Archive for 'Press Club'
ഫോര്‍വേഡ് ചെയ്യൂ.. ഒരു ജാടയ്‍ക്ക്

ഫോര്‍വേഡ് ചെയ്യൂ.. ഒരു ജാടയ്‍ക്ക്

Posted 01 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

വാടകയ്ക്കു മുറിയെടുത്ത് സര്‍ഗചേതന വരുന്നതും കാത്തിരിക്കുന്നവന്റെ തലയില്‍ ഒരു പിണ്ണാക്കും വരില്ല. സായിപ്പിന്റെ അല്ലെങ്കില്‍ അറബിയുടെ കമ്പനിയില്‍ രാപ്പകലുകള്‍ തിരിച്ചറിയാതെ കട്ടപ്പണിയെടുക്കുന്നവന്‍ ഇടയ്ക്കൊരാശ്വാസത്തിന് അഞ്ചോ പത്തോ മിനിറ്റുകൊണ്ടൊരു സാംസ്കാരിക- സാമൂഹിക നിശ്വാസമുതിര്‍ക്കും. അതിനങ്ങനെ പ്രത്യേകിച്ചു ഫോര്‍മാറ്റോ ഫോര്‍മാലിറ്റിയോ ഒന്നും കാണില്ല. ഇമെയില്‍ വഴിയാവും പ്രചാരണം. ലോകവലയുടെ കടലിലേക്ക് അതങ്ങനെ പോകുന്ന വഴി സംഗതി ഹിറ്റാകും, സൂപ്പര്‍ ഹിറ്റാകും, മെഗാ ഹിറ്റാകും. സൃഷ്ടാവാരാണെന്നു പലരും അറിയാറുമില്ല. അനന്തതയില്‍ നിന്നു വരുന്ന ഇത്തരം ഫോര്‍വേഡുകള്‍ പിന്നെയും അനന്തമായി ഫോര്‍വേഡ് ചെയ്യപ്പെടുന്നു. [...]

കൂട്ടിയാല്‍ കൂടാത്ത കൂട്ടം

കൂട്ടിയാല്‍ കൂടാത്ത കൂട്ടം

Posted 14 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

പണിയെടുത്തു നടുവൊടിഞ്ഞ് അറബിയുടെ ക്യാംപിലെ പത്തുനിലക്കട്ടിലിന്റെ മുകളില്‍ അനില്‍ പനച്ചൂരാന്റെ കവിത പാടിയിരിക്കുന്ന പ്രവാസിയല്ല ഇന്നത്തെ പ്രവാസി. നല്ലതെല്ലാം നാട്ടിലും ദുരിതം പ്രവാസത്തിലുമാണെന്ന സങ്കല്‍പം മാറിമാറിഞ്ഞത് പ്രവാസജീവിതം മെച്ചപ്പെട്ടതുകൊണ്ടോ, നാട്ടില്‍ പനിയുടെ ചോയ്സ് വര്‍ധിച്ചതുകൊണ്ടോ ആണ് ഇൌ മാറ്റമെന്നു പറയാനും കഴിയില്ല. പ്രവാസിയുടെ കാഴ്ചകളില്‍ പതിയുന്നത് അക്കരെ നിന്നു നോന്നുമ്പോള്‍ കാണുന്ന പിറന്ന മണ്ണിന്റെ ഗൃഹാതുരത്വവും ദാസേട്ടന്റെ ശബ്ദവും മമ്മൂട്ടി-മോഹന്‍ലാല്‍ ടീംസിന്റെ സിനിമകളുമാണെന്ന സങ്കല്‍പവും മാറ്റാറായിരിക്കുന്നു.
നാടും നാടിന്റെ തനിമയും വിശുദ്ധമായിരിക്കുമ്പോള്‍ തന്നെ നാട്ടില്‍ നിന്നകന്ന് [...]

