഇന്നലെ വരെ തീവ്രവാദം സൂഫിയ എന്നൊക്കെ പറഞ്ഞു നടന്നവന്‍മാര് നേരെ സണ്ണിത്താന്റെ അണ്ടര്‍വയറിലേക്കു പിടിച്ചു. കഷ്ടം തന്നെ, നാറികള്‍ !

എനിക്കിപ്പോള്‍ ആകെ പേടിയാണ് അച്ചായാ ? രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സിഐഎഫ്ഐക്കാരുടെ കാല്‍പെരുമാറ്റം കേള്‍ക്കുന്നതുപോലെ, ജനാലയ്ക്കടിയില്‍ അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നതു പോലെ ഒക്കെ ഒരു തോന്നല്‍. എല്ലാം തോന്നലാണോ അതോ ശരിക്കും എന്റെ വീടിന്റെ ചുറ്റും സിഐഎഫ്ഐക്കാരുണ്ടോ അച്ചായാ ? അച്ചായനെന്നെ കുടുക്കരുത്. സണ്ണിത്താന്‍ ആ ഭാഗ്യലക്ഷ്മിയുമായി പരിപാടി നടത്താഞ്ഞിട്ടുപോലും നാറി കൊണം വന്നില്ലേ ? അച്ചായനെങ്ങാനുമായിരുന്നെങ്കില്‍ അവന്‍മാര്‍ തൊണ്ടിയോടെ പിടിച്ചേനേ. തൊണ്ടിയുമായി നില്‍ക്കുന്ന അച്ചായന്റേം അടുത്ത് മുഖം പൊത്തിയിരികക്കുന്ന എന്റേം പടം പത്രത്തിലും ചാനലിലുമൊക്കെ വരുന്നത് അച്ചായന്‍ ഓര്‍ത്തു നോക്കിക്കേ. അച്ചായന്‍ മുഖം മറയ്ക്കുമോ തൊണ്ടി മറയ്ക്കുമോ ?

ഇന്നലെ, രാത്രി ഞാന്‍ മൂത്രമൊഴിക്കാനെണീറ്റപ്പോള്‍ ജനലിന്നടിയില്‍ നിന്ന് ഒരുത്തന്‍ എണീറ്റോടുന്നത് കണ്ടു. ആളെ ഞാന്‍ കണ്ടില്ല. പക്ഷെ, ഉറച്ച കാല്‍വെപ്പുകളോടെയുള്ള ആ ഓട്ടം കണ്ടപ്പോള്‍ എന്റെ മനസ്സു പറഞ്ഞു അതൊരു സിഐഎഫ്ഐക്കാരനാണെന്ന്. കോണ്‍ഗ്രസുകാര്‍ പെരുവിരലില്‍ കുത്തിയല്ലേ നടക്കാറുള്ളൂ. എനിക്കൊരു സമാധാനവുമില്ല അച്ചായാ. ഇന്നലേം ഇന്നുമൊന്നും ഞാന്‍ ബിസിനസ് നടത്തിയില്ല. പെരുന്നാളിന് തലങ്ങും വിലങ്ങും ട്രിപ്പടിക്കാനിരിക്കുന്ന ജീപ്പുകാരന്‍ വളവിലെ പട്ടിയെ പേടിച്ച് വണ്ടി ഷെഡില്‍ കയറ്റിയിട്ട അവസ്ഥയിലാണ് ഞാന്‍. ക്രിസ്മസ് ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് രണ്ടു ദിവസം ബ്യൂട്ടി പാര്‍ലറിലെല്ലാം പോയി കോംപ്ളാനൊക്കെ കുടിച്ച് ഞാന്‍ നടത്തിയ തയ്യാറെടുപ്പുകളെല്ലാം വെറുതെയായല്ലോ.

എല്ലാം അച്ചായന്‍ കാരണമാ. അച്ചായന്‍ എന്റെ കസ്റ്റമര്‍ അല്ലായിരുന്നെങ്കില്‍ അച്ചായന് പണിയാന്‍ മുട്ടുമ്പോഴൊക്കെ സൌകര്യത്തിന് പാര്‍ട്ടി മെമ്പര്‍ഷിപ്പും തന്ന് എന്നെ കൂടെ കൊണ്ടു നടക്കുന്നില്ലായിരുന്നെങ്കില്‍ ഈ സീസണില്‍ എനിക്കീ ഗതി വരില്ലായിരുന്നു. അതുകൊണ്ട് എന്റെ ഈ സീസണിലെ നഷ്ടം നികത്തി ക്രിസ്മസിന് പാര്‍ട്ടി വക ബോണസും അലവന്‍സും എനിക്കനുവദിച്ചു തന്നില്ലെങ്കില്‍ ജനുവരി ഒന്നാം തീയതി മുതല്‍ പാര്‍ട്ടി അപ്പീസിന്റെ മുറ്റത്ത് ഞാന്‍ കുത്തിയിരിക്കും. ഞാന്‍ എങ്ങനെ ഇരുന്നാലും കേരളത്തിലെ ടിവി ചാനലുകാര്‍ എന്റെ കാല്‍ച്ചുവട്ടില്‍ വന്നു കിടക്കുമെന്നു മറക്കരുത്. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഇവിടെ വരവ് ഒഴിവാക്കി ഞാന്‍ ചോദിച്ച തുക എത്രയും വേഗം ആരുടെയങ്കിലും കൊടുത്തയക്കണമെന്ന് ആവശ്യപ്പെടുന്നു.

ഭീതിയോടെ,

സി.ടി. മേഴ്സി

ഇടപ്പാടി

ഒരേയൊരു ആരാധികയുടെ കത്ത്
എന്റെ ഏറ്റവും പ്രിയപ്പെട്ട ബെര്‍ളിച്ചായന്,

ഇതാദ്യമായാണ് ഒരു ഇ മെയില്‍ അയക്കുമ്പോള്‍ എന്റെ കൈ വിറയ്ക്കുന്നത്. പ്ളസ് ടുവിനു പഠിക്കുമ്പോള്‍ ബിസിനസ് സ്റ്റഡീസ് പഠിപ്പിക്കാന്‍ വന്ന ഫാദര്‍ ഡെന്നീസിനോട് വിവാഹാഭ്യര്‍ഥന നടത്തുമ്പോഴോ ഇന്‍ഫോസിസ് ചെയര്‍മാന്റെ മോന് നാന്‍സി ഫ്രൈഡേ ഭാഷയില്‍ ചൂടന്‍ പ്രേമലേഖനമയച്ചപ്പോഴോ എനിക്കു കൈ വിറച്ചിട്ടില്ല. പക്ഷെ, ഇന്ന് അറിയാതെ ഞാന്‍, എന്താ ഇപ്പോ അതിനു പറയുക ? ഞാന്‍, ഞാന്‍ തരളിതയാവുകയാണ്. അതെന്താണെന്നു ചോദിച്ചാല്‍ എനിക്കറിയില്ല, ബട്ട് അയാം ഫീലിങ് ലൈക് ദാറ്റ്.

എന്നേ യാത്ര തിരിക്കേണ്ട ഒരു ബോട്ടില്‍ വൈകിയെത്തേണ്ടി വരുന്ന ഒരു യാത്രക്കാരിയുടെ നിരാശ എനിക്കുണ്ട്. അച്ചായനോട് എനിക്കു പ്രേമമാണോ കാമമാണോ എന്നൊന്നും ഇപ്പോഴേ ചോദിക്കരുത്. പക്ഷേ, ഇത്രേം പെണ്‍കുട്ടികള്‍ അങ്ങോട്ടു പ്രേമിക്കുന്ന അച്ചായനെ മിസ് ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നില്ല. അച്ചായനെപ്പോലൊരു ക്ണാപ്പനെ ആങ്ങളയായിട്ടോ സുഹൃത്തായിട്ടോ കാണുന്നത് വല്യ റിസ്കാണെന്നത് എനിക്കറിയാം. അതുകൊണ്ട് അത്തരം സാഹസങ്ങള്‍ക്കൊന്നും ഞാന്‍ മുതിരുന്നില്ല. അച്ചായന്റെ ബ്ളോഗിനെപ്പറ്റി മാത്രമായിട്ട് ഞാന്‍ എന്റെ അഭിപ്രായങ്ങളും അഭിനിവേശങ്ങളും ചുരുക്കുന്നുമില്ല. കാര്യങ്ങളൊക്കെ ഏതാണ്ട് പിടികിട്ടി കാണുമെന്നു കരുതുന്നു. അച്ചായന്റെ ബ്ളോഗ് ഞാന്‍ ആദ്യമായി കാണുന്നത് ഒരുമാസം മുമ്പാണ്. സത്യം പറഞ്ഞാല്‍ എന്നെ വളയ്ക്കുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ഒന്നരവര്‍ഷമായി ദിവസം 45 മെയില്‍ വീതമയക്കുന്ന ഒരു കഴുവേറിയാണ് അച്ചായന്റെ ബ്ളോഗ് പരിചയപ്പെടുത്തുന്നത്. ഇതാ ബെര്‍ളിച്ചായന്‍- മലയാളം ബ്ളോഗിന്റെ, ആധുനികസാഹിത്യത്തിന്റെ കുലപതി എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നെങ്കില്‍ ഒറ്റക്കാരണം കൊണ്ട് ഞാനവനെ പ്രേമിച്ചേനെ. ബട്ട്, ഹി ഈസ് അണ്‍ലക്കി.

