Archive for 'Cinema'
ഫാന്‍സ് അസോസിയേഷന്‍ തീവ്രവാദം

ഫാന്‍സ് അസോസിയേഷന്‍ തീവ്രവാദം

Posted 09 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

മലയാള സിനിമയിലെ പ്രതിസന്ധികളെപ്പറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങളും പിന്നെയയും കറങ്ങിത്തിരിഞ്ഞ് ഫാന്‍സ് അസോസിയേഷനുകളില്‍ എത്തി നില്‍ക്കുന്നു. എല്ലാറ്റിനും പിന്നില്‍ ഫാന്‍സുകാരാണെന്ന് തിലകന്‍ പറഞ്ഞു. ഇപ്പോള്‍ ജഗതിയും പറയുന്നു- എല്ലാ കുഴപ്പങ്ങള്‍ക്കും പിന്നില്‍ ഫാന്‍സ് അസോസിയേഷനുകളാണെന്ന്. ഫാന്‍സുകാരെക്കൊണ്ട് എന്തു പ്രയോജനം എന്ന കാര്യത്തില്‍ ചര്‍ച്ച കുറെ നടന്നു കഴിഞ്ഞതാണ്. പക്ഷെ, ഒരു സംഘടിതസമൂഹം എന്ന നിലയില്‍ ഫാന്‍സിനെ പിണക്കാനുള്ള ധൈര്യം ആര്‍ക്കുമില്ല.
രാഷ്ട്രീയ-മത-തീവ്രവാദ സംഘടനകള്‍ക്കു പോലും ഒരു ലക്ഷ്യമുണ്ട്. ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എന്താണ് ലക്ഷ്യം ? താരത്തെ ആരാധിക്കാന്‍ വേണ്ടി [...]

ബച്ചനെന്നെ ചതിച്ചു: തിലകന്‍

ബച്ചനെന്നെ ചതിച്ചു: തിലകന്‍

Posted 08 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

പാവപ്പെട്ട തിലകനോടുള്ള അവഗണന തുടരുകയാണ്. ഉദയനാണ് താരം എന്ന ചിത്രത്തില്‍ സരോജ്കുമാര്‍ തന്നെയൊരു ജൂണിയര്‍ അര്‍ടിസ്റ്റ് അടിക്കുന്ന സീനില്‍ അഭിനയിക്കില്ലെന്നും തന്നെ അടിക്കണമെങ്കില്‍ ഹിന്ദിയില്‍ നിന്ന് അമരീഷ് പുരിയെ കൊണ്ടുവരണമെന്നും പറയുന്നുണ്ട്. അമരീഷ് പുരി കാലം ചെയ്തു പോയി. ഹിന്ദിയില്‍ നിന്നു വരുന്നത് സാക്ഷാല്‍ ബച്ചനാണ്, അമിതാഭ് ബച്ചന്‍. ആര്‍ക്കു പോയി ? ബച്ചന്‍റെ അച്ചനായി വരെ അഭിനയിക്കാമെന്ന ആത്മവിശ്വാസമുള്ള, അഭിനയിച്ചു കാണിച്ചിട്ടുള്ള നമ്മുടെ പ്രിയങ്കരനായ തിലകനു പോയി.
ഇന്നല്ലെങ്കില്‍ നാളെ, തനിക്കു വച്ചിരുന്ന വേഷമാണ് ബച്ചന് [...]

തമിഴ്ജനതയെ പേടിയുണ്ടോ ?

തമിഴ്ജനതയെ പേടിയുണ്ടോ ?