മച്ചു ആന്‍ഡ് മച്ചു കമ്പനി (Since 1989)

മച്ചു ആന്‍ഡ് മച്ചു കമ്പനി (Since 1989)

Posted 10 February 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

സുഹൃത്തുക്കളെയെല്ലാം അളിയാ എന്നും അളിയനെ മാത്രം സുഹൃത്തേ എന്നും വിളിക്കുന്ന കാലത്ത് സൌഹൃദങ്ങളുടെ ആഴം അളന്നുനോക്കിയിട്ട് ആരോ സമ്മാനിച്ച വിളിപ്പേരാണ് മച്ചു. മച്ചു എന്നു പറഞ്ഞാല്‍ ആത്മാര്‍ത്ഥ സുഹൃത്ത് എന്നാണര്‍ത്ഥം. ചുമ്മാ സുഹൃത്തുക്കളായിരിക്കുക എന്നു പറഞ്ഞാല്‍ അതൊരു വലിയ അധ്വാനമല്ല. എന്നാല്‍ സര്‍ഗാപ്രക്രിയയും സൌഹൃദവും ഒരുമിച്ചുകൊണ്ടുപോകുക എന്നു പറഞ്ഞാല്‍ അതൊരു സിനിമയെടുക്കുന്നതുപോലെ സങ്കീര്‍ണ്ണമാണ്. ആ സങ്കീര്‍ണ്ണതകളുടെ മേലുള്ള മേലുള്ള വിജയമാണ് റാഫി-മെക്കാര്‍ട്ടിന്‍ എന്ന സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടിന്റെ കഥ, സിനിമയിലും ജീവിതത്തിലും. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മുതല്‍ ലവ് [...]

സെക്സി !

സെക്സി !

Posted 12 December 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

മാത്തമാറ്റിക്സിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക്. എന്നു വച്ചാല്‍ ഫുള്‍. മറ്റ് പേപ്പറുകള്‍ക്കെല്ലാം 85 ശതമാനത്തില്‍ കൂടുതലുണ്ട്. ക്ളാസ്സില്‍ സര്‍വകാല ഒന്നാംറാങ്ക്. എസ്എസ്എല്‍സി പരീക്ഷയില്‍ സ്കൂളിന്റെ പ്രതീക്ഷ. സ്നേഹസമ്പന്നരായ രക്ഷിതാക്കള്‍. വീട്ടില്‍ വേണ്ടത്ര സൌകര്യങ്ങള്‍. എന്നിട്ടും എസ്എസ്എല്‍സി കണക്കുപരീക്ഷയുടെ തലേന്ന് ദ് കംപ്ളീറ്റ് മാനുവല്‍ ഓഫ് സൂയിസൈഡ് എന്ന പുസ്തകം വായിക്കുകയായിരുന്നു അവള്‍. കുറെ നേരം ആലോചിച്ചു. മരിക്കുന്നതും അതുകഴിഞ്ഞ് സംഭവിക്കുന്നതുമൊക്കെ ഭാവനയില്‍ കണ്ടുവന്നപ്പോഴേക്കും നേരം വെളുത്തുപോയി. അല്ലെങ്കില്‍ അന്നു കാണിച്ചുതന്നേനെ.
ഒരു കാരണവുമില്ലാതെ സൂയിസൈഡ് ചെയ്യണമെന്ന് തോന്നാന്‍ ആ [...]

വിളിക്കുമ്പോള്‍ കുളിക്കണ സബ്സ്ക്രൈബറുകള്‍

വിളിക്കുമ്പോള്‍ കുളിക്കണ സബ്സ്ക്രൈബറുകള്‍

Posted 20 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

“നിങ്ങള് വിളിച്ചോണ്ടിരിക്കണ സബ്സ്ക്രൈബറുകളും മറ്റും ഇപ്പോ കുളിച്ചോണ്ടിരിക്കേണ്. കുളിച്ചതിനു ശേഷം വീണ്ടും വിളിക്കുക. അപ്പോഴും കിട്ടിയില്ലെങ്കില്‍ ഒരഞ്ചുമിനിട്ടുകൂടി കഴിഞ്ഞിട്ടു വിളിക്കണം. അതിനും കിട്ടിയില്ലെങ്കില്‍ ഒരു ഉച്ച, ഉച്ചര, ഉച്ചേമുക്കാലാവുമ്പോള്‍ അമ്മയാണെ വീണ്ടും വിളിക്കുക. അപ്പോഴും കിട്ടിയില്ലെങ്കില്‍ രാത്രി ട്രൈ ചെയ്യുക. അപ്പോഴും കിട്ടിയില്ലെങ്കില്‍ നിങ്ങടെ ഫോണ്‍ മര്യാദയ്ക്ക് സ്വിച്ച് ഓഫ് ചെയ്തിട്ട് മിണ്ടാതെ കിടന്നുറങ്ങുക. എന്നിട്ട് അതിരാവിലെ എണ്‍ച്ച് വീണ്ടും ഇതോലെ തന്നെ തൊടരണം. വിളിച്ചതിനും മറ്റും നന്ദിയോടെ താങ്ക്സ്.. !”
ക്ളാസ്സിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിക്ക് വൈറല്‍ [...]

