ബെസ്റ്റ് (ഗേള്‍)ഫ്രണ്ട്
പരാതികളില്ല; പരിഭവമില്ല, തലയണമന്ത്രങ്ങളില്ല. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കട്ടില്‍ വടക്കോട്ട് മാറ്റിയിട്ട് തിരിഞ്ഞു കിടന്നുറങ്ങുന്ന പ്രശ്നമില്ല. എച്ച്ഐവിയെ പേടിക്കേണ്ട, റേറ്റ് കൂട്ടുമോ എന്നും ആശങ്ക വേണ്ട. രോഗമോ വാര്‍ധക്യമോ ഒരു ഭീഷണിയാകാനും പോകുന്നില്ല. എന്നെങ്കിലും ഇതെല്ലാം പത്രസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തുമെന്നോ നിങ്ങളറിയാതെ വിഡിയോ എടുത്ത് നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നോ ഭയപ്പെടുകയും വേണ്ട.
അവിവാഹിതനായി ആയുഷ്കാലം ജീവിക്കാന്‍ തീരുമാനിക്കുന്ന ഫ്രോഡുകള്‍ക്കും കറുത്തതോ വെളുത്തതോ കാവി പൂശിയതോ ആയ കുപ്പായങ്ങള്‍ക്കുള്ളില്‍ ദൈവത്തിന്റെ ഏജന്റായി ജീവിക്കുന്നവര്‍ക്കും, മൊത്തത്തില്‍ പെണ്ണിനെ കൊണ്ടുള്ള പ്രയോജനം [...]