Posted 06 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

ഇവിടെ ആരാണ് തീവ്രവാദികള്‍ എന്നത് ഒന്നുകൂടി പുനരാലോചിക്കേണ്ടിയിരിക്കുന്നു. ഒരാളെയും ഉപദ്രവിക്കാതെ, ഒരാളെയും ആക്ഷേപിക്കാതെ വല്ല ചെറിയ തമാശകളും പറഞ്ഞ് ജീവിച്ചുപോകാനാഗ്രഹിക്കുന്ന പാവപ്പെട്ട താരമാണ് ജയറാം. അങ്ങനെയുള്ള ജയറാം ഇന്നു വേലക്കാരിയെ എന്തോ ചെയ്ത കൊടുംപാതകിയായി മാറിയിരിക്കുന്നു. ആളുകള്‍ ജയറാമിന്റെ കോലം കത്തിക്കുന്നു, പ്രിയതാരത്തിന്റെ ഭാര്യയും മക്കളുമുള്ള വീടിനു ബോംബെറിയുന്നു, വീട് തല്ലിത്തകര്‍ക്കുന്നു ഇതൊന്നും പോരാഞ്ഞ് പാണ്ടിരാജ്യത്തെ വക്കീലന്‍മാരെല്ലാം കൂടി ജയറാമിനെതിരെ കേസും കൊടുത്തിരിക്കുന്നു. പണ്ടെന്തോ പറഞ്ഞുപോയതിന് പാവപ്പെട്ട കുശ്ബുവിനെതിരെ പത്തായിരം കേസുകള്‍ കൊടുത്ത നാടാണ്. കുശ്ബുവിനെ സുപ്രീം [...]

ആ ചിരി നിലയ്‍ക്കില്ലാസാനേ !

ആ ചിരി നിലയ്‍ക്കില്ലാസാനേ !

Posted 03 February 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

ഹഹഹഹഹഹഹഹഹഹഹഹഹഹ.. ! കൊച്ചിന്‍ ഹനീഫയെ അനുകരിക്കുമ്പോള്‍ ഒരു മിമിക്രിക്കാരന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ ചിരിയാണ്. ബാക്കിയൊക്കെ ഓകെ. ആസാനേ.. എന്നൊരു നാലു തവണ വിളിച്ച് ടാ പന്നീ.. കുത്തിമലത്തിക്കളയും എന്നൊക്കെ പറഞ്ഞാല്‍ സംഗതി ക്ലീന്‍.
പ്രേക്ഷകരുടെ കൊച്ചിന്‍ ഹനീഫ എന്നും ഈ നിറചിരിയോടെ നമ്മെ കീഴടക്കിയിട്ടേയുള്ളൂ. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ സ്ഥിരം ഡയലോഗുകള്‍ കാച്ചി ആ ആത്മാവിനെ ബോറടിപ്പിക്കാന്‍ ‍എനിക്കും ആഗ്രഹമില്ല. ഇതിനോടകം തന്നെ ആ ശരീരം ചില്ലുകൂട്ടില്‍ വച്ചുള്ള റിയാലിറ്റി ഷോയും തലയും വാലുമില്ലാത്ത [...]

ഒരേയൊരു താരം

ഒരേയൊരു താരം

Posted 18 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

അറുപതുകളിലെ മദ്രാസ് നഗരം. പണത്തിനപ്പുറത്ത് മറ്റൊന്നുമില്ലെന്നു വിശ്വസിച്ച ചലച്ചിത്രവ്യവസായത്തിന്റെ ദക്ഷിണേന്ത്യന്‍ ആസ്ഥാനം. ‘ജ്ഞാനസുന്ദരി’ എന്ന മലയാളചിത്രം ബോക്സ് ഒാഫിസില്‍ തകര്‍ന്നതിന്റെ ദുഃഖവുമായി ഇരിക്കുകയായിരുന്നു നിര്‍മാതാവ് ടി.ഇ. വാസുദേവന്‍. ഇന്നത്തെപ്പോലെ പടം പൊളിയുന്നത് സാധാരണവും ഹിറ്റാവുന്നത് അസാധാരണവുമാകുന്ന കാലമല്ല. നിര്‍മാതാവിന് അപ്രതീക്ഷിതമായി ചിത്രത്തിലെ നായകന്റെ ഫോണ്‍ കോള്‍ വന്നു. ” ജ്ഞാനസുന്ദരി തകര്‍ന്നതില്‍ എനിക്കും വിഷമമുണ്ട്. താങ്കളുടെ അടുത്ത ചിത്രത്തില്‍ എനിക്ക് വേഷമുണ്ടെങ്കില്‍ ഞാന്‍ അഭിനയിക്കാന്‍ എത്തിയിരിക്കും. എന്റെ പ്രതിഫലത്തിന്റെ കാര്യം മറന്നേക്കൂ.” ഇങ്ങനെ പറയാന്‍ കഴിയുന്ന ഒരേയൊരു [...]

