Archive for 'Yuva'
ഫോര്‍വേഡ് ചെയ്യൂ.. ഒരു ജാടയ്‍ക്ക്

ഫോര്‍വേഡ് ചെയ്യൂ.. ഒരു ജാടയ്‍ക്ക്

Posted 01 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

വാടകയ്ക്കു മുറിയെടുത്ത് സര്‍ഗചേതന വരുന്നതും കാത്തിരിക്കുന്നവന്റെ തലയില്‍ ഒരു പിണ്ണാക്കും വരില്ല. സായിപ്പിന്റെ അല്ലെങ്കില്‍ അറബിയുടെ കമ്പനിയില്‍ രാപ്പകലുകള്‍ തിരിച്ചറിയാതെ കട്ടപ്പണിയെടുക്കുന്നവന്‍ ഇടയ്ക്കൊരാശ്വാസത്തിന് അഞ്ചോ പത്തോ മിനിറ്റുകൊണ്ടൊരു സാംസ്കാരിക- സാമൂഹിക നിശ്വാസമുതിര്‍ക്കും. അതിനങ്ങനെ പ്രത്യേകിച്ചു ഫോര്‍മാറ്റോ ഫോര്‍മാലിറ്റിയോ ഒന്നും കാണില്ല. ഇമെയില്‍ വഴിയാവും പ്രചാരണം. ലോകവലയുടെ കടലിലേക്ക് അതങ്ങനെ പോകുന്ന വഴി സംഗതി ഹിറ്റാകും, സൂപ്പര്‍ ഹിറ്റാകും, മെഗാ ഹിറ്റാകും. സൃഷ്ടാവാരാണെന്നു പലരും അറിയാറുമില്ല. അനന്തതയില്‍ നിന്നു വരുന്ന ഇത്തരം ഫോര്‍വേഡുകള്‍ പിന്നെയും അനന്തമായി ഫോര്‍വേഡ് ചെയ്യപ്പെടുന്നു. [...]

കൂട്ടിയാല്‍ കൂടാത്ത കൂട്ടം

കൂട്ടിയാല്‍ കൂടാത്ത കൂട്ടം

Posted 14 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

പണിയെടുത്തു നടുവൊടിഞ്ഞ് അറബിയുടെ ക്യാംപിലെ പത്തുനിലക്കട്ടിലിന്റെ മുകളില്‍ അനില്‍ പനച്ചൂരാന്റെ കവിത പാടിയിരിക്കുന്ന പ്രവാസിയല്ല ഇന്നത്തെ പ്രവാസി. നല്ലതെല്ലാം നാട്ടിലും ദുരിതം പ്രവാസത്തിലുമാണെന്ന സങ്കല്‍പം മാറിമാറിഞ്ഞത് പ്രവാസജീവിതം മെച്ചപ്പെട്ടതുകൊണ്ടോ, നാട്ടില്‍ പനിയുടെ ചോയ്സ് വര്‍ധിച്ചതുകൊണ്ടോ ആണ് ഇൌ മാറ്റമെന്നു പറയാനും കഴിയില്ല. പ്രവാസിയുടെ കാഴ്ചകളില്‍ പതിയുന്നത് അക്കരെ നിന്നു നോന്നുമ്പോള്‍ കാണുന്ന പിറന്ന മണ്ണിന്റെ ഗൃഹാതുരത്വവും ദാസേട്ടന്റെ ശബ്ദവും മമ്മൂട്ടി-മോഹന്‍ലാല്‍ ടീംസിന്റെ സിനിമകളുമാണെന്ന സങ്കല്‍പവും മാറ്റാറായിരിക്കുന്നു.
നാടും നാടിന്റെ തനിമയും വിശുദ്ധമായിരിക്കുമ്പോള്‍ തന്നെ നാട്ടില്‍ നിന്നകന്ന് [...]

