Archive for 'Spoof'
കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ് (റിവ്യൂ)

കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ് (റിവ്യൂ)

Posted 31 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

എ.ആര്‍.റഹ്‍മാന്‍ ചിട്ടപ്പെടുത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ തീംസോങ് പോര എന്ന് ബോര്‍ഡ് അംഗം വി.കെ.മല്‍ഹോത്ര തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എന്തൊക്കെയാണ് തീം സോങ്ങിന്‍റെ തകരാറുകള്‍ എന്നു കണ്ടെത്താനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തുന്നത്.

ബെര്‍ളിത്തരങ്ങള്‍ക്കു ക്ലാസിക്കല്‍ പദവി

ബെര്‍ളിത്തരങ്ങള്‍ക്കു ക്ലാസിക്കല്‍ പദവി

Posted 30 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

മലയാള ഭാഷയ്‍ക്കു ക്ലാസിക്കല്‍ പദവി ലഭിക്കുകയാണെങ്കില്‍ ലോകക്ലാസിക്കുകളുടെ ഗണത്തിലേക്ക് സ്വീകരിക്കപ്പെടുന്ന ആദ്യത്തെ മലയാളം സൃഷ്ടി ഈ ബ്ലോഗ് ആയിരിക്കും.നോക്കണേ എന്‍റെയൊരു വിധി, ഓള്‍റെഡി ഒരു ലെജന്‍ഡ്.. പോരെങ്കില്‍ ബ്ലോഗ് ക്ലാസിക്കും!

ക്ലീക്ലീ [Live]

ക്ലീക്ലീ [Live]

Posted 26 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

നമസ്കാരം ക്ലീക്ലീ ടിവിയുടെ എക്സ്ക്ളൂസീവ് സംപ്രേഷണത്തിലേക്കു സ്വാഗതം. ഇന്നു രാവിലെ വിവാഹിതനായ നമ്മുടെ പ്രിയങ്കരനായ തങ്കപ്പന്റെയും രാജമ്മയുടെയും ആദ്യരാത്രിയുടെ തല്‍സമയ സംപ്രേഷണമാണ് ക്ലീക്ലീ ടിവിയില്‍ ഇപ്പോള്‍ ആരംഭിക്കുന്നത്.

ഏപ്രില്‍ ഒന്നിന് ഇന്നസെന്റിനെ തമിഴ്‍നാട്ടില്‍ ആദരിക്കും*

ഏപ്രില്‍ ഒന്നിന് ഇന്നസെന്റിനെ തമിഴ്‍നാട്ടില്‍ ആദരിക്കും*

Posted 25 August 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ഇത് മുഖ്യമന്ത്രി കരുണാനിധിയുടെ ഓഫിസിലെ ഒരു ജീവനക്കാരന്റെ വീട്ടിലെ അടിച്ചുതെളിക്കാരി (ഞങ്ങള്‍ ഗുലാന്‍ ആണ്) പറഞ്ഞതാണ്, തെറ്റാണെങ്കില്‍ ‍ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു.

പനി: മുഖ്യമന്ത്രിയുടെ ഡ്രൈവറെ പിരിച്ചുവിടണം

പനി: മുഖ്യമന്ത്രിയുടെ ഡ്രൈവറെ പിരിച്ചുവിടണം

Posted 10 June 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ക്കു പനി പിടിച്ചു എന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നു പറയേണ്ടതിനു പകരം പനി പിടിച്ചതാണ് എന്നു സമ്മതിക്കുക വഴി മുഖ്യമന്ത്രി കൊടിയ വഞ്ചനയാണ് നടത്തിയിരിക്കുന്നത്. പാര്‍ട്ടിക്കും ആരോഗ്യമന്ത്രിക്കും ചീത്തപ്പേരുണ്ടാക്കിയ ഡ്രൈവറെ പിരിച്ചുവിട്ട് മുഖ്യമന്ത്രി മാതൃക കാട്ടണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ മഴ അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഒത്തുകളിയാണ് മഴയ്ക്കു പിന്നില്‍) വരുന്ന വെള്ളിയാഴ്ച സംസ്ഥാനതല ഹര്‍ത്താല്‍ ആചരിക്കണമെന്നും ഞാന്‍ ആഹ്വാനം ചെയ്യുന്നു.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി -റീലോഡഡ്