നന്നാവാത്തത് സിനിമയോ പ്രേക്ഷകരോ ?

നന്നാവാത്തത് സിനിമയോ പ്രേക്ഷകരോ ?

Posted 03 January 2010 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

മലയാള സിനിമ ഒരിക്കലും നന്നാവില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ കിളവന്‍മാര്‍ പുറത്തുപോയാലേ മലയാള സിനിമ രക്ഷപെടൂ. വിവരമുള്ള സംവിധായകരും കഴിവുള്ള എഴുത്തുകാരും ഇല്ലാത്തതാണ് മലയാള സിനിമയുടെ ശാപം. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള ഫ്രോഡുകളും ഉദയകൃഷ്ണ സിബി കെ.തോമസിനെപ്പോലുള്ള നിലവാരമില്ലാത്ത എഴുത്തുകാരും ശ്രീനിവാസനെപ്പോലുള്ള തട്ടിപ്പുകാരുമാണ് മലയാള സിനിമയുടെ ശാപം. തമിഴില്‍ ഇറങ്ങുന്ന സിനിമയൊക്കെ കണ്ടു പഠിക്കണം. തെലുങ്കിലും ഹിന്ദിയിലും വര്‍ഷം എത്ര ഹിറ്റുകളാണ്. 2012, അവതാര്‍ പോലുള്ള ഹോളിവുഡ് സിനിമകള്‍ കാശ് തൂത്തുവാരുകയല്ലേ, മലയാള സിനിമ എന്നു പറയുന്ന കൂതറ [...]

സിനിമയെ തനിച്ചാക്കി പോയവര്‍

സിനിമയെ തനിച്ചാക്കി പോയവര്‍

Posted 29 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

ഉയര്‍ന്ന ചിന്തയും പ്രതിഭയുടെ കരുത്തുമുള്ള കലാകാരന്‍മാരാണ് ഏത് സൃഷ്ടിയുടെയും പിന്‍ബലം. സാമ്പത്തികമായും സര്‍ഗാത്മകമായും 2009 മലയാള സിനിമയ്ക്ക് നഷ്ടക്കണക്കുകള്‍ മാത്രം ബാക്കി വയ്ക്കുമ്പോള്‍ നഷ്ടങ്ങളുടെ ആ കണക്കു പുസ്തകത്തിലേക്ക് ഈ അഞ്ചു പേരുകള്‍ കൂടി എഴുത്തിച്ചേര്‍ക്കാതെ പറ്റില്ല.
എ.കെ.ലോഹിതദാസ്, രാജന്‍ പി.ദേവ്, മുരളി, ശോഭന പരമേശ്വരന്‍ നായര്‍, അടൂര്‍ ഭവാനി. ജീവിതം കൊണ്ട് മലയാള സിനിമ നമുക്കു വേണ്ടി ജീവിച്ചു തീര്‍ത്തവര്‍. നമ്മള്‍ കൂക്കിവിളിച്ച അഭ്രപാളികളെ ചോര തുടിക്കുന്ന വികാരങ്ങള്‍ കൊണ്ടും തൃഷ്ണകളുടെ പച്ചപ്പു കൊണ്ടും ത്രസിപ്പിച്ചു [...]

