Archive for 'Metro'
മച്ചു ആന്‍ഡ് മച്ചു കമ്പനി (Since 1989)

മച്ചു ആന്‍ഡ് മച്ചു കമ്പനി (Since 1989)

Posted 10 February 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

സുഹൃത്തുക്കളെയെല്ലാം അളിയാ എന്നും അളിയനെ മാത്രം സുഹൃത്തേ എന്നും വിളിക്കുന്ന കാലത്ത് സൌഹൃദങ്ങളുടെ ആഴം അളന്നുനോക്കിയിട്ട് ആരോ സമ്മാനിച്ച വിളിപ്പേരാണ് മച്ചു. മച്ചു എന്നു പറഞ്ഞാല്‍ ആത്മാര്‍ത്ഥ സുഹൃത്ത് എന്നാണര്‍ത്ഥം. ചുമ്മാ സുഹൃത്തുക്കളായിരിക്കുക എന്നു പറഞ്ഞാല്‍ അതൊരു വലിയ അധ്വാനമല്ല. എന്നാല്‍ സര്‍ഗാപ്രക്രിയയും സൌഹൃദവും ഒരുമിച്ചുകൊണ്ടുപോകുക എന്നു പറഞ്ഞാല്‍ അതൊരു സിനിമയെടുക്കുന്നതുപോലെ സങ്കീര്‍ണ്ണമാണ്. ആ സങ്കീര്‍ണ്ണതകളുടെ മേലുള്ള മേലുള്ള വിജയമാണ് റാഫി-മെക്കാര്‍ട്ടിന്‍ എന്ന സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടിന്റെ കഥ, സിനിമയിലും ജീവിതത്തിലും. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മുതല്‍ ലവ് [...]

സെക്സി !

സെക്സി !

Posted 12 December 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

മാത്തമാറ്റിക്സിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക്. എന്നു വച്ചാല്‍ ഫുള്‍. മറ്റ് പേപ്പറുകള്‍ക്കെല്ലാം 85 ശതമാനത്തില്‍ കൂടുതലുണ്ട്. ക്ളാസ്സില്‍ സര്‍വകാല ഒന്നാംറാങ്ക്. എസ്എസ്എല്‍സി പരീക്ഷയില്‍ സ്കൂളിന്റെ പ്രതീക്ഷ. സ്നേഹസമ്പന്നരായ രക്ഷിതാക്കള്‍. വീട്ടില്‍ വേണ്ടത്ര സൌകര്യങ്ങള്‍. എന്നിട്ടും എസ്എസ്എല്‍സി കണക്കുപരീക്ഷയുടെ തലേന്ന് ദ് കംപ്ളീറ്റ് മാനുവല്‍ ഓഫ് സൂയിസൈഡ് എന്ന പുസ്തകം വായിക്കുകയായിരുന്നു അവള്‍. കുറെ നേരം ആലോചിച്ചു. മരിക്കുന്നതും അതുകഴിഞ്ഞ് സംഭവിക്കുന്നതുമൊക്കെ ഭാവനയില്‍ കണ്ടുവന്നപ്പോഴേക്കും നേരം വെളുത്തുപോയി. അല്ലെങ്കില്‍ അന്നു കാണിച്ചുതന്നേനെ.
ഒരു കാരണവുമില്ലാതെ സൂയിസൈഡ് ചെയ്യണമെന്ന് തോന്നാന്‍ ആ [...]

