Archive for 'E Lokam'
ചൈനീസ് ഫോണിനു പൊതുമാപ്പ്

ചൈനീസ് ഫോണിനു പൊതുമാപ്പ്

Posted 17 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Mobile Phone | Comments

ചേട്ടായി ഉപയോഗിക്കുന്ന ഫോണ്‍ ചാത്തനാണ് എത്രയും വേഗം സാധനം പൊട്ടക്കിണറ്റിലെറിയുക. എന്നര്‍ഥം വരുന്ന ഒരു എസ്എംഎസ് സര്‍വീസ് പ്രൊവൈഡറുടെ കയ്യില്‍ നിന്നു കിട്ടിയ എല്ലാ ചൈനീസ് ഫോണ്‍ ഉപയോക്താക്കള്‍ക്കും എന്റെ ആശംസകള്‍. നിങ്ങള്‍ക്കിതു തന്നെ വരണം. സാധാരണക്കാരന്‍ പട്ടിണികിടന്നും കൂലിപ്പണിയെടുത്തും ഒരു നോക്കിയ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ നാലിലൊന്നു വിലയ്ക്ക് അതിനേക്കാള്‍ മികച്ച ചൈനീസ് ഫോണ്‍ വാങ്ങി ജനാധിപത്യത്തിന്റെ നെഞ്ചില്‍ ചവുട്ടി നിന്ന കൂതറ ചൈനക്കാരെ നിങ്ങള്‍ക്കിതു തന്നെ വരണം. എന്തൊരഹങ്കാരമായിരുന്നു. തീര്‍ന്നല്ലോ, എല്ലാം തീര്‍ന്നല്ലോ. നവംബര്‍ [...]

കുരയ്ക്കില്ല, കടിക്കില്ല !

കുരയ്ക്കില്ല, കടിക്കില്ല !

Posted 14 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: E Lokam, Security | Comments

പണ്ടായിരുന്നെങ്കില്‍ കടിക്കുന്ന ഒരു പട്ടി മതിയായിരുന്നു. ഇന്നിപ്പോള്‍ പട്ടിവളര്‍ത്തല്‍ അത്ര എളുപ്പമുള്ള പണിയല്ല. അഥവാ കഷ്ടപ്പെട്ടു വളര്‍ത്തിയാലും ആവശ്യസമയത്ത് കുരയ്ക്കുമെന്നോ കടിക്കുമെന്നോ ഉറപ്പില്ല. ചുരുക്കത്തില്‍ വീട് ഒരാളെ വിശ്വസിച്ച് ഏല്‍പിച്ചിട്ട് സമാധാനത്തോടെ രണ്ടു മൂന്നു ദിവസത്തേക്ക് എവിടെയെങ്കിലും പോവുക എന്നത് റിസ്കുള്ള പണിയാണ്.
വീട് പൂട്ടിപ്പോവുമ്പോള്‍ ടിവി ഓണ്‍ ചെയ്തു വയ്ക്കുക, മ്യൂസിക് സിസ്റ്റം പ്ളേ ചെയ്യുക, രാത്രിയിലാണു പോകുന്നതെങ്കില്‍ കൂര്‍ക്കം വലിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പ്ളേ ചെയ്യുക തുടങ്ങിയ നമ്പരുകള്‍ പരീക്ഷിക്കുന്നവരുണ്ടെങ്കിലും കുരുട്ടുബുദ്ധി മാത്രം [...]