ഇവിടം സ്വര്‍ഗമാണ് (റിവ്യൂ)

ഇവിടം സ്വര്‍ഗമാണ് (റിവ്യൂ)

Posted 26 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

 തിരക്കഥാ വിദ്യാര്‍ഥികള്‍ തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട തിരക്കഥകളിലൊന്നാണ് ഇവിടം സ്വര്‍ഗമാണ്. മോഹന്‍ലാലിന്റെ ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രം. ഒരു നല്ല സിനിമ, നന്മയുള്ള സിനിമ. അനേകം സിനിമകളിലെ ഘടകങ്ങള്‍ കൂട്ടിയിണക്കി പുതിയതൊന്നു നിര്‍മിക്കുന്ന തിരക്കഥാബോധത്തിന് അപവാദമാണ് ഈ ചിത്രം. റിയല്‍ എസ്റ്റേറ്റ് മാഫിയയോട് ഒരു കര്‍ഷകന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ. മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് കനപ്പെട്ട കഥാപാത്രമല്ല ഇത്. എങ്കിലും നേര്‍ത്ത നര്‍മത്തില്‍ ചാലിച്ച ലാലിന്റേതുമാത്രമായ ചില പ്രകടനങ്ങള്‍ ചിത്രത്തിനു മാറ്റു കൂട്ടുന്നു. [...]

ചട്ടമ്പിനാട് (റിവ്യൂ)

ചട്ടമ്പിനാട് (റിവ്യൂ)

Posted 24 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

കലാമൂല്യമില്ല; ഉള്ളത് കമ്പോളമൂല്യം മാത്രം. വാതോരാതെ വിവരിക്കാനുള്ള മേന്മകളൊന്നുമില്ല. തിയറ്ററില്‍ ചിരിയുണര്‍ത്താനും ഫാന്‍സിന്റെ കയ്യടി നേടാനും പറ്റിയ ഒരു തട്ടുപൊളിപ്പന്‍ മമ്മൂട്ടി ചിത്രം. ഷാഫി-ബെന്നി പി.നായരമ്പലം കൂട്ടുകെട്ടിന്റെ ചട്ടമ്പിനാട് എന്ന ക്രിസ്മസ് ചിത്രം ഒരു ഷുവര്‍ ഹിറ്റ് ആണെന്നതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു.
ചിത്രത്തെ സംബന്ധിച്ച് എടുത്തു പറയാനുള്ളത് മമ്മൂട്ടി അവതരിപ്പിക്കുന്ന വീരേന്ദ്ര മല്ലയ്യ എന്ന കഥാപാത്രമാണ്. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ഇറങ്ങിയ സിനിമകള്‍ പോയ വര്‍ഷം കനത്ത തിരിച്ചടി നേടിയപ്പോള്‍ പഴശ്ശിരാജയും പാലേരി മാണിക്യവുമൊക്കെ ശ്രദ്ധ നേടിയത് [...]

മലയാള സിനിമ 2009 (റിവ്യൂ)

മലയാള സിനിമ 2009 (റിവ്യൂ)

Posted 23 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

രണ്ടേ രണ്ടു സൂപ്പര്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ തരക്കേടില്ലാതെ ഓടിയ പത്തു ചിത്രങ്ങളുടെ തിളക്കത്തില്‍ മലയാള സിനിമയ്ക്ക് 2009 പരുക്കില്ലാത്ത വര്‍ഷം. ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം ലഭിച്ച വര്‍ഷമെന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. പുതിയ പരീക്ഷണങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും പുതിയ ഒട്ടേറെ പ്രതിഭകളുടെ കടന്നുവരവും ഈ സിനിമാവര്‍ഷത്തെ അനുഗ്രഹീതമാക്കി എന്നു പറയാം. ക്രിസ്മസ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ വര്‍ഷം ആകെ റിലീസ് ചെയ്ത ചിത്രങ്ങള്‍ 70. 2008ല്‍ ആകെ പുറത്തിറങ്ങിയത് 61 സിനിമകളായിരുന്നു.
പഴശ്ശിരാജയും ടു [...]