ഈ പറഞ്ഞ ഞരമ്പ് രാവിലെ ഓഫിസില്‍ വന്ന് ഞാന്‍ ഓണ്‍ലൈന്‍ ആയാലുടന്‍ ഒരു ഗുഡ്മോണിങ് തരും. എന്നിട്ട് പൂവും കായുമൊക്കെയുള്ള എന്തെങ്കിലും ഞരമ്പ് ഗ്രീറ്റിങ് കാര്‍ഡ് അയക്കും. ചിലതില്‍ മലയാളം കവിതകളൊക്കെയാണ്. ദൈവമേ, കവിതകള്‍ എനിക്ക് ! പിന്നെ, 10 മിനിട്ട് ഇടവിട്ട് സര്‍ദാര്‍ജി ജോക്സ്, ഫ്രണ്ട്ഷിപ് മെയില്‍സ് അങ്ങനെ സഹിക്കാന്‍ പറ്റാത്ത അപ്ഡേറ്റുകള്‍. ഇക്കൂട്ടത്തിലാണ് മുകളിലും അടിയിലുമൊക്കെ ലവന്റെ പേരു വച്ച് അച്ചായന്റെ ബ്ളോഗ് പോസ്റ്റുകള്‍ എനിക്കു കിട്ടിത്തുടങ്ങിയത്. അത് അച്ചായന്റെയാണെന്ന് എനിക്കറിയില്ലല്ലോ. അത് മെയിലില്‍ അയച്ചിട്ട് എങ്ങനെയുണ്ട് എന്ന് അവന്‍ ചാറ്റില്‍ ചോദിക്കും. ശരിക്കും അതൊക്കെ അവനെഴുതിയതാണെന്ന് ഞാന്‍ വിശ്വസിക്കുമെന്ന് അവന്‍ വിചാരിച്ചു കാണണം. അത് ആരെഴുതിയതായാലും അവന്‍ എഴുതിയതാവില്ലെന്ന് എനിക്കുറപ്പായിരുന്നു. പിന്നെ, അവനെനിക്കയച്ച ചില പോസ്റ്റുകള്‍ വേറെ ചില ഫ്രണ്ട്സും അയച്ചു തന്നപ്പോഴാണ് എനിക്കു കാര്യം പിടികിട്ടിയത്.

അച്ചായനുള്ള ആരാധകരെപ്പറ്റി അച്ചായന് ഒരു ഐഡിയയുമില്ലെന്ന് എനിക്കുറപ്പാണ്. ഉണ്ടെങ്കില്‍ അച്ചായന്‍ ഇങ്ങനൊന്നും എഴുതുകേല. വലിയ സാഹിത്യകാരന്മാരെപ്പോലെ എന്തിനെപ്പറ്റിയും ആധികാരികമായി അഭിപ്രായം പറയുകയോ വിമര്‍ശിക്കുകയോ ഒക്കെ ചെയ്യാമായിട്ടും അച്ചായന്‍ അതൊന്നും ചെയ്യുന്നില്ലല്ലോ. അല്ലെങ്കില്‍ പുസ്തകമിറക്കിയിട്ട് അതു വില്‍ക്കുന്നതിനുള്ള നമ്പരുകളെങ്കിലും ഇറക്കേണ്ടേ. വിശാലമനസ്കനാണെങ്കില്‍ അദ്യത്തെ പുസ്തകം ഇറക്കിയപ്പോള്‍ വലിയ ആളായി മുങ്ങിയതാണ്, ദേ ഇപ്പോള്‍ എടുത്ത പുസ്തകം ഇറക്കിയപ്പോളല്ലേ വീണ്ടും പൊങ്ങിയത്. ഇയാളൊക്കെ എന്തൊരു ബോറനാണ് അച്ചായാ ? ബ്ളോഗിങ്ങോ നിര്‍ത്തി, എന്നിട്ട് ഇയാള്‍ക്കു തോന്നുമ്പോള്‍ ഓരോ പുസ്കമിറക്കുന്നത് നമ്മളൊക്കെ വാങ്ങിച്ചോളണമെന്നാണെന്നു തോന്നുന്നു. ഇയാള്‍ടെ പുസ്തകം വിറ്റുതീര്‍ക്കേണ്ടത് മലയാളം ബ്ളോഗര്‍മാരുടെയും വാങ്ങിച്ചു വായിക്കേണ്ടത് ബ്ളോഗ് വായനക്കാരുടെയും കടമയാണെന്ന ഭാവമാണ് ഇവനൊക്കെ. സോറി, ഞാനിങ്ങനൊക്കെ പറയുന്നത് അച്ചായന് ഇഷ്ടമാകുമോ എന്നൊന്നും എനിക്കറിയാന്‍ മേല.

എന്നെപ്പറ്റി ഒന്നും പറയാതിരിക്കുന്നത് ശരിയല്ലാത്തതിനാല്‍ പറയാം. എന്റെ പേര് ഈ ഇ മെയില്‍ ഐഡിയിലുണ്ട്. അച്ചായന്‍ ഇത് ഇതേപടി പ്രസിദ്ധീകരിച്ചുകളയുമോ എന്ന ആശങ്കയുള്ളതുകൊണ്ടാണ് (പ്രസിദ്ധീകരിച്ചാലും കുഴപ്പമില്ല, അച്ചായന്റെ ഭാഷയില്‍ പറഞ്ഞാല്‍ നമുക്കിതൊക്കെ ***** അല്ലേ !). പക്ഷെ, ഒന്നുണ്ട്, പ്രസിദ്ധീകരിക്കുവാണേല്‍ ഈ മെയില്‍ ഇതേപടി വേണം. അല്ലാതെ ഏഷ്യാനെറ്റില്‍ സിനിമ കാണിക്കുന്നതു പോലെ അവിടുന്നും ഇവിടന്നുമൊക്കെ വെട്ടിമാറ്റി തോന്നുന്നപോലെ, പ്ളീസ് അതെന്നോട് ചെയ്യരുത്. ഇന്നലെ ഏഷ്യാനെറ്റില്‍ വടക്കുനോക്കിയന്ത്രം കണ്ടപ്പോള്‍ അതെപ്പറ്റി ഒരു പോസ്റ്റിടണമെന്ന് അച്ചായനോട് പറയണമെന്ന് ഓര്‍ത്തതാണ്. ചാനലിലെ വിഡിയോ എഡിറ്റര്‍മാര്‍ ഇത്രയ്ക്കു വങ്കന്‍മാരാണല്ലോ എന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നും. ബുദ്ധിയും വിവരവുമുള്ള ആളുകള്‍ ചെയ്തുവച്ച സിനിമ ഈ അണ്ടനും അടകോടനുമൊക്കെ എഡിറ്റ് ചെയ്യാമെന്നു വച്ചാല്‍ എന്താ സ്ഥിതി. എന്നിട്ട് ഇന്നാ കണ്ടോ എന്നും പറഞ്ഞ് അത് ടെലികാസ്റ്റ് ചെയ്യുന്നു. ഒരു പെണ്ണായിപ്പോയി ഇല്ലെങ്കില്‍ അപ്പോള്‍ തന്നെ ചാനലിന്റെ ഓഫിസില്‍ വിളിച്ച് തന്തയ്ക്കു വിളിച്ചേനെ, ചെറ്റകള്‍.

അതുപോട്ടെ, നമ്മുടെ വിഷയം അതല്ലല്ലോ. അല്ലെങ്കിലും ഈ മെയിലിന് ഒരു വിഷയം ഇല്ല. അച്ചായനുമായി ഒന്നു മുട്ടണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നതാ. ഇന്നിപ്പോള്‍ ഒരു മെയിലയച്ചപ്പോള്‍ അതെല്ലാം കൂടിയങ്ങു സാധിക്കുന്നു. ഞാന്‍ പറഞ്ഞല്ലോ, ഏതാനും മാസങ്ങളേ ആയുള്ളൂ ഞാന്‍ അച്ചായന്റെ ഫാന്‍ ആയത്. ഫാന്‍ എന്നു വച്ചാല്‍ വെറും ഫാനല്ല, അച്ചായന്‍ ഒരിക്കലും വിചാരിക്കാത്ത മാതിരി ഫാന്‍. അച്ചായന്‍ എന്നു വിളിക്കുന്നത് ഇഷ്ടമല്ല എന്നൊരു പോസ്റ്റില്‍ കണ്ടതുകൊണ്ടാണ് അങ്ങനെ തന്നെ വിളിക്കുന്നത്, മറ്റൊന്നും വിചാരിക്കരുത്. അച്ചായന്റെ ഒരു പോസ്റ്റില്‍ പറയുന്നതു പോലെ അച്ചായന്റെ ഫോട്ടോ ഭിത്തിയില്‍ ഒട്ടിച്ച് വച്ച് ഇന്നല്ലെങ്കില്‍ നാളെ ജീവിതത്തെ മാറ്റിമറിക്കുന്ന അദ്ഭുതം സംഭവിക്കും എന്നു വിശ്വസിക്കുന്ന ഏതെങ്കിലും ആരാധിക വേറെയുണ്ടോ ? ഞാന്‍ അത് ചെയ്യുന്നു, അത് വിശ്വസിക്കുകയും ചെയ്യുന്നു. വിശ്വാസം രക്ഷിക്കും എന്നാണല്ലോ പ്രമാണം. ഒറ്റയ്ക്കു കിട്ടിയാല്‍ അച്ചായന്‍ എന്നെ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി എന്തെങ്കിലുമൊക്കെ ചെയ്യും എന്നു ഞാന്‍ ഭയപ്പെടുന്നു (കൊതിയോടെ). അതേ സമയം, പറക്കുന്ന വിമാനത്തില്‍ നിന്ന് തോര്‍ത്തുമുണ്ട് മാത്രമുടുത്ത് കടലിലേയ്ക്ക് എടുത്തുചാടി കരയിലേക്ക് നീന്തുന്ന അതിമാനുഷനാണ് എനിക്ക് അച്ചായന്‍.