ബാര്‍കോഡ്

ബാര്‍കോഡ്

Posted 25 October 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: E Lokam, Security | Comments

ബാര്‍കോഡ് എന്ന സാധനം എന്താണെന്നു മനസ്സിലാക്കാന്‍ ബാര്‍കോഡ് റീഡര്‍ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം ചുമ്മാ തലതിരിഞ്ഞ ഏതോ നാലാം ക്ളാസുകാരന്‍ ആദ്യമായി കിട്ടിയ സ്കെയില്‍ വച്ചു വരച്ച മാതിരി കുറെ വരകള്‍. ഒന്നിനും ഒരര്‍ഥവുമില്ല. എന്നാല്‍, ബാര്‍കോഡ് എന്ന വിവരകൈമാറ്റ സങ്കേതത്തിന് 57 വയസ് പൂര്‍ത്തിയാവുമ്പോള്‍ ബാര്‍കോഡ് എന്ന വിചിത്രാക്ഷരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ലോകം എന്തായേനെ എന്നു കൂടി ആലോചിക്കണം.
ബാര്‍കോഡിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ അവരുടെ ചരിത്രത്തിലെ മികച്ച ഡൂഡിലുകളിലൊന്നാണ് കാഴ്ചവച്ചത്. ഗൂഗിള്‍ എന്ന് ബാര്‍കോഡില്‍ [...]

വായന മരിക്കുന്നില്ല

വായന മരിക്കുന്നില്ല

Posted 24 October 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Web | Comments

വായനയെ ആരെങ്കിലും കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് സിനിമയാണ് സീരിയലാണ് ഇന്റര്‍നെറ്റാണ് എന്നൊക്കെയാണ് ആരോപണം എങ്കില്‍ വായന എന്ന പുരാതന അനുഭവത്തിലേക്ക് നെറ്റ് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകകയാണ് ഗൂഗിള്‍, ഏറ്റവും പുതിയ ആപ്ളിക്കേഷനിലൂടെ. പരമ്പരാഗത വെബ് ബ്രൌസിങ് അനുഭവത്തെ വേറിട്ടതാക്കുക എന്നതോടൊപ്പം പുസ്തകത്തിന്റെ പേജുകള്‍ മറിക്കുന്നതു പോലെ വെബ് പേജുകള്‍ മറിച്ച് വായിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ പുതിയ ആപ്ലിക്കേഷനിലൂടെ.
ഗൂഗിള്‍ ഫാസ്റ്റ് ഫ്ലിപ് എന്നു പേരിട്ടിരിക്കുന്ന ഈ ഗൂഗിള്‍ ലാബ്സ് ആപ്ളിക്കേഷന്‍ http://fastflip.googlelabs.com/ എന്ന വിലാസത്തിലാണ് ലഭ്യമായിട്ടുള്ളത്. പുസ്തകത്തിന്റെ പേജുകള്‍ [...]

വിന്‍ഡോസ് 7 വരുന്നു

വിന്‍ഡോസ് 7 വരുന്നു

Posted 21 October 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Computers | Comments

ഇതൊരു ചരിത്രസംഭവം തന്നെ ! പറയുന്നത് മൈക്രോസോഫ്റ്റിന്റെ വിമര്‍ശകര്‍ തന്നെയാണ്. വിന്‍ഡോസിന്റെ ഒടുവിലത്തെ ഓപ്പറേറ്റിങ് സിസ്റ്റമായ വിസ്തയെ കൊന്നുകൊലവിളിച്ചവര്‍ പോലും നിശബ്ദരാണ്. പരാതികളും കുറവുകളും പരിഹരിച്ച് മൈക്രോസോഫ്റ്റ് പിന്നെയും വരുന്നു, ലോകം കീഴടക്കാന്‍. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 7 നാളെ വിപണിയിലിറങ്ങുമ്പോള്‍ ആശങ്കകളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ ലോകം കൈ നീട്ടി നില്‍ക്കുകയാണ്, ആദ്യദിനം തന്നെ സ്വന്തമാക്കാന്‍.
മൈക്രോസോഫ്റ്റ് 2007 ജനുവരി 30ന് ഏറെ പ്രതീക്ഷകളോടെ പുറത്തിറക്കിയ വിന്‍ഡോസ് വിസ്ത ഓപ്പറേറ്റിങ് സിസ്റ്റം(ഒഎസ്) വേണ്ടത്ര [...]