വിളിക്കുമ്പോള്‍ കുളിക്കണ സബ്സ്ക്രൈബറുകള്‍

വിളിക്കുമ്പോള്‍ കുളിക്കണ സബ്സ്ക്രൈബറുകള്‍

Posted 20 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

“നിങ്ങള് വിളിച്ചോണ്ടിരിക്കണ സബ്സ്ക്രൈബറുകളും മറ്റും ഇപ്പോ കുളിച്ചോണ്ടിരിക്കേണ്. കുളിച്ചതിനു ശേഷം വീണ്ടും വിളിക്കുക. അപ്പോഴും കിട്ടിയില്ലെങ്കില്‍ ഒരഞ്ചുമിനിട്ടുകൂടി കഴിഞ്ഞിട്ടു വിളിക്കണം. അതിനും കിട്ടിയില്ലെങ്കില്‍ ഒരു ഉച്ച, ഉച്ചര, ഉച്ചേമുക്കാലാവുമ്പോള്‍ അമ്മയാണെ വീണ്ടും വിളിക്കുക. അപ്പോഴും കിട്ടിയില്ലെങ്കില്‍ രാത്രി ട്രൈ ചെയ്യുക. അപ്പോഴും കിട്ടിയില്ലെങ്കില്‍ നിങ്ങടെ ഫോണ്‍ മര്യാദയ്ക്ക് സ്വിച്ച് ഓഫ് ചെയ്തിട്ട് മിണ്ടാതെ കിടന്നുറങ്ങുക. എന്നിട്ട് അതിരാവിലെ എണ്‍ച്ച് വീണ്ടും ഇതോലെ തന്നെ തൊടരണം. വിളിച്ചതിനും മറ്റും നന്ദിയോടെ താങ്ക്സ്.. !”
ക്ളാസ്സിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിക്ക് വൈറല്‍ [...]

സായിപ്പ് ഇന്ത്യയ്ക്കു പഠിക്കുന്നു !!

സായിപ്പ് ഇന്ത്യയ്ക്കു പഠിക്കുന്നു !!

Posted 11 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

അല്ലെങ്കിലും ഈ സായിപ്പ് ഇങ്ങനെയാണ്, എപ്പോഴും പാവം ഇന്ത്യക്കാരെ പറ്റിച്ചുകൊണ്ടിരിക്കും. ഓരോ കാര്യത്തിലും സായിപ്പിന്റെ രീതിയാണല്ലോ സൂപ്പര്‍ എന്നു കരുതി ഇന്ത്യക്കാരന്‍ തലയും കുത്തി നിന്ന് അതൊക്കെ നടപ്പാക്കി വരുമ്പോള്‍ സായിപ്പ് ഇന്ത്യക്കാരന്റെ രീതിയിലേക്ക് നിലപാടുകള്‍ മാറ്റി ഡീസന്റാവും. സായിപ്പിനെ കണ്ട് ഈ പോക്രിത്തരമെല്ലാം കാണിച്ച ഇന്ത്യക്കാരന്‍ ആരായി ?
എന്നും സായിപ്പ് ഇന്ത്യക്കാരനെ വഴിതെറ്റിച്ചിട്ടുള്ളത് സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാര്യത്തിലാണ്. ഇത്തവണ നമ്മള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നത് കുറച്ചുകൂടി സീരിയസ്സായ വിവാഹക്കാര്യത്തിലാണ്. സായിപ്പിന്റെ ഇറക്കുമതിയായ ഡേറ്റിങും അവിഹിതബന്ധങ്ങളും റേവ് പാര്‍ട്ടികളുമൊക്കെയായി [...]

മല്ലൂസ് !!

മല്ലൂസ് !!

Posted 01 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

പ്ലസ് ടു വിദ്യാര്‍ഥിനിയായ സൂര്യ കൃഷ്ണയുടെയും സോഫ്ട്വെയര്‍ എന്‍ജിനീയറായ ശ്രീകുമാറിന്റെയും കോളജ് അധ്യാപികയായ രമ്യയുടെയും ബെസ്റ്റ് ഫ്രണ്ടിന്റെ പേര് ഒന്നാണ് – ഗുണ്ട ബിനു. കേരളം മുഴുവനുള്ള ഗുണ്ടകളുടെ പേരുകള്‍ മുഴുവന്‍ പരിശോധിച്ച പൊലീസുകാര്‍ ചുണ്ടത്ത് വിരല്‍ വച്ചു ചോദിച്ചു- അതേത് ബിനു ?
അതാണ് ഗുണ്ട ബിനു. 80 വയസ്സായ അപ്പൂപ്പന്‍ മുതല്‍ നാലു വയസ്സുള്ള എല്‍കെജി വിദ്യാര്‍ഥിനി വരെ ഗുണ്ട ബിനുവിന്റെ ഫ്രണ്ട്സ് ലിസ്റ്റ് വളരെ വിപുലമാണ്. ഗുണ്ട ബിനുവിനെ പരിചയമില്ലാത്തവര്‍ കാത്തിരിക്കുക, ഇ [...]