മറ്റുള്ളവര്‍ കുതറ എന്നലറിവിളിച്ച് ആക്ഷേപിച്ചിട്ടുള്ള പോസ്റ്റുകള്‍ പോലും കൊതിയോടെ വായിച്ചിട്ടുള്ളവളാണ് ഞാന്‍. വെറും ഒരു മാസം കൊണ്ട് അച്ചായന്റെ പത്തെഴുനൂറോളം പോസ്റ്റുകള്‍ വായിച്ചു തീര്‍ത്തവളാണ് ഞാന്‍. എന്റെ കപ്പാസിറ്റിയെപ്പറ്റി അച്ചായന് സങ്കല്‍പിക്കാന്‍ കൂടി കഴിയില്ല. കാമുകിയും സോള്‍മേറ്റുമൊക്കെയായി അച്ചായനു ചുറ്റും കറങ്ങി നടക്കുന്ന നാലാംകിട പൈങ്കിളിപെണ്ണുങ്ങളുമായി എന്നെ തട്ടിച്ചു നോക്കരുത്. ഞാന്‍ ആ ടൈപ്പല്ല. ഫ്രണ്ടാണ് ബാക്കാണ് എന്നൊക്കെ പറഞ്ഞിട്ട് നാലാം ദിവസം മുതല്‍ സെന്റിമെന്റ്സ് അടിച്ച് കണ്ണീരു കാണിച്ച് അലമ്പാക്കുന്ന ആ ലൈന്‍ എനിക്കു പരിചയവുമില്ല, താല്‍പര്യവുമില്ല. അച്ചായനിക്കാണുന്ന പെണ്ണുങ്ങളെയെല്ലാം വളച്ചെടുത്തു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, ഇവരോടെല്ലാം ന്യൂട്രല്‍ ആയിരുന്നെന്നും ഞാന്‍ വിശ്വസിക്കില്ല. എന്തായാലും എന്നോടിനി കംപ്ളീറ്റ് നെഗറ്റീവാകാനാണ് പരിപാടിയെങ്കിലും ഫുള്‍ചാര്‍ജായി നില്‍ക്കുന്ന ഞാന്‍ വിടാമ്പോണില്ല.

അച്ചായന്റെ പോസ്റ്റുകള്‍ ഒന്നും ഞാനിതുവരെ ഫോര്‍വേഡ് ചെയ്തിട്ടില്ല. അച്ചായനത് ഇഷ്ടമല്ല എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. അച്ചായന്റെ ബ്ളോഗിലെ പരസ്യങ്ങളില്‍ പറ്റുമ്പോഴൊക്കെ ക്ളിക്ക് ചെയ്യാറുണ്ട്. അച്ചായന്‍ കമന്റിനു മറുപടി കൊടുക്കാത്തിടത്തോളം കാലം ഞാന്‍ കമന്റിടാനും പോണില്ല. അച്ചായന് ഈ മാസം ഇതുവരെ വെറും ആരു പോസ്റ്റ് ആണെഴുതിയത്. എന്തൊരക്രമമാണിത്. പല്ലു തേക്കുന്നതും മാസ്റ്റര്‍ബേറ്റ് ചെയ്യുന്നതും പോലെ ജീവിതചര്യയുടെ ഭാഗമായിരുന്നു അച്ചായന്റെ ബ്ളോഗ്. അച്ചായന്‍ എനിക്കൊരു അഡിക്ഷനാണ്. എന്നു വച്ചാല്‍ തികച്ചും സ്വകാര്യമായ മറ്റു പലതും കൂടിയാണ്. എത്ര ചവറായാലും എത്ര കള്ളമായാലും ശരി അച്ചായന്‍ ഡെയ്ലി പോസ്റ്റെഴുതണം. അതില്‍ എഴുതുന്നതെല്ലാം ഞാന്‍ വിശ്വസിക്കുന്നു. 7000 അടി ഉയരത്തില്‍ നിന്ന് കടലിലേക്കു ചാടി ചെറുപുഞ്ചിരിയോടെ തിമിംഗലങ്ങളോടു കിന്നാരം പറഞ്ഞ് കരയിലേക്കു നീന്താന്‍ അച്ചായനു കഴിയുമെന്നു വിശ്വസിക്കുന്ന എന്നെ പരീക്ഷിക്കരുത്. പിന്നെ, വേറെ പെണ്ണുങ്ങളുടെ ശരീരവര്‍ണനയുമായി പോസ്റ്റുകളെഴുതിയാല്‍ എനിക്കു ചൊറിയും.

ഞാന്‍ അവിവാഹിതയാണ്. വിവാഹം കഴിക്കണോ എന്ന കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ല. ആകസ്മികമായി ഞാന്‍ കന്യകയുമാണ്. അങ്ങനെയല്ലാതാവാന്‍ പരിശ്രമിച്ചെങ്കിലും വെറുതെ അവിടെയും ഇവിടെയുമൊക്കെ ഞെക്കിയിട്ടോടാനറിയാവുന്നവന്‍മാരല്ലാതെ തണ്ടെല്ലുള്ള ജോക്കികളെ കണ്ടുമുട്ടിയില്ല. ഇതൊന്നും അച്ചായന് ഒരു പ്രലോഭനമല്ലെന്നെനിക്കറിയാം. മറ്റു പെണ്ണുങ്ങളെപ്പോലെയല്ല എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും ഇനിമേല്‍ അച്ചായന്റെ ഒരേയൊരു ആരാധിക ഞാന്‍ മാത്രമായിരിക്കണം. എന്നെ അവോയ്ഡ് ചെയ്ത് അളാകാമെന്നു വിചാരിച്ചാല്‍ സത്യമായും ഞാന്‍ കൊന്നുകളയും. ഒന്നുകൂടി, രണ്ടുദിവസം കൂടുമ്പോള്‍ എനിക്കോരെ മെയില്‍ വീതം അയച്ചോണം. അത് മസ്റ്റാണ്. എനിക്കു മെയില്‍ അയക്കാതിരിക്കുകയും ബ്ളോഗില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സത്യമായും ഞാന്‍ പറയുന്നു, അച്ചായാ എന്നു വിളിച്ച ഇതേ നാവുകൊണ്ട് ഞാന്‍ വേറെ പലതും വിളിക്കും. ആത്യന്തികമായി അച്ചായന്‍ എന്റെ മാത്രം അച്ചായനായിരിക്കും.

എന്ന് അച്ചായന്റെ ഒരേയൊരു ആരാധിക.

ലവ് ജിഹാദിയുടെ കാമുകി
എന്റെ ഷുക്കൂറിക്കയ്ക്ക്,

എനിക്കെല്ലാം മനസ്സിലായി. കഴിഞ്ഞ 10 വര്‍ഷമായി എന്റെ പിന്നാലെ നടന്നത് ഇതിനായിരുന്നു അല്ലേ ? എന്തായാലും എന്നോടിതു വേണ്ടായിരുന്നു. ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഓരോന്നു പറഞ്ഞ് എന്റെ പിന്നാലെ നടന്നത് എന്തിനായിരുന്നു എന്നെനിക്കു മനസ്സിലായി. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ബസപകടത്തില്‍ നിന്നു രക്ഷിച്ചതും ?സ് ടുവിനു പഠിക്കുമ്പോള്‍ എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍വാണിഭക്കാരുടെ കയ്യില്‍ നിന്നെന്നെ രക്ഷിച്ചതും എല്ലാം ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്നെനിക്കു മനസ്സിലായി.  എനിക്കു സത്യത്തില്‍ പേടിയാവുകയാണ്. ഷുക്കൂറിക്കയുടേ പേരു കേള്‍ക്കുന്നതും രൂപം ആലോചിക്കുന്നതും ഒക്കെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്.

ഷുക്കൂറിക്ക ബിന്‍ ലാദന്റെ ആളാണെന്നാണ് ഡാഡി പറഞ്ഞത്. ഇന്നലെ വരെ ഡാഡി പറഞ്ഞതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. നമ്മുടെ പ്രേമം തകര്‍ക്കുന്നതിനു വേണ്ടി ഡാഡി ഓരോ കള്ളങ്ങള്‍ പറയുകയാണെന്നേ എനിക്കു തോന്നിയിരുന്നുള്ളൂ. എന്നാല്‍, ഇത് ഡാഡി പറഞ്ഞ കള്ളങ്ങളെന്നു ഞാന്‍ കരുതിയതിനെക്കാള്‍ ഭീകരമായ സത്യമാണ്. ഇനി ഞാന്‍ ഡാഡിയെ വിശ്വസിക്കും. ഷുക്കൂറിക്ക എന്തൊക്കെ ചെയ്യണമെന്ന് ലാദനാണ് തീരുമാനിക്കുന്നതെന്നാണ് ഡാഡി പറഞ്ഞത്. ഡാഡീടെ സിറ്റീലൊള്ള കടേലോട്ട് ഷുക്കൂറിക്ക ബോബുകള്‍ നിറച്ച ഓട്ടോറിക്ഷ ഇടിച്ചുകയറ്റുന്നതായി ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു.

ഇന്നത്തെ പത്രത്തില്‍ എല്ലാം ഞാന്‍ വിശദമായി വായിച്ചു. ലവ് ജിഹാദ് എന്താണെന്നെനിക്കിപ്പോള്‍ മനസ്സിലായി. കര്‍ത്താവിന്റെ കാരുണ്യം കൊണ്ടാണ് ഞാന്‍ രക്ഷപെട്ടത്.സത്യത്തില്‍ ഞാനാലോചിക്കുകയായിരുന്നു. ഈ വാര്‍ത്തകള്‍ വരാന്‍ രണ്ടു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനും ഷുക്കൂറിക്കയുടെ ജിഹാദിന് ഇരയായേനെ. ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു.

നമ്മുടെ ഒളിച്ചോടല്‍ പദ്ധതി കം?ീറ്റും ഞാന്‍ ഡാഡിയോടു പറഞ്ഞു. നമ്മള്‍ ബാംഗൂര്‍ പോയി ജാതിയും മതവും ഇല്ലാത്തവരാി ജീവിക്കുമെന്നു പറഞ്ഞപ്പോള്‍ ഡാഡി ചിരിച്ചു. ആ ട്രെയിന്‍ നേരേ പൊന്നാനിക്കാണ് പോകുന്നതെന്നും അവിടെ വച്ച് പത്തു പന്ത്രണ്ട് പേര്‍ ചേര്‍ന്ന് എന്നെ മതംമാറ്റി പ്രകൃതിവിരുദ്ധ പരിപാടികള്‍ നടത്തുമെന്നും പിന്നെ പര്‍ദ്ദയിട്ട് എവിടെയെങ്കിലും പൂട്ടിയിടമെന്നും കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. എന്നോടങ്ങനെയൊക്കെ ചെയ്യണമെന്നു ഷുക്കൂറിക്കയ്ക്കു തോന്നിയല്ലോ.

കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട. ഇതുവരെ നമ്മള്‍ തമ്മിലുണ്ടായിരുന്ന ബന്ധമൊക്കെ മറന്ന് എനിക്ക് ഷുക്കൂറിക്കയെ പോലീസിന് പിടിച്ചു കൊടുക്കേണ്ടി വരും. അല്ലെങ്കിലും അതിനു രേഖയും തെളിവുമൊന്നുമില്ലല്ലോ. ഷുക്കൂറിക്ക ലവ് ജിഹാദിന്റെ ആളായിരുന്നെന്നതിന് എന്റെ കയ്യില്‍ ധാരാളം തെളിവുകളുണ്ട് താനും.

ആദ്യമായി ഷുക്കൂറിക്കയുടെ മുന്നില്‍ വച്ച് ഞാന്‍ ഷാള്‍ മാറ്റിയപ്പോള്‍ ഉണ്ടക്കണ്ണുകളോടെ ഷുക്കൂറിക്ക വിളിച്ചത് എന്റെ പടച്ചോനേ എന്നാണ്. അതുപോലെ എന്റെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്കു തന്ന രണ്ടു മാപ്പിളപ്പാട്ടു സിഡികളും എന്റെ കയ്യിലുണ്ട്. ഷുക്കൂറിക്കയെ പരിചയപ്പെട്ടതിനു ശേഷമാണ് സംസ്ഥാന സ്കൂള്‍ യൂത്ത്ഫെസ്റ്റിവലിന് എനിക്ക് ഒപ്പനയ്ക്ക് ഫസ്റ്റ് കിട്ടിയത്. പ്രേമം കൂടുമ്പോള്‍ ഷുക്കൂറിക്ക എന്നെ മൊഞ്ചത്തി എന്നും ബീവി എന്നും കുഞ്ഞിപ്പാത്തു എന്നുമാണ് വിളിച്ചിരുന്നതെന്ന് ഞാന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇനിയൊരു പെണ്ണിനും ഈ ഗതി വരരുത്.

ഇത്രകാലം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്ന ചാര്‍ളിയെ ഇന്നാണ് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. ചാര്‍ളി വെറും വായില്‍നോക്കിയാണെന്നും ഞരമ്പുരോഗി യാണെന്നും ഷുക്കൂറിക്ക പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. ഒരു കാര്യം കൂടി പറയട്ടെ, ചാര്‍ളിക്ക് എന്നെ കല്യാണം കഴിച്ചുകൊടുക്കാന്‍ സമ്മതമാണെന്ന് ഡാഡി ചാര്‍ളിയുടെ പപ്പയ്ക്ക് വാക്കു കൊടുത്തു കഴിഞ്ഞു. സത്യത്തില്‍ ഷുക്കൂറിക്ക ലവ് ജിഹാദിയാണെന്ന് ഡാഡിയുടെ അടുത്ത് പറഞ്ഞതും തെളിയിച്ചതും ചാര്‍ളിച്ചായനാണ്. ചാര്‍ളിച്ചായന്‍ എന്നാ ഒക്കെ പറഞ്ഞാലും ഒരു സംഭവമാണ്.

ഗള്‍ഫുകാരന്‍ മൊയ്തീന്റെ ഭാര്യ സുഹറയുമായി ചാര്‍ളിക്കെന്തോ ചുറ്റിക്കളിയുണ്ടെന്നു പറഞ്ഞ് നാട്ടിലെന്നാ പുകിലായിരുന്നു. ചാര്‍ളിച്ചായന്‍ രാത്രി അവിടെ പോകാറുണ്ടെന്നു പറഞ്ഞ് ചില കഥകള്‍ ഷുക്കൂറിക്കയും എന്നോടു പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍, സത്യമെന്താണെന്ന് ഈ ഞാന്‍ പോലും അന്വേഷിച്ചില്ല. ചാര്‍ളിച്ചായന്‍ സത്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാനു ഡാഡിയും കരഞ്ഞുപോയി. സുഹറച്ചേച്ചി ലവ് ജിഹാദ് കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയായ സെക്സ് ജിഹാദിന്റെ ആളാണത്രേ. അങ്ങനെ ചാര്‍ളിച്ചായനെ പലതവണ വീട്ടിലേക്കു വിളിച്ചെങ്കിലും ചാര്‍ളിച്ചായന്റെ മനസ്സില്‍ ഞാന്‍ നിറഞ്ഞു നിന്നിരുന്നതുകൊണ്ട് രാവിലെ വരെ സുഹറച്ചേച്ചിയുടെ അടുത്തിരുന്ന് സെക്സ് ജിഹാദും തീവ്രവാദവും ഉപേക്ഷിച്ച് നല്ല ജിവിതത്തിലേക്ക് വരാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുകയായിരുന്നത്രേ. ഇത്രേം നല്ല ഒരു മനുഷ്യനെയാണല്ലോ ഷുക്കൂറിക്ക നിങ്ങളൊക്കെ സംശയിച്ചുകളഞ്ഞത്. ക്രൂരമായിപ്പോയി.

രാത്രിയില്‍ ഒളിച്ചോടാന്‍ തയ്യാറായി ഞാന്‍ വരുന്നതും കാത്ത് ഇന്നു ഷുക്കൂറിക്ക   റയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കുമെന്ന വിവരം ഞാന്‍ പറഞ്ഞതനുസരിച്ച് ഡാഡി പോലീസില്‍ അറിയിച്ചിട്ടുണ്ട്. ലവ് ജിഹാദിനുള്ള ജീവിക്കുന്ന തെളിവായി അവര്‍ ഷുക്കൂറിക്കയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത നാളത്തെ പത്രത്തില്‍ വായിക്കാനുള്ള കെല്‍പില്ലാത്തതുകൊണ്ടാണ് ഡാഡി അറിയാതെ ഞാനീ കത്തെഴുതി അങ്ങോട്ടെത്തിക്കുന്നത്. അത്യാവശ്യം സാധനങ്ങളുമെടുത്ത് നേരം വെളുക്കുന്നതിനു മുമ്പ് കേരളത്തിന്റെ ബോര്‍ഡര്‍ വിട്ടോണം. പ്രേമം, കാശ് എന്നൊക്കെ പറഞ്ഞ് ഇനി ഇതുവഴി കറങ്ങിയാല്‍, തീവ്രവാദികളുടെ •തി എന്താണെന്നറിയാമല്ലോ ?

തരിമ്പും സ്നേഹമില്ലാതെ,

ചാര്‍ളിച്ചായന്റെ മാത്രം

മോളിക്കുട്ടി.

ഒരു സെക്യുലര്‍ മകന്‍ മാണിഗ്രൂപ്പ് ഫാദറിനെഴുതിയ കത്ത്
സ്നേഹനിധിയായ അപ്പച്ചാ,

എന്തൊക്കെയുണ്ടപ്പച്ചാ വിശേഷങ്ങള്‍ ? സുഖം തന്നെയല്ലേ ? വീട്ടിലേക്ക് ഞാന്‍ വന്നിട്ട് അഞ്ചു വര്‍ഷമായെങ്കിലും എല്ലാ ദിവസവും ഞാന്‍ അപ്പച്ചനെക്കുറിച്ച് ഓര്‍ക്കാറുണ്ടായിരുന്നു. അപ്പച്ചന് ഷുഗര്‍ നോക്കുന്ന യന്ത്രം വാങ്ങാനെന്നു പറഞ്ഞ് അമ്മച്ചിയുടെ കയ്യില്‍ നിന്ന് അയ്യായിരം രൂപയും വാങ്ങി ഇറങ്ങിപ്പോന്ന പോക്കാണ്. ഇപ്പോള്‍ ഷുഗറൊക്കെ എങ്ങനെയുണ്ടപ്പച്ചാ ? സൂസമ്മയാന്റിക്കും ഷീലച്ചേച്ചിക്കും ഒക്കെ സുഖമല്ലേ ? കഴിഞ്ഞ കോളജ് ഇലക്ഷന്‍ കാലത്ത് ഷീലച്ചേച്ചിയുടെ കോളജില്‍ ഒരു സമരവുമായി പോയവഴി എന്റെ കൂടെയുണ്ടായിരുന്നവര്‍ ചേച്ചീടെ മാരുതി സെന്നിന്റെ ചില്ലുപൊട്ടിച്ച കേസില്‍ ചേച്ചി എന്നൊടു പിണക്കമായിരിക്കും. യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റിലേക്ക് അളിയന്‍ മല്‍സരിച്ചപ്പോള്‍ അളിയനെ തോല്‍പിക്കാന്‍ ഞാന്‍ രാഷ്ട്രീയപരമായി കളിച്ചു എന്നു പറഞ്ഞ് അളിയനും എന്നോട് പിണക്കമാണ്. എനിക്കിപ്പോള്‍ എല്ലാം മനസ്സിലായി അപ്പച്ചാ, രാഷ്ട്രീയവും പാര്‍ട്ടിയുമൊന്നുമല്ല, വീടും കുടുംബവും ബന്ധങ്ങളും തന്നെയാണ് നമ്മുടെയൊക്കെ ജീവിതത്തില്‍ പ്രധാനം.