ഹലാല്‍ സേര്‍ച്ച്

ഹലാല്‍ സേര്‍ച്ച്

Posted 15 October 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Web | Comments

അരുതാത്ത കാര്യങ്ങള്‍ക്ക് അറിയാതെ ഇരയാവുന്നതോളം മോശപ്പെട്ട കാര്യം വേറെയില്ല. നല്ലതു മാത്രം കാണാനും അറിയാനുമായി ഇന്റര്‍നെറ്റില്‍ വല്ലതും സേര്‍ച്ച് ചെയ്താല്‍ പോലും സമയദോഷം കൊണ്ടോ കീവേര്‍ഡിന്റെ അപൂര്‍ണത കൊണ്ടോ ചിലപ്പോള്‍ മുന്നില്‍ വരുന്നത് ബിക്കിനിയിട്ട ചേച്ചിമാരായിരിക്കും. വ്രതമാസത്തില്‍ ഹറാമായ റിസള്‍ട്ടുകള്‍ പേടിച്ച് ഇന്റര്‍നെറ്റു തന്നെ വേണ്ടെന്നു വച്ചിരിക്കുന്നവര്‍ക്കു വേണ്ടി ഹലാല്‍ ചിക്കന്‍ എന്നൊക്കെ പറയുന്നതു പോലെ ഒരു ഹലാല്‍ സേര്‍ച്ച് എന്‍ജിന്‍ രൂപകല്‍പന ചെയ്തിരിക്കുകകയാണ് പതിനേഴുകാരനായ നെതര്‍ലന്‍ഡ്സ് സ്വദേശി റെസ സര്‍ദേഹ.
ഐആം ഹലാല്‍ (imhalal.com) എന്ന [...]

ട്വിറ്റര്‍ ട്വീറ്റേന ശാന്തി !!

ട്വിറ്റര്‍ ട്വീറ്റേന ശാന്തി !!

Posted 12 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Web | Comments

“Perfection is achieved, not when there is nothing more to add, but when there is nothing left to take away”
മഹാത്മാഗാന്ധിയോ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങോ അല്ല, നമ്മുടെ സ്വന്തം അസിന്‍ തോട്ടുങ്കലിന്റേതാണ് ഈ മഹദ്വചനം. ഈശ്വരാ സിനിമാക്കാരൊക്കെ ഇപ്പോള്‍ ഈ ലൈനിലായോ എന്നു നമ്മള്‍ അദ്ഭുതപ്പെടും. സിനിമാക്കാര്‍ മാത്രമല്ല മിക്കവാറും ആളുകള്‍ ഇപ്പോള്‍ ഈ ലൈനിലുള്ള തത്വചിന്തകരാണ്. പക്ഷെ, ഒന്നുണ്ട്, ആരും തത്വചിന്തകരായി ജനിക്കുന്നില്ല, ഈ സമൂഹമാണ് അവരെ അങ്ങനെയാക്കി [...]

ഇന്റര്‍നെറ്റിന് 40

ഇന്റര്‍നെറ്റിന് 40

Posted 02 September 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Web | Comments

ഇനി ഒന്നും നോക്കാനില്ല. ഇന്റര്‍നെറ്റ് എന്നു കേള്‍ക്കുമ്പോഴേ അതൊക്കെ പുതിയ പിള്ളേരുടെ ഓരോ ഇടപാടല്ലേ എന്നു ചോദിക്കുന്നവരുടെ കാലുവാരിക്കൊള്ളുക. കാരണം, പുതിയതും പഴയതുമായ പിള്ളേര്‍ അര്‍മാദിക്കുന്ന മഹത്തായ ഇന്റര്‍നെറ്റിനു തിരുവോണദിവസം നാല്‍പതാം പിറന്നാളായിരുന്നു. 1969 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ലൊസാഞ്ചലസില്‍ ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പാനെറ്റ് കണ്ടുപിടിക്കപ്പെട്ടത്, അഥവാ പ്രവര്‍ത്തനം തുടങ്ങിയത്.
ഇന്ന്, ലോകം കംപ്ളീറ്റും ഇന്റര്‍നെറ്റിലേക്കു മാറുകയാണ്. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഇന്റര്‍നെറ്റില്‍ കൂടി ഒരു ഐഡന്റിറ്റി വേണമെന്നതാണ് പുതിയ ലോകത്തിന്റെ തത്വം. ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം [...]