പച്ചമനുഷ്യന്‍

പച്ചമനുഷ്യന്‍

Posted 29 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

ചേതന്‍ ഭഗത് (35)
1974 ഏപ്രില്‍ 22 നു ജനനം
ന്യൂഡല്‍ഹിയിലെ ആര്‍മി പബ്ളിക് സ്കൂളില്‍ വിദ്യാഭ്യാസം.
ഡല്‍ഹി ഐഐടിയില്‍ നിന്നു ബിരുദം.
അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നു ബിരുദാനന്തരബിരുദം.
1997 ല്‍ ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റ് അവാര്‍ഡ് വാങ്ങി പുറത്തേക്ക്.
തുടര്‍ന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് ബിസിനസുമായി 11 വര്‍ഷം ഹോങ്കോങ്ങില്‍.
ഇതിനോടകം മൂന്നു നോവലുകള്‍.
ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസം.ഭാര്യ അനുഷ, മക്കള്‍: ഇഷാന്‍, ശ്യാം.
മുംബൈയിലെ കൊഡാക് ഹൌസില്‍ ഡ്യൂഷ് ബാങ്ക് ഓഫിസിനുള്ളിലെ ഡിസ്ട്രെസ്സ്ട് അസ്സെറ്റ്സ് ഡിവിഷനില്‍ അച്ചടക്കത്തോടെ ജോലി ചെയ്യുന്ന ഒരു സാധാരണ ചെറുപ്പക്കാരന്‍. പേര് ചേതന്‍ ഭഗത്. [...]

സ്വകാര്യതയില്‍ ഒരു പല്ലുകടി

സ്വകാര്യതയില്‍ ഒരു പല്ലുകടി

Posted 20 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

‘കണ്ണാ.. നീയിതാരെയെങ്കിലും കാണിക്കുമോടാ ?
(മൌനം)
ആരെയെങ്കിലും കാണിക്കുമോടാ ?
ഇനി അങ്ങനെ ചോദിക്കുമോ ?
..ഹില്ല ..
ഇനി അങ്ങനെ ചോദിക്കുമോന്ന് ?
ങ്ഹില്ലാ..’
മൊബൈല്‍ ഫോണ്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘കാണാന്‍ കൊള്ളാത്ത’ ഒരു വിഡിയോ ക്ളിപ്പിലെ കേള്‍ക്കാവുന്ന ഭാഗങ്ങളാണിവ. മലയാളം സംസാരിക്കുന്ന ഇത്തരം നൂറു കണക്കിന് ‘റിയാലിറ്റി ഷോ’കളാണ് പതിനായിരക്കണക്കിനു മൊബൈല്‍ ഫോണുകളില്‍ ദിവസവും പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
അശ്ലീലവിഡിയോ എന്നു മുദ്രകുത്താവുന്ന ക്ലിപ്പുകളെക്കാള്‍ ഗുരുതരമാണ് റിയാലിറ്റി പോണ്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഇത്തരം ക്ലിപ്പുകള്‍. ഭര്‍ത്താവും ഭാര്യയും, വീട്ടമ്മയും ജാരനും, കാമുകനും കാമുകിയും, കന്യാസ്ത്രീയും ഡ്രൈവറും എന്നിങ്ങനെ [...]

ലീവ് മി എലോണ്‍ (ഞാന്‍ മാത്രം ലീവെടുക്കാറില്ല)

ലീവ് മി എലോണ്‍ (ഞാന്‍ മാത്രം ലീവെടുക്കാറില്ല)

Posted 10 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

അങ്ങനെയുമുണ്ട് ചില ആളുകള്‍. ഭാര്യ എവിടെപ്പോയാലും കൂടെപ്പോവും. ഭാര്യ തനിച്ചിരിക്കാനാഗ്രഹിക്കുമ്പോള്‍ കൂട്ടിരിക്കും. അടുത്തുനിന്നു മാറിയാല്‍ അവള്‍ വേറെ വല്ലവന്റെയും കൂടെ പോയെങ്കിലോ എന്നു പേടിച്ചല്ല; അവളില്‍ മുഴുകി ജീവിക്കുന്നതിന്റെ ഒരു ആത്മനിര്‍വൃതി. അതാണ് !
തങ്ങളുടെ തൊഴിലിനോട് അമിതമായ അഭിനിവേശം കാണിക്കുന്ന ചിലരും ഇങ്ങനെയാണ്. ലീവെടുക്കാന്‍ പേടി. ജോലി പോയെങ്കിലോ എന്നു പേടിച്ചല്ല. ഓഫിസിനും വീടിനും ഇടയിലുള്ള നേര്‍ത്ത നൂല്‍പ്പാലത്തില്‍ വച്ച് വീടും കുടുംബവും ബന്ധങ്ങളും നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ കോര്‍പറേറ്റ് ലോകത്തില്‍ ഉത്തരം കിട്ടാത്ത സമസ്യകളിലൊന്നാണ്.
ആഴ്ചയിലാകെയുള്ള [...]

