Archive for 'Security'
കുരയ്ക്കില്ല, കടിക്കില്ല !

കുരയ്ക്കില്ല, കടിക്കില്ല !

Posted 14 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: E Lokam, Security | Comments

പണ്ടായിരുന്നെങ്കില്‍ കടിക്കുന്ന ഒരു പട്ടി മതിയായിരുന്നു. ഇന്നിപ്പോള്‍ പട്ടിവളര്‍ത്തല്‍ അത്ര എളുപ്പമുള്ള പണിയല്ല. അഥവാ കഷ്ടപ്പെട്ടു വളര്‍ത്തിയാലും ആവശ്യസമയത്ത് കുരയ്ക്കുമെന്നോ കടിക്കുമെന്നോ ഉറപ്പില്ല. ചുരുക്കത്തില്‍ വീട് ഒരാളെ വിശ്വസിച്ച് ഏല്‍പിച്ചിട്ട് സമാധാനത്തോടെ രണ്ടു മൂന്നു ദിവസത്തേക്ക് എവിടെയെങ്കിലും പോവുക എന്നത് റിസ്കുള്ള പണിയാണ്.
വീട് പൂട്ടിപ്പോവുമ്പോള്‍ ടിവി ഓണ്‍ ചെയ്തു വയ്ക്കുക, മ്യൂസിക് സിസ്റ്റം പ്ളേ ചെയ്യുക, രാത്രിയിലാണു പോകുന്നതെങ്കില്‍ കൂര്‍ക്കം വലിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പ്ളേ ചെയ്യുക തുടങ്ങിയ നമ്പരുകള്‍ പരീക്ഷിക്കുന്നവരുണ്ടെങ്കിലും കുരുട്ടുബുദ്ധി മാത്രം [...]

ബാര്‍കോഡ്

ബാര്‍കോഡ്

Posted 25 October 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: E Lokam, Security | Comments

ബാര്‍കോഡ് എന്ന സാധനം എന്താണെന്നു മനസ്സിലാക്കാന്‍ ബാര്‍കോഡ് റീഡര്‍ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം ചുമ്മാ തലതിരിഞ്ഞ ഏതോ നാലാം ക്ളാസുകാരന്‍ ആദ്യമായി കിട്ടിയ സ്കെയില്‍ വച്ചു വരച്ച മാതിരി കുറെ വരകള്‍. ഒന്നിനും ഒരര്‍ഥവുമില്ല. എന്നാല്‍, ബാര്‍കോഡ് എന്ന വിവരകൈമാറ്റ സങ്കേതത്തിന് 57 വയസ് പൂര്‍ത്തിയാവുമ്പോള്‍ ബാര്‍കോഡ് എന്ന വിചിത്രാക്ഷരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ലോകം എന്തായേനെ എന്നു കൂടി ആലോചിക്കണം.
ബാര്‍കോഡിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ അവരുടെ ചരിത്രത്തിലെ മികച്ച ഡൂഡിലുകളിലൊന്നാണ് കാഴ്ചവച്ചത്. ഗൂഗിള്‍ എന്ന് ബാര്‍കോഡില്‍ [...]

ആന്‍റി സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ്

ആന്‍റി സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ്

Posted 14 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Security | Comments

കംപ്യൂട്ടര്‍ വൈറസുകള്‍ ഏതു രൂപത്തിലും വരാം. ഓരോ കാലത്തും ഏറ്റവും ജനപ്രീതിയുള്ള വഴികള്‍ അവന്‍ സ്വീകരിക്കും. ഇമെയില്‍ വഴി വരുന്ന വൈറസുകള്‍ക്കെതിരെ ആളുകള്‍ക്ക് എത്ര മുന്നറിയിപ്പു നല്‍കിയാലും ദിവസേന കെണിയില്‍ പെടുന്നത് ആയിരങ്ങളാണ്. അതോടൊപ്പമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴിയുള്ള പുതിയ വൈറസ് അവതാരം. വൈറസ് പഴയതൊക്കെ തന്നെ പക്ഷെ, അവന്‍ വരുന്ന വഴി പുതിയതാണെന്നു മാത്രം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഹൈ5 തുടങ്ങിയ അനേകം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളാണ് വൈറസ് പ്രചാരണത്തിനുള്ള പുതിയ വഴിയെന്ന് സര്‍ക്കാരിന്റെ എമര്‍മന്‍സി [...]

വൈറസിനെ പ്രേമിക്കരുത് !!

വൈറസിനെ പ്രേമിക്കരുത് !!

Posted 14 February 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Security | Comments

ജീവിതം യൌവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ എവിടുന്നെങ്കിലും ഒരു എസ്എംഎസോ ഇ മെയിലോ വരുന്നതും കാത്തിരിക്കുന്ന തരളിതഹൃദയങ്ങളേ, സൂക്ഷിക്കുക. ചില പ്രേതസിനിമകളിലെപ്പോലെ നിങ്ങളുടെ ഹൃദയം പിന്നെയും തരളിതമാക്കിയ ശേഷം അവന്‍ അല്ലെങ്കില്‍ അവള്‍ നിങ്ങളുടെ ജീവിതം കോഞ്ഞാട്ടയാക്കും. മനോഹരമായ വലന്റൈന്‍ ദിനത്തില്‍ പ്രേമം നിറഞ്ഞു നില്‍ക്കുന്ന ഹൃദയങ്ങള്‍ ആരെ പേടിക്കാനാണെന്നു ചോദിച്ചാല്‍ മിനിമം കംപ്യൂട്ടര്‍ വൈറസുകളെയെങ്കിലും പേടിക്കണം.
വൈറസ് ഉല്‍പാദന-വിതരണ-പ്രസാരണ കമ്പനികള്‍ കഠിനാധ്വാനത്തിലാണ്. വലന്റൈന്‍ ദിനം മാത്രമല്ല, ലോകത്തെ എല്ലാ ആഘോഷപരിപാടികള്‍ക്കും അവര്‍ ഇതേ ഉല്‍സാഹത്തോടെ പണിയെടുക്കാറുണ്ട്. [...]

നല്ലവരെ മാന്ദ്യം നേരത്തേ പിടിക്കും

നല്ലവരെ മാന്ദ്യം നേരത്തേ പിടിക്കും

Posted 27 January 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Security | Comments

നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിക്കും എന്നു പറയുന്നതുപോലെ നല്ല മനുഷ്യരെ മാന്ദ്യം നേരത്തെ പിടികൂടും എന്നാണ് ഇപ്പോഴത്തെ നിഗമനം. ആഗോളസാമ്പത്തികമാന്ദ്യം വരുന്ന വരവ് കണ്ടാല്‍ അങ്ങനെയാണു തോന്നുക. വലിയ കമ്പനികളെയും വ്യവസായങ്ങളെയും മാന്ദ്യം വട്ടംചുഴറ്റി വീഴ്ത്തുമ്പോള്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ക്കോ ലഷ്കര്‍ ഇ ത്വയ്ബയ്ക്കോ മറ്റോ വല്ല കുലുക്കവും ഉണ്ടോ ?
ഓണ്‍ലൈന്‍ സുരക്ഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ഈ ഡിപ്രഷന്‍ കാലം കംപ്യൂട്ടര്‍ വൈറസുകളുടെ സുവര്‍ണകാലമാണ്. ആഗോളതലത്തില്‍ വൈറസുകളുടെയും വൈറസ് സൃഷ്ടാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ [...]

Related Posts with Thumbnails