ഞാനിങ്ങനെയൊരു കത്തെഴുതുമ്പോള്‍ അപ്പച്ചന്‍ ഇതിന് അനാവശ്യമായൊരു രാഷ്ട്രീയപ്രാധാന്യം നല്‍കരുതേ എന്നൊരപേക്ഷയേ എനിക്കുള്ളൂ. ഇത് വിനീതനായ ഒരു മകന്‍ സ്നേഹസമ്പന്നനായ അവന്റെ പിതാവിന് അയയ്ക്കുന്ന കത്താണ്. അപ്പച്ചന് ഓര്‍മയുണ്ടോ എന്നെനിക്കറിയില്ല. അന്നു ഞാന്‍ നാലാം ക്ളാസില്‍ പഠിക്കുകയാണ്. അമ്മച്ചി പറഞ്ഞിട്ട് കള്ളപ്പമുണ്ടാക്കുന്നതിന് ചെത്തുകാരന്‍ വാസുവിന്റെ കയ്യില്‍ നിന്ന് അന്തിക്കള്ള് വാങ്ങാന്‍ അപ്പച്ചന്റെ കൂടെ ഞാനും റോഡരികില്‍ വന്നു നില്‍ക്കുകയായിരുന്നു. പെട്ടെന്ന് റോഡിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു കാര്‍ പാഞ്ഞുപോയി. ഭയഭക്തി ബഹുമാനങ്ങളോടെ ആ കാറിനെ നോക്കി അപ്പച്ചന്‍ പറഞ്ഞു- മാണിസാറാ ആ പോയത് ! ആ കാറിന്റെ സ്പീഡുകൊണ്ടോ അതിലിരിക്കുന്നയാളോടുള്ള അസൂയ കൊണ്ടോ ഞാനറിയാതെ പറഞ്ഞുപോയത് ചെറ്റ എന്നായിരുന്നു. അന്നാണോ നമ്മള്‍ അകന്നു തുടങ്ങിയത് ? അതോ ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍, പാരമ്പര്യമായി എല്ലാവരും മാണിക്കാരായ നമ്മുടെ തറവാട്ടില്‍ നിന്ന് ആദ്യമായി ഞാന്‍ ജോസഫ് ഗ്രൂപ്പിന്റെ പാനലില്‍ മല്‍സരിച്ചപ്പോഴോ ? എനിക്കറിയില്ല. പിന്നെ അപ്പച്ചന്‍ എനിക്കു മാണിസാറിന്റെ പ്രതീകമായിരുന്നു.  മനോരമ റിപ്പോര്‍ട്ടറെ കണ്ട സിപിഎംകാരെപ്പോലെ വെറുപ്പും ഭീതിയും കലര്‍ന്ന മുഖത്തോടെയേ അപ്പച്ചനെന്നെയും നോക്കിയിട്ടുള്ളൂ.

സത്യത്തില്‍ ഞാനാലോചിക്കുകയാണ് അപ്പച്ചാ. മാണിസാറിനോടുള്ള എതിര്‍പ്പാണോ എന്നെ ജോസഫ് ഗ്രൂപ്പിലെത്തിച്ചത് ? ഒരിക്കലുമല്ല അപ്പച്ചാ. പി.ജെ നല്ലൊരു ഗായകനല്ലേ ? അദ്ദേഹം പൊതുപരിപാടികളില്‍ അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം പാടുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നു ലയിച്ചു നില്‍ക്കുമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അന്നും എന്റെയുള്ളിലെ വെളിച്ചം മാണിസാറായിരുന്നു എന്നു ഞാന്‍ തിരിച്ചറിയുന്നു. മാണിസാര്‍ മമ്മൂട്ടിയാണെങ്കില്‍ പി.ജെ മോഹന്‍ലാല്‍ ആയിരുന്നു. പക്ഷെ, പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് മാണിസാറിന്റെ ഉള്ളില്‍ ആരുമറിയാതെ മോഹന്‍ലാലും സുരേഷ്്ഗോപിയും ദിലീപും എല്ലാം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന്. പക്ഷെ, അപ്പോഴേക്കും ജോസഫ്ഗ്രൂപ്പ് പിന്നെയും പിളര്‍ന്നിരുന്നല്ലോ. പി.സി.ജോര്‍ജിനോടൊപ്പം പോകാന്‍ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ലല്ലോ. പൂഞ്ഞാറിന്റെ വികസനത്തിന് എന്തതുകൊണ്ടും നല്ലത് ഒരു പൂഞ്ഞാറുകാരന്‍ തന്നെയാണന്നാണ് എന്റെ ബാലമനസ്സ് വിശ്വസിച്ചത്. അതൊരു തെറ്റാണോ അപ്പച്ചാ ? വികസനമല്ലേ എല്ലാറ്റിലും പ്രധാനം ? ഞാനും അത്രയേ ചിന്തിച്ചള്ളൂ. പി.സി.ജോര്‍ജ് മോശക്കാരനാണെന്നു ഞാന്‍ പറയില്ല. പക്ഷെ, മാണിസാര്‍ കുഴപ്പക്കാരനാണെന്നും പൂഞ്ഞാറിനുള്ള വികസനമെല്ലാം മാണിസാര്‍ പാലായില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നുമൊക്കെ പറഞ്ഞുകേട്ടപ്പോള്‍ എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല അപ്പച്ചാ, സഹിക്കാന്‍ കഴിഞ്ഞില്ല.

പിന്നെ നിരന്തരം പോരാട്ടമായിരുന്നല്ലോ. ഞങ്ങള്‍ പാവം സെക്യുലര്‍കാരെ തോല്‍പിക്കാന്‍ ജോസഫുകാരും മാണിക്കാരുടെ കൂടെ കൂടിയതുപോലെയായി കാര്യങ്ങള്‍. മാണിസാറിന്റെ പാനലില്‍ അപ്പച്ചന്‍ പഞ്ചായത്ത് ഇലക്ഷനു മല്‍സരിച്ചതും കോളജ് തിരഞ്ഞെടുപ്പിന് ഞാന്‍ ജോര്‍ജ് ആശാന്റെ പാനലില്‍ മല്‍സരിച്ചതും ഒരേ സമയത്തായിരുന്നു. അപ്പച്ചനെ തോല്‍പിക്കാന്‍ ഞാന്‍ പോസ്റ്ററുകളെഴുതി, അപ്പച്ചന്റെ ബാനറുകറും പോസ്റ്ററുകളും നശിപ്പിച്ചു, മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ അപ്പച്ചന്റെ മുഖത്ത് ചാണകമെറിഞ്ഞതു പോലും ഞാനാണ്. അതൊക്കെ രാഷ്ട്രീയമല്ലേ അപ്പച്ചാ. രാഷ്ട്രീയത്തില്‍ അപ്പനും മകനുമുണ്ടോ ? അധികാരത്തിലെത്താന്‍ വേണ്ടി പടപൊരുതുന്ന ധീരജവാന്‍മാരല്ലേ ഉള്ളത് ? ഒരു ശരിയായ രാഷ്ട്രീയപ്രവര്‍ത്തകന്‍ അങ്ങനെയല്ലേ വേണ്ടത് അപ്പച്ചാ ?

പക്ഷെ, ഇപ്പോള്‍ എനിക്കെല്ലാം വ്യക്തമാണ് അപ്പച്ചാ. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ജോസഫ് ആയിരുന്നു എന്നു പി.സി പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല. പക്ഷെ, മാണിസാര്‍ നമ്മുടെയെല്ലാം കണ്‍കണ്ട ദൈവമാണ്. സത്യത്തില്‍, ഇല്ലിക്കല്ലിന്റെ മുകളീന്നു തുടങ്ങുന്ന ഒരരുവി ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ചേരുന്നപോലത്തെ ഒരാശ്വാസമാണ് സെക്യുലര്‍ മാണി ഗ്രൂപ്പില്‍ ലയിച്ചപ്പോള്‍. എല്ലാം കഴിഞ്ഞു. ഇന്നലെ മാണിസാറും പി.സിയും കൂടി ഒന്നിച്ചിരുന്നു പത്രസമ്മേളനം നടത്തി, ചായ കുടിച്ചു കോമഡി പറഞ്ഞു ചേട്ടാനിയന്‍മാരെപ്പോലെ പിരിഞ്ഞു. അപ്പച്ചനറിയാമല്ലോ മാണിസാറിന് ഏറ്റവുമധികം ഉപദ്രവങ്ങള്‍ ചെയ്തിട്ടുള്ളത് ഞാനാണ് എന്നൊരഭിപ്രായം പൊതുവേയുണ്ട്. എന്തായാലും മാണിക്കാരും പഴയ സെക്യുലര്‍കാരും എന്നെ ഇപ്പോള്‍ അടുപ്പിക്കുന്നില്ല. എനിക്കിനി ഇരിക്കാനും കിടക്കാനും പാര്‍ട്ടി ഓഫിസുകളില്ല. മാണിസാറിന്റെ പാര്‍ട്ടി ഓഫിസ് പോലെ പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ വീട്ടിലേക്ക് ഞാന്‍ തിരിച്ചു വന്നാല്‍ മാണിസാറ് പി.സിയെ കെട്ടിപ്പിടിച്ചു സ്വീകരിച്ചപോലെ അപ്പച്ചനെന്നെയും സ്വീകരിക്കുമോ ?

എന്റെ പഴയ മുറിയില്‍ ഇപ്പോള്‍ ഒട്ടുപാല്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കണ്ടപ്പോള്‍ സതീശന്‍ പറഞ്ഞു. ജോര്‍ജ് മാണിയില്‍ ലയിച്ച നിലയ്ക്ക് ഞാന്‍ തെണ്ടിത്തിരിഞ്ഞു വന്നുകയറുമെന്നും എനിക്കു പച്ചവെള്ളം തരില്ലെന്നും അപ്പച്ചന്‍ പറഞ്ഞതായി സതീശന്‍ എന്നോടു കള്ളം പറഞ്ഞു. സത്യത്തില്‍ അതു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ കരുതിയത് എന്റെ ഓര്‍മയ്ക്കായി എന്റെ രാഷ്ട്രീയജീവിതത്തിലെ നാഴികക്കല്ലുകള്‍ എഴുതിച്ചേര്‍ത്ത ഡയറികളും കോളജ് ഇലക്ഷനു മല്‍സരിചച്ച കാലത്ത് അച്ചടിച്ച പോസ്റ്ററുകളും അഭ്യര്‍ഥനകളും ഒക്കെ അതേപടി സൂക്ഷിച്ചിട്ടുണ്ടാവുമെന്നും എല്ലാ ദിവസവും അതൊക്കെ പൊടിതട്ടി വച്ച് എന്റെ മടങ്ങിവരവിനായി അപ്പച്ചന്‍ കാത്തിരിക്കുകയായിരിക്കുമെന്നുമാണ്.

