ഒരു പോസ്റ്റും ഒന്‍പത് കമന്റുകളും
“അന്നൊരു ഞായറാഴ്ചയായിരുന്നു. പള്ളിയില്‍ പോയി വന്ന സണ്ണി അടുക്കളയിലേക്കു പോയി. അമ്മച്ചിയും അനിയത്തിയും എല്ലാം അടുത്ത കുര്‍ബാനയ്ര്‍ക്ക് പള്ളിയിലേക്കു പോയതാണ്. അടുപ്പിനരികില്‍ ആലോചനകളിലാണ്ട് നില്‍ക്കുകയാണ് മോളിക്കുട്ടി. ഇപ്പോഴും പാവാടയും ബ്ലൌസും ധരിക്കുന്ന നാട്ടിലെ ഏക പെണ്‍കുട്ടി. അമ്മച്ചീടെ വകേലൊള്ള ഒരാങ്ങളേടെ വകേലൊള്ള മോള്. അമ്മച്ചിക്ക് ഒരു കൈസഹായത്തിനു വേണ്ടി വന്നു നില്‍ക്കുകയാണ്. രക്തബന്ധത്തില്‍ ആരുമില്ലാത്തതിനാല്‍ തന്റെ സുക്ഷിതത്വം കൂടി കരുതിയാവണം ഇവിടെ കൂടാന്‍ അവള്‍ തീരുമാനിച്ചത്.
കത്തിക്കാളുന്ന തീയെ പ്രണയത്തോടെ നോക്കി നില്‍ക്കുന്ന മോളിക്കുട്ടിയെ വാതില്‍പ്പടിയില്‍ ചാരി [...]

