Archive for 'Sunday'
ഓര്‍മകളുടെ പുന:പ്രക്ഷേപണം

ഓര്‍മകളുടെ പുന:പ്രക്ഷേപണം

Posted 14 April 2007 | By Berly Thomas | ബെര്‍ളി തോമസ് | Categories: Sunday | Comments

1966ലെ വിഷുദിനത്തില്‍ തുടങ്ങിയ കോഴിക്കോട് നിലയത്തിലെ വാര്‍ത്താ പ്രക്ഷേപണം അപ്രതീക്ഷിതമായ വെല്ലുവിളികളിലൂടെയാണു കടന്നുവന്നത്. വാര്‍ത്താപ്രക്ഷേപണത്തിനു തുടക്കംകുറിക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തിയ കെ. ഗോപിനാഥിന്റെ സ്മരണകളില്‍ എണ്‍പത്തിയഞ്ചാം വയസ്സിലും വാര്‍ത്താപ്രക്ഷേപണത്തിന്റെ ഓര്‍മകള്‍ സജീവം.
അതുവരെ തിരുവനന്തപുരത്തുനിന്നു റിലേ ചെയ്തിരുന്ന മലയാളം വാര്‍ത്തയെ കോഴിക്കോട്ടുനിന്നു തുടങ്ങി മലബാറിന്റെ ഇലക്ട്രോണിക് വാര്‍ത്താ സംസ്കാരത്തിനു തുടക്കംകുറിക്കുക എന്ന ദൌത്യം തുടങ്ങി വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നില്‍ ഗോപിനാഥിന്റെ സാഹസികതയാര്‍ന്ന മനസ്സുതന്നെയായിരുന്നു.
സഹപ്രവര്‍ത്തകനായിരുന്ന പി.കെ. മൊയ്തീന്‍കോയയോടൊപ്പം ആറു വര്‍ഷത്തോളം കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി, തുടര്‍ന്നുള്ള കാലങ്ങളില്‍ ആകാശവാണിയെ മലബാര്‍ നെഞ്ചിലേറ്റി.
ഒരു വൈകുന്നേരം [...]

അറുപതായി, ഇനിയെന്തു നാണം

അറുപതായി, ഇനിയെന്തു നാണം

Posted 10 April 2007 | By Berly Thomas | ബെര്‍ളി തോമസ് | Categories: Sunday | Comments

ഒരു ലക്ഷ്വറി കാറിന്റെ ബോഡിയും ബംപറും ഡിക്കിയും ഡിസൈന്‍ ചെയ്യുന്നതിനെക്കാള്‍ ഭംഗിയായി, സ്ഫോടനാത്മകമായി, പെണ്ണിന്റെ ശരീരസൌന്ദര്യം അളന്നു തൂക്കി മറയ്ക്കാന്‍ (പ്രദര്‍ശിപ്പിക്കാന്‍) പര്യാപ്തമായ വേഷം ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞ ഫ്രഞ്ച് മെക്കാനിക്കല്‍ എന്‍ജിനീയര്‍ ലൂയി റിയര്‍ഡിന് അഭിമാനിക്കാം. നിറയൌവനത്തിന് കൈത്താങ്ങാകാന്‍ മാത്രമായി ആ മഹാന്‍ രൂപകല്‍പന ചെയ്ത വേഷത്തിന് 60 വയസ്സായിരിക്കുന്നുതികഞ്ഞ യൌവനത്തിലും.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്ക ബോംബുകളെക്കുറിച്ച് ചിന്തിച്ചിരിക്കുന്ന കാലം. വര്‍ഷം 1946. ജപ്പാന്റെ തലയില്‍ വച്ചു പൊട്ടിച്ച ബോംബുകളുടെ വീര്യമറിഞ്ഞ ലോകത്തെ വിറപ്പിക്കാന്‍ പസഫിക്കിലെ [...]

ടൈറ്റാനിക് മുങ്ങിയിട്ടില്ല

ടൈറ്റാനിക് മുങ്ങിയിട്ടില്ല

Posted 28 March 2007 | By Berly Thomas | ബെര്‍ളി തോമസ് | Categories: Sunday | Comments

ടൈറ്റാനിക് മുങ്ങിയിട്ടില്ല. മുങ്ങിയത് മറ്റൊരു കപ്പലാണ്. പിന്നെയെങ്ങനെ മുങ്ങിയ കപ്പലിന്റെ പേര് ടൈറ്റാനിക് എന്നായി?
എന്തിനാണ് ടൈറ്റാനിക് എന്ന പേരില്‍ മറ്റൊരു കപ്പല്‍ മുങ്ങിയത്?കപ്പല്‍ മുങ്ങിയതല്ല കമ്പനിക്കാര്‍ തന്നെ മുക്കിയതാണെന്നാണ് പുതിയ വാദം. അങ്ങനെ കള്ളനെ അവര്‍ കപ്പലില്‍ തന്നെ കണ്ടെത്തുന്നു. അവിശ്വസനീയമാണ് ടൈറ്റാനിക് അപകടത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍. എന്നാല്‍ വിശ്വസിക്കാവുന്ന ഒട്ടേറെ തെളിവുകളും ഗവേഷകര്‍ നിരത്തുന്നു. നിഗൂഢതകള്‍ അവശേഷിപ്പിച്ചുകൊണ്ട് ടൈറ്റാനിക് ഇപ്പോഴും മുങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇല്ല. ഈ കപ്പല്‍ മുങ്ങില്ല, ഒരിക്കലും. എന്നിട്ടും ആ കപ്പല്‍ മുങ്ങി, ആദ്യയാത്രയില്‍ തന്നെ. [...]

Related Posts with Thumbnails