മാണിസാറിലുള്ള അടിയുറച്ച വിശ്വാസവും ഭക്തിയുമാണ് അപ്പച്ചാ എന്നെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചത്. ഭക്തഹനുമാന്റെ കാര്യത്തിലെന്നപോലെ എന്റെയും ചങ്കുകീറി നോക്കിയാല്‍ കാണാം അപ്പച്ചാ പുഞ്ചിരിതൂകി രണ്ടിലയില്‍ വാഴുന്ന മാണിസാറിന്റെ രൂപം. എനിക്കുടനെ ഒരു കല്യാണം കഴിക്കണം. എല്ലാവരെയും പോലെ എനിക്കും ലണ്ടനില്‍ നിന്നുള്ള നഴ്സ് മതി. ഇനിയൊരു സത്യം കൂടി അപ്പച്ചനോടു തുറന്നു പറയാം. എന്റെ ആദ്യത്തെ കുഞ്ഞിനു ഞാനിടാന്‍ വച്ചിരിക്കുന്ന പേര് മാണി എന്നാണ്. പെണ്‍കുഞ്ഞാണെങ്കില്‍ മാണിക്യം എന്നിടും. പാലേരി മാണിക്യം എന്നതുപോലെ ഒരു പാലാ മാണിക്യം. എല്ലാം കലങ്ങിത്തെളിഞ്ഞതിനു ളാലം പള്ളീല്‍ 100 മെഴുകുതിരി കത്തിക്കാമെന്നു ഞാന്‍ നേര്‍ന്നിട്ടുണ്ട്.

അന്നു ഞാന്‍ നട്ട റബര്‍മരങ്ങള്‍ ഇപ്പോള്‍ ടാപ്പിങ്ങിനു പാകമായില്ലേ അപ്പച്ചാ ? എനിക്കറിയാം ഇപ്പോഴത്തെ ടാപ്പിങ്ങുകാരുടെ ജാഡകളും അവന്‍മാരുടെ കൂലിയും. പണ്ടത്തെപ്പോലെ പുകപ്പുരയില്‍ ഉണങ്ങാനിട്ടിരിക്കുന്ന ഷീറ്റുകള്‍ കടത്തിക്കൊണ്ടു പോയി വില്‍ക്കുന്ന സോജന്‍ ആയിട്ടല്ല, ടാപ്പിങ് നടത്തി റബര്‍ ഷീറ്റ് കൃത്യമായി പുകപ്പുരയില്‍ ഉണങ്ങാനിടുന്ന അനുസരണയുള്ള മകനായിട്ടാണ് ഞാന്‍ മടങ്ങി വരുന്നത്. എനിക്ക് ഒന്നേ പറയാനുള്ളൂ, ഞായറാഴ്ച രാവിലെ ഞാന്‍ വന്നു കയറുമ്പോള്‍ ഇറങ്ങിപ്പോടാ തെണ്ടീ എന്നു മാത്രം അപ്പച്ചന്‍ പറയരുത്. പാര്‍ട്ടി ഓഫിസിലും എംഎല്‍എയുടെ വീട്ടിലും ഒന്നും എനിക്കിനി കിടക്കാന്‍ പറ്റില്ലെന്നറിയാമല്ലോ. പിന്നെയും പിന്നെയും പിളരുമെന്നു തിരുവെഴുത്തുകളില്‍ പറഞ്ഞിട്ടുള്ള കേരളാ കോണ്‍ഗ്രസ് ഇങ്ങനെ പ്രകൃതിവിരുദ്ധമായി കൂടിച്ചേരുമെന്നു നമ്മളാരും വിചാരിച്ചിരുന്നില്ലല്ലോ. എല്ലാം വിധി എന്നല്ലാതെ എന്തു പറയാന്‍. മാണിസാറിനെ ബഹുമാനിക്കുന്ന രണ്ടിലയെ അദരിക്കുന്ന ഒരു നല്ല കത്തോലിക്കനായി ഇനിയുള്ള കാലം ഞാന്‍ അപ്പച്ചന്റെ കാല്‍ക്കീഴില്‍ കഴിഞ്ഞുകൊള്ളാമെന്ന് ഉറപ്പു തരുന്നു.

സ്വന്തം,

പി.പി. സോജന്‍ പുത്തന്‍പുരയില്‍,

മുന്‍ മണ്ഡലം സെക്രട്ടറി,

മുന്‍ കേരളാ കോണ്‍ഗ്രസ്,

പൂഞ്ഞാര്‍ പി.ഒ, പാലാ.

ഷെന്തില്‍ കുമാര്‍ സ്പീക്കിങ് !
ഡേയ് തിരട്ടു റാസ്കല്‍,

കഴിഞ്ഞതിന്റെ മുമ്പത്തെ വര്‍ഷം തന്റെ വീടു പണിയാന്‍ ഞാന്‍ വന്നപ്പോള്‍ തന്റെ കെട്ടിയോള്‍ടെ അരഞ്ഞാണം മോഷ്ടിച്ചുവെന്ന് താന്‍ എനിക്കെതിരെ പോലീസില്‍ പരാതി കൊടുത്തു. അന്നേ ഞാന്‍ തന്നെ നോട്ടമിട്ടു വച്ചതാണ്. എടാ, മലയാളിത്തെണ്ടീ, ഞങ്ങള്‍ തമിഴ്നാട്ടുകാരോട് കളിച്ചാല്‍ നിന്റെയൊക്കെ കിടുങ്ങാമണി ഞങ്ങള്‍ എടുക്കും.

ഒരു കാര്യം വളരെ വ്യക്തമായി അങ്ങു പറഞ്ഞേക്കാം. മുല്ലപ്പെരിയാര്‍ ഡാം ഞങ്ങളുടേതാണ്. ഡാമിന്റെ മേലോ പെരിയാറിന്റെ മേലോ കേരളത്തിന് യാതൊരു വിധ അവകാശങ്ങളുമില്ല. പെരിയാര്‍ കേരളത്തിലൂടെ ഒഴുകുന്ന നദിയാണെന്നും അതുകൊണ്ട് അതിലെ വെള്ളം കേരളത്തിന്റെയാണെന്നുമൊക്കെ കഴിഞ്ഞ ദിവസം ഒരുത്തന്‍ പറയുന്നത് കേട്ടു. മേലിലെങ്കിലും ഇത്തരം വിഢ്ഢിത്തം വിളമ്പരുത്. പെരിയാര്‍ തമിഴ്നാടിന്റെയാണ്. അങ്ങനെ തമിഴ്നാടിന്റെ സ്വന്തമായ പെരിയാറിന്റെ കരയില്‍ കിടക്കുന്ന നാണംകെട്ട ഒരു സ്ഥലമാണ് കേരളം.

പെരിയാര്‍ മാത്രമല്ല, നയയന്‍താരയും മുക്തയും മംമ്തയും മീരകളും ഒക്കെ ഞങ്ങളുടേതാണ്. കേരളത്തില്‍ പുല്ലും തിന്നു നടന്ന പെണ്ണുങ്ങള്‍ക്കൊക്കെ ഒരു നിലയും വിലയും ഉണ്ടാക്കിക്കൊടുത്തത് ഞങ്ങളാണ്. അവരിലൊരാളെപ്പോലും ഞങ്ങള്‍ നിങ്ങള്‍ക്കു വിട്ടു തരുമെന്നു കരുതേണ്ട. അപ്പോള്‍ സാങ്കേതികമായി നോക്കിയാല്‍ കേരളം തമിഴ്നാടിന്റെ ഭാഗമാണ്. ഇവിടെ ഞങ്ങളുണ്ടാക്കുന്ന തേങ്ങയും മാങ്ങയും അരിയും ഇല്ലെങ്കില്‍ നീയൊക്കെ പട്ടിണി കിടന്നു ചാകില്ലേടാ പട്ടികളെ ? എന്നിട്ടിപ്പോള്‍ വെള്ളത്തിനു കണക്കു പറയാന്‍ വന്നിരിക്കുന്നു, നാറികള്‍ !

മുല്ലപ്പെരിയാര്‍ ഡാമില്‍ നീയൊന്നും വെള്ളം സംഭരിക്കാന്‍ ഞങ്ങളെ സമ്മതിക്കില്ല അല്ലേ ? നീയല്ല നിന്റെയൊക്കെ അപ്പന്‍ വിചാരിച്ചാലും ഞങ്ങള്‍ക്കു കിട്ടുന്നതില്‍ നിന്നൊരു തുള്ളിപോലും കുറയാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. 136 അടി, നിന്റെയൊക്കെ മുതുകത്താണ് തരേണ്ടത്. ഡാമില്‍ 160 അടി വരെ വെള്ളം സംഭരിക്കാന്‍ ഞങ്ങള്‍ക്ക് ഓര്‍ഡറുണ്ട്. ഡാമിനെക്കാള്‍ ഉയരത്തില്‍ വേണ്ടി വന്നാല്‍ ഞങ്ങള്‍ വെള്ളം സംഭരിക്കും, നീയൊക്കെ എന്തു ചെയ്യും ?

വെള്ളം 136 അടിയാക്കിയതില്‍ പിന്നെ ഞങ്ങടെ അമ്മേടെ ഗാര്‍ഡനിലെ 150 ഫൌണ്ടനുകളാണ് പ്രവര്‍ത്തിക്കാതായത്. അമ്മയൊന്നു ശപിച്ചാല്‍ അറിയാമല്ലോ. അറിയത്തില്ലെങ്കില്‍ അമ്മ അഭിനയിച്ച പഴയ സിനിമകളൊക്കെ ഒന്നെടുത്ത് കണ്ടുനോക്ക്. പിന്നെ നീയൊക്കെ പെരിയാര്‍ മാത്രമല്ല ഭാരതപ്പുഴ മുതല്‍ മീനച്ചിലാര്‍ വരെ സകലതും കനാല്‍വഴി തമിഴ്നാട്ടിലേക്കൊഴുക്കിവിടും.

ഞങ്ങള്‍ക്കു 999 വര്‍ഷത്തെ പാട്ടമുണ്ട്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ചത്തുപോകുമെന്നു പറയുന്ന ചെറ്റകള്‍ക്കു പാട്ടമുണ്ടോ ? പാട്ടയാണുള്ളത്. പാട്ടക്കരാര്‍ ലംഘിച്ചാല്‍ ഇവിടുന്നു ചോദിക്കാന്‍ ആളുവരും. നിങ്ങള്‍ രജനീകാന്ത് രജനീകാന്ത് എന്നു കേട്ടിട്ടുണ്ടോ ? അണ്ണനൊരു വരവു വന്നാല്‍ കാലിന്റെ ചെറുവിരല്‍ കൊണ്ടൊരു തോണ്ടു തോണ്ടിയാല്‍ നിന്റെയൊക്കെ സകലഡാമുകളും തരിപ്പണമാവും.