സെറ്റപ്പാണു സംഗതി

സെറ്റപ്പാണു സംഗതി

Posted 21 October 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

സീന്‍ ഒന്ന്.
പ്ളസ് ടു പരീക്ഷയുടെ തലേന്നാണ് സോണിയയ്ക്ക് ഫ്ലൂ പിടിപെട്ടത്. കിരണ്‍ ടിവിയിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമുകള്‍ കണ്ട് തല മാത്രം പുതപ്പിനു വെളിയിലിട്ട് അവള്‍ ഉറങ്ങാന്‍ കിടന്നു. അധികം താമസിയാതെ ഒരു ചുവന്ന മാരുതി വാന്‍ സോണിയയുടെ വീടിനു മുമ്പില്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും നാലു ചെറുപ്പക്കാര്‍ പുറത്തിറങ്ങി. ഒരുത്തന്‍ ഇടക്കിടെ രണ്ടു കൈകളും അന്തരീക്ഷത്തിലേക്കു വച്ച് ഫ്രെയിം നോക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ഹോളിവുഡ് സിനിമയില്‍ നിന്നുള്ളവരാണ്.. ഇദ്ദേഹം ഡയറക്ടര്‍ ഷാജ് വാക്കിങ്കേവ്
അമ്മച്ചി ഞെട്ടി. മകളെ [...]

കിന്നാരത്തുമ്പികള്‍

കിന്നാരത്തുമ്പികള്‍

Posted 12 September 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

എത്ര നാളായെടീ ഒന്നു വിളിച്ചിട്ട് ?
ഹേയ്.. കഴിഞ്ഞ തിങ്കളാഴ്ചയല്ലേ നീ വിളിച്ചത് ?
അതെ.. അതിപ്പോ ഇത്ര ദിവസമായില്ലേ.. സുഖം തന്നെയല്ലേ ?
അതെ.. എന്താ ഇപ്പോ വിശേഷിച്ച് ?
ഒന്നുമില്ല.. ഞാന്‍ പുസ്തകമേളയ്ക്കു പോകാന്‍ തുടങ്ങുകയായിരുന്നു. നീ അടുത്തകാലത്തു വായിച്ച നല്ല പുസ്തകങ്ങള്‍ വല്ലതുമുണ്ടെങ്കില്‍..
ഹോ.. വായിക്കാനെവിടെ സമയം.. അവസാനം വായിച്ചത് ഓഷോയുടെ ഒരു പുസ്തകമാണ്..ഡാന്‍സ് ദി വേ ടു ഗോഡ് .. എനിക്കൊന്നും മനസ്സിലായില്ല..
ഓഷോയുടെ ഇന്ററസ്റ്റിങ് ആയിട്ടുള്ള കുറെ പുസ്തകങ്ങളുണ്ട്.. ഫ്രം സെക്സ് ടു സൂപ്പര്‍കോഷ്യസ്നെസ് ഒരു നല്ല പുസ്തകമാണ്..
അയ്യേ.. [...]

സിക്സ് പായ്ക്ക്… എന്തുമാകാമല്ലോ !

സിക്സ് പായ്ക്ക്… എന്തുമാകാമല്ലോ !

Posted 31 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

നഗരത്തിലെ തിരക്കേറിയ ജിംനേഷ്യം. സമയം രാവിലെ പത്തു മണി. രാവിലത്തെ വര്‍ക്ക് അപ് കഴിഞ്ഞ് ആളുകള്‍ ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. സ്ഥിരമായെന്നപോലെ ജിംനേഷ്യത്തില്‍ താമസിക്കുന്ന ചേട്ടന്മാര്‍ എണ്ണയിലിട്ട പപ്പടം പോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസിലിങ്ങനെ പെരുത്തുവരുന്നത് നിരീക്ഷിച്ചുകൊണ്ട് വെയിറ്റിന്റെ അടിയില്‍ കിടന്നു വിയര്‍ക്കുന്നു. ട്രെയിനര്‍ ചെറിയൊരു വിശ്രമത്തിനായി ക്യാബിനിലേക്കു കയറുമ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ട്. ഗാസിനപ്പുറത്ത് ആരെയും കാണാനില്ല. ട്രെയിനര്‍ വാതില്‍ തുറന്നു. മിസ്റ്റര്‍ കേരള മല്‍സരത്തിനു പരിശീലിക്കുന്ന താരത്തെപ്പോലെ തോളില്‍ നിന്നു കൂറ്റന്‍ സ്കൂള്‍ ബാഗ് [...]

