Archive for 'Mobile Phone'
ചൈനീസ് ഫോണിനു പൊതുമാപ്പ്

ചൈനീസ് ഫോണിനു പൊതുമാപ്പ്

Posted 17 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Mobile Phone | Comments

ചേട്ടായി ഉപയോഗിക്കുന്ന ഫോണ്‍ ചാത്തനാണ് എത്രയും വേഗം സാധനം പൊട്ടക്കിണറ്റിലെറിയുക. എന്നര്‍ഥം വരുന്ന ഒരു എസ്എംഎസ് സര്‍വീസ് പ്രൊവൈഡറുടെ കയ്യില്‍ നിന്നു കിട്ടിയ എല്ലാ ചൈനീസ് ഫോണ്‍ ഉപയോക്താക്കള്‍ക്കും എന്റെ ആശംസകള്‍. നിങ്ങള്‍ക്കിതു തന്നെ വരണം. സാധാരണക്കാരന്‍ പട്ടിണികിടന്നും കൂലിപ്പണിയെടുത്തും ഒരു നോക്കിയ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ നാലിലൊന്നു വിലയ്ക്ക് അതിനേക്കാള്‍ മികച്ച ചൈനീസ് ഫോണ്‍ വാങ്ങി ജനാധിപത്യത്തിന്റെ നെഞ്ചില്‍ ചവുട്ടി നിന്ന കൂതറ ചൈനക്കാരെ നിങ്ങള്‍ക്കിതു തന്നെ വരണം. എന്തൊരഹങ്കാരമായിരുന്നു. തീര്‍ന്നല്ലോ, എല്ലാം തീര്‍ന്നല്ലോ. നവംബര്‍ [...]

3ജിയുടെ പരിപ്പെടുക്കാന്‍ 4ജി

3ജിയുടെ പരിപ്പെടുക്കാന്‍ 4ജി

Posted 25 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Mobile Phone | Comments

എന്തൊക്കെയായിരുന്നു, 3ജി, വിഡിയോ കോളിങ്, ഹൈൈസ്പീഡ് ബ്രൌസിങ്, സ്പെക്ട്രത്തിനു വേണ്ടി ലേലം, ഒടുവില്‍ ആകാംക്ഷഭരിതമായി വിതരണം. സ്പെക്ട്രം കിട്ടിയ ചേട്ടന്‍മാര്‍ സംഗതി പിടിപ്പിച്ചു വരുന്നതേയുള്ളൂ. 3 ജി എവിടെയോ തുടങ്ങി എന്നല്ലാതെ രാജ്യത്തെ ജനത്തിന് സംഗതി അനുഭവിക്കാന്‍ യോഗമുണ്ടായിട്ടില്ല. വമ്പന്‍ കമ്പനികളെല്ലാം 3ജിയുടെ പിന്നാലെ കടിപിടി കൂടുമ്പോള്‍ അല്‍പം മാറി നിന്ന് ഉറക്കെ കൂവുകയാണ് മോട്ടോറോള. കാരണം, മോട്ടോറളയ്ക്ക് എന്തുമാവാം, അവരുടെ കയ്യിലുള്ളത് 4ജി ആണ്.. 4ജി !!
ഞെട്ടലില്‍ നിന്ന് ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ രംഗം മുക്തമായിട്ടില്ല. ആദ്യം [...]

മാന്ദ്യമില്ലാതെ മറുവിപണി

മാന്ദ്യമില്ലാതെ മറുവിപണി

Posted 15 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Mobile Phone | Comments

ആഗോളമാന്ദ്യത്തിന്റെ ഭീതിയില്‍ വന്‍കിട മൊബൈല്‍ കമ്പനികള്‍ പോലും വിലകുറഞ്ഞ സെറ്റുകള്‍ പുറത്തിറക്കുമ്പോള്‍ മാന്ദ്യത്തിലും കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ വിപണി. പുതിയ സെറ്റുകള്‍ വിറ്റുപോകുന്നതിനെക്കാള്‍ വേഗത്തിലാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലെ ഇടപാടുകള്‍. കൂടുതല്‍ സൌകര്യമുള്ള ഫോണുകള്‍ കുറഞ്ഞവിലയ്ക്ക് പക്ഷെ, സ്വന്തം റിസ്കില്‍ എന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയുടെ മുദ്രാവാക്യം. ഒാരോ ദിവസവും സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വന്നിറങ്ങിപ്പോകുന്ന ഫോണുകള്‍ ആയിരക്കണക്കിനാണ്.
ഏറെക്കുറെ എല്ലാ ബ്രാന്‍ഡുകളും ലഭ്യമാണെങ്കിലും ചൈനീസ് ഫോണുകള്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഡിമാന്‍ഡ് കുറവാണ്. [...]