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി -റീലോഡഡ്

Posted 06 June 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

സിപിഎമ്മിന്റെ അടുത്ത സംസ്ഥാന സമ്മേളനത്തിനു സ്റ്റേജില്‍ കളിക്കാന്‍ വേണ്ടി ഒരു എളിയ പ്രവര്‍ത്തകനെന്ന നിലയില്‍ എഴുതിയുണ്ടാക്കിയ ഒരു ചെറിയ നാടകം ഞാനിവിടെ അവതരിപ്പിക്കുന്നു. പഴയ സാഹിത്യകാരന്‍മാരൊക്കെ പാര്‍ട്ടിക്കു വേണ്ടി വിപ്ലവഗാനങ്ങള്‍ മുതല്‍ തെരുവുനാടകങ്ങള്‍ വരെ എഴുതിയിട്ടുള്ളവരാണെന്നു കേട്ടിട്ടുണ്ട്. ഈ നാടകം എന്റെ കരിയറിലും ഒരു വഴിത്തിരിവാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ ഒന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു കണക്ഷനുമില്ല. അങ്ങനെ ഏതെങ്കിലും തരത്തിലുള്ള കണക്ഷന്‍ എസ്റ്റാബ്ലിഷ് ചെയ്യാന്‍ ശ്രമിക്കുന്നത് ഭയങ്കര തെണ്ടിത്തരം [...]

ലോകം ലാദനോട് ചെയ്യുന്നത്

ലോകം ലാദനോട് ചെയ്യുന്നത്

Posted 05 June 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ഇതു വായിക്കുമ്പോള്‍ പലരും കരുതും ഞാന്‍ ഉസാമ ബിന്‍ ലാദനും അല്‍ ക്വയ്ദ‍യും നടത്തുന്ന അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയാണെന്ന്. സത്യത്തില്‍ അല്ല. ഉസാമയുടെ കൊലപാതകങ്ങളെ എതിര്‍ക്കുമ്പോഴും ഉസാമ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളും ആവശ്യങ്ങളും അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും ശ്രദ്ധിക്കാതെ പോകുന്നു എന്നതിലേക്കാണ് ‍ഞാന്‍ വിരല്‍ ചൂണ്ടുന്നത്. ബിന്‍ ലാദന്‍ സത്യത്തില്‍ കോര്‍പറേറ്റ് ലോകത്തിന്‍റെ വാണിജ്യ പരിപ്രേക്‍ഷ്യം ബലിയാടാക്കിയ അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ശബ്ദമാണ്. നമ്മളൊക്കെ അദ്ദേഹത്തെ തെറ്റിദ്ധരിച്ചരിക്കുകയുമാണ്.
ബില്‍ ലാദന്‍ ബോംബ് വയ്‍ക്കുന്നതും, അമേരിക്കയുടെ ഇരട്ട ടവറുകള്‍ ഇടിച്ചു തകര്‍ക്കുന്നതും അവിടെയും [...]

റോഡില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളുണ്ടാകില്ലെന്നു പഠനം

റോഡില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളുണ്ടാകില്ലെന്നു പഠനം

Posted 31 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ബാല്യത്തിലോ കൌമാരത്തിലോ യൌവ്വനത്തിന്റെ ഏതെങ്കിലും ഘട്ടത്തിലോ നാലോ അതിലധികമോ തവണ റോഡില്‍ മൂത്രമൊഴിച്ചിട്ടുള്ളവര്‍ക്ക് വിവാഹശേഷം ആണ്‍കുട്ടികളുണ്ടാകില്ല എന്നു കണ്ടെത്തി. അമേരിക്കയിലെ സ്റ്റേറ്റ് യൂറിനല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 18 വര്‍ഷമായി 28 ലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ശാസ്ത്രലോകത്ത് വിസ്മയം സൃഷ്ടിച്ചേക്കാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. റോഡില്‍ മൂത്രമൊഴിച്ചിട്ടുള്ള പുരുഷന്‍മാര്‍ക്ക് വിവാഹശേഷം ആണ്‍കുട്ടികളുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ റോഡില്‍ മൂത്രമൊഴിക്കുന്നതും ആണ്‍കുട്ടികളുണ്ടാകാതിരിക്കുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്ന ജീനിനെ കണ്ടെത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞില്ല. അതിനെ കൂടി കണ്ടു പിടിച്ചിരുന്നെങ്കില്‍ [...]