ലാപ് ഓണ്‍ ടോപ്

ലാപ് ഓണ്‍ ടോപ്

Posted 15 July 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

യുവത്വം ഒരിക്കലും ഇത്ര വാല്‍സല്യത്തോടെ തങ്ങളുടെ മടിത്തട്ടില്‍ മറ്റൊന്നിനെയും ചേര്‍ത്തു പിടിച്ചിട്ടുണ്ടാവില്ല. ഈ സ്നേഹവാല്‍സല്യങ്ങള്‍ ഏറ്റുവാങ്ങാന്‍ യോഗ്യമായ വിധം സ്ട്രോങ്ങായി, ഫാഷനബിളായി, ആകര്‍ഷകമായി മറ്റൊന്നും യുവത്വത്തെയും സമീപിച്ചിട്ടുണ്ടാവില്ല. ലാപ്ടോപ് – ഇതുള്ളവന്‍ യുവാവാണ്; ഇല്ലാത്തവന്‍ ശിലായുഗജീവിയെപ്പോലെ പ്രാചീനനും. ഇങ്ങനെ ക്രൂരമായി നിര്‍വചിക്കാന്‍ മാത്രം എന്തു സേവനങ്ങളാണ് ലാപ്ടോപ് ഈ ചെറുപ്പക്കാര്‍ക്കും മറ്റും ചെയ്തുകൊണ്ടിരിക്കുന്നത് എന്നു തോന്നാം.
ഒരു കംപ്യൂട്ടര്‍ ചെയ്യുന്നതിലപ്പുറമായി പ്രത്യേകിച്ച് സേവനങ്ങളൊന്നും ലാപ്ടോപ് ചെയ്യുന്നില്ല. ലാപ്ടോപ് സ്വന്തമായുള്ളവരെല്ലാം ഇതുപയോഗിച്ച് അതിഭയങ്കരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് എന്നും അര്‍ത്ഥമില്ല. [...]

പല്ലു കൊഴിയാതെ 10 വര്ഷം

പല്ലു കൊഴിയാതെ 10 വര്ഷം

Posted 05 July 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

വയര്‍ലെസ് എന്നു കേട്ടാല്‍ മനസ്സിലാദ്യമെത്തുന്നത് മെലിഞ്ഞു കുടവയറുള്ള ഒരു പൊലീസുകാരനായിരിക്കും എന്നത് പോലെ ബ്ളൂടൂത്ത് എന്നു കേട്ടാല്‍ ആദ്യം മനസ്സിലെത്തുക മള്‍ട്ടിമീഡിയ ഫയലുകള്‍ അനര്‍ഗളം പ്രവഹിക്കുന്ന ഒരു മൊബൈല്‍ ഫോണായിരിക്കും.
മൊബൈല്‍ ഫോണിനപ്പുറത്ത് ഒരു നീറ് ഉപകരണങ്ങളിലേക്ക് ബ്ളൂടൂത്ത് സാങ്കേതികവിദ്യ കടന്നുകയറിയെങ്കിലും സാധാരണജനത്തിന് ബ്ളൂടൂത്ത് എന്നു പറഞ്ഞാല്‍ മൊബൈല്‍ ഫോണിടപാടുകളാണ്. സ്വകാര്യ മേഖലാ നെറ്റ്വര്‍ക്കുകളില്‍ ഹ്രസ്വദൂരവിവര കൈമാറ്റം സാധ്യമാക്കുന്ന വയര്‍ലെസ് പ്രോട്ടോക്കോള്‍ ആണ് ബ്ളൂടൂത്ത്.
മൊബൈല്‍ പോമ്, ടെലിഫോണ്‍, ലാപ്ടോപ്, പിസി, ജിപിഎസ് റസീവര്‍, ഡിജിറ്റല്‍ ക്യാമറ, വിഡിയോ ഗെയിം [...]

പതിനെട്ടില്‍ കെട്ടണോ ?

പതിനെട്ടില്‍ കെട്ടണോ ?