നോക്കിയ ലാപ്‍ടോപ്

നോക്കിയ ലാപ്‍ടോപ്

Posted 27 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Computers | Comments

നൂറു നാടകങ്ങള്‍ക്കു ശേഷം നൂറ്റൊന്നാമത് ഒരു സിനിമ ചെയ്യുന്ന സംവിധായകനെപ്പോലെയാണ് നോക്കിയ. മൊബൈല്‍ ഫോണ്‍ എന്ന സംഗതിയെ ക്യാമറയും ഐപോഡും കംപ്യൂട്ടറുമൊക്കെ ആക്കി മാറ്റിയതിനു ശേഷം ഇപ്പോള്‍ സാക്ഷാല്‍ കംപ്യൂട്ടര്‍ നിര്‍മിക്കുകയാണ് നോക്കിയ. കംപ്യൂട്ടര്‍ എന്നു പറഞ്ഞാല്‍ ലാപ്‍ടോപ്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ നെറ്റ്ടോപ് ആണ് സാധനം. ഇന്റര്‍നെറ്റ് ബ്രൌസിങ്ങിനു വേണ്ടി പ്രധാനമായും ലക്ഷ്യമിടുന്ന നോക്കിയ നെറ്റ് ബുക് ഏതാനും ദിവസങ്ങള്‍ക്കകം പുറത്തിറങ്ങും.
ബുക്‍ലെറ്റ് 3ജി എന്നു പേരിട്ടിരിക്കുന്ന നോക്കിയയുടെ നെറ്റ് ബുക് നിലവിലുള്ള [...]

3ജിയുടെ പരിപ്പെടുക്കാന്‍ 4ജി

3ജിയുടെ പരിപ്പെടുക്കാന്‍ 4ജി

Posted 25 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Mobile Phone | Comments

എന്തൊക്കെയായിരുന്നു, 3ജി, വിഡിയോ കോളിങ്, ഹൈൈസ്പീഡ് ബ്രൌസിങ്, സ്പെക്ട്രത്തിനു വേണ്ടി ലേലം, ഒടുവില്‍ ആകാംക്ഷഭരിതമായി വിതരണം. സ്പെക്ട്രം കിട്ടിയ ചേട്ടന്‍മാര്‍ സംഗതി പിടിപ്പിച്ചു വരുന്നതേയുള്ളൂ. 3 ജി എവിടെയോ തുടങ്ങി എന്നല്ലാതെ രാജ്യത്തെ ജനത്തിന് സംഗതി അനുഭവിക്കാന്‍ യോഗമുണ്ടായിട്ടില്ല. വമ്പന്‍ കമ്പനികളെല്ലാം 3ജിയുടെ പിന്നാലെ കടിപിടി കൂടുമ്പോള്‍ അല്‍പം മാറി നിന്ന് ഉറക്കെ കൂവുകയാണ് മോട്ടോറോള. കാരണം, മോട്ടോറളയ്ക്ക് എന്തുമാവാം, അവരുടെ കയ്യിലുള്ളത് 4ജി ആണ്.. 4ജി !!
ഞെട്ടലില്‍ നിന്ന് ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ രംഗം മുക്തമായിട്ടില്ല. ആദ്യം [...]