അക്ഷയജട്ടീയ ! (കോണകതൃതീയ)

അക്ഷയജട്ടീയ ! (കോണകതൃതീയ)

Posted 16 May 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

ജട്ടി ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാത്തവര്‍ക്കുമായി ഓള്‍ കേരള ജട്ടി മെര്‍ച്ചന്റ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മഹാഭാഗ്യം തുളുമ്പുന്ന സുദിനമാണ് അക്ഷയജട്ടീയ. ഈ പ്രത്യേക ദിവസം ജട്ടി വാങ്ങാനും ഉപയോഗിച്ചു തുടങ്ങാനും അലക്കി ഉണങ്ങാനുമൊക്കെ പറ്റിയ ദിവസമാണ് എന്ന് ജട്ടിശാസ്ത്രത്തില്‍ തന്നെ പറയുന്നുണ്ട്. “ജട്ട്യം നവം അക്ഷയം, ഭാഗ്യം ശുഭസ്യശീഘ്രസ്ഖലനം” എന്നാണ് ശ്ലോകം. അക്ഷയജട്ടീയനാള്‍ പുത്തന്‍ ജട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഭയങ്കര ഭാഗ്യമായിരിക്കുമെന്നതിനു പുറമേ ചിലതരം രോഗങ്ങളും ഭേദമാകുമെന്നാണ് ശാസ്ത്രം.
അക്ഷയ ജട്ടീയ ദിനത്തില്‍ ജട്ടി വാങ്ങുന്നത് പുണ്യം ആണെന്ന് [...]

പ്രേക്ഷകശ്രീ കപ്പാട് ശശാങ്കന്‍

പ്രേക്ഷകശ്രീ കപ്പാട് ശശാങ്കന്‍

Posted 10 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

മലയാള സിനിമയ്ക്ക് പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ പ്രത്യേകസംഭാവനകളും സിനിമയുടെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ടി നടത്തിയിട്ടുള്ള ത്യാഗങ്ങളും പോരാട്ടങ്ങളും പരിഗണിച്ച് തവളപിടിത്തക്കാരനായ കപ്പാട് ശശാങ്കന് പ്രേക്ഷകശ്രീ പുരസ്കാരം നല്‍കാനും പൊന്നാട അണിയിച്ച് അദരിക്കാനും ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘനകളുടെ ഏകോപനസമിതിയോഗം തീരുമാനിച്ചു. ഈ വര്‍ഷം ഇറങ്ങിയ എല്ലാ മലയാള സിനിമകളും തിയറ്ററില്‍ മുഴുവന്‍ സമയവും ഇരുന്ന് കണ്ടയാളെന്ന നിലയില്‍ ശശാങ്കനെ ധീരതയ്ക്കുള്ള അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യാനും തീരുമാനമായി.
ശശാങ്കന്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ മലയാള സിനിമയുടെ റൌഡി വര്‍ധിപ്പിച്ചെങ്കിലും പ്രമാണി, താന്തോന്നി, ജനകന്‍ [...]

മലയാളം സിനിമാ അവാര്‍ഡ് 2020

മലയാളം സിനിമാ അവാര്‍ഡ് 2020

Posted 07 April 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Spoof | View Comments

മലയാള സിനിമ തുടങ്ങിയതില്‍ പിന്നെ ഇതെത്ര അവാര്‍ഡുകള്‍ കഴിഞ്ഞു. ഇനിയെത്ര കഴിയാനിരിക്കുന്നു.ഇനി എത്ര വര്‍ഷം കൂടി കഴിഞ്ഞാലാണ് ഇപ്പോഴത്തെ അവാര്‍ഡ് ചേരുവകളില്‍ മാറ്റമുണ്ടാവുക എന്നത് പ്രസക്തമായ ഒരാലോചനയാണ്. ആ ആലോചനയില്‍ നിന്നും നടത്തിയ അന്വേഷണത്തിനൊടുവില്‍ വിദഗ്ധമായ പഠനത്തിനൊടുവിലാണ് 2020ലെ മലയാള സിനിമാ അവാര്‍ഡ് എങ്ങനെയിരിക്കുമെന്ന കണ്ടെത്തല്‍ നടത്തിയത്.തീര്‍ച്ചയായും ലോകസിനിമയില്‍ വരുന്ന മാറ്റങ്ങളും പുതിയ പ്രതിഭകളുടെ രംഗപ്രവേശവും മലയാള സിനിമയിലും മാറ്റങ്ങളുണ്ടാക്കും. ഇതുവരെയുള്ള ചലച്ചിത്ര അവാര്‍ഡുകളും സിനിമയിലെ രാഷ്ട്രീയ-സാംസ്കാരിക ബന്ധങ്ങളും അപഗ്രഥനം ചെയ്യുമ്പോള്‍ 2020ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് [...]

Related Posts with Thumbnails