കേരളത്തിന്റെ സ്വന്തം മേള

കേരളത്തിന്റെ സ്വന്തം മേള

Posted 08 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

പതിന്നാലാമാത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി ഒരാഴ്ച കൂടി. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള 11 മുതല്‍ 18 വരെയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ബോളിവുഡ് നടി ഷര്‍മിള ടാഗോര്‍ മുഖ്യാതിഥിയാവുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഓസ്കര്‍ ജേതാക്കളായ എ.ആര്‍.റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, ഗുല്‍സാര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്നുള്ള ഏഴു ദിവസങ്ങളില്‍ 11 വിഭാഗങ്ങളിലായി 164 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ‘എ സ്റ്റെപ് ഇന്റു ടാര്‍ക്നെസ്സ്’ ആണ് ഉദ്ഘാടന ചിത്രം. മല്‍സരവിഭാഗത്തില്‍ 14 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ [...]

പാലേരി മാണിക്യം: മമ്മൂട്ടി വിസ്മയിപ്പിക്കുന്നു

പാലേരി മാണിക്യം: മമ്മൂട്ടി വിസ്മയിപ്പിക്കുന്നു

Posted 07 December 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമ സത്യത്തില് എഴുത്തുകാരന്റേയും സംവിധായകന്റെയും സിനിമയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആദ്യ ഷോ കാണാന് തന്നെ തിയറ്ററിലെത്തിയത്. കോഴിക്കോട് കൈരളി തിയറ്ററില് തീരെ തിരക്കുണ്ടായിരുന്നില്ല. റിലീസിനോടനുബന്ധിച്ച് പബ്ളിസിറ്റി ഉണ്ടായിരുന്നില്ല എന്നുതാവണം കാരണം.
സിനിമ ആരംഭിക്കുന്നത് പാതിരാക്കൊലപാതകത്തിന്റെ പച്ചയായ അവതരണത്തോടെയാണ്. ക്ളോസപ്പ് ഷോട്ടുകളില് പിടഞ്ഞു മരിക്കുന്ന രണ്ടു ജീവനുകള്. പുഴയില് മുക്കിക്കൊല്ലുകയാണ് ഒരാളെ- ബ്രഹ്മദത്തന് നമ്പൂതിരി. കരുത്തനായ ഒരു പുരുഷന്റെ കീഴെ പിടഞ്ഞമരുകയാണ് വല്ലാതെ സുന്ദരിയായ ഒരു പെണ്കുട്ടി- പാലേരി മാണിക്യം ആവണം.
മരണം എല്ലാം [...]

നീലത്താമര (റിവ്യൂ)

നീലത്താമര (റിവ്യൂ)

Posted 27 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Cinema | Comments

കൂടുതലൊന്നും പറയാനില്ല. കാശുള്ള വീട്ടിലെ പയ്യന്‍ വേലക്കാരി പെണ്ണിനെ വളച്ചെടുക്കുന്നു. പയ്യന്‍സിനു തന്നോടു പ്രേമമാണെന്നു വേലക്കാരീസ് തെറ്റിദ്ധരിക്കുന്നു. നല്ല തണുപ്പുള്ള ഒരു രാത്രിയില്‍ പയ്യന്‍ വേലക്കാരിയെ പണിയുന്നു. വൈകാതെ പയ്യന്‍സ് വലിയ വീട്ടിലെ കൊള്ളാവുന്ന പെണ്ണിനെ കല്യാണം കഴിക്കുന്നു. വേലക്കാരി കരയുന്നു. കെട്ടിയവന്റെ ചുറ്റിക്കളിയുടെ സൂചന കിട്ടുന്ന നവവധു വേലക്കാരിയെ അടിച്ചു പുറത്താക്കുന്നു- ഇത്രേയുള്ളൂ എംടി- ലാല്‍ജോസ് ടീമിന്റെ നീലത്താമര.
മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് രവികുമാറും അബികയും നായികാനായകന്‍മാരായി യൂസഫലി കേച്ചേരി സംവിധാനം ചെയ്ത എംടിയുടെ സൃഷ്ടിയായ [...]

Related Posts with Thumbnails