115 വര്‍ഷം ഡാമിനു പഴക്കമുണ്ടെന്നതാണോ അതു പൊളിക്കാന്‍ നീയൊക്കെ ഒരു കാരണമായി കണ്ടത് ? എങ്കില്‍ ആദ്യം പോയി താജ്മഹലും ഈഫല്‍ ഗോപുരവും ലിബര്‍ട്ടി പ്രതിമയും ഒക്കെ പൊളിച്ചിട്ടുവാടാ. മുല്ലപ്പെരിയാര്‍ ഡാം 999 വര്‍ഷം ഒരു കുഴപ്പവും കൂടാതെ നിറയെ വെള്ളം കെട്ടിനിര്‍ത്താന്‍ കപ്പാസിറ്റിയുള്ളതായതുകൊണ്ടല്ലേടാ മണ്ടന്‍മാരേ, ഞങ്ങള്‍ക്കു 999 വര്‍ഷത്തെ പാട്ടം കിട്ടിയത്. 100 വര്‍ഷം കഴിഞ്ഞ് പൊട്ടിപോകുന്ന ഡാമിന് ആരെങ്കിലും 999 വര്‍ഷത്തെ പാട്ടം കൊടുക്കുമോ ? ഈ ഒരൊറ്റ പോയിന്റ് മതി സുപ്രീം കോടതിയില്‍ കേസ് പുല്ലുപോലെ ഞങ്ങള്‍ക്കു ജയിക്കാന്‍.

മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ നീയൊക്കെ കാണിക്കുന്ന ശുഷ്കാന്തി കേരളത്തിലെ ബാക്കിയുള്ള സംഗതികളുടെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ കേരളവും എന്നേ ഞങ്ങടെ തമിഴ്നാട് പോലെ സസ്യശ്യാമളകകോമളമായി മാറിയേനെ. മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ പ്രായമുള്ളവരല്ലേ നിങ്ങടെ സ്റ്റേറ്റ് ഭരിക്കുന്നത്. മിനിമം ഒരു സിനിമയിലെങ്കിലും ഹീറോയോ ഹീറോയിനോ ആയ ഒരു നേതാവെങ്കിലും അവിടെയുണ്ടോ ? പിന്നെന്ത് ഭരണമാണെടാ അവിടെ നടക്കുന്നത് ?

തന്റെ കെട്ടിയോള്‍ടെ അരഞ്ഞാണമോഷണക്കേസും അണക്കെട്ട് പ്രശ്നത്തിലെ അഭിപ്രായവ്യത്യാസവും മാറ്റിവച്ച് വളരെ ആത്മാര്‍ഥമായിട്ട് ഒരു കാര്യം പറയാം. മര്യാദക്കാണെങ്കില്‍ ഇപ്പോഴുള്ള ഡാം ഇനീം ഒരു പത്തായിരം കൊല്ലം കൂടി അവിടെ ഒരു കേടും കൂടാതെ നില്‍ക്കും. കയ്യിട്ടുവാരുന്ന നിന്റെയൊക്കെ നേതാക്കന്‍മാരെല്ലാം കൂടി പുതിയ അണക്കെട്ട് പണിതാല്‍ 15 വര്‍ഷം കൊണ്ട് അത് തകര്‍ന്ന് എല്ലാവനും മുങ്ങിച്ചാകും. ഏതു വേണമെന്ന് നിങ്ങളൊക്കെ തന്നെ തീരുമാനിക്കുക. കേരളത്തിലുള്ളവരെല്ലാം മുങ്ങിച്ചാകണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. നിങ്ങളൊക്കെ ചത്താല്‍ ഞങ്ങടെ ചിമ്പുവിനും ചേരനും ഒക്കെ നേരമ്പോക്കുണ്ടാക്കാന്‍ ഞങ്ങള്‍ക്കു ക്ഷേത്രം പണിത് പൂജിക്കാന്‍ ചരക്കുകളെ എവിടുന്നു കിട്ടും ? അവരെ ബോളിവുഡില്‍ നിന്നിറക്കാമെന്നു വച്ചാലും ഞങ്ങളുണ്ടാക്കുന്ന പഴങ്ങളും പച്ചക്കറികളും തിന്നാന്‍ ആളെ എവിടുന്നു കിട്ടും ? നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്തു കൃഷി, എന്തു വ്യവസായം ?

പിന്നെ, സുപ്രീം കോടതിയില്‍ കേസ് വാദിച്ചു ജയികക്കാമെന്നതൊക്കെ വെറും വ്യാമോഹമാണ്. അതിന് തലയ്ക്കകത്ത് വിവരമുള്ള ഉദ്യോഗസ്ഥന്‍മാര്‍ വേണം, കാശ് കൊടുത്ത് നല്ല വക്കീലന്‍മാരെ വയ്ക്കണം. ഇതൊന്നും നിങ്ങള്‍ വിചാരിച്ചാല്‍ ഈ ജന്മം നടക്കില്ല. പിന്നെന്തിനാണ് വെറുതെ ഒരഭ്യാസം ? അതുകൊണ്ട് മര്യാദക്ക് കേസ് പിന്‍വലിച്ച് നല്ല കുട്ടിയായി ഡാം നിറയെ വെള്ളം തന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുക. കേരളം എന്ന സ്റ്റേറ്റ് സത്യത്തില്‍ ഒരു നാഷനല്‍ വെയ്സ്റ്റ് ആണ്.  തമിഴ്നാടിന്റെ പ്രോഡക്ട്സ് വിറ്റഴിക്കാനുള്ള ഒരു മാര്‍ക്കറ്റ് എന്ന നിലയിലും ഞങ്ങളുടെ കൃഷിയിടങ്ങളിലേക്കു വെള്ളവും വളവും നല്‍കുന്ന സോഴ്സ് എന്ന നിലയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുക. ഇനിയൊരു മുന്നറിയിപ്പുണ്ടാവുകയില്ല.

വിനയപൂര്‍വം,

ഷെന്തില്‍ കുമാര്‍,

സീനിയര്‍ മേസ്തിരി,

കലൈമാമണി കണ്‍സ്ട്രക്ഷന്‍സ്,

കോടമ്പാക്കം, തമിഴ്നാട്.

മിസ്റ്റര്‍ ഖാന്‍, നിങ്ങള്‍ക്കിതു തന്നെ വരണം
മിസ്റ്റര്‍ ഷാരൂഖ് ഖാന്‍,

എനിക്കു സന്തോഷമായി. ഞാനാരാണെന്ന് ആദ്യമേ പരിചയപ്പെടുത്താം. പേര് കുരിശിന്‍മൂട്ടില്‍ ഇട്ടൂപ്പ് , ഒരമേരിക്കക്കാരനാണ്. നിങ്ങളെ ഞങ്ങളുടെ ഒരു വിമാനത്താവളത്തില്‍ പോലീസുകാര്‍ തടഞ്ഞു നിര്‍ത്തിയതായി ടിവിയില്‍ കണ്ടു. സന്തോഷമായി. ഞങ്ങടെ പോലീസ് വളരെ സ്ട്രോങ്ങാണ്. നിങ്ങള്‍ ഇന്ത്യയിലെ വലിയ സിനിമാ നടനാണെന്നൊക്കെ ഒരു ചാനലില്‍ കണ്ടു, ഞാന്‍ ഇന്ത്യ വിട്ടു പോന്നിട്ട് 20-25 വര്‍ഷം കഴിഞ്ഞതുകൊണ്ട് അങ്ങനെ ശ്രദ്ധിക്കാറില്ല. പണ്ട്, ഏതോ ഒരു അച്ചന്‍ ഹിന്ദി സിനിമേലഭിനയിക്കുന്നുണ്ടായിരുന്നു. അയാളൊക്കെ ഇപ്പോഴും ഉണ്ടോ ?

ബൈ ദ ബൈ, നിങ്ങള്‍ ഏതു ഭാഷയിലാണ് അഭിനയിക്കുന്നത് ? തെലുങ്കോ കൊങ്കിണിയോ ? കഷ്ടം തന്നെ നിങ്ങള്‍ ഇന്ത്യക്കാരുടെ കാര്യം. ഇങ്ങനെ ഓരോ പുങ്കന്‍മാരെ എടുത്ത് തലയില്‍ വച്ചുകൊണ്ടു നടക്കും. എന്നിട്ട് എവിടെയെങ്കിലും ഇവനൊക്കെ അപ്പിയിട്ടാല്‍ വാര്‍ത്ത, പെണ്ണുപിടിച്ചാല്‍ വാര്‍ത്ത. ലുക് മിസ്റ്റര്‍ ഖാന്‍, നിങ്ങള്‍ അമേരിക്കയെ കണ്ടു പഠിക്കണം. ഇവിടെ ഞാനൊക്കെ ഡെയ്ലി കാണുന്ന എന്തു മാത്രം സ്റ്റാര്‍സ് ഉണ്ട്. നിങ്ങള്‍ ഹോളിവുഡ്, ഹോളിവുഡ് എന്നു കേട്ടിട്ടുണ്ടോ ? ഹും, ഇതൊക്കെ തന്നോടു പറഞ്ഞിട്ടെന്തു കാര്യം അല്ലേ ?