ആന്‍റി സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ്

ആന്‍റി സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ്

Posted 14 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Security | Comments

കംപ്യൂട്ടര്‍ വൈറസുകള്‍ ഏതു രൂപത്തിലും വരാം. ഓരോ കാലത്തും ഏറ്റവും ജനപ്രീതിയുള്ള വഴികള്‍ അവന്‍ സ്വീകരിക്കും. ഇമെയില്‍ വഴി വരുന്ന വൈറസുകള്‍ക്കെതിരെ ആളുകള്‍ക്ക് എത്ര മുന്നറിയിപ്പു നല്‍കിയാലും ദിവസേന കെണിയില്‍ പെടുന്നത് ആയിരങ്ങളാണ്. അതോടൊപ്പമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴിയുള്ള പുതിയ വൈറസ് അവതാരം. വൈറസ് പഴയതൊക്കെ തന്നെ പക്ഷെ, അവന്‍ വരുന്ന വഴി പുതിയതാണെന്നു മാത്രം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഹൈ5 തുടങ്ങിയ അനേകം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളാണ് വൈറസ് പ്രചാരണത്തിനുള്ള പുതിയ വഴിയെന്ന് സര്‍ക്കാരിന്റെ എമര്‍മന്‍സി [...]

ഡൌണ്‍ലോഡ്

ഡൌണ്‍ലോഡ്

Posted 13 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Multimedia | Comments

കാലം വളരെ മോശമാണ്. ഇന്നു റിലീസ് ചെയ്യുന്ന സിനിമകള്‍ ഏതാണെന്നു നോക്കിയിട്ട് നേരേ തിയറ്ററിലേയ്ക്കോടിയിരുന്ന കാലത്തു നിന്ന് റിലീസിങ് സിനിമകള്‍ റിലീസിന് ഒരാഴ്ച മുമ്പേ ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നിടത്ത് എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. അതിനാകട്ടെ അനധികൃതമായി സിനിമകള്‍ അപ്ലോഡ് ചെയ്ത് സൌജന്യഡൌണ്‍ലോഡിങ് അനുവദിക്കുന്ന ആയിരക്കണക്കിനു വെബ്സൈറ്റുകളും ഉണ്ട്. സിനിമകളുടെ കാര്യം പോലെ തന്നെ മറ്റ് വിഡിയോ, ഓഡിയോ ആല്‍ബങ്ങളുടെയും സ്ഥിതി.
വ്യാജ സിഡിയെക്കാള്‍ മലയാള സിനിമയെ ഇനിയുള്ള കാലം വേട്ടയാടാന്‍ പോകുന്നത് ഇ-വിഡിയോ ആയിരിക്കും. അനധികൃത [...]

തട്ടിപ്പിന്റെ ഫോര്‍വേഡുകള്‍

തട്ടിപ്പിന്റെ ഫോര്‍വേഡുകള്‍

Posted 25 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: E Lokam | Comments

ഒരു ഇമെയില്‍ എട്ടു പേര്‍ക്കു ഫോര്‍വേഡ് ചെയ്താല്‍ ലാപ്ടോപ് ചുമ്മാ കിട്ടുമോ ? കിട്ടുമെന്നു കരുതി എട്ടിനു പതിനാറു പേര്‍ക്കു വീതം മെയില്‍ അയച്ചു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിനാളുകള്‍. കാന്‍സര്‍ വരാനുള്ള ഭീകരമായ കാരണങ്ങള്‍ കാണിച്ച് അമിേക്കയിലെ ജോണ്‍ ഹോപ്കിന്‍സ് കാന്‍സര്‍ സെന്ററില്‍ നിന്നുള്ള ഒരു കാന്‍സര്‍ അപ്ഡേറ്റ് വിശ്വസിച്ച് ഭക്ഷണപാനീയങ്ങളെ ഭയന്നു കഴിയുന്നവരും അറിയുക, നിങ്ങള്‍ വിഡ്ഢികളാക്കപ്പെട്ടിരിക്കുന്നു.
സത്യസന്ധമെന്നു തോന്നുന്ന വിധം കെട്ടിച്ചമച്ച ഇത്തരം ആയിരക്കണക്കിനു മെയിലുകളാണ് സത്യമെന്നു കരുതി സമ്മിശ്രവികാരങ്ങളോടെ ദിവസവും ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. [...]

Related Posts with Thumbnails