രാത്രികാലങ്ങളില്‍ ചില തൊഴികള്‍ !

രാത്രികാലങ്ങളില്‍ ചില തൊഴികള്‍ !

Posted 25 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

രാത്രി. എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. മക്കളും മരുമക്കളും അവരവരുടെ മുറികളില്‍ സുഖനിദ്രയിലായെന്നു മനസ്സിലായ സഹദേവന്‍ മെല്ലെ കിടക്കയില്‍ എണീറ്റിരുന്നു. തൊട്ടപ്പുറത്ത് സുന്ദരിയായ ഭാര്യ സുഖമായുറങ്ങിക്കിടക്കുന്നു. പഴയൊരു മധുവിധുരാവിന്റെ സ്മരണയില്‍ സഹദേവന്‍ മെല്ലെ എണീറ്റു. ജനാലയിലൂടെ അരിച്ചെത്തിയ നേര്‍ത്ത നിലാവെളിച്ചത്തെ സാക്ഷിയാക്കി അയാള്‍ മെല്ലെ ഭാര്യയുടെ പാദങ്ങളില്‍ മെല്ലെ സ്പര്‍ശിച്ചു.
എന്റമ്മേ !!- എന്ന നിലവിളി കേട്ടാണ് മക്കളും മരുമക്കളും ഉണര്‍ന്നത്. എല്ലാവരും ഇരച്ചെത്തി വാതില്‍ തുറന്നു നോക്കുമ്പോള്‍ നെഞ്ചത്ത് തടവിക്കൊണ്ട് നിലത്ത് വീണുകിടക്കുകയാണ് സഹദേവന്‍. എന്താണ് സംഭവിച്ചതെന്നറിയാതെ കിടക്കയില്‍ പകച്ചിരിക്കുന്ന [...]

ട്രെന്‍ഡ്: ഒരു കുന്തവുമില്ല

ട്രെന്‍ഡ്: ഒരു കുന്തവുമില്ല

Posted 23 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

രാവിലെ എണീറ്റ് കുളിച്ച് മുടിയില്‍ ഗോപുരം പണിത് ഇസ്തിരിയിട്ട ഷര്‍ട്ട് കോട്ടണ്‍ പാന്റിനുള്ളില്‍ തിരുകി അരയില്‍ അരമീറ്റര്‍ വീതിയുള്ള ബെല്‍റ്റും കെട്ടി പോളീഷ് ചെയ്ത ലെതര്‍ ഷൂവും ധരിച്ച് ഞാനാണിപ്പോഴത്തെ ട്രെന്‍ഡി യൂത്തിന്റെ പ്രതീകം എന്നു പറഞ്ഞാല്‍ അടി കിട്ടിയില്ലെങ്കില്‍ ഭാഗ്യം. എങ്കിലും പയ്യന്‍സ് മുഖത്തുനോക്കി ‘മലഞ്ചരക്കേ എന്നു വിളിക്കും. കാരണം, ഫാഷന്‍ മാറ്റങ്ങള്‍ വളരെ വേഗത്തിലാണ്.
ഇന്നത്തെ ചെറുപ്പക്കാരും മംഗലശ്ശേരി നീലകണ്ഠനും ഒരുപോലെയാണ്. കാണരുതെന്നു പറയുന്നതേ കാണൂ; കേള്‍ക്കരുതെന്ന് പറയുന്നതേ കേള്‍ക്കൂ. ഇത് തന്നെയാണ് ഫാഷന്റെ കാര്യത്തിലും. [...]