Posted 15 June 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

ആണുങ്ങള്‍ പതിനെട്ടാം വയസ്സില്‍ കല്യാണം കഴിച്ചാല്‍ എന്താ ആകാശം ഇടിഞ്ഞുവീഴുമോ? ഇടിഞ്ഞുവീഴുകയൊന്നുമില്ല, എങ്കിലും കൌമാരയൌവനങ്ങളുടെ ആകാശങ്ങളില്‍ പുതിയ ചില വിമാനങ്ങള്‍ ചിറകുവിരിക്കും. പുതിയ മേഘങ്ങളും, മഴവില്ലുകളും വിരിയും. പതിനെട്ടായാല്‍ പയ്യന്മാര്‍ക്കു മിന്നുകെട്ടാം എന്ന വ്യത്യസ്തമായ ഈ തീരുമാനത്തിലെ സത്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കുന്നവര്‍ പറയുന്നത് അങ്ങനെയാണ്.
എത്രയും നേരത്തേയോ അത്രയും നല്ലത്
ബാലചന്ദ്രന്‍ ചുള്ളിക്കാട് ?
(കവി, എഴുത്തുകാരന്‍, ചലച്ചിത്രനടന്‍)
പതിനെട്ടു വയസ്സില്‍ പുരുഷനും സ്ത്രീയും വിവാഹം കഴിക്കാന്‍ യോഗ്യരാണെന്നു വിശ്വസിക്കുന്നു. പുരുഷനു പതിനെട്ടാം വയസ്സില്‍ വിവാഹിതനാകാനുള്ള സ്വാതന്ത്യ്രം നല്‍കുന്ന നിയമത്തെ സ്വാഗതം ചെയ്യും. [...]

Apt it dude !

Apt it dude !

Posted 10 June 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നു പറയുന്നത് പുതിയ കാലഘട്ടത്തിന്റെ എന്തോ ഭയങ്കര പരിപാടിയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ പണ്ട് കായികാധ്വാനത്തിലൂടെ പണം സമ്പാദിച്ചിരുന്ന മനുഷ്യര്‍ ഇന്ന് ഇരുന്നും കിടന്നുമൊക്കെ ജോലി ചെയ്യുകയും കായികാധ്വാനത്തിന് അങ്ങോട്ടു കാശു കൊടുത്ത് ഹെല്‍ത്ത് ക്ലബ്ബുകളില്‍ പോകുകയും ചെയ്യുന്നതുപോലൊരു മാറ്റമാണ് ഇക്കാര്യത്തിലും സംഭവിച്ചിരിക്കുന്നതത്രേ.
സംശയമുള്ളവര്‍ക്കു വേണ്ടി ഇതാ വളരെ വളരെ പഴയ ഒരു ആപ്റ്റിറ്റ്യൂട് ടെസ്റ്റ്. സംഗതി എഴുത്തുപരീക്ഷയല്ല, പ്രാക്ടിക്കലാണ്.
ഒരിക്കല്‍ ഒരു രാജാവ് തന്റെ രാജ്യത്ത് കൂടി വെറുതെ ചുറ്റിക്കറങ്ങുകയായിരുന്നു. അധികദൂരം ചെല്ലും മുമ്പ് വഴിയില്‍ ഒരു [...]

കാന്‍സര്‍ വിളിച്ചു വരുത്തുന്നവര്‍

കാന്‍സര്‍ വിളിച്ചു വരുത്തുന്നവര്‍

Posted 29 May 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

കള്ള് കുടിക്കില്ല, സിഗരറ്റ് വലിക്കില്ല, ചായയോ കാപ്പിയോ കുടിക്കില്ല, ചിട്ടയുള്ള ജീവിതം. എന്നിട്ടും സത്യചന്ദ്രന്‍ കാന്‍സര്‍ രോഗിയായി. ഒരാള്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല അത്. മിനിമം ഗ്യാരണ്ടിയുള്ള ശീലങ്ങളായിരുന്നു സത്യചന്ദ്രന്റേത് എന്നിട്ടും 30 വയസ്സിനു മുമ്പേ ഒരു ഗ്യാരണ്ടിയുമില്ലാതായി. ആമാശയത്തിലായിരുന്നു സത്യചന്ദ്രന് കാന്‍സര്‍. പെട്ടെന്നൊരു വയറുവേദനയില്‍ തുടങ്ങി. പരിശോധിച്ചപ്പോള്‍ രോഗം രണ്ടാം ഘട്ടത്തിലാണ്. നേരത്തേ എന്തുകൊണ്ട് അറിഞ്ഞില്ല എന്നു ചോദിച്ചാല്‍ കാന്‍സര്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സത്യചന്ദ്രന്റെ മറുപടി. കീമോതെറപ്പിയുടെ ചിട്ടയില്‍ മുടികൊഴിഞ്ഞ് മെലിഞ്ഞ് കോലംകെട്ട് സത്യചന്ദ്രന്‍ [...]