ചൈനയുടെ കഴുത്തിനു പിടിക്കുന്നു

ചൈനയുടെ കഴുത്തിനു പിടിക്കുന്നു

Posted 11 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Mobile Phone | Comments

ചൈനീസ് ഫോണുകള്‍ നിരോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ചില ചൈനീസ് ഫോണുകള്‍പോലെ തന്നെ ഡ്യൂപ്ളിക്കേറ്റാണെന്നാണ് പലരും കരുതിയിരിക്കുന്നത്. തീവ്രവാദി ഭീഷണി ഉണ്ടായ കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ ആശയവിനിമയത്തിനുപയോഗിക്കുന്നത് ചൈനീസ് മൊബൈല്‍ ആണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഐഎംഇഐ നമ്പര്‍ ഇല്ലാത്ത മോഡലുകള്‍ക്ക് സുരക്ഷാഭീഷണിയുടെ പേരില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വൈകാതെ തന്നെ ചൈനീസ് മോഡലുകള്‍ ഐഎംഇഐ നമ്പരോടുകൂടി ലഭ്യമാകാന്‍ തുടങ്ങിയതോടെ നിരോധനത്തിനുള്ള സാഹചര്യം മാറി. അതേ സമയം, ചൈനയില്‍ നിന്നെത്തുന്ന പ്രധാനമോഡലുകള്‍ മാത്രമാണ് ഐഎംഇഐ നമ്പര്‍ ഏര്‍പ്പെടുത്തിയതെന്നും അതില്ലാത്തവ [...]

ഉടന്‍ വരുന്നു ! ബ്ളൂടൂത്ത് 3.0

ഉടന്‍ വരുന്നു ! ബ്ളൂടൂത്ത് 3.0

Posted 03 June 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Mobile Phone | Comments

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കറിയാം ബ്ളൂടൂത്ത് എന്നു പറയുന്ന സംവിധാനം എത്ര ഉപകാരപ്രദമാണെന്ന്. നിമിഷനേരം കൊണ്ട് ഫയലുകള്‍ അഞ്ചു പൈസ ചിലവില്ലാതെ ഈ വയര്‍ലെസ് സംവിധാനത്തിലൂടെ മറ്റ് ഫോണിലേക്കും ബ്ളൂടൂത്ത് കണക്ടിവിറ്റിയുള്ള ഏതു കുന്തത്തിലേക്കും അയക്കാനും സ്വീകരിക്കാനും വഴിയൊരുക്കുന്ന ഈ സംവിധാനം ഹ്രസ്വദൂര വയര്‍ലെസ് ആശയവിനിമയരംഗത്തെ കുറച്ചൊന്നുമല്ല മാറ്റിമറിച്ചിട്ടുള്ളത്. എന്നാല്‍ സാങ്കേതികവിദ്യ പുരോഗമിക്കുകയാണ്. ഫോണുകള്‍ കൂടുതല്‍ മെമ്മറിശേഷിയുമായി വിപണിയിലെത്തുന്നു.
ഓഡിയോ, വിഡിയോ നിലവാരം വര്‍ധിക്കുന്നു, ഇതാകട്ടെ ആത്യന്തികമായി ഫയല്‍ സൈസ് വര്‍ധിപ്പിക്കുന്നു. ബ്ളൂടൂത്ത് ഒരു അതിവേഗ ഫയല്‍ ട്രാന്‍സ്ഫര്‍ [...]

എസ്എംഎസ്; നാലായിരം ഭാവങ്ങളോടെ

എസ്എംഎസ്; നാലായിരം ഭാവങ്ങളോടെ

Posted 23 April 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Mobile Phone | Comments

ഗേള്‍ഫ്രണ്ടിന്റെ ഫാദര്‍ അടിക്കടി തുറന്നു പരിശോധിച്ചുകൊണ്ടിരിക്കുന്ന അവളുടെ മൊബൈലിലേക്ക് UmmmmmmmA, I mis u di എന്നൊക്കെ എപ്പോഴും ടൈപ്പ് ചെയ്തയച്ചാല്‍ മറുപടിയായി കുറുവടിയുമായി ഫാദര്‍ നേരിട്ടെത്തിയെന്നിരിക്കും. അല്ലെങ്കില്‍ തന്നെ ഇപ്പോഴത്തെ കാലത്ത് ആരാണ് ഐ ലവ് യു എന്നൊക്കെ പറയാറുള്ളത്. എല്ലാം വളരെ ഷോര്‍ട്ടായിരിക്കണം. ക്യൂട്ട് കിസ്സ്, ഉമ്മ… എന്നൊക്കെ കണ്ടാല്‍ ഏതു ഫാദറിനും കാര്യം മനസ്സിലാവും; ഇതൊക്കെ പണ്ട് മുതലേ ഉള്ളതു തന്നെയാണല്ലോ.
എന്നാല്‍ എസ്എംഎസുകളില്‍ സ്മൈലികള്‍ ഉപയോഗിച്ചു മാത്രം കാര്യങ്ങള്‍ പറയാമെന്ന സ്ഥിതി ഏറെ [...]

Related Posts with Thumbnails