വിന്‍ഡോസ് 7 വരുന്നു
ഇതൊരു ചരിത്രസംഭവം തന്നെ ! പറയുന്നത് മൈക്രോസോഫ്റ്റിന്റെ വിമര്‍ശകര്‍ തന്നെയാണ്. വിന്‍ഡോസിന്റെ ഒടുവിലത്തെ ഓപ്പറേറ്റിങ് സിസ്റ്റമായ വിസ്തയെ കൊന്നുകൊലവിളിച്ചവര്‍ പോലും നിശബ്ദരാണ്. പരാതികളും കുറവുകളും പരിഹരിച്ച് മൈക്രോസോഫ്റ്റ് പിന്നെയും വരുന്നു, ലോകം കീഴടക്കാന്‍. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 നാളെ വിപണിയിലിറങ്ങുമ്പോള്‍ ആശങ്കകളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ ലോകം കൈ നീട്ടി നില്‍ക്കുകയാണ്, ആദ്യദിനം തന്നെ സ്വന്തമാക്കാന്‍.
മൈക്രോസോഫ്റ്റ് 2007 ജനുവരി 30ന് ഏറെ പ്രതീക്ഷകളോടെ പുറത്തിറക്കിയ വിന്‍ഡോസ് വിസ്ത ഓപ്പറേറ്റിങ് സിസ്റ്റം(ഒഎസ്) വേണ്ടത്ര [...]