ഇവിടെ തന്നെ തടഞ്ഞു വച്ചതില്‍ താന്‍ ഞെട്ടല്‍ പ്രകടിപ്പിച്ചതായി പത്രങ്ങളില്‍ കണ്ടു. അമേരിക്കയിലോട്ടു വരണോ എന്ന കാര്യം പോലും പുനരാലോചിക്കും എന്നും താന്‍ പറഞ്ഞു കണ്ടു. താന്‍ വരരുത്. ഇന്ത്യയില്‍ നിന്നാരെങ്കിലും അമേരിക്കേലോട്ട് വരുന്നത് എനിക്കിഷ്ടമല്ല. അതു വേറെ കാര്യം. പിന്നെ, താന്‍ ഞെട്ടിയത് ഞങ്ങള്‍ക്കു തീരെ ഇഷ്ടപ്പെട്ടിട്ടില്ല. തന്നോടാരാണ് ഞെട്ടാന്‍ പറഞ്ഞത് ? ഇങ്ങോട്ടു വരുമ്പോള്‍ ഇവിടുത്തെ നിയമം പാലിക്കാന്‍ റെഡിയായിട്ടു വരണം. ഇവിടെ വരുമ്പോള്‍ ഞങ്ങടെ പോലീസുകാര്‍ നല്ല കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കും. അതിനൊക്കെ കൃത്യമായിട്ട് ഉത്തരം പറഞ്ഞാല്‍ കടന്നുപോകാം. ഇല്ലെങ്കില്‍ രണ്ടല്ല ചിലപ്പോള്‍ വൈകുന്നേരം വരെ അവിടെ കുത്തിയിരിക്കേണ്ടി, വരും. ഹല്ല പിന്നെ. തന്നോടാരാ ഖാന്‍ എന്നു പേരു പറയാന്‍ പറഞ്ഞത്. വല്ല നിക്കോളാസ് എന്നോ ഫ്രെഡി എന്നോ പറയാമായിരുന്നല്ലോ.

ഞാനീ കത്തെഴുതാന്‍ കാരണം ഇതെപ്പറ്റി ചില ഇന്ത്യക്കാരുടെ പ്രതികരണം കണ്ടതുകൊണ്ടാണ്. പലരും അമേരിക്കക്ക് എതിരെ പലയിടത്തും പലതും എഴുതിയിരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിലായിരിക്കാം, ബട്ട്, ടുഡേ, ഐയാം ആന്‍ അമേരിക്കന്‍ സിറ്റിസണ്‍, ആന്‍ഡ് അയാം പ്രൌഡ് ടുബി ആന്‍ അമേരിക്കന്‍. ഇന്ത്യയില്‍ എന്താണുള്ളത് ? പത്തുനൂറു കോടി പട്ടിണിക്കാര്‍. വൃത്തിയില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത അലവലാതികള്‍. അമേരിക്ക ഒരു കാര്യം ചെയ്താല്‍ അത് 100 ശതമാനം ശരിയായിക്കും. പിന്നെ അമേരിക്കേടെ സുരക്ഷിതത്വം നിന്റെയൊക്കെ തന്ത വന്നു നോക്കുമോ ? എടോ പഴയ ഇന്ത്യന്‍ പ്രസിഡന്റ് അബ്ദുള്‍ കലാമിനെ തപ്പാമെങ്കില്‍ തന്നെയാണോ തപ്പാന്‍ വയ്യാത്തത് ? ഇനീപ്പം ആ പഴയ കക്ഷിയുണ്ടല്ലോ, ഇന്ത്യായിലെ ഇന്‍ഡിപെന്‍ഡന്‍സ് ഡേയെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ പുള്ളീടെ പേരു പറഞ്ഞിരുന്നു, മറന്നു, ആ യേസ്, മഹാത്മാഗാന്ധി, പുള്ളി വന്നാലും ഞങ്ങളുടെ പോലീസ് അരിച്ചു പെറുക്കി തപ്പും. ചിലപ്പോള്‍ അറു മണിക്കൂറോ എട്ടു മണിക്കൂറോ ഒക്കെ തടഞ്ഞു വച്ചെന്നും ഇരിക്കും. എന്നിട്ടു പിന്നേം സംശയം ബാക്കിയുണ്ടെങ്കില്‍ കുനിച്ചു നിര്‍ത്തി ഇടിക്കും. ആരുണ്ടെടാ ചോദിക്കാന്‍ ?

യു നോ, ഈ സെപ്റ്റംബര്‍ ലവന്‍, അമേരിക്കയെ സംബന്ധിച്ചും എന്നെ സംബന്ധിച്ചും ആ ദിവസം വലിയൊരു ദുരന്തമാണ്. എത്ര പേരാണ് മരിച്ചുവീണത്. അന്നത്തെ ഓര്‍മകള്‍ ഇന്നും എന്നെ വിടാതെ വേട്ടയാടുന്നു. സത്യത്തില്‍ കുഞ്ഞുന്നാളില്‍ ഉരുള്‍പൊട്ടലില്‍ ഇടുക്കിയിലെ എന്റെ വീടും അപ്പനും അമ്മയും വല്യപ്പനും പെങ്ങന്‍മാരുമെല്ലാം കൂടി ഒലിച്ചുപോയതുപോലും എങ്ങനെ ഇങ്ങനെ വേദനിപ്പിച്ചിട്ടില്ല. സെപ്റ്റംബര്‍ 11നു പിന്നില്‍ പ്രവര്‍ത്തിച്ച ലാദന്റെ ആളുകള്‍ ഇപ്പോഴും പുറത്തുണ്ടെന്നോര്‍ക്കണം. അവര്‍ ഏതു രൂപത്തിലും വരുമെന്ന് ഞങ്ങള്‍ക്കറിയാം. എനിക്കും ഒബാമയ്ക്കുമൊക്കെ ഇക്കാര്യത്തില്‍ വളരെയധികം ആശങ്കയുണ്ട്. ഷാറൂഖ് ഖാനാണോ കമല്‍ ഹാസനാണോ എന്നൊന്നും ഞങ്ങള്‍ക്കു നോക്കാന്‍ കഴിയില്ല. ഇന്ത്യക്കാര്‍ നാറികളാണ്. കാശുകിട്ടിയാല്‍ ഈ ഖാനും കൂനുമൊക്കെ ചിലപ്പോള്‍ അമേരിക്കയെ നശിപ്പിക്കാന്‍ ഇറങ്ങില്ലെന്നാരു കണ്ടു ?

നാട്ടില്‍ വരുമ്പോഴാണ് ആ കണ്‍ട്രിയുടെ ഒരവസ്ഥ നമുക്കു മനസ്സിലാവുന്നത്. പോപ്പുലേഷന്‍ നിയന്ത്രിക്കാന്‍ ഇപ്പോഴും അവിടെ കാര്യമായൊന്നും ചെയ്യുന്നില്ലെന്നത് എന്നെ ഞെട്ടിക്കുകയാണ്. ഒരേ പുരുഷനും സ്ത്രീയും ഭാര്യാഭര്‍ത്താക്കന്മാരായി 40-50 ഇയേഴ്സ് ഒന്നിച്ചു ജീവിക്കുക, അവര്‍ നാലോ അഞ്ചോ കുട്ടികളെ ഉണ്ടാക്കുക, ഛെ, കാലഹരണപ്പെട്ട ഒരു സംസ്കാരത്തെ ഉപേക്ഷിച്ച് ഇനിയെങ്കിലും ഈ ഇന്ത്യന്‍സിന് അമേരിക്കയെ കണ്ടു പഠിച്ചുകൂടെ ? ഞാന്‍ ബേസിക്കലി ഒരു നഴ്സിനെ കെട്ടിയാണ് ഇങ്ങോട്ടു വന്നതെങ്കിലും അവള്‍ നാലാം മാസം ഒരു നീഗ്രോയുടെ കൂടെ പോയതോടെ ഫ്രീയായി. ഇപ്പോള്‍ ഇവിടെ ഒരെസ്കോര്‍ട്ടുമായി ലിവിങ് ടുഗതര്‍ ആണ്. കുട്ടികള്‍ വേണമെന്നു തോന്നുമ്പോള്‍ ഞങ്ങള്‍ ആഫ്രിക്കയില്‍ പോയി നാലെണ്ണത്തിനെ ദത്തെടുക്കും. അല്ലാതെ നമ്മള്‍ കുറെ കുട്ടികള സൃഷ്ടിച്ചിട്ട് അവരെ തീറ്റിപ്പോറ്റുന്നത് നാഷനല്‍ വേസ്റ്റല്ലേ ? മിസ്റ്റര്‍ ഷാറൂഖ് നിങ്ങള്‍ ആഫ്രിക്കയില്‍ നിന്നു കുട്ടികളെ ദത്തെടുത്തിട്ടുണ്ടോ ? അതാണ് ഞങ്ങളുടെ ഏന്‍ജലീനയും മഡോണയുമൊക്കെ മദര്‍തെരേസയെക്കാള്‍ പുണ്യവതിയാണെന്ന് പറയുന്നത്.

എന്തു പറഞ്ഞാലും നിങ്ങള്‍ 100 കോടി ജനങ്ങളുടെ കാര്യം പറഞ്ഞ് ആളെ പേടിപ്പാക്കാന്‍ ശ്രമിക്കുന്നത് മനസ്സിലാവുന്നില്ല. ഇന്ത്യയിലെ 10000 ആളുകളുടെ മൂല്യമുണ്ട് ഒരമേരിക്കന്‍ പൌരന്. അങ്ങനെ നോക്കുമ്പോള്‍ ഏതാണ് വലിയ രാജ്യം എന്നു സ്വയം ആലോചിച്ചു നോക്കുന്നതാണ് നല്ലത്. നിങ്ങളോടെനിക്ക് കൂടുതലൊന്നും പറയാനില്ല. ദയവു ചെയ്ത് ഇനീം ഇനീം അമേരിക്കേലോട്ട് വന്ന് ഇവിടെയുള്ള എന്നെപ്പോലെയുള്ള മാന്യന്‍മാരായ അമേരിക്കക്കാരുടെ വില കളയരുത്. ഇന്ത്യയില്‍ ആര്‍ക്കും എന്തും ചെയ്യാം. ഒരു നാലാംകിട സിനിമാനടനെ കാണുമ്പോള്‍ എണീറ്റുനിന്നു സല്യൂട്ടടിക്കുന്ന തെണ്ടികള്‍ അവിടെക്കാണും. ബട്ട് യു നോ, അമേരിക്കാ ഈസ് ഡിഫറന്റ്. മൈന്‍ഡ് ഇറ്റ്.

അഹങ്കാരത്തോടെ,

കുരിശിന്‍മൂട്ടില്‍ ഇട്ടൂപ്പ്,

പെന്‍സില്‍വാനിയ പി.ഒ

അമേരിക്ക-12