ആ മിസ്ഡ് കോള്‍

ആ മിസ്ഡ് കോള്‍

Posted 25 May 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

പെണ്ണുകാണാന്‍ വരുന്നതിനു മുമ്പേ വിമാനാപകടത്തില്‍ മരിച്ചുപോകുന്ന പ്രതിശ്രുതവരനെപ്പോലെയാണ് മിസ്ഡ് കോളുകള്‍. എല്ലാവര്‍ക്കും അങ്ങനെയാണെന്നല്ല. പക്ഷെ, സ്ത്രീകളും മിസ്ഡ് കോളും തമ്മില്‍ പാമ്പും പാമ്പാട്ടിയും പോലുള്ള ബന്ധമാണ്.
മിസ്ഡ് കോളിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെ സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ മലയാളത്തില്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. കാരണം, ഇന്ന് ഏറ്റവും അധികം പീഡനങ്ങളും വളച്ചെടുക്കലും നടത്തുന്നതിനുള്ള വെജിറ്റേറിയന്‍ ചൂണ്ടയാണ് മിസ്ഡ് കോള്‍. നേരിട്ടുള്ള കോളോ എസ്എംഎസോ പോലും അത് അയയ്ക്കുന്നയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് സൂചന നല്‍കും എന്നതിനെക്കാള്‍ ആത്യന്തികമായി ഒരു തെളിവായി നിലനില്‍ക്കും എന്നതിനാല്‍ [...]

അങ്ങനെ വളയുമോ വളകിലുക്കം?

അങ്ങനെ വളയുമോ വളകിലുക്കം?

Posted 23 May 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

കുട്ടി എത്ര സുന്ദരിയായിരിക്കുന്നു… ഈ സാരി കുട്ടിക്ക് നന്നായി ചേരുന്നു… സത്യത്തില്‍ കുട്ടി സുന്ദരിയായതുകൊണ്ടാണ് ഈ സാരി ഇത്ര മനോഹരമായി തോന്നുന്നത്… എന്നൊക്കെ പറയണം… പുകഴ്ത്തലില്‍ വീഴാത്ത ഒരു സ്ത്രീയും ഇന്നുവരെ ഭൂമിയില്‍ ജനിച്ചിട്ടില്ല.’ ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയില്‍ തളത്തില്‍ ദിനേശന് പത്രപ്രവര്‍ത്തകനായ തലക്കുളം സാര്‍ നല്‍കുന്ന ആധികാരികമായ ഉപദേശങ്ങളാണിത്.
ഇതും ഇതിനപ്പുറവും കേട്ടു പഠിച്ച് സ്വപ്നസുന്ദരിയെ പാടിപ്പുകഴ്ത്താന്‍ വ്യത്യസ്തമായ കവിതകളുമായി ഇടവഴികളില്‍ പട്ടുപാവാടയുടെ മര്‍മരം കാത്ത് നെഞ്ചിടിപ്പോടെ കാത്തുനിന്ന തലമുറയില്‍നിന്ന് കാലം ഇടവഴികളും പട്ടുപാവാടകളുടെ മര്‍മരവുമില്ലാത്ത [...]

തിളയ്ക്കുന്നു മലയാളി, ട്യൂബുകളില്

തിളയ്ക്കുന്നു മലയാളി, ട്യൂബുകളില്

Posted 03 June 2007 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

മല്ലു എന്ന വാക്കിന് ഒരെല്ലു കൂടുതലാണ്. മലയാളി എന്ന ജീവിയുടെ സാങ്കേതിക നാമമെന്ന നിലയില്‍ മറുനാട്ടിലെന്നപോലെ ഇന്റര്‍നെറ്റിലും മല്ലുവിന് പ്രിയവും പ്രചാരവും ഏറും. ഇന്റര്‍നെറ്റിലെ വിവിധ സര്‍വീസുകളില്‍ മലയാളിയുടെ സംഭാവനകളെ (മല്ലു സോങ്, മല്ലു വിഡിയോ, മല്ലു ഗേള്‍, മല്ലു ഗൈ, മല്ലു ടിവി, മല്ലു മിനിസ്റ്റര്‍) ഇങ്ങനെ മുദ്രകുത്തുമ്പോള്‍ സ്വതസിദ്ധമായ മലയാളി ശൈലികളുടെ സ്വാദു തേടിയെത്തുന്നവരുടെ പ്രിയബ്രാന്‍ഡ് ആകുന്നു മല്ലു.
പക്ഷേ, യു ട്യൂബിനെക്കുറിച്ചു പറയുമ്പോള്‍ കളി മാറും. മല്ലു എന്ന വാക്ക് കേട്ടാല്‍ തിളയ്ക്കും ചൂടന്‍ [...]

Related Posts with Thumbnails