സായിപ്പ് ഇന്ത്യയ്ക്കു പഠിക്കുന്നു !!

സായിപ്പ് ഇന്ത്യയ്ക്കു പഠിക്കുന്നു !!

Posted 11 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

അല്ലെങ്കിലും ഈ സായിപ്പ് ഇങ്ങനെയാണ്, എപ്പോഴും പാവം ഇന്ത്യക്കാരെ പറ്റിച്ചുകൊണ്ടിരിക്കും. ഓരോ കാര്യത്തിലും സായിപ്പിന്റെ രീതിയാണല്ലോ സൂപ്പര്‍ എന്നു കരുതി ഇന്ത്യക്കാരന്‍ തലയും കുത്തി നിന്ന് അതൊക്കെ നടപ്പാക്കി വരുമ്പോള്‍ സായിപ്പ് ഇന്ത്യക്കാരന്റെ രീതിയിലേക്ക് നിലപാടുകള്‍ മാറ്റി ഡീസന്റാവും. സായിപ്പിനെ കണ്ട് ഈ പോക്രിത്തരമെല്ലാം കാണിച്ച ഇന്ത്യക്കാരന്‍ ആരായി ?
എന്നും സായിപ്പ് ഇന്ത്യക്കാരനെ വഴിതെറ്റിച്ചിട്ടുള്ളത് സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാര്യത്തിലാണ്. ഇത്തവണ നമ്മള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നത് കുറച്ചുകൂടി സീരിയസ്സായ വിവാഹക്കാര്യത്തിലാണ്. സായിപ്പിന്റെ ഇറക്കുമതിയായ ഡേറ്റിങും അവിഹിതബന്ധങ്ങളും റേവ് പാര്‍ട്ടികളുമൊക്കെയായി [...]

മല്ലൂസ് !!

മല്ലൂസ് !!

Posted 01 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

പ്ലസ് ടു വിദ്യാര്‍ഥിനിയായ സൂര്യ കൃഷ്ണയുടെയും സോഫ്ട്വെയര്‍ എന്‍ജിനീയറായ ശ്രീകുമാറിന്റെയും കോളജ് അധ്യാപികയായ രമ്യയുടെയും ബെസ്റ്റ് ഫ്രണ്ടിന്റെ പേര് ഒന്നാണ് – ഗുണ്ട ബിനു. കേരളം മുഴുവനുള്ള ഗുണ്ടകളുടെ പേരുകള്‍ മുഴുവന്‍ പരിശോധിച്ച പൊലീസുകാര്‍ ചുണ്ടത്ത് വിരല്‍ വച്ചു ചോദിച്ചു- അതേത് ബിനു ?
അതാണ് ഗുണ്ട ബിനു. 80 വയസ്സായ അപ്പൂപ്പന്‍ മുതല്‍ നാലു വയസ്സുള്ള എല്‍കെജി വിദ്യാര്‍ഥിനി വരെ ഗുണ്ട ബിനുവിന്റെ ഫ്രണ്ട്സ് ലിസ്റ്റ് വളരെ വിപുലമാണ്. ഗുണ്ട ബിനുവിനെ പരിചയമില്ലാത്തവര്‍ കാത്തിരിക്കുക, ഇ [...]

സെറ്റപ്പാണു സംഗതി

സെറ്റപ്പാണു സംഗതി

Posted 21 October 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

സീന്‍ ഒന്ന്.
പ്ളസ് ടു പരീക്ഷയുടെ തലേന്നാണ് സോണിയയ്ക്ക് ഫ്ലൂ പിടിപെട്ടത്. കിരണ്‍ ടിവിയിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമുകള്‍ കണ്ട് തല മാത്രം പുതപ്പിനു വെളിയിലിട്ട് അവള്‍ ഉറങ്ങാന്‍ കിടന്നു. അധികം താമസിയാതെ ഒരു ചുവന്ന മാരുതി വാന്‍ സോണിയയുടെ വീടിനു മുമ്പില്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും നാലു ചെറുപ്പക്കാര്‍ പുറത്തിറങ്ങി. ഒരുത്തന്‍ ഇടക്കിടെ രണ്ടു കൈകളും അന്തരീക്ഷത്തിലേക്കു വച്ച് ഫ്രെയിം നോക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ഹോളിവുഡ് സിനിമയില്‍ നിന്നുള്ളവരാണ്.. ഇദ്ദേഹം ഡയറക്ടര്‍ ഷാജ് വാക്കിങ്കേവ്
അമ്മച്ചി ഞെട്ടി. മകളെ [...]