സൂഫി സംഗീതത്തിന്റെ മാസ്മരികത

സൂഫി സംഗീതത്തിന്റെ മാസ്മരികത

Posted 13 July 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

ഞെട്ടലുകള്‍ക്കിടയിലെ ഞെട്ടിപ്പിക്കുന്ന ശാന്തതയാണ് ഈ ഗാനം. തട്ടുപൊളിപ്പന്‍ ഗാനങ്ങളില്‍ തട്ടിക്കിടക്കുന്ന ബോളിവുഡ് ചലച്ചിത്രസംഗീതത്തിന് അപ്രതീക്ഷിതമായ സമ്മാനം. ‘ജോധാ അക്ബര്‍’ എന്ന ചിത്രത്തിലെ ‘ഖ്വാജാ മേരേ ഖ്വാജാ’ എന്ന ഗാനം ഹിറ്റ് കൌണ്ടറുകളില്‍ മൂന്നാം വാരവും ഒന്നാമതു തന്നെ. എ.ആര്‍.റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച, ജാവേദ് അക്തര്‍ രചിച്ച ഈ ഗാനമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം ഡൌണ്‍ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്്. സൂഫി സംഗീതത്തിന്റെ മാസ്മരികതയാണ് ഈ ഗാനത്തെ അപൂര്‍വമാക്കുന്നത്.
എ.ആര്‍.റഹ്മാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ഏറ്റവും മനോഹരഗാനം എന്നാണ് പലരും ഇതിനെ വിലയിരുത്തുന്നത്. [...]

സ്വന്തം ജീവിതം വില്പനക്ക്

സ്വന്തം ജീവിതം വില്പനക്ക്

Posted 10 July 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

തകഴി ചെമ്മീന്‍ എഴുതുന്ന കാലത്ത് ഇ ബേയ് എന്ന വെബ്സൈറ്റ് ഉണ്ടായിരുന്നെങ്കില്‍ പരീക്കുട്ടി ഒരു പക്ഷേ വള്ളവും വലയും ചിലപ്പോള്‍ കടലും ഓണ്‍ലൈനില്‍ ലേലത്തില്‍ വിറ്റ് വേറെ വല്ല പണിക്കും പോയേനെ. ജീവിതത്തില്‍ നിരാശയും ജീവിതത്തോട് വിരക്തിയും തോന്നിയ ഒരു ഓസ്ട്രേലിയന്‍ പരീക്കുട്ടി തന്റെ സര്‍വസ്വവും ലേലത്തില്‍ വിറ്റിരിക്കുകയണ് ഇ ബേയിലൂടെ.
അഞ്ചു വര്‍ഷം നീണ്ട ദാമ്പത്യം പൊളിഞ്ഞതോടെയാണ് ഇവാന്‍ ആഷര്‍ എന്ന 44കാരന്‍ അസ്തിത്വദുഖം നേരിട്ടത്. ഭാര്യ. കുടുംബം, ബന്ധങ്ങള്‍.. നിരര്‍ത്ഥകമായ ജീവിതയാഥാര്‍ഥ്യങ്ങളുടെ നടുക്കടലില്‍ [...]

പ്രണയം ഷോപ്പിങ് മാള്‍ പോലെയാണ് !

പ്രണയം ഷോപ്പിങ് മാള്‍ പോലെയാണ് !

Posted 30 June 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

നേര്‍ത്ത നിലാവുള്ള രാത്രിയില്‍ ഈറനായ ജനല്‍പ്പാളികള്‍ക്കടുത്ത് തന്റെ സൌന്ദര്യം മുഴുവന്‍ എടുത്തുകാട്ടുന്ന ഗൌണിട്ട് നില്‍ക്കുന്ന യൌവ്വനയുക്തയായ ഭാര്യയെ നോക്കി ഭര്‍ത്താവ് എന്തായിരിക്കും ആലോചിക്കുക എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ല.എന്നാല്‍ യൌവ്വനയുക്തയായ ഭാര്യആലോചിക്കുന്നതെന്തായിരിക്കും ? അപ്പുറത്ത് തന്നെ നോക്കിയിരിക്കുന്ന ഭര്‍ത്താവിനെക്കുറിച്ചാവാനുള്ള സാധ്യത വളരെ കുറവാണ്.
മറ്റൊരു പുരുഷനെക്കുറിച്ചാവാനുള്ള സാധ്യത പിന്നെയും കുറവാണ്. ഭാര്യയുടെ നിര്‍ണ്ണായകമായ ആലോചന അടുത്ത ദിവസം ടൌണിലെ സ്വര്‍ണക്കടയില്‍ പോയി വൈകിട്ട് സീരിയലിനിടയിലെ പരസ്യത്തില്‍ ഒരു മിന്നായം പോലെ കണ്ട നെക്ലേസ് വാങ്ങുന്നതിനെക്കുറിച്ചായിരിക്കും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.ഇംഗണ്ടില്‍ [...]

Related Posts with Thumbnails