കിന്നാരത്തുമ്പികള്‍

കിന്നാരത്തുമ്പികള്‍

Posted 12 September 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

എത്ര നാളായെടീ ഒന്നു വിളിച്ചിട്ട് ?
ഹേയ്.. കഴിഞ്ഞ തിങ്കളാഴ്ചയല്ലേ നീ വിളിച്ചത് ?
അതെ.. അതിപ്പോ ഇത്ര ദിവസമായില്ലേ.. സുഖം തന്നെയല്ലേ ?
അതെ.. എന്താ ഇപ്പോ വിശേഷിച്ച് ?
ഒന്നുമില്ല.. ഞാന്‍ പുസ്തകമേളയ്ക്കു പോകാന്‍ തുടങ്ങുകയായിരുന്നു. നീ അടുത്തകാലത്തു വായിച്ച നല്ല പുസ്തകങ്ങള്‍ വല്ലതുമുണ്ടെങ്കില്‍..
ഹോ.. വായിക്കാനെവിടെ സമയം.. അവസാനം വായിച്ചത് ഓഷോയുടെ ഒരു പുസ്തകമാണ്..ഡാന്‍സ് ദി വേ ടു ഗോഡ് .. എനിക്കൊന്നും മനസ്സിലായില്ല..
ഓഷോയുടെ ഇന്ററസ്റ്റിങ് ആയിട്ടുള്ള കുറെ പുസ്തകങ്ങളുണ്ട്.. ഫ്രം സെക്സ് ടു സൂപ്പര്‍കോഷ്യസ്നെസ് ഒരു നല്ല പുസ്തകമാണ്..
അയ്യേ.. [...]

സിക്സ് പായ്ക്ക്… എന്തുമാകാമല്ലോ !

സിക്സ് പായ്ക്ക്… എന്തുമാകാമല്ലോ !

Posted 31 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

നഗരത്തിലെ തിരക്കേറിയ ജിംനേഷ്യം. സമയം രാവിലെ പത്തു മണി. രാവിലത്തെ വര്‍ക്ക് അപ് കഴിഞ്ഞ് ആളുകള്‍ ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. സ്ഥിരമായെന്നപോലെ ജിംനേഷ്യത്തില്‍ താമസിക്കുന്ന ചേട്ടന്മാര്‍ എണ്ണയിലിട്ട പപ്പടം പോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസിലിങ്ങനെ പെരുത്തുവരുന്നത് നിരീക്ഷിച്ചുകൊണ്ട് വെയിറ്റിന്റെ അടിയില്‍ കിടന്നു വിയര്‍ക്കുന്നു. ട്രെയിനര്‍ ചെറിയൊരു വിശ്രമത്തിനായി ക്യാബിനിലേക്കു കയറുമ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ട്. ഗാസിനപ്പുറത്ത് ആരെയും കാണാനില്ല. ട്രെയിനര്‍ വാതില്‍ തുറന്നു. മിസ്റ്റര്‍ കേരള മല്‍സരത്തിനു പരിശീലിക്കുന്ന താരത്തെപ്പോലെ തോളില്‍ നിന്നു കൂറ്റന്‍ സ്കൂള്‍ ബാഗ് [...]

പച്ചമനുഷ്യന്‍

പച്ചമനുഷ്യന്‍

Posted 29 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Yuva | Comments

ചേതന്‍ ഭഗത് (35)
1974 ഏപ്രില്‍ 22 നു ജനനം
ന്യൂഡല്‍ഹിയിലെ ആര്‍മി പബ്ളിക് സ്കൂളില്‍ വിദ്യാഭ്യാസം.
ഡല്‍ഹി ഐഐടിയില്‍ നിന്നു ബിരുദം.
അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നു ബിരുദാനന്തരബിരുദം.
1997 ല്‍ ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റ് അവാര്‍ഡ് വാങ്ങി പുറത്തേക്ക്.
തുടര്‍ന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് ബിസിനസുമായി 11 വര്‍ഷം ഹോങ്കോങ്ങില്‍.
ഇതിനോടകം മൂന്നു നോവലുകള്‍.
ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസം.ഭാര്യ അനുഷ, മക്കള്‍: ഇഷാന്‍, ശ്യാം.
മുംബൈയിലെ കൊഡാക് ഹൌസില്‍ ഡ്യൂഷ് ബാങ്ക് ഓഫിസിനുള്ളിലെ ഡിസ്ട്രെസ്സ്ട് അസ്സെറ്റ്സ് ഡിവിഷനില്‍ അച്ചടക്കത്തോടെ ജോലി ചെയ്യുന്ന ഒരു സാധാരണ ചെറുപ്പക്കാരന്‍. പേര് ചേതന്‍ ഭഗത്. [...]

രാത്രികാലങ്ങളില്‍ ചില തൊഴികള്‍ !

രാത്രികാലങ്ങളില്‍ ചില തൊഴികള്‍ !

Posted 25 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

രാത്രി. എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. മക്കളും മരുമക്കളും അവരവരുടെ മുറികളില്‍ സുഖനിദ്രയിലായെന്നു മനസ്സിലായ സഹദേവന്‍ മെല്ലെ കിടക്കയില്‍ എണീറ്റിരുന്നു. തൊട്ടപ്പുറത്ത് സുന്ദരിയായ ഭാര്യ സുഖമായുറങ്ങിക്കിടക്കുന്നു. പഴയൊരു മധുവിധുരാവിന്റെ സ്മരണയില്‍ സഹദേവന്‍ മെല്ലെ എണീറ്റു. ജനാലയിലൂടെ അരിച്ചെത്തിയ നേര്‍ത്ത നിലാവെളിച്ചത്തെ സാക്ഷിയാക്കി അയാള്‍ മെല്ലെ ഭാര്യയുടെ പാദങ്ങളില്‍ മെല്ലെ സ്പര്‍ശിച്ചു.
എന്റമ്മേ !!- എന്ന നിലവിളി കേട്ടാണ് മക്കളും മരുമക്കളും ഉണര്‍ന്നത്. എല്ലാവരും ഇരച്ചെത്തി വാതില്‍ തുറന്നു നോക്കുമ്പോള്‍ നെഞ്ചത്ത് തടവിക്കൊണ്ട് നിലത്ത് വീണുകിടക്കുകയാണ് സഹദേവന്‍. എന്താണ് സംഭവിച്ചതെന്നറിയാതെ കിടക്കയില്‍ പകച്ചിരിക്കുന്ന [...]

ട്രെന്‍ഡ്: ഒരു കുന്തവുമില്ല

ട്രെന്‍ഡ്: ഒരു കുന്തവുമില്ല

Posted 23 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Metro | Comments

രാവിലെ എണീറ്റ് കുളിച്ച് മുടിയില്‍ ഗോപുരം പണിത് ഇസ്തിരിയിട്ട ഷര്‍ട്ട് കോട്ടണ്‍ പാന്റിനുള്ളില്‍ തിരുകി അരയില്‍ അരമീറ്റര്‍ വീതിയുള്ള ബെല്‍റ്റും കെട്ടി പോളീഷ് ചെയ്ത ലെതര്‍ ഷൂവും ധരിച്ച് ഞാനാണിപ്പോഴത്തെ ട്രെന്‍ഡി യൂത്തിന്റെ പ്രതീകം എന്നു പറഞ്ഞാല്‍ അടി കിട്ടിയില്ലെങ്കില്‍ ഭാഗ്യം. എങ്കിലും പയ്യന്‍സ് മുഖത്തുനോക്കി ‘മലഞ്ചരക്കേ എന്നു വിളിക്കും. കാരണം, ഫാഷന്‍ മാറ്റങ്ങള്‍ വളരെ വേഗത്തിലാണ്.
ഇന്നത്തെ ചെറുപ്പക്കാരും മംഗലശ്ശേരി നീലകണ്ഠനും ഒരുപോലെയാണ്. കാണരുതെന്നു പറയുന്നതേ കാണൂ; കേള്‍ക്കരുതെന്ന് പറയുന്നതേ കേള്‍ക്കൂ. ഇത് തന്നെയാണ് ഫാഷന്റെ കാര്യത്തിലും. [...]

Related Posts with Thumbnails